Friday, October 24, 2008

പോലീസ്‌ ചെക്കിംഗ്‌!

ഓര്‍മ്മയുടെ താക്കോലുകള്‍

പോലീസ്‌ ചെക്കിംഗ്‌!

ഞാനും ഭാര്യയും ഡോക്ടറെക്കണ്ട്‌ മടങ്ങുകയായിരുന്നു;ബൈക്കില്‍.സമയം ആറുമണിയോടടുത്തിരിക്കും.കുന്ദംകുളം കഴിഞ്ഞ്‌,പാറേമ്പാടത്ത്‌ എത്താറായിരിക്കുന്നു.എതിരേവരുന്ന യാത്രക്കാരുടെ,ലൈറ്റടിച്ചും ശൂന്യതയില്‍ എഴുതിയും ഉള്ള സൂചനകളില്‍നിന്നും അടുത്ത്‌ പോലീസ്‌ ചെക്കിംങ്ങ്‌ ഉണ്ടെന്ന്‌ മനസ്സിലായി;ഞാനത്‌ ഗൌനിച്ചില്ല.ഒരല്‍പം അഹങ്കാരംകൂടി തോന്നാതിരുന്നില്ല;അതിനു കാരണങ്ങളുമുണ്ടായിരുന്നു.
അല്‍പംകൂടി നെഞ്ച്‌വിരിച്ച്‌,ഗമയില്‍ ഞാന്‍ യാത്ര തുടര്‍ന്നു.
എതിരെവരുന്നവരില്‍ ചിലരുടെ ഇളിഞ്ഞ മുഖംകണ്ട്‌ ഞാന്‍ പുച്ഛിച്ചു"ഫൂ.. ആരാണ്റ്റെ വണ്ടിയും കടം വാങ്ങി ചെത്തിനടക്കുന്ന നാറികള്‍;നിങ്ങള്‍ക്കിങ്ങനെ വേണം"
ഏതാനും മീറ്റര്‍ സഞ്ചരിച്ചപ്പോള്‍,രണ്ടു വശങ്ങളിലായി പോലീസുകാര്‍ നില്‍ക്കുന്നത്‌ കണ്ടു;തടഞ്ഞിട്ട വാഹനങ്ങളുടെ നീണ്ടനിരയും!
അതില്‍ കാറും ലോറിയും ഓട്ടോയും ബൈക്കുകളും തുടങ്ങിയ സാധാരണ ചെക്കിംങ്ങ്‌ വിധേയ വാഹനങ്ങള്‍ക്ക്‌ പുറമെ,മാരുതി കാറുകളും മറ്റു ലക്ഷ്വറി വാഹനങ്ങളും അടങ്ങിയ എല്ലാത്തരം വമ്പന്‍ സ്രാവുകളും കിടന്നിരുന്നു. ഞാന്‍ ആശ്വസിച്ചു,കൊമ്പന്‍ സ്രാവിനു വലവിരിച്ചിരിക്കയാണ്‌;നിസ്സാരക്കാരായ ചെറുമീനുകളെ പിടിക്കാന്‍ തരമില്ല;അപ്പോഴും തിരിഞ്ഞോടാന്‍ പഴുതുകളും സമയവും ഉണ്ടായിരുന്നിട്ടും ഞാന്‍ മുമ്പോട്ടുതന്നെ വണ്ടിവിട്ടു;എണ്റ്റെ അഹങ്കാരത്തിന്‌ കൊമ്പുണ്ടായിരുന്നല്ലൊ;ബൈക്ക്‌ വാങ്ങിയ,കഴിഞ്ഞ എട്ടു മാസങ്ങിള്‍ക്കിപ്പുറം,എണ്റ്റെ വണ്ടി,എണ്റ്റെ മുത്ത്‌ വഴിയില്‍ കിടക്കയൊ വല്ലവിധേനയും എനിക്ക്‌ സാമ്പത്തീക നഷ്ടമുണ്ടാക്കയോ ചെയ്തിട്ടില്ലായ്കയാല്‍,ഇനിയും അതിനു സാധ്യത ലവലേശമില്ലതന്നെ!;മാത്രമൊ!എണ്റ്റെ കൂടെ ഭാര്യയും ഉണ്ട്‌;ഫാമിലിയേ സന്ധ്യാനേരത്ത്‌ തടഞ്ഞുവെക്കുന്ന ക്രുരന്‍മാരായ പോലീസുകാരൊന്നും ഉണ്ടാവില്ല,നിശ്ചയം!

ദ്വാരപാലകന്‍മാരെപോലെ, ഇരുവശങ്ങളിലും, കൈകെട്ടിനില്‍ക്കുന്ന പോലീസുകാര്‍ക്കടുത്ത്‌ ഞങ്ങള്‍ എത്തി!
ഹോ..കഷ്ടം,അവരെ ഗൌനിക്കാതെ,ഒന്നുംസംഭവിക്കാത്ത ഭാവേന കടന്നുപോകാന്‍ ഉദ്ദേശിച്ച എണ്റ്റെ മുമ്പിലേക്ക്‌ പോലീസുകാരണ്റ്റെ കൈകള്‍ നീണ്ടുവന്നു!!അയാളുടെ മുഖത്തേക്ക്‌ ദൃഷ്ടികളെറിഞ്ഞ ഞാന്‍ മനസ്സിലാക്കിയത്‌,വാഹനം ഇടതുവശത്ത്‌ പാര്‍ക്ക്‌ ചെയ്യണം എന്നാണ്‌;ഞാന്‍ വലതു വശത്തേക്കും ഒന്നു നോക്കി;അവിടെ ഒരു ഇരകൂടി വന്നുവീണ പുഞ്ചിരിയോടെ,എണ്റ്റെ ഭാര്യയുടെ ശരീരവും നോക്കിനില്‍ക്കുന്ന മറ്റ്‌ രണ്ട്‌ കശ്മലന്‍മാര്‍..."ഫ്‌ഫൂ...പോലീസുപട്ടികള്‍.."ഞാന്‍ അല്‍മഗതം ചെയ്തത്‌ അങ്ങിനെയായിരുന്നു.ഞാന്‍ വണ്ടി നിറുത്തി ഭാര്യയോട്‌ ഇറങ്ങാന്‍ പറഞ്ഞു;ഞാനും ഇറങ്ങി;പത്തടി ദൂരത്ത്‌ നിറുത്തിയ പോലീസുജീപ്പിനുള്ളില്‍ വലിയ ഏമാന്‍ ഇരിക്കുന്നത്‌ ഞാന്‍ കണ്ടു;ജീപ്പിണ്റ്റെ ബോണറ്റിനു മുകളിലേ വളഞ്ഞ്‌ കിടന്ന്‌ കുത്തിക്കുറിക്കുന്ന ഒരു പോലീസുകാരനും അകമ്പടിക്കാരനും കാശടക്കാന്‍ ക്യൂ നില്‍ക്കുന്നവരും അവിടെ ഉണ്ടായിരുന്നു.ഞാന്‍ ഹെല്‍മറ്റ്‌ ഊരിവെച്ചു;എണ്റ്റെ മെല്ലെപോക്ക്‌ പോലീസേമാന്‌ പിടിച്ചില്ലെന്ന്‌ തോന്നുന്നു;ഒന്നു വേഗം വാടോ എന്ന്‌ അയാള്‍ ആക്രോശിച്ചു,ഭാര്യയുടെ മുമ്പില്‍ നാണംകെടാതിരിക്കുവാന്‍ എല്ലാം ഒന്ന്‌ ത്വരിതപ്പെടുത്തുന്നതാണ്‌ ഉചിതം എന്ന്‌ തോന്നുകയാല്‍,ഞാന്‍ ഉഷാറാകാന്‍ ശ്രമിച്ചു.

എണ്റ്റെ നടുവൊന്നു കുനിഞ്ഞു;അതൊന്നും വേണ്ടെടോ,ഒരു നൂറ്‌ രൂപയുമായി വേഗം വന്നേച്ചാല്‍ മതി,എന്ന്‌ പോലീസുകാരന്‍ വീണ്ടും കുരച്ചു.
ബൈക്കിണ്റ്റെ യൂട്ടിലിറ്റി ബോക്സ്‌ തുറന്ന്‌ നിയമാനുസൃതരേഖകള്‍ എടുക്കാന്‍ തുനിഞ്ഞ എന്നെ നിരുത്സാഹപെടുത്തിയ പോലീസുകരനെ പട്ടി എന്നു വിളിക്കാന്‍ എനിക്ക്‌ തോന്നി;എണ്റ്റെ അഹങ്കാരത്തിണ്റ്റെ കൊമ്പൊടിയുന്നത്‌ വ്യസനപൂര്‍വ്വം ഞാനറിഞ്ഞു;ഒട്ടൊന്ന്‌ തളര്‍ന്ന്‌ ഞാന്‍ അങ്ങോട്ട്‌ നടന്നു;സംശയഭാവത്തില്‍ നോക്കിനിന്ന എന്നോട്‌ പോലിസുകാരന്‍ പറഞ്ഞു,നമ്പര്‍ 7668 അല്ലെ,100 രൂപ അടച്ച്‌ പൊയ്ക്കൊ!!!
എന്തിന്‌ എന്ന്‌ ചോദിക്കേണ്ടതുണ്ടായില്ല,എന്താടൊ മിഴിച്ചുനില്‍ക്കുന്നത്‌,സാരിചുറ്റി ബൈക്കില്‍ ഇരിക്കാന്‍ പാടില്ലെന്നറിഞ്ഞൂടെ,പെണ്ണുങ്ങള്‍ ചുരിദാറിട്ട്‌ ഇരുവശങ്ങളിലും കാലിട്ട്‌ വേണം യാത്രചെയ്യാന്‍!.ഞാന്‍ വേഗം 100 രൂപ എടുത്തുകൊടുത്തു;ഞാന്‍ എത്തുന്നതിനുമുന്‍പേ എല്ലാം എഴുതിതയ്യാറാക്കിയ എമാന്‍,എണ്റ്റെ പേരുകൂടെ ചേര്‍ത്ത്‌ ഒരു ഒരു രശീതി എനിക്കു തന്നു.

പിന്നീടുള്ള യാത്രയില്‍,എതിരെവരുന്നവര്‍ക്ക്‌ ലൈറ്റിട്ടും അന്തരീക്ഷത്തില്‍ ചിത്രം വരച്ചും സിഗ്നല്‍കൊടുത്ത്‌ നീങ്ങുമ്പോള്‍,മനസ്സില്‍ പാരുഷ്യമായിരുന്നു.ബുക്കും പേപ്പറും ഓ.കെ.ആണ്‌,ലൈസെന്‍സും ഇന്‍ഷൂറന്‍സും ഓ.കെ;പുകപരിശോധന,ഹെല്‍മറ്റ്‌,കണ്ണാടി എന്നിവയും ഒ.കെ.,നമ്പര്‍പ്ളേറ്റ്‌ ഫാന്‍സിയല്ല,സ്ളോ സ്പ്പീടും;എന്നിട്ടും...... ??
നിയമങ്ങളും നിയമപാലകരും കച്ചവടക്കാരാകുമ്പോള്‍,അത്‌ പാലിക്കാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഡികള്‍
ഇന്‍ഷൂറന്‍സ്‌,ടാക്സ്‌,പുകപരിശോധന,ഹെല്‍മറ്റ്‌ തുടങ്ങി ജനങ്ങളുടെ സുരക്ഷക്ക്‌ എന്ന്‌ വീമ്പിളക്കി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓരോരൊ നിയമങ്ങളും നിര്‍ബന്ധപൂര്‍വ്വം പാലിക്കപെടേണ്ടിവരുന്ന ജനങ്ങള്‍,ഇത്തരത്തിലുള്ള നടവഴിപ്പിഴകള്‍ക്കൂടി കൊടുക്കേണ്ടിവരുമ്പോള്‍ ചിന്തിച്ചുപ്പോകും,ഏതെങ്കിലും ഒന്നുകൊടുത്താല്‍ പോരെ എന്ന്‌. എന്തായാലും പിഴകെട്ടണം എന്നതാണ്‌ സാഹചര്യമെന്നുള്ള നിലക്ക്‌ എന്തിന്‌ മറ്റു മാമൂലുകള്‍ പാലിക്കണം?
100 രൂപ നഷ്ടം തലച്ചോറിനെ ഇളക്കിമറിച്ചുകൊണ്ടിരുന്നപ്പോളാണ്‌,ഒരു ഓട്ടൊ ഞങ്ങളെ കടന്നുപോയത്‌,അതില്‍ ചന്തികള്‍ പുറത്തേക്ക്‌ തള്ളിനിന്നിരുന്നു രണ്ടു വശത്തും. എനിക്ക്‌ ചിരി ഊറിവന്നു;ഞാനിങ്ങനെ ആത്മഗതം ചെയ്തു:"അടയ്ക്കയുമായി വന്ന എനിക്ക്‌ ഇതായിരുന്നു സ്ഥിതിയെങ്കില്‍,ചക്കയുമായിപ്പോയ അവരുടെ അവസ്ഥ എന്തായിരുന്നിരിക്കും!?"

**** **** **** *****

നാലഞ്ചുദിവസം കഴിഞ്ഞ്‌,മഴയുള്ള ഒരു വൈകുന്നേരം ഞാന്‍ ഭാര്യവീട്ടിലേക്ക്‌ പോവുകയായിരുന്നു.അതൊരു ഗ്രാമീണറോഡായിരുന്നു;ഒരു നാലഞ്ചു കിലോമീറ്റര്‍ ചെന്നപ്പോള്‍,ഒരു തിരിവില്‍ തിരക്ക്‌.കുരുത്തിക്കയവയില്‍ മീന്‍ നില്‍ക്കുമ്പോലെ അങ്ങോട്ടുപോകണൊ തിരിച്ചുപോകണൊ എന്ന ചിന്തയോടെ ബൈക്കുകളും ഓട്ടോകളും ചുറ്റുന്നു.ആരൊ പറഞ്ഞു അവിടെ ചെക്കിംഗ്‌ ഉണ്ടെന്ന്‌.എനിക്ക്‌ ചിന്തിക്കാനൊന്നും ഉണ്ടായിരുന്നില്ല;ബൈക്ക്‌ തിരിച്ച്‌ ഒരിടവഴിയിലൂടെ യാത്ര തുടര്‍ന്നു.പിന്നാലെ വന്ന ഒരു ബൈക്കില്‍നിന്നും ചോദ്യം കേട്ടു,മാഷെന്തിന ഇതിലെ പോകുന്നത്‌,മാഷടെകൈയ്യില്‍ ലൈസന്‍സും ബുക്കും പേപ്പറും ഒക്കെ ഉള്ളതല്ലെ?. ഞാന്‍ പറഞ്ഞു,എല്ലാം ഉണ്ട്‌,പക്ഷെ 100 രൂപയില്ല,ഇതിലെ പോയാല്‍ അഞ്ചുമിനിറ്റും പത്തുരൂപയുടെ പെട്രോളും അധികം പോകും,എന്നാലും തൊണ്ണൂറ്‌ രൂപ ലാഭമാണ്‌!

മനുഷ്യര്‍ ഊടുവഴികള്‍ തിരഞ്ഞുപോകുന്നത്‌ നിയമത്തെ പേടിച്ചാണെന്ന്‌ ഞാന്‍ ചിന്തിച്ചു.

Sunday, October 5, 2008

പ്രിയപെട്ട സരിതക്ക്‌.....

ഓര്‍മ്മയുടെ താക്കോലുകള്‍
പ്രിയപെട്ട സരിതക്ക്‌.....

അവസാനമെഴുതിയ വരികള്‍ നിനക്ക്‌ തരാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍,ഇങ്ങനേയൊരു കുംബസാരത്തിണ്റ്റെ ആവശ്യമുണ്ടാകുമായിരുന്നില്ല എന്ന്‌ വ്യസനപൂര്‍വ്വം ഞാന്‍ ഓര്‍ക്കുകയാണ്‌.പഴയ പെട്ടിയില്‍,നിണ്റ്റെ എഴുത്തുകളുടെ കൂട്ടത്തില്‍ വെച്ചിരുന്ന ആ എഴുത്ത്‌ ഇപ്പോള്‍ കാണുന്നുമില്ല;അതാണ്‌ എന്നെ കൂടുതല്‍ ദു:ഖിപ്പിക്കുന്നത്‌.പ്രണയാര്‍ദ്രമായിരുന്ന അന്നത്തെ വരികള്‍ ഒരിക്കല്‍കൂടി പുന:രാവിശ്കരിക്കാനുള്ള എണ്റ്റെ ശ്രമങ്ങള്‍ വിഫലമാവുകയാണ്‌.ഇന്ന്‌ ഹൃദയം അത്ര ദുര്‍ബലമല്ല,മാത്രമല്ല പ്രണയം ഒരു ചാപല്യവുമല്ല;അതുകൊണ്ടുണ്ടാകുന്ന വരികളിലെ പാരുഷ്യത നീ പൊറുക്കുമെന്ന്‌ വിശ്വസിക്കട്ടെ.
കഴിഞ്ഞ ദിവസം ഒരു കല്ല്യാണത്തിനു പോകേണ്ടിവന്നു.
അവിടെവെച്ച്‌ നമ്മുടെ സിന്ധുവിണ്റ്റെ ചേച്ചി ബിന്ദുവിനെ കണ്ടു. ബിന്ദു,നീ പറഞ്ഞതെല്ലാം എന്നോട്‌ പറഞ്ഞു;അപ്പോഴാണ്‌ ഒരു സത്യം ഞാന്‍ മനസ്സിലാക്കിയത്‌;ചില തെറ്റിദ്ധാരണകള്‍ പുലര്‍ത്തികൊണ്ടാണ്‌ നീ എന്നില്‍നിന്നകന്നത്‌ എന്നും,ഇന്നും നിന്നില്‍ അവ നിലനില്‍ക്കുന്നു എന്നതും!
2007 മാര്‍ച്ച്‌ 27 നു ശേഷം,നിന്നെ കാണാന്‍ എനിക്കായിട്ടില്ല;അല്ല ഒരിക്കല്‍ ഒരു നിഴല്‍ കണ്ടു,ഒരു കുഞ്ഞുമായി നീ നടന്നു വരുന്നത്‌!ഞാന്‍ കാത്തുനിന്നെങ്കിലും നി,കുടനിവര്‍ത്തി താഴ്ത്തിപ്പിടിച്ച്‌ എന്നെ കടന്നുപോയി!!.അന്ന്‌ എണ്റ്റെ മനസ്സ്‌ പിടഞ്ഞു,പക്ഷെ,ദുരഭിമാനം പിടിച്ചുനിര്‍ത്തി!;ഇപ്പോള്‍ ബിന്ദുവിണ്റ്റെ ചോദ്യശരങ്ങള്‍ക്കൂടിയായപ്പോള്‍,ഇനിയും നിണ്റ്റെ തെറ്റിദ്ധാരണ നീക്കാതിരിക്കുന്നതില്‍ അര്‍ഥമില്ല എന്നു തോന്നുകയാണ്‌...
തെളിഞ്ഞ മനസ്സോടെ വായിക്കുക;എല്ലാം നിനക്ക്‌ മനസ്സിലാകുമ്പോള്‍,ഞാന്‍ തെറ്റുകാരനല്ല എന്ന്‌ അറിയുമ്പോള്‍ ഖേദിക്കാതിരിക്കുക

2004 ഒക്ടോബര്‍ 2നു നിന്നെ ആദ്യമായി കാണുമ്പോള്‍,കാണാന്‍ കൌതുകമുള്ള ഒരു പെണ്‍കുട്ടി എന്ന ഭാവമായിരുന്നു മനസ്സില്‍!.
ചുവപ്പും മഞ്ഞയും കലര്‍ന്ന,കള്ളികളുള്ള മിഡിയും ടോപും ധരിച്ച നിന്നെക്കാണാന്‍ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു;അതുകൊണ്ട്‌തന്നെയാണ്‌ തൃത്താല സെണ്റ്റെറില്‍ നിന്നും നീ ബസ്സിലേക്ക്‌ കയറാന്‍ ശ്രമിക്കുന്നത്‌ ആ തിരക്കിലും എണ്റ്റെ ശ്രദ്ധയില്‍ പെട്ടത്‌;ബസ്സിനുള്ളിലെ തിരക്കിലേക്ക്‌ നീ ഊളിയിട്ടകന്നപ്പോള്‍,ഞാന്‍,വീണ്ടും ആലൂരെ പാടത്തുകൂടെ വന്നപ്പോള്‍ കണ്ട മനോഹരമായ പ്രകൃതി ദൃശ്യങ്ങളെ താലോലിച്ച്‌ സ്വപ്നത്തില്‍ മുഴുകി.
പട്ടാമ്പി സ്റ്റാന്‍ഡിലിറങ്ങിയപ്പോള്‍ നിന്നെ കാണാന്‍ ശ്രമിച്ചെങ്കിലും കണ്ടില്ല!
പട്ടാമ്പി സംസ്കൃത കോളേജിണ്റ്റെ സ്റ്റോപ്പില്‍ ബസ്സിറങ്ങി നടക്കുമ്പോള്‍,മുന്നില്‍ നടക്കുന്ന പെണ്‍കുട്ടിയുടെ മുടിയെക്കുറിച്ച്‌ കൂട്ടുകാര്‍ പറയുന്നത്‌ കേട്ട്‌ ഞാനും നോക്കി.തുളസിക്കതിര്‍ വെച്ച കാര്‍ക്കൂന്തല്‍,നിതംബത്തിനും താഴെ തത്തിക്കളിക്കുന്ന കാഴ്ച ചേതോഹരം തന്നെയായിരുന്നു;ഏറെ നേരത്തിനു ശേഷമാണ്‌ ആ വസ്ത്രം ഞാന്‍ ശ്രദ്ധിച്ചത്‌,അത്‌ നീയായിരുന്നു!!.അത്തരമൊരു സുന്ദരിയെ പരിചയപെട്ടിരിക്കുന്നതിലെ രസമോര്‍ത്തപ്പോള്‍ ആവേശമായി!. നിണ്റ്റെ പേരുപറയാന്‍ നീ മടികാണിക്കാതിരുന്നപ്പോള്‍,വലിയ ആഹ്ളാദം തന്നെയായിരുന്നു അന്നെനിക്ക്‌!

ദിവസങ്ങള്‍ കടന്നുപോയി,ഒന്നും സംഭവിക്കാതെ...
ബിരുദാനന്തരബിരുദത്തിണ്റ്റെ,എഴുതാതിരുന്ന ഒന്നാം വര്‍ഷത്തെ വിഷയങ്ങള്‍ക്കു പുറമെ,രണ്ടാം വര്‍ഷത്തേതുകൂടിയായപ്പോഴുണ്ടായ അമിതഭാരം മൂലം മറ്റൊന്നിലും ശ്രദ്ധിക്കാന്‍ എനിക്ക്‌ കഴിഞ്ഞിരുന്നില്ല.ഒന്നാം വര്‍ഷം കുളമായത്‌ പ്രിഡിഗ്രീ രണ്ടാംവര്‍ഷത്തിനു പഠിച്ചിരുന്ന പള്ളിപ്പുറത്തുകാരി ഷൈജിയുടെ പിറകെ നടന്നതുകൊണ്ടായിരുന്നു എന്ന വ്യക്തമായ ബോധം മനസ്സിലുണ്ടായിരുന്നത്‌ കൊണ്ട്‌ വീണ്ടുമൊരു സാഹസത്തിനു മുതിരാന്‍ ഞാന്‍ ഒരുക്കവുമായിരുന്നില്ല. എണ്റ്റെ സീനിയറും സുഹൃത്തുമായിരുന്ന,ശ്രീകൃഷ്ണപുരത്തുനിന്നുവരുന്ന,നരേന്ദ്രണ്റ്റെ നിര്‍ബന്ധം മൂലം,അവന്‍ ഒരുവര്‍ഷം ശ്രമിച്ചു പരജയപെട്ട കുട്ടിയാണ്‌ ഷൈജി എന്ന സത്യം അറിയാതെ,അവള്‍ക്ക്‌ പിറകെ പോകുമ്പോള്‍,തനിക്കെടുക്കാന്‍ കഴിയാത്ത ഭാരമാണതെന്ന്‌ ഓര്‍ക്കാനെ കഴിഞ്ഞില്ല;ഫലമൊ,നൈരാശ്യവും ഒരുവര്‍ഷവും!

