Monday, May 5, 2008

മഴത്തുള്ളികളാല്‍ മുറിവേറ്റവള്‍...

മഴത്തുള്ളികളാല്‍ മുറിവേറ്റവള്‍
എന്റെ ദന്തക്ഷതങ്ങളേറ്റായിരുന്നു
അവളിത്രയും നീലിച്ചുപോയത്
(അവളെ കണ്ടാല്‍ ഉറപ്പായും നിങ്ങള്‍
വിളിച്ചു പറയും“അവനാല്‍ തീണ്ടപ്പെട്ടവള്‍” എന്ന്.)
എന്നാല്‍ അതിനു കാരണം ചോദിക്കുകയാണെങ്കി
ല്‍തുടര്‍ച്ചയായി ഏല്‍ക്കാറുള്ളഒരു സൂര്യ രശ്മിയേയോ
അല്ലെങ്കില്‍അന്നു അവളില്‍ മുഴുവനായും
സംഭവിക്കാതിരുന്നആ ലാവാ പ്രവാഹത്തിന്റെ
ഒരു അവശിഷ്ടമോചൂണ്ടിക്കാട്ടിത്തരും


ഭൂമിയില്‍ അവള്‍ക്കു വേണ്ടിഅവശേഷിപ്പിച്ച
ആ അനശ്വര സ്മാരകം
അവളാല്‍ അനാഥമാക്കപ്പെട്ട
ആ കീബോര്‍ഡില്‍ അവളുടെ വിരല്പാടു തിരയുന്നുതിയ്യേറ്ററിലെ അവസാന ഷോയും കഴിഞ്ഞു
അവസാന മനുഷ്യന്
‍തികച്ചും ഒറ്റക്കു സിനിമയിലെ നായകനെയുംസംവിധായകനേയും
സ്വന്തം ഭാഷയില്‍തെറി വിളിക്കുന്ന സമയത്തു
അപ്പോള്‍ റോഡിന്റെ ഈ അറ്റം മുതല്‍ ആ അറ്റം വരെ ആരും കാണുകില്ല
എന്നാല്‍ റോഡിനടിയിലെ ആ തുരങ്കത്തില്‍
എന്റെയും അവളുടേയും ഞരക്കങ്ങള്‍
അവസാനിച്ചുതുടങ്ങിയിട്ടുണ്ടാകില്ല.ഇപ്പോള്‍ എന്നെകൂടാതെ വഴിവാണിഭക്കാ
ര്‍അവളെ വില്‍ക്കുകയും
പങ്കുവയ്ക്കുകയും ചെയ്യുന്നു..
ഞാന്‍ തടഞ്ഞിട്ടു കൂടി രാത്രികളി
ല്‍അവളെ സ്വപ്നം കാണുകയും ചെയ്യുന്നു...സൈറണുകള്‍ചില്ലറപൈസക്കിലുക്കങ്ങള്‍
(വല്ലപ്പോഴുമുള്ള ചോറ്റുപാത്രത്തിന്റെകിലുക്കങ്ങള്‍)
വിയര്‍പ്പില്‍ കുതിര്‍ന്ന പൌഡര്‍ മണങ്ങള്‍ഇവ
അനുഭവിക്കുമ്പൊള്‍ മുഴുവന്
‍അവളെ ഓര്‍ക്കണമെന്ന് പറഞ്ഞു തന്നത് അവളാണ്..
പക്ഷെമഴ നനയുമ്പോള്‍ മാത്രം കരഞ്ഞിരുന്ന പെണ്‍കുട്ടി
(പലപ്പോഴും പച്ചപയ്യിന്റെ ആക്രമണങ്ങളി
ല്‍കൊല്ലപ്പെട്ടിരുന്നില്ലേ???അതേ പെണ്‍കുട്ടി)
അവള്‍ മഴ നനയുന്നതുമഴത്തുള്ളികളാല്‍
മുറിവേല്‍ക്കുന്നതുകവിളൊട്ടിയ
ആ മുഖത്തേക്കുംകറുത്തു തടിച്ച ആ ചുണ്ടുകളിലേക്കും
ആകാംക്ഷാപൂര്‍വ്വം ഉറ്റുനോക്കിയത്മഴയുടെ കാല്‍പ്പനിക ഭാവം വെടിഞ്ഞു
കണ്ണും കാതും വായയും അടച്ചുപിടിച്ച്മുലകള്‍ മറച്ചുപിടിച്ചു
(അവള്‍ നിഴലിച്ചതായി തിരിച്ചറിഞ്ഞു?????)
എന്റെ നിഴലിലേക്കു ഓടിഒളിക്കുന്നതായി
അവള്‍ ഭാവിക്കുന്നു...അവള്‍ എന്നെയടക്കം
എന്റെ കടും നിറങ്ങള്‍ഒന്നും ഇഷ്ട്ടപെട്ടിരുന്നില്ല.....
പിന്നെ എന്തു കൊണ്ടാണു
അവള്‍ഓറഞ്ചു,പീച്ച്,പിങ്ക് നിറങ്ങളുള്ള
അടിവസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുന്നതു?
നഗരമദ്ധ്യത്തിലെ ഏറ്റവും ഉയരത്തിലുള്ളകെട്ടിടത്തിനു
മുകളില്‍ ഒരു പരസ്യചിത്രമായി നിന്നു
എന്നെ ശ്രദ്ധിക്കാറുള്ളത് ഞാനറിയുന്നു


ണ്ട്കേരളത്തിലെ മൊബൈല്ഫോണിന്റെ
എണ്ണത്തിനുമത്രയും പ്രാവശ്യംപരസ്പരം
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുനമ്മള്‍
മാംസാതീതര്‍ എന്നു തെളിയിച്ചതാണ്.....
വര്‍ഷങ്ങളുടെ പഴക്കം ഉള്ള ഏതാനും
എല്ലുകളുംഅത്രതന്നെ പഴക്കമുള്ള ഞരമ്പുകളും
അതു മൂടിക്കെട്ടിയ ചിതമ്പല്‍ പൊലെയുള്ളതൊലിയും
കൊണ്ട് അവളെ ഇനിയുംവേദനിപ്പിക്കാന്‍ കഴിയും എന്നു കരുതുന്നു
(ജീവിതം തന്നെ അനിശ്ചിതാവസ്ഥയിലുള്ള
ഒരുവനെ അക്ഷരങ്ങളില്‍ നിന്നു അടര്‍ത്തിമാറ്റി എന്നു അന്നു പറഞ്ഞപോലെ)
എങ്കിലും ഇപ്പോഴും അവളുടെ കഫക്കട്ടയിലെഅവസാന തന്മാത്രയിലെങ്കിലും
അവള്‍ എന്നെ അവശേഷിപ്പിക്കുന്നുണ്ട്(എന്നെ ദയവായി വിശ്വസിക്കൂ)

No comments: