Wednesday, March 21, 2007

.: റോസാദളങള്‍ :.


സെമിത്തേരിയില്‍ ഇന്ന് ആരുമില്ല... പല കുഴിമാടങളുടെ മുകളിലും ഉണങിയ പൂക്കള്‍ ചിതറി വീണിരിക്കുന്നു, ഉരുകിയ മെഴുകുതിരികള്‍ പല വര്‍ണ്ണ ചിത്രങളും രചിച്ചിരിക്കുന്നു..കുന്തിരിക്കത്തിന്റേയും ചന്ദനത്തിരിയുറ്റേയും മനം മടുപ്പിക്കുന്ന ഗന്ധം..
ഇവിടെയല്ലേ സാറ നീ ഉറങുന്നത്....



“ക്ഷമിക്കണം സാറ.. ഞാന്‍ കുറച്ചു വൈകി.. പതിനാലു വര്‍ഷം വൈകി.. എന്നാലും എനിക്ക് പറയണം.. സാറയേ എനിക്കിഷ്ട്ടമായിരുന്നു..ഒത്തിരി ഒത്തിരി.. എന്തൊ അന്നെനിക്കു നിന്നെ അറിയിക്കാന്‍ കഴിഞില്ല.. മൂന്ന് വര്‍ഷം മുന്‍പു നീ എനിക്കതിന് അവസരം തരാന്‍ പോലും മിനക്കെട്ടില്ല.. എന്നാലും എനിക്കു നിന്നെ ഇഷ്ട്ടമാണ്.. നിനക്കായ് എന്റെ കൈയ്യില്‍, ഈ റോസാ ദളങളല്ലാതെ മറ്റൊന്നുമില്ല... “

3 comments:

Vish..| ആലപ്പുഴക്കാരന്‍ said...

നിന്നോട് ഞാന്‍ പറയാന്‍ മറന്നത്...

സു | Su said...

അതൊരു വല്യ മറവി ആയിപ്പോയി.

Vish..| ആലപ്പുഴക്കാരന്‍ said...

എന്തു ചെയ്യാനാ സൂ|su .. ഇപ്പൊഴെങ്കിലും പറയാം എന്നു വിചാരിച്ചു..