Wednesday, April 11, 2007

മോബ്‌ ചാനെല്‍ അണ്ണാറക്കണ്ണന്മാരേ ക്ഷണിക്കുന്നു .

പ്രിയമുള്ളവരെ . നമ്മുടെ നാടിനും നാട്ടാര്‍ക്കും വേണ്ടി ഒരു കമ്മ്യുണിറ്റി പോര്‍ടല്‍ നിര്‍മ്മിക്കുക എന്ന ആശയം പലരും ചര്‍ച്ച ചെയ്യുകയുണ്ടായീ.ഈ ചര്‍ച്ചകളെ വേദിയില്‍ ഒതുക്കാതേ ജന മധ്യത്തിലേക്കു എത്തിച്ചേര്‍ക്കാനുള്ള വിനീത ശ്രമമാണു http://www.mobchannel.com

2007 അവസാനത്തോടെ സര്‍ക്കാരിതര സ്ഥാപനങ്ങളെ കൂട്ടിയിണക്കി കേരളത്തിന്റെ സമഗ്രമായ ഐ ടി എനേബ്ലിംഗ്‌-ഇല്‍ ആവും വിധം സഹായിക്കുക എന്നതാണു ലക്ഷ്യം . ഐ ടി കൊണ്ടു എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാവുമോ ? തകര്‍ന്ന റോഡുകള്‍ , പട്ടിണി മരണങ്ങള്‍ , കര്‍ഷക ആത്മത്യകള്‍ , രാഷ്ട്രീയക്കാരുടെ അഴിമതികള്‍....ഇല്ലല്ലോ ..എല്ലാ പ്രശ്നങ്ങള്‍ക്കും നമ്മുക്കു പരിഹാരം കാണനാവില്ല .. ആവുന്നതു ചെയ്യാം .അണ്ണാറക്കണ്ണനും തന്നാലായതു എന്നല്ലെ
. ഒരു അണ്ണാറക്കണ്ണനാവാന്‍ താല്‍പര്യം ഉണ്ടോ?
html/flash, Open Lazlo, Java , MySQL , Hibernate , Spring , Struts , AJAX ,Web Service, SOA എന്നിവയെക്കുറിച്ചുള്ള അറിവോ അറിയാനുള്ള ആഗ്രഹമോ മതി.
വരൂ ഞങ്ങള്‍ക്കു ഒരു മെയില്‍ അയക്കൂ .. vidarunnamottukal@gmail.com
ഇതിനു ശമ്പളമില്ല .. പക്ഷേ വരുമാനത്തിന്റെ ഒരു ഭാഗം നിങ്ങളുടെ സേവനത്തിനനുസ്രുതമായീ തീര്‍ച്ചയായും ലഭിക്കും.

7 comments:

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

മൊട്ടെ,
ഞാന്‍ മെയില്‍ ഇട്ടിരുന്നു... സൊഫ്റ്റ്വെയര്‍ ഡെവെലപ്പ്മെന്റില്‍ വല്യ പിടിത്തം പോരാ.. പക്ഷെ ഞാന്‍ ഇപ്പോള്‍ സോഫ്റ്റ്വെയര്‍ ടെസ്റ്റിങില്‍ ആണ്... ആ ഏരീയ ഞാന്‍ ഏറ്റു...

ശ്..ശ്.. കൂടെ, തിരുവനന്തപുരത്തും , കൊച്ചിയിലും ഉള്ള രണ്ടെണ്ണത്തിനേയും കൂടെ പൊക്കിക്കോളാം...

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

ആലപ്പുഴക്കാരാ ,സു കമന്റിനും മെയിലിനും നന്ദി . നമുക്കു ഒരു കുഞ്ഞു റ്റീം.പരിചയമുള്ള സോഫ്റ്റ്‌ വേര്‍ എഞ്ചിനിയേര്‍സിനേം പൊക്കിക്കോ.. 5 -10 പേരുള്ള ഒരു റ്റീം വേണം.
ആദ്യ പടി sourceforge.net പേര്‍ രെജിസ്റ്റര്‍ ചെയ്യുക.

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

മൊട്ടെ(ബോബനും മോളിയും ഓര്‍മ വരുന്നു,
നമ്മുടെ മാഗസീന്‍ പേര് തീരുമാനിച്ചോ??

അതിനെ പറ്റി ഒന്നും കേട്ടില്ലാ...

കെവിന്‍ & സിജി said...

എന്നെയും കൂട്ടാമോ ഈ കൂട്ടത്തില്‍.

കുട്ടന്‍സ്‌ said...

അജാക്സില്‍ എനിക്കു സഹായിക്കാന്‍ കഴിയും എന്നാണു എന്റെ വിശ്വാസം.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

കെവിന്‍ സിജി , കുട്ടന്‍സ്‌,ആലപ്പുഴക്കാരാ നിങ്ങളുടെ സന്മനസ്സിനു നന്ദി. ദയവായീ സോര്‍സ്‌ ഫോര്‍ജ്‌ ഐ ഡി അയച്ചു തരൂ . നമുക്കു ഒരു നല്ല ഒരു ഗ്രാഫിക്‌ ഡിസൈനെറെ ആവശ്യമുണ്ടു.ആ അപരിചതനേ കൂടി കണ്ടു മുട്ടിയാല്‍ നമുക്കു 8 മാസത്തേക്കു ടീം മരവിപ്പിക്കാം.

അരീക്കോടന്‍ said...

u need knowledge or inquisity to study.....I have the second ....but have full mind to work with a team for some noble purposes ...can u add me