കാച്ചവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന്‌ കാരണവന്‍മാര്‍ പറഞ്ഞത്‌ എത്ര ശരിയാണ്‌!
പക്ഷെ,ആ ബോധവും നീട്ടികൊണ്ടുപോകാന്‍ കൂട്ടുകാര്‍ സമ്മതിച്ചില്ല!?
എല്ലാം തകിടം മറിഞ്ഞത്‌ പെട്ടെന്നാണ്‌!
ഒരു ദിവസം,പി.ജി. ബ്ളോക്കിണ്റ്റെ കവാടത്തില്‍ നിന്ന് തമാശകള്‍ പറഞ്ഞുകൊണ്ടിരുന്ന കൂട്ടത്തില്‍,പെരിന്തല്‍മണ്ണക്കാരന്‍ ജയണ്റ്റെ വക ഒരു കമണ്റ്റ്‌!,അതും എണ്റ്റെ നേറ്‍ക്ക്‌!
"കഴുതക്കാമം കരഞ്ഞുതീറ്‍ക്കും"
ഞാന്‍ ജീവച്ഛവമായിപ്പോയി..
അന്നു വിട്ടതാണ്‌ ആ കൂട്ടുകെട്ട്‌,പക്ഷെ മനസ്സില്‍ ഒരു ദൃഡനിശ്ചയമുണ്ടായിരുന്നു,ഇനിയൊരു കാമുകിയെ സ്വന്തമാക്കിയതിനു ശേഷമെ മടക്കമുള്ളു എന്ന്!
ഒരാളെ തിരയണമല്ലൊ എന്നോറ്‍ക്കുമ്പോഴേക്കും,മറ്റൊരു മുഖം തെളിയും മുമ്പെ നീ പറന്നുവന്നു
പിന്നെയൊരു യുദ്ധമായിരുന്നു!ശരിക്കും എന്നെ സംബദ്ധിച്ചിടത്തോളം അതൊരു സന്ധിയില്ലാ യുദ്ധം തന്നെയായിരുന്നു
ഞാന്‍ പ്ളാനുകള്‍ തയ്യാറാക്കി;അത്രയും മനോഹരമായി ആസൂത്രണം നടത്താന്‍ പിന്നീടെനിക്ക്‌ കഴിഞ്ഞിട്ടില്ല എന്നത്‌ ഇപ്പോഴുമൊരു നഗ്ന സത്യമായി അവശേഷിക്കുന്നു!.
അപ്പോഴേക്കും ഞാന്‍ നിന്നെ കണ്ട്‌ മറന്നിട്ട്‌ മാസങ്ങള്‍ കഴിഞ്ഞിരുന്നു.അതുകൊണ്ട്‌ തന്നെ എല്ലാം ഒന്നില്‍ നിന്നുതുടങ്ങണം എന്നെനിക്കു മനസ്സിലായി.
എടപ്പാളില്‍ നിന്നും പട്ടാമ്പിയിലേക്കുള്ള എല്ലാ 'പ്രയാഗ'ബസ്സിലും ഞാന്‍ കയറി;നീ എതു ബസ്സിലാണ്‌ സ്ഥിരം കയറുന്നത്‌ എന്നറിയാന്‍,നിണ്റ്റെ മുമ്പില്‍ വരുമ്പോഴെല്ലാം അത്‌ യാദൃശ്ചികമാണെന്ന് വരുത്താന്‍ ഞാന്‍ പാടുപെട്ടു.പക്ഷെ,എന്നിട്ടും നിണ്റ്റെ ശ്രദ്ധ ക്ഷണിക്കാനുള്ള എണ്റ്റെ ശ്രമങ്ങള്‍ പരാജയപെട്ടു,എന്നാലും പിന്‍മാറാന്‍ ഞാന്‍ തയ്യാറായില്ല,അതിനെനിക്ക്‌ കഴില്ലായിരുന്നു;പിന്നെ എന്നെ ആശ്വസിപ്പിക്കാന്‍ എണ്റ്റെ സൌന്ദര്യക്കുറവ്‌ എന്നുമെണ്റ്റെ കൂടെയുണ്ടായിരുന്നു,ആ വിശ്വാസം മറന്നുപോകുമ്പോഴെല്ലാം കണ്ണാടിയില്‍ നോക്കി,എന്നെക്കുറിച്ചുള്ള വിശ്വാസമുറപ്പിച്ചു.അതുകൊണ്ടുതന്നെയ്യാണ്‌ ഒരു നൂറുതവണ നിണ്റ്റെ മുന്നിലെത്താന്‍ എനിക്ക്‌ തോന്നിയത്‌;ഒറ്റ നോട്ടത്തിലും പലനോട്ടത്തിലും ആകര്‍ഷണം തോന്നിക്കാത്ത ഒരാള്‍ക്ക്‌,അതല്ലാതെ മാര്‍ഗ്ഗമില്ലായിരുന്നു.
ഒരിക്കല്‍ കൂടി നിണ്റ്റെ പേര്‍ ഞാന്‍ ചോദിച്ചു,അതിനു മുന്‍പ്‌ പറഞ്ഞിട്ടില്ലാത്ത മട്ടില്‍ നി പേര്‌ പറഞ്ഞു നടന്നകന്നു
അടുത്തത്‌ എന്ത്‌ എന്ന് ചിന്തിക്കാന്‍പോലും നീ അവസരം തന്നില്ല.
അടുത്ത ദിവസവും ഞാന്‍ അതു തന്നെ ചെയ്തു;നീയും അതു തന്നെ ആവറ്‍ത്തിച്ചു!
പലദിവസങ്ങള്‍...കോപ്പി ബുക്കെഴുതുമ്പോലെ...
അപ്പോഴേക്കും നിണ്റ്റെ കൂട്ടുകാരികള്‍കെന്നെ പരിചയമായിരുന്നു;കാരണം,എന്നും ഒരേസ്ഥലത്ത്‌ കാത്തുനിന്ന് ഒരേപല്ലവി ആവറ്‍ത്തിക്കുന്ന എന്നെ കണ്ടില്ലെന്നു നടിക്കാന്‍ നിനക്ക്‌ മാത്രമെ പറ്റു,അവറ്‍ എണ്റ്റെ നിഴല്‍ കാണുമ്പോഴേക്കും കാളിയാക്കിയ ചിരിപരത്തും;അത്രയെങ്കിലും നീ ചെയ്യാതിരുന്നതിലും എനിക്ക്‌ അത്ഭുതം തോന്നിയില്ല;കാരണം അത്‌ നിന്നെ മാത്രം ബാധിക്കുന്ന പ്രശ്നമായിരുന്നുവല്ലൊ.
അപ്പോഴേക്കും,നീ മറ്റുവല്ലവരുമായും 'എന്‌ഗേജ്ഡ്‌' ആണൊ എന്നു സംശയം തോന്നാതിരുന്നില്ല,പക്ഷെ,അതൊന്നും അന്വേഷിച്ച്‌ ക്ളിയറ്‍ ചെയ്യാന്‍ എനിക്ക്‌ പറ്റുമായിരുന്നില്ല്ല;അത്രയും നാളത്തെ അധ്വാനം പാഴായ്‌ പോകുന്നത്‌ ചിന്തിക്കാനെ എനിക്ക്‌ പേടിയായിരുന്നു.
അങ്ങിനേയിരിക്കെ ഒരു ദിവസം,ക്ളാസ്സിലൊന്നും കയറാതെ,കോമ്പൌണ്ടിലെ വാകമരച്ചുവട്ടില്‍ തനിയെ നില്‍ക്കുമ്പോള്‍,മെയിന്‍ ബ്ളോക്കിലേക്ക്‌ പോകുന്ന കുട്ടികളുടെ കൂട്ടത്തില്‍ നിന്നെകണ്ടത്‌ ആശ്ചര്യമായി;ഞാന്‍ നിണ്റ്റെ മുന്നില്‍ വരാതെ,പിറകെ വന്നു.നിങ്ങള്‍ ലാംഗ്വാജ്‌ മാറ്റത്തിന്‌ പോകുന്നതാണെന്ന് മനസ്സിലാക്കി.ഒരാഴ്ചയാണ്‌ ഒരു രൂപരേഖയുണ്ടാക്കാന്‍ ഞാന്‍ അവിടെ ചുറ്റിക്കറങ്ങിയത്‌. അങ്ങിനെ അടുത്ത തിങ്കളാഴ്ച രണ്ടാമത്തെ പീരീയഡ്‌ നിന്നെ കാണാന്‍ ഞാന്‍ നിശ്ചയിച്ചു
ആ തിങ്കളാഴ്ച,ക്ളാസ്സിലേക്ക്‌ പോകാതെ ഞാന്‍ പുറത്തുതന്നെ നിന്നു.രണ്ടാമത്തെ പീരീയഡിണ്റ്റെ ബെല്‍ മുഴങ്ങിയപ്പോള്‍,ഞാന്‍ മെയിന്‍ ബ്ളോക്കിലേക്ക്‌ കടന്നുനിന്നു.
നീ ഒരു പച്ച ചൂരിദാറിട്ട്‌ വരുന്നത്‌ ഞാന്‍ കണ്ടു.മെയിന്‍ ബ്ളോക്കിണ്റ്റെ കവാടത്തിലെത്തിയപ്പോള്‍,ഞാന്‍ നിണ്റ്റെടൂത്തേക്ക്‌ നീങ്ങുന്നത്‌ കണ്ട കൂട്ടുകാരികള്‍ ഒഴിഞ്ഞു തന്നു.ഒന്നും മിണ്ടാതെ,കോണിപ്പടികള്‍ കയറുന്ന നിന്നോടൊപ്പം ഞാനും. ആദ്യതിരിവെത്തിയപ്പോള്‍,നീ നിന്നു,എന്നെ നോക്കി,
ഞാന്‍ ചോദിച്ചൂ.."എന്താ തണ്റ്റെ പേര്‌".....
"ഞാന്‍ എത്ര തവണപറഞ്ഞതാണ്‌... ?""ഹൊ...ആശ്വാസമായി,നീ എന്നെ ഓര്‍ക്കുന്നുണ്ടല്ലൊ,.. മതി... "അതായിരുന്നു ആദ്യ ഗ്രീന്‍ സിഗ്നല്‍.
പിന്നെ,നിണ്റ്റെ വഴികളില്‍നിന്ന്‌ ഞാന്‍ മാറിനിന്നു;മനപ്പൂറ്‍വ്വം.
നിണ്റ്റെ കൂട്ടുകാരികള്‍ എന്നെ തിരയുമ്പോഴും,നീ തലയും കുനിച്ച്‌ നടന്നകലുന്നത്‌ ഞാന്‍ കണ്ടു
ദിവസങ്ങള്‍....
നിണ്റ്റെ കാലുകള്‍ക്ക്‌ തളറ്‍ച്ച വന്നുവോ എന്നു ഞാന്‍ ചിന്തിച്ചു;നീ എന്നെ തിരയാതെ തിരയുകയാണെന്നും.
ഒരു ദിവസം......
മഴപെയ്തു...
പിന്നീടൊരിക്കലും ശപിക്കാനാകാത്ത,വെറുക്കാനാവാത്ത,എന്നെന്നും പ്രിയമുള്ളതാകാനുള്ള മഴ!
ഒട്ടൊക്കെ നനഞ്ഞാലും വേണ്ടില്ല,കുടയെടുക്കില്ല എന്ന വാശിയുള്ള ഞാന്‍,അന്ന് അശോകനോടൊപ്പം ബസ്സിറങ്ങിയ സ്റ്റോപ്പിലെ പെട്ടിക്കടയുടെ ഇറമ്പില്‍ ഒതുങ്ങാന്‍ ശ്രമിക്കവേ,അകലെ മഴത്തുള്ളികളുടെ നിഴലില്‍ കുടച്ചുടിയ കുട്ടികള്‍ പോകുന്നത്‌ കണ്ടു;കൂട്ടത്തില്‍ നീയും!
ഒരു നിമിഷമ്പോലും ഞാന്‍ ചിന്തിച്ചു നിന്നില്ല;അശോകനെ വിളിച്ചു,മഴയിലേക്ക്‌ ഓടി;നിണ്റ്റെ കുടയില്‍ വന്നു കയറിയാണ്‌ ഓട്ടം നിന്നത്‌;നിണ്റ്റെ അന്ധാളിപ്പ്‌ കാണാന്‍ എനിക്ക്‌ സമയമുണ്ടായിരുന്നില്ല.
"സരീ,നീ ആ കുടയിലേക്ക്‌ നില്‍ക്കൂ,ഇതെനിക്ക്‌ വേണം"
മറുപടിക്ക്‌ കാത്തുനിന്നില്ല,നിണ്റ്റെ കുടയില്‍ ഞാനും അശോകനും മെയിന്‍ ബ്ളോക്കിലേക്ക്‌ നടക്കുമ്പോള്‍ നിണ്റ്റെ വിരലുകളിലെ മൃദുത്വവും തണുപ്പുംതന്നേയായിരുന്നു എണ്റ്റെ ഹൃദയത്തില്‍.
ഞാന്‍ മെയിന്‍ബ്ളോക്കിലെത്തി കാത്തുനിന്നു.
കുട തിരിച്ചുതരാന്‍ തുടങ്ങവെ "ഇതുവരെ മതിയോ,അങ്ങോട്ടുപോകേണ്ടെ?"
ആ ഒരു ചോദ്യം,നിണ്റ്റെ ജീവിതത്തിലേക്കുള്ള എണ്റ്റെ നടപ്പാലമായി;ഞാന്‍ പി.ജി,ബ്ളോക്കിലാണെന്ന് നിനക്കറിയാമെങ്കില്‍...... !!
ചിന്തകള്‍ക്ക്‌ വിരാമമിട്ട്‌ ഞാന്‍ നടന്നു.പി.ജി.ബ്ളോക്കിലെത്തി കുട തിരിച്ച്‌ നല്‍കവെ ഞാന്‍ പറഞ്ഞു.
"ഒരിക്കലും മറക്കില്ല";ഇന്നും മരിക്കാതിരിക്കുന്ന നമുക്കിടയിലെ ഏക സത്യം
പിന്നെ പ്റണയം അസാധാരണമായി ഒന്നും സംഭവിക്കാതെ ഒഴുകി,വറ്‍ഷങ്ങള്‍!
കാമ്പസ്സിലെ നിഴലുള്ള ഇടനാഴികകള്‍,തണല്‍ പരത്തുന്ന വാകമരച്ചോട്‌,പൂക്കളും മണവും പൊഴിക്കുന്ന പാലമരത്തറ,അങ്ങിനെ നമ്മുടെ പാദസ്പറ്‍ശവും ശ്വാസോച്ഛാസവും കിന്നാരങ്ങളുടെ മുഴക്കവുമില്ലാത്ത ഒരിഞ്ച്‌ സ്ഥലമ്പോലും അവിടെയുണ്ടായിരുന്നില്ല;കാമ്പസ്സിലും സ്റ്റാഫ്‌ മുറിയിലും നമ്മള്‍ ചറ്‍ച്ചാവിഷയമായി. പ്രണയം കാമ്പസ്സില്‍ നിന്നും പുറത്തേക്കൊഴുകാന്‍ തുടങ്ങി
ഞാന്‍ താമസിച്ചിരുന്ന പി.ജി.ഹോസ്റ്റല്‍,തീറ്‍ത്ഥാടനകേന്ദ്രങ്ങള്‍,കായലോരങ്ങള്‍,പുഴയോരങ്ങള്‍....പ്രണയത്തിനുവിഹരിക്കാന്‍ കഴിയുന്ന എല്ലാ മേഘലകളിലും അത്‌ സോല്ലാസം സഞ്ചരിച്ചു.ഒടുവില്‍ അത്‌ അകത്തളങ്ങളിലും എത്തി.എണ്റ്റെ വീട്ടില്‍ ഞാന്‍ നിന്നെ അവതരിപ്പിച്ചു,വീട്ടിലേക്ക്‌ കൊണ്ടുവരാനുള്ള അനുവാദം കിട്ടിയതിനു ശേഷമായിരുന്നു അന്നു നിന്നെ കൊണ്ടുവന്നത്‌;അമ്മയുടെ മനസ്സില്‍,എണ്റ്റെ അനുജത്തി വിവാഹപ്റായമെത്തി നില്‍ക്കുന്നു എന്ന ഒരു വേവലാതിയുണ്ടായിരുന്നെങ്കിലും,നിന്നെ ഇഷ്ടമാകാതിരിക്കാന്‍ മാത്രം അത്ര വലുതായിരുന്നില്ല അത്‌.എണ്റ്റെ ചേച്ചിമാറ്‍ നിന്നെ അനുജത്തിയായി മനസ്സാ സ്വീകരിച്ചു,കുട്ടികള്‍ നിന്നെ കുട്ടിമേമാ എന്നു വിളിച്ചു;നമ്മുടെ വിവാഹം പകുതി ദൂരം പിന്നിട്ടു.....
പക്ഷെ...... !!!
വ്റതകാലം വന്നു
വൃശ്ചികപുലരികള്‍ എനിക്ക്‌ ദൌര്‍ബല്ല്യമായിരുന്നു
ബ്രഹ്മയാമങ്ങളിലുണര്‍ന്ന്.മഞ്ഞുകോരിയിട്ട തണുത്ത വഴികളിലൂടെ,ശരണം വിളിച്ചുകൊണ്ട്‌ കുളിക്കുവനുള്ള യാത്ര,മൂന്നുനേരം കുളി,ഭസ്മ ലേപനം,ക്ഷേത്ര ദര്‍ശനം,സസ്യാഹാരം,ഒരു നേരത്തെ അരിഭക്ഷണം തുടങ്ങി ബുദ്ധമതാചാരപ്രകാരമുള്ള ചടങ്ങുകളുമായി ശബരിമല യാത്രക്കായുള്ള നാല്‍പ്പത്തൊന്ന് നാളത്തെ കഠിനവ്രതം.ആ തീവ്രഭക്തിക്കിടയിലും അയ്യപ്പനെ ഓറ്‍ത്തിരിക്കുന്നതിനേക്കാല്‍ കൂടുതല്‍ ഞാന്‍ നിന്നെ ഓര്‍ത്തു,കറുത്ത വസ്ത്രവും രുദ്രക്ഷമാലയും അണിഞ്ഞ്‌ പലപ്പോഴും നിന്നെ കാണാനെത്തി. ഈ സത്യം ,പക്ഷെ എന്നെ ലജ്ജിപ്പിച്ചു
അതിനെ ശിക്ഷയായിരുന്നൊ പിന്നീട്‌ സംഭവിച്ചതെല്ലാം?!

മകരത്തിലെ തണുപ്പ്‌ കഴിഞ്ഞിരുന്നു
കാമ്പസ്സിലെ രാജവിഥാനങ്ങള്‍ മഞ്ഞുപ്പട്ടുവിരിച്ചുകിടന്നു
വാകമരത്തിലെ ഇലകള്‍ പഴുത്തുവീണിരുന്നു,പാലപ്പൂവിണ്റ്റെ സുഗന്ദം മാഞ്ഞു.കാമ്പസ്സിണ്റ്റെ തീഷ്ണ സൌന്ദര്യം മായുകയായി,തരുണിമണികല്‍ വിടപറഞ്ഞകലുന്നു.വേറ്‍പ്പാടിണ്റ്റെ ശരത്‌കാലം.ആ അധ്യയന വര്‍ഷം അവസാനിക്കുകയാണ്‌.എണ്റ്റെ കലാലയജീവിതത്തിണ്റ്റെ അവസാനദിവസങ്ങളും നിണ്റ്റെ പ്രീഡിഗ്രിയുടെ അവസാന വര്‍ഷവും.
എണ്റ്റെ ഏഴുവര്‍ഷത്തെ കലാലയ ജീവിതം,ജീവിതത്തിലെ സുവര്‍ണകാലം അവസാനിക്കുകയാണല്ലൊ എന്ന ഖേദം എന്നെ ബാധിച്ചിരുന്നില്ല;ഒരു പക്ഷെ ഞാന്‍ നിന്നെമാത്രം ഓറ്‍ത്തിരുന്നതുകൊണ്ടാകാം.ഞങ്ങള്‍ക്ക്‌ ഏതാനും മാസങ്ങള്‍കൂടി അവിടെ തങ്ങേണ്ടതുണ്ടായിരുന്നു.

ഒടുവില്‍ നീയുമെത്തി,യാത്രപറയാന്‍
ആ ചിത്രം ഒരിക്കലും മായത്തതായി എണ്റ്റെ ഹൃദയത്തില്‍ മുദ്രണം ചെയ്യപെട്ടു. തെളിഞ്ഞ മാനവും വിശാലമായ മൈതാനവും അവിടെയൊരു ഓഡിറ്റോറിയവും അതിലേക്കുള്ള പടവുകളും കാണുമ്പോള്‍ ഇന്നുമെണ്റ്റെ നെഞ്ച്‌ നീറും;കണ്ണുകള്‍ നനയും;എല്ലായിടത്തും ഇരുട്ടാണെന്നു തോന്നും,അന്ന് നീ ധരിച്ചിരുന്നത്‌ അതുവരെ ഞാന്‍ കാണാത്ത കറുത്ത ചുരിദാറായിരുന്നു;നീ മനപ്പൂറ്‍വ്വമായിരുന്നൊ അന്നങ്ങിനെ ചെയ്തത്‌?
ഓഡിറ്റോറിയത്തിണ്റ്റെ മുകളിളെക്കുള്ള പടവുകളില്‍ ഏറ്റവും മുകളില്‍ ഞാനിരുന്നു.നിനക്കിരിക്കാന്‍ എണ്റ്റെടുത്ത്‌ സ്ഥലം തുടച്ചു വൃത്തിയാക്കി;വെയില്‍ തട്ടാതിരിക്കന്‍ ശ്രദ്ധിച്ചുകൊണ്ട്‌.പക്ഷെ,നി താഴത്തെ പടവിലാണ്‌ ഇരുന്നത്‌,എന്നെ അത്ഭുതപെടുത്തിക്കൊണ്ട്‌!. സമയം,നിശ്ശബ്ദമായി കടന്നുപോയി!എങ്ങിനേ തുടങ്ങണം എന്ന സംഘര്‍ഷം നിന്നില്‍ ആദ്യമായി കണ്ടു,എന്ത്‌ എന്ന ആകാക്ഷയായിരുന്നു എണ്റ്റെ മനസ്സില്‍!അന്ന് നീ കൂടുതല്‍ സുന്ദരിയായിരുന്നു എന്ന സത്യം പറയാന്‍ പറ്റിയില്ല,കാരണം നീ വേറെ ഏതോലോകത്തായിരുന്നു
അവസാനം ഞാന്‍ തന്നെ ആ നിശ്ശബ്ദയെ ഭംഞ്ജിച്ചു
"പോകേണ്ടെ നിനക്ക്‌?",നിന്നെ പിരിയാനുള്ള തിടുക്കംകൊണ്ടായിരുന്നില്ല അത്‌,വീട്ടിലെത്താന്‍ വൈകിയാല്‍ വഴക്ക്‌ കേള്‍ക്കേണ്ടി വരുമല്ലൊ എന്ന സങ്കടം കൊണ്ടായിരുന്നു.നീ സങ്കടപ്പെടുന്നതും നിണ്റ്റെ മുഖം വാടുന്നതും അനിക്ക്‌ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.
"ഇനി എന്നാ കാണ്വാ?"
"ഇനി കാണില്ല",പെട്ടെന്നായിരുന്നു നിണ്റ്റെ മറുപടി.
ഒന്നും മനസ്സിലാവാതെ ഞാനിരുന്നു.....
"അച്ചനെ കണ്ടപ്പോള്‍ 'നാള്‍' പറഞ്ഞുകൊടുത്തിരുന്നില്ലെ?,അത്‌, അച്ചന്‍ ആലൂരെ പണിക്കരെക്കൊണ്ട്‌ നോക്കിപ്പിച്ചു;നമ്മള്‍ തമ്മില്‍ വിവാഹം പാടില്ലത്രെ"
"എന്താ കുഴപ്പം?"
"സന്താനങ്ങള്‍ ഉണ്ടാകില്ലത്രെ"
"അതാണോ ഇത്ര വലിയ കാര്യം,അത്‌ പരീക്ഷിച്ചിട്ട്‌ കല്ല്യാണം നടത്തിയാല്‍ പോരെ,നമുക്ക്‌ ഇഷ്ടമ്പോലെ സമയമില്ലെ?"
"അതു മാത്രമല്ല,നമ്മളില്‍ ആരെങ്കിലും ഒരാള്‍ മരിക്കും,ആലൂരെ പണിക്കര്‍ പറഞ്ഞാല്‍ പറഞ്ഞതാ!"
എണ്റ്റെ നാവിണ്റ്റെ ചലനശേഷി നഷ്ടപെട്ടു;നിന്നോട്‌ കൂടുതല്‍ പറഞ്ഞിട്ട്‌ കാര്യമില്ലെന്ന് തോന്നി,കാരണം നീ ഒന്നും കേള്‍ക്കാന്‍ തയ്യാറല്ലാ എന്ന് എനിക്ക്‌ മനസ്സിലായി
ധൃതിയില്‍ ബാഗില്‍ നിന്നും ചിലസാധനങ്ങള്‍ എടുത്തു,എനിക്ക്‌ നീട്ടി.അതുവരേയും ഞാന്‍ നിനക്ക്‌ വാങ്ങിതന്ന കൊച്ചുകൊച്ചു സാധനങ്ങള്‍;എന്തിന്‌,നിനക്ക്‌ ഏറ്റവും പ്രിയപെട്ടെതെന്ന് പറഞ്ഞ കരിവളകള്‍ പോലും നീ മടക്കിതരാനൊരുങ്ങുന്നത്‌ കണ്ടപ്പോള്‍,ഞാന്‍ മരവിച്ചുപോയിരുന്നു.എല്ലാം നീ ആ പടവില്‍ വെച്ചു,പടവുകള്‍ ഇറങ്ങാന്‍ തുടങ്ങി.
നീ അകന്നുപോകുന്നതും നോക്കി ഞാനിരുന്നു!,
നിന്നെ തിരിച്ചുവിളിക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല!
എന്തുകൊണ്ടായിരുന്നു അത്‌ എന്ന് ഇന്നും എനിക്കജ്ഞാതമാണ്‌
എങ്കിലും ഞാന്‍ ചോദിച്ചു,"നിണ്റ്റെ എഴുത്തുകള്‍?!"
"വേണ്ട,എനിക്ക്‌ വിശ്വാസമാണ്‌"
അതെ,വീണ്ടുമത്‌ നീ പറഞ്ഞു,എപ്പോഴും പറയാറുള്ളത്‌ പോലെ,എഴുതാറുള്ളത്‌ പോലെ
"എനിക്ക്‌ ഇഷ്ടത്തേക്കാള്‍ കൂടുതല്‍ വിശ്വാസമാണ്‌"
ഞാനിരുന്നു അവിടെ....
മനസ്സും മൈതാനവും ശൂന്യമായിരുന്നു.
നിനക്കറിയുമൊ,സരീ,ജീവിതത്തില്‍ ഇത്രവലിയ ശൂന്യത ഉണ്ടാകുമെന്ന് അന്നാണ്‌ ഞാനറിഞ്ഞത്‌...
കരയണൊ ചിരിക്കണൊ അവിടെയെല്ലാം ഓടിനടക്കണൊ തുള്ളിച്ചാടണൊ ഉച്ചത്തില്‍ അലറണോ... എന്താണ്‌ ചെയ്യേണ്ടത്‌,എന്തുചെയ്താലാണ്‌ നഷ്ടപെട്ടുകൊണ്ടിരിക്കുന്ന 'എന്നെ'എനിക്ക്‌ തിരിച്ച്‌ കിട്ടുക എന്നറിയാത്ത അവസ്ഥ!
"ഭഗവാനെ എങ്ങിനേയാണ്‌ ആ നിമിഷങ്ങളിലൂടെ ഞാന്‍ കടന്നു വന്നത്‌?!"
ഓറ്‍ക്കുമ്പോള്‍ ഇപ്പോഴും പേടിതോന്നുന്നു!
ദേഹം വിയറ്‍ക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഞാനുണര്‍ന്നത്‌;കൊടുംവെയിലായിരുന്നു അപ്പോള്‍,മൈതാനത്തിലേക്ക്‌ നോക്കിയപ്പോള്‍ അന്തരീക്ഷത്തില്‍ നിറയെ സുക്ഷ്മമായ നീറ്‍ക്കുമിളകള്‍ പറന്നുനടക്കുന്നതായി തോന്നി.ഞാന്‍ പതുക്കെ എഴുന്നേറ്റ്‌ നടന്നു.കലാലയം അനാദമായിരുന്നു.
ഹവ്വാ ബീച്ചും,കാണ്റ്റീനും ഓഡിറ്റോറിയത്തിണ്റ്റെ പിന്നാമ്പുറങ്ങളും വൃദ്ധന്‍ മരങ്ങളും യൂണിയനോഫീസും ലൈബ്രറിയും യൂറിന്‍ ഷെഡിണ്റ്റെ നിഴലുകളും അനാദമായിരിക്കുന്നു;തരുണിമണികല്ലാതെ.എണ്റ്റെ പി.ജി.ബ്ളോക്കുപോലും ഒറ്റപ്പെട്ടപോല എനിക്ക്‌ തോന്നി!ഞാന്‍ ക്ളാസ്സിലെത്തി തോള്‍ സഞ്ചിയെടുത്ത്‌ തിരിച്ചു നടന്നു,അതും അനാദപ്രേതം പോലെ അവിടെ കിടന്നിരുന്നു,എനിക്ക്‌ സങ്കടം വന്നു;അപ്പോഴാണ്‌ ഒരിക്കല്‍ നീ പറഞ്ഞത്‌ എനിക്ക്‌ ഉള്‍കൊള്ളാനായത്‌,നമ്മള്‍ സംസാരിച്ചിരുന്ന് നേരം വൈകിയപ്പോള്‍,നിണ്റ്റെ ബാഗ്‌ മാത്രം ക്ളാസ്സിലിരിക്കുന്നത്‌ കണ്ടപ്പോള്‍ ആരുമില്ലത്തവളായി എന്നു നിനക്ക്‌ തോന്നി എന്നു പറഞ്ഞത്‌!അതെ,ഇന്ന് ഞാനും ആരുമില്ലാത്തവനായിരിക്കുന്നു,ഞാന്‍ ചിന്തിച്ചു.

പിന്നീടുള്ള മാസങ്ങള്‍ വെറും ചടങ്ങായിരുന്നു
മരുഭൂമിയിലൊറ്റപ്പെട്ട യാത്രക്കാരനെപ്പോലെ.......

ഞാന്‍ പുസ്ഥകങ്ങളുടെ ലോകത്തേക്ക്‌ ചേക്കേറന്‍ ശ്രമിച്ചു
ഒരു തമാശക്ക്‌,വാശിക്ക്‌ തുടങ്ങിയതായിരുന്നു നിന്നോടുള്ള പ്രേമം!
പക്ഷെ,പിന്നീട്‌ ഞാനതിണ്റ്റെ യഥാര്‍ത്ഥമുഖം കാണുകയായിരുന്നു.
നീ വിടപറയുന്ന നിമിഷങ്ങളില്‍പോലും അറിയാതിരുന്ന പ്രണയനൊമ്പരം ഞാന്‍ അനുഭവിച്ചു,വൈകാതെ
മരവിച്ചാല്‍ വേദനിക്കാത്ത ശരീരമ്പോലെയായി മനസ്സും
പക്ഷെ,ആ അനുഗ്രഹം അധിയകനാള്‍ നീണ്ടുനിന്നില്ല...;വേദന,ഒടുങ്ങാത്ത വേദന.... കോള്ളെജ്‌ അടച്ച്‌,ഹോസ്റ്റല്‍ വിട്ട്‌ വീട്ടിലെത്തിയപ്പോഴാണ്‌ അത്‌ തീവ്രമായത്‌
രാത്രികള്‍ എനിക്ക്‌ ഭയമായി,കാരണം ഒറ്റ ദിവസമ്പോലും ഉറങ്ങാനാവാതെ....
ഉറക്കമില്ലാത്ത രാത്രികളുടെ തുടര്‍ച്ചയായെത്തുന്ന പ്രഭാതമില്ലാത്ത പകലുകള്‍!,സമയം അറിയാത്ത ദിനരാത്രങ്ങള്‍;സമയക്രമമില്ലാത്ത,രുകിഭേദങ്ങളറിയാത്ത ഭക്ഷണക്രം!എല്ലാം ആര്‍ക്കൊ,എന്തിനൊവേണ്ടി?. നിന്നെ ഞാന്‍ ശരിക്കും സ്നേഹിച്ചിരുന്നു എന്നെനിക്ക്‌ മനസ്സിലായി,നീയില്ലാതെ ജീവിക്കാനാവില്ലെന്നുപോലും ചിന്തിച്ചു
രാത്രികളില്‍ പിച്ചുമ്പേയും പറയുന്നത്‌കേട്ട്‌ അമ്മ ഭയപെട്ടു
അമ്മ നേര്‍ച്ചകളും വഴിപാടുകളുമായി ക്ഷേത്രങ്ങള്‍ കയറിയിറങ്ങി
എനിക്ക്‌ തോഴരായി അമ്മയുടെ പ്രര്‍ത്ഥനകളും പാഠപുസ്ഥകങ്ങളും മാത്രം;കൂടാതെ എങ്ങുനിന്നൊ വന്ന ദുരഭിമാനവും വാശിയും
ആരുടെ മുന്നിലും,പ്രത്യേകിച്ച്‌ 'പീറ പേണ്ണുങ്ങളുടെ' മുന്നില്‍,തോല്‍ക്കരുതെന്ന വാശി.
പ്രതികാരം ചെയ്യാന്‍ ഞാന്‍ നിശ്ചയിച്ചു,അതു പക്ഷെ,ഞാന്‍ തന്നെ സ്വയം വളര്‍ന്നുകൊണ്ടായിരിക്കണമെന്നതായിരുന്നു.അങ്ങിനെ പഠിച്ചു,അഹോരാത്രം പുസ്ഥകങ്ങള്‍ക്കൊപ്പം ചിലവഴിച്ചു;പാഠപുസ്ഥകങ്ങള്‍ എനിക്ക്‌ കീഴടങ്ങുവരെ....
നീ ഓര്‍മ്മയില്‍ വരുമ്പോഴെല്ലാം ഡയറിയെടുത്തു
ഡയറിത്താളുകളില്‍ നീ ഒരു വേശ്യയാണെന്ന്‌ ആയിരംതവണ എഴുതിവെച്ചു!
മനസ്സിലെ കൊടുങ്കാറ്റ്‌ ശമിക്കും വരെ ഇതു തുടര്‍ന്നു
പക്ഷെ,ഓരോ തവണ നിന്നെക്കുറിച്ച്‌ ദൂഷ്യങ്ങളെയുതുമ്പോഴും,അത്‌ ഇരട്ടി സങ്കടമായി എന്നെതന്നെ കുത്തിമുറിവേല്‍പ്പിച്ചു
ഒടുവില്‍,ഞാന്‍ മനസ്സിലാക്കി.....
മറക്കാന്‍ ശ്രമിക്കുന്നതും വെറുക്കാന്‍ ശിലിക്കുന്നതും കൂടുതല്‍ കൂടുതല്‍ ഒര്‍ക്കാന്‍ ഇടവരുത്തുന്നു എന്ന്‌!!
നിന്നേയും നിണ്റ്റെ ചിന്തകളേയും അതിണ്റ്റെ വഴിക്കുവിടുന്നതാണ്‌ നല്ലത്‌ എന്നു തോന്നിയപ്പോള്‍,നിന്നെ സ്വസ്ഥവും സ്വതന്ത്രവും നിസ്വാര്‍ഥവുമായി കാണാന്‍ ശീലിച്ചു;ഇനിയൊരിക്കലും കാണാനാകാത്തതെങ്കിലും,തിളക്കമുള്ള നക്ഷത്രമായി നീയെണ്റ്റെ ഹൃദയത്തില്‍ നിലാവുകുരത്തുമ്പോള്‍,ഞാന്‍ എണ്റ്റെ കര്‍മ്മങ്ങളിലേക്ക്‌ തിരിയാന്‍ തുടങ്ങി;നിന്നെ എന്നെത്തേക്കാളും കൂടുതല്‍ സ്നേഹിച്ചുകൊണ്ട്‌,നിണ്റ്റെ സന്തോഷത്തിനും സുഖത്തിനും വേണ്ടിയാണ്‌ നിന്നെ സ്നേഹിച്ചത്‌ എന്ന വിശ്വാസത്തോടെ......
ആ സ്നേഹം ഇന്നും എനിക്ക്‌ കൂട്ടാണ്‌.നീ എണ്റ്റെ അരികിലുണ്ടായിരുന്നപ്പോള്‍ പകരാനാകാതെപ്പോയ സ്നേഹം,ഇപ്പോള്‍ നിനക്ക്‌ ആവശ്യമില്ലാത്തതെങ്കിലും,എണ്റ്റെ ഹൃദയത്തിലത്‌ നിലാവ്‌ ചുരത്തുന്നു;കാരണം ഞാന്‍ നിന്നെ സ്നേഹിക്കുന്നു.


