Friday, October 24, 2008

പോലീസ്‌ ചെക്കിംഗ്‌!

ഓര്‍മ്മയുടെ താക്കോലുകള്‍

പോലീസ്‌ ചെക്കിംഗ്‌!

ഞാനും ഭാര്യയും ഡോക്ടറെക്കണ്ട്‌ മടങ്ങുകയായിരുന്നു;ബൈക്കില്‍.സമയം ആറുമണിയോടടുത്തിരിക്കും.കുന്ദംകുളം കഴിഞ്ഞ്‌,പാറേമ്പാടത്ത്‌ എത്താറായിരിക്കുന്നു.എതിരേവരുന്ന യാത്രക്കാരുടെ,ലൈറ്റടിച്ചും ശൂന്യതയില്‍ എഴുതിയും ഉള്ള സൂചനകളില്‍നിന്നും അടുത്ത്‌ പോലീസ്‌ ചെക്കിംങ്ങ്‌ ഉണ്ടെന്ന്‌ മനസ്സിലായി;ഞാനത്‌ ഗൌനിച്ചില്ല.ഒരല്‍പം അഹങ്കാരംകൂടി തോന്നാതിരുന്നില്ല;അതിനു കാരണങ്ങളുമുണ്ടായിരുന്നു.
അല്‍പംകൂടി നെഞ്ച്‌വിരിച്ച്‌,ഗമയില്‍ ഞാന്‍ യാത്ര തുടര്‍ന്നു.
എതിരെവരുന്നവരില്‍ ചിലരുടെ ഇളിഞ്ഞ മുഖംകണ്ട്‌ ഞാന്‍ പുച്ഛിച്ചു"ഫൂ.. ആരാണ്റ്റെ വണ്ടിയും കടം വാങ്ങി ചെത്തിനടക്കുന്ന നാറികള്‍;നിങ്ങള്‍ക്കിങ്ങനെ വേണം"
ഏതാനും മീറ്റര്‍ സഞ്ചരിച്ചപ്പോള്‍,രണ്ടു വശങ്ങളിലായി പോലീസുകാര്‍ നില്‍ക്കുന്നത്‌ കണ്ടു;തടഞ്ഞിട്ട വാഹനങ്ങളുടെ നീണ്ടനിരയും!
അതില്‍ കാറും ലോറിയും ഓട്ടോയും ബൈക്കുകളും തുടങ്ങിയ സാധാരണ ചെക്കിംങ്ങ്‌ വിധേയ വാഹനങ്ങള്‍ക്ക്‌ പുറമെ,മാരുതി കാറുകളും മറ്റു ലക്ഷ്വറി വാഹനങ്ങളും അടങ്ങിയ എല്ലാത്തരം വമ്പന്‍ സ്രാവുകളും കിടന്നിരുന്നു. ഞാന്‍ ആശ്വസിച്ചു,കൊമ്പന്‍ സ്രാവിനു വലവിരിച്ചിരിക്കയാണ്‌;നിസ്സാരക്കാരായ ചെറുമീനുകളെ പിടിക്കാന്‍ തരമില്ല;അപ്പോഴും തിരിഞ്ഞോടാന്‍ പഴുതുകളും സമയവും ഉണ്ടായിരുന്നിട്ടും ഞാന്‍ മുമ്പോട്ടുതന്നെ വണ്ടിവിട്ടു;എണ്റ്റെ അഹങ്കാരത്തിന്‌ കൊമ്പുണ്ടായിരുന്നല്ലൊ;ബൈക്ക്‌ വാങ്ങിയ,കഴിഞ്ഞ എട്ടു മാസങ്ങിള്‍ക്കിപ്പുറം,എണ്റ്റെ വണ്ടി,എണ്റ്റെ മുത്ത്‌ വഴിയില്‍ കിടക്കയൊ വല്ലവിധേനയും എനിക്ക്‌ സാമ്പത്തീക നഷ്ടമുണ്ടാക്കയോ ചെയ്തിട്ടില്ലായ്കയാല്‍,ഇനിയും അതിനു സാധ്യത ലവലേശമില്ലതന്നെ!;മാത്രമൊ!എണ്റ്റെ കൂടെ ഭാര്യയും ഉണ്ട്‌;ഫാമിലിയേ സന്ധ്യാനേരത്ത്‌ തടഞ്ഞുവെക്കുന്ന ക്രുരന്‍മാരായ പോലീസുകാരൊന്നും ഉണ്ടാവില്ല,നിശ്ചയം!

ദ്വാരപാലകന്‍മാരെപോലെ, ഇരുവശങ്ങളിലും, കൈകെട്ടിനില്‍ക്കുന്ന പോലീസുകാര്‍ക്കടുത്ത്‌ ഞങ്ങള്‍ എത്തി!
ഹോ..കഷ്ടം,അവരെ ഗൌനിക്കാതെ,ഒന്നുംസംഭവിക്കാത്ത ഭാവേന കടന്നുപോകാന്‍ ഉദ്ദേശിച്ച എണ്റ്റെ മുമ്പിലേക്ക്‌ പോലീസുകാരണ്റ്റെ കൈകള്‍ നീണ്ടുവന്നു!!അയാളുടെ മുഖത്തേക്ക്‌ ദൃഷ്ടികളെറിഞ്ഞ ഞാന്‍ മനസ്സിലാക്കിയത്‌,വാഹനം ഇടതുവശത്ത്‌ പാര്‍ക്ക്‌ ചെയ്യണം എന്നാണ്‌;ഞാന്‍ വലതു വശത്തേക്കും ഒന്നു നോക്കി;അവിടെ ഒരു ഇരകൂടി വന്നുവീണ പുഞ്ചിരിയോടെ,എണ്റ്റെ ഭാര്യയുടെ ശരീരവും നോക്കിനില്‍ക്കുന്ന മറ്റ്‌ രണ്ട്‌ കശ്മലന്‍മാര്‍..."ഫ്‌ഫൂ...പോലീസുപട്ടികള്‍.."ഞാന്‍ അല്‍മഗതം ചെയ്തത്‌ അങ്ങിനെയായിരുന്നു.ഞാന്‍ വണ്ടി നിറുത്തി ഭാര്യയോട്‌ ഇറങ്ങാന്‍ പറഞ്ഞു;ഞാനും ഇറങ്ങി;പത്തടി ദൂരത്ത്‌ നിറുത്തിയ പോലീസുജീപ്പിനുള്ളില്‍ വലിയ ഏമാന്‍ ഇരിക്കുന്നത്‌ ഞാന്‍ കണ്ടു;ജീപ്പിണ്റ്റെ ബോണറ്റിനു മുകളിലേ വളഞ്ഞ്‌ കിടന്ന്‌ കുത്തിക്കുറിക്കുന്ന ഒരു പോലീസുകാരനും അകമ്പടിക്കാരനും കാശടക്കാന്‍ ക്യൂ നില്‍ക്കുന്നവരും അവിടെ ഉണ്ടായിരുന്നു.ഞാന്‍ ഹെല്‍മറ്റ്‌ ഊരിവെച്ചു;എണ്റ്റെ മെല്ലെപോക്ക്‌ പോലീസേമാന്‌ പിടിച്ചില്ലെന്ന്‌ തോന്നുന്നു;ഒന്നു വേഗം വാടോ എന്ന്‌ അയാള്‍ ആക്രോശിച്ചു,ഭാര്യയുടെ മുമ്പില്‍ നാണംകെടാതിരിക്കുവാന്‍ എല്ലാം ഒന്ന്‌ ത്വരിതപ്പെടുത്തുന്നതാണ്‌ ഉചിതം എന്ന്‌ തോന്നുകയാല്‍,ഞാന്‍ ഉഷാറാകാന്‍ ശ്രമിച്ചു.

എണ്റ്റെ നടുവൊന്നു കുനിഞ്ഞു;അതൊന്നും വേണ്ടെടോ,ഒരു നൂറ്‌ രൂപയുമായി വേഗം വന്നേച്ചാല്‍ മതി,എന്ന്‌ പോലീസുകാരന്‍ വീണ്ടും കുരച്ചു.
ബൈക്കിണ്റ്റെ യൂട്ടിലിറ്റി ബോക്സ്‌ തുറന്ന്‌ നിയമാനുസൃതരേഖകള്‍ എടുക്കാന്‍ തുനിഞ്ഞ എന്നെ നിരുത്സാഹപെടുത്തിയ പോലീസുകരനെ പട്ടി എന്നു വിളിക്കാന്‍ എനിക്ക്‌ തോന്നി;എണ്റ്റെ അഹങ്കാരത്തിണ്റ്റെ കൊമ്പൊടിയുന്നത്‌ വ്യസനപൂര്‍വ്വം ഞാനറിഞ്ഞു;ഒട്ടൊന്ന്‌ തളര്‍ന്ന്‌ ഞാന്‍ അങ്ങോട്ട്‌ നടന്നു;സംശയഭാവത്തില്‍ നോക്കിനിന്ന എന്നോട്‌ പോലിസുകാരന്‍ പറഞ്ഞു,നമ്പര്‍ 7668 അല്ലെ,100 രൂപ അടച്ച്‌ പൊയ്ക്കൊ!!!
എന്തിന്‌ എന്ന്‌ ചോദിക്കേണ്ടതുണ്ടായില്ല,എന്താടൊ മിഴിച്ചുനില്‍ക്കുന്നത്‌,സാരിചുറ്റി ബൈക്കില്‍ ഇരിക്കാന്‍ പാടില്ലെന്നറിഞ്ഞൂടെ,പെണ്ണുങ്ങള്‍ ചുരിദാറിട്ട്‌ ഇരുവശങ്ങളിലും കാലിട്ട്‌ വേണം യാത്രചെയ്യാന്‍!.ഞാന്‍ വേഗം 100 രൂപ എടുത്തുകൊടുത്തു;ഞാന്‍ എത്തുന്നതിനുമുന്‍പേ എല്ലാം എഴുതിതയ്യാറാക്കിയ എമാന്‍,എണ്റ്റെ പേരുകൂടെ ചേര്‍ത്ത്‌ ഒരു ഒരു രശീതി എനിക്കു തന്നു.

