Sunday, May 4, 2008

ഏപ്രില്‍ മാസത്തെ സമ്മാനം ഉഷ ടീച്ചര്‍ക്ക്

നവ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കാനായി വിടരുന്ന മൊട്ടുകള്‍ ഏപ്രില്‍ മാസം നടത്തിയ മത്സരത്തില്‍ ഉഷ ടീച്ചറുടെ ആകാശമില്ലാത്ത പറവകള്‍ എന്ന പോസ്റ്റ് സമ്മാനാര്‍ഹമായ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. തോന്ന്യാസിയുടെ മിറാബിലിസ് ജാലപ്പ അഥവാ നാലുമണിപ്പൂക്കള്‍ ചിരിക്കുന്നു‍, റെയര്‍ റോസിന്റെ വെളിച്ചം തേടി‍ എന്നിവയും വളരെ നല്ല നിലവാരം പുലര്‍ത്തിയെങ്കിലും അന്തിമ വിശകലനത്തില്‍ പിന്തള്ളപ്പെട്ടു പോയതാണ്. മാര്‍ച്ച് മാസത്തില്‍ മാത്രം മലയാളം ബ്ലോഗിംഗ് തുടങ്ങിയ ടീച്ചര്‍ക്ക് വിടരുന്ന മൊട്ടുകളുടെ അഭിനന്ദങ്ങള്‍.

മത്സരത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ നിരാശപ്പെടേണ്ടതില്ല, മെയ് മാസത്തെ മത്സരം ആരംഭിച്ചിരിക്കുന്നു. നവ ബ്ലോഗര്‍മാരെ മെയ് 31നുള്ളില്‍ നിങ്ങളുടെ രചനകള്‍ വിടരുന്ന മൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. വിടരുന്ന മൊട്ടുകളില്‍ അംഗങ്ങളല്ലാത്തവര്‍ അംഗത്വത്തിനായി vidarunnamottukal@gmail.com എന്ന വിലാസത്തില്‍ ഒരു മെയില്‍ അയച്ചാല്‍ മതി. 2007 മെയ് മാസത്തിനു ശേഷം ബ്ലോഗു തുടങ്ങിയവര്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം. മടിച്ചു നില്‍ക്കാതെ കടന്നു വരുവിന്‍......

10 comments:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നവ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കാനായി വിടരുന്ന മൊട്ടുകള്‍ ഏപ്രില്‍ മാസം നടത്തിയ മത്സരത്തില്‍ ഉഷ ടീച്ചറുടെ ആകാശമില്ലാത്ത പറവകള്‍ എന്ന പോസ്റ്റ് സമ്മാനാര്‍ഹമായിരിക്കുന്നു.

yousufpa said...

ഇവിടെ ആശകള്‍ മരിക്കുന്നില്ല.നിരാശക്ക് വഴിയുമില്ല.ക്രിയാത്മകതയ്ക്ക് പ്രാധാന്യം.
വിടരുന്ന മൊട്ടുകള്‍ സുഗന്ധപൂരിതമാകട്ടെ.

എല്ലാവിധ ആശംസകളും

siva // ശിവ said...

ഈ സംരൊഭത്തിന് ആശംസകള്‍....

Unknown said...

നല്ല ലക്ഷ്യം നല്ല പ്രോസ്താഹനം നന്മകള്‍ നേരുന്നു

smitha adharsh said...

നല്ല കാര്യം കേട്ടോ....എല്ലാ ആശംസകളും...പിന്നേ "ഇവിടെ" ഒന്നു നോക്കൂ... എന്ന് പറയുമ്പോള്‍,പുതിയ സ്ഥലത്തു എത്തുന്ന ഈ വിദ്യ ഒന്നു പഠിപ്പിച്ചു തരാമോ?

ബഷീർ said...

എല്ലാവിധ ആശംസകളും

OT: pls remove word veri..
same question from me as smitha adarsh

M. Ashraf said...

വിടരുന്ന മൊട്ടുകള്‍ക്കും ഉഷ ടീച്ചര്‍ക്കും
ഇനിയും വിടരാനിരിക്കുന്ന മൊട്ടുകള്‍ക്കും
വിജയാശംസകള്‍

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

ഇവിടെ കമന്റെഴുതിയ എല്ലാവര്‍ക്കും നന്ദി. സ്മിത ആദര്‍ശിന്റെയും ബഷീറിന്റെയും സംശയങ്ങള്‍ക്കുള്ള ഉത്തരം ഇതാ ഇവിടെയുണ്ട്.

smitha adharsh said...

Thank u so much ..4 ur help...

ബഷീർ said...

നന്ദി... താങ്കളുടെ മറുപടിയ്ക്ക്‌..

uivvvo (from word veri )