ഓര്‍മ്മയുടെ താക്കോലുകള്
ഒരു മൈന
ഷാര്‍ജയിലെ,പൊടിക്കാറ്റുവീശുന്ന വഴിയിലൂടെ വേനലിണ്റ്റെ കാഠിന്യത്തെ കുറിച്ച് ചിന്തിച്ച്,പരിതപിച്ച്;തലയില്‍നിന്നൊഴുകുന്ന വിയര്‍പ്പുകണങ്ങളൊപ്പി;ദാഹം മാറ്റാന്‍ ഒരുതുള്ളി വെള്ളവും തളരുന്ന ശരീരത്തിനൊരാശ്വാസമായി ഇത്തിരി തണലും തേടി നടക്കുമ്പോള്‍....
ഓര്‍മ്മയുടെ താക്കോലുകളിലൊന്ന് വഴിയില്‍ കിടക്കുന്നു...
ഒരു മൈന!
മനുഷ്യണ്റ്റെ ഓര്‍മ്മകളുടെ പൂട്ട് ഇടയ്ക്കിടെ തുറക്കുന്ന,പ്രക്റ്‍തിയുടെ താക്കോല്‍ കൂട്ടങ്ങളിലൊന്ന്...
എന്നെ,വര്‍ഷങ്ങള്‍ പിറകോട്ട് പായിക്കാന്‍;വരണ്ടുണങ്ങുന്ന മനസ്സിലേക്ക്,വേദനിപ്പിക്കുന്നതെങ്കിലും-സുഖമുള്ള നൊമ്പരങ്ങള്‍ നിറച്ച്,വേനല്‍ ചൂട് താണ്ടാന്‍;മരുഭൂമിയില്‍ ഒറ്റപ്പെടാതിരിക്കാന്‍;പ്രക്രുതി,ഒരു താക്കോല്‍ കളഞ്ഞിട്ടിരിക്കുന്നു!!
നാം ഒറ്റപ്പെടുമ്പോളാണു;
ഏകാന്തതയുടെ കൂര്‍ത്തമുള്ളുകള്‍ നമ്മെ കുത്തിനോവിക്കുമ്പോഴാണു,
ദ്ര്‍ശ്യങ്ങളെല്ലാം നമ്മോട് പലതും പറയുന്നുണ്ടെന്നും ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും നാമറിയുന്നത്।
ഒരു മൈന;അത് എന്തൊക്കെയോ തിരഞ്ഞും കൊത്തിപെറുക്കിയും ധ്ര്‍തിയില്‍ അങ്ങിനെ,തലങ്ങും വിലങ്ങും നടക്കുന്നു। ഞാന്‍,അറിയാതെ ചുറ്റിലും നോക്കി!ആ പരിസരങ്ങളിലെല്ലാം വീണ്ടും അരിച്ചുപെറുക്കി;
"എവിടെ അതിണ്റ്റെ ഇണ... "?!
പക്ഷേ,അവിടെയെങ്ങും അതിണ്റ്റെ ഇണയെ കണ്ടെത്താന്‍ എനിക്കു കഴിഞ്ഞില്ല...
ചെറിയൊരു ഖേദത്തോടെ ഞാന്‍ പിറുപിറുത്തു
"ശിവന്‍,ഇന്നു നിനക്ക് സങ്കടമുള്ള ദിവസമാണല്ലേ ?"
"ഇന്ന് ഒറ്റമൈനയേ മാത്രേ ഞാന്‍ കണ്ടുള്ളൂ;ഒറ്റമൈന ദു:ഖമല്ലെ?ഒറ്റമൈനയേ കണ്ട ദിവസം മുഴുവന്‍ നിനക്ക് മോശം ദിവസമല്ലേ... ?"
ശിവന്‍,
എണ്റ്റെ ചിരകാല സുഹ്രുത്ത്...
ബാല്യം മുതല്‍ യൌവ്വനം വരേയും-തമ്മില്‍ കണ്ടിട്ട് വര്‍ഷങ്ങളായെങ്കിലും-ഇനിയുമൊരു പക്ഷേ മരണം വരേയും,സുഹ്ര്‍ത്തായിരിക്കുന്നവന്‍!
