ഇന്ദുള
*ഓര്‍മ്മയുടെ താക്കോലുകള്‍*
"മുന്നാ ബയ്യാാാ......ബക്രാഗ്യാാ......... "
"മുന്നാ ബയ്യാാാ......ബക്രാഗ്യാാ......... "
"...ബക്രാഗ്യാാ......... "
ഓര്‍മ്മയുടെ ചുരം കടന്നെത്തുന്ന തണുത്ത കാറ്റില്‍ ആ ശബ്ദം,ഒരു സംഗീതം പോലെ തണ്റ്റെ കാതില്‍ അലയടിച്ചുകൊണ്ടിരുന്നു.
മരിമാതാ ക്ഷേത്രത്തിലെ നാലുകാല്‍ മണ്‌ഠപത്തിലെ തിണ്ണയില്‍,തൂണും ചാരിയിരുന്ന് ദിവാസ്വപ്നങ്ങളില്‍ അഭിരമിക്കുന്നതില്‍ നിര്‍വൃതികൊണ്ടിരുന്നു,താന്‍-ഗൌതമന്‍.
വല്ലപ്പോഴും വരുന്ന ഭക്തര്‍,തനിക്ക് ഒരു ശല്ല്യമായി തോന്നിയിരുന്നില്ല;കാരണം,ഇന്ദുളയുടെ ലോകത്തല്ലാതിരിക്കുമ്പോള്‍,ഭൂമിയില്‍ എന്തുനടന്നാലും അത് ഒരലോസരമായി തനിക്ക് അനുഭവപെട്ടിരുന്നില്ല;മാത്രമല്ല അപ്പോള്‍ മാത്രമാണ് താന്‍ ഭൂമിയിലെ കാഴ്ചകള്‍ കണ്ടിരുന്നുള്ളു
ഇന്ദുളയുമായി ലയിച്ചുചേരാന്‍ ആഗ്രഹിക്കുമ്പോള്‍,ക്ഷേത്രത്തിനു പുറംതിരിഞ്ഞ് പടിഞ്ഞാറ് നോക്കിയിരിക്കും;
അല്ലാത്തപ്പോള്‍,ക്ഷേത്രമുറ്റത്തേക്ക് കാണത്തക്കവണ്ണം കിഴക്കോട്ട് നോക്കിയിരിക്കും.
അപ്പോഴാണ് ക്ഷേത്രക്കാഴ്ചകള്‍ കാണുന്നത്.
താന്‍ മുന്‍പ് കണ്ടത്.....
ഒരാള്‍ പൈജാമയും ജുബ്ബയും ധരിച്ച് സൈക്കിളില്‍ വന്നിറങ്ങുന്നു;കോവില്‍ കവാടത്തിലെത്തിയപ്പോള്‍ പാന്‍പരാഗ് നീട്ടിതുപ്പുന്നു;കൈയ്യിലെ പൊതിയില്‍ നിന്ന് ഒരു നാളികേരമെടുക്കുന്നു;കോവിലിണ്റ്റെ ചെറിയ കവാടം തുറക്കുന്ന ശബ്ദം,മണിനാദം....
പിന്നെ ഏറെനേരം ഒന്നുമറിയുന്നില്ല.
അയാള്‍ പോകുന്നു.
ഒരു കാറില്‍ വൃദ്ധ ദമ്പതികള്‍ വന്നിറങ്ങുന്നു
അവരുടെ പക്കല്‍ ഒരു സഞ്ചിയുണ്ട്,പൂജക്കുള്ള സാധനങ്ങളായിരിക്കാം
പിന്നെയെല്ലാം ആവര്‍ത്തനം,
പാന്‍പരാഗ് ചവച്ചുള്ള തുപ്പലൊഴികെ....
മണിക്കൂറുകള്‍ക്ക് ശേഷം......
കാലികളെ മേച്ച് തിരിച്ചുവരുന്ന ചെറുപ്പക്കാരന്‍...
ചുണ്ടിനും പല്ലുകള്‍ക്കും ഇടയില്‍ തിരുകിയ 'ഹാന്‍സി'ണ്റ്റെ ഉരുള,ചൂണ്ടുവിരലിട്ട് ചുഴറ്റിയെടുത്ത് പുറത്ത് കളഞ്ഞു;
കോവിലില്‍ പ്രവേശിച്ചു....
പിന്നെയും ആവര്‍ത്തനം...
...............
എന്താണ് ഇപ്പോഴും... ?
ക്ഷേത്രം അടക്കുന്നില്ലേ.. ?!
പൂജാരി പോകുന്നത് കണ്ടില്ലല്ലോ?!!
താന്‍ കോവിലിലേക്ക് ഇറങ്ങി;
ഇതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത ക്ഷേത്രമുന്‌വശം.സമചതുരത്തിലുള്ള ഒരു ചെറിയ കോവില്‍;മുറ്റത്ത് ഒരു കുങ്കുമം,അതിണ്റ്റെ വേരുകള്‍ക്കിടയില്‍ ഒന്നുരണ്ട് നാഗവിഗ്രഹങ്ങള്‍;പിന്നെ ഒരു ശൂലവും തറച്ചിരിക്കുന്നു;ചുറ്റിലും മഞ്ഞളും കുങ്കുമവും വിതറിയിരിക്കുന്നു.കോവിലിനു ചുറ്റും ചെറിയ മതില്‍,ഒരാള്‍ക്ക് മാത്രം വലംവെക്കാവുന്ന വിസ്താരമേയുള്ളു രണ്ടിനുമിടയില്‍.ഒരു ചെറിയ ഇരുമ്പ് കവാടം;കയറിചെല്ലുന്നിടത്ത് ഒരു മണി തൂങ്ങിയാടുന്നു.ഉള്ളില്‍ ആ ചെറുപ്പക്കാരന്‍ എന്തൊക്കെയോ ചെയ്യുന്നു;നല്ല ഉയരമുള്ള വിഗ്രഹത്തിനു ചുറ്റും ആയാസപെട്ട് വലംവെക്കുന്നു,അതിനു മാത്രമുള്ള ഉയരമേയുള്ളു കോവിലിന്....
എല്ലാം കഴിഞ്ഞ് നടയടച്ച്,മണിമുഴക്കി അയാള്‍ പുറത്തിറങ്ങി.
തനിക്ക് നീട്ടിയ മഞ്ഞള്‍പ്രസാദം,അയാളെ തൃപ്തിപെടുത്താന്‍ വങ്ങിയെങ്കിലും അയാള്‍ മറഞ്ഞപ്പോള്‍ കളഞ്ഞു.
എല്ലാം വിചിത്രം!!
ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കോവിലിലേക്ക് വരാം.പൂജയും പ്രര്‍ത്ഥനയും എല്ലാം ഭക്തരുടെ ഇഷ്ടാനുസാരം നടത്താം.
വൃത്തിയും ശുദ്ധിയും ഭക്ക്തിയും അവരുടെ ഹൃദയത്തിലായിരിക്കാം...
"മുന്നാ ബയ്യാ..... "
"ബക്രാ..ആഗയാ.. "
"ഘര്‍പേ ആ.. !"
ഹൊ... എന്താണിത്?
കോവിലിനു പുറംതിരിഞ്ഞിരിക്കുകയായിരുന്ന താന്‍ അസ്വസ്ഥനായി...
സന്ധ്യയ്ക്കു ഇരുളിണ്റ്റെ കാഠിന്യം വന്നുകൊണ്ടിരിക്കുന്നു.
കാലികള്‍ വീട്ടിലെത്തിയതിണ്റ്റെ ആഹ്ളാദമായിരുന്നു,അവളുടെ ആദ്യത്തെ വിളികള്‍ക്കെങ്കില്‍,ഇപ്പോള്‍,ബയ്യ വീട്ടിലെത്താതിണ്റ്റെ സങ്കടം അനിയന്ത്രിതമാകുന്നതുപോലേയാണ്.തണുത്ത കാറ്റില്‍ ഇഴുകിചേരുന്നതുകൊണ്ടാകാം,ആ വിളികള്‍ ഒരു ശോകഗാനം പോലെ തനിക്ക് തോന്നുന്നത്;ഒരു പക്ഷെ ഇന്ദുളയുടെ ലോകത്തായിരുന്നതുകൊണ്ടുമാകാം.
അനിര്‍വചനീയ നിമിഷങ്ങളെ തല്ലികെടുത്തിയാതായിരുന്നിട്ടും തനിക്ക് ദേഷ്യം തോന്നിയില്ല,ഒപ്പം തന്നെ,
കുയിലിണ്റ്റെ മറുപാട്ട് കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന ബാല്യകാലത്തിണ്റ്റെ കൌതുകമുയരുകകൂടി ചെയ്തു ഉള്ളില്‍!
പിന്നെ ആകാംക്ഷയായി....
ഒടുവില്‍ വല്ലാത്തൊരു പരവേഷവും...
എന്താണ് മറുപടിയില്ലാത്തത്?!
ഇപ്പുറത്ത് വിളി കരച്ചിലായിരിക്കുന്നു...
"ബയ്യാാ..ആ..ബയ്യാാ..ആവോ.. "
"ആവോനാ.... ?"
എങ്കിലും അവളുടെ കരച്ചില്‍ അലമുറയാകുന്നതിനുമുന്‍പ്,മറുപടിയുടെ അലകളുണ്ടായി...
"മോട്ടൂ...ആരാഹും...മേം ആരാഹും... "
കിഴക്കുനിന്ന് കാറ്റ് വീശാതിരുന്നതുകൊണ്ടാകാം ഇത്ര നേരവും മുന്നയുടെ മറുവിളി കേള്‍ക്കാതിരുന്നത്..
"ഹൊ.... "
സമ്മര്‍ദ്ദമൊഴിയുന്നു
താണ്റ്റെ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടതെവിടേയാണ്?
ഇന്ദുളയില്ലാത്ത ഈ മണ്‌ഠപത്തില്‍ അവളെകുറിച്ചുമാത്രം ചിന്തിച്ചിരിക്കുമ്പോഴാണ്,അവളെ താന്‍ കൂടുതല്‍ അറിയുന്നത്!
പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള സുന്ദരിയായ ഭാര്യയാണവള്‍....
പ്രായം മതിക്കുന്ന ആകാരഭംഗി;ഒട്ടും ചോരാതെ,ഒട്ടും ഏറാതെ...
കൂടുതലെന്ത് പറഞ്ഞാലും അത് അവലക്ഷണമാകും;ആ സൌന്ദര്യം വര്‍ണിക്കുവാനുള്ള വരികള്‍ ആരുടെ വിരല്‍തുമ്പിലും വിരിയാതിരിക്കട്ടെ.
അവള്‍ അവിടെ,തണ്റ്റെ താമസസ്ഥലത്ത് വരാറുള്ളപ്പോള്‍......
അലഞ്ഞുതിരിഞ്ഞു നടന്ന തനിക്ക്,
താല്‍ക്കാലീകമായ അഭയം തന്ന ജിത്തുവിണ്റ്റെ-മുന്‌വശം ടയര്‍ റിപ്പയര്‍ കടയും,പിറകില്‍ ഒരു നടുമുറിയും അതിനോട് ചേര്‍ന്ന് അടുക്കളയും അടുക്കള മുറ്റം സമചതുരത്തില്‍ അരമതില്‍കെട്ടി,അവിടെ ഒരു ബോര്‍ വെള്ള സംവിധാനവും ചെയ്തിട്ടുള്ള-നീളന്‍ വീട്ടില്‍,
പാചകമെന്ന ഉദ്യോഗം കഴിഞ്ഞ് വെറുതെയിരിക്കുമ്പോള്‍.....
രാധാബെന്‍ കൂടെയുള്ളത് ഓര്‍ത്തിരുന്നില്ല.
പേരുകൊണ്ട് മാത്രം പെണ്ണായിരിക്കുന്ന അവളുടെ ശരീരം യാതൊരുവിധ കാമബാണങ്ങളുമേറ്റ് തളിര്‍ത്തിട്ടില്ലാ എന്നതും,ഏതേതു ഭാഗങ്ങള്‍ മറയ്ക്കണം,മറയ്ക്കണ്ട എന്നത് ഗൌനിക്കാതെ വെള്ളമെടുക്കനായി വരുമ്പോള്‍ അരമതില്‍ ചാടാനായിട്ടെടുക്കുന്ന സമയദൈര്‍ഖ്യവും ചിന്താമണ്‌ഠലത്തിലെവിടേയും ഉണ്ടായിരുന്നില്ല എന്നതും......