*** *** *** ***

അധ്യയനവര്‍ഷത്തിനൊടുവില്‍ പരീക്ഷ വന്നു
നീയും പാഠപുസ്ഥകത്താളുകളും മാത്രം തിളങ്ങിനില്‍ക്കുന്ന ചിന്താമണ്‌ഠലത്തില്‍നിന്ന്‌ എഴുതിയ പരീക്ഷയില്‍ ഞാന്‍ ജയിച്ചു;മറ്റൊന്നും എണ്റ്റെ ചിന്താസരണികളെ അലോസരപ്പെടുത്താന്‍ ഇല്ലാതിരുന്നതുകൊണ്ടൊ,നിന്നെ മുന്‍ നിര്‍ത്തി എഴുതിയതുകൊണ്ടൊ എന്തോ.. മോശമല്ലാത്ത ഒരു വിജയം എന്നെ തേടിയെത്തി;പ്രേമമില്ലാതിരുന്നെങ്കില്‍ ഉന്നതമാര്‍ക്ക്‌ വാങ്ങാന്‍ കഴിയുമായിരുന്നു എന്ന്‌ പിന്നീട്‌ പലരും അഭിപ്രായം പറഞ്ഞെങ്കിലും ഞാനത്‌ മുഖവിലക്കെടുത്തില്ല;മാത്രമല്ല,നിന്നെ ഒഴിച്ചുനിര്‍ത്തികൊണ്ടുള്ള ഉന്നതവിജയങ്ങള്‍ എനിക്ക്‌ വേണ്ടാ എന്നുപോലും ഞാന്‍ ചിന്തിച്ചു!കാരണം,കൌമാരത്തിണ്റ്റെ അഭിമാനമായ പ്രണയം ആദ്യമായി എനിക്ക്‌ പകര്‍ന്നത്‌ നീയ്യാണ്‌,അത്‌ ഒരഭിമാനസ്ഥംഭമായി നിലനിര്‍ത്താന്‍ തന്നെ ഞാന്‍ കൊതിച്ചു;ഇന്നും നിണ്റ്റെ പ്രണയമൊഴിച്ചുവെക്കാന്‍ മറ്റൊന്നുണ്ടായിട്ടില്ല,എണ്റ്റെ ജീവിതത്തില്‍!!

ജീവിതത്തിണ്റ്റെ അഗ്നിപരീക്ഷയിലേക്ക്‌ എടുത്തെറിയപെട്ടത്‌ പെട്ടെന്നായിരുന്നു!പാരലല്‍കോള്ളേജിലെ വാദ്ധ്യാരായി ജീവിതം തുടങ്ങുമ്പോള്‍ ഓര്‍ത്തില്ല,പെട്ടെന്ന്‌ ഞാനൊരു വൃദ്ധനായിതീരുമെന്ന്‌!,എനിക്ക്‌ എന്നെക്കുറിച്ച്‌ അപ്പോഴും കോള്ളേജ്‌ കുമാരനാണെന്ന ഭാവം നിലനിര്‍ത്താനായിരുന്നു ആഗ്രഹമെങ്കിലും,വീട്ടുക്കാരും നാട്ടുകാരും സുഹൃത്തുക്കളും എനിക്ക്‌ ചില ഉത്തരവാദിത്വങ്ങളുണ്ടെന്ന്‌ കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചു!. ഞാന്‍ ആദ്യമായി ഉതരവാദിത്വങ്ങളുടെ കാരാഗൃഹത്തിലടക്കപെട്ടു!//ആ ചട്ടക്കൂടില്‍ നിന്ന്‌ മോചനം നേടാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു.
പക്ഷെ,പെട്ടെന്നുതന്നെ അത്‌ സാധിക്കുമെന്ന്‌ പ്രതീക്ഷിച്ചില്ല!
നീ എണ്റ്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു!!
സിന്ധു,സെണ്റ്റ്‌. മേരീസ്‌ കോള്ളേജില്‍ ഡിഗ്രിക്ക്‌ ചേര്‍ന്നവിവരം ഞാന്‍ അറിഞ്ഞിരുന്നു
ആയിടക്കാണ്‌ അനുജത്തി സുമി,പ്രീഡിഗ്രിക്ക്‌ സെണ്റ്റ്‌.മേരീസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്‌;അങ്ങിനെ അവളെ ഞാന്‍ അവിടെ ചേര്‍ത്തു.
ഒരു ദിവസം സിന്ധു വീട്ടില്‍ വന്നു. അവളുടെ ശേഖരത്തില്‍ നിറയെപരാതികളുണ്ടായിരുന്നു;എല്ലാം എനിക്ക്‌ ആശ്ചര്യവും അത്ഭുതവും പകര്‍ന്നവ!
നീ അവിടെ പഠിക്കുന്നുണ്ടെന്നും,പലതവണ ഞാന്‍ നിന്നെകണ്ടിട്ടും കാണാത്തഭാവത്തില്‍ പോയി എന്നും കോള്ളെജില്‍ വന്നിട്ടുപോലും നീ വരുമ്പോഴേക്കും ഞാന്‍ അവിടം വിട്ടെന്നും മറ്റുമുള്ള പരാതികള്‍!
ഒറ്റ വാക്ക്‌.......ഞാന്‍ അറിഞ്ഞിരുന്നില്ല... സത്യം!
നിന്നെ പ്രതീക്ഷിക്കാന്‍പോലും പറ്റാത്തൊരിടത്ത്‌ നീ?!

വീണ്ടുമൊരുമഴക്കാലം കൂടി,തനുവില്‍ തണുപ്പായി......
പെരുമഴക്കാലം... വിരഹത്തിണ്റ്റെ,പ്രണയത്തിണ്റ്റെ ഒടുങ്ങാത്ത പേമാരി!!!

അധ്യയന വര്‍ഷങ്ങളില്‍ ഒതുങ്ങാതെ അത്‌ പെയ്തു.....
ദാഹങ്ങളെല്ലാം അത്‌ തീര്‍ത്തു.......
ഞാന്‍,ഞാനാണ്‌ പ്രാണയത്തിണ്റ്റെ രാജകുമാരന്‍ എന്നുറക്കെപ്പറഞ്ഞു....
വര്‍ഷവും ഹേമന്തവും കാടും കാട്ടാറും നാടും നഗരവും അത്‌ കേട്ടു
രാവുകള്‍ സ്വപ്നചിറകുകള്‍ വിടര്‍ത്തി പാറിക്കളിച്ചു;പകലുകള്‍ പുഷ്പാവൃഷ്ടി ചൊരിഞ്ഞ്‌ വിഥാനമൊരുക്കി;കാമദേവണ്റ്റെ മലരന്‍പുകള്‍ പാരിലാകെ കാമസുഗന്ധം പരത്തി....
പ്രണയം...പ്രണയം.. പ്രണയം മാത്രം എങ്ങും!!

*** *** ***
അന്ന്‌ നമ്മെ കൂട്ടിയിണാക്കാന്‍ സിന്ധുവുണ്ടായി
ഇപ്പോള്‍ നമുക്കിടയില്‍ ബിന്ദു നില്‍ക്കുന്നു.ഒരു ബിന്ദുവായി. !!

നീ ഇന്ന്‌ അമ്മയാണ്‌,രണ്ടുകുട്ടികളുടെ അമ്മ;ഒരു പെണ്‍കുട്ടിയും ഒരാണ്‍കുട്ടിയും,ഒട്ടും മോശമല്ലാത്ത കുടുംബജീവിതം
ഞാന്‍,നിണ്റ്റെ അച്ഛന്‌ കൊടുത്ത വാക്ക്‌ ഇന്നും പാലിക്കുന്നു..."ഒരിക്കലും നിന്നെ ശല്ല്യപെടുത്തില്ലാ ,നിങ്ങള്‍ക്ക്‌ നിങ്ങളുടെ മകനെപോലെ എന്നെ വിശ്വസിക്കാം"എന്ന വാക്ക്‌;നിണ്റ്റെ വിശ്വാസവും ഞാന്‍ സരക്ഷിക്കുന്നു... ഒരിക്കലും നിന്നെ ചതിക്കില്ലാ എന്ന്‌

ഒരിക്കല്‍ ഷണ്‍മുഖന്‍ എന്നോട്‌ പറഞ്ഞു;നീ അവനെ കണ്ടപ്പോല്‍ കുറെ കരഞ്ഞൂ എന്ന്‌,കൈകുഞ്ഞിനേയും മാറത്ത്‌വെച്ച്‌ വിതുമ്മിക്കരയുന്ന നിണ്റ്റെ കണ്ട്‌ അവണ്റ്റെ നെഞ്ച്‌ പൊട്ടിപ്പോയി എന്ന്‌ പറഞ്ഞപ്പോള്‍,ഞാന്‍ സങ്കടമില്ലാത്തവനെപോലെ ഇരുന്നു.
ഇപ്പോള്‍ ഇതാ ബിന്ദുവും അതുതന്നെപ്പറയുന്നു?!

അന്ന്‌ നടന്നത്‌ എന്താണെന്ന്‌ നിണ്റ്റെ അനുജനെങ്കിലും നിന്നോട്‌ പറഞ്ഞിട്ടുണ്ടാകും;അതു മല്ലെങ്കില്‍ എല്ലാ സത്യങ്ങളും ഞാന്‍ നിണ്റ്റെ അനുജത്തിയോട്‌ പറഞ്ഞതാണല്ലൊ?അവളും നിന്നോട്‌ ഒന്നും പറഞ്ഞില്ലെ?
കോള്ളേജ്‌ അവധിക്ക്‌ അടച്ച ഒരു ദിവസം അച്ചനും അനുജനും എന്നെ കാണണമെന്ന്‌ ആവശ്യപെട്ടതിന്‍പ്രകാരം ഞാന്‍ ഇടപ്പാള്‍ക്ക്‌ ചെന്നു.അവര്‍ രണ്ടുപേരും കൂടികൂടി,എന്നെ ഒരുന്‍ കുന്നില്‍മുകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.മണിക്കൂറുകള്‍.......

അച്ചന്‍ നിരത്തിയതെല്ലാം വാദങ്ങളായിരുന്നു;ഉത്തരങ്ങള്‍ പറയാനുണ്ടായിരുന്നതൊ നീ വിലക്കിയതും!

നീ ആല്‍മഹത്യ ചെയ്യും എന്ന്‌ ഭീഷണിപെടുത്താന്‍ കാരണമെന്തായിരുന്നു എന്നതായിരുന്നു പ്രസക്തമായ ചോദ്യം!
അതിണ്റ്റെ ഉത്തരം നമ്മള്‍ തമ്മില്‍ പ്രണയമാണ്‌ എന്നത്‌ പറയരുത്‌ എന്ന്‌ നീ പറഞ്ഞതും,അതു പറഞ്ഞാല്‍ വിവാഹത്തിനുള്ള ഏക സാധ്യതയും ഇല്ലാതാകും,അച്ചന്‌ നിന്നെ കുറിച്ച്‌ ഒരു വിശ്വാസമുണ്ട്‌ അത്‌ തകര്‍ക്കരുത്‌ എന്നൊക്കെയുള്ള മുന്നറിയീപ്പുകള്‍ തല്‍ക്കാല രക്ഷക്കായി പ്രയോഗിക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല,അച്ചനോട്‌ തര്‍ക്കിക്കരുത്‌,മതിപ്പ്‌ നഷ്ടമാകും,അച്ചന്‍ എതിര്‍ത്താലും ഞാന്‍ പറഞ്ഞ്‌ എല്ലാം ശരിയാക്കാം എന്നൊക്കെ നീ പറഞ്ഞിരുന്നത്‌ ഓര്‍മ്മവന്നപ്പോല്‍ ഞാന്‍ തീര്‍ത്തും നിശബ്ദനായി!.കൂടാതെ നിണ്റ്റെ വീട്ടില്‍ വന്ന് 'പെണ്ണ്‍ ചോദിച്ചപ്പോള്‍ അമ്മ കാണിച്ച തല്‍പര്യവും സ്നേഹവും നമ്മുടെ തുണക്കെത്തും എന്ന് ഞാന്‍ വിശ്വസിച്ചു!ഒടുവില്‍,ഗതിക്കിട്ടതായപ്പോള്‍ ഞാന്‍ ഇത്രയും പറഞ്ഞു,അച്ചനോടല്ല,അനുജനോട്‌;നീ വളര്‍ന്നുവരുന്നവനാണ്‌,ഒരാണിനെചൊല്ലി പെണ്‍ക്കുട്ടി ആല്‍മഹത്യചെയ്യുമെന്ന് പറയുനത്‌ എന്തിനാണെന്ന് നിനക്ക്‌ ഒരിക്കല്‍ മനസ്സിലാകുമെന്ന്.ഒടുവില്‍ അച്ചന്‍ രാജിയാകുമ്പോള്‍ ഇങ്ങനേയാണ്‌ പറഞ്ഞത്‌,നീ മറ്റൊരു വിവാഹത്തിന്‌ തയ്യാറായാല്‍ എതിറ്‍ക്കുമോ എന്ന്.അതിന്‌,നിണ്റ്റെ പൂറ്‍ണ്ണസമ്മതോടുകൂടു ഒരു വിവാഹം നടക്കുന്നുവെങ്കില്‍ അവളുടെ വഴില്‍ ഞാനുണ്ടാവില്ലാ,നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഈ മകനെപ്പോലെ അതു വിശ്വസിക്കാം,മറിചാണെങ്കില്‍ സംഭവിക്കുന്നത്‌ പറയാനവില്ലെന്ന് പറയാന്‍ എനിക്ക്‌ രണ്ടമതൊന്ന് ആലോചിക്കേണ്ടതുണ്ടായിരുന്നില്ല. കാരണം നിനക്ക്‌ മറ്റൊരാളൊടൊത്ത്‌ ജീവിക്കാന്‍ കഴിയില്ലെന്ന് ഞാനുറച്ചു വിശ്വസിച്ചിരുന്നു!

പിന്നീടൊരിക്കല്‍ കൂടി അച്ചന്‍ വന്നു,കൂടെ അശോകനുണ്ടായിരുന്നു;ഞങ്ങള്‍ കടയില്‍ പോയി,അവറ്‍ക്ക്‌ ഞാന്‍ ചായ വാങ്ങിക്കൊടുത്തു,ഭക്ഷണവും.എല്ലാം ശുഭകരമായി അവസാനിച്ചതില്‍ ഞാന്‍ സന്തോഷിച്ചു;ഞങ്ങള്‍ കായല്‍ തീരത്തേക്ക്‌ പോയി...

അച്ചന്‍ പറഞ്ഞു... "അവള്‍ മറ്റൊരു വിവാഹത്തിനു സമ്മതിച്ചു;സംശയമുണ്ടെങ്കില്‍ നിനക്ക്‌ അവളോട്‌ തന്നെ ചോദിക്കാം;ഇനിയവളെ ശല്ല്യപെടുത്തരുത്‌"?!!
ഒരിക്കല്‍ കൂടി ഞാനോറ്‍ത്തു,നീ,പറഞ്ഞിരുന്നത്‌.. "എനിക്ക്‌,വിശ്വാസമാണ്‌,പക്ഷെ,വീട്ടുകാരെ ധിക്കരിച്ച്‌ ഞാന്‍ ഇറങ്ങി വരില്ല"

** *** ***

വറ്‍ഷങ്ങിള്‍ക്കിപ്പുറം,ഇപ്പോഴും നിന്നെക്കുറിച്ചുള്ള ഓറ്‍മ്മകളുമായി ഒരിക്കലുമൊരു ഭ്രാന്തനായിതീരരുതെയെന്ന് ഹൃദയമുരുകിയ പ്രാര്‍ഥനയില്‍ കഴിയുമ്പോഴും ഞാന്‍ തെറ്റുകാരനാണെന്ന് വിശ്വസിസിച്ചിരിക്കുന്ന നിന്നെ,എങ്ങിനേ,എന്തുപറഞ്ഞ്‌ ഞാന്‍ മനസ്സിലാക്കും;അല്ലെങ്കില്‍ ഞാന്‍ ചെയ്ത തെറ്റ്‌,നീ വിശ്വസിച്ചിരിക്കുന്നത്‌ എന്താണ്‌ എന്ന് അങ്ങിനെ ഞാന്‍ അറിയും??

അറിഞ്ഞിട്ടും ഇനിയെന്ത്‌..... ??

കടും നെല്ലിക്കപോല്‍ നീയറിയുക

അറിയാമെനിക്കോമനേയേറേ വളര്‍ന്നുനീ
ഓമനത്തിങ്കളിനീണത്തിനപ്പുറം
ഒരു നാടോടിക്കഥയുടെ നിലാമുറ്റം കട-
കടന്നോര്‍മ്മയിലൊരു പിറന്നാള്‍ച്ചിരിതൂകും
പട്ടുപാവാടച്ചുരുളിലൂടെ
പരിചിത പാതകള്‍
വിട്ടേറെ നടന്നു നീ.
കടും നെല്ലിക്കപോല്‍ ഇനി നീയറിയുക
കയ്പ്പും മധുരവുമാര്‍ന്നൊരീ ജീവിതം
പക്ഷേ...............
അമ്മ തന്‍ നെഞ്ചിലേറെയാധികള്‍
കൊഞ്ചല്‍ മുറിയിലേ മാദക സന്ധ്യകള്‍
വല കെട്ടി നില്‍ക്കും കൂറ്റന്‍ ചിലന്തികള്‍
യന്ത്രം തുറക്കും മാന്ത്രികക്കണ്ണുകള്‍
ഉയിരറ്റു വീഴും പെണ്ണിന്നുടല്‍ മറയ്ക്കാന്‍
ശീലാവതിക്കഥയാല്‍ പുടവ നെയ്യും ലോകം
എങ്കിലും തിരികെ വിളിക്കില്ല നിന്നെ ഞാന്‍
അമ്മ തന്‍ പ്രാത്ഥനയാകട്ടെ നിന്‍ രക്ഷാ കവചം

Tuesday, September 16, 2008

അവസാനത്തെ ചിരി

വിശപ്പ് വിളയുന്ന വയലിന്‍ കരയില്‍
വിഷം തിന്ന് മരിച്ച കര്‍ഷകന്
കബറടക്കം
ആള്‍ക്കൂട്ടത്തിലാരോ അടക്കം പറഞ്ഞു
കര്‍ഷകനാണ് ചത്തതെങ്കില്‍ ശവവമ്ണ്ടിക്കാശ് പാതി മതി
(ഭാഗ്യവാനല്ലോ കര്‍ഷകന്‍)
മൂന്നാം നാളില്‍ അയാള്‍ ഉയിര്‍ത്തെഴുന്നേറ്റില്ല.
എങ്കിലും,
മണ്ണിട്ടു നികത്തിയ വയല്‍ നിറയെ
മാനംതൊടും മന്ദിരങ്ങളുയര്‍ന്നപ്പോള്‍
അവയുടെ ഓരത്താരോ അയാള്‍ക്കൊരു കോട്ടം കെട്ടി
(വാഴ്ത്തപ്പെട്ടവനല്ലോ കര്‍ഷകന്‍)
എല്ലാ കൊല്ലവും തിറ കെട്ടാന്‍ വണ്ണാന്മാരെത്തി.
ഓട്ടുചിലമ്പണിഞ്ഞ് അവര്‍ ഉറഞ്ഞാടി
വായ്ത്താരികള്‍ അനുഗ്രഹം ചൊരിഞ്ഞു
മുടിയഴിച്ച ശേഷം മോന്തിയാവോളം
ചിത്ര പീഠത്തിലിരുന്ന് നേര്‍ച്ച വാങ്ങി
നെറ്റിയില്‍ മഞ്ഞക്കുറിയണിഞ്ഞ ഭക്തര്‍
ശീതികരിച്ച മുറികളീല്‍ ആത്മാവിനെ തേടി
ഒടുവില്‍ ഫോക് ലോര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍
അവസാനത്തെ ചിരി
പെരുവണ്ണാന് സ്വന്തമായി.

Sunday, September 14, 2008

ഷദാബ്‌ അഫ്രിദിയുടെ യാത്ര

ഷദാബ്‌ അഫ്രിദിയുടെ യാത്ര

2025,ആഗസ്ത്‌ 15,വെള്ളിയാഴ്ച.
ഗോഖലെ സ്കൂളിണ്റ്റെ കവാടത്തിലേക്ക്‌,മുത്തശ്ശി കുഞ്ചിയമ്മാളുടെ കൈ പിടിച്ച്‌ ഒമ്പത്‌ വയസ്സുകാരന്‍ ഗോകുല്‍ രത്നാകര്‍ നടന്നു.
ഗോഖലെ സ്കൂളില്‍,അന്ന്‌ സ്വാതന്ത്ര്യദിനാഘോഷം നടക്കുകയാണ്‌.
ചിത്രപ്പണികള്‍ ചെയ്ത വലിയ ഇരുമ്പ്‌ വാതിലുകള്‍ക്ക്‌ മുമ്പില്‍ അവര്‍ നിന്നു.
കാറ്റിലിളകിയാടുന്ന ബാനറിലെ ഭീമാകാരമായ അക്ഷരങ്ങളിലൂടെ,ഗോകുലിണ്റ്റെ മിഴികള്‍ സഞ്ചരിച്ചു.

"സ്വാതന്ത്ര്യദിനാഘോഷം,2025 ആഗസ്ത്‌ 15,വെള്ളിയാഴ്ച;
ധീരനായ-മനുഷ്യസ്നേഹി,ചന്ദ്രയ്ക്ക്‌...സ്മരണാഞ്ജലികള്‍"

"മുത്തശ്ശി,ആരാ..ചന്ദ്ര.. ?"

/....... /
"മുത്തശ്ശീ.. "
സുവര്‍ണലിപികളില്‍ മുദ്രണം ചെയ്ത വരികളില്‍ നോക്കി നിശ്ശബ്ദയായിപ്പോയ കുഞ്ചിയമ്മാള്‍,സജലങ്ങളായ തണ്റ്റെ മിഴികള്‍ തുടച്ച്‌,കൊച്ചുമകനെ നോക്കി.
"മുത്തശ്ശി, ആരാ ഈ ചന്ദ്ര?".
"നിണ്റ്റെ മുത്തച്ഛന്‍"
ഇരുമ്പുവാതിലുകള്‍ തള്ളിതുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുത്തശ്ശി പറഞ്ഞു.
ശബ്ദമുണ്ടാക്കികൊണ്ട്‌ വാതിലുകള്‍ തുറന്നു;കിതച്ചുപോയ കുഞ്ചിയമ്മാള്‍,അസ്സഹ്യമായ ചുമ മൂലം അവിടെ കുത്തിയിരുന്നുപോയി...
"മുത്തശ്ശി...മുത്തശ്ശി..എന്താ മുത്തശ്ശി.. "
"എഴുനേല്‍ക്ക്‌ മുത്തശ്ശി.. "
ഗോകുല്‍,മുത്തശ്ശിയുടെ പുറത്ത്‌ തണ്റ്റെ കുഞ്ഞ്‌ കൈകള്‍ കൊണ്ട്‌ പതുക്കെ തടവികൊടുത്തു.

മൈതാനമധ്യത്തിലെ,നാലുപാടും തിരിച്ചുവെച്ച ഉച്ചഭാഷിണിയില്‍ നിന്നും യുവരക്ക്തമുള്ള രാഷ്ട്റീയ നേതാവിണ്റ്റെ ഘോരമായ വാചാലത നാടിനെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട്‌ ഉയറ്‍ന്നുപൊങ്ങിയിരുന്നു.
"നമ്മുടെ ഈ എണ്‍പത്തിയൊന്നാം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍.എണ്റ്റെ ഹൃദയത്തിണ്റ്റെ അന്തരാളങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നത്‌ ഒരു നൊമ്പരമാണ്‌;ദേശസ്നേഹിയായിരുന്ന,മനുഷ്യസ്നേഹിയായിരുന്ന,നമ്മുടെ ഈ കൊച്ചു 'കുവ്വോട്‌' ഗ്രാമത്തിണ്റ്റെ പൊന്നോമനപുത്രനായിരുന്ന ചന്ദ്രേട്ടണ്റ്റെ വിയോഗം.അഞ്ചു വറ്‍ഷങ്ങള്‍ക്കു മുന്‍പ്‌,2020 ലെ ആഗസ്ത്‌ 15 ണ്റ്റെ ആ കറുത്ത ശനിയാഴ്ച,ആയിരക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കുവനുള്ള വിഫലശ്രമത്തിനിടയില്‍ സ്വന്തം ജീവന്‍ ബലിയറ്‍പ്പിച്ച മഹാമനുഷ്യസ്നേഹിയായിരുന്ന ചന്ദ്രേട്ടന്‍....,ആയിരക്കണക്കായാ മനുഷ്യരുടെ കൂട്ടക്കുരുതിക്കിടയില്‍,ആരാലും ഓറ്‍മ്മിക്കപെടാതെപോയ ആ മനുഷ്യണ്റ്റെ സ്മരയ്ക്കുമുമ്പില്‍ ഞാന്‍ എണ്റ്റെ ഹൃദയത്തിണ്റ്റെ ബാഷ്പാഞ്ജലികള്‍ അറ്‍പ്പിക്കുന്നു........ "

ഉച്ചക്കഴിഞ്ഞു,അവറ്‍ മടങ്ങുമ്പോള്‍.
കാല്‍നടക്കാര്‍ പാകിയ ചവിട്ടടിപാതയിലൂടെ,റെയില്‌വെ ട്രാക്കിനോട്‌ ചേറ്‍ന്ന് നടക്കുമ്പോള്‍,അവന്‍ ചോദിച്ചു.
"ആരായിരുന്നു എണ്റ്റെ മുത്തച്ചന്‍?"
"എന്തിനാ മുത്തശ്ശനെ കുറിച്ച്‌ അവരങ്ങിനെയൊക്കെ പറയുന്നേ.. ?"
റെയില്‌വെ ട്റാക്കിണ്റ്റെ അറ്റമെവിടെ എന്നു തിരയുന്ന ഭാവത്തില്‍ നടന്നിരുന്ന,കുഞ്ചിയമ്മാള്‍ക്ക്‌ തണ്റ്റെ ചിന്തകളില്‍നിന്നും വ്യതിചലിക്കാതിരിക്കാനായില്ല;അവരുടെ ശുശ്കിച്ച കൈവിരലുകളില്‍ തൂങ്ങി നടക്കുന്ന ഗോകുല്‍,തണ്റ്റെ ചോദ്യങ്ങള്‍ക്കൊപ്പം,അവരുടെ കൈവിരലുകളില്‍ മര്‍ദ്ദനമേല്‍പ്പിച്ചിരുന്നു.
"മുത്തശ്ശന്‍... "
"രാഷ്ട്റീയക്കാരണ്റ്റെ ഉല്‍പന്നമായ ശവങ്ങള്‍ക്കിടയിലെ,മറ്റൊരു വിലയേറിയ ശവം"
"ഉച്ചഭാഷിണിപെട്ടികളുടെ നെഞ്ചില്‍ മുദ്രണം ചെയ്യപേട്ടിരിക്കുന്ന സ്ഥിരം നാമം"
"ചന്ദ്രായെന്ന,ചന്ദ്രാ രാഘവേന്ദ്രന്‍,ഒരു സാധാരണ റെയില്‌വേ ഗാറ്‍ഡ്‌"

"മുത്തശ്ശി, ഒന്നു തെളിച്ചു പറയൂ മുത്തശ്ശീ... "
"അതൊരു വലിയകതയാണ്‌;ഒരു പക്ഷെ ഇപ്പോള്‍ അതിനുള്ള സമയമായിരിക്കുന്നു,നിന്നൊടത്‌ പറയാന്‍....റെയില്‌ ട്റാക്കിണ്റ്റെ അറ്റം കാണാറായിരിക്കുന്നു എന്നു തോന്നുന്നു. "
"മുത്തശ്ശി പറേണത്‌ ഒന്നും എനിക്ക്‌ മനസ്സിലാവണില്ല്യാ.. "
"എല്ലാം പറയാം,എനിക്ക്‌ പറയാന്‍ സാധിക്കാത്തത്‌ ഈ വഴികള്‍ പറയും,ഈ വഴികളില്‍ അവ കൊത്തിവെച്ചിരിക്കുന്നു;ഇതിലെയാണ്‌ ഷദാബ്‌ അഫ്റിദി നടന്നുപോയത്‌!"

****** ******
2020,ജനുവരി 1,ബുധന്‍.
മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന പ്രഭാതം.
കന്യാകുമാരിയിലെ താന്‍ താമസിക്കുന്ന 102-ആം മുറിയുടെ വാതില്‍ പൂട്ടി,ഷദാബ്‌ അഫ്റിദി പുറപ്പെട്ടു;കന്യാകുമാരിയിലെ തണ്റ്റെ അവസാനത്തെ പ്രഭാതമാണ്‌ അതെന്ന് അറിയാമായിരുന്നതുകൊണ്ട്‌,മഞ്ഞുപാളികളെ കടന്നെത്തുന്ന സൂര്യോദയത്തിനായ്‌ ഷദാബ്‌ കാത്തുനിന്നു.
റെയില്‌വെ ട്റാക്കുകളോടായിരുന്നു തനിക്ക്‌ പ്റിയം എന്നുള്ളതുകൊണ്ട്‌,തണ്റ്റെ കാല്‍നടയാത്രക്ക്‌ റെയില്‌വെ ട്രാക്ക്‌തന്നെ ഷദാബ്‌ തിരഞ്ഞെടുത്തു;അല്ല,അത്‌ ഷദാബിണ്റ്റെ വ്യക്തമായ തീരുമാനങ്ങളുടെ ഭാഗംതന്നെയായിരുന്നു.

ഷദാബ്‌,28 വയസ്സ്‌.
വെളുത്ത്‌ മലിഞ്ഞ ശരീരപ്രകൃതി,വശങ്ങളൊട്ടി നീണ്ടു കൂറ്‍ത്ത നാസിക;താടിരോമങ്ങള്‍ ഒട്ടുംവളറ്‍ത്താതെ,വൃത്തിയായികൊണ്ടുനടക്കുന്നതിനാല്‍ കവിളുകള്‍ ഒട്ടിയിരിക്കുന്നത്‌ വ്യക്തമായി കാണാം.കണ്ണുകള്‍ അതി തീഷ്ണങ്ങള്‍,അറിയാനുള്ള വ്യഗ്രതയും കൂറ്‍മ്മബുദ്ധിയും വെട്ടിതിളങ്ങുന്ന കണ്ണുകളിലേക്ക്‌ അധികനേരം നോക്കിനില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.തോള്‍സഞ്ചിയില്‍ കരുതിവെച്ചിരിക്കുന്ന അത്യാവശ്യം സാധനങ്ങളില്‍ ഉള്ള ജെല്‍ ഉപയോഗിച്ച്‌ മുടി പിന്നിലേക്ക്‌ ഒതുക്കിവെച്ചിരിക്കുന്നു,ഒരിഴപോലും കാറ്റിലിളകാത്തവിധം.മെലിഞ്ഞ കൈകളിലെ രക്തധമനികള്‍ തുടിച്ചുനില്‍ക്കും എപ്പോഴും.വെളുത്ത പൈജാമയും ജുബ്ബയും ധരിച്ച്‌,തോള്‍സഞ്ചിയും തൂക്കിനടക്കുന്ന അഫ്റീദി ഊറ്‍ജ്ജസ്വലനാണ്‌.

