പ്രിയ ബൂലോകരെ,
www.mobchannel.com ന്റെ malayalam online book store പ്രവര്‍ത്തനം ആരംഭിച്ച വിവരം ബൂലോഗര്‍ ഇതിനകം തന്നെ അറിഞ്ഞിരിക്കുമല്ലോ. മലയാളത്തിലെ പ്രശസ്തമായ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഈ സൈറ്റിലൂടെ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ പുസ്തകങ്ങള്‍ വി.പി.പി.യായി നിങ്ങളുടെ വിലാസത്തിലെത്തും. പുസ്തകം ലഭിച്ചതിനു ശേഷം മാത്രമെ തുക നല്‍കേണ്ടതുള്ളൂ. ഇതിലൂടെ ലഭിക്കുന്ന ലാഭം ബ്ലോഗ് മത്സരങ്ങളിലെ സമ്മാനം നല്‍കാനാണ് ഉപയോഗിക്കുക എന്നുള്ളതു കൊണ്ടു തന്നെ ബൂലോഗര്‍ ഈ സൌകര്യം ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നു.
ഇപ്പോള്‍ കണ്ണൂരിലെ SANDROCK എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. പുസ്തക വിതരണ രംഗത്തെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഈ വലയിലെ കണ്ണികളാകാവുന്നതാണ്. താല്പര്യമുള്ള പുസ്തകശാലകള്‍ക്ക്‍ vidarunnamottukal@gamil.com ല്‍ ഇമെയില്‍ അയക്കുക.
വിശാലനമനസ്കന്റെ കൊടകരപുരാണവും, നിര്‍മ്മലയുടെ നിങ്ങളെന്നെ ഫെമിനിസ്റ്റാക്കിയും ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ ഈ ഓണ്‍ലൈന്‍ ബുക്ക്സ്റ്റോറില്‍ ലഭ്യമാണ്. കൂടാതെ മലയാളത്തിലെ ഏറ്റവും നല്ല പുസ്തകങ്ങളായ ഒരു ദേശത്തിന്റെ കഥ, ഖസാക്കിന്റെ ഇതിഹാസം, ആള്‍ക്കൂട്ടം, ദല്‍ഹി, ഇനി ഞാന്‍ ഉറങ്ങട്ടെ, സുന്ദരികളും സുന്ദരന്മാരും, പാതിരാവും പകല്‍ വെളിച്ചവും, ഗൌരി, യയാതി, ടി.പത്മനാഭന്റെ സമ്പൂര്‍ണ്ണ കഥകള്‍, സക്കറിയയുടെയും, മാധവിക്കുട്ടിയുടെയും, പുനത്തിലിന്റെയും നോവെല്ലകള്‍ മുതലായവയും ഇവിടെ ലഭ്യമാണ്. കൂടാതെ എല്ലാ ആഴ്ചയിലും പുതിയ പുസ്തകങ്ങള്‍ ചേര്‍ത്ത് പുസ്തകശേഖരം വിപുലമാക്കികൊണ്ടിരിക്കുകയും ചെയ്യും.
മോബ്ചാനലിന്റെ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ പുസ്തകം ലഭിച്ച കിരണിന്റെ പോസ്റ്റ് ഇവിടെ കാണാം. ഈ സേവനം മുഴുവന്‍ ബൂലോകരും പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു.
Friday, April 20, 2007
www.mobchannel.com ന്റെ book store പ്രവര്‍ത്തനം ആരംഭിച്ചു
Subscribe to:
Post Comments (Atom)
2 comments:
മോബ്ചാനലിന്റെ മലയാളം ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇനിയൊട്ടും താമസിക്കേണ്ട് പുസ്തകം വാങ്ങാന്‍....
നിര്‍മ്മലേച്ചിയടേതുള്‍പ്പടെ തെരഞ്ഞു പിടിച്ചൊരൊന്‍പത് പുസ്തകം അങ്ങട് ഓര്‍ഡറിയേ സാറമ്മാരേ.കൊടകരപുരാണം കൃത്യമായി ബംഗളൂരെത്തിയപോലെ വൃത്തിയായി ഇങ്ങട് കൊണ്ടെത്തിക്കണേ സാണ്ട്രോക്കേ..:)
Post a Comment