അവള്‍ വെള്ളമെടുക്കുമ്പോള്‍ മാത്രം കൈ കഴുകാനെത്തുന്ന;
തൊട്ടടുത്ത പെട്ടിക്കടയില്‍ ഇലെക്ട്രോനിക് ഉപകരണങ്ങളുടെ റിപ്പയര്‍ എന്ന മേല്‌വിലാസത്തില്‍,സില്‌വാസയില്‍നിന്ന് പെട്രോളും ഡീസലും കൊണ്ടുവന്ന് കരിംചന്തക്ക് വില്‍ക്കുന്ന,വഹാബ് ബായിയേയും അയാളുടെ അവളോടുള്ള തമാശകളേയും ഗൌനിച്ചിരുന്നില്ല..
പക്ഷെ,അവര്‍ പറയുന്നതെന്താണെന്ന് മനസ്സിലായിരുന്നില്ലെങ്കിലും അവളുടെ മുഖമിരുളുന്നതും ശബ്ദമുയരുന്നതും വഹാബ് ധൃതിയില്‍ മടങ്ങുന്നതും സന്തോഷമുണ്ടാക്കിയിരുന്നു എന്നതും.....
വഹാബിനു ശേഷമെത്തുന്ന
പോത്തിനെ മേയ്ക്കുന്ന മുന്നയുടെ,ചുവന്ന പല്ലുകള്‍ കാട്ടിയുള്ള ചിരിയും യാചനാ ഭാവങ്ങളും മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നില്ല എന്നതും.....
കുടങ്ങളെല്ലാം നിറയുംവരെ അവിടെ തിരക്കായിരുന്നു എന്നതും....
ഇതെല്ലാം കണ്ട് അവളുടെ സസുരാല്‍ കണ്ണെത്തും ദൂരത്ത്,ഒരു ചെറിയ മുറുക്കാന്‍ കടയുമിട്ട് കാവലാണെന്നുള്ളതും....
കണ്ടിട്ടും കാണാതെപ്പോയി,അറിഞ്ഞിട്ടും അറിയാതെപോയി!!
താന്‍
ഇന്ദുളയുടെ കളാകളാരവം പോലെയുള്ള സംസാരവും,
മുത്തുകള്‍ വാരിവിതറുന്ന പുഞ്ചിരിയും
വാര്‍മഴവില്ലിണ്റ്റെ ഭവഭേതങ്ങളും മാത്രം കണ്ടു,
തനിക്കായ് തനിക്കല്ലാതെ തന്നവ!
തങ്ങള്‍ തമ്മില്‍ ഭാഷയുടെ അതിര്‍വരമ്പുണ്ടായിരുന്നു
പ്രളയങ്ങളനവധിയുണ്ടായിട്ടും മതിലുകളുടെ ഉയരം കൂടിയിട്ടും,
തരാന്‍ സധിക്കാതെ പോയ ഒരു പുഞ്ചിരി പകരാന്‍ അവളെത്തുന്നത് ദൂരെനിന്നെ അറിയും;
ഹൃദയത്തിണ്റ്റെ വിറയല്‍,
മിഴികളുടെ ഇടര്‍ച്ച....
അപ്പോള്‍,
താന്‍ അഴികളില്ലാത്ത ജനലിണ്റ്റെ വലിയ വാതിലുകള്‍ മലര്‍ക്കെ തുറന്നിടും.
നിറച്ചുവെച്ച കുടങ്ങളില്‍ ഒന്നുമാത്രം അപ്പോഴും ആ പൈപ്പിന്‍ ചുവട്ടിലിരിക്കുന്നത്,
മറക്കാതെ മറന്നുവെച്ചതാണെന്ന് ആരോ തന്നോട് പറഞ്ഞിരുന്നു.....
അമര്‍ത്തിചവിട്ടുന്ന പാദങ്ങളിലെ കൊലുസ്സുകള്‍ ബഹളം വെക്കുന്നു,
എന്നാലും അവള്‍ വരുമ്പോള്‍ പുല്‍ക്കൊടികള്‍ക്ക് വേദനിക്കാറില്ല;
ആ വഴികളില്‍ ഇപ്പോഴം അവ നമ്ര ശിരസ്കരായ് നില്‍ക്കുന്നു!
തെരുവു നര്‍ത്തകണ്റ്റെ പാത്രത്തിലെ ചില്ലറകിലുങ്ങും പോലെ അവള്‍ സംസാരിക്കുന്നു;
രാധാബെന്‍ കൂടെയുണ്ട്,
പ്രതിരോധഭിത്തികള്‍ മറികടാക്കാനുള്ള ഏണി.