പിന്നീടുള്ള യാത്രയില്‍,എതിരെവരുന്നവര്‍ക്ക്‌ ലൈറ്റിട്ടും അന്തരീക്ഷത്തില്‍ ചിത്രം വരച്ചും സിഗ്നല്‍കൊടുത്ത്‌ നീങ്ങുമ്പോള്‍,മനസ്സില്‍ പാരുഷ്യമായിരുന്നു.ബുക്കും പേപ്പറും ഓ.കെ.ആണ്‌,ലൈസെന്‍സും ഇന്‍ഷൂറന്‍സും ഓ.കെ;പുകപരിശോധന,ഹെല്‍മറ്റ്‌,കണ്ണാടി എന്നിവയും ഒ.കെ.,നമ്പര്‍പ്ളേറ്റ്‌ ഫാന്‍സിയല്ല,സ്ളോ സ്പ്പീടും;എന്നിട്ടും...... ??
നിയമങ്ങളും നിയമപാലകരും കച്ചവടക്കാരാകുമ്പോള്‍,അത്‌ പാലിക്കാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഡികള്‍
ഇന്‍ഷൂറന്‍സ്‌,ടാക്സ്‌,പുകപരിശോധന,ഹെല്‍മറ്റ്‌ തുടങ്ങി ജനങ്ങളുടെ സുരക്ഷക്ക്‌ എന്ന്‌ വീമ്പിളക്കി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓരോരൊ നിയമങ്ങളും നിര്‍ബന്ധപൂര്‍വ്വം പാലിക്കപെടേണ്ടിവരുന്ന ജനങ്ങള്‍,ഇത്തരത്തിലുള്ള നടവഴിപ്പിഴകള്‍ക്കൂടി കൊടുക്കേണ്ടിവരുമ്പോള്‍ ചിന്തിച്ചുപ്പോകും,ഏതെങ്കിലും ഒന്നുകൊടുത്താല്‍ പോരെ എന്ന്‌. എന്തായാലും പിഴകെട്ടണം എന്നതാണ്‌ സാഹചര്യമെന്നുള്ള നിലക്ക്‌ എന്തിന്‌ മറ്റു മാമൂലുകള്‍ പാലിക്കണം?
100 രൂപ നഷ്ടം തലച്ചോറിനെ ഇളക്കിമറിച്ചുകൊണ്ടിരുന്നപ്പോളാണ്‌,ഒരു ഓട്ടൊ ഞങ്ങളെ കടന്നുപോയത്‌,അതില്‍ ചന്തികള്‍ പുറത്തേക്ക്‌ തള്ളിനിന്നിരുന്നു രണ്ടു വശത്തും. എനിക്ക്‌ ചിരി ഊറിവന്നു;ഞാനിങ്ങനെ ആത്മഗതം ചെയ്തു:"അടയ്ക്കയുമായി വന്ന എനിക്ക്‌ ഇതായിരുന്നു സ്ഥിതിയെങ്കില്‍,ചക്കയുമായിപ്പോയ അവരുടെ അവസ്ഥ എന്തായിരുന്നിരിക്കും!?"

**** **** **** *****

നാലഞ്ചുദിവസം കഴിഞ്ഞ്‌,മഴയുള്ള ഒരു വൈകുന്നേരം ഞാന്‍ ഭാര്യവീട്ടിലേക്ക്‌ പോവുകയായിരുന്നു.അതൊരു ഗ്രാമീണറോഡായിരുന്നു;ഒരു നാലഞ്ചു കിലോമീറ്റര്‍ ചെന്നപ്പോള്‍,ഒരു തിരിവില്‍ തിരക്ക്‌.കുരുത്തിക്കയവയില്‍ മീന്‍ നില്‍ക്കുമ്പോലെ അങ്ങോട്ടുപോകണൊ തിരിച്ചുപോകണൊ എന്ന ചിന്തയോടെ ബൈക്കുകളും ഓട്ടോകളും ചുറ്റുന്നു.ആരൊ പറഞ്ഞു അവിടെ ചെക്കിംഗ്‌ ഉണ്ടെന്ന്‌.എനിക്ക്‌ ചിന്തിക്കാനൊന്നും ഉണ്ടായിരുന്നില്ല;ബൈക്ക്‌ തിരിച്ച്‌ ഒരിടവഴിയിലൂടെ യാത്ര തുടര്‍ന്നു.പിന്നാലെ വന്ന ഒരു ബൈക്കില്‍നിന്നും ചോദ്യം കേട്ടു,മാഷെന്തിന ഇതിലെ പോകുന്നത്‌,മാഷടെകൈയ്യില്‍ ലൈസന്‍സും ബുക്കും പേപ്പറും ഒക്കെ ഉള്ളതല്ലെ?. ഞാന്‍ പറഞ്ഞു,എല്ലാം ഉണ്ട്‌,പക്ഷെ 100 രൂപയില്ല,ഇതിലെ പോയാല്‍ അഞ്ചുമിനിറ്റും പത്തുരൂപയുടെ പെട്രോളും അധികം പോകും,എന്നാലും തൊണ്ണൂറ്‌ രൂപ ലാഭമാണ്‌!

മനുഷ്യര്‍ ഊടുവഴികള്‍ തിരഞ്ഞുപോകുന്നത്‌ നിയമത്തെ പേടിച്ചാണെന്ന്‌ ഞാന്‍ ചിന്തിച്ചു.

Sunday, October 5, 2008

പ്രിയപെട്ട സരിതക്ക്‌.....

ഓര്‍മ്മയുടെ താക്കോലുകള്‍
പ്രിയപെട്ട സരിതക്ക്‌.....

അവസാനമെഴുതിയ വരികള്‍ നിനക്ക്‌ തരാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍,ഇങ്ങനേയൊരു കുംബസാരത്തിണ്റ്റെ ആവശ്യമുണ്ടാകുമായിരുന്നില്ല എന്ന്‌ വ്യസനപൂര്‍വ്വം ഞാന്‍ ഓര്‍ക്കുകയാണ്‌.പഴയ പെട്ടിയില്‍,നിണ്റ്റെ എഴുത്തുകളുടെ കൂട്ടത്തില്‍ വെച്ചിരുന്ന ആ എഴുത്ത്‌ ഇപ്പോള്‍ കാണുന്നുമില്ല;അതാണ്‌ എന്നെ കൂടുതല്‍ ദു:ഖിപ്പിക്കുന്നത്‌.പ്രണയാര്‍ദ്രമായിരുന്ന അന്നത്തെ വരികള്‍ ഒരിക്കല്‍കൂടി പുന:രാവിശ്കരിക്കാനുള്ള എണ്റ്റെ ശ്രമങ്ങള്‍ വിഫലമാവുകയാണ്‌.ഇന്ന്‌ ഹൃദയം അത്ര ദുര്‍ബലമല്ല,മാത്രമല്ല പ്രണയം ഒരു ചാപല്യവുമല്ല;അതുകൊണ്ടുണ്ടാകുന്ന വരികളിലെ പാരുഷ്യത നീ പൊറുക്കുമെന്ന്‌ വിശ്വസിക്കട്ടെ.
കഴിഞ്ഞ ദിവസം ഒരു കല്ല്യാണത്തിനു പോകേണ്ടിവന്നു.
അവിടെവെച്ച്‌ നമ്മുടെ സിന്ധുവിണ്റ്റെ ചേച്ചി ബിന്ദുവിനെ കണ്ടു. ബിന്ദു,നീ പറഞ്ഞതെല്ലാം എന്നോട്‌ പറഞ്ഞു;അപ്പോഴാണ്‌ ഒരു സത്യം ഞാന്‍ മനസ്സിലാക്കിയത്‌;ചില തെറ്റിദ്ധാരണകള്‍ പുലര്‍ത്തികൊണ്ടാണ്‌ നീ എന്നില്‍നിന്നകന്നത്‌ എന്നും,ഇന്നും നിന്നില്‍ അവ നിലനില്‍ക്കുന്നു എന്നതും!
2007 മാര്‍ച്ച്‌ 27 നു ശേഷം,നിന്നെ കാണാന്‍ എനിക്കായിട്ടില്ല;അല്ല ഒരിക്കല്‍ ഒരു നിഴല്‍ കണ്ടു,ഒരു കുഞ്ഞുമായി നീ നടന്നു വരുന്നത്‌!ഞാന്‍ കാത്തുനിന്നെങ്കിലും നി,കുടനിവര്‍ത്തി താഴ്ത്തിപ്പിടിച്ച്‌ എന്നെ കടന്നുപോയി!!.അന്ന്‌ എണ്റ്റെ മനസ്സ്‌ പിടഞ്ഞു,പക്ഷെ,ദുരഭിമാനം പിടിച്ചുനിര്‍ത്തി!;ഇപ്പോള്‍ ബിന്ദുവിണ്റ്റെ ചോദ്യശരങ്ങള്‍ക്കൂടിയായപ്പോള്‍,ഇനിയും നിണ്റ്റെ തെറ്റിദ്ധാരണ നീക്കാതിരിക്കുന്നതില്‍ അര്‍ഥമില്ല എന്നു തോന്നുകയാണ്‌...
തെളിഞ്ഞ മനസ്സോടെ വായിക്കുക;എല്ലാം നിനക്ക്‌ മനസ്സിലാകുമ്പോള്‍,ഞാന്‍ തെറ്റുകാരനല്ല എന്ന്‌ അറിയുമ്പോള്‍ ഖേദിക്കാതിരിക്കുക

