Saturday, August 2, 2008

മുസ്ലിം സമൂഹം ഉണരട്ടെ ....

മുസ്ലിം സമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു പുനര്‍ വിചാരം നടത്താന്‍ സമയമായി. നാം സമാധാനത്തോടു കൂടി ജീവിക്കുന്ന നമ്മുടെ ഈ ജന്മ നാട്ടില്‍ ശാന്തിയും സമാധാനവും തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും മുഖം നോക്കാതെ വിമര്‍ശിക്കാനും നേര്‍വഴി കാണിച്ചു കൊടുക്കാനും നാം ബാധ്യസ്ഥരാണ് . ഖുറാനും നബിചര്യകളും അതിന് തെളിവായി പറയുന്നുവെന്നാല്‍ ആ പ്രസ്താവനകള്‍ നാം ആലോചിക്കണം. ആയിരത്തിനാനൂറു വര്‍ഷത്തെ സാഹചര്യങ്ങളും ഇന്നത്തെ സാഹചര്യവും ഒന്നല്ല. അത് കൊണ്ടു ഖുറാന്‍ കാലത്തിനു യോചിച്ചതല്ല. എന്നല്ല മരിച്ചു അത് വായിക്കുന്ന നാം കാലത്തെ പരിഗണിക്കുന്നില്ല എന്നെ വരൂ.
പ്രവാസത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പാടു സംഭവങ്ങള്‍ നമുക്കു വായിച്ചെടുക്കാന്‍ കഴിയും. ഉദാഹരണത്തിന് മക്കയില്‍ നിന്നും നബിയും അനുചരന്മാരും മദീനയിലേക്ക് നാട് വിട്ടു . വിശ്വാസം സംരക്ഷിക്കുകയായിരുന്നു അവരുടെ താത്പര്യം . മദീനയില്‍ ജീവിക്കുന്നവര്‍
എന്ത് മാത്രം നന്മാകളാണ് അവരോടു കാണിച്ചത് . യാതൊരു വിവേചനവും അവര്‍ കാണിച്ചില്ല. അതൊരു ചരിത്രമായിരുന്നു. അത് നാം മനസ്സിലാകണം. വായിച്ചറിയാം അനുഭവിച്ചറിയണം . നാം പ്രവാസികളുമായി എങ്ങിനെ പെരുമാറുന്നു ??
ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് പോകേണ്ടി വന്ന മുസ്ലിം സമൂഹം അവിടെ എങ്ങിനെ കഴിയുന്നു ? അവര്ക്കു അവിടെ ഒരു പാര്‍ടി തന്നെ ഉണ്ട് മുഹാജിര്‍ എന്നാണു അവരെ അറിയപെടുന്നത്. ഇന്ത്യാ രാജ്യം അത്തരത്തില്‍ ഒരു പ്രവാസിയോട്‌ പെരുമാരിയോ ?
അത് അദ്വാനിജിയെ പറ്റി ആലോചിച്ചാല്‍ മതി.
ഈ നാട് മതേതരത്വത്തില്‍ നിലനില്‍ക്കണം . വിശ്വാസങ്ങള്‍ എന്ത് മാവട്ടെ നമുക്കു മനുഷ്യരായി ജീവിക്കാം. സ്പോടനങളും ഭീകര പ്രവര്‍ത്തികളും ഏത് മതമായാലും നന്നല്ല. രാജ്യത്തെ കുഴപ്പത്തിലേക്ക് നയിക്കുന്നവരെ നമുക്കു കരുതിയിരിക്കാം . അത്തരക്കര്‍ക്കെതിരെ പ്രധിഷേധം ശക്തമാവട്ടെ .

8 comments:

അജ്ഞാതന്‍ || ajnjaathan said...

പ്രിയ സുഹ്രത്തെ....