അവള്‍,
ഇന്ദുള
ചുറ്റുമതിലിനടുത്തെത്തി നിന്നു.
താന്‍ നോക്കി...
അവള്‍ മതിലില്‍ ഇരുന്നു;
തെറുത്തുകയറ്റിയ സാരിയും പാവാടയുടെ ഞെറിയും മുട്ടിനുമുകളില്‍ ചേര്‍ത്ത് പിടിച്ച്,
ഇടത് കാല്‍ ഉയര്‍ത്തി മതിലില്‍ വെച്ചു,പിന്നെ വലതും.
ഒന്നു തിര്‍ഞ്ഞതിനു ശേഷം മുറ്റത്തേക്കിറങ്ങി.
പൈപ്പിന്‍ ചുവട്ടില്‍ കാലുകള്‍ ഓരോന്നായി വെച്ച് പതുക്കെ കഴുകികൊണ്ടിരുന്നു.
തണ്റ്റെ ഹൃദയത്തിലെ വെണ്ണക്കല്‍ ശില്‍പ്പത്തിണ്റ്റെ കൊത്തുപണികള്‍ കഴിയും വരെ...
അവള്‍ മുഖമുയര്‍ത്തി...
ഏറെ നേരം നോക്കിനിന്നു....
ശ്വാസോച്ച്വാസം നിലച്ചു.. !
മുഖത്ത് വെള്ളം തെറിച്ചു വീണ് ഉണരുമ്പോള്‍,
അവള്‍ അടുത്ത കൈകുമ്പിള്‍ വെള്ളവും തണ്റ്റെ മുഖത്തേക്ക് തളിച്ച്,പൊട്ടിച്ചിരിച്ച് പോകാന്‍ തുടങ്ങി!
ഭാഷയുടെ അതിര്‍വരമ്പുതീറ്‍ത്ത ദൂരത്തിലും പറയ്യാതെ പറഞ്ഞ ഒരായിരം കാര്യങ്ങളുടെ നിര്‍വൃയുണ്ടായി,ഹൃദയത്തില്‍!!
"ബയ്യ,ദേറ്‍ ഹോഗയീ..,ഗറ്‍പെ ജാനേക്യാ... "
ഇന്ദുളയുടെ ലോകത്തേക്ക് മിന്നലായി,അടുത്തവീട്ടിലെ പാര്‍മര്‍ മുന്നില്‍...
ഒന്നും മിണ്ടാതെ നടന്നു...
ദിവസങ്ങള്‍ക്ക് നിമിഷങ്ങളുടെ ദൈര്‍ഘ്യം?!
എന്തിനീ സമയമിത്ര ധൃതിക്കൂട്ടുന്നു??
എല്ലാം മാറുന്നത് എത്ര വേഗം!
അന്ന് ഉണരുന്നത് തന്നെ കടക്ക് മുന്നില്‍ ബഹളം കേട്ടുകൊണ്ടാണ്.
കടം വാങ്ങി മുങ്ങിയിരുന്ന കടയുടമസ്ഥന്‍-കൊല്ലത്തുള്ള രാജനും, ജ്യേഷ്ഠന്‍ വിജയനും നാട്ടുകാരന്‍ ദീരുബായിയും കൂടി വന്നിരിക്കുന്നു.
താനും ജിത്തുവും അനധികൃതമായാണ് താമസിക്കുന്നത്,ഉടന്‍ ഇറങ്ങണം,ഇല്ലെങ്കില്‍ പോലിസില്‍ പരാതി കൊടുക്കും....
സര്‍വ്വത്ത്ര ബഹളം.
ഒരാഴ്ചക്കുള്ളില്‍ താമസം മാറി.
നേരേ മുമ്പിലുള്ള സ്ഥലത്ത് ഷെഡ് വെചുകെട്ടി എല്ലാം അങ്ങാട്ട് മാറ്റി.
പിന്നീടങ്ങോട്ട് പ്രശ്നങ്ങളുടെ പെരുമഴക്കാലമായിരുന്നു.
ജിത്തു കടംകൊടുക്കാനുള്ള പണം ചോദിച്ചു വരുന്നവറ്‍,
പെണ്ണ്‍ കേസ്സ്...തുടങ്ങി.....
