Monday, April 23, 2007

വിശാലമനസ്ക്കനും വിടരുന്നമൊട്ടുകളില്‍..........

പ്രിയ ബൂലോഗരെ,


മലയാള ബ്ലോഗിന്റെ ഐശ്വര്യം വിശാലമനസ്ക്കന്‍ എന്ന ശ്രീ.എടത്താടന്‍ സജീവ് വിടരുന്നമൊട്ടുകളില്‍ അംഗമായിരിക്കുന്നു. വിടരുന്നമൊട്ടുകള്‍ അംഗങ്ങള്‍ക്കിതു സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും മുഹൂര്‍ത്തമാണ്. ഈ കൊച്ചു ഗ്രൂപ്പിന്റെ വളര്‍ച്ചയിലെ ഒരു നാ‍ഴിക കല്ലാണ് ഇതെന്ന് നിസ്സംശയം പറയാം.

നര്‍മ്മം തുളുമ്പുന്ന, പൂത്തന്‍ ഭാഷയിലൂടെ, വിവരണങ്ങളിലൂടെ കൊടകരയിലെ വിശേഷങ്ങള്‍ ഭൂമി മലയാളം മുഴുവന്‍ എത്തിച്ചുകൊണ്ട് ബൂലോഗത്ത് ഒരു തരംഗമായി മാറിയ കൊടകരപുരാണത്തിന്റെ രചയിതാവ് വിശാലമനസ്കനായിരിക്കും ഇനി മുതള്‍ വിടരുന്നമൊട്ടുകള്‍ നടത്തുന്ന പ്രതിമാസ ബ്ലോഗ് മത്സരത്തിന്റെ ജൂറി ചെയര്‍മാന്‍ എന്ന വീവരവും സസന്തോഷം അറിയിക്കട്ടെ. ഈ വിവരം പ്രസിദ്ധീകരിക്കാന്‍ താമസിച്ചതില്‍ വിശലനോട് ക്ഷമ ചോദിക്കുന്നു... പ്രിയരെ, അപ്പോള്‍ മത്സരത്തിനായി പോസ്റ്റുകള്‍ പോന്നോട്ടെ... ഒട്ടും താമസിക്കേണ്ട.....

1 comment:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

വിശാലമനസ്കനായിരിക്കും ഇനി മുതള്‍ വിടരുന്നമൊട്ടുകള്‍ നടത്തുന്ന പ്രതിമാസ ബ്ലോഗ് മത്സരത്തിന്റെ ജൂറി ചെയര്‍മാന്‍... അപ്പോള്‍ മത്സരത്തിനായി പോസ്റ്റുകള്‍ പോന്നോട്ടെ... ഒട്ടും താമസിക്കേണ്ട.....