ജീവിതത്തില്‍ എനിക്കെന്നെ തിരിച്ചറിവില്ല..
പിന്നെ നീയാരു?
തളരുംബോള്‍ കൊരിയെടുക്കാന്‍..
ചതിച്ചു കുഴിയില്‍ ചാടിക്കാന്‍..
സൗമ്യമായ തിളങ്ങുന്ന പുറംതോടില്‍..
സ്നേഹിക്കുന്ന ഒറ്റമുഖം..
ഒരുതിരമാലയുടെ ഗാംഭീര്യം..
ഇരുട്ടിന്റെ ദുഷ്കരമായ ഇരുമ്പുവല..ഭേദിച്ചു..
" ഈ ജീവിതം എത്ര നല്ലതാണു"..
കൗശലത്തിന്റെ മൂടുപടം..
അസംതൃപ്ത...അസൂയാലു..അവഗണിക്കപ്പെടുന്നവള്‍..
ലോകത്തോടു മുഴുവന്‍ പുച്ചവും അനുകമ്പയും..
സഹതാപത്തിന്റെ..തടാകതീരങ്ങളില്‍..
വൈര്യാഗ്യത്തിന്റെ..തീ..
കണ്ണുനീരിന്റെ...ശേഖരം..
തീക്കനലുകല്‍ കൊണ്ടു ഒരു "താലി"
..
വിണ്ണിന്റെ..മുറ്റത്തു..പ്രകാശത്തിന്റെ..വടുക്കളില്‍
രക്തം കിനിയുമ്പോല്‍..നിന്നെ ഞാന്‍ അറിയുന്നു..
നീ സീതയെ ക്രൂശിക്കുന്നവന്‍..
പാഞ്ചാലിക്കു ദാസ്യപ്പണി ചെയ്യുന്നവന്‍..
Wednesday, March 28, 2007
"താലി"
Subscribe to:
Post Comments (Atom)
No comments:
Post a Comment