2004 ഒക്ടോബര്‍ 2നു നിന്നെ ആദ്യമായി കാണുമ്പോള്‍,കാണാന്‍ കൌതുകമുള്ള ഒരു പെണ്‍കുട്ടി എന്ന ഭാവമായിരുന്നു മനസ്സില്‍!.
ചുവപ്പും മഞ്ഞയും കലര്‍ന്ന,കള്ളികളുള്ള മിഡിയും ടോപും ധരിച്ച നിന്നെക്കാണാന്‍ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു;അതുകൊണ്ട്‌തന്നെയാണ്‌ തൃത്താല സെണ്റ്റെറില്‍ നിന്നും നീ ബസ്സിലേക്ക്‌ കയറാന്‍ ശ്രമിക്കുന്നത്‌ ആ തിരക്കിലും എണ്റ്റെ ശ്രദ്ധയില്‍ പെട്ടത്‌;ബസ്സിനുള്ളിലെ തിരക്കിലേക്ക്‌ നീ ഊളിയിട്ടകന്നപ്പോള്‍,ഞാന്‍,വീണ്ടും ആലൂരെ പാടത്തുകൂടെ വന്നപ്പോള്‍ കണ്ട മനോഹരമായ പ്രകൃതി ദൃശ്യങ്ങളെ താലോലിച്ച്‌ സ്വപ്നത്തില്‍ മുഴുകി.
പട്ടാമ്പി സ്റ്റാന്‍ഡിലിറങ്ങിയപ്പോള്‍ നിന്നെ കാണാന്‍ ശ്രമിച്ചെങ്കിലും കണ്ടില്ല!
പട്ടാമ്പി സംസ്കൃത കോളേജിണ്റ്റെ സ്റ്റോപ്പില്‍ ബസ്സിറങ്ങി നടക്കുമ്പോള്‍,മുന്നില്‍ നടക്കുന്ന പെണ്‍കുട്ടിയുടെ മുടിയെക്കുറിച്ച്‌ കൂട്ടുകാര്‍ പറയുന്നത്‌ കേട്ട്‌ ഞാനും നോക്കി.തുളസിക്കതിര്‍ വെച്ച കാര്‍ക്കൂന്തല്‍,നിതംബത്തിനും താഴെ തത്തിക്കളിക്കുന്ന കാഴ്ച ചേതോഹരം തന്നെയായിരുന്നു;ഏറെ നേരത്തിനു ശേഷമാണ്‌ ആ വസ്ത്രം ഞാന്‍ ശ്രദ്ധിച്ചത്‌,അത്‌ നീയായിരുന്നു!!.അത്തരമൊരു സുന്ദരിയെ പരിചയപെട്ടിരിക്കുന്നതിലെ രസമോര്‍ത്തപ്പോള്‍ ആവേശമായി!. നിണ്റ്റെ പേരുപറയാന്‍ നീ മടികാണിക്കാതിരുന്നപ്പോള്‍,വലിയ ആഹ്ളാദം തന്നെയായിരുന്നു അന്നെനിക്ക്‌!

ദിവസങ്ങള്‍ കടന്നുപോയി,ഒന്നും സംഭവിക്കാതെ...
ബിരുദാനന്തരബിരുദത്തിണ്റ്റെ,എഴുതാതിരുന്ന ഒന്നാം വര്‍ഷത്തെ വിഷയങ്ങള്‍ക്കു പുറമെ,രണ്ടാം വര്‍ഷത്തേതുകൂടിയായപ്പോഴുണ്ടായ അമിതഭാരം മൂലം മറ്റൊന്നിലും ശ്രദ്ധിക്കാന്‍ എനിക്ക്‌ കഴിഞ്ഞിരുന്നില്ല.ഒന്നാം വര്‍ഷം കുളമായത്‌ പ്രിഡിഗ്രീ രണ്ടാംവര്‍ഷത്തിനു പഠിച്ചിരുന്ന പള്ളിപ്പുറത്തുകാരി ഷൈജിയുടെ പിറകെ നടന്നതുകൊണ്ടായിരുന്നു എന്ന വ്യക്തമായ ബോധം മനസ്സിലുണ്ടായിരുന്നത്‌ കൊണ്ട്‌ വീണ്ടുമൊരു സാഹസത്തിനു മുതിരാന്‍ ഞാന്‍ ഒരുക്കവുമായിരുന്നില്ല. എണ്റ്റെ സീനിയറും സുഹൃത്തുമായിരുന്ന,ശ്രീകൃഷ്ണപുരത്തുനിന്നുവരുന്ന,നരേന്ദ്രണ്റ്റെ നിര്‍ബന്ധം മൂലം,അവന്‍ ഒരുവര്‍ഷം ശ്രമിച്ചു പരജയപെട്ട കുട്ടിയാണ്‌ ഷൈജി എന്ന സത്യം അറിയാതെ,അവള്‍ക്ക്‌ പിറകെ പോകുമ്പോള്‍,തനിക്കെടുക്കാന്‍ കഴിയാത്ത ഭാരമാണതെന്ന്‌ ഓര്‍ക്കാനെ കഴിഞ്ഞില്ല;ഫലമൊ,നൈരാശ്യവും ഒരുവര്‍ഷവും!

കാച്ചവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന്‌ കാരണവന്‍മാര്‍ പറഞ്ഞത്‌ എത്ര ശരിയാണ്‌!
പക്ഷെ,ആ ബോധവും നീട്ടികൊണ്ടുപോകാന്‍ കൂട്ടുകാര്‍ സമ്മതിച്ചില്ല!?
എല്ലാം തകിടം മറിഞ്ഞത്‌ പെട്ടെന്നാണ്‌!
ഒരു ദിവസം,പി.ജി. ബ്ളോക്കിണ്റ്റെ കവാടത്തില്‍ നിന്ന് തമാശകള്‍ പറഞ്ഞുകൊണ്ടിരുന്ന കൂട്ടത്തില്‍,പെരിന്തല്‍മണ്ണക്കാരന്‍ ജയണ്റ്റെ വക ഒരു കമണ്റ്റ്‌!,അതും എണ്റ്റെ നേറ്‍ക്ക്‌!
"കഴുതക്കാമം കരഞ്ഞുതീറ്‍ക്കും"
ഞാന്‍ ജീവച്ഛവമായിപ്പോയി..
അന്നു വിട്ടതാണ്‌ ആ കൂട്ടുകെട്ട്‌,പക്ഷെ മനസ്സില്‍ ഒരു ദൃഡനിശ്ചയമുണ്ടായിരുന്നു,ഇനിയൊരു കാമുകിയെ സ്വന്തമാക്കിയതിനു ശേഷമെ മടക്കമുള്ളു എന്ന്!
ഒരാളെ തിരയണമല്ലൊ എന്നോറ്‍ക്കുമ്പോഴേക്കും,മറ്റൊരു മുഖം തെളിയും മുമ്പെ നീ പറന്നുവന്നു
പിന്നെയൊരു യുദ്ധമായിരുന്നു!ശരിക്കും എന്നെ സംബദ്ധിച്ചിടത്തോളം അതൊരു സന്ധിയില്ലാ യുദ്ധം തന്നെയായിരുന്നു
ഞാന്‍ പ്ളാനുകള്‍ തയ്യാറാക്കി;അത്രയും മനോഹരമായി ആസൂത്രണം നടത്താന്‍ പിന്നീടെനിക്ക്‌ കഴിഞ്ഞിട്ടില്ല എന്നത്‌ ഇപ്പോഴുമൊരു നഗ്ന സത്യമായി അവശേഷിക്കുന്നു!.
അപ്പോഴേക്കും ഞാന്‍ നിന്നെ കണ്ട്‌ മറന്നിട്ട്‌ മാസങ്ങള്‍ കഴിഞ്ഞിരുന്നു.അതുകൊണ്ട്‌ തന്നെ എല്ലാം ഒന്നില്‍ നിന്നുതുടങ്ങണം എന്നെനിക്കു മനസ്സിലായി.
എടപ്പാളില്‍ നിന്നും പട്ടാമ്പിയിലേക്കുള്ള എല്ലാ 'പ്രയാഗ'ബസ്സിലും ഞാന്‍ കയറി;നീ എതു ബസ്സിലാണ്‌ സ്ഥിരം കയറുന്നത്‌ എന്നറിയാന്‍,നിണ്റ്റെ മുമ്പില്‍ വരുമ്പോഴെല്ലാം അത്‌ യാദൃശ്ചികമാണെന്ന് വരുത്താന്‍ ഞാന്‍ പാടുപെട്ടു.പക്ഷെ,എന്നിട്ടും നിണ്റ്റെ ശ്രദ്ധ ക്ഷണിക്കാനുള്ള എണ്റ്റെ ശ്രമങ്ങള്‍ പരാജയപെട്ടു,എന്നാലും പിന്‍മാറാന്‍ ഞാന്‍ തയ്യാറായില്ല,അതിനെനിക്ക്‌ കഴില്ലായിരുന്നു;പിന്നെ എന്നെ ആശ്വസിപ്പിക്കാന്‍ എണ്റ്റെ സൌന്ദര്യക്കുറവ്‌ എന്നുമെണ്റ്റെ കൂടെയുണ്ടായിരുന്നു,ആ വിശ്വാസം മറന്നുപോകുമ്പോഴെല്ലാം കണ്ണാടിയില്‍ നോക്കി,എന്നെക്കുറിച്ചുള്ള വിശ്വാസമുറപ്പിച്ചു.അതുകൊണ്ടുതന്നെയ്യാണ്‌ ഒരു നൂറുതവണ നിണ്റ്റെ മുന്നിലെത്താന്‍ എനിക്ക്‌ തോന്നിയത്‌;ഒറ്റ നോട്ടത്തിലും പലനോട്ടത്തിലും ആകര്‍ഷണം തോന്നിക്കാത്ത ഒരാള്‍ക്ക്‌,അതല്ലാതെ മാര്‍ഗ്ഗമില്ലായിരുന്നു.
ഒരിക്കല്‍ കൂടി നിണ്റ്റെ പേര്‍ ഞാന്‍ ചോദിച്ചു,അതിനു മുന്‍പ്‌ പറഞ്ഞിട്ടില്ലാത്ത മട്ടില്‍ നി പേര്‌ പറഞ്ഞു നടന്നകന്നു
അടുത്തത്‌ എന്ത്‌ എന്ന് ചിന്തിക്കാന്‍പോലും നീ അവസരം തന്നില്ല.
അടുത്ത ദിവസവും ഞാന്‍ അതു തന്നെ ചെയ്തു;നീയും അതു തന്നെ ആവറ്‍ത്തിച്ചു!
പലദിവസങ്ങള്‍...കോപ്പി ബുക്കെഴുതുമ്പോലെ...
അപ്പോഴേക്കും നിണ്റ്റെ കൂട്ടുകാരികള്‍കെന്നെ പരിചയമായിരുന്നു;കാരണം,എന്നും ഒരേസ്ഥലത്ത്‌ കാത്തുനിന്ന് ഒരേപല്ലവി ആവറ്‍ത്തിക്കുന്ന എന്നെ കണ്ടില്ലെന്നു നടിക്കാന്‍ നിനക്ക്‌ മാത്രമെ പറ്റു,അവറ്‍ എണ്റ്റെ നിഴല്‍ കാണുമ്പോഴേക്കും കാളിയാക്കിയ ചിരിപരത്തും;അത്രയെങ്കിലും നീ ചെയ്യാതിരുന്നതിലും എനിക്ക്‌ അത്ഭുതം തോന്നിയില്ല;കാരണം അത്‌ നിന്നെ മാത്രം ബാധിക്കുന്ന പ്രശ്നമായിരുന്നുവല്ലൊ.
അപ്പോഴേക്കും,നീ മറ്റുവല്ലവരുമായും 'എന്‌ഗേജ്ഡ്‌' ആണൊ എന്നു സംശയം തോന്നാതിരുന്നില്ല,പക്ഷെ,അതൊന്നും അന്വേഷിച്ച്‌ ക്ളിയറ്‍ ചെയ്യാന്‍ എനിക്ക്‌ പറ്റുമായിരുന്നില്ല്ല;അത്രയും നാളത്തെ അധ്വാനം പാഴായ്‌ പോകുന്നത്‌ ചിന്തിക്കാനെ എനിക്ക്‌ പേടിയായിരുന്നു.
അങ്ങിനേയിരിക്കെ ഒരു ദിവസം,ക്ളാസ്സിലൊന്നും കയറാതെ,കോമ്പൌണ്ടിലെ വാകമരച്ചുവട്ടില്‍ തനിയെ നില്‍ക്കുമ്പോള്‍,മെയിന്‍ ബ്ളോക്കിലേക്ക്‌ പോകുന്ന കുട്ടികളുടെ കൂട്ടത്തില്‍ നിന്നെകണ്ടത്‌ ആശ്ചര്യമായി;ഞാന്‍ നിണ്റ്റെ മുന്നില്‍ വരാതെ,പിറകെ വന്നു.നിങ്ങള്‍ ലാംഗ്വാജ്‌ മാറ്റത്തിന്‌ പോകുന്നതാണെന്ന് മനസ്സിലാക്കി.ഒരാഴ്ചയാണ്‌ ഒരു രൂപരേഖയുണ്ടാക്കാന്‍ ഞാന്‍ അവിടെ ചുറ്റിക്കറങ്ങിയത്‌. അങ്ങിനെ അടുത്ത തിങ്കളാഴ്ച രണ്ടാമത്തെ പീരീയഡ്‌ നിന്നെ കാണാന്‍ ഞാന്‍ നിശ്ചയിച്ചു
ആ തിങ്കളാഴ്ച,ക്ളാസ്സിലേക്ക്‌ പോകാതെ ഞാന്‍ പുറത്തുതന്നെ നിന്നു.രണ്ടാമത്തെ പീരീയഡിണ്റ്റെ ബെല്‍ മുഴങ്ങിയപ്പോള്‍,ഞാന്‍ മെയിന്‍ ബ്ളോക്കിലേക്ക്‌ കടന്നുനിന്നു.
നീ ഒരു പച്ച ചൂരിദാറിട്ട്‌ വരുന്നത്‌ ഞാന്‍ കണ്ടു.മെയിന്‍ ബ്ളോക്കിണ്റ്റെ കവാടത്തിലെത്തിയപ്പോള്‍,ഞാന്‍ നിണ്റ്റെടൂത്തേക്ക്‌ നീങ്ങുന്നത്‌ കണ്ട കൂട്ടുകാരികള്‍ ഒഴിഞ്ഞു തന്നു.ഒന്നും മിണ്ടാതെ,കോണിപ്പടികള്‍ കയറുന്ന നിന്നോടൊപ്പം ഞാനും. ആദ്യതിരിവെത്തിയപ്പോള്‍,നീ നിന്നു,എന്നെ നോക്കി,
ഞാന്‍ ചോദിച്ചൂ.."എന്താ തണ്റ്റെ പേര്‌".....
"ഞാന്‍ എത്ര തവണപറഞ്ഞതാണ്‌... ?""ഹൊ...ആശ്വാസമായി,നീ എന്നെ ഓര്‍ക്കുന്നുണ്ടല്ലൊ,.. മതി... "അതായിരുന്നു ആദ്യ ഗ്രീന്‍ സിഗ്നല്‍.
പിന്നെ,നിണ്റ്റെ വഴികളില്‍നിന്ന്‌ ഞാന്‍ മാറിനിന്നു;മനപ്പൂറ്‍വ്വം.
നിണ്റ്റെ കൂട്ടുകാരികള്‍ എന്നെ തിരയുമ്പോഴും,നീ തലയും കുനിച്ച്‌ നടന്നകലുന്നത്‌ ഞാന്‍ കണ്ടു
ദിവസങ്ങള്‍....
നിണ്റ്റെ കാലുകള്‍ക്ക്‌ തളറ്‍ച്ച വന്നുവോ എന്നു ഞാന്‍ ചിന്തിച്ചു;നീ എന്നെ തിരയാതെ തിരയുകയാണെന്നും.
ഒരു ദിവസം......
മഴപെയ്തു...
പിന്നീടൊരിക്കലും ശപിക്കാനാകാത്ത,വെറുക്കാനാവാത്ത,എന്നെന്നും പ്രിയമുള്ളതാകാനുള്ള മഴ!
ഒട്ടൊക്കെ നനഞ്ഞാലും വേണ്ടില്ല,കുടയെടുക്കില്ല എന്ന വാശിയുള്ള ഞാന്‍,അന്ന് അശോകനോടൊപ്പം ബസ്സിറങ്ങിയ സ്റ്റോപ്പിലെ പെട്ടിക്കടയുടെ ഇറമ്പില്‍ ഒതുങ്ങാന്‍ ശ്രമിക്കവേ,അകലെ മഴത്തുള്ളികളുടെ നിഴലില്‍ കുടച്ചുടിയ കുട്ടികള്‍ പോകുന്നത്‌ കണ്ടു;കൂട്ടത്തില്‍ നീയും!
ഒരു നിമിഷമ്പോലും ഞാന്‍ ചിന്തിച്ചു നിന്നില്ല;അശോകനെ വിളിച്ചു,മഴയിലേക്ക്‌ ഓടി;നിണ്റ്റെ കുടയില്‍ വന്നു കയറിയാണ്‌ ഓട്ടം നിന്നത്‌;നിണ്റ്റെ അന്ധാളിപ്പ്‌ കാണാന്‍ എനിക്ക്‌ സമയമുണ്ടായിരുന്നില്ല.
"സരീ,നീ ആ കുടയിലേക്ക്‌ നില്‍ക്കൂ,ഇതെനിക്ക്‌ വേണം"
മറുപടിക്ക്‌ കാത്തുനിന്നില്ല,നിണ്റ്റെ കുടയില്‍ ഞാനും അശോകനും മെയിന്‍ ബ്ളോക്കിലേക്ക്‌ നടക്കുമ്പോള്‍ നിണ്റ്റെ വിരലുകളിലെ മൃദുത്വവും തണുപ്പുംതന്നേയായിരുന്നു എണ്റ്റെ ഹൃദയത്തില്‍.
ഞാന്‍ മെയിന്‍ബ്ളോക്കിലെത്തി കാത്തുനിന്നു.
കുട തിരിച്ചുതരാന്‍ തുടങ്ങവെ "ഇതുവരെ മതിയോ,അങ്ങോട്ടുപോകേണ്ടെ?"
ആ ഒരു ചോദ്യം,നിണ്റ്റെ ജീവിതത്തിലേക്കുള്ള എണ്റ്റെ നടപ്പാലമായി;ഞാന്‍ പി.ജി,ബ്ളോക്കിലാണെന്ന് നിനക്കറിയാമെങ്കില്‍...... !!
ചിന്തകള്‍ക്ക്‌ വിരാമമിട്ട്‌ ഞാന്‍ നടന്നു.പി.ജി.ബ്ളോക്കിലെത്തി കുട തിരിച്ച്‌ നല്‍കവെ ഞാന്‍ പറഞ്ഞു.
"ഒരിക്കലും മറക്കില്ല";ഇന്നും മരിക്കാതിരിക്കുന്ന നമുക്കിടയിലെ ഏക സത്യം
പിന്നെ പ്റണയം അസാധാരണമായി ഒന്നും സംഭവിക്കാതെ ഒഴുകി,വറ്‍ഷങ്ങള്‍!
കാമ്പസ്സിലെ നിഴലുള്ള ഇടനാഴികകള്‍,തണല്‍ പരത്തുന്ന വാകമരച്ചോട്‌,പൂക്കളും മണവും പൊഴിക്കുന്ന പാലമരത്തറ,അങ്ങിനെ നമ്മുടെ പാദസ്പറ്‍ശവും ശ്വാസോച്ഛാസവും കിന്നാരങ്ങളുടെ മുഴക്കവുമില്ലാത്ത ഒരിഞ്ച്‌ സ്ഥലമ്പോലും അവിടെയുണ്ടായിരുന്നില്ല;കാമ്പസ്സിലും സ്റ്റാഫ്‌ മുറിയിലും നമ്മള്‍ ചറ്‍ച്ചാവിഷയമായി. പ്രണയം കാമ്പസ്സില്‍ നിന്നും പുറത്തേക്കൊഴുകാന്‍ തുടങ്ങി
ഞാന്‍ താമസിച്ചിരുന്ന പി.ജി.ഹോസ്റ്റല്‍,തീറ്‍ത്ഥാടനകേന്ദ്രങ്ങള്‍,കായലോരങ്ങള്‍,പുഴയോരങ്ങള്‍....പ്രണയത്തിനുവിഹരിക്കാന്‍ കഴിയുന്ന എല്ലാ മേഘലകളിലും അത്‌ സോല്ലാസം സഞ്ചരിച്ചു.ഒടുവില്‍ അത്‌ അകത്തളങ്ങളിലും എത്തി.എണ്റ്റെ വീട്ടില്‍ ഞാന്‍ നിന്നെ അവതരിപ്പിച്ചു,വീട്ടിലേക്ക്‌ കൊണ്ടുവരാനുള്ള അനുവാദം കിട്ടിയതിനു ശേഷമായിരുന്നു അന്നു നിന്നെ കൊണ്ടുവന്നത്‌;അമ്മയുടെ മനസ്സില്‍,എണ്റ്റെ അനുജത്തി വിവാഹപ്റായമെത്തി നില്‍ക്കുന്നു എന്ന ഒരു വേവലാതിയുണ്ടായിരുന്നെങ്കിലും,നിന്നെ ഇഷ്ടമാകാതിരിക്കാന്‍ മാത്രം അത്ര വലുതായിരുന്നില്ല അത്‌.എണ്റ്റെ ചേച്ചിമാറ്‍ നിന്നെ അനുജത്തിയായി മനസ്സാ സ്വീകരിച്ചു,കുട്ടികള്‍ നിന്നെ കുട്ടിമേമാ എന്നു വിളിച്ചു;നമ്മുടെ വിവാഹം പകുതി ദൂരം പിന്നിട്ടു.....
പക്ഷെ...... !!!
വ്റതകാലം വന്നു
വൃശ്ചികപുലരികള്‍ എനിക്ക്‌ ദൌര്‍ബല്ല്യമായിരുന്നു
ബ്രഹ്മയാമങ്ങളിലുണര്‍ന്ന്.മഞ്ഞുകോരിയിട്ട തണുത്ത വഴികളിലൂടെ,ശരണം വിളിച്ചുകൊണ്ട്‌ കുളിക്കുവനുള്ള യാത്ര,മൂന്നുനേരം കുളി,ഭസ്മ ലേപനം,ക്ഷേത്ര ദര്‍ശനം,സസ്യാഹാരം,ഒരു നേരത്തെ അരിഭക്ഷണം തുടങ്ങി ബുദ്ധമതാചാരപ്രകാരമുള്ള ചടങ്ങുകളുമായി ശബരിമല യാത്രക്കായുള്ള നാല്‍പ്പത്തൊന്ന് നാളത്തെ കഠിനവ്രതം.ആ തീവ്രഭക്തിക്കിടയിലും അയ്യപ്പനെ ഓറ്‍ത്തിരിക്കുന്നതിനേക്കാല്‍ കൂടുതല്‍ ഞാന്‍ നിന്നെ ഓര്‍ത്തു,കറുത്ത വസ്ത്രവും രുദ്രക്ഷമാലയും അണിഞ്ഞ്‌ പലപ്പോഴും നിന്നെ കാണാനെത്തി. ഈ സത്യം ,പക്ഷെ എന്നെ ലജ്ജിപ്പിച്ചു
അതിനെ ശിക്ഷയായിരുന്നൊ പിന്നീട്‌ സംഭവിച്ചതെല്ലാം?!

