Friday, March 30, 2007

.: ഓര്‍മ്മകള്‍ :.

I took this and get it edited from aegee.upatras, thnx to them...

നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍,
എന്നില്‍ കുളിര്‍മഴയായ് പെയ്തിറങി..
ഒരിതള്‍ പൊഴിഞ്ഞെത്തുന്നൊരോര്‍മ്മയില്‍
എന്നെ തലോടിയ തൂവല്‍ പോലെ.

ജന്മജന്മാന്തരങളായ് നിന്നെ തേടിയലഞ്ഞൂ
ഞാന്‍ കണ്ടീല നിന്നെയൊരിടത്തും.
കണ്ടു നിന്റെ മധുമന്ദഹാസം പിന്നെ,
അതും എന്‍ സ്വപ്നങളില്‍ നിറം ചാര്‍ത്തി...

സ്വന്തമായ് നീ എന്റെ, എന്നു നിനച്ച്,
നിന്നെ പുല്‍കുവാനായ് ഓടിയടുത്ത വേളയില്‍...
അറിഞ്ഞൂ ഞാന്‍ ഇത് വെറും മിഥ്യ മാത്രം...
എന്‍ ഏകാന്ത സ്വപ്നത്തിന്‍ ഏട് മാത്രം...


*നന്ദി : അജയ് സാറിന് ...

3 comments:

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

ഓര്‍മ്മകള്‍... അവ മരിക്കുന്നില്ല...

ശ്രീ said...

ഓര്‍‌മ്മകള്‍‌! എന്നും എപ്പോഴും കൂടെയുള്ള ഇണ പിരിയാത്ത കൂട്ടുകാരന്‍‌!

ആലപ്പുഴക്കാരാ... കൊള്ളാം.

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

ശ്രീ.., നന്ദി.. പിന്നെ ഓര്‍മകള്‍ എന്റെ കൂട്ടുകാരിയല്ല... പ്രണയിനി തന്നെയാണ്...