Saturday, April 21, 2007

ഏന്റെ സ്കൗട്ട്‌ ജീവിതം




എന്റെ സ്കൗട്ട്‌ ജീവിതത്തെ പറ്റി പറയുകയാനെങ്കില്‍ ഒരുപാടു പറയേണ്ടി വരും. ആതു ഞാന്‍ ഓരോ ചെറു കഥകളായി ഞാന്‍ എന്റെ ചായക്കട ബ്ലോഗില്‍ ഇടുന്നതായിരിക്കും


എങ്കിലും എന്റെ സ്കൗട്ട്‌ ജീവിതത്തിലെ ഏറ്റവും കഠിനവും അവസാനത്തേതും ഒരിക്കലും മറക്കാനാവാത്തതുമായ ഒരു സംഭവം ഞാന്‍ ഇവിടെ പറയാനാഗ്രഹിക്കുന്നു.


ഒരു സ്കൗട്ടിന്റെ പ്രധാന ലക്ഷ്യം എല്ലാ കടമ്പകളും കടന്ന് രാഷ്ട്രപതി അവാര്‍ഡ്‌ നേടി എടുക്കുക എന്നതാണ്‍. ( എല്ലാവരുടേയും ലക്സ്യം അതാണോ എന്ന് എനിക്കറിയില്ല, എന്റെ ലക്സ്യം അതായിരുന്നു.)


സ്കൗട്ടില്‍ ആദ്യമായി ചേരുമ്പോള്‍ ( സാധാരണയായി അഞ്ചാം ക്ലാസ്സില്‍ ) പ്രവേശ്‌ എന്ന പരീക്ഷയും, അടുത്തതായി പ്രഠമ സോപാന്‍ ( ആറാം ക്ലാസ്സില്‍ ) ദ്വിതീയ സോപാന്‍ ( ഏഴാം ക്ലാസ്സില്‍ ) ത്രിതീയ സോപാന്‍ (എട്ടാം ക്ലാസ്സില്‍) രാജ്യ പുരസ്കാര്‍ (13 വയസ്സാകുമ്പോള്‍ ) അവസാനം രാഷ്ട്രപതി അവാര്‍ഡ്‌.

ഒരു ക്യാംപില്‍ നിന്നുള്ള ദ്രിശ്യം

ഇതില്‍ രാജ്യപുരസ്കാര്‍ എന്നതു പാസ്സയി കഴിഞ്ഞാല്‍ ഗവര്‍ണറുടെ പ്രസംസാ പത്രവും രാഷ്ട്രപതി അവാര്‍ഡിനു രാഷ്ട്രപതിയുടെ പ്രശംസാ പത്രവുമാണ്‍ ലബ്ജിക്കുക. അതു കൂടാതെ തന്നെ രാജ്യപുരസ്കാര്‍ ജയിച്ചു കഴിഞ്ഞാല്‍ പതാം തരത്തില്‍ അവസാമ മാര്‍ക്കിന്റെ കൂടെ 30 മാര്‍ക്കും രാഷ്ട്രപതി അവാര്‍ഡ്‌ ലഭിച്ചാല്‍ 60 മാര്‍ക്കും ഗ്രേസ്‌ മാര്‍ക്കായി ലഭിക്കും


ഇതു വരെ എന്റെ അനിഭവത്തിലേക്കു ഞാന്‍ വന്നില്ല അല്ലെ? എല്ല കടമ്പകളും കഴിഞ്ഞ്‌ അവസാന കടമ്പ ആയ രാഷ്ട്രപതി അവ്വര്‍ഡിന്റെ സമയം. പത്താം തരത്തിലാണു ഞാന്‍ പടിക്കുന്നത്‌. രാഷ്ട്രപതി അവാര്‍ഡിന്റെ ടെസ്റ്റിനു പോകും മുമ്പ്‌ പത്തു ദിവസത്തെ ക്യാംബ്‌ ഉണ്ടാകും. ക്യാംബില്‍ ടെസ്റ്റിനു വേന്റിയുള്ള കാര്യങ്ങളെല്ലാം പടിപ്പിക്കും.