മകരത്തിലെ തണുപ്പ്‌ കഴിഞ്ഞിരുന്നു
കാമ്പസ്സിലെ രാജവിഥാനങ്ങള്‍ മഞ്ഞുപ്പട്ടുവിരിച്ചുകിടന്നു
വാകമരത്തിലെ ഇലകള്‍ പഴുത്തുവീണിരുന്നു,പാലപ്പൂവിണ്റ്റെ സുഗന്ദം മാഞ്ഞു.കാമ്പസ്സിണ്റ്റെ തീഷ്ണ സൌന്ദര്യം മായുകയായി,തരുണിമണികല്‍ വിടപറഞ്ഞകലുന്നു.വേറ്‍പ്പാടിണ്റ്റെ ശരത്‌കാലം.ആ അധ്യയന വര്‍ഷം അവസാനിക്കുകയാണ്‌.എണ്റ്റെ കലാലയജീവിതത്തിണ്റ്റെ അവസാനദിവസങ്ങളും നിണ്റ്റെ പ്രീഡിഗ്രിയുടെ അവസാന വര്‍ഷവും.
എണ്റ്റെ ഏഴുവര്‍ഷത്തെ കലാലയ ജീവിതം,ജീവിതത്തിലെ സുവര്‍ണകാലം അവസാനിക്കുകയാണല്ലൊ എന്ന ഖേദം എന്നെ ബാധിച്ചിരുന്നില്ല;ഒരു പക്ഷെ ഞാന്‍ നിന്നെമാത്രം ഓറ്‍ത്തിരുന്നതുകൊണ്ടാകാം.ഞങ്ങള്‍ക്ക്‌ ഏതാനും മാസങ്ങള്‍കൂടി അവിടെ തങ്ങേണ്ടതുണ്ടായിരുന്നു.

ഒടുവില്‍ നീയുമെത്തി,യാത്രപറയാന്‍
ആ ചിത്രം ഒരിക്കലും മായത്തതായി എണ്റ്റെ ഹൃദയത്തില്‍ മുദ്രണം ചെയ്യപെട്ടു. തെളിഞ്ഞ മാനവും വിശാലമായ മൈതാനവും അവിടെയൊരു ഓഡിറ്റോറിയവും അതിലേക്കുള്ള പടവുകളും കാണുമ്പോള്‍ ഇന്നുമെണ്റ്റെ നെഞ്ച്‌ നീറും;കണ്ണുകള്‍ നനയും;എല്ലായിടത്തും ഇരുട്ടാണെന്നു തോന്നും,അന്ന് നീ ധരിച്ചിരുന്നത്‌ അതുവരെ ഞാന്‍ കാണാത്ത കറുത്ത ചുരിദാറായിരുന്നു;നീ മനപ്പൂറ്‍വ്വമായിരുന്നൊ അന്നങ്ങിനെ ചെയ്തത്‌?
ഓഡിറ്റോറിയത്തിണ്റ്റെ മുകളിളെക്കുള്ള പടവുകളില്‍ ഏറ്റവും മുകളില്‍ ഞാനിരുന്നു.നിനക്കിരിക്കാന്‍ എണ്റ്റെടുത്ത്‌ സ്ഥലം തുടച്ചു വൃത്തിയാക്കി;വെയില്‍ തട്ടാതിരിക്കന്‍ ശ്രദ്ധിച്ചുകൊണ്ട്‌.പക്ഷെ,നി താഴത്തെ പടവിലാണ്‌ ഇരുന്നത്‌,എന്നെ അത്ഭുതപെടുത്തിക്കൊണ്ട്‌!. സമയം,നിശ്ശബ്ദമായി കടന്നുപോയി!എങ്ങിനേ തുടങ്ങണം എന്ന സംഘര്‍ഷം നിന്നില്‍ ആദ്യമായി കണ്ടു,എന്ത്‌ എന്ന ആകാക്ഷയായിരുന്നു എണ്റ്റെ മനസ്സില്‍!അന്ന് നീ കൂടുതല്‍ സുന്ദരിയായിരുന്നു എന്ന സത്യം പറയാന്‍ പറ്റിയില്ല,കാരണം നീ വേറെ ഏതോലോകത്തായിരുന്നു
അവസാനം ഞാന്‍ തന്നെ ആ നിശ്ശബ്ദയെ ഭംഞ്ജിച്ചു
"പോകേണ്ടെ നിനക്ക്‌?",നിന്നെ പിരിയാനുള്ള തിടുക്കംകൊണ്ടായിരുന്നില്ല അത്‌,വീട്ടിലെത്താന്‍ വൈകിയാല്‍ വഴക്ക്‌ കേള്‍ക്കേണ്ടി വരുമല്ലൊ എന്ന സങ്കടം കൊണ്ടായിരുന്നു.നീ സങ്കടപ്പെടുന്നതും നിണ്റ്റെ മുഖം വാടുന്നതും അനിക്ക്‌ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.
"ഇനി എന്നാ കാണ്വാ?"
"ഇനി കാണില്ല",പെട്ടെന്നായിരുന്നു നിണ്റ്റെ മറുപടി.
ഒന്നും മനസ്സിലാവാതെ ഞാനിരുന്നു.....
"അച്ചനെ കണ്ടപ്പോള്‍ 'നാള്‍' പറഞ്ഞുകൊടുത്തിരുന്നില്ലെ?,അത്‌, അച്ചന്‍ ആലൂരെ പണിക്കരെക്കൊണ്ട്‌ നോക്കിപ്പിച്ചു;നമ്മള്‍ തമ്മില്‍ വിവാഹം പാടില്ലത്രെ"
"എന്താ കുഴപ്പം?"
"സന്താനങ്ങള്‍ ഉണ്ടാകില്ലത്രെ"
"അതാണോ ഇത്ര വലിയ കാര്യം,അത്‌ പരീക്ഷിച്ചിട്ട്‌ കല്ല്യാണം നടത്തിയാല്‍ പോരെ,നമുക്ക്‌ ഇഷ്ടമ്പോലെ സമയമില്ലെ?"
"അതു മാത്രമല്ല,നമ്മളില്‍ ആരെങ്കിലും ഒരാള്‍ മരിക്കും,ആലൂരെ പണിക്കര്‍ പറഞ്ഞാല്‍ പറഞ്ഞതാ!"
എണ്റ്റെ നാവിണ്റ്റെ ചലനശേഷി നഷ്ടപെട്ടു;നിന്നോട്‌ കൂടുതല്‍ പറഞ്ഞിട്ട്‌ കാര്യമില്ലെന്ന് തോന്നി,കാരണം നീ ഒന്നും കേള്‍ക്കാന്‍ തയ്യാറല്ലാ എന്ന് എനിക്ക്‌ മനസ്സിലായി
ധൃതിയില്‍ ബാഗില്‍ നിന്നും ചിലസാധനങ്ങള്‍ എടുത്തു,എനിക്ക്‌ നീട്ടി.അതുവരേയും ഞാന്‍ നിനക്ക്‌ വാങ്ങിതന്ന കൊച്ചുകൊച്ചു സാധനങ്ങള്‍;എന്തിന്‌,നിനക്ക്‌ ഏറ്റവും പ്രിയപെട്ടെതെന്ന് പറഞ്ഞ കരിവളകള്‍ പോലും നീ മടക്കിതരാനൊരുങ്ങുന്നത്‌ കണ്ടപ്പോള്‍,ഞാന്‍ മരവിച്ചുപോയിരുന്നു.എല്ലാം നീ ആ പടവില്‍ വെച്ചു,പടവുകള്‍ ഇറങ്ങാന്‍ തുടങ്ങി.
നീ അകന്നുപോകുന്നതും നോക്കി ഞാനിരുന്നു!,
നിന്നെ തിരിച്ചുവിളിക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല!
എന്തുകൊണ്ടായിരുന്നു അത്‌ എന്ന് ഇന്നും എനിക്കജ്ഞാതമാണ്‌
എങ്കിലും ഞാന്‍ ചോദിച്ചു,"നിണ്റ്റെ എഴുത്തുകള്‍?!"
"വേണ്ട,എനിക്ക്‌ വിശ്വാസമാണ്‌"
അതെ,വീണ്ടുമത്‌ നീ പറഞ്ഞു,എപ്പോഴും പറയാറുള്ളത്‌ പോലെ,എഴുതാറുള്ളത്‌ പോലെ
"എനിക്ക്‌ ഇഷ്ടത്തേക്കാള്‍ കൂടുതല്‍ വിശ്വാസമാണ്‌"
ഞാനിരുന്നു അവിടെ....
മനസ്സും മൈതാനവും ശൂന്യമായിരുന്നു.
നിനക്കറിയുമൊ,സരീ,ജീവിതത്തില്‍ ഇത്രവലിയ ശൂന്യത ഉണ്ടാകുമെന്ന് അന്നാണ്‌ ഞാനറിഞ്ഞത്‌...
കരയണൊ ചിരിക്കണൊ അവിടെയെല്ലാം ഓടിനടക്കണൊ തുള്ളിച്ചാടണൊ ഉച്ചത്തില്‍ അലറണോ... എന്താണ്‌ ചെയ്യേണ്ടത്‌,എന്തുചെയ്താലാണ്‌ നഷ്ടപെട്ടുകൊണ്ടിരിക്കുന്ന 'എന്നെ'എനിക്ക്‌ തിരിച്ച്‌ കിട്ടുക എന്നറിയാത്ത അവസ്ഥ!
"ഭഗവാനെ എങ്ങിനേയാണ്‌ ആ നിമിഷങ്ങളിലൂടെ ഞാന്‍ കടന്നു വന്നത്‌?!"
ഓറ്‍ക്കുമ്പോള്‍ ഇപ്പോഴും പേടിതോന്നുന്നു!
ദേഹം വിയറ്‍ക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഞാനുണര്‍ന്നത്‌;കൊടുംവെയിലായിരുന്നു അപ്പോള്‍,മൈതാനത്തിലേക്ക്‌ നോക്കിയപ്പോള്‍ അന്തരീക്ഷത്തില്‍ നിറയെ സുക്ഷ്മമായ നീറ്‍ക്കുമിളകള്‍ പറന്നുനടക്കുന്നതായി തോന്നി.ഞാന്‍ പതുക്കെ എഴുന്നേറ്റ്‌ നടന്നു.കലാലയം അനാദമായിരുന്നു.
ഹവ്വാ ബീച്ചും,കാണ്റ്റീനും ഓഡിറ്റോറിയത്തിണ്റ്റെ പിന്നാമ്പുറങ്ങളും വൃദ്ധന്‍ മരങ്ങളും യൂണിയനോഫീസും ലൈബ്രറിയും യൂറിന്‍ ഷെഡിണ്റ്റെ നിഴലുകളും അനാദമായിരിക്കുന്നു;തരുണിമണികല്ലാതെ.എണ്റ്റെ പി.ജി.ബ്ളോക്കുപോലും ഒറ്റപ്പെട്ടപോല എനിക്ക്‌ തോന്നി!ഞാന്‍ ക്ളാസ്സിലെത്തി തോള്‍ സഞ്ചിയെടുത്ത്‌ തിരിച്ചു നടന്നു,അതും അനാദപ്രേതം പോലെ അവിടെ കിടന്നിരുന്നു,എനിക്ക്‌ സങ്കടം വന്നു;അപ്പോഴാണ്‌ ഒരിക്കല്‍ നീ പറഞ്ഞത്‌ എനിക്ക്‌ ഉള്‍കൊള്ളാനായത്‌,നമ്മള്‍ സംസാരിച്ചിരുന്ന് നേരം വൈകിയപ്പോള്‍,നിണ്റ്റെ ബാഗ്‌ മാത്രം ക്ളാസ്സിലിരിക്കുന്നത്‌ കണ്ടപ്പോള്‍ ആരുമില്ലത്തവളായി എന്നു നിനക്ക്‌ തോന്നി എന്നു പറഞ്ഞത്‌!അതെ,ഇന്ന് ഞാനും ആരുമില്ലാത്തവനായിരിക്കുന്നു,ഞാന്‍ ചിന്തിച്ചു.

പിന്നീടുള്ള മാസങ്ങള്‍ വെറും ചടങ്ങായിരുന്നു
മരുഭൂമിയിലൊറ്റപ്പെട്ട യാത്രക്കാരനെപ്പോലെ.......

ഞാന്‍ പുസ്ഥകങ്ങളുടെ ലോകത്തേക്ക്‌ ചേക്കേറന്‍ ശ്രമിച്ചു
ഒരു തമാശക്ക്‌,വാശിക്ക്‌ തുടങ്ങിയതായിരുന്നു നിന്നോടുള്ള പ്രേമം!
പക്ഷെ,പിന്നീട്‌ ഞാനതിണ്റ്റെ യഥാര്‍ത്ഥമുഖം കാണുകയായിരുന്നു.
നീ വിടപറയുന്ന നിമിഷങ്ങളില്‍പോലും അറിയാതിരുന്ന പ്രണയനൊമ്പരം ഞാന്‍ അനുഭവിച്ചു,വൈകാതെ
മരവിച്ചാല്‍ വേദനിക്കാത്ത ശരീരമ്പോലെയായി മനസ്സും
പക്ഷെ,ആ അനുഗ്രഹം അധിയകനാള്‍ നീണ്ടുനിന്നില്ല...;വേദന,ഒടുങ്ങാത്ത വേദന.... കോള്ളെജ്‌ അടച്ച്‌,ഹോസ്റ്റല്‍ വിട്ട്‌ വീട്ടിലെത്തിയപ്പോഴാണ്‌ അത്‌ തീവ്രമായത്‌
രാത്രികള്‍ എനിക്ക്‌ ഭയമായി,കാരണം ഒറ്റ ദിവസമ്പോലും ഉറങ്ങാനാവാതെ....
ഉറക്കമില്ലാത്ത രാത്രികളുടെ തുടര്‍ച്ചയായെത്തുന്ന പ്രഭാതമില്ലാത്ത പകലുകള്‍!,സമയം അറിയാത്ത ദിനരാത്രങ്ങള്‍;സമയക്രമമില്ലാത്ത,രുകിഭേദങ്ങളറിയാത്ത ഭക്ഷണക്രം!എല്ലാം ആര്‍ക്കൊ,എന്തിനൊവേണ്ടി?. നിന്നെ ഞാന്‍ ശരിക്കും സ്നേഹിച്ചിരുന്നു എന്നെനിക്ക്‌ മനസ്സിലായി,നീയില്ലാതെ ജീവിക്കാനാവില്ലെന്നുപോലും ചിന്തിച്ചു
രാത്രികളില്‍ പിച്ചുമ്പേയും പറയുന്നത്‌കേട്ട്‌ അമ്മ ഭയപെട്ടു
അമ്മ നേര്‍ച്ചകളും വഴിപാടുകളുമായി ക്ഷേത്രങ്ങള്‍ കയറിയിറങ്ങി
എനിക്ക്‌ തോഴരായി അമ്മയുടെ പ്രര്‍ത്ഥനകളും പാഠപുസ്ഥകങ്ങളും മാത്രം;കൂടാതെ എങ്ങുനിന്നൊ വന്ന ദുരഭിമാനവും വാശിയും
ആരുടെ മുന്നിലും,പ്രത്യേകിച്ച്‌ 'പീറ പേണ്ണുങ്ങളുടെ' മുന്നില്‍,തോല്‍ക്കരുതെന്ന വാശി.
പ്രതികാരം ചെയ്യാന്‍ ഞാന്‍ നിശ്ചയിച്ചു,അതു പക്ഷെ,ഞാന്‍ തന്നെ സ്വയം വളര്‍ന്നുകൊണ്ടായിരിക്കണമെന്നതായിരുന്നു.അങ്ങിനെ പഠിച്ചു,അഹോരാത്രം പുസ്ഥകങ്ങള്‍ക്കൊപ്പം ചിലവഴിച്ചു;പാഠപുസ്ഥകങ്ങള്‍ എനിക്ക്‌ കീഴടങ്ങുവരെ....
നീ ഓര്‍മ്മയില്‍ വരുമ്പോഴെല്ലാം ഡയറിയെടുത്തു
ഡയറിത്താളുകളില്‍ നീ ഒരു വേശ്യയാണെന്ന്‌ ആയിരംതവണ എഴുതിവെച്ചു!
മനസ്സിലെ കൊടുങ്കാറ്റ്‌ ശമിക്കും വരെ ഇതു തുടര്‍ന്നു
പക്ഷെ,ഓരോ തവണ നിന്നെക്കുറിച്ച്‌ ദൂഷ്യങ്ങളെയുതുമ്പോഴും,അത്‌ ഇരട്ടി സങ്കടമായി എന്നെതന്നെ കുത്തിമുറിവേല്‍പ്പിച്ചു
ഒടുവില്‍,ഞാന്‍ മനസ്സിലാക്കി.....
മറക്കാന്‍ ശ്രമിക്കുന്നതും വെറുക്കാന്‍ ശിലിക്കുന്നതും കൂടുതല്‍ കൂടുതല്‍ ഒര്‍ക്കാന്‍ ഇടവരുത്തുന്നു എന്ന്‌!!
നിന്നേയും നിണ്റ്റെ ചിന്തകളേയും അതിണ്റ്റെ വഴിക്കുവിടുന്നതാണ്‌ നല്ലത്‌ എന്നു തോന്നിയപ്പോള്‍,നിന്നെ സ്വസ്ഥവും സ്വതന്ത്രവും നിസ്വാര്‍ഥവുമായി കാണാന്‍ ശീലിച്ചു;ഇനിയൊരിക്കലും കാണാനാകാത്തതെങ്കിലും,തിളക്കമുള്ള നക്ഷത്രമായി നീയെണ്റ്റെ ഹൃദയത്തില്‍ നിലാവുകുരത്തുമ്പോള്‍,ഞാന്‍ എണ്റ്റെ കര്‍മ്മങ്ങളിലേക്ക്‌ തിരിയാന്‍ തുടങ്ങി;നിന്നെ എന്നെത്തേക്കാളും കൂടുതല്‍ സ്നേഹിച്ചുകൊണ്ട്‌,നിണ്റ്റെ സന്തോഷത്തിനും സുഖത്തിനും വേണ്ടിയാണ്‌ നിന്നെ സ്നേഹിച്ചത്‌ എന്ന വിശ്വാസത്തോടെ......
ആ സ്നേഹം ഇന്നും എനിക്ക്‌ കൂട്ടാണ്‌.നീ എണ്റ്റെ അരികിലുണ്ടായിരുന്നപ്പോള്‍ പകരാനാകാതെപ്പോയ സ്നേഹം,ഇപ്പോള്‍ നിനക്ക്‌ ആവശ്യമില്ലാത്തതെങ്കിലും,എണ്റ്റെ ഹൃദയത്തിലത്‌ നിലാവ്‌ ചുരത്തുന്നു;കാരണം ഞാന്‍ നിന്നെ സ്നേഹിക്കുന്നു.


