Saturday, March 3, 2007

വിടരുന്ന മൊട്ടുകള്‍ കേരളത്തിലെ ആദ്യത്തെ തുറന്ന മാസിക

വിടരുന്ന മൊട്ടുകള്‍ കേരളത്തില്‍ പ്രിന്റഡ്‌ മാസികയായീ പുറത്തിറങ്ങുന്ന വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.
ആദ്യത്തേ എഡിഷനിലേക്കു വിടരുന്ന മൊട്ടുകള്‍ മല്‍സരത്തിലേക്കു ലഭിച്ച കൃതികളില്‍ നിന്നും എഴുത്തുകാരുടെ സമ്മതം ലഭിച്ചവ തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കാനാണു പദ്ധതി.
വില്‍പനയില്‍ നിന്നും കിട്ടുന്ന ലാഭം പൂര്‍ണ്ണമായും (100%) എഴുത്തുകാര്‍ക്കു തന്നേ വീതിച്ചു കൊടുക്കുന്നു എന്നതാണു ഇതിന്റെ പ്രാത്യേകത.

ചെറിയ പ്രിന്റിംഗ്‌ യൂണിറ്റുകളേയും , ചെറുകിട വിതരണക്കാരേയും യോജിപ്പിച്ചു ഒരു പബ്ലിഷിംഗ്‌ ശൃഖലക്കു ഞങ്ങള്‍ രൂപം നല്‍കിക്കഴിഞ്ഞു.

ഈ പദ്ധതിയിലൂടെ എഴുത്തുകാര്‍ക്കു മുന്തിയ പ്രതിഫലം ലഭിക്കുന്നതിനൊടൊപ്പം ചെറുകിട മേഖലക്കു ഒരു പുതിയ ഉണര്‍വ്വു ലഭിക്കാനും സാഹചര്യമൊരുങ്ങുന്നു.

ഈ ശൃംഖലയില്‍ കണ്ണികളാവാന്‍ ഈ ബ്ലോഗില്‍ അംഗങ്ങളാവൂ....


പ്രസിദ്ധീകരണ വ്യവസ്ഥകളെക്കുറിച്ചു ചില എഴുത്തുകാര്‍ സംശയം ഉയര്‍ത്തിയിരുന്നു .

കൂടുതല്‍ വിവരങ്ങള്‍ ഇതാ...


നിങ്ങളുടെ കൃതികള്‍ എന്നും നിങ്ങളുടെ പേരില്‍ തന്നേയായിരിക്കും

ഓപെണ്‍ ഡൊക്യുമന്റ്‌ വ്യവസ്ഥ പ്രകാരം നിങ്ങളുടെ പേരും നിങ്ങള്‍ നല്‍കാനുദ്ദേശിക്കുന്ന ചെറിയ നോട്ടും എല്ലാ പ്രിന്റുകളിലും ഉണ്ടാവും.
റീപ്രിന്റെഡ്‌ കോപ്പിയില്‍ ഇവ ഉള്ളിടത്തോളം ആര്‍ക്കും റീപ്രിന്റ്‌ ചെയ്യാം.

ഇതു ഭാവിയില്‍ തങ്ങളുടെ കൃതികള്‍ സമാഹാരമായീ പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ബുദ്ധുമുട്ടുണ്ടാക്കും


അതിനാല്‍ കോമ്പോസിറ്റ്‌ ഡൊക്യുമന്റ്‌ ഓപെണ്‍ ലൈസെന്‍സിംഗ്‌ ആണു വിടരുന്ന മൊട്ടുകള്‍ സ്വീകരിക്കുന്നതു
.

എന്നു വച്ചാല്‍ വിടരുന്ന മൊട്ടുകളുടെ ഒരു എഡിഷന്‍ അതിന്റേ പൂര്‍ണ്ണ രൂപത്തില്‍ റീപ്രിന്റ്‌ ചെയ്തു ആര്‍ക്കും വിതരണം ചെയ്യാം.
അല്ലാതേ പ്രത്യേക കൃതികള്‍ തിരഞ്ഞെടുത്തു റീപ്രിന്റ്‌ ചെയ്യാന്‍ സാധിക്കില്ല.
ഉദാഹരണത്തിനു കണ്ണൂരിലെ ഒരു വിതരണക്കാരനും ഒരു പ്രസ്സ്‌ ഉടമയും കൂടി വിടരുന്ന മൊട്ടുകളുടെ കണ്ണൂര്‍ പതിപ്പു പുറത്തിറക്കുന്നു എന്നു വക്കുക.ഇതിനു മറ്റു പതിപ്പുകളുടെ അനുമതിക്കു കാത്തിരിക്കേണ്ട.
മോബ്‌ ചാനലിന്റെ
http://www.mobchannel.com അനുമതിയും ആവശ്യമില്ല.

ഇതു വഴി വിടരുന്ന മൊട്ടുകളില്‍ നിന്നും കിട്ടുന്ന വരുമാനം അതിനായീ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ലഭിക്കുന്നു .

എഴുത്തുകാര്‍ക്കുള്ള ഷേയര്‍ എല്ലാ റീപ്രിന്റഡ്‌ പതിപ്പുകളും കൊടുക്കും എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു .. എന്നാല്‍ അവശതയിലായ ചെറുകിട പ്രസ്സുകള്‍ ഇതു കൊടുക്കണം എന്നു എഴുത്തുകാര്‍ക്കു വാശി പിടിക്കാന്‍ പറ്റില്ല ..

3 comments:

കരീം മാഷ്‌ said...

നല്ല ഉദ്യമം. ഭാവുകങ്ങള്‍.
ഇനിയും പഴുതുകള്‍ ഉണ്ട്. അടക്കാന്‍ ശ്രമിക്കുക.
ഞാന്‍ വിശദമായി എഴുതാം.

ദയവായി കമന്റുകള്‍ പോപ്പപ്പ് വിന്‍ഡോയില്‍ നിന്നു മാറ്റുക, കമണ്ടാന്‍ ബുദ്ധിമുട്ടുന്നു.

അപ്പു ആദ്യാക്ഷരി said...

ഭാവുകങ്ങള്‍....

കിരണ്‍ തോമസ് തോമ്പില്‍ said...

how to join this group

kiran thomas ( kiranthompil@yahoo.com)