ട്റാക്കിലെ കരിങ്കല്‍ കഷ്ണങ്ങളൊ,കല്ലൊ മുള്ളൊ അയാള്‍ക്ക്‌ തടസ്സങ്ങളായിരുന്നില്ല,കുറ്റിച്ചെടികളും മുള്‍പടര്‍പ്പുകളും ഭയപെടുത്തിയില്ല
തണ്റ്റെ യാത്രയിലെ തടസ്സങ്ങളും സൌകര്യങ്ങളും അയാളെ അലോസരപെടുത്തിയിരുന്നില്ല.
ഷദാബ്‌,ആരോടും സംസാരിച്ചില്ല;ഷദാബിനോട്‌ ആരും സംസരിച്ചില്ല;അയാള്‍ സ്വച്ഛന്ദവിഹാരിയെപോലെ നടന്നു;കാറ്റും മഴയും അറിയാതെ,വെയിലും കുളിരും ഓറ്‍ക്കാതെ. കുന്നിന്‍ നിറുകയില്‍ നിന്നു അങ്ങ്‌ ദൂരേക്ക്‌ നോക്കുമ്പോള്‍ കാണുന്ന,ഏകാകിയായ്‌ ഒഴുകിവരുന്ന തീവണ്ടിപോലെ,ചിലപ്പോഴൊക്കെ അതു തോന്നിച്ചു,സ്റ്റേഷനുകളിലെത്തുമ്പോള്‍ ക്റോസ്സ്‌ ചെയ്തുപോകുന്ന തീവണ്ടികള്‍ക്കിടയിലെ പ്രകമ്പനമ്പോലെയും;പക്ഷെ എല്ലാം,കാണുന്നവറ്‍ക്ക്‌ മാത്രമായിരുന്നു!

യാത്രയില്‍,അയാള്‍ എവിടേയും തങ്ങിയില്ല.
പുഴകള്‍ കാണുമ്പോള്‍ ഷദാബ്‌ നില്‍ക്കും,എങ്ങും നോക്കും,തണ്റ്റെ തോള്‍സഞ്ചിയില്‍നിന്നും ഡയറിയെടുത്ത്‌ എന്തോ കുറിച്ചുവെക്കും.ഒരു തീവണ്ടിയെങ്കിലും കടന്നുപോകുംവരെ അയാള്‍ അവിടെ ഉണ്ടായിരിക്കും.തീവണ്ടി പാലത്തിലേക്ക്‌ പ്രവേശിക്കുന്ന നിമിഷങ്ങള്‍ മുതല്‍ അയാള്‍ ജാഗരൂകനായിരിക്കും,ഓരോ ബോഗികളും കടന്നുപോകും വരെ.തീവണ്ടി പാലത്തിലേക്ക്‌ പ്രവേശിച്ഛ സമയവും,നെടുനീളത്തില്‍ അത്‌ പാലത്തില്‍ എത്ര സമയം തങ്ങുന്നു എന്ന വിവരവും അയാള്‍ കുറിച്ചു വെക്കും;പാലത്തിണ്റ്റെ മറുവശത്ത്‌ എഞ്ചിന്‍ എത്തുന്ന സമയം കൂടി രേഖപ്പെടുത്തികാഴിഞ്ഞാല്‍ ഷദാബ്‌ യാത്ര തുടരും.അയാളുടെ യാത്രയിലെ ഓരോ പാലങ്ങള്‍ കഴിയുമ്പോഴും,പാലങ്ങള്‍ക്കും പുഴകള്‍ക്കുമായി നീക്കിവെച്ച ഡയറിത്താളുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു.

യാത്ര തുടര്‍ന്നുകൊണ്ടിരുന്ന,ഷദാബ്‌,റെയില്‌വെ ക്രോസ്സുകളില്‍ എത്തുമ്പോള്‍,ചിലപ്പോള്‍ ദിവസങ്ങള്‍ തന്നെ ചിലവഴിച്ചു ആ പരിസരങ്ങളില്‍.അവിടങ്ങളിലെ റെയില്‌വെ ഗാര്‍ഡുകളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതിലും,അവരുടെ വീടുകളില്‍പോലും ഒന്നോ രണ്ടോ ദിവസം തങ്ങുന്നതിനും അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു;അയാല്‍ അത്രയും മിടുക്കനും കൂടിയായിരുന്നു;കുലീനത്വമുള്ള ഷദാബിണ്റ്റെ പെരുമാറ്റത്തെ തിരസ്കരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
അവിടെനിന്നാണ്‌,തീവണ്ടി സമയങ്ങള്‍ കൃത്യമായി അയാള്‍ ശേഖരിച്ചത്‌.ഓരോ ക്രോസ്സിങ്ങിലും തീവണ്ടി കടന്നുപോകുന്ന സമയം മുതല്‍,അവിടങ്ങളിലെ തിരക്കും,ഗേറ്റ്‌ തുറന്നുകിടക്കുന്ന സമയങ്ങലിലെ വഹനതിരക്കും മറ്റും ഷദാബ്‌ മനസ്സിലാക്കി,തണ്റ്റെ ഡയറിയില്‍ രേഖപ്പെടുത്തി.

സ്റ്റേഷനുകളില്‍ ഒരിക്കലും അയാള്‍ അധികസമയം ചിലവഴിച്ചില്ല.
യാത്രകളില്‍,പലപ്പോഴും താന്‍ താണ്ടിയ വഴികളിലേക്ക്‌ അയാള്‍ തിരിച്ചു നടന്നു.

ഏഴുമാസം അയാള്‍ യാത്ര ചെയ്തു,കാസറഗോഡ്‌ എത്താന്‍!
ഷദാബ്‌,അവിടെ ഒരു ലോഡ്ജില്‍ തങ്ങി,ഏതാനും ദിവസം.
തണ്റ്റെ ഡയറിയുടെ പഠനമായിരുന്നു അത്രയും ദിവസം
2020,ആഗസ്ത്‌ 14,വെള്ളിയാഴ്ച.
ഷദാബ്‌ ഒരിക്കല്‍കൂടി കുവ്വോട്‌ ഗ്രാമത്തിലെത്തി;ചന്ദ്രയുടെ അടുത്തേക്ക്‌...
തണ്റ്റെ ഏഴുമാസത്തെ യാത്രക്കിടയില്‍,അയാള്‍ ഒന്നോ രണ്ടൊ ദിവസം കൂടുതല്‍ തങ്ങിയത്‌ ചന്ദ്രയുടെ വീട്ടിലായിരുന്നു.ഒരു പക്ഷെ,ഷദാബ്‌,തണ്റ്റെ ജീവിതത്തില്‍ ആദ്യമായി സ്നേഹമെന്തെന്നു മനസ്സിലാക്കാന്‍ ശ്രമിച്ചതും ഒരു വേള അയാളുടെ ഹൃദയം ആര്‍ദ്രമായതും അവിടെ വെച്ചായിരുന്നു.ച്ന്ദ്രയുടെ മകന്‍,വിനോദ്‌ ചന്ദ്ര ഷദാബിണ്റ്റെ ഉറ്റ ചങ്ങാതിയായി.വിനോദിണ്റ്റെ മകന്‍ ഗോകുലിണ്റ്റെനിശ്കളങ്കമായ പുഞ്ചിരിക്കുമുമ്പില്‍ ഷദാബ്ബ്‌ തോറ്റുപോയി.ഗോകുലിണ്റ്റെ അമ്മ വീണാ ചന്ദ്രയുടെ സാഹോദര്യത്തില്‍,അയാള്‍ തണ്റ്റെ കുട്ടിക്കാലം ഒരിക്കല്‍കൂടി കണ്ടു.കുഞ്ചിയമ്മാളുടെ മാതൃവാത്സല്ല്യത്തിണ്റ്റെ കുളിരില്‍,അയാള്‍ ആദ്യമായി സ്വസ്ഥമായി ഉറങ്ങി.
പക്ഷെ,ഷദാബ്‌ അവിടെനിന്ന്‌ ഓടിപോകുകയാണ്‌ പിന്നീട്‌ ചെയ്തത്‌!!

"മോനെ,നീ ഇത്രനാളും എവിടേയായിരുന്നു;ഒരു വാക്കുപോലും പറയാതെ പോകാന്‍ ഞങ്ങള്‍ എന്തു തെറ്റാണ്‌ നിന്നോട്‌ ചെയ്തത്‌?"
വീണ്ടും കയറിവരുന്ന ഷദാബിനെ കണ്ടപ്പോള്‍,ഓടിചെന്നുകൊണ്ട്‌ കുഞ്ചിയമ്മാള്‍ ചോദിച്ചു.അന്ന്‌ അവിടെ ഉത്സവതിമിര്‍പ്പായിരുന്നു.മുടിയനായ പുത്രന്‍ തിരിച്ചു വന്ന ആഹ്ളാദം ചന്ദ്രയും കുടുംബവും ആഘോഷിച്ചു.ഒറ്റക്കായ ചിലനിമിഷങ്ങളില്‍,വിനോദ്‌ ഷദാബിനോട്‌ ചോദിച്ചു..
"ഷദാബ്‌,നിനക്കെന്തു പറ്റി?"
"ഊം... ?"
"നീയെന്താണ്‌ ഒന്നും മിണ്ടാതെ പോയത്‌?"
/........ /
"ഷദാബ്‌.. ?"
"ഒന്നുമില്ല"
"പിന്നെ?!"
"വിനോദ്‌,ഇന്ത്യന്‍ മിലിട്ടറി എണ്റ്റെ കുടുമ്പത്തെ കൂട്ടത്തോടെ കൊന്നൊടുക്കിയതാണ്‌ ആദ്യത്തേയും അവസാനത്തേയും നഷ്ടവും പരാജയവും എന്നാണ്‌ ഞാന്‍ വിസ്വസിക്കുന്നത്‌.... "
"..?!!.. "
"ഇനി ഒരു പരാജയം കൂടി ഞാന്‍ സമ്മതിക്കില്ല;പക്ഷെ നിങ്ങളോടൊത്ത്‌ കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ ഭയത്തോടെ മനസ്സിലാക്കി,വീണ്ടും ഞാന്‍ പരാജയപ്പെടുന്നു എന്ന്‌.... "
"ഇനി എനിക്ക്‌ പരാജയപ്പെടാന്‍ ഒരവസരം കുടിയില്ല,വിനോദ്‌...എന്നോട്‌ ക്ഷമിക്കു.. "
"ഷദാബ്‌,നീ എന്താണ്‌ ഉദ്ദേശിക്കുന്നത്‌?!!"
"ഇന്നത്തെ രാത്രികൂടി കാത്തിരിക്കു"
യാത്രപറഞ്ഞിറങ്ങും മുമ്പ്‌,തണ്റ്റെ തോള്‍സഞ്ചി,ഗോകുല്‍ രത്നാകറിന്‌ സമ്മാനിച്ചാണ്‌ അയാള്‍ പോയത്‌.

****************
"മുത്തശ്ശീ,അയാളാണൊ എണ്റ്റെ അച്ഛനേയും അമ്മയേയും കൊന്നത്‌?"
"അല്ല,പക്ഷെ അയാളായിരുന്നു ഹേതു"
"എങ്ങി്‌നെ?"
"അത്‌... "
അത്‌ മുഴുവനാക്കാന്‍ കുഞ്ചിയമ്മാള്‍ക്ക്‌ കഴിഞ്ഞില്ല.
അവര്‍ ട്രാക്കില്‍ ഇരുന്നു,പിന്നെ.......
"മുത്തശ്ശീ....... "
ഗോകുല്‍ സ്തംഭിച്ചു പോയി/അവസാനകണ്ണിയും അറ്റിരിക്കുന്നു...........
നിരാലമ്പനായ അവണ്റ്റെ മുന്നില്‍ റെയില്‌വേ പാളം അവസാനമില്ലാതെ കിടന്നു.

***********
2043,ആഗസ്ത്‌ 15,ശനിയാഴ്ച.
മുത്തച്ഛന്‍,ജോലി ചെയ്തിരുന്ന കുവ്വോട്‌ ഗ്രാമത്തിലെ റെയില്‌വെ ക്രോസ്സിങ്ങിലെ ഒരൊഴിഞ്ഞ ബഞ്ചില്‍,സുമുഖനായ ഗോകുല്‍ രത്നാകര്‍ ഇരുന്നു.
മുത്തച്ചണ്റ്റേയും മുത്തശ്ശിയുടെയും ശ്രാദ്ധത്തിനു വന്നതായിരുന്നു,രത്നാകര്‍.
രത്നാകര്‍,തണ്റ്റെ ബാഗില്‍ നിന്നും ആ പഴയ ഡയറിയെടുത്തു;
2020,ആഗസ്ത്‌ 16 ലെ പ്രമുഖപത്രങ്ങളുടെ ശേഖരങ്ങളും.
എല്ലാ പത്രങ്ങളുടേയും തലക്കെട്ടില്‍ ഒരേ വാര്‍ത്തയായിരുന്നു....

"ഇന്ത്യ ചരിത്രത്തിലെ വലിയ തീവണ്ടിയപകടം,10000 തിലേറെ പേര്‍ കൊല്ലപെട്ടു;റെയില്‌വെ ഗാര്‍ഡിണ്റ്റെ കുടുംബം അറസ്ടില്‍"

ഷദാബ്‌ അഫ്രീദിയുടെ പിഴക്കാത്ത കണക്കുകൂട്ടലുകളുടെ അവസാനം.
മംഗലാപുരത്തുനിന്നും പുറപ്പെട്ട ഏറ്റവും വേഗതകൂടിയതും തിരക്കേറിയതുമായ ആ തീവണ്ടി നിയന്ത്രിച്ചിരുന്നത്‌ ഷദാബ്‌ അഫ്രീദിയായിരുന്നു
21 റെയില്‌വെ ക്രോസ്സിങ്ങുകളിലായി 6000 തിലേറെ മരണം,ഏറ്റവും വലിയ പാലത്തിലെ ദുരന്തം 4000 തിലേറെ മരണം;അനൌദ്യോഗികമായ കണക്ക്‌ 13500...

ഏതാനും ദിവസങ്ങള്‍ക്കുശേഷമുള്ള പത്രങ്ങളിലെ വാറ്‍ത്തകളിലൂടെ കണ്ണോടിച്ച രന്ത്നാകറിണ്റ്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
"കസ്റ്റഡിയിലുണ്ടായിരുന്ന വിനോദ്‌ ചന്ദ്രയും ഭാര്യ വീണാ ചന്ദ്രയും തൂങ്ങിമരിച്ചു. "
ആ പത്രത്താളുകല്‍ തണ്റ്റെ മാറോട്‌ ചേറ്‍ത്തുപിടിച്ച്‌ ഗോകുല്‍ പൊട്ടിക്കരഞ്ഞു.

അല്‍പസമയത്തെ മൌനത്തിനു ശേഷം,അന്വേഷണക്കമ്മീഷന്‍ റിപ്പോറ്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച പത്രംകൂടി അവന്‍ വായിച്ചു.
അതിലെ ചെറിയ ഒരു കോളത്തില്‍ അവറ്‍ എഴുതിയിരുന്നു;
സമയംതെറ്റി ഓടുന്ന തീവണ്ടിയുടെ സൂചനകള്‍ വൈകിയറിഞ്ഞ ഗാര്‍ഡ്സ്മാന്‍ ചന്ദ്ര,റെയില്‌വെ ട്റാക്കില്‍ കുടുങ്ങി കിടക്കുന്ന സ്കൂള്‍കുട്ടികളടക്കമുള്ള യാത്രക്കാരെ രക്ഷിക്കാന്‍ 'റെഡ്‌ ഫ്ളാഗുമായി'ട്റാക്കിലേക്ക്‌ ഓടിയിറങ്ങിയതും,അദ്ധേഹത്തിണ്റ്റെ വിഫലശ്രമങ്ങളെ തകറ്‍ത്തുകൊണ്ട്‌,അഫ്റീദിയുടെ തീവണ്ടി അദ്ധേഹത്തെ തട്ടിത്തെറിപ്പിച്ചുകൊണ്ട്‌ കടന്നുപോയി എന്നും.

ആ ഒരു കാഴ്ചയില്‍ പതറിയ അഫ്റിദിയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു.

അഫ്റിദിയുടെ ഡയറിയിലെ അവസാന താളിലെ സുവറ്‍ണലിപികള്‍ രത്നാകര്‍ വായിച്ചു.

"പ്രിയ ഗോകുല്‍.....മാപ്പ്‌... "

ആ ഡയറി അവന്‍ വലിച്ചെറിഞ്ഞു.
ഗോകുല്‍ രത്നാകറ്‍ നടന്നു;പുതിയവേരുകള്‍ കണ്ടെത്താനായി....

Friday, September 5, 2008

മൽസരങ്ങൾ ഇനി മോബ്‌ ചാനെലിലേക്കു മാറ്റിയിരിക്കുന്നു..

വാർഷിക സമ്മാനമായ iPOD ലഭിക്കുവാൻ ഇനി മുതൽ മോബ്ചാനെലിൽ പബ്ലിഷ്‌ ചെയ്യപ്പെട്ട ക്രുതികൾ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന വിവരം അറിയിച്ചുകൊള്ളട്ടെ.
മോബ്ചാനെൽ ഒരു കണ്ടന്റ്‌ മാനേജ്‌മന്റ്‌ സിസ്റ്റം ആയീ മാറിയതിനാൽ , ബ്ലൊഗ്ഗറിനു പകരം അതു ഉപയോഗ്ഗിക്കാനാണു ഇങ്ങനേ ചെയ്യുന്നതു.. ഇതു വരേ ഈ ബ്ലോഗിൽ കണ്ടന്റ്‌ ഇട്ട നിങ്ങൾക്കു നന്ദി പറയുന്നു..അതൊടൊപ്പം ഇങ്ങനേ ഒരു സൗകര്യം കണ്ടന്റ്‌ എഴുത്തുകാർക്കു നൽകിയ ഗൂഗിളിനും ..

Tuesday, August 26, 2008

പ്രണയവഴികള്‍

സ്കൂള്‍ തുറക്കുന്നതിന്റെ തലേദിവസം.ഒരുപാട് തിരക്കുകളില്‍ മുഴുകിയിരിക്കുകയായിരുന്നു ഞാന്‍.അഡ്മിഷന്റെ കുത്തൊഴുക്ക് തീര്‍ന്നിരിക്കുന്നുഇനിയിപ്പോള്‍ ഒറ്റയും തെറ്റയുമായി ആരെങ്കിലും വന്നാലായി.അത്രയേയുള്ളൂ.അടുത്ത ദിവസം പുതിയ കുട്ടികളേയും മുഖത്ത് പുതിയ ഭാവമണിഞ്ഞ് വരുന്ന സഹപ്രവര്‍ത്തകരേയും സ്വീകരിക്കണം.അതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്.അപ്പോഴാണ്‍ ആ‍ അമ്മയും മകളും കടന്നു വന്നത്.അനുവാദം ചോദിക്കതെയുള വരവില്‍ അല്‍പ്പം നീരസം തോന്നിയെങ്കിലുംപുതിറ്യ അഡ്മിഷനാണല്ലൊയെന്ന് ഓര്‍ത്ത് മുഖത്ത് ചിരി വരുത്തി.രക്ഷിതാക്കളേയും കുട്ടികളേയും എങ്ങനെ സ്വീകരിക്കണമെന്ന് മാനേജര്‍ ഒരു സ്റ്റഡി ക്ലാസ്സ് തന്നെ തന്നിരുന്നു. “അഡ്മിഷന്‍ തീര്‍ന്നോ ടീച്ചര്‍”? അവര്‍ വെപ്രാളത്തോടെ ചോദിച്ചു. ഞാനവരെ കൌതുകത്തോടെ നോക്കിയിരുന്നു.കടും നിറത്തിലുള്ള ചുരിദാറാണ് വേഷം.സര്‍ക്കാര്‍ അനുവദിച്ചിട്ടു പോലും ഈ നാട്ടിന്‍പുറത്തെ പള്ളിക്കൂടത്തില്‍ ടീച്ചര്‍മാര്‍ പോലും ചുരിദാറിട്ട് വന്നു തുടങ്ങിയിട്ടില്ല. “മോളെ ഇവിടെത്തന്നെ ചേര്‍ക്കണമെന്ന് പ്രകാശേട്ടന് നിര്‍ബ്ബന്ധമാരുന്നു” അവര്‍ തുടര്‍ന്നു പറഞ്ഞു. ആരാ പ്രകാശേട്ടന്‍? എന്തെങ്കിലും ചോദിക്കണമല്ലോയെന്നു കരുതി ഞാന്‍ വെറുതേ തിരക്കി. “ന്റെ ഭര്‍ത്താവാ” അവരുടെ മുഖത്ത് നാണത്തിന്റെ ഒരു പൂവ് വിടര്‍ന്നു. “ആള്‍ മസ്കറ്റിലാ”.എനിക്കും സന്തോഷമായി.ഏതായാലും ഒരു ഗള്‍ഫ് രക്ഷിതാവ് തന്നല്ലോ.വേഗം അപേക്ഷാ ഫോറം എടുത്ത് നീട്ടി.അവരുടെ മുഖം മങ്ങി. “ടീച്ചര്‍,എനിക്ക് എഴുതാനൊന്നുമറിയില്ല അതോണ്ടെന്നാ മോളെ നല്ലോണം പടിപ്പിക്കണമെന്ന് ഞങ്ങ്ക്ക് ഇത്ര ആശ.ഐ സ്കോളില്‍ പടിച്ചാമോള് നന്നാവുംന്ന് പ്രകാശേട്ടന് ഒറപ്പാ” ഞങ്ങടെ ഈ സാദാ സ്കൂളിന് മസ്കറ്റിലോളം കീര്‍ത്തിയോ? ഞാനും ഇത്തിരി പൊങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ പൂരിപ്പിച്ച അപേക്ഷ ഫോറവുമായി അവര്‍ കടന്നു വന്നു. ചുരിദാറിട്ട് വന്നത് മോശായോ ?പ്രകാശേട്ടന് ഞാന്‍ ചുരിദാറിടുന്നതാ ഇഷ്ടം. അത് കേള്‍ക്കാത്തഭാവത്തില്‍ ഞാന്‍ അപേക്ഷ ഫോറം കൈയില്‍ വാങ്ങി, ഒന്ന് കണ്ണോടിച്ചു.രക്ഷിതാവ് കെ മാധവന്‍. "ഇതാരാ മാധവന്‍?”ഞാന്‍ ചോദിച്ചു. അത് അവളുടെ അഛനാണ് .തികച്ചും നിര്‍വികാരമായാണ് മറുപടി വന്നത്. “അയാളെവിടെ?”ഞാന്‍ ചോദിച്ചു. “ഓ...അയാളൊരു കൊള്ളരുതാത്തവനാണ് ടീച്ചറേ.എന്നേം മോളേം ഇട്ടിറ്റ് പോയതാ. കൊല്ലം അഞായി.” “അപ്പോള്‍ പ്രകാശന്‍?” ഞാന്‍ അറിയാതെ ചോദിച്ചു പോയി. അവരുടെ കണ്ണുകള്‍ നെയ്ത്തിരി നാളങ്ങളായി.സ്വരത്തില്‍ മധുരം നിറഞ്ഞു. “സ്നേഹമുള്ളയാളാ ടീച്ചറേ.ന്റെ കഷ്ടപ്പാട് കണ്ടിറ്റ് എനക്കൊരു ജീവിതം തന്നതാ” “നിങ്ങള്‍ അയാളുടെ കൂടെയാണോ താമസിക്കുന്നത്?” ആ മുഖം പെട്ടെന്ന് മങ്ങി.അല്ല.പ്രകാശേട്ടന്‍ ഭാര്യേം ഒരു കുട്ടീം ഉള്ളയാളാ. ഉള്ളിലെവിടേയോ തീയാളുന്നതു പോലെ എനിക്ക് തോന്നി .ഒരുപാട് ഭാര്യമാരുടെ കണ്ണീരും ശാപവും ഒരു വിലാപനദിയായി അവിടെയൊഴുകി.തുടര്‍ന്ന് ഒന്നും ചോദിക്കാതെ അപേക്ഷാ ഫോറത്തില്‍ ഒപ്പ് വച്ച് ഞാനവരെ ഓഫീസിലേക്കയച്ചു. “ആളെ മുന്‍പരിചയമുണ്ടോ?” കുറച്ചു കഴിഞ്ഞപ്പോള്‍ മുറിയിലേക്ക് കടന്നു വന്ന സഹപ്രവര്‍ത്തക ചോദിച്ചു. ഇല്ല. ആദ്യായിട്ട് കാണുകയാണെന്ന് പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു. “നല്ല ബിസിനസ്സാ.”എനിക്ക് മനസ്സിലായില്ലെന്ന് തോന്നിയിട്ടാവാം അവള്‍ വിശദീകരിച്ചു .ഏറ്റവും പഴയ ബിസിനസ്സ് തന്നെ.ഞാനപ്പോള്‍ ആ എട്ടാം ക്ലാസ്സ്കാരിയെക്കുറിച്ചാണ് ആലോചിച്ചത്.പുഴുക്കുത്തേല്‍ക്കാന്‍ പോവുന്ന പാവം പൂവ്.മസ്കറ്റ്കാരന്‍ ഭര്‍ത്താവ് നല്ല മുഖാ‍വരണം തന്നെ. ആ സ്തീ പിന്നെയും പലതവണ എന്നെക്കാണാന്‍ വന്നു.ക്ലാസ്സ് പി.റ്റി.എ,പ്രോഗ്രസ്സ് കാര്‍ഡ് അങ്ങനെ ഒഴിവാക്കനാവാത്ത സന്ദര്‍ശനങ്ങള്‍.ചിലപ്പോള്‍ അയല്‍ക്കരെക്കുറിച്ച് പരാതികള്‍ പറയും.എല്ലാവര്‍ക്കും അവളോട് അസൂയയാണത്രേ. ഒരു തവണ വന്നപ്പോള്‍ സന്തോഷത്തോടെ പറഞ്ഞു.പ്രകാശേട്ടന്‍ അടുത്ത മാസം വരുന്നു. “ദാ പൈസ അയച്ചിരിക്കുന്നു.ഞാന്‍ ബാങ്കീന്ന് വരുന്നതാ”ബാഗില്‍ നിന്നും ഒരു വലിയ നോട്ട് കെട്ടെടുത്ത് എന്നെ കാണിച്ചു.പാപം മണക്കുന്ന പണവും കൈകളിലെടുത്ത് ആവിലാസിനി ചിരിക്കുകയാണ്. അവളുടെ സങ്കല്‍പ്പത്തിലെ ഗള്‍ഫ്കാരനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത്തവണയും സഹപ്രവര്‍ത്തക എന്നെ അദ്ഭുതപ്പെടുത്തി.“അയാള്‍ സങ്കല്‍പ്പമല്ല,ശരിക്കും ഉള്ളതാ.അവധിക്ക് വരുമ്പോഴെല്ലാം അയാള്‍ ഇവരുടെ കൂടെയാണ് താമസം.” “അപ്പോള്‍ ..അവള്‍...” “തൊഴില്‍ അത് തന്നെ .പക്ഷെ അയാള്‍ക്ക് അവളെ ഇഷ്ടമാണ്” “അതെങ്ങെനെ ..”ഞാനറിയാതെ ചോദിച്ചു പോയി. “അജ്ഞാതമാണ് പ്രണയമൊഴുകും വഴികള്‍’ഒരു ത്ത്വചിന്തകയെപ്പോലെ അവള്‍ ചിരിച്ചു.

Sunday, August 17, 2008

ഇന്ദുള

ഇന്ദുള

*ഓര്‍മ്മയുടെ താക്കോലുകള്‍*

"മുന്നാ ബയ്യാാാ......ബക്രാഗ്യാാ......... "
"മുന്നാ ബയ്യാാാ......ബക്രാഗ്യാാ......... "
"...ബക്രാഗ്യാാ......... "
ഓര്‍മ്മയുടെ ചുരം കടന്നെത്തുന്ന തണുത്ത കാറ്റില്‍ ആ ശബ്ദം,ഒരു സംഗീതം പോലെ തണ്റ്റെ കാതില്‍ അലയടിച്ചുകൊണ്ടിരുന്നു.

മരിമാതാ ക്ഷേത്രത്തിലെ നാലുകാല്‍ മണ്‌ഠപത്തിലെ തിണ്ണയില്‍,തൂണും ചാരിയിരുന്ന്‌ ദിവാസ്വപ്നങ്ങളില്‍ അഭിരമിക്കുന്നതില്‍ നിര്‍വൃതികൊണ്ടിരുന്നു,താന്‍-ഗൌതമന്‍.
വല്ലപ്പോഴും വരുന്ന ഭക്തര്‍,തനിക്ക്‌ ഒരു ശല്ല്യമായി തോന്നിയിരുന്നില്ല;കാരണം,ഇന്ദുളയുടെ ലോകത്തല്ലാതിരിക്കുമ്പോള്‍,ഭൂമിയില്‍ എന്തുനടന്നാലും അത്‌ ഒരലോസരമായി തനിക്ക്‌ അനുഭവപെട്ടിരുന്നില്ല;മാത്രമല്ല അപ്പോള്‍ മാത്രമാണ്‌ താന്‍ ഭൂമിയിലെ കാഴ്ചകള്‍ കണ്ടിരുന്നുള്ളു

ഇന്ദുളയുമായി ലയിച്ചുചേരാന്‍ ആഗ്രഹിക്കുമ്പോള്‍,ക്ഷേത്രത്തിനു പുറംതിരിഞ്ഞ്‌ പടിഞ്ഞാറ്‌ നോക്കിയിരിക്കും;
അല്ലാത്തപ്പോള്‍,ക്ഷേത്രമുറ്റത്തേക്ക്‌ കാണത്തക്കവണ്ണം കിഴക്കോട്ട്‌ നോക്കിയിരിക്കും.
അപ്പോഴാണ്‌ ക്ഷേത്രക്കാഴ്ചകള്‍ കാണുന്നത്‌.
താന്‍ മുന്‍പ്‌ കണ്ടത്‌.....
ഒരാള്‍ പൈജാമയും ജുബ്ബയും ധരിച്ച്‌ സൈക്കിളില്‍ വന്നിറങ്ങുന്നു;കോവില്‍ കവാടത്തിലെത്തിയപ്പോള്‍ പാന്‍പരാഗ്‌ നീട്ടിതുപ്പുന്നു;കൈയ്യിലെ പൊതിയില്‍ നിന്ന്‌ ഒരു നാളികേരമെടുക്കുന്നു;കോവിലിണ്റ്റെ ചെറിയ കവാടം തുറക്കുന്ന ശബ്ദം,മണിനാദം....
പിന്നെ ഏറെനേരം ഒന്നുമറിയുന്നില്ല.
അയാള്‍ പോകുന്നു.
ഒരു കാറില്‍ വൃദ്ധ ദമ്പതികള്‍ വന്നിറങ്ങുന്നു
അവരുടെ പക്കല്‍ ഒരു സഞ്ചിയുണ്ട്‌,പൂജക്കുള്ള സാധനങ്ങളായിരിക്കാം
പിന്നെയെല്ലാം ആവര്‍ത്തനം,
പാന്‍പരാഗ്‌ ചവച്ചുള്ള തുപ്പലൊഴികെ....

