നാട്ടില്‍ തയ്യല്‍ത്തൊഴിലാളികളുടെ സമ്മേളനം നടക്കുകയാണ്. ക്ഷേമനിധി നടപ്പിലാക്കണമെന്നാണ് ആവശ്യം. നേതാവ് കത്തിക്കയറുകയാണ്:
നിങ്ങളൊന്നോര്‍ക്കണം... തെങ്ങില്‍ക്കയറുന്ന വെറും ചെത്തുതൊഴിലാളികള്‍ക്കിവിടെ ക്ഷേമനിധിയുണ്ട്; നോക്കുകൂലി വാങ്ങുന്ന അട്ടിമറിക്കാര്‍ക്ക് ക്ഷേമനിധിയുണ്ട്; വെറുതെ കത്തിയെടുത്ത് വീശുന്ന ബാര്‍ബര്‍മാര്‍ക്കിവിടെ ക്ഷേമനിധിയുണ്ട്...
എന്നാല്‍, അമ്മ പെങ്ങന്മാരെ, സഹോദരങ്ങളെ, ഞാന്‍ ചോദിക്കുകയാണ്, സൂചിയില്‍ നൂല് കോര്‍ക്കുമ്പോള്‍ നൂല് പൊട്ടി കൈവന്ന് നെഞ്ചിലിടിച്ച് നെഞ്ച് കലങ്ങുന്ന നമ്മുടെ തയ്യല്‍ത്തൊഴിലാളികള്‍ക്കിവിടെ ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
Friday, June 29, 2007
ക്ഷേമനിധി
Subscribe to:
Post Comments (Atom)
5 comments:
കൊള്ളാം തമാശ നന്നായിട്ടുണ്ടു ...
അതേ... ക്ഷേമനിധിയുണ്ടൊ..?
തയ്യല്‍ തൊഴിലാളികളെ വെറുതെ അധിക്ഷേപിക്കരുത്. വിശ്രമമില്ലാതെ, മറ്റു വിനോദങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ചോര വിയര്‍പ്പാക്കി പണിയെടുക്കുന്ന ഈ പാവം തൊഴിലാളികളെ ആക്ഷേപിക്കരുത്.'വിടരുന്ന മൊട്ടുകള്‍' അതിനുള്ള വേദിയാക്കരുത്.
avitenganum vishadamayi thiranjittu pore...eee pukiloke......?
അയ്യോ, എന്റെ അവറാന്കുട്ടിയേ, അധിക്ഷേപം മനസ്സില്‍പ്പോലും തോന്നിയില്ല. പിന്നെ ‘പാവം തൊഴിലാളികള്‍’ - എനിക്കറിയാവുന്ന എല്ലാ തയ്യല്‍ത്തൊഴിലാളികളും സമൂഹത്തില്‍ ഏറ്റവും സ്വീകാര്യരും ജനപ്രിയരുമാണ്. സമൂഹമനസ്സാക്ഷിയുടെ ചാലകശക്തികളും ഇവരാണ്. അവരങ്ങനെ പച്ചപ്പാവമൊന്നുമല്ലെന്നാ എന്റെ വിശ്വാസം:)
(ഈ കഥ പറഞ്ഞുതന്നതും ഇവരിലൊരാളാണ്.) കുട്ടി വെറുതെ പറഞ്ഞതെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം.
ഗുണാളാ, നന്ദി.
കുട്ടൂ, ക്ഷേമനിധി ഇല്ലേ? കമന്റിനു നന്ദി.
കെകെആര്‍, എന്താണുദ്ദേശിച്ചത്?
Post a Comment