“സ്പോടനങളും ഭീകര പ്രവര്‍ത്തികളും ഏത് മതമായാലും നന്നല്ല. രാജ്യത്തെ കുഴപ്പത്തിലേക്ക് നയിക്കുന്നവരെ നമുക്കു കരുതിയിരിക്കാം . അത്തരക്കര്‍ക്കെതിരെ പ്രധിഷേധം ശക്തമാവട്ടെ .“

ഈ വാക്കുകളോട് പൂര്‍ണ്ണമായും യോജിക്കുന്നു

ഒരഭിപ്രായം പറയാന്‍ ഉണ്ട്

“അത് കൊണ്ടു ഖുറാന്‍ കാലത്തിനു യോചിച്ചതല്ല. എന്നല്ല മരിച്ചു അത് വായിക്കുന്ന നാം കാലത്തെ പരിഗണിക്കുന്നില്ല എന്നെ വരൂ.“
[change "full stop" and put "comma" otherwise total meaning will change]

if possible edit like this

അത് കൊണ്ടു ഖുറാന്‍ കാലത്തിനു യോചിച്ചതല്ല എന്നു അര്‍ത്ഥമില്ല,മറിച്ചു ഖുര്‍ ആന്‍ വായിക്കുന്ന ചിലര്‍ കാലത്തെ പരിഗണിക്കുന്നില്ല എന്നേ വരൂ

അജ്ഞാതന്‍ || ajnjaathan said...

വീണ്ടും ഈ വഴി വരാം..നന്മകള്‍ നേരുന്നു

അനില്‍@ബ്ലോഗ് said...

നല്ല സമീപനം ആണെന്നു തോന്നുന്നു.അജ്ഞാതന്‍ പറഞ്ഞതുപോലെ വീണ്ടും ഈ വഴി വരാം.

ബഷീര്‍ വെള്ളറക്കാട്‌ said...

അക്രമങ്ങളും സ്ഫോടനങ്ങളും നടത്തി നിരപാരാധികളെ കൊല്ലുന്നവര്‍ക്ക്‌ മതമില്ല. അവരുടെ മതം അക്രമം മാത്രം..

പിന്നെ ഖുര്‍ ആനും നബി വചനങ്ങളും സ്വ താത്പര്യങ്ങള്‍ക്കും രഷ്ട്രീയ ലാഭങ്ങള്‍ക്കുമനുസരിച്ച്‌ വ്യാഖ്യാനിച്ച്‌ / ദുര്‍ വ്യാഖ്യാനിച്ച്‌ യുവതയെ രോഷത്തിന്റെയും വിഭാഗീയതയുടെയും മതം പടച്ച്‌ അതില്‍ അണിനിരത്താന്‍ ചില കുബുദ്ധികള്‍ നിരന്തരം ശ്രമിച്ച്‌ വരുന്നുണ്ട്‌ അതിനെ ചെറുത്ത്‌ തോത്പ്പിക്കേണ്ടത്‌ അനിവാര്യം.

ഇന്ത്യയെപോലെ മത സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്ത്‌ ആ രാജ്യത്തിനു നിരക്കാത്ത കാര്യം ഒരു യഥാര്‍ത്ഥ മത വിശ്വാസി ചെയ്യുകയില്ല. അനീതിക്കെതിരെ ജനാധിപത്യ രീതിയില്‍ ശബ്ദിയ്ക്കാന്‍ ഇവിടെ അവസരമുണ്ട്‌ എന്നിരിക്കെ.

ചുരുക്കം ചിലര്‍ ചെയ്യുന്ന വിഘ്ടന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു സമുദായത്തെ അടച്ചാക്ഷേപിക്കുന്നതാണിവിടെ കാണുന്നത്‌. അങ്ങിനെ ആവണമെന്ന് ആരോ അഗ്രഹിക്കുന്നതായും. അത്‌ തിരിച്ചറിയുകയും വേണം

ബഷീര്‍ വെള്ളറക്കാട്‌ said...

നന്മകള്‍ നേരുന്നു

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

പ്രിയ നജീബ് , ഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയ ഈ പോസ്റ്റിന് മാനവികതയുടെ പേരില്‍ നന്ദി പറയുന്നു , നന്മകള്‍ നേരുന്നു ..!

Anonymous said...

പക്വമായ പോസ്റ്റ്‌ നജീബ്‌ , ആശംസകൾ ,

Anonymous said...

അതു പറഞ്ഞപ്പോളാണു.. ഈ കഴിഞ്ഞ സ്ഫോടന പരമ്പരയേക്കുറിച്ചു ഞാൻ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു..
Nuclear deal and the Bomb Blast
മുസ്ലീം സമുദായം ഇതിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുന്നു എന്നതു ഖേദകരമാണു. വിദേശ ശക്തികളുടെ ഉപകരണങ്ങളായീ നമ്മുടെ യുവാക്കൾ അധപതിക്കുന്നതു കഷ്ടം തന്നേ..