മണിക്കൂറുകള്‍ക്ക്‌ ശേഷം......

കാലികളെ മേച്ച്‌ തിരിച്ചുവരുന്ന ചെറുപ്പക്കാരന്‍...
ചുണ്ടിനും പല്ലുകള്‍ക്കും ഇടയില്‍ തിരുകിയ 'ഹാന്‍സി'ണ്റ്റെ ഉരുള,ചൂണ്ടുവിരലിട്ട്‌ ചുഴറ്റിയെടുത്ത്‌ പുറത്ത്‌ കളഞ്ഞു;
കോവിലില്‍ പ്രവേശിച്ചു....
പിന്നെയും ആവര്‍ത്തനം...
...............

എന്താണ്‌ ഇപ്പോഴും... ?
ക്ഷേത്രം അടക്കുന്നില്ലേ.. ?!
പൂജാരി പോകുന്നത്‌ കണ്ടില്ലല്ലോ?!!

താന്‍ കോവിലിലേക്ക്‌ ഇറങ്ങി;
ഇതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത ക്ഷേത്രമുന്‌വശം.സമചതുരത്തിലുള്ള ഒരു ചെറിയ കോവില്‍;മുറ്റത്ത്‌ ഒരു കുങ്കുമം,അതിണ്റ്റെ വേരുകള്‍ക്കിടയില്‍ ഒന്നുരണ്ട്‌ നാഗവിഗ്രഹങ്ങള്‍;പിന്നെ ഒരു ശൂലവും തറച്ചിരിക്കുന്നു;ചുറ്റിലും മഞ്ഞളും കുങ്കുമവും വിതറിയിരിക്കുന്നു.കോവിലിനു ചുറ്റും ചെറിയ മതില്‍,ഒരാള്‍ക്ക്‌ മാത്രം വലംവെക്കാവുന്ന വിസ്താരമേയുള്ളു രണ്ടിനുമിടയില്‍.ഒരു ചെറിയ ഇരുമ്പ്‌ കവാടം;കയറിചെല്ലുന്നിടത്ത്‌ ഒരു മണി തൂങ്ങിയാടുന്നു.ഉള്ളില്‍ ആ ചെറുപ്പക്കാരന്‍ എന്തൊക്കെയോ ചെയ്യുന്നു;നല്ല ഉയരമുള്ള വിഗ്രഹത്തിനു ചുറ്റും ആയാസപെട്ട്‌ വലംവെക്കുന്നു,അതിനു മാത്രമുള്ള ഉയരമേയുള്ളു കോവിലിന്‌....

എല്ലാം കഴിഞ്ഞ്‌ നടയടച്ച്‌,മണിമുഴക്കി അയാള്‍ പുറത്തിറങ്ങി.
തനിക്ക്‌ നീട്ടിയ മഞ്ഞള്‍പ്രസാദം,അയാളെ തൃപ്തിപെടുത്താന്‍ വങ്ങിയെങ്കിലും അയാള്‍ മറഞ്ഞപ്പോള്‍ കളഞ്ഞു.

എല്ലാം വിചിത്രം!!
ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കോവിലിലേക്ക്‌ വരാം.പൂജയും പ്രര്‍ത്ഥനയും എല്ലാം ഭക്തരുടെ ഇഷ്ടാനുസാരം നടത്താം.
വൃത്തിയും ശുദ്ധിയും ഭക്ക്തിയും അവരുടെ ഹൃദയത്തിലായിരിക്കാം...

"മുന്നാ ബയ്യാ..... "
"ബക്രാ..ആഗയാ.. "
"ഘര്‍പേ ആ.. !"
ഹൊ... എന്താണിത്‌?
കോവിലിനു പുറംതിരിഞ്ഞിരിക്കുകയായിരുന്ന താന്‍ അസ്വസ്ഥനായി...
സന്ധ്യയ്ക്കു ഇരുളിണ്റ്റെ കാഠിന്യം വന്നുകൊണ്ടിരിക്കുന്നു.
കാലികള്‍ വീട്ടിലെത്തിയതിണ്റ്റെ ആഹ്ളാദമായിരുന്നു,അവളുടെ ആദ്യത്തെ വിളികള്‍ക്കെങ്കില്‍,ഇപ്പോള്‍,ബയ്യ വീട്ടിലെത്താതിണ്റ്റെ സങ്കടം അനിയന്ത്രിതമാകുന്നതുപോലേയാണ്‌.തണുത്ത കാറ്റില്‍ ഇഴുകിചേരുന്നതുകൊണ്ടാകാം,ആ വിളികള്‍ ഒരു ശോകഗാനം പോലെ തനിക്ക്‌ തോന്നുന്നത്‌;ഒരു പക്ഷെ ഇന്ദുളയുടെ ലോകത്തായിരുന്നതുകൊണ്ടുമാകാം.
അനിര്‍വചനീയ നിമിഷങ്ങളെ തല്ലികെടുത്തിയാതായിരുന്നിട്ടും തനിക്ക്‌ ദേഷ്യം തോന്നിയില്ല,ഒപ്പം തന്നെ,
കുയിലിണ്റ്റെ മറുപാട്ട്‌ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന ബാല്യകാലത്തിണ്റ്റെ കൌതുകമുയരുകകൂടി ചെയ്തു ഉള്ളില്‍!
പിന്നെ ആകാംക്ഷയായി....
ഒടുവില്‍ വല്ലാത്തൊരു പരവേഷവും...
എന്താണ്‌ മറുപടിയില്ലാത്തത്‌?!
ഇപ്പുറത്ത്‌ വിളി കരച്ചിലായിരിക്കുന്നു...
"ബയ്യാാ..ആ..ബയ്യാാ..ആവോ.. "
"ആവോനാ.... ?"
എങ്കിലും അവളുടെ കരച്ചില്‍ അലമുറയാകുന്നതിനുമുന്‍പ്‌,മറുപടിയുടെ അലകളുണ്ടായി...
"മോട്ടൂ...ആരാഹും...മേം ആരാഹും... "
കിഴക്കുനിന്ന് കാറ്റ്‌ വീശാതിരുന്നതുകൊണ്ടാകാം ഇത്ര നേരവും മുന്നയുടെ മറുവിളി കേള്‍ക്കാതിരുന്നത്‌..
"ഹൊ.... "
സമ്മര്‍ദ്ദമൊഴിയുന്നു

താണ്റ്റെ ചിന്തകള്‍ക്ക്‌ കടിഞ്ഞാണിട്ടതെവിടേയാണ്‌?

ഇന്ദുളയില്ലാത്ത ഈ മണ്‌ഠപത്തില്‍ അവളെകുറിച്ചുമാത്രം ചിന്തിച്ചിരിക്കുമ്പോഴാണ്‌,അവളെ താന്‍ കൂടുതല്‍ അറിയുന്നത്‌!

പതിനെട്ട്‌ വയസ്സ്‌ മാത്രം പ്രായമുള്ള സുന്ദരിയായ ഭാര്യയാണവള്‍....
പ്രായം മതിക്കുന്ന ആകാരഭംഗി;ഒട്ടും ചോരാതെ,ഒട്ടും ഏറാതെ...

കൂടുതലെന്ത്‌ പറഞ്ഞാലും അത്‌ അവലക്ഷണമാകും;ആ സൌന്ദര്യം വര്‍ണിക്കുവാനുള്ള വരികള്‍ ആരുടെ വിരല്‍തുമ്പിലും വിരിയാതിരിക്കട്ടെ.

അവള്‍ അവിടെ,തണ്റ്റെ താമസസ്ഥലത്ത്‌ വരാറുള്ളപ്പോള്‍......
അലഞ്ഞുതിരിഞ്ഞു നടന്ന തനിക്ക്‌,
താല്‍ക്കാലീകമായ അഭയം തന്ന ജിത്തുവിണ്റ്റെ-മുന്‌വശം ടയര്‍ റിപ്പയര്‍ കടയും,പിറകില്‍ ഒരു നടുമുറിയും അതിനോട്‌ ചേര്‍ന്ന്‌ അടുക്കളയും അടുക്കള മുറ്റം സമചതുരത്തില്‍ അരമതില്‍കെട്ടി,അവിടെ ഒരു ബോര്‍ വെള്ള സംവിധാനവും ചെയ്തിട്ടുള്ള-നീളന്‍ വീട്ടില്‍,
പാചകമെന്ന ഉദ്യോഗം കഴിഞ്ഞ്‌ വെറുതെയിരിക്കുമ്പോള്‍.....

രാധാബെന്‍ കൂടെയുള്ളത്‌ ഓര്‍ത്തിരുന്നില്ല.
പേരുകൊണ്ട്‌ മാത്രം പെണ്ണായിരിക്കുന്ന അവളുടെ ശരീരം യാതൊരുവിധ കാമബാണങ്ങളുമേറ്റ്‌ തളിര്‍ത്തിട്ടില്ലാ എന്നതും,ഏതേതു ഭാഗങ്ങള്‍ മറയ്ക്കണം,മറയ്ക്കണ്ട എന്നത്‌ ഗൌനിക്കാതെ വെള്ളമെടുക്കനായി വരുമ്പോള്‍ അരമതില്‍ ചാടാനായിട്ടെടുക്കുന്ന സമയദൈര്‍ഖ്യവും ചിന്താമണ്‌ഠലത്തിലെവിടേയും ഉണ്ടായിരുന്നില്ല എന്നതും......

അവള്‍ വെള്ളമെടുക്കുമ്പോള്‍ മാത്രം കൈ കഴുകാനെത്തുന്ന;
തൊട്ടടുത്ത പെട്ടിക്കടയില്‍ ഇലെക്ട്രോനിക്‌ ഉപകരണങ്ങളുടെ റിപ്പയര്‍ എന്ന മേല്‌വിലാസത്തില്‍,സില്‌വാസയില്‍നിന്ന്‌ പെട്രോളും ഡീസലും കൊണ്ടുവന്ന്‌ കരിംചന്തക്ക്‌ വില്‍ക്കുന്ന,വഹാബ്‌ ബായിയേയും അയാളുടെ അവളോടുള്ള തമാശകളേയും ഗൌനിച്ചിരുന്നില്ല..
പക്ഷെ,അവര്‍ പറയുന്നതെന്താണെന്ന്‌ മനസ്സിലായിരുന്നില്ലെങ്കിലും അവളുടെ മുഖമിരുളുന്നതും ശബ്ദമുയരുന്നതും വഹാബ്‌ ധൃതിയില്‍ മടങ്ങുന്നതും സന്തോഷമുണ്ടാക്കിയിരുന്നു എന്നതും.....

വഹാബിനു ശേഷമെത്തുന്ന
പോത്തിനെ മേയ്ക്കുന്ന മുന്നയുടെ,ചുവന്ന പല്ലുകള്‍ കാട്ടിയുള്ള ചിരിയും യാചനാ ഭാവങ്ങളും മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നില്ല എന്നതും.....
കുടങ്ങളെല്ലാം നിറയുംവരെ അവിടെ തിരക്കായിരുന്നു എന്നതും....
ഇതെല്ലാം കണ്ട്‌ അവളുടെ സസുരാല്‍ കണ്ണെത്തും ദൂരത്ത്‌,ഒരു ചെറിയ മുറുക്കാന്‍ കടയുമിട്ട്‌ കാവലാണെന്നുള്ളതും....
കണ്ടിട്ടും കാണാതെപ്പോയി,അറിഞ്ഞിട്ടും അറിയാതെപോയി!!

താന്‍
ഇന്ദുളയുടെ കളാകളാരവം പോലെയുള്ള സംസാരവും,
മുത്തുകള്‍ വാരിവിതറുന്ന പുഞ്ചിരിയും
വാര്‍മഴവില്ലിണ്റ്റെ ഭവഭേതങ്ങളും മാത്രം കണ്ടു,
തനിക്കായ്‌ തനിക്കല്ലാതെ തന്നവ!

തങ്ങള്‍ തമ്മില്‍ ഭാഷയുടെ അതിര്‍വരമ്പുണ്ടായിരുന്നു

പ്രളയങ്ങളനവധിയുണ്ടായിട്ടും മതിലുകളുടെ ഉയരം കൂടിയിട്ടും,
തരാന്‍ സധിക്കാതെ പോയ ഒരു പുഞ്ചിരി പകരാന്‍ അവളെത്തുന്നത്‌ ദൂരെനിന്നെ അറിയും;
ഹൃദയത്തിണ്റ്റെ വിറയല്‍,
മിഴികളുടെ ഇടര്‍ച്ച....
അപ്പോള്‍,
താന്‍ അഴികളില്ലാത്ത ജനലിണ്റ്റെ വലിയ വാതിലുകള്‍ മലര്‍ക്കെ തുറന്നിടും.
നിറച്ചുവെച്ച കുടങ്ങളില്‍ ഒന്നുമാത്രം അപ്പോഴും ആ പൈപ്പിന്‍ ചുവട്ടിലിരിക്കുന്നത്‌,
മറക്കാതെ മറന്നുവെച്ചതാണെന്ന്‌ ആരോ തന്നോട്‌ പറഞ്ഞിരുന്നു.....

അമര്‍ത്തിചവിട്ടുന്ന പാദങ്ങളിലെ കൊലുസ്സുകള്‍ ബഹളം വെക്കുന്നു,
എന്നാലും അവള്‍ വരുമ്പോള്‍ പുല്‍ക്കൊടികള്‍ക്ക്‌ വേദനിക്കാറില്ല;
ആ വഴികളില്‍ ഇപ്പോഴം അവ നമ്ര ശിരസ്കരായ്‌ നില്‍ക്കുന്നു!
തെരുവു നര്‍ത്തകണ്റ്റെ പാത്രത്തിലെ ചില്ലറകിലുങ്ങും പോലെ അവള്‍ സംസാരിക്കുന്നു;
രാധാബെന്‍ കൂടെയുണ്ട്‌,
പ്രതിരോധഭിത്തികള്‍ മറികടാക്കാനുള്ള ഏണി.

അവള്‍,
ഇന്ദുള
ചുറ്റുമതിലിനടുത്തെത്തി നിന്നു.
താന്‍ നോക്കി...
അവള്‍ മതിലില്‍ ഇരുന്നു;
തെറുത്തുകയറ്റിയ സാരിയും പാവാടയുടെ ഞെറിയും മുട്ടിനുമുകളില്‍ ചേര്‍ത്ത്‌ പിടിച്ച്‌,
ഇടത്‌ കാല്‍ ഉയര്‍ത്തി മതിലില്‍ വെച്ചു,പിന്നെ വലതും.
ഒന്നു തിര്‍ഞ്ഞതിനു ശേഷം മുറ്റത്തേക്കിറങ്ങി.
പൈപ്പിന്‍ ചുവട്ടില്‍ കാലുകള്‍ ഓരോന്നായി വെച്ച്‌ പതുക്കെ കഴുകികൊണ്ടിരുന്നു.
തണ്റ്റെ ഹൃദയത്തിലെ വെണ്ണക്കല്‍ ശില്‍പ്പത്തിണ്റ്റെ കൊത്തുപണികള്‍ കഴിയും വരെ...
അവള്‍ മുഖമുയര്‍ത്തി...
ഏറെ നേരം നോക്കിനിന്നു....
ശ്വാസോച്ച്വാസം നിലച്ചു.. !
മുഖത്ത്‌ വെള്ളം തെറിച്ചു വീണ്‌ ഉണരുമ്പോള്‍,
അവള്‍ അടുത്ത കൈകുമ്പിള്‍ വെള്ളവും തണ്റ്റെ മുഖത്തേക്ക്‌ തളിച്ച്‌,പൊട്ടിച്ചിരിച്ച്‌ പോകാന്‍ തുടങ്ങി!
ഭാഷയുടെ അതിര്‍വരമ്പുതീറ്‍ത്ത ദൂരത്തിലും പറയ്യാതെ പറഞ്ഞ ഒരായിരം കാര്യങ്ങളുടെ നിര്‍വൃയുണ്ടായി,ഹൃദയത്തില്‍!!

"ബയ്യ,ദേറ്‍ ഹോഗയീ..,ഗറ്‍പെ ജാനേക്യാ... "
ഇന്ദുളയുടെ ലോകത്തേക്ക്‌ മിന്നലായി,അടുത്തവീട്ടിലെ പാര്‍മര്‍ മുന്നില്‍...
ഒന്നും മിണ്ടാതെ നടന്നു...

ദിവസങ്ങള്‍ക്ക്‌ നിമിഷങ്ങളുടെ ദൈര്‍ഘ്യം?!
എന്തിനീ സമയമിത്ര ധൃതിക്കൂട്ടുന്നു??
എല്ലാം മാറുന്നത്‌ എത്ര വേഗം!


അന്ന് ഉണരുന്നത്‌ തന്നെ കടക്ക്‌ മുന്നില്‍ ബഹളം കേട്ടുകൊണ്ടാണ്‌.
കടം വാങ്ങി മുങ്ങിയിരുന്ന കടയുടമസ്ഥന്‍-കൊല്ലത്തുള്ള രാജനും, ജ്യേഷ്ഠന്‍ വിജയനും നാട്ടുകാരന്‍ ദീരുബായിയും കൂടി വന്നിരിക്കുന്നു.
താനും ജിത്തുവും അനധികൃതമായാണ്‌ താമസിക്കുന്നത്‌,ഉടന്‍ ഇറങ്ങണം,ഇല്ലെങ്കില്‍ പോലിസില്‍ പരാതി കൊടുക്കും....
സര്‍വ്വത്ത്ര ബഹളം.
ഒരാഴ്ചക്കുള്ളില്‍ താമസം മാറി.
നേരേ മുമ്പിലുള്ള സ്ഥലത്ത്‌ ഷെഡ്‌ വെചുകെട്ടി എല്ലാം അങ്ങാട്ട്‌ മാറ്റി.
പിന്നീടങ്ങോട്ട്‌ പ്രശ്നങ്ങളുടെ പെരുമഴക്കാലമായിരുന്നു.
ജിത്തു കടംകൊടുക്കാനുള്ള പണം ചോദിച്ചു വരുന്നവറ്‍,
പെണ്ണ്‍ കേസ്സ്‌...തുടങ്ങി.....

ഉന്തിയും തള്ളിയും ദിവസങ്ങള്‍ നീങ്ങവേ,ഒരു ദിവസം....
"ഗൌതം,ഇന്ദുള്ള ആശുപത്രിയില.... "
"എന്താ,ജിത്തു കാര്യം... ?"
"ബ്ളേഡു കൊണ്ട്‌ കൈയ്യിണ്റ്റെ ഞെരമ്പ്‌ മുറിച്ചു.. "
"എന്തിന്‌?"
"അവളുടെ സസുരാല്‍ പീഠിപ്പിക്കാന്‍ ശ്രമിച്ചത്റേ,
ഇന്നലെ അവളുടെ കെട്ട്യോന്‍ വന്നപ്പോള്‍ അവളതു പറഞ്ഞു,
പക്ഷെ അവന്‍ അതിന്‌ അവളെ തല്ലി... "
...........

************
മഞ്ഞ്‌ ശക്തമായിതുടങ്ങിയിരുന്നു..
ഇരുമ്പ്‌ തകരം മേഞ്ഞ മേല്‍ക്കൂരയും തുളച്ച്‌ മഞ്ഞ്‌ താഴേക്ക്‌ ഇറ്റിവീണു.
തനിക്‌ ഉറങ്ങാനാവാത്ത പുലരികള്‍,
നേരത്തെ എഴുനേറ്റ്‌ ചുരുണ്ടുക്കൂടിയിരിക്കുകയല്ലാതെ തരമില്ല.
മൂടല്‍ മഞ്ഞുള്ള റോഡില്‍ നിഴലുകള്‍ മായുന്നതും നോക്കിയിരിക്കുക.

ഏറെനേരം ഇരുന്ന്,മാഞ്ഞ നിഴലുകളുടെ കണക്കെടുക്കവേ;
സൂര്യബിംബം പെട്ടെന്ന് താഴേക്കിറങ്ങിയ പ്രസരിപ്പ്‌....
അവിടെ അവള്‍ നില്‍ക്കുന്നു,
ഇന്ദുള!!
വറ്‍ഷങ്ങളായി അവളെ കണ്ടിട്ട്‌ എന്ന് തോന്നിപ്പോയി...
പ്റസാദം വിട്ടകന്ന മുഖം,ക്ഷീണിച്ചവശമായ പ്രകൃതി...
ഒന്നോടി വരാന്‍ വെമ്പുന്ന മുഖഭാവം...
പക്ഷെ...
കൂടെ ആരോ ഉണ്ട്‌,ഒരു സ്ത്രീ...
തങ്ങള്‍ പരസ്പരം കണ്ടു...
മിഴികളിലെ പ്രകാശം എങ്ങും പരന്നു...
ശോണിമ മാഞ്ഞ അധരങ്ങളില്‍ നേറ്‍ത്ത ശോഭ പരന്നു..
അപ്പോഴും സമയം കാത്തുനിന്നില്ല...
തങ്ങള്‍ക്കിടയിലൂടെ വാഹനങ്ങള്‍ കടന്നുപോയി...

ഒടുവില്‍....
ഇന്ദുളയും!!
തിരിഞ്ഞു നോക്കാതെ!!!

സന്ധ്യയ്ക്ക്‌ ജിത്തു വന്നു പറഞ്ഞു:
"അവളെ അവളുടെ ചേച്ചി കൂട്ടികൊണ്ടുപോയി,
ബന്ധം വേറ്‍പെടുത്താന്‍ കേസ്‌ കൊടുത്തിട്ടുണ്ട്‌"
??
ഓരു വിടപറയലായിരുന്നൊ അത്‌??!

??
"പിന്നെ,രണ്ട്‌ ദിവസം മുന്‍പ്‌,എന്നോടവള്‍ പറഞ്ഞിരുന്നു,ഗൌതത്തെ കാണണം,എന്തോ പറയാനുണ്ടെന്ന്;ഞാനത്‌ മറന്നു"
....... .....

Sunday, August 3, 2008

വിടരുന്ന മൊട്ടുകൾ അംഗങ്ങൾക്കു മോബ്ചാനെലിൽ ഓൺലൈൻ സ്റ്റോർ തുറക്കാൻ സംവിധാനം.

മാന്യരേ നമസ്കാരം , ഇതു പറയുമ്പോൾ ഞാൻ അറിയാതെ വി കെ എൻ കഥകളിലെ പയ്യൻ ആവുന്നു ,നാട്ടുകാരെ അഭിസംബോധന ചെയ്യണമെങ്കിൽ രണ്ടു പാട്ട കള്ളു അകത്തു ചെല്ലണം , ഇല്ലേൽ വരുന്ന പുളിച്ച മാരണങ്ങൾ , ഈ പാവം മലയാളി പ്രോഗ്രാമർക്കു താങ്ങാൻ പറ്റില്ല. ഹി ഹി ഹു ഹു.

അപ്പോൾ കാര്യത്തിലേക്കു കടക്കാം.. മൈക്ക്‌ റ്റേസ്റ്റിംഗ്‌ , മൈക്‌ റ്റേസ്റ്റിംഗ്‌ , നല്ല റ്റേസ്റ്റ്‌ തന്നേ,

ബ്ലോഗർമ്മാരെ സംഘടിപ്പിച്ചു കൊണ്ടു ഒരു പോർട്ടൽ മോബ്ചാനെൽ http://www.mobchannel.com എന്നു പേരിൽ ഈയുള്ളവൻ കൊണ്ടു നടക്കുന്ന കാര്യം കുറച്ചു പേർക്കെങ്കിലും അറിയാമല്ലോ.. ഇപ്പോൾ പതിയേ അതു മറ്റുള്ളവരുക്കു ഉപയോഗിക്കാൻ പറ്റുന്ന വിധമായിട്ടുണ്ടു, ഒരു പരീക്ഷണം എന്ന നിലയിൽ ഒരു കുഞ്ഞു ഓൺലെൻ മീഡിയ സ്ടോറും തുറന്നിരുന്നു..

ഞാൻ അടിസ്ഥാനപരമായീ ഒരു പ്രോഗ്രാമർ ആണു അതു കൊണ്ടൂ തന്നെ ഒരു സ്റ്റോർ നടത്തിക്കൊണ്ടു പോകാനുള്ള പാടവം തീരെ ഇല്ല. പോരാത്തതിനു സമയക്കുറവും. അതു കൊണ്ടു ഇതു നടത്തിക്കൊണ്ടു പോകാൻ കഴിവുള്ള ആരേലും വന്നാൽ അവരുടെ സാധന സാമഗ്രികൾ വിൽക്കാനുള്ള്‌ ഉപാധി ശരിയാക്കിത്തരാം..
പേയ്പാലിലൂടെ ഓൻലൈൻ ആയീ പണം സ്വീകരിക്കാനുള്ള സംവിധാനവും ഉണ്ടു.


താൽപര്യമുള്ളവർ , വെരിഫയബിൾ ആയാ വിലാസവും, സ്റ്റോർ സബ്കോന്റ്രാക്റ്റ്‌ എടുക്കാൻ താൽപര്യവും ഉണ്ടു എന്നു കാണിച്ചു ഒരെ മെയിൽ praveengeorgem@gmail.com എന്ന വിലാസത്തിൽ അയക്കൂ,, ശേഷം നെറ്റ്‌ തിരയിൽ കാണാം..

Saturday, August 2, 2008

മുസ്ലിം സമൂഹം ഉണരട്ടെ ....

മുസ്ലിം സമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു പുനര്‍ വിചാരം നടത്താന്‍ സമയമായി. നാം സമാധാനത്തോടു കൂടി ജീവിക്കുന്ന നമ്മുടെ ഈ ജന്മ നാട്ടില്‍ ശാന്തിയും സമാധാനവും തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും മുഖം നോക്കാതെ വിമര്‍ശിക്കാനും നേര്‍വഴി കാണിച്ചു കൊടുക്കാനും നാം ബാധ്യസ്ഥരാണ് . ഖുറാനും നബിചര്യകളും അതിന് തെളിവായി പറയുന്നുവെന്നാല്‍ ആ പ്രസ്താവനകള്‍ നാം ആലോചിക്കണം. ആയിരത്തിനാനൂറു വര്‍ഷത്തെ സാഹചര്യങ്ങളും ഇന്നത്തെ സാഹചര്യവും ഒന്നല്ല. അത് കൊണ്ടു ഖുറാന്‍ കാലത്തിനു യോചിച്ചതല്ല. എന്നല്ല മരിച്ചു അത് വായിക്കുന്ന നാം കാലത്തെ പരിഗണിക്കുന്നില്ല എന്നെ വരൂ.
പ്രവാസത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പാടു സംഭവങ്ങള്‍ നമുക്കു വായിച്ചെടുക്കാന്‍ കഴിയും. ഉദാഹരണത്തിന് മക്കയില്‍ നിന്നും നബിയും അനുചരന്മാരും മദീനയിലേക്ക് നാട് വിട്ടു . വിശ്വാസം സംരക്ഷിക്കുകയായിരുന്നു അവരുടെ താത്പര്യം . മദീനയില്‍ ജീവിക്കുന്നവര്‍
എന്ത് മാത്രം നന്മാകളാണ് അവരോടു കാണിച്ചത് . യാതൊരു വിവേചനവും അവര്‍ കാണിച്ചില്ല. അതൊരു ചരിത്രമായിരുന്നു. അത് നാം മനസ്സിലാകണം. വായിച്ചറിയാം അനുഭവിച്ചറിയണം . നാം പ്രവാസികളുമായി എങ്ങിനെ പെരുമാറുന്നു ??
ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് പോകേണ്ടി വന്ന മുസ്ലിം സമൂഹം അവിടെ എങ്ങിനെ കഴിയുന്നു ? അവര്ക്കു അവിടെ ഒരു പാര്‍ടി തന്നെ ഉണ്ട് മുഹാജിര്‍ എന്നാണു അവരെ അറിയപെടുന്നത്. ഇന്ത്യാ രാജ്യം അത്തരത്തില്‍ ഒരു പ്രവാസിയോട്‌ പെരുമാരിയോ ?
അത് അദ്വാനിജിയെ പറ്റി ആലോചിച്ചാല്‍ മതി.
ഈ നാട് മതേതരത്വത്തില്‍ നിലനില്‍ക്കണം . വിശ്വാസങ്ങള്‍ എന്ത് മാവട്ടെ നമുക്കു മനുഷ്യരായി ജീവിക്കാം. സ്പോടനങളും ഭീകര പ്രവര്‍ത്തികളും ഏത് മതമായാലും നന്നല്ല. രാജ്യത്തെ കുഴപ്പത്തിലേക്ക് നയിക്കുന്നവരെ നമുക്കു കരുതിയിരിക്കാം . അത്തരക്കര്‍ക്കെതിരെ പ്രധിഷേധം ശക്തമാവട്ടെ .

Sunday, July 20, 2008

ചത്തിച്ചു എന്നാല്‍ കൊന്നു

എന്റെ പെങ്ങളും രണ്ടു കുട്ടികളും ഗള്‍ഫില്‍ നിന്നും അവധിക്കു വന്നതാണ് .
മൂന്നര വയസ്സുള്ള ആസാദ്‌ ഞങ്ങള്ക്ക് വല്ലാതെ പ്രിയന്കരനായി തീര്ന്നു. അവന്റെ കുസ്രിതിയും വര്‍ത്തമാനവും മനസ്സിന് വല്ലാത്ത സുഖം നല്കി എന്ന് പറയാം. അവന്റെ ഓരോ സംശയങ്ങളും ചോദ്യങ്ങളും ഗള്‍ഫില്‍ നിന്നും വരുന്ന കുട്ടികളുടെ അവസ്ഥകള്‍ നമുക്കു ബോധ്യപ്പെടുത്തി തരുന്നു. നാടിന്റെ നിറവും മണവും ഏല്‍ക്കാത്ത ഈ കുട്ടികള്‍ നാളെ ഈ നാട്ടില്‍ എങ്ങിനെ ജീവിതത്തെ നേരിടും എന്ന് തോന്നി പോയി.
ആസാദ് അവന്റെ തറവാട്ടില്‍ വന്നത് വല്യുപ്പക്കും ഏറെ സന്തോഷമായി. അവനെയും കൂട്ടി
പറമ്പില്‍ ചുറ്റി നടന്നു. ആലയിലെ പശുക്കളെ കാണിച്ചു കൊടുത്തു . " ഇതു കാള "
ഇതു പോത്തിന്‍ കുട്ടി."
അങ്ങിനെ ആസാദ് പുതിയ കാഴ്ച്കളുടെ ആശച്ച്ചര്യത്തില്‍ കഴിയവേ ആണ് ഒരു സംഭവം
പറമ്പില്‍ തീറ്റ കൊത്തി തിന്നു നടക്കുന്ന തള്ള കോഴിയെയും കുഞ്ഞുങ്ങളെയും ആസാദ് നോക്കി .
കുറെ നേരം നോക്കി നിന്നു പിന്നെ പെട്ടെന്ന് അവന്‍ ഒരു കോഴി കുഞ്ഞിന്‍ കഴുത്തിനു പിടിച്ചു തൂക്ക്കിയെടുത്ത് . ഇതു കണ്ടുനിന്ന അവന്റെ അമ്മായി " വിട് മോനേ " എന്ന് പറഞ്ഞു ആസാദിന്റെ അടുത്ത്എത്തി . അപ്പോഴേക്കും കൊഴികുഞ്ഞിന്റെ ചലനം നിലച്ചിരുന്നു .
ആസാദ് വളരെ സന്തോഷത്തില്‍ ആയിരുന്നു.
" അമ്മായി ....ഞാന്‍ ഈ കോഴിയെ ചത്തിച്ചു ..."
അമ്മായി അന്തം വിട്ടു നിക്കുകയായിരുന്നു .
ചത്തു എന്നത് പോലെ ചത്തിച്ചു എന്ന് പറഞ്ഞാല്‍ ആസാദിനേ കുറ്റം പറയാമോ ??

Saturday, July 19, 2008

പ്ളസ്‌ ടു

പ്ളസ്‌ ടു

പീരിയഡ്‌ 1

"ഗുഡ്‌ മോാ..ര്‍.ര്‍.ണിംഗ്‌..സാാര്‍..ര്‍. ര്‍"
പകച്ചുപോയി,സക്കീര്‍ അലി...

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക്‌ ശേഷം,അധ്യാപക ജീവിതത്തിലെ രണ്ടാമധ്യായം തുടങ്ങുന്ന ആദ്യദിനം
അതൊരലര്‍ച്ചതന്നെയായിരുന്നു;
ആ കൂട്ട അലര്‍ച്ചയില്‍ മുങ്ങിപ്പോയി സക്കീര്‍ അലിസാറിണ്റ്റെ മാന്ന്യമായ 'സേം റ്റു യു'

"സാറിണ്റ്റെ പേരെന്താാ... "
"സാറിണ്റ്റെ വീടെവിടാ.. "
"എവിടാ 'പടി'ച്ചത്‌.. "
"........ "
"........ "

താന്‍ കോയമ്പേട്‌ മാര്‍ക്കറ്റിലോ അതൊ പ്ളസ്‌ ടു ക്ളാസില്‍ തന്നെയോ എന്ന്‌ അദ്ധേഹം സന്ദേഹിച്ചു

ഉത്തരം വേണ്ടാത്ത ചോദ്യങ്ങളുടെ ആര്‍പ്പുവിളികള്‍കൊണ്ട്‌ ക്ളാസ്‌മുറി ഒരു ചന്തയായി..
ചോദ്യങ്ങളെയ്യാത്തവര്‍ അട്ടഹസിച്ചു;കുമാരിമാര്‍ അമര്‍ത്തിച്ചിരിച്ചു....
പക്ഷെ... ;
സക്കീര്‍,മൌനം ഭജിച്ചു...
മരവിപ്പിക്കുന്ന മൌനം...
തീക്ഷ്ണമായ ദൃഷ്ടികള്‍ക്ക്‌ പിറകില്‍ പുച്ഛരസം!

സക്കീര്‍ അലിയുടെ നീണ്ടമൌനത്തിനു പിറകെ,ചുഴലിയകലുമ്പോലെ ശബ്ദങ്ങള്‍ അകന്നകന്നുപോയി...
ചുഴലികാറ്റ്‌ കൊണ്ടിട്ട കരിയിലകള്‍ പോലെ;പിന്നെ ചില അപശബ്ദങ്ങള്‍മാത്രമങ്ങിങ്ങു ബാക്കിയായി...

കരിയിലതുണ്ടുകളെ തല്‍ക്കാലം അവഗണിച്ചുകൊണ്ട്‌ സക്കീര്‍ അലി തുടങ്ങി
"എണ്റ്റെ പേര്‌ സക്കീര്‍ അലി,ബിരുദാനന്തരബിരുദം കഴിഞ്ഞ്‌ ഈ ഫീല്‍ഡില്‍ വന്നിട്ട്‌ വര്‍ഷങ്ങളാകുന്നു,വീട്‌ ഇവിടെ അടുത്തു തന്നെ.. "
അപശബ്ദങ്ങള്‍ മുറുകും മുമ്പെ,സക്കീര്‍ അവരുടെ എണ്ണം എടുത്തു.
പതിമൂന്ന്‌ പെണ്‍കുട്ടികള്‍;മുപ്പത്തിമ്മൂന്ന്‌ ആണ്‍കുട്ടികള്‍.

"സാറ്‌ ഇതിന്നുമുന്‍പ്‌ ഏതുസ്ക്കൂളിലായിരുന്നു... ?"
ചുമരില്‍ 'വാറൂസ്‌' എന്നെഴുതി 'ഏരൊ'ചെയ്തിരിക്കുന്ന,ബാക്ക്ബെഞ്ചിലെ 'ഏരൊ'പോയിണ്റ്റ്‌ ചെയ്തിരിക്കുന്ന പയ്യണ്റ്റേതാണ്‌ ശബ്ദം
"എന്താ നിണ്റ്റെ പേര്‌?"-സക്കീര്‍ ചോദിച്ചു.
"റിയാസ്‌.. "-ഇരുന്നിടത്തുനിന്ന്‌ എഴുന്നേല്‍ക്കാനുള്ള ഭാവം പോലും പ്രകടിപ്പിക്കാതെ അവന്‍,അലസമായി പറഞ്ഞു;വീണ്ടും അടുത്തിരിക്കുന്നവനുമായി സംസാരം തുടങ്ങി!
"എഴുനേല്‍ക്ക്‌!"-സക്കീറിണ്റ്റെ ശബ്ദം നാലുചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു
നിശ്ശബ്ദമായ ചുറ്റുപാടുകളെ നോക്കി അവന്‍ എഴുനേറ്റുനിന്നു;ആദ്യപരിഭ്രമത്തിണ്റ്റെ നിഴല്‍പ്പാടുകള്‍ അവണ്റ്റെ മുഖത്തുണ്ടായിരുന്നു

കുപ്പായത്തിണ്റ്റെ ഇത്തിരിക്കൈ തെറുത്ത്‌ കയറ്റിവെച്ച്‌,കറുത്ത്‌,മെലിഞ്ഞ ഒരു പയ്യന്‍!
"ഇങ്ങോട്ട്‌ വാ"-തണ്റ്റെ അടുത്തേക്ക്‌ സക്കീര്‍ അവനെ വിളിച്ചു
പരിഭ്രമത്തോടെ,ഇടയ്ക്കൊന്ന്‌ തിരിഞ്ഞ്‌ നോക്കി അവന്‍ വന്നു
അവണ്റ്റെ കണ്ണുകളിലേക്ക്‌ സൂക്ഷിച്ച്‌ നോക്കികൊണ്ട്‌,മൊത്തമൊന്ന്‌ വീക്ഷിച്ച്‌ സക്കീര്‍ അലി നിന്നു
ധൈര്യം ചോര്‍ന്നിട്ടില്ലെന്ന്‌ കാണിക്കാന്‍,സഹപാഠികളെ നോക്കി അവന്‍ ചിരിച്ചു;പക്ഷെ,മറുചിരികളുയരാത്തതുകൊണ്ട്‌ അവണ്റ്റെ ചിരി 'ഇളി'യായി മാറുന്നത്‌ സക്കീര്‍ വീക്ഷിച്ചു
പല്ലുകള്‍ മുഴുവന്‍ ചുവന്നിരിക്കുന്നു,
"ഗുട്ക്ക കഴിക്കാറുണ്ടല്ലെ!"
"അ..അത്‌.. "
ബീഡി വലിച്ച്‌ കറുത്തപാടുകള്‍ ചുണ്ടുകളില്‍ പ്രത്യേകമുണ്ടായിരുന്നു
"ബീഡി.. ?"
അവന്‍ തലകുനിച്ചു
കള്ളുകുടിയനും കൂടിയാണെന്ന്‌ വിശ്വസിക്കാതിരിക്കാന്‍ അവണ്റ്റെ ചൈതന്യം നഷ്ടമായ കണ്ണുകള്‍ സക്കീറിനെ അനുവദിച്ചില്ല

സക്കീര്‍ നടന്നു;കുട്ടികളുടെ പിന്നിലേക്ക്‌
കുട്ടികള്‍ക്കഭിമുഖമായി നില്‍ക്കാന്‍ അവനോട്‌ പറഞ്ഞു,എന്നിട്ട്‌ കുട്ടികളോട്‌ അവനെ വീക്ഷിക്കാന്‍ പറഞ്ഞു

ഏതാനും നിമിഷങ്ങള്‍...
വാടിയ ചേമ്പിന്‌തണ്ടുപോലേയായ അവന്‍,സ്വന്തം രൂപം ഉള്ളില്‍ക്കാണുമ്പോലെയായിരുന്നു അടുത്തനിമിഷങ്ങളില്‍..
ഷര്‍ട്ടിണ്റ്റെ കുടുക്കുകള്‍ ഇടുന്നു;'ഇന്‍'ചെയ്യുന്നു;തെറുപ്പ്‌ ഇറക്കിയിടുന്നു.....
'ഹീറോയിസത്തിലേക്കുള്ള വെമ്പലില്‍ മറന്നുപോയ,തന്നില്‍ അന്തര്‍ലീനമായ ബഹുമാനം,അച്ചടക്കം,മര്യാദ എന്നിവ അവനറിയാതെ പുറത്തുവന്നുകൊണ്ടിരുന്നു'
സക്കീര്‍ അവനെ തിരിച്ചുവിളിച്ചു
പീരീയഡ്‌ അവസാനിക്കാനുള്ള ബെല്ലടിക്കേട്ട്‌ നടാക്കാന്‍ തുടങ്ങിയ സക്കീര്‍ അലിക്ക്‌,കുട്ടികള്‍ നല്‍കിയ 'താങ്ക്സ്‌' വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞു

******************

പീരിയഡ്‌ 2

കുഞ്ഞാന്നാമ്മയ്ക്ക് തിരിച്ച് കിട്ടിയ വിശുദ്ധചന്തി

കടലിന്റെ ഇരമ്പലാണു ലാസറിനെ ഉണര്‍ത്താന്‍ തുടങ്ങിയത്. രാത്രിയിലെ കെട്ടിറങ്ങിയതിന്റെ ബോധത്തില്‍, രാവിലെ കണ്ണുതുറക്കാതെ കിടക്കപ്പായയില്‍ തപ്പിനോക്കിയപ്പോള്‍ അടുത്ത് കിടന്നിരുന്ന ഭാര്യ കുഞ്ഞാന്നാമ്മയെ ലാസര്‍ കണ്ടില്ല. എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോള്‍ ശരീരമാസകലം ഒരു വേദന..എങ്കിലും ഒരുവിധം എഴുന്നേറ്റ് വെളിയില്‍ വന്നു....വന്നപ്പോള്‍ കാണുന്നത് കുഞ്ഞാന്നാമ്മ മുറ്റമടിക്കുന്നതാണു....

എടിയേ....ഇതെന്നതാ നീ രാത്രി കാണിച്ചേ......മേലാകെ വേദനയാണല്ലോടീ...നിന്റെ പിടിയും വലിയും ഇത്തിരി കൂടുതലായിരുന്നു രാത്രി.............ഇത്തിരികൂടി....ഇത്തിരികൂടിയെന്ന് പറഞ്ഞു നീയെന്റെ ചന്തിക്ക് പിടിച്ച് വലിച്ചടിപ്പിച്ചപ്പോഴെ ഞാന്‍ കരുതിയതാണു"

"വെളിവില്ലാതെ വല്ലപ്പോഴുമല്ലെ എന്റെ അടിയിലോ, മുകളിലോ കിട്ടുന്നത്.........." ഉള്ളില്‍ ചിരിച്ചുകൊണ്ട് പുറമേ വരുത്തിയ കൃത്രിമഗൌരവവത്തില്‍ കുഞ്ഞാന്നാമ്മ....

"എന്തായാലും ഒരു സുഖമുണ്ടെടീ രാവിലെതന്നെ ഈ ദിവസത്തിനു.........നീ ആ മുറ്റമടി നിര്‍ത്തിയേച്ച് കേറിവാടി അകത്തേക്ക്"

"പോ.... മനുഷ്യാ രാവിലെ തന്നെ വീണ്ടും ........അടുക്കളയില്‍ അനത്തിവച്ചിരിക്കുന്ന കാപ്പി കൂടിച്ച് തൂറിയിട്ട് വാ".........

ആ സമയത്താണു ലാസര്‍ റോഡിലൂടെ പ്രഭാതനടത്തം കഴിഞ്ഞുവരുന്ന പള്ളിവികാരിയെ കണ്ടത്..... "ന്തേണ്ടടീ അച്ചന്‍ പോവുന്നു......ഞാനൊന്ന് പോയി ചോദിക്കട്ടെ...ഇക്കുറി ട്രോളിംഗ് നിരോധനത്തിനോ, കടല്‍ക്ഷോഭമുണ്ടാവുമ്പോഴോ വല്ല സഹായവും പള്ളിക്കാര്‍ ചെയ്യുന്നുണ്ടോന്ന്....ഇപ്പോള്‍ പണ്ടത്തെ പോലെയല്ലടി.... കൊടിപ്പിടിക്കാനും, ജാഥയ്കുമായി അല്‍മായരെയും പള്ളിക്കും പട്ടക്കാര്‍ക്കും ഇപ്പോള്‍ വളരെ ആവിശ്യമാടി..."

"എന്റെ മനുഷ്യാ കെടക്കപായിന്നെണീച്ചാണോ രാവിലെ അച്ചനെ കാണാന്‍ പോവുന്നത്".........

"എടി കുഞ്ഞാന്നാമ്മേ.............കര്‍ത്താവ് കൂടെവരാന്‍ പറഞ്ഞപ്പോള്‍ കോട്ടും സൂട്ടുമിട്ട് ഒരുങ്ങികെട്ടിയാണൊടി ശ്ലീഹേന്മാര്‍ കൂടെ പോയത്...അല്ലല്ലോ.......ഞാനൊക്കെ ശെമൊവോന്‍ പത്രോസിന്റെ കൂട്ടരാടീ"

ലാസര്‍ ഓടിച്ചെന്ന് അച്ചനോട് "ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ"......

സ്തുതിമടക്കി അച്ചന്‍ പറഞ്ഞു " ഇതെന്നതാടാ ലാസറേ........രാവിലെ കിടക്കാപായിന്നാണൊടാ എണീച്ച് വരുന്നത്.....അതും മൂക്കു മുട്ടെ കുടിച്ചിട്ടും"

"എന്റെ പോന്നച്ചോ......പത്ത് കല്പനകള്‍ ഒന്നും ഞാന്‍ തെറ്റിച്ചിട്ടില്ല........കള്ള് കുടിക്കുന്നത് 10 കല്‍പനയില്‍ വിലക്കിയിട്ടില്ലല്ലോ അച്ചോ, എനിക്കറിയാമച്ചോ അപ്പറത്തെ ശോശാമ്മയേയും, എന്റെ കുഞ്ഞാന്നാമ്മയേയും, ഇനി കുടിച്ചാലും ഞാന്‍ വന്ന് കിടന്നത് എന്റെ കുഞ്ഞന്നാമ്മയുടെ കൂടെയാച്ചോ..."

"എന്റെ ലാസറേ......എല്ലാത്തിനും അതിന്റെതായ ഓരോ ചിട്ടയുണ്ട്.......വാ എന്റെ കൂടെ വാ ഞാന്‍ നിന്നെ ചിട്ടയുള്ളവനാക്കാം."

"ശരിയച്ചോ......അച്ചനോടും എനിക്ക് ചിലത് ചോദിക്കാനുണ്ട്" എന്നിട്ട് വീട്ടിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു "എടീ കുഞ്ഞാന്നാമ്മേ.....ഞാ‍ന്‍ അച്ചന്റെകൂടെ പോവ്വാ....വേഗം വരാം"

അവര്‍ പോവുന്നതിന് മുമ്പേ.....അച്ചന്‍ ചോദിച്ചു "ലാസറെ നീ രാവിലെ തൂറിയോടാ"

"ഇല്ലച്ചോ......."

നീ കടല്‍ക്കരയില്‍ പോയല്ലേ രാവിലെ തൂറുന്നത്........നീ തൂറിയേച്ച് വാ.....ഞാന്‍ കാത്തിരിക്കാം. പക്ഷേ ഒരു കാര്യം.....നീ വയറ്റിലുള്ളത് മുഴുവന്‍ തൂറികളയരുത്"

"അതെന്താച്ചോ അങ്ങിനെ......"

"നീ എന്നെ ചോദ്യം ചെയ്യരുത്....അച്ചനെന്ന് പറയുന്നത് ദൈവത്തിന്റെ പ്രതിപുരുഷന്‍, അപ്പോള്‍ അച്ചനെ അനുസരിക്കുക എന്ന് പറയുന്നത്, ദൈവത്തെ അനുസരിക്കുന്നതിനു തുല്ല്യം."

അച്ചന്‍ പറഞ്ഞതും കേട്ട് ലാസര്‍ കടല്‍ക്കരയിലേക്ക് തൂറാന്‍ പോയി.....കടലിന്റെ അനന്തനീലിമയില്‍ ലയിച്ച് വീശാലമായി തൂറുന്ന സമയത്താണ് ലാസറിനു അച്ചന്‍ പറഞ്ഞ കാര്യം ഓര്‍മ്മ വന്നത്...അതോടെ തൂറല്‍ പാതിനിറുത്തി.....ചന്തിയും കഴുകി അച്ചനടുത്തേക്ക് വന്നു"

"നീ മുഴുവന്‍ തൂറിയോടാ ലാസറേ"......." ഇല്ലച്ചോ" ലാസര്‍ മറുപടി പറഞ്ഞു.

"എടാ ലാസറേ......നമ്മുടെ ഇടവകയില്‍ നിന്നെക്കാള്‍ ഒരു പടികൂടുതല്‍ സാമ്പത്തികസ്ഥിതിയാര്‍ക്കാടാ‍"

"ചേമ്മേലി കുര്യാക്കോസിനാണച്ചോ"

"എന്നാല്‍ നമ്മുക്കങ്ങോട്ട് പോവാം....."

ചേമ്മേലി കുര്യാക്കോസിന്റെ വീട്ടിലെത്തിയപ്പോള്‍, അച്ചന്‍ ആ വീട്ടിലേക്ക് കയറി, കുര്യാക്കോസിനോട് എന്തോ പറഞ്ഞു.........എന്നിട്ട് പുറത്ത് വന്നിട്ട് ലാസറിനൊട് പറഞ്ഞു...."ഈ ബാക്കി ഇവിടെയുള്ള കക്കുസില്‍ തൂറു......ഓര്‍ക്കുക ലാസറേ........മുഴുവന്‍ ഇവിടെ തൂറി തീര്‍ക്കരുത്...."

അങ്ങിനെ....ലാസറിനെക്കാള്‍ ഓരോ പടി ഉയര്‍ന്ന സാമ്പ്ത്തികസ്ഥിതി കൂടുതലുള്ള പല ആളുകളുടെ വീട്ടില്‍ കയറ്റി അച്ചന്‍ ലാസറിനെ കൊണ്ട് തൂറിച്ചു.......അവസാനം ലാസര്‍ പറഞ്ഞു....

"അച്ചോ ഇനി തീട്ടമില്ലച്ചോ......തൂറാനായി"......

എന്നാല്‍ വാ നമ്മുക്ക് പള്ളി അരമനയില്‍ പോവാം. അവര്‍ രണ്ടും നടന്ന് പള്ളിമേടയില്‍ എത്തി...എന്നിട്ട് അച്ചന്‍ പറഞ്ഞു......"ലാസറെ......എന്റെ റുമില്‍ ഒരു കക്കുസ്സുണ്ട്...അവിടെ പോയി തൂറിയിട്ട് വാ"

"അച്ചോ.......ഞാന്‍ മുന്‍പേ പറഞ്ഞില്ലേ.....ഇനി തീട്ടമില്ലച്ചോ വയറ്റില്‍ തൂറാനായി"

"നീ ഒന്നു പോയി നോക്ക്.....എന്റെ കക്കുസ്സ് കണ്ടാല്‍ നിനക്ക് അവിടെ നിന്നും എഴുന്നേല്‍ക്കാനെ തോന്നില്ല"

അച്ചന്‍ പറഞ്ഞത് കേട്ട് ലാസര്‍ അച്ചന്റെ റുമിലുള്ള കക്കുസ്സില്‍ തൂറാന്‍ പോയി......അവിടെ കയറിയപ്പോള്‍ ലാസറിനു മനസ്സിലായി..അച്ചന്‍ പറഞ്ഞത് ശരിതന്നെ.....ഇവിടെ തൂറാനിരുന്നാല്‍ എഴുന്നേല്‍ക്കാനെ തോന്നില്ല. ആ ഒരു ബോധത്തില്‍, നേരത്തെ കടല്‍ക്കരയില്‍ ലയിച്ചിരുന്നു തുറിയത് പോലെ ലാസര്‍ അച്ചന്റെ കക്കുസ്സില്‍ ലയിച്ചിരുന്നു. ഒരു വിത്യാസം മാത്രം...കടല്‍ക്കരയില്‍ വച്ച് തൂറാന്‍ തീട്ടമുണ്ടായിരുന്നു വയറ്റില്‍, ഇപ്പോള്‍ ഇവിടെ വച്ച് തൂറാന്‍ തീട്ടമില്ല വയറ്റില്‍.

ഒത്തിരിനേരം കഴിഞ്ഞിട്ടും ലാസര്‍ പുറത്ത് വരാതിരുന്നതിനാല്‍..അച്ചന്‍ വാതിലില്‍ തട്ടി വിളിച്ചു പറഞ്ഞു........"ലാസറേ നീ പുറത്ത് വരിക". അച്ചന്‍ വിളിച്ചത് കേട്ട് ലാസര്‍ പുറത്ത് വന്നു.

ലാസറെ നിനക്ക് ഇപ്പോള്‍ എന്തു തോന്നുന്നു......

എന്തു പറയാനാ അച്ചാ....നല്ല സുഖം, അച്ചനെന്നെ അത്രയും നടത്തി തൂറിക്കാതെ എല്ലാം ഇവിടെതന്നെ തീര്‍ത്താല്‍ മതിയായിരുന്നു....

മകനെ ലാസറെ ദൈവസന്നിധിയില്‍ വരുമ്പോള്‍ ഒഴിഞ്ഞ കയ്യാല്‍ വരണം.....അതുപോലെ അരമനയിലെ കക്കുസ്സില്‍ തൂറാന്‍ വരുമ്പോള്‍ ഒഴിഞ്ഞ വയറുമായി വരണം......അതറിയില്ലേ നിനക്ക്?"

ശരിക്കും അചഛനായവര്‍ക്ക്, അച്ചനെപോലെ ഇനി അച്ചനാവാന്‍ പറ്റുമോ അച്ചോ...? ലാസര്‍ നിഷ്കളങ്കമായി അച്ചനോട് ചോദിച്ചു.

അതിനു നീ ലാസറേ, ഇതാ എന്റെ ഈ ളോഹ ഊരി ധരിക്ക്, എന്നിട്ട് നീ ളൊഹയിലൂടെ ഈ ലോകമൊന്ന് നോക്കിക്കാണു...

അച്ചന്‍ പറഞ്ഞപോലെ, അച്ചന്റെ ളോഹ ഊരി ലാസര്‍ അണിഞ്ഞു.... എന്നിട്ട് ലാസര്‍ ജീവിതം നോക്കി കണ്ടു. എന്നിട്ട് അച്ചനോടായി പറഞ്ഞു "എന്റെ അച്ചോ ,അച്ചനൊക്കൊ എന്തു സുഖമാ.....അരിയുടെ വിലയറിയാതെ തൂറാം, വിദ്യാഭ്യാസത്തിന്റെ ചിലവറിയാതെ തൂറാം, ജീവിതത്തിന്റെ കഷ്ടപ്പാടറിയാതെ തൂറാം......ഹായ്.....ഹായ്........ഹായ്...എന്തു രസം. എന്റെ അച്ചോ........ഞാനീ ളോഹയിട്ട് അരമനയിലെ കക്കൂസില്‍ പോയി ഒന്നു തൂറട്ടെ".....

"ഇല്ല മകനേ...അതൊരിക്കലും സാധിക്കില്ല...അതിനു നിനക്ക് അവകാശമില്ല".....

പക്ഷേ ളോഹയിട്ട സുഖത്തില്‍.....അച്ചന്‍ പറഞ്ഞത് കേള്‍ക്കാതെ.......ലാസര്‍ അരമനയിലെ കക്കൂസിലേക്ക് കുതിച്ച് പാഞ്ഞു......എന്നിട്ട് അകത്ത് കയറി വാതിലടച്ചു......പിന്നെ ളോഹ പോക്കി ലാസര്‍ അവന്റെ ചന്തി ആ ക്ലോസറ്റില്‍ പതിയെ വച്ചു...........എന്നിട്ട് തൂറാന്‍ ശ്രമിച്ചു..പക്ഷേ ഒന്നും വന്നില്ല." ഈ സമയത്ത് അച്ചന്‍ നിലവിളിച്ചു കൊണ്ട് കക്കൂസിന്റെ വാതിലില്‍ മുട്ടി.....അച്ചന്റെ അലര്‍ച്ചയും ഉയര്‍ന്ന ശബ്ദവും കേട്ട് അരമനയിലെ മറ്റു അച്ചന്മാരും, ബിഷപ്പും വന്നു........ അവരോട് അച്ചന്‍ സംഭവിച്ചതെല്ലാം എല്ലാം വിശദമായി പറഞ്ഞുകൊടുത്തു......പിന്നിട് അവര്‍ ലാസര്‍ കക്കുസ്സില്‍ നിന്നും വരാന്‍ കാത്തിരുന്നു...

അങ്ങിനെ കൊതിതീരെ കക്കുസിലിരുന്ന് അവസാനം ലാസര്‍ പുറത്ത് വന്നു......ളോഹയിട്ട ലാസറിനോട് ബിഷപ്പ് ചോദിച്ചു...."ലാസറേ...നിന്റെ തൂറലിനെ പറ്റി ഒന്നു വിവരിച്ചേ?"

ലാസര്‍ പിതാവിനോടായി ഇപ്രകാരം പറഞ്ഞു.

പിതാവേ.........ഞാനാദ്യം കടല്‍ക്കരയിലെ വിശാലതയില്‍ തൂറി
പിന്നെ ചേമ്മേലി കുര്യാക്കോസിന്റെ ഓലമറച്ച കക്കുസ്സില്‍ തൂറി
പിന്നെ ഞാന്‍ പറമ്പില്‍ വക്കച്ചന്റെ പറമ്പിലെ കക്കുസില്‍ തൂറി
പിന്നെ ഞാന്‍ തൊടുകുഴി ഓനച്ചന്റെ വീട്ടിനകത്തെ കക്കുസ്സില്‍ തൂറി
പിന്നെ ഞാന്‍ പടുവേലി ഔസേപ്പിന്റെ വീട്ടിലെ യൂറോപ്യന്‍ കക്കുസ്സില്‍ തൂറി.
പിന്നെ അവസാനം അരമനയിലെ വിശുദ്ധ ചന്തികള്‍ ഇരിക്കുന്ന കക്കുസിലും തൂറി.

ഇതില്‍ നിന്നും നിനക്ക് എന്തു മനസ്സിലായി ലാസറെ......

"പിതാവേ......തൂറല്‍ മാത്രമേ സത്യമൊള്ളു......കക്കുസ്സെല്ലാം ആപേക്ഷികങ്ങളാണു"

ഉടനെ പിതാവ് "കണ്ടോ....കണ്ടോ....മുക്കുവന്റെ ഭാഷയില്‍ നിന്നും..........സമൂഹത്തിലെ ഉയര്‍ന്നവരുടെ തലത്തിലേക്ക് നിന്നെ സംഭാഷണം പരിപോഷിച്ചു വന്നത്.......നീ ഇത്തരത്തില്‍ ഉയര്‍ന്ന് ചിന്തിക്കാന്‍ കാരണമായത് നിന്റെ ചന്തി..അരമനയിലെ ക്ലോസറ്റില്‍ സ്പര്‍ശിച്ചതിനാലാണു.....അതിനാല്‍ ഇനി നിന്റെ ചന്തി വെറും ചന്തിയല്ല.....അതു വിശുദ്ധ ചന്തിയാണു"

പിന്നെ, അവിടെ കൂടി നിന്നവരെല്ലാം ലാസറിന്റെ വിശുദ്ധചന്തിയില്‍ തൊട്ട് വന്ദിച്ചു......

അവസാനം പിതാവ് പറഞ്ഞു........"ലാസറെ ഇനി നിന്റെ വിശുദ്ധചന്തി പാപപങ്കിലമാവതെ സൂക്ഷിക്കണം......അതു പോലെ കഴിയുന്നതും ഈ ലോകത്തിനു മുമ്പിലേക്ക് തുറന്നിരിക്കട്ടെ ലാസറിന്റെ വിശുദ്ധ ചന്തി"......

അങ്ങിനെ ലോകത്തിന് മുഴുവന്‍ തന്റെ വിശുദ്ധ ചന്തി കാണാനായി....ലാസര്‍ തന്റെ ഉടുമുണ്ട് ഊരിയെറിഞ്ഞു അരമനയില്‍ നിന്നും ലോകത്തിന്റെ പരുപരുപ്പിലേക്കിറങ്ങി.