ഉന്തിയും തള്ളിയും ദിവസങ്ങള്‍ നീങ്ങവേ,ഒരു ദിവസം....
"ഗൌതം,ഇന്ദുള്ള ആശുപത്രിയില.... "
"എന്താ,ജിത്തു കാര്യം... ?"
"ബ്ളേഡു കൊണ്ട് കൈയ്യിണ്റ്റെ ഞെരമ്പ് മുറിച്ചു.. "
"എന്തിന്?"
"അവളുടെ സസുരാല്‍ പീഠിപ്പിക്കാന്‍ ശ്രമിച്ചത്റേ,
ഇന്നലെ അവളുടെ കെട്ട്യോന്‍ വന്നപ്പോള്‍ അവളതു പറഞ്ഞു,
പക്ഷെ അവന്‍ അതിന് അവളെ തല്ലി... "
...........
************
മഞ്ഞ് ശക്തമായിതുടങ്ങിയിരുന്നു..
ഇരുമ്പ് തകരം മേഞ്ഞ മേല്‍ക്കൂരയും തുളച്ച് മഞ്ഞ് താഴേക്ക് ഇറ്റിവീണു.
തനിക് ഉറങ്ങാനാവാത്ത പുലരികള്‍,
നേരത്തെ എഴുനേറ്റ് ചുരുണ്ടുക്കൂടിയിരിക്കുകയല്ലാതെ തരമില്ല.
മൂടല്‍ മഞ്ഞുള്ള റോഡില്‍ നിഴലുകള്‍ മായുന്നതും നോക്കിയിരിക്കുക.
ഏറെനേരം ഇരുന്ന്,മാഞ്ഞ നിഴലുകളുടെ കണക്കെടുക്കവേ;
സൂര്യബിംബം പെട്ടെന്ന് താഴേക്കിറങ്ങിയ പ്രസരിപ്പ്....
അവിടെ അവള്‍ നില്‍ക്കുന്നു,
ഇന്ദുള!!
വറ്‍ഷങ്ങളായി അവളെ കണ്ടിട്ട് എന്ന് തോന്നിപ്പോയി...
പ്റസാദം വിട്ടകന്ന മുഖം,ക്ഷീണിച്ചവശമായ പ്രകൃതി...
ഒന്നോടി വരാന്‍ വെമ്പുന്ന മുഖഭാവം...
പക്ഷെ...
കൂടെ ആരോ ഉണ്ട്,ഒരു സ്ത്രീ...
തങ്ങള്‍ പരസ്പരം കണ്ടു...
മിഴികളിലെ പ്രകാശം എങ്ങും പരന്നു...
ശോണിമ മാഞ്ഞ അധരങ്ങളില്‍ നേറ്‍ത്ത ശോഭ പരന്നു..
അപ്പോഴും സമയം കാത്തുനിന്നില്ല...
തങ്ങള്‍ക്കിടയിലൂടെ വാഹനങ്ങള്‍ കടന്നുപോയി...
ഒടുവില്‍....
ഇന്ദുളയും!!
തിരിഞ്ഞു നോക്കാതെ!!!
സന്ധ്യയ്ക്ക് ജിത്തു വന്നു പറഞ്ഞു:
"അവളെ അവളുടെ ചേച്ചി കൂട്ടികൊണ്ടുപോയി,
ബന്ധം വേറ്‍പെടുത്താന്‍ കേസ് കൊടുത്തിട്ടുണ്ട്"
??
ഓരു വിടപറയലായിരുന്നൊ അത്??!
??
"പിന്നെ,രണ്ട് ദിവസം മുന്‍പ്,എന്നോടവള്‍ പറഞ്ഞിരുന്നു,ഗൌതത്തെ കാണണം,എന്തോ പറയാനുണ്ടെന്ന്;ഞാനത് മറന്നു"
....... .....
Sunday, August 17, 2008
ഇന്ദുള
Subscribe to:
Post Comments (Atom)
2 comments:
നാറാണീ ഇതും ഉഗ്രനായിട്ടുണ്ടു
നല്ല റയ്‌റ്റപ് കീപ് ഇറ്റ് അപ്.
കവിത എഴുത്ത് ഒരു രോഗമാണോ
Post a Comment