Saturday, July 19, 2008

പ്ളസ്‌ ടു

പ്ളസ്‌ ടു

പീരിയഡ്‌ 1

"ഗുഡ്‌ മോാ..ര്‍.ര്‍.ണിംഗ്‌..സാാര്‍..ര്‍. ര്‍"
പകച്ചുപോയി,സക്കീര്‍ അലി...

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക്‌ ശേഷം,അധ്യാപക ജീവിതത്തിലെ രണ്ടാമധ്യായം തുടങ്ങുന്ന ആദ്യദിനം
അതൊരലര്‍ച്ചതന്നെയായിരുന്നു;
ആ കൂട്ട അലര്‍ച്ചയില്‍ മുങ്ങിപ്പോയി സക്കീര്‍ അലിസാറിണ്റ്റെ മാന്ന്യമായ 'സേം റ്റു യു'

"സാറിണ്റ്റെ പേരെന്താാ... "
"സാറിണ്റ്റെ വീടെവിടാ.. "
"എവിടാ 'പടി'ച്ചത്‌.. "
"........ "
"........ "

താന്‍ കോയമ്പേട്‌ മാര്‍ക്കറ്റിലോ അതൊ പ്ളസ്‌ ടു ക്ളാസില്‍ തന്നെയോ എന്ന്‌ അദ്ധേഹം സന്ദേഹിച്ചു

ഉത്തരം വേണ്ടാത്ത ചോദ്യങ്ങളുടെ ആര്‍പ്പുവിളികള്‍കൊണ്ട്‌ ക്ളാസ്‌മുറി ഒരു ചന്തയായി..
ചോദ്യങ്ങളെയ്യാത്തവര്‍ അട്ടഹസിച്ചു;കുമാരിമാര്‍ അമര്‍ത്തിച്ചിരിച്ചു....
പക്ഷെ... ;
സക്കീര്‍,മൌനം ഭജിച്ചു...
മരവിപ്പിക്കുന്ന മൌനം...
തീക്ഷ്ണമായ ദൃഷ്ടികള്‍ക്ക്‌ പിറകില്‍ പുച്ഛരസം!

സക്കീര്‍ അലിയുടെ നീണ്ടമൌനത്തിനു പിറകെ,ചുഴലിയകലുമ്പോലെ ശബ്ദങ്ങള്‍ അകന്നകന്നുപോയി...
ചുഴലികാറ്റ്‌ കൊണ്ടിട്ട കരിയിലകള്‍ പോലെ;പിന്നെ ചില അപശബ്ദങ്ങള്‍മാത്രമങ്ങിങ്ങു ബാക്കിയായി...

കരിയിലതുണ്ടുകളെ തല്‍ക്കാലം അവഗണിച്ചുകൊണ്ട്‌ സക്കീര്‍ അലി തുടങ്ങി
"എണ്റ്റെ പേര്‌ സക്കീര്‍ അലി,ബിരുദാനന്തരബിരുദം കഴിഞ്ഞ്‌ ഈ ഫീല്‍ഡില്‍ വന്നിട്ട്‌ വര്‍ഷങ്ങളാകുന്നു,വീട്‌ ഇവിടെ അടുത്തു തന്നെ.. "
അപശബ്ദങ്ങള്‍ മുറുകും മുമ്പെ,സക്കീര്‍ അവരുടെ എണ്ണം എടുത്തു.
പതിമൂന്ന്‌ പെണ്‍കുട്ടികള്‍;മുപ്പത്തിമ്മൂന്ന്‌ ആണ്‍കുട്ടികള്‍.

"സാറ്‌ ഇതിന്നുമുന്‍പ്‌ ഏതുസ്ക്കൂളിലായിരുന്നു... ?"
ചുമരില്‍ 'വാറൂസ്‌' എന്നെഴുതി 'ഏരൊ'ചെയ്തിരിക്കുന്ന,ബാക്ക്ബെഞ്ചിലെ 'ഏരൊ'പോയിണ്റ്റ്‌ ചെയ്തിരിക്കുന്ന പയ്യണ്റ്റേതാണ്‌ ശബ്ദം
"എന്താ നിണ്റ്റെ പേര്‌?"-സക്കീര്‍ ചോദിച്ചു.
"റിയാസ്‌.. "-ഇരുന്നിടത്തുനിന്ന്‌ എഴുന്നേല്‍ക്കാനുള്ള ഭാവം പോലും പ്രകടിപ്പിക്കാതെ അവന്‍,അലസമായി പറഞ്ഞു;വീണ്ടും അടുത്തിരിക്കുന്നവനുമായി സംസാരം തുടങ്ങി!
"എഴുനേല്‍ക്ക്‌!"-സക്കീറിണ്റ്റെ ശബ്ദം നാലുചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു
നിശ്ശബ്ദമായ ചുറ്റുപാടുകളെ നോക്കി അവന്‍ എഴുനേറ്റുനിന്നു;ആദ്യപരിഭ്രമത്തിണ്റ്റെ നിഴല്‍പ്പാടുകള്‍ അവണ്റ്റെ മുഖത്തുണ്ടായിരുന്നു

