Friday, June 29, 2007

ക്ഷേമനിധി

നാട്ടില്‍‌ തയ്യല്‍ത്തൊഴിലാളികളുടെ സമ്മേളനം നടക്കുകയാണ്. ക്ഷേമനിധി നടപ്പിലാക്കണമെന്നാണ് ആവശ്യം. നേതാവ് കത്തിക്കയറുകയാണ്:

നിങ്ങളൊന്നോര്‍ക്കണം... തെങ്ങില്‍ക്കയറുന്ന വെറും ചെത്തുതൊഴിലാളികള്‍ക്കിവിടെ ക്ഷേമനിധിയുണ്ട്; നോക്കുകൂലി വാങ്ങുന്ന അട്ടിമറിക്കാര്‍ക്ക് ക്ഷേമനിധിയുണ്ട്; വെറുതെ കത്തിയെടുത്ത് വീശുന്ന ബാര്‍ബര്‍മാര്‍ക്കിവിടെ ക്ഷേമനിധിയുണ്ട്...

എന്നാല്‍‌, അമ്മ പെങ്ങന്മാരെ, സഹോദരങ്ങളെ, ഞാന്‍ ചോദിക്കുകയാണ്, സൂചിയില്‍‌ നൂല്‍ കോര്‍ക്കുമ്പോള്‍‌ നൂല്‍‌ പൊട്ടി കൈവന്ന് നെഞ്ചിലിടിച്ച് നെഞ്ച് കലങ്ങുന്ന നമ്മുടെ തയ്യല്‍ത്തൊഴിലാളികള്‍ക്കിവിടെ ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ടോ?

5 comments:

Anonymous said...

കൊള്ളാ‍ം തമാശ നന്നായിട്ടുണ്ടു ...

കുട്ടു | Kuttu said...

അതേ... ക്ഷേമനിധിയുണ്ടൊ..?

അവറാന്‍ കുട്ടി said...

തയ്യല്‍ തൊഴിലാളികളെ വെറുതെ അധിക്ഷേപിക്കരുത്‌. വിശ്രമമില്ലാതെ, മറ്റു വിനോദങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ചോര വിയര്‍പ്പാക്കി പണിയെടുക്കുന്ന ഈ പാവം തൊഴിലാളികളെ ആക്ഷേപിക്കരുത്‌.'വിടരുന്ന മൊട്ടുകള്‍' അതിനുള്ള വേദിയാക്കരുത്‌.

KRR said...

avitenganum vishadamayi thiranjittu pore...eee pukiloke......?

കുടുംബംകലക്കി said...

അയ്യോ, എന്റെ അവറാന്‍കുട്ടിയേ, അധിക്ഷേപം മനസ്സില്‍പ്പോലും തോന്നിയില്ല. പിന്നെ ‘പാവം തൊഴിലാളികള്‍’ - എനിക്കറിയാവുന്ന എല്ലാ തയ്യല്‍ത്തൊഴിലാളികളും സമൂഹത്തില്‍ ഏറ്റവും സ്വീകാര്യരും ജനപ്രിയരുമാണ്. സമൂഹമനസ്സാക്ഷിയുടെ ചാലകശക്തികളും ഇവരാണ്. അവരങ്ങനെ പച്ചപ്പാവമൊന്നുമല്ലെന്നാ എന്റെ വിശ്വാസം:)
(ഈ കഥ പറഞ്ഞുതന്നതും ഇവരിലൊരാളാണ്.) കുട്ടി വെറുതെ പറഞ്ഞതെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.

ഗുണാളാ, നന്ദി.
കുട്ടൂ, ക്ഷേമനിധി ഇല്ലേ? കമന്റിനു നന്ദി.
കെകെആര്‍, എന്താണുദ്ദേശിച്ചത്?