ഈ ലോകത്തിനു സംഭാവനയായി കിട്ടിയ തന്റെ വിശുദ്ധചന്തിയുമായി വീട്ടിലേക്ക് ലാസര്‍ നടന്നു....

ലാസര്‍ തിരിച്ചു വീട്ടിലെക്ക് വരുമ്പോള്‍ കാണുന്നത്, കുളിച്ച് സുന്ദരിയായി നില്‍ക്കുന്ന കുഞ്ഞാന്നാമ്മയേയാണു...അതും മറ്റൊരു അങ്കത്തിനു തയ്യാറായി..... ലാസര്‍ വഴിയില്‍ നിന്നേ തുണിപറിച്ച് വരുന്നത് കണ്ട് കുഞ്ഞാന്നാമ്മ ഓടിചെന്നു.

"മകളെ കുഞ്ഞാനാമ്മേ......നിന്റെ പാപപങ്കിലമായ വിരലിനാല്‍ എന്റെ വിശുദ്ധചന്തി അശുദ്ധമാവാന്‍ പാടില്ല....എന്നില്‍ നിന്നും മാറി പോവൂ".

"എന്റെ ലാസറെട്ടാ.......രാവിലെ മുറ്റമടിക്കുന്ന സമയത്ത് വിളിച്ചപ്പൊള്‍ കേറിവരാത്തതിന്റെ കെറുവാണോ?..വാ കേറിവാ..........ഞാന്‍ സ്വര്‍ഗം കാണിച്ചു തരാം എന്റെ ലാസറേട്ടനു"

പക്ഷേ കുഞ്ഞാന്നാമ്മയുടെ കൈ തട്ടി മാറ്റി ലാസര്‍ മുന്‍പോട്ട് ഓടി......ഒപ്പം പുറകെ കുഞ്ഞാന്നാമ്മയും.....

ഓടിയൊടി തളര്‍ന്ന ലാസറിനെ കുഞ്ഞാനമ്മ അവസാനം വട്ടക്കെട്ടിട്ട് പിടിച്ചു, എന്നിട്ട് പറഞ്ഞു........"നിങ്ങള്‍ക്ക് ആരു വിശുദ്ധചന്തി ചാര്‍ത്തിതന്നാലും, ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്തരുത്..ഓര്‍മ്മയിരിക്കട്ടെ".

കുഞ്ഞാന്നാമ്മ ലാസറിനെ തൂക്കിയെടുത്ത് വീട്ടിലേക്ക് കൊണ്ടുപൊയി മുറിയില്‍ കയറി വാതിലടച്ചു, പിന്നീട് ലാസറിനെ വാരിപുണര്‍ന്ന് താഴെ വിരിച്ച പായയിലേക്ക് കുഞ്ഞാന്നാമ്മ മലര്‍ന്ന് കിടന്നു..... സാവധാനം ലാസര്‍ കുഞ്ഞാന്നാമ്മയിലേക്കും.

ഈ സമയത്തെല്ലാം......കുഞ്ഞാന്നാമ്മ ലാസറിന്റെ ചന്തിയിലെ വിശുദ്ധ തിരുവെഴുത്തുകള്‍ മായ്ക്കുന്ന തിരക്കിലായിരുന്നു..........
 ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------------
ബ്ലോഗ് : മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍

Sunday, July 13, 2008

മുഖമില്ലാതെ മുഖമ്മൂടി ധരിച്ചവര്‍

രാജാവ് അന്തപ്പുരത്തില്‍ നിന്നും ക്രീഢകള്‍ കഴിഞ്ഞിറങ്ങി........പുറത്ത് വന്നപ്പോള്‍ രാജകൊട്ടാരത്തിനു വെളിയില്‍ ആളുകള്‍ ബഹളമുണ്ടാക്കുന്നു.

“ആരവിടെ......നാട്ടില്‍ എന്താ പ്രശ്നം, അരി പ്രശ്നം, തുണിപ്രശ്നം??????????”

“അല്ല പ്രഭോ........നാട്ടില്‍ ‘ജീവ’പ്രശ്നമാണു”. ഒരു ഭടന്‍ പറഞ്ഞു

“ആവൂ ഞാന്‍ കരുതി....വേറേ വല്ല പ്രശ്നവുമായിരിക്കുമെന്നു......ആരവിടെ!!!!!! നാട്ടുപ്രമാണികളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ മന്ത്രിമാരെ വിളിക്കു?”

മന്ത്രി പുഗംവന്മാര്‍ സഭയില്‍ ഹാജറായി, ഒപ്പം ചില കളര്‍ മുഖംമൂടിയിട്ട നാട്ടുപ്രമാണിമാരും സദസ്സില്‍ എത്തി.......എല്ലാവരുടെ മുഖത്തും നല്ല തെളിച്ചം

രാജാവ്...”അപ്പോള്‍ കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ച പോലെ തന്നെയായി തീര്‍ന്നല്ലേ”

മന്ത്രിമാര്‍ കൂട്ടത്തോടെ.....”അതേ പ്രഭോ.....നമ്മളും, ഈ മുഖം മൂടികളും കൂടി നന്നായി ശ്രമിച്ചിട്ടാണ് കാര്യങ്ങള്‍ ഇത്രയും ആയത്, അതിനാല്‍ തിരുമനസ്സ് അവരുടെ കാര്യവും ഒന്നു പരിഗണിക്കണം”

അതിനെന്താ.......ഈ ബഹളങ്ങള്‍ക്കിടയില്‍ എല്ലാം നിങ്ങള്‍ സാധിച്ചുകൊള്ളു........പിന്നെ പൊതുജനങ്ങള്‍.... ഈ പ്രശ്നം കഴിയുമ്പോള്‍ അവര്‍ക്ക് നമ്മുക്കൊരു പുതിയ പീഢനത്തിന്റെ കഥ ടീവിയില്‍ കാണിച്ചു കൊടുക്കാം...ബാക്കി ടീവിക്കാര്‍ നോക്കിക്കൊള്ളും”

കുരിശിന്റെ മുഖമ്മൂടിയിട്ടയാള്‍.......”എന്നാ ഞങ്ങള്‍ ഈ തിരക്കില്‍ മെഡിക്കള്‍ കോളേജിലേയും, എഞ്ചി. കോളേജിലെയും ഫീസ് കൂട്ടട്ടേ”

രാജാവ് “കൂട്ടിക്കോ...2 ഇരട്ടികൂട്ടിക്കോ.......നമ്മുടെ ചോരക്കുട്ടികള്‍....ജീവ പ്രശ്നം പ്രതിരോധിക്കാന്‍ പോവുന്നതിനാല്‍...നിങ്ങള്‍ക്ക് പ്രശ്നമുണ്ടാവില്ല”

പച്ചമുഖം മൂടിയിട്ടയാള്‍ “ആകപ്പാടെ ഹലാക്കിന്റെ അവുലും കഞ്ഞിയായ ഞമ്മക്ക് കുത്തിമറിയാന്‍ ഒരു പ്രശ്നം തന്നീനു....... ഇരിക്കട്ടെ ഇന്റെ വക ഒരു കോയിവിരിയാണി”

കാവി മുഖം മൂടിയിട്ടയാള്‍ “ഈ തിരക്കില്‍ ഞങ്ങളോന്ന് “ഹര്‍ത്താലിക്കട്ടെ”, ആ ഒഴിവില്‍ നിങ്ങള്‍ കാര്യങ്ങള്‍ അടിയില്‍ കൂടി നടത്തൂ... ഇങ്ങനെയെ ഞങ്ങള്‍ക്ക് സഹായിക്കാന്‍ പറ്റു. ഈ സഹായം ഒരു ഫിക്സഡ് ഡിപ്പോസിറ്റായി കിടക്കട്ടെ. വേണ്ടപ്പോള്‍ ഞങ്ങള്‍ ചോദിച്ചുകൊള്ളാം....ഇപ്പോള്‍ സ്വാമികള്‍ക്കെതിരെയുള്ള സുധാകരവചനങ്ങള്‍ ഒന്ന് കുറയ്ക്കണം ”

ത്രിവര്‍ണ്ണക്കാര്‍ “ഞങ്ങളാകെ നാറിയിരിക്കുകയാണു..........ഞങ്ങളുടെ നാറ്റം......... ആ ജലപീരങ്കി ഉപയോഗിച്ച് ഒന്നു കഴുകിത്തരണം”

രാജാവ് “നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു......... എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം കാര്യവും നടത്തട്ടെ........ഈ തിരക്കില്‍“

വര്‍ണമുഖമ്മൂടിയിട്ടവര്‍ ഒന്നിച്ച് “ആര്‍ജവമില്ലാത്ത ഒരു പ്രതിപക്ഷവും, ചേതനയറ്റ മതനേതാക്കളും, പൌരബോധമില്ലാത്ത ഒരു ജനസമൂഹവും ഉള്ളപ്പോള്‍ നിങ്ങള്‍ ലക്ഷ്യബോധമില്ലാത്ത ഭരണാധികള്‍ക്ക് എന്തുമാവാമല്ലോ”.....
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------------‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌------------------
ബ്ലോഗ് : മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍

Saturday, July 12, 2008

ആ ഗോതമ്പ് ഉപ്പുമാവ് ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ????

ആ ഗ്രാമത്തില്‍ നിന്നും അന്നവര്‍ മൂന്ന് പേരും (അലവി, മധു, വര്‍ഗീസ്) ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്. അവരെയൊന്ന് ഇഴപിരിച്ചാല്‍ കിട്ടുക ഒരു പണക്കാരനായ ഒരു മേനോന്‍ കുട്ടിയും, ഇടത്തരക്കാരനായ ഒരു നസ്രാണി പയ്യനും, പിന്നെ ഒരു മുസ്ലിമായ കൂലിപണിക്കാരന്റെ മകനുമായിരുന്നു.
ഒരുമിച്ച് ചിരിച്ചും കളിച്ചുമാണു അവര്‍ പള്ളിക്കുടത്തിലേക്ക് പോയിരുന്നതെങ്കിലും, രാവിലെ പള്ളിക്കുടത്തിലെ പ്രാ‍ര്‍ത്ഥനയ്ക്ക് മുമ്പേ അവരെത്തിയിരുന്നു. രാവിലെ ബിന്ദുവും, സുനിലും, ഖദീജയും കൂടി പാടുന്ന “അഖിലാണ്ഢമണ്ഢലമണിയിച്ചോരുക്കി.....അതിനുള്ളിലാനന്ദ ദീപം കൊളുത്തി.........“ എന്ന പ്രാര്‍ത്ഥനക്ക് ശേഷമായിരുന്നു അവരുടെ പള്ളിക്കൂടത്തിലെ ഒരു ദിവസം ആരംഭിച്ചിരുന്നത്.
പിന്നെ ഉച്ചക്ക് സ്കൂളില്‍ നിന്നും കിട്ടുന്ന ഗോതമ്പ് ഉപ്പുമാവ് കൊതിയോടെ പങ്കിട്ടും അവര്‍ കഴിച്ചിരുന്നു..... വൈകുന്നേരമാവുമ്പോള്‍ കളിച്ച് ചിരിച്ച് വീണ്ടും വീടുകളിലേക്ക്.....
ഇന്ന് മധുവിന്റെ കുട്ടി പോവുന്നത് “വിശ്വഭാരതി പബ്ലിക്ക് സ്കൂളില്‍”
അലവിയുടെ കുട്ടി പഠിക്കുന്നത് “ദാറുല്‍ നജ്ജാത്ത് ഇസ്ലാമിക് സ്കൂളില്‍”
വര്‍ഗീസിന്റെ കുട്ടി പഠിക്കുന്നത് “സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍”
അങ്ങിനെ മധുരമനോഹരമായ ഒരു നാളെയ്ക്ക് വേണ്ടി അവര്‍ അവരുടെ കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നു........ പക്ഷേ ആ പിഞ്ചുമനസ്സുകളില്‍ വന്നു നിറയുന്നതോ... ദുഷ്ടമനുഷ്യര്‍ ചവച്ചു തുപ്പുന്ന മതത്തിന്റെ കാളകൂടവിഷം.
ഹേയ് “പിരാന്താ..അല്ലെങ്കില്‍ പിരാന്തി”!!!!!!!
ഈ വിഷം പരത്തുന്നതില്‍ എനിക്കും നിനക്കും പങ്കില്ലേ ????
‌‌‌‌‌----------------------------------------------------------

Sunday, July 6, 2008

ഗുരു

ഓര്‍മ്മയുടെ താക്കോലുകള്‍
-----------------

ഗുരു

"ആരാണ്‌ ഗുരു?"-മൊഹമ്മദ്‌ നവാസ്‌ ചോദിച്ചു.
"ഉഴുത്‌ മറിച്ച്‌ പാകമായ നിലത്ത്‌ പാകമായ വിത്ത്‌ വിതക്കുന്നവന്‍"-രാമേശ്വര്‍ ഉത്തരം നല്‍കിയത്‌ പക്ഷെ നവാസിന്‌ തൃപ്തി നല്‍കിയില്ല.

അവര്‍ അങ്ങിനെയായിരുന്നു.
കൊയ്തൊഴിഞ്ഞ പാടത്ത്‌,സായാഹ്ന സൂര്യണ്റ്റെ ശോണിമയിലൂടെ നക്ഷത്രങ്ങള്‍ സ്വപ്നങ്ങളുടെ മിഴിച്ചെപ്പ്‌ തുറക്കുന്നതെങ്ങിനെയെന്ന്‌ കാത്ത്‌ കിടക്കുമ്പോള്‍;ചിലപ്പോഴൊക്കെ ഇതുപോലെ,എവിടെ നിന്നൊക്കെയോ കേട്ട 'മഹാന്‍മാരുടെ ചൊല്ലുകള്‍' ഗഹനമായ നിശ്ശബ്ദതയെ കീറിമുറിച്ച്‌ ചിതറിവീഴും!

"മനസ്സിലായില്ല!"-തണ്റ്റെ ജിഞ്ജാസ നവാസ്‌ മറച്ചുവെച്ചില്ല.

സാഗരം പോലെ പരന്നുകിടക്കുന്ന അറിവുകള്‍ മുഴുവന്‍ ചികഞ്ഞ്‌ മറുപടിപറയാന്‍ ഒരുജന്‍മം പോരാ എന്നറിയാവുന്നതുകൊണ്ട്‌;'തങ്ങളില്‍ അമര്‍ന്നിരിക്കുന്ന അറിവുകളുടെ ശരിവെക്കല്‍'മാത്രമാണ്‌ വായനയും പഠനങ്ങളും അനുഭവങ്ങളും എന്ന അനിഷേധ്യമായ സത്യതില്‍ വിശ്വസിക്കുന്ന രാമേശ്വര്‍,തണ്റ്റെ യുക്തിക്കുചേര്‍ന്ന വിശദീകരണം നല്‍കാന്‍ തീരുമാനിച്ചു.വിവേകാനാന്ദസാഹിത്യസംഗ്രഹത്തില്‍ പ്രദിപത്തിയുണ്ടായിരുന്ന രാമേശ്വറിന്‌,തണ്റ്റെ യുക്തിയില്‍ തെളിഞ്ഞകാര്യങ്ങള്‍ പ്രകടിപ്പിക്കുന്നതിന്‌ യാതൊരുവിധ വിശ്വാസക്കുറവും അനുഭവപ്പെട്ടിരുന്നില്ല.

"ജീവിത സംഘര്‍ഷങ്ങളില്‍പെട്ടുഴറുന്ന ഒരുവന്ന്‌,രക്ഷനേടാന്‍,അവനനുയോജ്യമായ ഒരു മാര്‍ഗ്ഗം പറഞ്ഞുകൊടുക്കാന്‍ കഴിയുന്നവന്‍ ആരോ അവനാണ്‌ ഗുരു-എന്ന്‌ ലളിതമായി പറയാം"
"അപ്പോള്‍,നമ്മള്‍ക്ക്‌ അടിസ്ഥാന വിദ്യഭാസവും ബിരുദവും മറ്റും നേടാന്‍ സഹായിച്ച അധ്യാപകര്‍ ഗുരുക്കന്‍മാരല്ലെ?"-സ്വാഭാവികമായ ഒരു സംശയംതന്നെയാണ്‌ നവാസ്‌ ഉന്നയിച്ചത്‌
"നല്ലത്‌;അതുകൊണ്ടാണ്‌ 'പാകമായ നിലത്ത്‌' എന്ന്‌ ഞാന്‍ ഊന്നിപറഞ്ഞത്‌"-രാമേശ്വര്‍ തുടര്‍ന്നു
"നമ്മുടെ വിദ്യഭ്യാസ രീതി നിര്‍ബന്ധിതമാണ്‌;ആവശ്യമുള്ളതും ഇല്ലാത്തതും നാം പഠിക്കുന്നു;അവയില്‍ പലതും ജീവിതത്തില്‍ ഉപയോഗയോഗ്യമാകുന്നത്‌ വിരളം;പലതും നമുക്ക്‌ ആവശ്യമുള്ള സമയത്തല്ല നേടുന്നത്‌,അല്ലെങ്കില്‍ ആ അറിവുകള്‍ സ്വായത്തമാക്കാന്‍ നാം അന്ന്‌ പ്രാപ്ത്തരായിരുന്നില്ല എന്നതാണ്‌ ആ അറിവുകളുടെ ഉപയോഗശൂന്യതക്ക്‌ നിതാനം"-രാമേശ്വര്‍ ഇത്രകൂടി പറഞ്ഞു

"നമ്മുടെ അധ്യാപകരില്‍ ഗുരുക്കന്‍മരുണ്ടാവാം;പക്ഷെ അത്‌ ആപേക്ഷികമാണ്‌"

നിശ്ശബ്ദമായ ചിലനിമിഷങ്ങള്‍ക്കു ശേഷം നവാസ്‌ സംസാരിച്ചു.

"അപ്പോള്‍ ഗുരു ആരാണെന്ന്‌ സ്വയം കണ്ടുപിടിക്കേണ്ടതാണ്‌;മാത്രമല്ല,ഒരാളുടെ ജീവിതകാലം മുഴുവന്‍ പരിശോധിക്കേണ്ടതായും വരും"
"തീര്‍ച്ചയായും അതെ;നമ്മള്‍ നമ്മുടെ ജീവിതത്തെ ഗഹനമായി പരിശോധിക്കേണ്ടതുണ്ട്‌ പലതും അറിയാന്‍"-രാമേശ്വര്‍ നവാസിനോട്‌ യോജിച്ചുകൊണ്ട്‌ പറഞ്ഞു.
"രാമേശ്വറിണ്റ്റെ ഒര്‍മ്മയിലുള്ള ഗുരു ആരാണ്‌?"-നവാസ്‌ ചോദിച്ചു.
"ഡോ.ചന്ദ്രന്‍,പിന്നെ 'വിവേകാനന്ദ സാഹിത്യവും'"-രാമേശ്വര്‍ അത്‌ പറയാന്‍ ഒട്ടും സമയമെടുത്തില്ല.
"ആര്‌,നമ്മുടെ ഹോമിയോ ഡോക്ടര്‍ ചന്ദ്രേട്ടനോ?!"-നവാസ്‌ അല്‍പം അത്ഭുതംകലര്‍ന്ന സ്വരത്തോടെ ചോദിച്ചു
"അതെ,പക്ഷെ നിണ്റ്റെ ആകാംക്ഷ അടക്കാനുള്ള വിശദീകരണം ഞാന്‍ തരാം"-നവാസിണ്റ്റെ അത്ഭുതാവസ്ഥ മനസ്സിലാക്കിയ രാമേശ്വര്‍ പറഞ്ഞു
"പക്ഷെ,സര്‍വ്വകലാശാലാ ബിരുദവും ബിരുദാനന്തരബിരുദങ്ങളും കൈവശമുള്ള രാമേശ്വറിങ്ങനെ?!... "-രാമേശ്വര്‍ പറയുന്നത്‌ ഉള്‍ക്കൊള്ളാനാവാതെ,നവാസ്‌ അര്‍ദ്ധോക്തിയില്‍ നിറുത്തി
"നവാസ്‌,നീ പറയുന്നത്‌ ശരിയാണ്‌;ആദരണീയരും ബഹുമാന്യരും സ്നേഹസമ്പന്നരുമായ ഏറെ അധ്യാപകരെ എന്നെന്നുമോര്‍ക്കാനായി എനിക്കുണ്ട്‌;സര്‍വ്വകലാശാലാ ബിരുദം തന്നേയാണ്‌ ഇന്നെനിക്ക്‌ ഉപജീവനമാര്‍ഗ്ഗത്തിന്‌ തുണയായിരിക്കുന്നതും"-രാമേശ്വര്‍ ഒന്നുനിറുത്തി/ അല്‍പ്പസമയത്തെ മൌനത്തിനു ശേഷം രാമേശ്വര്‍ തുടര്‍ന്നു


"പക്ഷെ,എണ്റ്റെ ആല്‍ത്മവിശ്വാസപൂരിതമായാ ഈ നിലനില്‍പ്പിന്‌ ഞാന്‍ ചന്ദ്രേട്ടനോട്‌ കടപ്പെട്ടിരിക്കുന്നു"-രാമേശ്വര്‍ തണ്റ്റെ കഥ പറയാന്‍ തുടങ്ങി.

"നവാസ്‌,അന്ന്‌ പ്രണയപരാജയമ്മൂലം കര്‍മ്മവും ചിന്താശേഷിയും നഷ്ടപെട്ട്‌ ജീവച്ഛവമായി അലയുമ്പോള്‍,ഇടവഴിയില്‍ വെച്ച്‌ കണ്ട എന്നെ കൂട്ടികൊണ്ട്‌പോയി,ചുരുക്കം ചില വാക്കുകളിലൂടെ എനിക്ക്‌ തന്ന ഉപദേശങ്ങളും ധ്യാനത്തിണ്റ്റെ സൂത്രങ്ങളുമാണ്‌ ഞാന്‍ എന്താണ്‌ എന്ന്‌ എന്നെ ബോധ്യപെടുത്തിയത്‌;എനിക്ക്‌ ജീവിക്കാനുള്ള പ്രേരണതന്നത്‌"
രാമേശ്വര്‍ കൂട്ടിച്ചേര്‍ത്തു:
അദ്ദേഹം അന്ന്‌ പറഞ്ഞതിങ്ങനേയാണ്‌:
"പ്രണയം സത്യമാണെങ്കില്‍,എവിടെ പൂട്ടിയിട്ടാലും മനസ്സുരുകി കാത്തിരുന്നാല്‍ കമിതാക്കാളില്‍ ആര്‍ക്കും സ്ഥൈര്യമുള്ള ഹ്രുദയത്തോടെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല;ചങ്ങലകള്‍ പൊട്ടിച്ച്‌ ഭ്രാന്തമായി അവള്‍/അവന്‍ ഓടിവരും"

"അദ്ദേഹത്തിണ്റ്റെ ഉള്ളംകൈയ്യില്‍ എണ്റ്റെ കരം ചേര്‍ത്ത്‌ വെച്ച്‌ പറയുമ്പോള്‍,അതൊക്കെ സത്യമാകും എന്ന പ്രതീക്ഷയേക്കാള്‍ കൂടുതല്‍ എണ്റ്റെ മനസ്സിണ്റ്റെ ശക്തി തിരിച്ച്‌ കിട്ടുംവരെ ഊര്‍ജ്ജസ്വലനാക്കി നിറുത്തുക എന്നുള്ളതായിരുന്നു എന്ന്‌ പിന്നീടെനിക്ക്‌ മനസ്സിലായി;എന്തായാലും അദ്ദേഹം പറഞ്ഞുതന്ന ധ്യാനരീതി ഇന്നും ഞാന്‍ തുടരുന്നു"

നവാസിണ്റ്റെ സംശയം തീര്‍ന്നിരിക്കാമെന്ന്‌ രാമേശ്വര്‍ ചിന്തിച്ചു.ഏറെനേരം അവിടെ നിശ്ശബ്ദതമാത്രം തളംക്കെട്ടിനിന്നു.ഉത്തരധ്രുവത്തിലൊരു നക്ഷത്രം മിന്നിതിളങ്ങുന്നത്‌ രാമേശ്വര്‍ കണ്ടു.

"നവാസ്‌,നമ്മുടെ സ്വപ്നത്തിണ്റ്റെ ആദ്യതാരത്തിളക്കം ഞാന്‍ കാണുന്നു;നീ കാണുന്നുണ്ടോ?"
"ഊം.... ;അല്ല രാമേശ്വര്‍ ഡോക്ടര്‍ ഗുരുവായത്‌ എങ്ങിനെ എന്ന്‌ എനിക്ക്‌ മനസ്സിലായി;പക്ഷെ,ഒരു പുസ്തകം?"
"അത്‌ എണ്റ്റെ ഒരു വിശ്വാസമാണ്‌ നവാസ്‌"
"വിശ്വാസം?!"
"അതെ;കാരണം എണ്റ്റെ ബിരുദപഠനത്തിണ്റ്റെ ആദ്യവര്‍ഷത്തിലെപ്പോഴൊ ആണ്‌,കോഴിക്കോട്ടെ ഒരു 'ഫുട്‌ പാത്ത്‌'കച്ചവടക്കാരനില്‍ നിന്നും ആ പുസ്തകം വാങ്ങിയത്‌.അന്ന്‌ പുസ്തകത്തിണ്റ്റെ കനവും വിലക്കുറവും മാത്രമായിരുന്നു മനസ്സില്‍.വര്‍ഷങ്ങളോളം അതെണ്റ്റെ അലമാരിയിലിരുന്നു;വെറുതെ.പലതവണ വായിക്കാന്‍ ശ്രമിച്ചെങ്കിലും അത്‌ ഉള്‍ക്കൊള്ളാന്‍ എനിക്കായില്ല"-
രാമേശ്വര്‍ തണ്റ്റെ ഓര്‍മ്മകളേ നവാസിനു മനസ്സിലാകുന്നരീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു.

"ഏകാന്ത ഭീകരമായ രീതിയില്‍ എന്നെ പിടികൂടിയിരുന്ന വേളയില്‍,മറ്റൊന്നും കൂടെയില്ലാതിരുന്ന ദിവസങ്ങളിലാണ്‌ വിവേകാനന്ദ സാഹിത്യം വെറുതെ മറിച്ചു തുടങ്ങിയത്‌;വളരെ അരോചകമായിരുന്നു തുടക്കമെങ്കിലും,എപ്പൊഴൊ അതെണ്റ്റെ ഹൃദയത്തെ കീഴടക്കി;ഇന്ന്‌ എണ്റ്റെ ആത്മമിത്രമാണ്‌ ആ പുസ്ഥകം"
"നവാസ്‌,എണ്റ്റെ ആത്മ സംഘര്‍ഷങ്ങളില്‍ എനിക്കാശ്രയിക്കാന്‍ വിവേകാനന്ദസാഹിത്യസംഗ്രഹത്തോളം മറ്റൊന്നില്ല"-രാമേശ്വര്‍ നിര്‍ത്തി.

നവാസ്‌ നിശ്ശബ്ദനായിരുന്നു
ഒരുപക്ഷെ അവന്‍ തണ്റ്റെ ഗുരു ആരായിരുന്നു എന്ന്‌ ചിന്തിക്കയാവാം എന്ന്‌ രാമേശ്വര്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.
ആകാശം നക്ഷത്രങ്ങളാല്‍ നിറഞ്ഞു.അന്നത്തെ സ്വപ്നങ്ങള്‍ക്ക്‌ തെളിമക്കൂടുമെന്ന്‌ രാമേശ്വര്‍ വിജാരിച്ചു.

"കടലില്‍ ഉല്ലാസയാത്ര നടത്തുന്നവനോട്‌ മരത്തോണിയില്‍ കയറുന്നോ എന്ന്‌ ചോദിച്ചാല്‍ പുച്ഛരസത്തോടെ ചിരിക്കും;എന്നാല്‍ മുങ്ങിതാഴാന്‍ തുടങ്ങുന്നവോനോടാണെങ്കിലൊ,അവന്‍ ആര്‍ഥിയോടെ അള്ളിപ്പിടിക്കും,ശരിയ്യാണ്‌ മുങ്ങിത്താഴാന്‍ തുടങ്ങുന്നവന്‌ കച്ചിത്തുരുമ്പ്‌ നീട്ടുന്നവന്‍ തന്നെ യഥാര്‍ത്ഥ ഗുരു"-മൊഹമ്മദ്‌ നവാസ്‌ ആത്മഗതം പോലെ പറഞ്ഞു

"ഹ..ഹ..ഹ..ഹ.."-രാമേശ്വര്‍ പൊട്ടിച്ചിരിച്ചു.

Thursday, July 3, 2008

സെബുന്നിസ രാജകുമാരി ......


ഇവൾ സേബുന്നീസ – ഔറംഗസേബിന്റെ മകൾ. കരുത്തറ്റ രചനകൾ പലതും വെളിച്ചം കാണാതെ പോയി. കുറേ കാലം കാരാഗ്രഹത്തിലായിരുന്നു.
സൂഫി ചിന്തകൾ സേബുന്നീസയേയും സ്വാധീനിച്ചിരുന്നു.
അതു തന്റെ രചനകളിലും പ്രതിഫലിച്ചിരുന്നു. സുന്ദരിയായ സേബുന്നീസയെ പ്രണയിച്ചു പലരും മരണത്തിന്റെ വായിൽ അകപ്പെട്ടു. ജീവിത കാലം മുഴുവൻ അവിവാഹിതയായി കഴിയാനായിരുന്നു അവരുടെ വിധി. കലയിലും, ഭാഷയിലും,ഗോളശാസ്ത്രം എന്നിവയിലെല്ലാം സേബുന്നീസ അതിനിപുണയായിരുന്നു.“ ദീവാനെ മക്ഫി “ യാണു അവരുടെ
കവിതാ രചനയുടെ മികവുറ്റ ഉദാഹരണം. മക്ഫി എന്നാൽ മറച്ചു വെക്കപ്പെട്ടതു എന്നാണു . അന്ന് കാലം സ്ത്രീക്കു കലയിൽ മികവു പ്രകടിപ്പിക്കാൻ ഏറെ തടസ്തങൾ ഉണ്ടായിരുന്നു. പിന്നെ മതപരമായി നിഷേധങൾ പലതും.Though I am Laila of Persian romance
my heart loves like ferocious Majnun
I want to go to the desert
but modesty is chains on my feet
A nightingale came to the flower garden
because she was my pupil
I am an expert in things of love
Even the moth is my disciple!”

ഗസലുകളിലൂടെ അവൾ പാടി. മറച്ചു വെച്ച വേദനകൾ. സാമൂഹ്യ പാരമ്പര്യങളോടുള്ള വിയോജിപ്പ്.

