Tuesday, April 22, 2008

മിറാബിലിസ് ജാലപ്പ അഥവാ നാലുമണിപ്പൂക്കള്‍ ചിരിക്കുന്നു......

പണ്ടാരടങ്ങാന്‍ കൊറേ നേരായി ഈ ഹാളിന്റെ ഉള്ളില്‍ കേറി ഇരിക്കാന്‍ തൊടങ്ങീട്ട്.

‘അയിന്പ്പോ ആരെങ്കിലും അന്നെപ്പിടിച്ച് ഇതിന്റുള്ളില് കൊട്ന്ന് ഇര്ത്തീതാ’ ന്ന് നിങ്ങളാരെങ്കിലും ചോദിച്ചാ ഞാനൊറപ്പായിട്ടും പറയും ‘അല്ല’.
‘പിന്നെന്തിനാടാ ഹമ്‌ക്കേ ജ്ജ്‌തിന്റുള്ളിലിരിക്കുണു’ ന്ന് ചോദിച്ചാ ഞാനൊന്ന് ചിരിക്കും.
‘അനക്ക് കഥെയ്താനറിയോ’ ‘ഇല്ല’

‘പിന്നെ എന്ത് ഹലാക്കിനാണ് ജ്ജ് ബടെ ഇരിക്ക് ണത്?’

ഇത്രേമായ സ്ഥിതിയ്ക്ക് ഞാന്‍ സത്യം പറയാം, ‘നിങ്ങക്കറിയാലോ ഞാന്‍ ഒരു രണ്ടാം വര്‍ഷ കെമിസ്‌ട്രി ബിരുദ
വിദ്യാര്‍ത്ഥിയാണ്,ഞങ്ങളുടെ ലക്ചററും,സുന്ദരിയും സര്‍വോപരി അവിവാഹിതയുമായ മിസ്.ലതാമേനോന്‍ ട്രാന്‍സഫറായി, പകരം
വന്നിരിക്കുന്നത് കവിയൂര്‍ പൊന്നമ്മയുടെ ശരീരശേഷിയും,ഫിലോമിനയുടെ മുഖകാന്തിയും കൊളപ്പുള്ളിലീലയുടെ
ശബ്ദസൌകുമാര്യവുമുള്ള ഒരു താടകയാണ്. ക്ലാസില്‍ വന്ന ആദ്യദിവസം തന്നെ, ഞാന്‍ നോട്ടപ്പുള്ളിയാണ് അതോണ്ട് ആ
സാധനത്തിന്റെ ഒരു ക്ലാസിലെങ്കിലും കയറാതിരിയ്ക്കാനുള്ള എന്റെ എളിയ ശ്രമമാണ് ഈ കഥാരചനാ മത്സരത്തില്‍
പങ്കെടുക്കല്‍,ഇപ്പോനിങ്ങളുടെ സംശയങ്ങള്‍ക്ക് അറുതിയായെന്നു കരുതട്ടെ...


പറഞ്ഞ് പറഞ്ഞ് നേരം പോയി, ആകെ ഒരു മണിക്കൂര്‍ അതില്‍ പതിനഞ്ച് മിനിട്ട് സ്വാഹാ...

ഇടതും വലതുമൊക്കെ ഇരിയ്ക്കുന്നവര്‍ കുനു കുനാന്ന് എഴുതിക്കൂട്ടുന്നു,ഞാന്‍ മാത്രം അനിയത്തിപ്രാവിലെ പ്രേമലേഖനം പോലെ
ശൂന്യമായ വെള്ളക്കടലാസുമായി ഇരിയ്ക്കുന്നു..... എന്തു ചെയ്യാം എന്റെ ഉദ്ദേശം തന്നെ വേറെയായിപ്പോയില്ലേ....

“എന്നതാടാ കടലാസും കയ്യീപ്പിടിച്ച് മേളിലോട്ടും നോക്കിയിരിക്കുന്നെ, ക്ലാസുകട്ടുചെയ്തതാ അല്യോ..” എന്റ്മ്മോ എച്ചോഡി

ഞാന്‍ തലതാഴ്ത്തി പേന പേപ്പറില്‍ ഓടിച്ചോണ്ടിരുന്നു. അല്ലെങ്കിലും ഈ ഡേഷുകള്‍ക്ക് പറഞ്ഞാ മതി,ഒരു മണിക്കൂറോണ്ട് ഒരു
കഥ പ്രസവിയ്ക്കണം, ഇതെന്താ വെള്ളരിയ്ക്കാപ്പട്ടണോ... ആ എംട്ടീം,മുകുന്ദന്വൊക്കെ ആഴ്ച്ചകളും മാസങ്ങളും എട്‌ത്തിട്ടാ ഒരു കഥ എഴുതുന്നത് പിന്ന്യാ ഈ ഞാന്‍ അതും ഒരു മണിക്കൂറോണ്ട്....അതിനാണേല്‍ പറ്റിയ ഒരു വിഷയം “ചിരിയ്ക്കുന്ന പൂക്കള്‍” പിന്നേ നാട്ടാരൊക്കെ പൂക്കളെ പോയി ഇക്കിളിയിടാന്‍ നിക്ക്വല്ലേ അവ കെടന്ന് ചിരിയ്ക്കാന്‍.


“സുഹൃത്തുക്കളേ, നമുക്ക് അരമണിക്കൂറുകൂടിയാണ് സമയമുള്ളതെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിയ്ക്കുന്നു” ഓ, മാഗസിനെഡിറ്റര്‍, ആ തടിയന്റെ ഗമ എമ്മെന്‍ വിജയനും എംട്ടിക്കും പോലും ഉണ്ടകൂല്ല, ഞണ്ടിന് കോല്‍ക്കാരന്‍ പണികിട്ടിയ പോലെ ചക്ക വീണപ്പോ വന്ന ഒരു എഡിറ്റര്‍.

എന്റെ കണ്ണുകള്‍ ജനലിലൂടെ പുറത്തേക്കെത്തി, അവിടെയതാ വിരിഞ്ഞു നില്‍ക്കുന്നു ഒരുപാട് നാല് മണിപ്പൂക്കള്‍, യെന്റീശ്വരാ, എത്രതവണ ഞാന്‍ ക്ലാസ് കട്ട് ചെയ്തിരിയ്ക്കുന്നു, എന്നിട്ടും ഈ പൂക്കളെ ഞാന്‍ കണ്ടില്ലല്ലോ...അതെന്തുകൊണ്ടായിരിയ്ക്കും? ഞാന്‍ ആലോചിച്ച് തലപുകയ്ക്കാന്‍ തുടങ്ങി...

കുട്ടിക്കാലത്ത് ചേച്ചിയ്ക്കൊപ്പം വെള്ളമൊഴിച്ച് വളര്‍ത്തിയിരുന്ന നാല് മണിപ്പൂക്കള്‍..... .....മനസ്സിലേയ്ക്ക് വെള്ളത്തുണിയില്‍ പുതപ്പിച്ച ഒരു രൂപം കടന്നു വന്നു...ഒരു വ്യാഴവട്ടം കടന്നു പോയിരിയ്ക്കുന്നു....അതില്‍ പിന്നെ വീട്ടിലെ നാലുമണിപ്പൂക്കള്‍ ഉണങ്ങാന്‍ തുടങ്ങി....പിന്നെ ഒരിയ്ക്കലും ഞാന്‍ നാലുമണിപ്പൂക്കളെ കാണാന്‍ ശ്രമിച്ചില്ല....ഇന്ന് യാദൃശ്ചികമായി.....അവ എന്നെ നോക്കി ചിര്യ്ക്കുന്നതു പോലെ തോന്നി.

ഞാന്‍ പേപ്പറില്‍ തലക്കെട്ടെഴുതി നാലുമണിപ്പൂക്കള്‍ ചിരിയ്ക്കുന്നു പിന്നെ വീണ്ടും പൂക്കളെ നോക്കിയിരിയ്ക്കാന്‍ തുടങ്ങി.അല്ലാതെ ഞാനീ പേപ്പറില്‍ എന്തെഴുതാനാ....

‘മിറാബിലിസ് ജാലപ്പ’ പെട്ടന്ന് അതിന്റെ ശാസ്ത്രീയ നാമം മനസ്സിലേയ്ക്ക് കടന്നു വന്നു,ഒപ്പം മുട്ടറ്റം മുടിയുള്ള,കരിനീലക്കണ്ണുള്ള ഗുഡ്മോര്‍ണിംഗ് പറഞ്ഞാല്‍ പോലും ഞെട്ടിത്തരിയ്ക്കുന്ന ഷീബടീച്ചറും.പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത്,ഞങ്ങള്‍ക്ക് ഗസ്റ്റ് ലക്ചററായിവന്ന്, ഞങ്ങളുടെ അടുത്ത സുഹൃത്തായി മാറിയ ഷീബടീച്ചര്‍ ഇപ്പോ എവിടെയോ എന്തോ..
ഇനി ഞാനൊന്ന് ദീര്‍ഘനിശ്വാസം വിടട്ടെ...

“സുഹൃത്തുക്കളെ നമ്മുടെ സമയം ഇവിടെ അവസാനിച്ചിരിയ്ക്കുന്നു....നിങ്ങളുടെ എഴുതിക്കഴിഞ്ഞ പേപ്പറുകള്‍ തിരികെ നല്‍കുക” ഓ അവന്‍ പറേണത് കേട്ടാ തോന്നും ഞാന്‍ ഇത് വീട്ടീകൊണ്ടു പോവാണെന്ന് . ഞാന്‍ ആ പേപ്പര്‍ തിരിച്ചേല്‍പ്പിച്ച് മെല്ലെ നടന്നു നാലുമണിപ്പൂക്കള്‍ ചിരിയ്ക്കുന്നത് കാണാന്‍...

23 comments:

കാപ്പിലാന്‍ said...

തോന്ന്യാസി ,താന്‍ ആരുവാ ...അല്ല അറിയാം വയ്യാതതുകൊണ്ട് ചോദിക്കുവാ .കഥ പറയാതെ തന്നെ താന്‍ എത്ര കഥകള്‍ ഈ പത്തുമിനിട്ടില്‍ പറഞ്ഞിരിക്കുന്നു .സൂപ്പര്‍ എന്നൊന്നും ഞാന്‍ പറയില്ല .അതു പറയാന്‍ ഇവിടെ വേറെ ആമ്പില്ലാര്‍ ഉണ്ട് .
കൊള്ളാം ഇനിയും പോരട്ടെ കഥകള്‍
ഓടോ -നമ്മുടെ നാടക്തിനുവേണ്ടി ഒരു രംഗം എഴുത് .ഇത്രയും വലിയ കലാ കൊലപാതകി അല്ലേ ?

തഥാഗതന്‍ said...

ജാലപ്പ എന്ന് കേട്ടപ്പോള്‍ ഏതൊ കന്നഡക്കരനെ കുറിച്ചെന്തെങ്കിലും ആവും എന്നു കരുത് വന്നു നോക്കിയത.. തോന്ന്യാസി തമാശ പറഞ്ഞ് അവസാനം കണ്ണു നനയിച്ചല്ലോ

കാന്താരിക്കുട്ടി said...

ഹ ഹ ഹ നല്ല തമാശ ഇഷ്ടമായീ...കവിയൂര്‍ പൊന്നമ്മയുടെ ശരീരശേഷിയും,ഫിലോമിനയുടെ മുഖകാന്തിയും കൊളപ്പുള്ളിലീലയുടെ
ശബ്ദസൌകുമാര്യവുമുള്ള ഒരു താടകയെ

sivakumar ശിവകുമാര്‍ ஷிவகுமார் said...

nice....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഞാന്‍ പറയാന്‍ വന്നത് കാപ്പിത്സ് അങ്ങ് പറഞ്ഞുപോയി എന്നാലും ഒരു വരി പറയാട്ടൊ കഥ പറയാതെ തന്നെ താന്‍ എത്ര കഥകള്‍ ഈ നിമിഷങ്ങളില്‍ പറഞ്ഞിരിക്കുന്നു
ഗൊള്ളാം ഗൊള്ളാം ...............
ഒരു വ്യത്യസ്ഥതയാര്‍ന്ന പ്രമേയം നന്നായിട്ടുണ്ട് ഇഷ്ടാ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“അല്ലെങ്കിലും ഈ ഡേഷുകള്‍ക്ക് പറഞ്ഞാ മതി,ഒരു മണിക്കൂറോണ്ട് ഒരു
കഥ പ്രസവിയ്ക്കണം, ഇതെന്താ വെള്ളരിയ്ക്കാപ്പട്ടണോ... ആ എംട്ടീം,മുകുന്ദന്വൊക്കെ ആഴ്ച്ചകളും മാസങ്ങളും എട്‌ത്തിട്ടാ ഒരു കഥ എഴുതുന്നത് പിന്ന്യാ ഈ ഞാന്‍ അതും ഒരു മണിക്കൂറോണ്ട്....“

ഇതാ എനിക്കേറ്റവും ഇഷ്ടായെ. വിദ്യാഭ്യാസകാലത്ത്, ഒന്നരമണിക്കൂര്‍ കൊണ്ട് കവിതയും കഥയും എഴുതാനുള്ള മത്സരത്തിന് പോയി വെള്ളപ്പേപ്പര്‍ മാത്രം ഏല്‍പ്പിച്ച് പോന്ന ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ജോര്‍ജ്ജ് ഏടത്വാ said...

എന്ടിഷ്ടാ ... ഒള്ളത്‌ പറയണമല്ലോ ..മറവിയുടെ ചാമ്പല്‍ കൂനയില്‍ നിന്ന് നല്ല തീകനലുകള്‍ വാരി പുറത്തിടുക. കഥയില്ലയ്മ്യില്‍ നിന്ന് ഒരു കഥ .. നന്നായി എന്നല്ല നല്ലവണ്ണം നന്നായി.... ഒരു ചെറിയ ഉപദേശം ' അലസനാകാതതിരിക്കുക'

ജോര്‍ജ്ജ് ഏടത്വാ said...
This comment has been removed by the author.
കാപ്പിലാന്‍ said...

ഈ തോന്ന്യാസിക്ക് കഥ എഴുതാന്‍ അറിയില്ല .ആ കാപ്പിലിനോട് അവന്‍ എത്ര ഗവിത പ്രസവിക്കും നിമിക്ഷങ്ങള്‍ക്കുള്ളില്‍ .51 $ ദക്ഷിണ വെച്ച്‌ കാലേല്‍ പിടിച്ചു താഴെ അടിച്ചാല്‍ അവന്‍ പഠിപ്പിക്കും .എങ്ങനെ എഴുതാം എന്ന്

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

മിസ് ലതാ മേനോന്‍ കോള്ളാമല്ലോ ഈ ചരക്കു
ടിച്ചറിന്റെ ക്ലാസില്‍ പഠിച്ചതു കൊണ്ടാകാം തോന്ന്യാസി ആയി പോയത് അല്ല വേണേല്‍
കാപ്പുവിന്റെ ഷാപ്പിന്നു രണ്ടെണ്ണം വീശിക്കോ

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

എന്റെ തോന്ന്യാസി ഞാന്‍ ഇങ്ങളെ ക്കുറിച്ചു ബല്ല്യ
കഥ ബറയണുണ്ട് കാപ്പിലാന്റെ ഷാപ്പ് എന്ന പേരില്‍ ഇടക്കു ആ വഴിക്കു വാ

മാണിക്യം said...

.....മനസ്സിലേയ്ക്ക് വെള്ളത്തുണിയില്‍ പുതപ്പിച്ച ഒരു രൂപം കടന്നു വന്നു.....

എനിക്കു മുന്നെ വന്നവര്‍ ഒക്കെ കമന്റുകള്‍
തുരു തുരേയെന്നിട്ട് പോയി
ഞാന്‍ മാത്രം
ശൂന്യമായ മനസുമായി ഇരിയ്ക്കുന്നു.......

‘മിറാബിലിസ് ജാലപ്പ’
തോന്ന്യാസി
ഒരു വെറ്റിലയും ഒരു രൂപയും
അതോ എന്റെ തള്ളവിരലോ
ഏതാ ഞാന്‍ ഇപ്പൊ ഇവിടെ വയ്ക്കുക?

Rare Rose said...

എവിടെയോ കേട്ടു മറന്ന പേരാണല്ലോ ഈ മിറാബിലിസ് ജാലപ്പ എന്നോര്‍ത്തു വന്നതാ...ബോട്ടണി ക്ലാസ്സില്‍ പഠിച്ച ഒരു സംഭവം ആണെന്നു പിന്നീടാ‍ണു ബോധോദയമുണ്ടായതു.. തോന്ന്യാസീടെ കഥയെഴുത്തിനിരിക്കുമ്പോഴുള്ള അതേ വിചാരങ്ങളൊക്കെ തന്നെയാ ഇതു പോലെ ക്ലാസ്സും കട്ട് ചെയ്തു എഴുതാന്‍ പോകുമ്പോള്‍ എന്റെ തലയില്‍ ഓടാറുള്ളതും..:)
പക്ഷെ..അതൊക്കെ കോര്‍ത്തു വച്ചു ഇത്ര സുന്ദരമായ ഒരു കഥ മുന്നില്‍ ഉണ്ടാക്കിവച്ചതു കണ്ടു എനിക്കു ഒന്നും പറയാന്‍ പറ്റുന്നില്ല..എത്രയെത്ര കഥകളാ ഇത്രേം നേരത്തിനുള്ളില്‍ പറയാതെ പറഞ്ഞതു... ഒരുപാടിഷ്ടപ്പെട്ടു ഇടയ്ക്കൊക്കെ നൊമ്പരപ്പെടുത്തുന്ന ,ചിരിതൂകി നില്‍ക്കുന്ന ഈ നാലുമണിപ്പൂക്കളെ‍..

നന്ദകുമാര്‍ said...

“കവിയൂര്‍ പൊന്നമ്മയുടെ ശരീരശേഷിയും,ഫിലോമിനയുടെ മുഖകാന്തിയും കൊളപ്പുള്ളിലീലയുടെ
ശബ്ദസൌകുമാര്യവുമുള്ള ഒരു താടകയാണ്.“
എഴുതി ഫലിപ്പിക്കാനുള്ള നിന്റെ കഴിവ് അപാരമാണ്. പതിവുപോലെ ഇഷ്ടപ്പെട്ടെങ്കിലും ഒന്നു കൂടി മിനുക്കിയെടുത്താല്‍ അതിമനോഹരമായ ഒരു കഥയാകുമെന്ന് തോന്നിപ്പൊയി;അക്ഷരത്തെറ്റുകള്‍ കുറച്ചാലും. നാലുമണിപ്പൂക്കളെക്കുറിച്ചുള്ള ഓര്‍മ്മ നന്നായിരിക്കുന്നു. എനിക്കെന്തേ ഇങ്ങിനെയൊരു കഥ(ഓര്‍മ്മ)യെഴുതാന്‍ പറ്റിയില്ല?!

നിരക്ഷരന്‍ said...

കവിയൂര്‍ പൊന്നമ്മ, ഫിലോമിന, കൊളപ്പുള്ളി ലീല,...എന്നാ അലക്കാണിഷ്ടാ ?
:)

vipin said...

allenkilum nee enna padikkanayi classil kayariyittullath nalla teachersum avarude..................


athondalleda nalloru achante oombithirinha makanayathu?

ദൈവം said...

മെല്ലെ നടക്കുന്നു, നാലുമണിപ്പൂക്കള്‍ ചിരിയ്ക്കുന്നത് കണ്ട്...

G.manu said...

തോന്ന്യാസിയപ്പാ.. കലക്കിയപ്പാ.. കഥകളെ എങ്ങെന്യാ നിര്‍ബന്ന്ധിച്ചു പ്രസവിപ്പിക്കുന്നെ. പിന്നല്ലാണ്ട്..

jyothirmayi said...

കൊച്ചുകഥ ഇത്തിരിക്കൂടി നീട്ടിയാലും നന്നാകുമായിരുന്നു...നല്ല ഒഴുക്കു..ആസ്വദിച്ചു...ഇനിയുമിനിയുമെഴുതൂ‍....

കുറുമാന്‍ said...

|ശൂന്യതയില്‍ നിന്നും വിരിയിച്ച ഈ കൊച്ചു കഥ ഇഷ്ടായി തോന്ന്യാസി. ഇനിയും വരട്ടെ ശൂന്യതയില്‍നിന്നും, അനുഭവത്തില്‍ നിന്നും ഒരുപാട്.