*** *** *** ***

അധ്യയനവര്‍ഷത്തിനൊടുവില്‍ പരീക്ഷ വന്നു
നീയും പാഠപുസ്ഥകത്താളുകളും മാത്രം തിളങ്ങിനില്‍ക്കുന്ന ചിന്താമണ്‌ഠലത്തില്‍നിന്ന്‌ എഴുതിയ പരീക്ഷയില്‍ ഞാന്‍ ജയിച്ചു;മറ്റൊന്നും എണ്റ്റെ ചിന്താസരണികളെ അലോസരപ്പെടുത്താന്‍ ഇല്ലാതിരുന്നതുകൊണ്ടൊ,നിന്നെ മുന്‍ നിര്‍ത്തി എഴുതിയതുകൊണ്ടൊ എന്തോ.. മോശമല്ലാത്ത ഒരു വിജയം എന്നെ തേടിയെത്തി;പ്രേമമില്ലാതിരുന്നെങ്കില്‍ ഉന്നതമാര്‍ക്ക്‌ വാങ്ങാന്‍ കഴിയുമായിരുന്നു എന്ന്‌ പിന്നീട്‌ പലരും അഭിപ്രായം പറഞ്ഞെങ്കിലും ഞാനത്‌ മുഖവിലക്കെടുത്തില്ല;മാത്രമല്ല,നിന്നെ ഒഴിച്ചുനിര്‍ത്തികൊണ്ടുള്ള ഉന്നതവിജയങ്ങള്‍ എനിക്ക്‌ വേണ്ടാ എന്നുപോലും ഞാന്‍ ചിന്തിച്ചു!കാരണം,കൌമാരത്തിണ്റ്റെ അഭിമാനമായ പ്രണയം ആദ്യമായി എനിക്ക്‌ പകര്‍ന്നത്‌ നീയ്യാണ്‌,അത്‌ ഒരഭിമാനസ്ഥംഭമായി നിലനിര്‍ത്താന്‍ തന്നെ ഞാന്‍ കൊതിച്ചു;ഇന്നും നിണ്റ്റെ പ്രണയമൊഴിച്ചുവെക്കാന്‍ മറ്റൊന്നുണ്ടായിട്ടില്ല,എണ്റ്റെ ജീവിതത്തില്‍!!

ജീവിതത്തിണ്റ്റെ അഗ്നിപരീക്ഷയിലേക്ക്‌ എടുത്തെറിയപെട്ടത്‌ പെട്ടെന്നായിരുന്നു!പാരലല്‍കോള്ളേജിലെ വാദ്ധ്യാരായി ജീവിതം തുടങ്ങുമ്പോള്‍ ഓര്‍ത്തില്ല,പെട്ടെന്ന്‌ ഞാനൊരു വൃദ്ധനായിതീരുമെന്ന്‌!,എനിക്ക്‌ എന്നെക്കുറിച്ച്‌ അപ്പോഴും കോള്ളേജ്‌ കുമാരനാണെന്ന ഭാവം നിലനിര്‍ത്താനായിരുന്നു ആഗ്രഹമെങ്കിലും,വീട്ടുക്കാരും നാട്ടുകാരും സുഹൃത്തുക്കളും എനിക്ക്‌ ചില ഉത്തരവാദിത്വങ്ങളുണ്ടെന്ന്‌ കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചു!. ഞാന്‍ ആദ്യമായി ഉതരവാദിത്വങ്ങളുടെ കാരാഗൃഹത്തിലടക്കപെട്ടു!//ആ ചട്ടക്കൂടില്‍ നിന്ന്‌ മോചനം നേടാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു.
പക്ഷെ,പെട്ടെന്നുതന്നെ അത്‌ സാധിക്കുമെന്ന്‌ പ്രതീക്ഷിച്ചില്ല!
നീ എണ്റ്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു!!
സിന്ധു,സെണ്റ്റ്‌. മേരീസ്‌ കോള്ളേജില്‍ ഡിഗ്രിക്ക്‌ ചേര്‍ന്നവിവരം ഞാന്‍ അറിഞ്ഞിരുന്നു
ആയിടക്കാണ്‌ അനുജത്തി സുമി,പ്രീഡിഗ്രിക്ക്‌ സെണ്റ്റ്‌.മേരീസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്‌;അങ്ങിനെ അവളെ ഞാന്‍ അവിടെ ചേര്‍ത്തു.
ഒരു ദിവസം സിന്ധു വീട്ടില്‍ വന്നു. അവളുടെ ശേഖരത്തില്‍ നിറയെപരാതികളുണ്ടായിരുന്നു;എല്ലാം എനിക്ക്‌ ആശ്ചര്യവും അത്ഭുതവും പകര്‍ന്നവ!
നീ അവിടെ പഠിക്കുന്നുണ്ടെന്നും,പലതവണ ഞാന്‍ നിന്നെകണ്ടിട്ടും കാണാത്തഭാവത്തില്‍ പോയി എന്നും കോള്ളെജില്‍ വന്നിട്ടുപോലും നീ വരുമ്പോഴേക്കും ഞാന്‍ അവിടം വിട്ടെന്നും മറ്റുമുള്ള പരാതികള്‍!
ഒറ്റ വാക്ക്‌.......ഞാന്‍ അറിഞ്ഞിരുന്നില്ല... സത്യം!
നിന്നെ പ്രതീക്ഷിക്കാന്‍പോലും പറ്റാത്തൊരിടത്ത്‌ നീ?!

വീണ്ടുമൊരുമഴക്കാലം കൂടി,തനുവില്‍ തണുപ്പായി......
പെരുമഴക്കാലം... വിരഹത്തിണ്റ്റെ,പ്രണയത്തിണ്റ്റെ ഒടുങ്ങാത്ത പേമാരി!!!

അധ്യയന വര്‍ഷങ്ങളില്‍ ഒതുങ്ങാതെ അത്‌ പെയ്തു.....
ദാഹങ്ങളെല്ലാം അത്‌ തീര്‍ത്തു.......
ഞാന്‍,ഞാനാണ്‌ പ്രാണയത്തിണ്റ്റെ രാജകുമാരന്‍ എന്നുറക്കെപ്പറഞ്ഞു....
വര്‍ഷവും ഹേമന്തവും കാടും കാട്ടാറും നാടും നഗരവും അത്‌ കേട്ടു
രാവുകള്‍ സ്വപ്നചിറകുകള്‍ വിടര്‍ത്തി പാറിക്കളിച്ചു;പകലുകള്‍ പുഷ്പാവൃഷ്ടി ചൊരിഞ്ഞ്‌ വിഥാനമൊരുക്കി;കാമദേവണ്റ്റെ മലരന്‍പുകള്‍ പാരിലാകെ കാമസുഗന്ധം പരത്തി....
പ്രണയം...പ്രണയം.. പ്രണയം മാത്രം എങ്ങും!!

*** *** ***
അന്ന്‌ നമ്മെ കൂട്ടിയിണാക്കാന്‍ സിന്ധുവുണ്ടായി
ഇപ്പോള്‍ നമുക്കിടയില്‍ ബിന്ദു നില്‍ക്കുന്നു.ഒരു ബിന്ദുവായി. !!

നീ ഇന്ന്‌ അമ്മയാണ്‌,രണ്ടുകുട്ടികളുടെ അമ്മ;ഒരു പെണ്‍കുട്ടിയും ഒരാണ്‍കുട്ടിയും,ഒട്ടും മോശമല്ലാത്ത കുടുംബജീവിതം
ഞാന്‍,നിണ്റ്റെ അച്ഛന്‌ കൊടുത്ത വാക്ക്‌ ഇന്നും പാലിക്കുന്നു..."ഒരിക്കലും നിന്നെ ശല്ല്യപെടുത്തില്ലാ ,നിങ്ങള്‍ക്ക്‌ നിങ്ങളുടെ മകനെപോലെ എന്നെ വിശ്വസിക്കാം"എന്ന വാക്ക്‌;നിണ്റ്റെ വിശ്വാസവും ഞാന്‍ സരക്ഷിക്കുന്നു... ഒരിക്കലും നിന്നെ ചതിക്കില്ലാ എന്ന്‌

ഒരിക്കല്‍ ഷണ്‍മുഖന്‍ എന്നോട്‌ പറഞ്ഞു;നീ അവനെ കണ്ടപ്പോല്‍ കുറെ കരഞ്ഞൂ എന്ന്‌,കൈകുഞ്ഞിനേയും മാറത്ത്‌വെച്ച്‌ വിതുമ്മിക്കരയുന്ന നിണ്റ്റെ കണ്ട്‌ അവണ്റ്റെ നെഞ്ച്‌ പൊട്ടിപ്പോയി എന്ന്‌ പറഞ്ഞപ്പോള്‍,ഞാന്‍ സങ്കടമില്ലാത്തവനെപോലെ ഇരുന്നു.
ഇപ്പോള്‍ ഇതാ ബിന്ദുവും അതുതന്നെപ്പറയുന്നു?!

അന്ന്‌ നടന്നത്‌ എന്താണെന്ന്‌ നിണ്റ്റെ അനുജനെങ്കിലും നിന്നോട്‌ പറഞ്ഞിട്ടുണ്ടാകും;അതു മല്ലെങ്കില്‍ എല്ലാ സത്യങ്ങളും ഞാന്‍ നിണ്റ്റെ അനുജത്തിയോട്‌ പറഞ്ഞതാണല്ലൊ?അവളും നിന്നോട്‌ ഒന്നും പറഞ്ഞില്ലെ?
കോള്ളേജ്‌ അവധിക്ക്‌ അടച്ച ഒരു ദിവസം അച്ചനും അനുജനും എന്നെ കാണണമെന്ന്‌ ആവശ്യപെട്ടതിന്‍പ്രകാരം ഞാന്‍ ഇടപ്പാള്‍ക്ക്‌ ചെന്നു.അവര്‍ രണ്ടുപേരും കൂടികൂടി,എന്നെ ഒരുന്‍ കുന്നില്‍മുകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.മണിക്കൂറുകള്‍.......

അച്ചന്‍ നിരത്തിയതെല്ലാം വാദങ്ങളായിരുന്നു;ഉത്തരങ്ങള്‍ പറയാനുണ്ടായിരുന്നതൊ നീ വിലക്കിയതും!

നീ ആല്‍മഹത്യ ചെയ്യും എന്ന്‌ ഭീഷണിപെടുത്താന്‍ കാരണമെന്തായിരുന്നു എന്നതായിരുന്നു പ്രസക്തമായ ചോദ്യം!
അതിണ്റ്റെ ഉത്തരം നമ്മള്‍ തമ്മില്‍ പ്രണയമാണ്‌ എന്നത്‌ പറയരുത്‌ എന്ന്‌ നീ പറഞ്ഞതും,അതു പറഞ്ഞാല്‍ വിവാഹത്തിനുള്ള ഏക സാധ്യതയും ഇല്ലാതാകും,അച്ചന്‌ നിന്നെ കുറിച്ച്‌ ഒരു വിശ്വാസമുണ്ട്‌ അത്‌ തകര്‍ക്കരുത്‌ എന്നൊക്കെയുള്ള മുന്നറിയീപ്പുകള്‍ തല്‍ക്കാല രക്ഷക്കായി പ്രയോഗിക്കാന്‍ എനിക്ക്‌ കഴിഞ്ഞില്ല,അച്ചനോട്‌ തര്‍ക്കിക്കരുത്‌,മതിപ്പ്‌ നഷ്ടമാകും,അച്ചന്‍ എതിര്‍ത്താലും ഞാന്‍ പറഞ്ഞ്‌ എല്ലാം ശരിയാക്കാം എന്നൊക്കെ നീ പറഞ്ഞിരുന്നത്‌ ഓര്‍മ്മവന്നപ്പോല്‍ ഞാന്‍ തീര്‍ത്തും നിശബ്ദനായി!.കൂടാതെ നിണ്റ്റെ വീട്ടില്‍ വന്ന് 'പെണ്ണ്‍ ചോദിച്ചപ്പോള്‍ അമ്മ കാണിച്ച തല്‍പര്യവും സ്നേഹവും നമ്മുടെ തുണക്കെത്തും എന്ന് ഞാന്‍ വിശ്വസിച്ചു!ഒടുവില്‍,ഗതിക്കിട്ടതായപ്പോള്‍ ഞാന്‍ ഇത്രയും പറഞ്ഞു,അച്ചനോടല്ല,അനുജനോട്‌;നീ വളര്‍ന്നുവരുന്നവനാണ്‌,ഒരാണിനെചൊല്ലി പെണ്‍ക്കുട്ടി ആല്‍മഹത്യചെയ്യുമെന്ന് പറയുനത്‌ എന്തിനാണെന്ന് നിനക്ക്‌ ഒരിക്കല്‍ മനസ്സിലാകുമെന്ന്.ഒടുവില്‍ അച്ചന്‍ രാജിയാകുമ്പോള്‍ ഇങ്ങനേയാണ്‌ പറഞ്ഞത്‌,നീ മറ്റൊരു വിവാഹത്തിന്‌ തയ്യാറായാല്‍ എതിറ്‍ക്കുമോ എന്ന്.അതിന്‌,നിണ്റ്റെ പൂറ്‍ണ്ണസമ്മതോടുകൂടു ഒരു വിവാഹം നടക്കുന്നുവെങ്കില്‍ അവളുടെ വഴില്‍ ഞാനുണ്ടാവില്ലാ,നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഈ മകനെപ്പോലെ അതു വിശ്വസിക്കാം,മറിചാണെങ്കില്‍ സംഭവിക്കുന്നത്‌ പറയാനവില്ലെന്ന് പറയാന്‍ എനിക്ക്‌ രണ്ടമതൊന്ന് ആലോചിക്കേണ്ടതുണ്ടായിരുന്നില്ല. കാരണം നിനക്ക്‌ മറ്റൊരാളൊടൊത്ത്‌ ജീവിക്കാന്‍ കഴിയില്ലെന്ന് ഞാനുറച്ചു വിശ്വസിച്ചിരുന്നു!

പിന്നീടൊരിക്കല്‍ കൂടി അച്ചന്‍ വന്നു,കൂടെ അശോകനുണ്ടായിരുന്നു;ഞങ്ങള്‍ കടയില്‍ പോയി,അവറ്‍ക്ക്‌ ഞാന്‍ ചായ വാങ്ങിക്കൊടുത്തു,ഭക്ഷണവും.എല്ലാം ശുഭകരമായി അവസാനിച്ചതില്‍ ഞാന്‍ സന്തോഷിച്ചു;ഞങ്ങള്‍ കായല്‍ തീരത്തേക്ക്‌ പോയി...

അച്ചന്‍ പറഞ്ഞു... "അവള്‍ മറ്റൊരു വിവാഹത്തിനു സമ്മതിച്ചു;സംശയമുണ്ടെങ്കില്‍ നിനക്ക്‌ അവളോട്‌ തന്നെ ചോദിക്കാം;ഇനിയവളെ ശല്ല്യപെടുത്തരുത്‌"?!!
ഒരിക്കല്‍ കൂടി ഞാനോറ്‍ത്തു,നീ,പറഞ്ഞിരുന്നത്‌.. "എനിക്ക്‌,വിശ്വാസമാണ്‌,പക്ഷെ,വീട്ടുകാരെ ധിക്കരിച്ച്‌ ഞാന്‍ ഇറങ്ങി വരില്ല"

** *** ***

വറ്‍ഷങ്ങിള്‍ക്കിപ്പുറം,ഇപ്പോഴും നിന്നെക്കുറിച്ചുള്ള ഓറ്‍മ്മകളുമായി ഒരിക്കലുമൊരു ഭ്രാന്തനായിതീരരുതെയെന്ന് ഹൃദയമുരുകിയ പ്രാര്‍ഥനയില്‍ കഴിയുമ്പോഴും ഞാന്‍ തെറ്റുകാരനാണെന്ന് വിശ്വസിസിച്ചിരിക്കുന്ന നിന്നെ,എങ്ങിനേ,എന്തുപറഞ്ഞ്‌ ഞാന്‍ മനസ്സിലാക്കും;അല്ലെങ്കില്‍ ഞാന്‍ ചെയ്ത തെറ്റ്‌,നീ വിശ്വസിച്ചിരിക്കുന്നത്‌ എന്താണ്‌ എന്ന് അങ്ങിനെ ഞാന്‍ അറിയും??

അറിഞ്ഞിട്ടും ഇനിയെന്ത്‌..... ??

കടും നെല്ലിക്കപോല്‍ നീയറിയുക

അറിയാമെനിക്കോമനേയേറേ വളര്‍ന്നുനീ
ഓമനത്തിങ്കളിനീണത്തിനപ്പുറം
ഒരു നാടോടിക്കഥയുടെ നിലാമുറ്റം കട-
കടന്നോര്‍മ്മയിലൊരു പിറന്നാള്‍ച്ചിരിതൂകും
പട്ടുപാവാടച്ചുരുളിലൂടെ
പരിചിത പാതകള്‍
വിട്ടേറെ നടന്നു നീ.
കടും നെല്ലിക്കപോല്‍ ഇനി നീയറിയുക
കയ്പ്പും മധുരവുമാര്‍ന്നൊരീ ജീവിതം
പക്ഷേ...............
അമ്മ തന്‍ നെഞ്ചിലേറെയാധികള്‍
കൊഞ്ചല്‍ മുറിയിലേ മാദക സന്ധ്യകള്‍
വല കെട്ടി നില്‍ക്കും കൂറ്റന്‍ ചിലന്തികള്‍
യന്ത്രം തുറക്കും മാന്ത്രികക്കണ്ണുകള്‍
ഉയിരറ്റു വീഴും പെണ്ണിന്നുടല്‍ മറയ്ക്കാന്‍
ശീലാവതിക്കഥയാല്‍ പുടവ നെയ്യും ലോകം
എങ്കിലും തിരികെ വിളിക്കില്ല നിന്നെ ഞാന്‍
അമ്മ തന്‍ പ്രാത്ഥനയാകട്ടെ നിന്‍ രക്ഷാ കവചം