Wednesday, June 18, 2008

അറബ്യന്‍ ദീപശിഖ (കവിത) - രണ്‍ജിത്ത് ചെമ്മാട്

പേശികളരണിക്കാതല്‍, മണലിന്‍
വിങ്ങലിലുരതിത്തീപൊടിയുമ്പോള്‍,
ആവി പകറ്ന്നിടനെഞ്ചില്‍, നോവി-
ന്നാത്മാക്കളിലേക്കതു പകരുന്നു.

ദീപക്കനലുകളേന്തീ തനുശിഖ
ഭൂഖണ്ഡാന്തര ഗ്രാമം ചുറ്റാന്‍
പുലരിയിലൊരു വെറുവയറിന്‍
കാളലിലിന്നിന്‍ വഴിയില്‍ക്കേറീടുന്നു.
വഴികളിലൂടീ നഗരം കണ്ടും, കേട്ടും
കനലുകളേന്തീട്ടോടീടുന്നു.

ഗലികളിടവഴികളിലന്തിച്ചന്തയില-
ന്തിയുരുക്കും നഗരപ്രഭയില്‍,

ആഫ്രിക്കന്‍ വനഗുഹകളിലന്തി-
ക്കുചേലരാറ്ത്തിയിറക്കും ഗലിയില്‍,

സ്വര്‍ണ്ണപ്പല്ലുകളിലിരകളെ വീഴ്ത്തീ
രാവിന്‍ വിലകളെ ലേലം ചെയ്യും
റഷ്യസ്ഥാനികളലയും തെരുവില്‍,

പകലിടവേളകളാക്രിച്ചന്തക,ളന്തി-
ക്കാന്തലിനന്യായത്തുക വാങ്ങും
ചൈനീസ് മതിലിന്നിടയില്‍,

കുബേരദേശികളന്തിപകുക്കാന്‍
മാറ്റിക്കെട്ടിയ ലബനോണ്‍ പുരയില്‍,

ചോരപൊടിഞ്ഞധരം, കണ്ണില്‍
കലിതേച്ചാടും മദ നൃത്തപ്പുരയില്‍,

ജലകന്യക താളം മീട്ടും, മധു,
മദ്യം ചുരയുന്നുരുവില്‍,

കിഴിഭാരം കലയെപ്പുല്‍കും
പരദേശികളാടുമരങ്ങില്‍,

അക്കങ്ങളിലീ ഭൂവിന്‍ ഖണ്ഡം
വീതം വെയ്ക്കും പൊതുബസ്സുകളില്‍

നരബലിനല്‍കിപ്പാലം പണിയും
രക്തമരക്കായുയരും നിലകളിലെവിടെയു-
മെന്നുമുയിരാട്ടും ചക്കില്‍,

ദീപക്കനലുകളേന്തീ തനുശിഖ
ഭൂഖണ്ഡാന്തര ഗ്രാമം ചുറ്റാന്‍
പുലരിയിലൊരു വെറുവയറിന്‍
കാളലിലിന്നിന്‍ വഴിയില്‍ക്കേറീടുന്നു.

_____________________________
Blog : മണല്‍ക്കിനാവ്‌

Sunday, June 8, 2008

മെയ്‌ മാസം സമ്മാനാർഹമായത്‌

ചില നെടുവീര്‍‌പ്പുകള്‍... (പ്രണയകാലത്തെക്കുറിച്ചോര്‍‌ത്ത്)
http://manalkinavu.blogspot.com/2008/05/blog-post.html
മറ്റു പോസ്റ്റുകൾ മികച്ച നിലവാരം പുലർത്തിയെങ്കിലും ഇത്തവണത്തെ സമ്മാനത്തിനു ഏറ്റ്വും അർഹമായത്‌ ഇതാണു എന്നു നിസ്സംശയം പറയാം..
vidarunnamottukal@gmail.com എന്ന വിലാസത്തില്‍ ഒരു മെയില്‍ അയച്ചാല്‍ രണ്ടാഴ്ചക്കകം സമ്മാനം ലഭിക്കുന്നതാണു

പ്രതിമാസ സമ്മാനത്തിനു പകരം വാർഷിക സമ്മാനം iPod shuffle

മൽസരം എല്ലാമാസവും നടത്തുന്നതിനുള്ള്‌ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും മത്സരം കുറച്ചു കൂടി ആവേശകരമാക്കാനും ഒരു നല്ല സമ്മാനം വാർഷിക സമ്മാനമായീ നൽകുന്നതാണു എന്നു പല ബ്ലോഗ്‌ സുഹ്രുത്തുക്കളും അഭിപ്രായം നൽകി.. അതു സ്വീകരിച്ചുകൊണ്ടു ഇനിമുതലുള്ള പോസ്റ്റുകൾ വാർഷിക സമ്മാനത്തിനാവും പരിഗണിക്കുക എന്നറിയിക്കുന്നു

ഗള്‍ഫ്‌ യാത്രക്കാരുടെ ശ്രദ്ധക്ക്‌-ഊണ്ണിക്കുട്ടണ്റ്റെ മടക്കയാത്ര

ഓര്‍മ്മയുടെ താക്കോലുകള്‍-

ഗള്‍ഫ്‌ യാത്രക്കാരുടെ ശ്രദ്ധക്ക്‌

രണ്ടാം ഭാഗം

ഊണ്ണിക്കുട്ടണ്റ്റെ മടക്കയാത്ര

ഗള്‍ഫിലെത്തിയതിണ്റ്റെ രണ്ടാം ദിവസം ഒരു സന്ധ്യക്ക്‌ അവന്‍ എന്നെ വിളിച്ചു;സുനിയുടെ കല്ല്യാണതലേന്നായിരുന്നതിനാല്‍ ഞാന്‍ അവിടെയായിരുന്നു.

"ആ..എന്താ ഉണ്ണിക്കുട്ടാ വിശേഷം.. ?"
"ഇവിടെ ഒരു സുഖോം ല്ല്യ പാപ്പാ... "
"നീ ഇപ്പോള്‍ എവിടെയാ... ?"
"ഞാനിവിടെ അളിയണ്റ്റെ റൂമിലാ..;ഇവിടെ പത്ത്‌പന്ത്രണ്ടാളുണ്ട്‌ ഒരു റൂമില്‍... ?!"

അവണ്റ്റെ ശബ്ദത്തിലെ ഇടര്‍ച്ചയില്‍ നിന്നുതന്നെ അവന്‍ ഏതവസ്ഥയിലാണെന്ന്‌ ഞാന്‍ ഊഹിച്ചു;പക്ഷെ,എനിക്കത്‌ നിസ്സാരമായാണ്‌ തോന്നിയത്‌.

ശാലുവും നമ്പീശേട്ടനും എണ്റ്റെ മനസ്സിലുള്ളപ്പോള്‍,എനിക്കവനെ കുറിച്ചോര്‍ത്ത്‌ വ്യസനിക്കാനാവില്ലായിരുന്നു.

ശാലുവും നമ്പീശേട്ടനും

വിസ മാറ്റത്തിനു 'കിഷി'ല്‍ പോയി തിരിച്ചുവന്ന്‌ റൂമും മാറി താമസിക്കുന്ന സമയം;ഷാര്‍ജയിലെ "അല്‍-വാദാ" സ്ട്രീറ്റിലെ 'ലിബര്‍ട്ടി' സിഗ്നലിനടുത്തുള്ള ബില്‍ഡിങ്ങിലെരണ്ടാം നിലയിലെ ഫ്ളാറ്റ്‌ നമ്പര്‍ 208-ലായിരുന്നു എണ്റ്റെ മുറി.
മൂന്ന്‌ മുറികളുണ്ടായിരുന്നു ആ ഫ്ളാറ്റില്‍;മൂന്നിനുംകൂടി രണ്ട്‌ ബാത്ത്‌റൂമുകളും.
ഞങ്ങള്‍ അഞ്ചു പേരായിരുന്നു നാദാപുരത്തുനിന്നുള്ള ഹുസ്സൈനിക്കാണ്റ്റെ നിയന്ത്രണത്തിലുള്ള മുറിയില്‍;
തമിഴ്‌നാട്ടില്‍ നിന്നുള്ള സ്റ്റീഫനും,ഗുജറാത്തി ജോഷിയും,കാസറഗോഡുകാരന്‍ വേലുവുമായിരുന്നു മറ്റുള്ളവര്‍.

തൊട്ടടുത്ത മുറിയില്‍ 'പാലാക്കാട്‌ റെസ്റ്റോറണ്റ്റി'ലെ പണിക്കാരും അടുത്ത മുറിയില്‍
പതിനഞ്ചു വര്‍ഷത്തിലേറേയായി നാട്ടില്‍ പോകാതെ,യാതൊരുവിധ രേഖകളുമില്ലാതെ താമസിക്കുന്ന തിരുവനന്തപുരക്കാരന്‍ രാജുവും കൂട്ടരും;
രാജു പുറത്തിറങ്ങുന്നത്‌ ഞാന്‍ കണ്ടിട്ടില്ല,അയാള്‍ നാട്ടില്‍ വല്ലവരേയും കൊന്നിട്ട്‌ വന്ന്‌ ഒളിച്ചു താമസിക്കുന്നതായിരിക്കണം.

ആരുമായും പരിചയപെടാന്‍ സൌകര്യപെടാറില്ല,ഡ്യൂട്ടി സമയങ്ങളുടെ വ്യത്യാസം മൂലം;ആകെ കിട്ടുന്ന വെള്ളിയാഴ്ച്ച ഉറങ്ങിയും തീര്‍ക്കും.

പാലക്കാട്‌ റെസ്റ്റോറണ്റ്റിലെ കുക്കായിരുന്ന നമ്പീശേട്ടന്‍ വൈകീട്ട്‌ ഞങ്ങളുടെ മുറിയില്‍ വരും,വെള്ളമടിക്കാന്‍.ക്രമേണ ഞാന്‍ അങ്ങേരുമായി കമ്പനിയായി.
അമ്പത്തഞ്ചുവയസ്സോളം പ്രായമുള്ള പെരിന്തല്‍മണ്ണക്കാരന്‍.
ഭയങ്കര കത്തി....അതിലേറെ വെള്ളമടി...എങ്കിലും എനിക്കയാളെ ഇഷ്ടമായിരുന്നു.
പെരിന്തല്‍മണ്ണയിലാണ്‌ നമ്പീശേട്ടണ്റ്റെ വീട്‌,ഭാര്യ വലിയൊരു സഖാവിണ്റ്റെ മകളത്രെ..
മക്കളില്‍ ഒരാള്‍ മെഡിക്കല്‍ റപ്പ്‌,മറ്റയാള്‍ എഞ്ചിനിയറിങ്ങിനൊ മറ്റൊ പഠിക്കുന്നു;അവരെ പുലര്‍ത്താന്‍ നമ്പീശേട്ടന്‍ വാര്‍ദ്ധക്ക്യമടുക്കാറായിട്ടും മരുഭൂമിയില്‍ ചൂടുകൊള്ളുന്നു !

അവധിയിലായിരുന്ന ഒരു ദിവസം ഞാന്‍ നമ്പീശേട്ടണ്റ്റെ മൂറിയിലിരുന്നു സംസാരിക്കവെ ഒരു ചെറുപ്പക്കാരന്‍ കടന്നുവന്നു;
ഒരു മാസത്തിലേറെയായി ഞാനവിടെ താമസം തുടങ്ങിയിട്ടെങ്കിലും,അവരുടെ മുറിയിലെ മറ്റൊരാളെക്കൂടി കാണുന്നത്‌ അപ്പേ്പ്പാഴായിരുന്നു.
അവന്‍ എന്നെക്കണ്ട്‌ ആശ്ചര്യപെടുന്നത്‌ ഞാനറിഞ്ഞു;ഞാന്‍ ആകാംക്ഷയോടെ അവനെതന്നെ നോക്കിയിരുന്നു...

"ങള്‌ വള്ളത്തോള്‍ കോള്ളേജിലെ മാഷല്ലേ... ?!"
ജിജ്ഞാസ ഒടുക്കാതെതന്നെ ഞാന്‍ പറഞ്ഞു
"ങ്‌.ആ...അതെ,വള്ളത്തോള്‍ കോള്ളേജില്‍ കുറെ വര്‍ഷങ്ങളുണ്ടായിരുന്നു;പക്ഷെ..എനിക്ക്‌..... ?!"
"ങക്ക്‌ ന്നെ മനസ്സിലായില്ലാ....;ങള്‌ ന്നെ കണ്ടിട്ടില്ലേന്ന്‌... "
"..?!!.. "
"ങള്‌ നാരായണനെ അറിയൊ ?;മനോജിണ്റ്റേയും സുന്ദരണ്റ്റേയുമൊക്കെ അമ്മാവന്‍,കാടഞ്ചേരിയിലുള്ള.. ?!"
"നീ..... നീ നാരായണമ്മാവണ്റ്റെ മകനാണൊ ?!!" എനിക്ക്‌ ആകെ വെപ്രാളമായി

സുന്ദരന്‍ മുഖാന്തിരമുള്ള അടുപ്പമാണെങ്കിലും,നാരായണമ്മാവന്‍,ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരു മനുഷ്യനായിരുന്നു;വാര്‍ദ്ദക്യസഹജമായാ എല്ലാ അസുഖങ്ങളുമുള്ളപ്പോഴും കുടുംബം നോക്കാന്‍ ഒരു ചെറിയ ചായക്കടയും നോക്കി ജീവിക്കുന്ന ആ മനുഷ്യണ്റ്റെ മകനാണ്‌,ശാലു,എന്ന ഈ ചെറുപ്പക്കാരന്‍ എന്നറിഞ്ഞപ്പോള്‍ വളരെയധികം അനാഥത്വം അനുഭവിക്കുന്ന മരുഭൂമിയില്‍പോലും എനിക്ക്‌ സുരക്ഷിതത്വം അനുഭവപെട്ടു.

പിന്നെയും എന്നെ അത്ഭുതപെടുത്തിയത്‌ അവണ്റ്റെ രൂപമാണ്‌.
മെലിഞ്ഞുനീണ്ട പയ്യന്‍,സംഋദ്ദമായ ചുരുണ്ട തലമുടി 'സ്റ്റൈലില്‍' ഒതുക്കിവെച്ചിരുന്ന പഞ്ചാരകുട്ടന്‍.....
ഇപ്പോള്‍,തടിച്ച്‌ കൊഴുത്ത്‌,തലമുടി മുക്കാത്ഭാഗവും കൊഴിഞ്ഞ്‌......
എങ്ങിനെ തിരിച്ചറിയും.. ?!
പിന്നെ ഞങ്ങള്‍ പിരിഞ്ഞിട്ടില്ല,ഞാന്‍ ഗള്‍ഫിനോട്‌ തല്‍കാലവിട ചൊല്ലിയിട്ടുള്ള ഈ സമയത്തല്ലാതെ

ഗള്‍ഫ്‌ ജീവിതത്തിണ്റ്റെ തീഷ്ണതയുടെ ചിത്രങ്ങളിലേക്കുള്ള മുഖച്ചിത്രങ്ങളായിരുന്നു അവര്‍.

ഉണ്ണിക്കുട്ടന്‌ ഞാന്‍ എഴുതി.....

പ്രിയമുള്ള ഉണ്ണിക്കുട്ടന്‌,
ഇനിയൊരു കത്ത്‌ കൂടി കൊടുത്തയക്കുംവരെ നീ അവിടെ നില്‍ക്കുമോ എന്നെനിക്കറിയില്ല;എങ്കിലും ജീവിതമെന്ന മരുഭൂമിയില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്ത്‌ ഈശ്വരന്‍ തന്നിട്ടുള്ളത്‌ തിരിച്ചറിയാന്‍ നിനക്കകട്ടെ എന്ന പ്രാര്‍ഥനയോടെ ചില വരികള്‍....
നീ,സമയം കിട്ടുമ്പോള്‍ ശാലുവിനെ പോയിക്കാണുക;ഷാര്‍ജയില്‍തന്നെയാണ്‌ അവനും;കഴിയുമെങ്കില്‍ ഒരുദിവസം അവണ്റ്റെ കൂടെ താമസിക്കുക.
അതിശൈത്യമുള്ള നവമ്പര്‍/ഡിസമ്പര്‍ മാസങ്ങളില്‍ പോലും,എല്ലാവരും പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി സുഷുപ്ത്തിയുടെ സുഖം നുകരുമ്പോള്‍,അവര്‍ പുലര്‍ച്ചെ നാലുമണിക്ക്‌ എഴുന്നേറ്റ്‌ ജോലിക്ക്‌ പോകുന്നത്‌ കാണാം.അത്‌ ഒരുമുഖം.
മുപ്പത്തെട്ട്‌ ഡിഗ്രി ചൂടും എഴുപത്‌ ഡിഗ്രി ഉഷ്ണവും ഉള്ള സപ്തമ്പര്‍/ഒക്ടോബര്‍ മാസങ്ങളിലും ചുട്ടുപൊള്ളുന്ന,റെസ്റ്റോറണ്റ്റിലെ അടുക്കളയില്‍നിന്ന്‌ ആഗ്രഹിച്ചാല്‍ പോലും വിട്ടുനില്‍ക്കാനാവാത്തത്‌ മറ്റൊരു മുഖം.
പന്ത്രണ്ട്‌ മണിക്ക്‌ കിച്ചണില്‍ നിന്നിറങ്ങിയാല്‍ സൈക്കിളില്‍ ഒരു പെട്ടിയുംവെച്ച്‌കെട്ടി 'പാര്‍സല്‍ ഫുഡ്‌'മായി,പൊരിവെയിലത്ത്‌ മരണവേഗതയിലോടുന്ന വാഹനങ്ങള്‍ക്കിടയിലൂടെ..ഫ്ളറ്റുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും;
കണ്ണൊന്നു തെറ്റിയാല്‍....വെയില്‍ച്ചൂട്‌ കൊണ്ട്‌ ദേഹമൊന്നു തളര്‍ന്നാല്‍.....എല്ലാം ദൈവത്തിണ്റ്റെ കൈയ്യില്‍.
രെസ്റ്റോറണ്റ്റിലേക്ക്‌ തിരിച്ചെത്തുമ്പോള്‍ ഉച്ചഭക്ഷണത്തിണ്റ്റെ തിരക്കായിരിക്കും;തിരക്കുകളെല്ലാമൊഴിഞ്ഞ്‌ ഭക്ഷണവും കഴിച്ച്‌ മുറിയിലെത്തുമ്പോള്‍ മൂന്നുമണി കഴിഞ്ഞിട്ടുണ്ടാകും.ആറുമണീക്ക്‌ വീണ്ടും തുടങ്ങിയാല്‍ അവസാനിക്കുന്നത്‌ രാത്രി പതിനൊന്നുമണിക്ക്‌ ശേഷം;എല്ലാം വൃത്തിയാക്കി മുറിയിലെത്തി ഒന്നു സ്വയം വൃത്തിയായി മയങ്ങാന്‍ തുടങ്ങുമ്പോള്‍ സമയം ഒരുമണിയെങ്കിലുമായിട്ടുണ്ടാകും.

ഇത്‌ ഒരു ദിവസത്തേയൊ,ഒരു മാസത്തേയൊ പണിയില്ല;ആ വിസക്കാരണ്റ്റെ കീഴില്‍ പണിയെടുക്കുന്നേടത്തോളം ഒറ്റ ദിവസമ്പോലും ലീവില്ലാതെ .....ഒടുവില്‍ കിട്ടുന്നതൊ ഇരുനൂറും മുന്നൂറുമായി പലതവണ എണ്ണൂറ്‌ ദിര്‍ഹം !.
വെള്ളമടിച്ച്‌ പൂക്കുറ്റിയയാല്‍,
"സ്നേഹിച്ച പെണ്ണും മോഹിച്ച മണ്ണും നഷ്ടപെട്ടവനാണ്‌ ഞാന്‍"
എന്ന്‌ വിലപിക്കുന്ന,വയസ്സായ നമ്പീശേട്ടനും ഉണ്ട്‌ പിടിപ്പത്‌ പണി.
കിച്ചണിലെ ചീഫ്‌ കുക്കും സഹായിയുമെല്ലാം അയാള്‍തന്നെയാണ്‌;ആയിരം ആയിരത്തി ഇരുന്നൂറ്‌ ദിര്‍ഹം വരെ 'മേശവരവുള്ള' ഒരു ഭക്ഷണ ശാലയിലെ എല്ലാ വിഭവങ്ങളും ഒരുക്കുന്നത്‌ ഒരാള്‍തന്നെയാകുമ്പോള്‍ അവിയലും തോരനും ഒരേപോലെയാകുന്നതും രസവും സാമ്പാറും ഒരെ രുചി വരുന്നതും സ്വാഭാവികം.ചിക്കന്‍ കാറി ചിക്കന്‍ പെപ്പറാകുന്നതും;ചിക്കന്‍ പെപ്പര്‍ ചിക്കന്‍ ചുക്കയാകുന്നതും;ചിക്കന്‍ ചുക്ക ചിക്കന്‍ ചില്ലിയാകുന്നതും പതിവായ ഹോട്ടലുകളില്‍ പണത്തിനല്ലാതെ മനുഷ്യത്വത്തിന്‌ എന്തു സ്ഥാനം... ?

നീ അവിടെയൊക്കെ വിസിറ്റ്‌ ചെയ്തതിനു ശേഷം വിളിക്കുകഇതൊന്നും കണ്ടും കേട്ടും പേടിക്കേണ്ടാട്ടൊ.....
എല്ലാം വെറുതെ നോക്കിക്കാണുക....
തല്‍ക്കാലം നിറുത്തുന്നു

രണ്ട്‌ ദിവസം കഴിഞ്ഞപ്പോഴേക്കും അവന്‍ വീണ്ടും വിളിച്ചു.
മെഡിക്കല്‍ കഴിഞ്ഞിട്ടേയുള്ളു,പണിക്ക്‌ പോകാന്‍ തുടങ്ങിയിട്ടില്ല,
പണികുറവ്വാണ്‌-ഒരു ദിവസം പോയാല്‍ രണ്ടും മൂന്നും ദിവസം പണിയില്ല;റൂമില്‍ പത്ത്‌പന്ത്രണ്ട്‌ പേരുണ്ട്‌,മൂന്നു മണിക്ക്‌ പോയാല്‍ രാത്രി പന്ത്രണ്ട്‌ മണിക്കെ റുമിലെത്തൂ...
തുടങ്ങിയവയായിരുന്നു പ്രശ്നങ്ങള്‍...

ഞാന്‍ അഷറഫിന്‌ വിളിച്ചു.
അഷറഫ്‌,വര്‍ഷങ്ങള്‍ സൌദിയറേബ്യയില്‍ ചിലവഴിച്ചു.
അവിടെ സ്വന്തമായി കഫെറ്റീരിയ നടത്തി;സുഹൃത്തുക്കളാലും ബന്ധുക്കളാലും വഞ്ചിക്കപെട്ട്‌ കിടപ്പാടം പോലും നഷ്ടപെട്ട്‌ നാട്ടില്‍,മീന്‍ കച്ചവടവും മറ്റുമായി കുറേ വര്‍ഷങ്ങള്‍.
ഇപ്പോള്‍ വാടകക്ക്‌ താമസിക്കുന്ന ഭാര്യയേയും നാലുകുട്ടികളേയും പുലര്‍ത്താന്‍,ഷാര്‍ജയില്‍ രണ്ടാമൂഴം.

കാലത്ത്‌ നാലുമണിക്ക്‌ ഫ്ളാറ്റിലെ താമസക്കാരുടെ വാഹനങ്ങള്‍ കഴുകി ദിവസം തുടങ്ങും, എട്ടുമണിമുതല്‍ ആറുമണിവരെ ഒരു കമ്പനിയിലെ സ്റ്റോറില്‍ ലോഡിംഗ്‌/അണ്‍ലോഡിംഗ്‌,പിന്നെ മറ്റൊരു ഫ്ളാറ്റിലെ നാല്‍പ്പതോളം വരുന്ന താമസക്കാര്‍ക്കുള്ള പാചകം....

വിശ്രമം എന്താണെന്നറിയാതെ ജോലിചെയ്യുന്ന അനേകരില്‍ ഒരാള്‍.....

ഉണ്ണിക്കുട്ടണ്റ്റെ വിവരങ്ങള്‍ അഷറഫ്‌ അന്വേഷിച്ച്‌ വിളിച്ചുപറഞ്ഞു.
മെഡിക്കല്‍ കഴിഞ്ഞ്‌ വിസ സ്റ്റാമ്പിങ്ങിനും 'ബത്താക്ക'ക്കുമായി കൊടുത്തിരിക്കുന്നു.
ജോലിക്ക്‌ പോകാന്‍ 'താല്‍ക്കാലിക പെര്‍മിറ്റ്‌' കമ്പനി ഉടനെ ശരിയാക്കും;
ഞാനും ചിന്തിച്ചു,ജോലിക്ക്‌ പോകാന്‍ തുടങ്ങിയാല്‍ ഗൃഹാതുരത്വം മൂലമുള്ള വിഷമങ്ങളെല്ലാം തീരും.ഒന്നോ രണ്ടോ മാസങ്ങള്‍ അവിടെ എങ്ങിനേയെങ്കിലുമൊന്ന്‌ പിടിച്ചുനിന്നാല്‍,
പിന്നെ ഒരൊഴുക്കിലങ്ങനെ പൊയ്ക്കൊള്ളും..കുറേ കാലം.....

പക്ഷെ.....
ഉണ്ണിക്കുട്ടണ്റ്റെ പ്രശ്നങ്ങള്‍ അവിടെയും തീര്‍ന്നില്ല...
നാലുമണിക്ക്‌ പണിക്ക്‌ പോകണം;അതിനൊരുങ്ങണമെങ്കില്‍ മൂന്നുമണിക്കെഴുനേല്‍ക്കണം,കാരണം റ്റൊയ്‌ലെറ്റില്‍ പോകാന്‍ 'ക്യൂ' നില്‍ക്കണം;കമ്പിയും പൈപ്പും ഏറ്റിക്കൊണ്ടുപോകുന്നതാണ്‌ പണി;പത്തര പതിനൊന്ന്‌മണിക്ക്‌ റൂമിലെത്തി ഭക്ഷണം തയ്യറാക്കി അടുത്ത ദിവസത്തേക്കുള്ളത്‌ പൊതിഞ്ഞുവെച്ച്‌ കുളിയും ഭക്ഷണം കഴിക്കലും കഴിഞ്ഞ്‌ ഉറങ്ങാന്‍ കിടക്കുമ്പോഴേക്കും പന്ത്രണ്ടരയെങ്കിലുമാകും.......
ഇതിനെല്ലാം പുറമെ ആഴ്ച്ചയില്‍ രണ്ടൊ മൂന്നോ ദിവസം പണിയുണ്ടായാല്‍ പിന്നെ വെറുതെ ഇരിക്കണം;പണിക്ക്‌ പോയ ദിവസം മത്രമെ ശമ്പളം കിട്ടുകയുള്ളു തുടങ്ങി നിരക്ഷരരും തൊഴില്‍ വൈദഗ്ദ്യമില്ലാത്തവരുമായ ഗള്‍ഫുകാരുടെ സര്‍വ്വസാധാരണമായ പ്രശ്നങ്ങള്‍....

അവന്‍,ഇങ്ങനേയൊക്കെ പറയുമ്പോള്‍, ഒന്നര ലക്ഷം കൊടുത്ത്‌ വിസയെടുത്ത്‌ ലേബര്‍ സപ്ളേയില്‍ കുടുങ്ങി മൂന്നു വര്‍ഷം തികക്കാറായ മണികണ്ടനെ കുറിച്ചും,
ഗുജറാത്തില്‍ നല്ലൊരു കമ്പനിയില്‍ പതിനയ്യായിരം രൂപയോളം ശമ്പളം വാങ്ങിയിരുന്ന മാന്യമായ ജോലി ഉപേക്ഷിച്ച്‌ ഗ്രൂപ്പ്‌ വിസ എന്ന കെണിയില്‍ കുടുങ്ങി തൊള്ളായിരം ദിര്‍ഹത്തിന്‌ ജോലി ചെയ്യേണ്ട ഗതികേടിലെത്തിയ അറമുഖനെ കുറിച്ചും എനിക്ക്‌ പറയാന്‍ തോന്നി.
തൊഴിലാളികള്‍ക്ക്‌ ഏറ്റവും അനുകൂലമായി നില്‍ക്കുന്ന 'ലേബര്‍ കോര്‍ട്ട്‌' ഉണ്ടായിട്ടുപോലും അവിടെപോയി പരാതി പറയാന്‍ ധൈര്യപെടാത്ത പതിനായിരക്കണക്കിന്‌ തൊഴിലാളികളിലൊരാളായി മൂന്നു വര്‍ഷം കഴിഞ്ഞുകിട്ടാന്‍ വേണ്ടി മനസ്സുരുകി കഴിയുന്ന കണ്ണൂര്‍ക്കാരന്‍ പ്രേമനടക്കം ഉദാഹരണങ്ങളനവധിയുണ്ടെങ്കിലും,നാട്ടിലേക്ക്‌ തിരിച്ചെത്താന്‍ വെമ്പുന്ന ഉണ്ണികുട്ടനോട്‌ കൂടുതലൊന്നും ഞാന്‍ പറഞ്ഞില്ല.....

ഉണ്ണിക്കുട്ടണ്റ്റെ അടുത്ത ഫോണ്‍ നാട്ടിലെ നമ്പറില്‍ നിന്നെന്ന്‌ കണ്ട്‌ ഞാന്‍ ഞെട്ടിയില്ല....

അഷറഫിണ്റ്റേയും മാധവേട്ടണ്റ്റെയും നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കമ്പനി അവണ്റ്റെ വിസ കാന്‍സല്‍ ചെയ്തു;
ഉണ്ണിക്കുട്ടണ്റ്റെ അയല്‌വാസികളുടെ സഹായത്താല്‍ ടിക്കറ്റും കിട്ടി......

ഉണ്ണിക്കുട്ടന്‍ നാട്ടിലെത്തി......

കുടുമ്പത്തോട്‌ ഉത്തരവാദിത്വമില്ലാത്തവരും ജീവിതത്തില്‍ പരാജയങ്ങള്‍ അറിയാത്തവരും ഗള്‍ഫിലേക്ക്‌ പോകരുത്‌... !

അറിവോ വിദ്യഭ്യാസമൊ ഇല്ലെങ്കില്‍പോലും ഏതൊരു തൊഴിലും ചെയ്യാനുള്ള സന്നദ്ധതയും
ഏതൊരു കഠിനപരീക്ഷണങ്ങളായാലും അതിനെ നേരിടാനുള്ള കഴിവ്‌ തന്നില്‍ അന്തര്‍ലീനമായിട്ടുണ്ട്‌ എന്നത്‌ തിരിച്ചറിയുന്നവനും ഗള്‍ഫിലേക്ക്‌ സധൈര്യം പോകാം......

ഈശ്വരന്‍ അവര്‍ക്കൊപ്പമാണ്‌...