Anonymous said...

അല്ലടാ.....+2 പടിക്കാതെ നീ എങ്ങിനെ കെമിസ്റ്റ്രി ബിരുദ്ദം ????അല്ല 8ആം ക്ലാസ്സ്സില്‍ തോറ്റവരെ +2 പടി .........???പറഞ്ഞ് പറഞ്ഞ് നേരം പോയി, ആകെ ഒരു മണിക്കൂര്‍ അതില്‍ പതിനഞ്ച് മിനിട്ട് സ്വാഹാ...

ഇടതും വലതുമൊക്കെ ഇരിയ്ക്കുന്നവര്‍ കുനു കുനാന്ന് എഴുതിക്കൂട്ടുന്നു,ഞാന്‍ മാത്രം അനിയത്തിപ്രാവിലെ പ്രേമലേഖനം പോലെ
ശൂന്യമായ വെള്ളക്കടലാസുമായി ഇരിയ്ക്കുന്നു.....
ഇതു പൂശി.................
പിന്നെ ക്ലൈമാക്സ് ....തകര്‍ത്തു......
അളിയാ....കെമിസ്റ്റ്രി.....ഫിസിക്സ്....ഈ യൂത്ത് ഫെസ്റ്റിവല്‍ കണ്ടു പിടിച്ചവനു ഒരു ഉമ്മ എന്റെ വക ഞാന്‍ കരുതിയിട്ടുണ്ടൂ........
...............................
...............................
കുട്ടിക്കാലത്ത് ചേച്ചിയ്ക്കൊപ്പം വെള്ളമൊഴിച്ച് വളര്‍ത്തിയിരുന്ന നാല് മണിപ്പൂക്കള്‍..... .....മനസ്സിലേയ്ക്ക് വെള്ളത്തുണിയില്‍ പുതപ്പിച്ച ഒരു രൂപം കടന്നു വന്നു...ഒരു വ്യാഴവട്ടം കടന്നു പോയിരിയ്ക്കുന്നു....അതില്‍ പിന്നെ വീട്ടിലെ നാലുമണിപ്പൂക്കള്‍ ഉണങ്ങാന്‍ തുടങ്ങി....പിന്നെ ഒരിയ്ക്കലും ഞാന്‍ നാലുമണിപ്പൂക്കളെ കാണാന്‍ ശ്രമിച്ചില്ല....ഇന്ന് യാദൃശ്ചികമായി.....അവ എന്നെ നോക്കി ചിര്യ്ക്കുന്നതു പോലെ തോന്നി


സാഹിത്യം വരുന്ന വഴികള്‍...............

ഹഹഹ്ഹ നന്ദി...എല്ലാം ഓര്‍മയില്‍ വരുന്നു
ഇന്നു എല്ലാവരെയും ഒന്നു വിളിക്കണം ..


ആ യൂത്ത്ഫെസ്റ്റിവല്‍ ഒന്നു ഓര്‍മിപ്പിക്കണം...പിന്നെ ആ കഥയും....ഇതു പൊലെ ആ നാലുമണിപ്പൂക്കള്‍
എന്നെ നോക്കി ചിരിക്കുമോ എന്തോ??????

അഹങ്കാരി... said...

ഓ.ടോ.

കാപ്പിലാനേ, താങ്കള്‍ക്കുള്ള ദക്ഷിണ ഞാന്‍ ഇവിടെ തരുന്നു

പരസ്യമിട്ടത് പൊറുക്കുക, കാപ്പിലാനുള്ള ദക്ഷിണ കൊടുക്കാനായതു കൊണ്ടാ...

ഏറനാടന്‍ said...

തോന്ന്യാസീ ഇജ്ജ് ഞമ്മളെ ഒരു മണിക്കൂര്‍ കഥാരചനാ പരാക്രമം ഒരു കൊല്ലം മുന്നെ തന്നെ മുന്‍‌കൂട്ടി കണ്ട് കയിഞ്ഞ കൊല്ലം തന്നെ ഈ പോസ്റ്റ് ഇട്ടിരുന്നു അല്ലേ??

ഇത് അതുകൊണ്ട് ഇനിക്ക് ഇപ്പം പിന്നേം വായിക്കാന്‍ പറ്റി. :)