ഇപ്പോള്‍ ആന്ധ്രാപ്രദേശില്‍ എവിടെയോ ആണവന്
പെട്ടൊന്നൊരു ദിവസം,ഒന്നും പറയാതെ നാടുവിട്ടവന്‍;
തികച്ചും ഒരൊറ്റയാന്‍!പ്രായത്തില്‍ കവിഞ്ഞ ഗൌരവം;തിരഞ്ഞുപിടിച്ചുള്ള സൌഹ്ര്‍ദങ്ങള്‍ മാത്രം
പ്രധാന ഗുണങ്ങളിലൊന്ന്,ഗുരുകാരണവന്‍മാരെ വേണ്ടവിധം ആദരിക്കാനുള്ള കഴിവുതന്നെ!
നല്ലൊരു തറവാട്ടില്‍ ജനനം;സ്കൂള്‍ വിദ്യഭ്യാസം നേരത്തെ കഴിഞ്ഞു!!!ആറാംതരത്തിലെത്തുമ്പോഴേക്കും,പാടത്ത് കന്നിനെ നോക്കുന്ന പീള്ളേരുടെ കൂട്ടത്തില്‍ പെട്ടുപോയി!
പിന്നെ ഞങ്ങള്‍ കൂടിചേരുമ്പോള്‍ ജീവിതസമരത്തിണ്റ്റെ പാതയില്‍ വഴിയറിയാതെ നില്‍ക്കയാണവന്
പിന്നീട്,ആട്ടോ ഡ്രൈവര്‍,സ്ക്രീന്‍ പ്രിണ്റ്റര്‍,ഫിലിം ഒപറേറ്റര്‍ തുടങ്ങി സ്തിരതയില്ലാതെ പലതൊഴിലുകളില്‍...
ഒടുവില്‍ ഒളിച്ചോട്ടം(തനിയേ ആണുകേട്ടോ...)
ആ ഒളിച്ചോട്ടം എന്തിനായിരുന്നു എന്ന് ഇന്നും അജ്ഞാതം;അതിനു ശേഷം അവനെ ഞാന്‍ കണ്ടിട്ടില്ല!!
ഇപ്പോള്‍,ഞാന്‍ നാട്ടിലുണ്ടാകുമ്പോള്‍ അവന്‍ അവിടെയുണ്ടാകാറില്ല,അവനുള്ളപ്പോള്‍ ഞാനും!
അങ്ങിനെ തമ്മില്‍ കാണാതെ വര്‍ഷങ്ങള്‍!
അവണ്റ്റെ വിശ്വാസങ്ങളില്‍ മുഖ്യമായതാണുമൈനകള്‍!
രണ്ടു മൈനകളെ കണ്ടാല്‍ അന്നത്തെ ദിവസം സ്വസ്ഥം,ശുഭം!!
ഒരു മൈനയാണെങ്കിലൊ,പരിഭ്രമമായി;
പിന്നെ അടുത്ത മൈനയെ കാണുംവരേ തിരച്ചിലാണു;
ചിലപ്പോള്‍ യാത്രകള്‍ പോലും മാറ്റിവെക്കാറുണ്ട്!!
ഇന്ന്,ഏതൊരു കനത്തതിരക്കിലും,കഠിനമായ വേദനയിലും മൈനയെ കണ്ടാല്‍ ഞാന്‍ അവനെ ഓര്‍ക്കും
അവനിലേക്കുള്ള എണ്റ്റെ ഓര്‍മ്മയുടെ താക്കോലാണു മൈനകള്‍!
Tuesday, June 19, 2007
ഓര്‍മ്മയുടെ താക്കോലുകള്-ഒരു മൈന
Subscribe to:
Post Comments (Atom)
1 comment:
ഈ ഒറ്റ മൈന ഒരു വല്ലാത്ത പുകിലു തന്നേ .. അതൊരു അശുഭ ലക്ഷണമായീ പലരും പറഞ്ഞു കേട്ടിട്ടുണ്ട് .. അതിനെ സുഹ്രുത്തിന്റെ ഹ്രുദയ വികാരങളുമായീ നന്നായീ കൂട്ടിയിണക്കിയിരിക്കുന്നു.
Post a Comment