Saturday, April 21, 2007

തിരിച്ചറിവ്‌

ജനുവരിയുടെ തണുപ്പുകൂട്ടും പുതിയ വാര്‍ത്തകള്‍
‍ബലിപെരുന്നാളില്ലെ ബാങ്ഖുവിളികളില്‍ ശോകമുയരുന്നുവൊ??
ഇല്ല സദ്ദാം മരിച്ചിട്ടില്ല..
നീ ഹാരമായണിഞ്ഞ തൂക്കുകയര്‍
നിന്‍ പൊട്ടിച്ചിരികള്‍
ഒരു നെടുവീര്‍പ്പായി എന്‍ ഹ്രദന്തത്തില്‍ പതിച്ചു
പുതിയ ബാന്ധവങ്ങള്‍ പുതിയ ചങലകളെന്നറിയുന്നു..
നിസ്സഹായതതന്‍ കാരാഗ്രഹത്തില്
‍നാം തൂക്കുകയര്‍ കാത്തുകിടക്കുന്നു
ഇല്ല സദ്ദാം മരിച്ചിട്ടില്ല..

നിന്‍ പ്രതാപകാലങ്ങളില്‍നീ അപ്രശസ്തനായിരുന്നു
തിരിച്ചറിയുന്നൂ നിന്‍ മഹത്വംനിന്‍ രക്തസാക്ഷീത്വത്തില്
‍വാര്‍ത്തകള്‍ പിറക്കുന്നതുംമരിക്കുന്നതും ഒരുമുറിയിലെന്നറിയുന്നു
ഇതു തിരിച്ചറിവിന്റെ കാലം
പാര്‍ക്കുവാന്‍ ഒരുപാടുതടവറകള്
‍പൊട്ടിച്ചെറിയുവാന്‍ ഒരുപാടുചങ്ങലകള്‍ ...

2 comments:

വിനയന്‍ said...

“മാലോകര്‍ എങ്ങനെയൊക്കെ സദ്ദാമിനെ വായിഹ്ച്കാലും ശരി.”
താങ്കളുടെ കവിത വായിച്ചപ്പോള്‍ അറിയാതെ മനസ്സ് ശോകമൂകമായി.

Unknown said...

സമാന ചിന്താഗതിക്കരുണ്ട് എന്നറിയുന്നതില്‍ സന്തൊഷം