കുപ്പായത്തിണ്റ്റെ ഇത്തിരിക്കൈ തെറുത്ത്‌ കയറ്റിവെച്ച്‌,കറുത്ത്‌,മെലിഞ്ഞ ഒരു പയ്യന്‍!
"ഇങ്ങോട്ട്‌ വാ"-തണ്റ്റെ അടുത്തേക്ക്‌ സക്കീര്‍ അവനെ വിളിച്ചു
പരിഭ്രമത്തോടെ,ഇടയ്ക്കൊന്ന്‌ തിരിഞ്ഞ്‌ നോക്കി അവന്‍ വന്നു
അവണ്റ്റെ കണ്ണുകളിലേക്ക്‌ സൂക്ഷിച്ച്‌ നോക്കികൊണ്ട്‌,മൊത്തമൊന്ന്‌ വീക്ഷിച്ച്‌ സക്കീര്‍ അലി നിന്നു
ധൈര്യം ചോര്‍ന്നിട്ടില്ലെന്ന്‌ കാണിക്കാന്‍,സഹപാഠികളെ നോക്കി അവന്‍ ചിരിച്ചു;പക്ഷെ,മറുചിരികളുയരാത്തതുകൊണ്ട്‌ അവണ്റ്റെ ചിരി 'ഇളി'യായി മാറുന്നത്‌ സക്കീര്‍ വീക്ഷിച്ചു
പല്ലുകള്‍ മുഴുവന്‍ ചുവന്നിരിക്കുന്നു,
"ഗുട്ക്ക കഴിക്കാറുണ്ടല്ലെ!"
"അ..അത്‌.. "
ബീഡി വലിച്ച്‌ കറുത്തപാടുകള്‍ ചുണ്ടുകളില്‍ പ്രത്യേകമുണ്ടായിരുന്നു
"ബീഡി.. ?"
അവന്‍ തലകുനിച്ചു
കള്ളുകുടിയനും കൂടിയാണെന്ന്‌ വിശ്വസിക്കാതിരിക്കാന്‍ അവണ്റ്റെ ചൈതന്യം നഷ്ടമായ കണ്ണുകള്‍ സക്കീറിനെ അനുവദിച്ചില്ല

സക്കീര്‍ നടന്നു;കുട്ടികളുടെ പിന്നിലേക്ക്‌
കുട്ടികള്‍ക്കഭിമുഖമായി നില്‍ക്കാന്‍ അവനോട്‌ പറഞ്ഞു,എന്നിട്ട്‌ കുട്ടികളോട്‌ അവനെ വീക്ഷിക്കാന്‍ പറഞ്ഞു

ഏതാനും നിമിഷങ്ങള്‍...
വാടിയ ചേമ്പിന്‌തണ്ടുപോലേയായ അവന്‍,സ്വന്തം രൂപം ഉള്ളില്‍ക്കാണുമ്പോലെയായിരുന്നു അടുത്തനിമിഷങ്ങളില്‍..
ഷര്‍ട്ടിണ്റ്റെ കുടുക്കുകള്‍ ഇടുന്നു;'ഇന്‍'ചെയ്യുന്നു;തെറുപ്പ്‌ ഇറക്കിയിടുന്നു.....
'ഹീറോയിസത്തിലേക്കുള്ള വെമ്പലില്‍ മറന്നുപോയ,തന്നില്‍ അന്തര്‍ലീനമായ ബഹുമാനം,അച്ചടക്കം,മര്യാദ എന്നിവ അവനറിയാതെ പുറത്തുവന്നുകൊണ്ടിരുന്നു'
സക്കീര്‍ അവനെ തിരിച്ചുവിളിച്ചു
പീരീയഡ്‌ അവസാനിക്കാനുള്ള ബെല്ലടിക്കേട്ട്‌ നടാക്കാന്‍ തുടങ്ങിയ സക്കീര്‍ അലിക്ക്‌,കുട്ടികള്‍ നല്‍കിയ 'താങ്ക്സ്‌' വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞു

******************

പീരിയഡ്‌ 2