ക്യാംബ്‌ കഴിഞ്ഞ്‌ 1 മാസം ആയെന്നു തോന്നുന്നു. ഒരു ദിവസം എന്റെ സ്കൗട്ടു മാസ്റ്ററായ ജെയിംസ്‌ സര്‍ എന്നോറ്റു പറഞ്ഞു. ആപ്പ്ലിക്കേഷന്‍ കൊടുക്കേണ്ട അവസാന തീയതി മാറ്റന്നാളെ ആണെന്നും അതുകൊണ്ട്‌ ആപ്പ്ലിക്കേഷന്‍ ജില്ലയുടെ സെക്രട്ടറിയുടെ കയ്യില്‍ കൊണ്ടു കൊടുക്കണമെന്നും അദ്ധേഹം എന്നോറ്റു പറഞ്ഞു.


സര്‍ തന്ന ആപ്പ്ലിക്കേഷന്‍ പൂരിപ്പിച്ച ശേഷം ഞാനും എന്റെ അമ്മയും കൂടി അറ്റുത്ത ദിവസം രാവിലെ തന്നെ സെക്രട്ടറി സാറിന്റെ വീട്ടിലേക്കു പോയി. ( ഹെഡ്‌ ക്വാര്‍റ്റേഴ്സില്‍ ചെന്നാല്‍ അദ്ധേഹത്തെ കാണാന്‍ കഴിയുമെന്നു തോന്നിയില്ല കാരണം അദ്ധേഹവും ഒരു സ്കൂളിലെ അധ്യാപകനാണ്‍. ) വീട്ടില്‍ ചെന്നപ്പോള്‍ അവിടെ അദ്ധേഹത്തിന്റെ പ്രായമായ അമ്മ മാത്രമേ ഉണ്ടായിരുന്നുല്ലു. സര്‍ ചിക്കന്‍ ഗുനിയ പിടിപെട്ടു എറണാകുളം അമൃത മെഡിക്കല്‍ കോളേജിലാണെന്നുള്ള വാര്‍ത്തയാണ്‍ ഞാന്‍ കേട്ടത്‌.


അദ്ധേഹത്തിന്റെ ഭാര്യ അവിടെ അടുത്തുള്ള ഒരു വിധ്യാലയത്തില്‍ പടിപ്പിക്കുകയാണെന്നറിഞ്ഞു. ഞങ്ങള്‍ അവിടെ പോയി അവരുടെ പക്കല്‍ ഫോം ഏല്‍പ്പിച്ചു. ( അവര്‍ ഗൈഡ്‌ പ്രദ്താനത്തിന്റെ ഒരു അധ്യാപികയുമായിരുന്നു. )


ഇതിനു തൊട്ടു മുമ്പുള്ള പരീക്ഷയായ രാജ്യപുരസ്കാറില്‍ ഞങ്ങള്‍ 145 പേരാണ്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും ടെസ്റ്റിംഗ്‌ ക്യാംപിനു പോയത്‌. അന്ന് അതു തിരുവനന്തപുരത്തുള്ള സ്കൗട്ടിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വെച്ചായിരുന്നു. എന്റെ ഭാഗ്യം കൊണ്ടാണോ എന്നറിയില്ല ഞങ്ങള്‍ 8 പേര്‍ മാത്രമേ വിജയിച്ചിരുന്നുള്ളു. ആധ്യത്തെ തവണ വന്നു കിട്ടാതെ പോയി വീന്റും രണ്ടാമതൊന്നു കൂടി എഴുതാനായി വന്നവര്‍ വരെ നിരാശരായി പോകുന്ന സ്തിതി ഞാന്‍ കണ്ടു.


അങ്ങനെ അവസാനം പത്താം ക്ലാസ്സിലെ ആധ്യത്തെ ടേമില്‍ തന്നെ ടെസ്റ്റിനു പോകാനായി കടലാസ്‌ വന്നു. അതിന്റെ കൂടെ തന്നെ രാജ്യപുരസ്കാറിന്റെ സിക്കന്ദര്‍ ഭക്ത്‌ ഒപ്പു വെച്ച സര്‍ട്ടിഫിക്കറ്റും കിട്ടി.


തിരുവനന്തപുരത്തുള്ള പാലോടെന്ന സ്ഥലത്തു വെച്ചായിരുന്നു ടെസ്റ്റിംഗ്‌ ക്യാംപ്‌. അങ്ങനെ ടെസ്റ്റ്‌ തുടങ്ങുന്നതിനു തലേ ദിവസം ഞാനും ജെയിംസ്‌ സാറും കൂടി തിരുവനന്തപുരത്തിനു പുറപ്പെട്ടു. നെടുമങ്ങാടു വഴി ഏീളുപ്പത്തില്‍ ഞങ്ങള്‍ പത്തനംതിട്ടക്കാര്‍ക്കു പാലോട്‌ പോകാമെങ്കിലും വഴിയില്‍ എന്തോ പാലം പണിയോ മറ്റോ കാരണം തിരുവനന്തപുരം വഴിയാണ്‍ പോയത്‌.


ഝാര്‍ഖണ്ടുകാരന്‍ ഒരു സിംഗായിരുന്നു ടെസ്റ്റിന്റെ ഹെഡ്‌. പത്തു ദിവസം ആണ്‍ ടെസ്റ്റിന്റെ സമയം. പത്തനംതിട്ട ജില്ലയില്‍ നിന്നും ഞാന്‍ ഒരല്‍ മാത്രം. എന്റെ കൂടെ രാജ്യപുരസ്കാര്‍ ജയിച്ചവര്‍ക്കു പ്രായം കൂടിപ്പൊയതു കാരണം അവര്‍ക്കു ടെസ്റ്റിനു പങ്കെടുക്കാന്‍ കഴിഞ്ഞില.

എന്റെ സ്കൗട്ട്‌ മാസ്റ്റര്‍ (ജെയിംസ്‌ ജോര്‍ജ്ജ്‌ )

പത്തോ പതിനഞ്ഞോ ഏക്കര്‍ വരുന്ന ഒരു കാടിനു തുല്യമായ ഒരു സ്ഥലത്താണ്‍ സ്കൗട്ടിന്റെ സ്റ്റെറ്റ്‌ ഹെദ്‌ ക്വാര്‍ടേഴ്സ്‌. ടെന്റുകളിലാണ്‍ ഞങ്ങള്‍ താമസിക്കുന്നത്‌. അങ്ങനെ ടെസ്റ്റിന്റെ അഞ്ഞാം ദിവസം എന്റെ ടെന്റിലുള്ള ഒരു കോട്ടയംകാരന്‍ ചെങ്കണ്ണ്‍ ( ഞങ്ങളുടെ ഭാഷയില്‍ കണ്ണിനു ദീനം ). ഞങ്ങള്‍ അതു അധ്യാപകരെ അറിയിച്ചെങ്കിലും അവര്‍ അതു നിസ്സരമായി കരുതി തള്ളി നീക്കി. തൊട്ടടുത്ത ദിവസം തനെ ഞാനുള്‍പ്പെടെ ക്യാംപില്‍ ആകെയുള്ള 200 പേരില്‍ 30 പേര്‍ക്കോളം ചെങ്കണ്ണ്‍ പിടിപെട്ടു. (ഇടി വെട്ടിയവന്റെ തലയില്‍ പാംബു കടിച്ച പോലെ തോന്നി) .


സ്കൗട്ടു മാസ്റ്റര്‍മാര്‍ ഞങ്ങളെ പിന്നീട്‌ ടെസ്റ്റിനു പങ്കെടുപ്പിച്ചില്ല. ഞങ്ങള്‍ക്കുള്ള ഭക്ഷണം ടെന്റുകളില്‍ കൊണ്ടു തരികയായിരുന്നു.


ഞങ്ങള്‍ക്കു കണ്ണില്‍ ഒഴിക്കുന്ന മരുന്നുകളും അവര്‍ പിന്നീട്‌ തന്നു. അങ്ങനെ ടെസ്റ്റിന്റെ അവസാന ദിവസം ഡിസ്പേഴ്സിംഗ്‌ പരേഡില്‍ ഞങ്ങളുള്‍പ്പെടെ എല്ലവരും. സിംഗ്‌ പറഞ്ഞു “ ഈ ടെസ്റ്റില്‍ പങ്കേടുത്ത 5 പേരൊഴികെ ഭാക്കിയുള്ള എല്ലാവരും രാഷ്ട്രപതി അവാര്‍ഡിനു അര്‍ഹരായിരിക്കുന്നു.”.


എനിക്കു സമാധാനമായി. എങ്കിലും ആരായിരിക്കും ആ അഞ്ചു പേര്‍ ?? ഭാഗ്യം !!!!! അതില്‍ ഞാനില്ല. ശരിയായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാത്തതു കാരണമാണ്‍ ആ അഞ്ചു പേര്‍ പുറത്തായത്‌. അങ്ങനെ അവിടന്നു ബസ്സില്‍ തിരുവനന്തപുരം വരെയും പിന്നീട്‌ ട്രെയിന്‍ ലഭിക്കതെ വന്നപ്പോള്‍ ബസ്സില്‍ തന്നെ കോഴഞ്ചേരിക്കും ഞാന്‍ പോയി.


വെട്ടില്‍ ചെന്നു 5 ദിവസം മുറിയില്‍ അടച്ചുകുറ്റിയിട്ടിരുന്നു. കാരണം ഒന്നര വസ്സുള്ള ഒരു അനിയന്‍ എനിക്കുണ്ടായിരുന്നു. ഇതൊക്കെ പോട്ടെ എന്നു വെച്ചാലും ഇത്രയും കഷ്ടപ്പെട്റ്റതിനു പ്രശസ്തി പത്രം വേണ്ടെ ?. പത്താം തരത്തില്‍ ഗ്രേസ്‌ മാര്‍ക്കു കിട്ടുവാനായി സ്കൗട്ട്‌ സ്റ്റെറ്റ്‌ കമ്മീഷണര്‍ ഒപ്പിട്ട ഒരു പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റാണ്‍ എനിക്കു കിട്ടിയത്‌.


പത്താം തരം കഴിഞ്ഞിട്ടും രാഷ്ട്രപതി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ്‌ വന്നില്ല. അങ്ങനെ പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകള്‍ കഴിഞ്ഞു. ബാംഗ്ലൂരില്‍ എഞ്ചിനീയറിംഗിനു ചേര്‍ന്നു. എന്നിട്ടും......... ഞാന്‍ സ്ഥിരം ഇതിന്റെ വേണ്ടപ്പെട്ട്വരെ നേരില്‍ കണ്ടും ഫോണിലൂടെയും ബന്ധപ്പെട്ടിരുന്നു.


അങ്ങനെ ഈ കഴിഞ്ഞ ജനുവരി മാസം എന്റെ നാട്ടിലേക്കു പോയപ്പോള്‍ ഞാന്‍ എന്റെ സ്കൗട്ടു മാസ്റ്ററേ പോയി കണ്ടു. അദ്ധേഹം എനിക്കാ സര്‍ട്ടിഫിക്കറ്റ്‌ അവിടെ വെച്ചു തന്നു. സ്കൗട്ടു പ്രസ്ഥാനവും രാഷ്ട്രപതിയുമായുള്ള എന്തോ ഒരു പ്രശ്നം കാരണമാണ്‍ സര്‍ട്ടിഫിക്കറ്റ്‌ വരുവാന്‍ താമസിച്ചതെന്നാണ്‍ അദ്ധേഹം എന്നോടു പറഞ്ഞത്‌.


ശരിക്കും നമ്മുടെ നാട്ടുകാരനായിരുന്ന കെ ആര്‍ നാരായനന്റെ ഒപ്പോടു കൂടിയ പ്രസതിപത്രം ആയിരുന്നു എനിക്കു കിട്ടേണ്ടിയിരുന്നത്‌. (കര്‍ക്ട്‌ സമയത്തി കിട്ടിയിരുന്നെങ്കില്‍ ) ഇപ്പോള്‍ അബ്ദുള്‍ കലാമിന്റെ ഒപ്പോടു കൂടിയതാണ്‍ എന്നേ തേടി വന്നത്‌. എന്തായാലും ഇത്രയും നാളും കാത്തിരുന്നിട്ട്‌ കിട്ടിയല്ലൊ എനിക്കാ പ്രശസ്തിപത്രം.





കടപ്പാടുണ്ട്‌ എല്ലാവരോടും.





ഭക്തന്‍ ( ചായക്കട മുതലാളി )





(വളരെ പെട്ടന്ന് ടൈപ്പു ചെയ്തതായതു കൊണ്ട്‌ അക്ഷരതെറ്റുകള്‍ ക്ഷമിക്കുക )

No comments: