Sunday, September 14, 2008

ഷദാബ്‌ അഫ്രിദിയുടെ യാത്ര

ഷദാബ്‌ അഫ്രിദിയുടെ യാത്ര

2025,ആഗസ്ത്‌ 15,വെള്ളിയാഴ്ച.
ഗോഖലെ സ്കൂളിണ്റ്റെ കവാടത്തിലേക്ക്‌,മുത്തശ്ശി കുഞ്ചിയമ്മാളുടെ കൈ പിടിച്ച്‌ ഒമ്പത്‌ വയസ്സുകാരന്‍ ഗോകുല്‍ രത്നാകര്‍ നടന്നു.
ഗോഖലെ സ്കൂളില്‍,അന്ന്‌ സ്വാതന്ത്ര്യദിനാഘോഷം നടക്കുകയാണ്‌.
ചിത്രപ്പണികള്‍ ചെയ്ത വലിയ ഇരുമ്പ്‌ വാതിലുകള്‍ക്ക്‌ മുമ്പില്‍ അവര്‍ നിന്നു.
കാറ്റിലിളകിയാടുന്ന ബാനറിലെ ഭീമാകാരമായ അക്ഷരങ്ങളിലൂടെ,ഗോകുലിണ്റ്റെ മിഴികള്‍ സഞ്ചരിച്ചു.

"സ്വാതന്ത്ര്യദിനാഘോഷം,2025 ആഗസ്ത്‌ 15,വെള്ളിയാഴ്ച;
ധീരനായ-മനുഷ്യസ്നേഹി,ചന്ദ്രയ്ക്ക്‌...സ്മരണാഞ്ജലികള്‍"

"മുത്തശ്ശി,ആരാ..ചന്ദ്ര.. ?"

/....... /
"മുത്തശ്ശീ.. "
സുവര്‍ണലിപികളില്‍ മുദ്രണം ചെയ്ത വരികളില്‍ നോക്കി നിശ്ശബ്ദയായിപ്പോയ കുഞ്ചിയമ്മാള്‍,സജലങ്ങളായ തണ്റ്റെ മിഴികള്‍ തുടച്ച്‌,കൊച്ചുമകനെ നോക്കി.
"മുത്തശ്ശി, ആരാ ഈ ചന്ദ്ര?".
"നിണ്റ്റെ മുത്തച്ഛന്‍"
ഇരുമ്പുവാതിലുകള്‍ തള്ളിതുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുത്തശ്ശി പറഞ്ഞു.
ശബ്ദമുണ്ടാക്കികൊണ്ട്‌ വാതിലുകള്‍ തുറന്നു;കിതച്ചുപോയ കുഞ്ചിയമ്മാള്‍,അസ്സഹ്യമായ ചുമ മൂലം അവിടെ കുത്തിയിരുന്നുപോയി...
"മുത്തശ്ശി...മുത്തശ്ശി..എന്താ മുത്തശ്ശി.. "
"എഴുനേല്‍ക്ക്‌ മുത്തശ്ശി.. "
ഗോകുല്‍,മുത്തശ്ശിയുടെ പുറത്ത്‌ തണ്റ്റെ കുഞ്ഞ്‌ കൈകള്‍ കൊണ്ട്‌ പതുക്കെ തടവികൊടുത്തു.

മൈതാനമധ്യത്തിലെ,നാലുപാടും തിരിച്ചുവെച്ച ഉച്ചഭാഷിണിയില്‍ നിന്നും യുവരക്ക്തമുള്ള രാഷ്ട്റീയ നേതാവിണ്റ്റെ ഘോരമായ വാചാലത നാടിനെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട്‌ ഉയറ്‍ന്നുപൊങ്ങിയിരുന്നു.
"നമ്മുടെ ഈ എണ്‍പത്തിയൊന്നാം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍.എണ്റ്റെ ഹൃദയത്തിണ്റ്റെ അന്തരാളങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നത്‌ ഒരു നൊമ്പരമാണ്‌;ദേശസ്നേഹിയായിരുന്ന,മനുഷ്യസ്നേഹിയായിരുന്ന,നമ്മുടെ ഈ കൊച്ചു 'കുവ്വോട്‌' ഗ്രാമത്തിണ്റ്റെ പൊന്നോമനപുത്രനായിരുന്ന ചന്ദ്രേട്ടണ്റ്റെ വിയോഗം.അഞ്ചു വറ്‍ഷങ്ങള്‍ക്കു മുന്‍പ്‌,2020 ലെ ആഗസ്ത്‌ 15 ണ്റ്റെ ആ കറുത്ത ശനിയാഴ്ച,ആയിരക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കുവനുള്ള വിഫലശ്രമത്തിനിടയില്‍ സ്വന്തം ജീവന്‍ ബലിയറ്‍പ്പിച്ച മഹാമനുഷ്യസ്നേഹിയായിരുന്ന ചന്ദ്രേട്ടന്‍....,ആയിരക്കണക്കായാ മനുഷ്യരുടെ കൂട്ടക്കുരുതിക്കിടയില്‍,ആരാലും ഓറ്‍മ്മിക്കപെടാതെപോയ ആ മനുഷ്യണ്റ്റെ സ്മരയ്ക്കുമുമ്പില്‍ ഞാന്‍ എണ്റ്റെ ഹൃദയത്തിണ്റ്റെ ബാഷ്പാഞ്ജലികള്‍ അറ്‍പ്പിക്കുന്നു........ "

ഉച്ചക്കഴിഞ്ഞു,അവറ്‍ മടങ്ങുമ്പോള്‍.
കാല്‍നടക്കാര്‍ പാകിയ ചവിട്ടടിപാതയിലൂടെ,റെയില്‌വെ ട്രാക്കിനോട്‌ ചേറ്‍ന്ന് നടക്കുമ്പോള്‍,അവന്‍ ചോദിച്ചു.
"ആരായിരുന്നു എണ്റ്റെ മുത്തച്ചന്‍?"
"എന്തിനാ മുത്തശ്ശനെ കുറിച്ച്‌ അവരങ്ങിനെയൊക്കെ പറയുന്നേ.. ?"
റെയില്‌വെ ട്റാക്കിണ്റ്റെ അറ്റമെവിടെ എന്നു തിരയുന്ന ഭാവത്തില്‍ നടന്നിരുന്ന,കുഞ്ചിയമ്മാള്‍ക്ക്‌ തണ്റ്റെ ചിന്തകളില്‍നിന്നും വ്യതിചലിക്കാതിരിക്കാനായില്ല;അവരുടെ ശുശ്കിച്ച കൈവിരലുകളില്‍ തൂങ്ങി നടക്കുന്ന ഗോകുല്‍,തണ്റ്റെ ചോദ്യങ്ങള്‍ക്കൊപ്പം,അവരുടെ കൈവിരലുകളില്‍ മര്‍ദ്ദനമേല്‍പ്പിച്ചിരുന്നു.
"മുത്തശ്ശന്‍... "
"രാഷ്ട്റീയക്കാരണ്റ്റെ ഉല്‍പന്നമായ ശവങ്ങള്‍ക്കിടയിലെ,മറ്റൊരു വിലയേറിയ ശവം"
"ഉച്ചഭാഷിണിപെട്ടികളുടെ നെഞ്ചില്‍ മുദ്രണം ചെയ്യപേട്ടിരിക്കുന്ന സ്ഥിരം നാമം"
"ചന്ദ്രായെന്ന,ചന്ദ്രാ രാഘവേന്ദ്രന്‍,ഒരു സാധാരണ റെയില്‌വേ ഗാറ്‍ഡ്‌"

"മുത്തശ്ശി, ഒന്നു തെളിച്ചു പറയൂ മുത്തശ്ശീ... "
"അതൊരു വലിയകതയാണ്‌;ഒരു പക്ഷെ ഇപ്പോള്‍ അതിനുള്ള സമയമായിരിക്കുന്നു,നിന്നൊടത്‌ പറയാന്‍....റെയില്‌ ട്റാക്കിണ്റ്റെ അറ്റം കാണാറായിരിക്കുന്നു എന്നു തോന്നുന്നു. "
"മുത്തശ്ശി പറേണത്‌ ഒന്നും എനിക്ക്‌ മനസ്സിലാവണില്ല്യാ.. "
"എല്ലാം പറയാം,എനിക്ക്‌ പറയാന്‍ സാധിക്കാത്തത്‌ ഈ വഴികള്‍ പറയും,ഈ വഴികളില്‍ അവ കൊത്തിവെച്ചിരിക്കുന്നു;ഇതിലെയാണ്‌ ഷദാബ്‌ അഫ്റിദി നടന്നുപോയത്‌!"

****** ******
2020,ജനുവരി 1,ബുധന്‍.
മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന പ്രഭാതം.
കന്യാകുമാരിയിലെ താന്‍ താമസിക്കുന്ന 102-ആം മുറിയുടെ വാതില്‍ പൂട്ടി,ഷദാബ്‌ അഫ്റിദി പുറപ്പെട്ടു;കന്യാകുമാരിയിലെ തണ്റ്റെ അവസാനത്തെ പ്രഭാതമാണ്‌ അതെന്ന് അറിയാമായിരുന്നതുകൊണ്ട്‌,മഞ്ഞുപാളികളെ കടന്നെത്തുന്ന സൂര്യോദയത്തിനായ്‌ ഷദാബ്‌ കാത്തുനിന്നു.
റെയില്‌വെ ട്റാക്കുകളോടായിരുന്നു തനിക്ക്‌ പ്റിയം എന്നുള്ളതുകൊണ്ട്‌,തണ്റ്റെ കാല്‍നടയാത്രക്ക്‌ റെയില്‌വെ ട്രാക്ക്‌തന്നെ ഷദാബ്‌ തിരഞ്ഞെടുത്തു;അല്ല,അത്‌ ഷദാബിണ്റ്റെ വ്യക്തമായ തീരുമാനങ്ങളുടെ ഭാഗംതന്നെയായിരുന്നു.

ഷദാബ്‌,28 വയസ്സ്‌.
വെളുത്ത്‌ മലിഞ്ഞ ശരീരപ്രകൃതി,വശങ്ങളൊട്ടി നീണ്ടു കൂറ്‍ത്ത നാസിക;താടിരോമങ്ങള്‍ ഒട്ടുംവളറ്‍ത്താതെ,വൃത്തിയായികൊണ്ടുനടക്കുന്നതിനാല്‍ കവിളുകള്‍ ഒട്ടിയിരിക്കുന്നത്‌ വ്യക്തമായി കാണാം.കണ്ണുകള്‍ അതി തീഷ്ണങ്ങള്‍,അറിയാനുള്ള വ്യഗ്രതയും കൂറ്‍മ്മബുദ്ധിയും വെട്ടിതിളങ്ങുന്ന കണ്ണുകളിലേക്ക്‌ അധികനേരം നോക്കിനില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.തോള്‍സഞ്ചിയില്‍ കരുതിവെച്ചിരിക്കുന്ന അത്യാവശ്യം സാധനങ്ങളില്‍ ഉള്ള ജെല്‍ ഉപയോഗിച്ച്‌ മുടി പിന്നിലേക്ക്‌ ഒതുക്കിവെച്ചിരിക്കുന്നു,ഒരിഴപോലും കാറ്റിലിളകാത്തവിധം.മെലിഞ്ഞ കൈകളിലെ രക്തധമനികള്‍ തുടിച്ചുനില്‍ക്കും എപ്പോഴും.വെളുത്ത പൈജാമയും ജുബ്ബയും ധരിച്ച്‌,തോള്‍സഞ്ചിയും തൂക്കിനടക്കുന്ന അഫ്റീദി ഊറ്‍ജ്ജസ്വലനാണ്‌.

ട്റാക്കിലെ കരിങ്കല്‍ കഷ്ണങ്ങളൊ,കല്ലൊ മുള്ളൊ അയാള്‍ക്ക്‌ തടസ്സങ്ങളായിരുന്നില്ല,കുറ്റിച്ചെടികളും മുള്‍പടര്‍പ്പുകളും ഭയപെടുത്തിയില്ല
തണ്റ്റെ യാത്രയിലെ തടസ്സങ്ങളും സൌകര്യങ്ങളും അയാളെ അലോസരപെടുത്തിയിരുന്നില്ല.
ഷദാബ്‌,ആരോടും സംസാരിച്ചില്ല;ഷദാബിനോട്‌ ആരും സംസരിച്ചില്ല;അയാള്‍ സ്വച്ഛന്ദവിഹാരിയെപോലെ നടന്നു;കാറ്റും മഴയും അറിയാതെ,വെയിലും കുളിരും ഓറ്‍ക്കാതെ. കുന്നിന്‍ നിറുകയില്‍ നിന്നു അങ്ങ്‌ ദൂരേക്ക്‌ നോക്കുമ്പോള്‍ കാണുന്ന,ഏകാകിയായ്‌ ഒഴുകിവരുന്ന തീവണ്ടിപോലെ,ചിലപ്പോഴൊക്കെ അതു തോന്നിച്ചു,സ്റ്റേഷനുകളിലെത്തുമ്പോള്‍ ക്റോസ്സ്‌ ചെയ്തുപോകുന്ന തീവണ്ടികള്‍ക്കിടയിലെ പ്രകമ്പനമ്പോലെയും;പക്ഷെ എല്ലാം,കാണുന്നവറ്‍ക്ക്‌ മാത്രമായിരുന്നു!

യാത്രയില്‍,അയാള്‍ എവിടേയും തങ്ങിയില്ല.
പുഴകള്‍ കാണുമ്പോള്‍ ഷദാബ്‌ നില്‍ക്കും,എങ്ങും നോക്കും,തണ്റ്റെ തോള്‍സഞ്ചിയില്‍നിന്നും ഡയറിയെടുത്ത്‌ എന്തോ കുറിച്ചുവെക്കും.ഒരു തീവണ്ടിയെങ്കിലും കടന്നുപോകുംവരെ അയാള്‍ അവിടെ ഉണ്ടായിരിക്കും.തീവണ്ടി പാലത്തിലേക്ക്‌ പ്രവേശിക്കുന്ന നിമിഷങ്ങള്‍ മുതല്‍ അയാള്‍ ജാഗരൂകനായിരിക്കും,ഓരോ ബോഗികളും കടന്നുപോകും വരെ.തീവണ്ടി പാലത്തിലേക്ക്‌ പ്രവേശിച്ഛ സമയവും,നെടുനീളത്തില്‍ അത്‌ പാലത്തില്‍ എത്ര സമയം തങ്ങുന്നു എന്ന വിവരവും അയാള്‍ കുറിച്ചു വെക്കും;പാലത്തിണ്റ്റെ മറുവശത്ത്‌ എഞ്ചിന്‍ എത്തുന്ന സമയം കൂടി രേഖപ്പെടുത്തികാഴിഞ്ഞാല്‍ ഷദാബ്‌ യാത്ര തുടരും.അയാളുടെ യാത്രയിലെ ഓരോ പാലങ്ങള്‍ കഴിയുമ്പോഴും,പാലങ്ങള്‍ക്കും പുഴകള്‍ക്കുമായി നീക്കിവെച്ച ഡയറിത്താളുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു.

യാത്ര തുടര്‍ന്നുകൊണ്ടിരുന്ന,ഷദാബ്‌,റെയില്‌വെ ക്രോസ്സുകളില്‍ എത്തുമ്പോള്‍,ചിലപ്പോള്‍ ദിവസങ്ങള്‍ തന്നെ ചിലവഴിച്ചു ആ പരിസരങ്ങളില്‍.അവിടങ്ങളിലെ റെയില്‌വെ ഗാര്‍ഡുകളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതിലും,അവരുടെ വീടുകളില്‍പോലും ഒന്നോ രണ്ടോ ദിവസം തങ്ങുന്നതിനും അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു;അയാല്‍ അത്രയും മിടുക്കനും കൂടിയായിരുന്നു;കുലീനത്വമുള്ള ഷദാബിണ്റ്റെ പെരുമാറ്റത്തെ തിരസ്കരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
അവിടെനിന്നാണ്‌,തീവണ്ടി സമയങ്ങള്‍ കൃത്യമായി അയാള്‍ ശേഖരിച്ചത്‌.ഓരോ ക്രോസ്സിങ്ങിലും തീവണ്ടി കടന്നുപോകുന്ന സമയം മുതല്‍,അവിടങ്ങളിലെ തിരക്കും,ഗേറ്റ്‌ തുറന്നുകിടക്കുന്ന സമയങ്ങലിലെ വഹനതിരക്കും മറ്റും ഷദാബ്‌ മനസ്സിലാക്കി,തണ്റ്റെ ഡയറിയില്‍ രേഖപ്പെടുത്തി.

സ്റ്റേഷനുകളില്‍ ഒരിക്കലും അയാള്‍ അധികസമയം ചിലവഴിച്ചില്ല.
യാത്രകളില്‍,പലപ്പോഴും താന്‍ താണ്ടിയ വഴികളിലേക്ക്‌ അയാള്‍ തിരിച്ചു നടന്നു.

ഏഴുമാസം അയാള്‍ യാത്ര ചെയ്തു,കാസറഗോഡ്‌ എത്താന്‍!
ഷദാബ്‌,അവിടെ ഒരു ലോഡ്ജില്‍ തങ്ങി,ഏതാനും ദിവസം.
തണ്റ്റെ ഡയറിയുടെ പഠനമായിരുന്നു അത്രയും ദിവസം
2020,ആഗസ്ത്‌ 14,വെള്ളിയാഴ്ച.
ഷദാബ്‌ ഒരിക്കല്‍കൂടി കുവ്വോട്‌ ഗ്രാമത്തിലെത്തി;ചന്ദ്രയുടെ അടുത്തേക്ക്‌...
തണ്റ്റെ ഏഴുമാസത്തെ യാത്രക്കിടയില്‍,അയാള്‍ ഒന്നോ രണ്ടൊ ദിവസം കൂടുതല്‍ തങ്ങിയത്‌ ചന്ദ്രയുടെ വീട്ടിലായിരുന്നു.ഒരു പക്ഷെ,ഷദാബ്‌,തണ്റ്റെ ജീവിതത്തില്‍ ആദ്യമായി സ്നേഹമെന്തെന്നു മനസ്സിലാക്കാന്‍ ശ്രമിച്ചതും ഒരു വേള അയാളുടെ ഹൃദയം ആര്‍ദ്രമായതും അവിടെ വെച്ചായിരുന്നു.ച്ന്ദ്രയുടെ മകന്‍,വിനോദ്‌ ചന്ദ്ര ഷദാബിണ്റ്റെ ഉറ്റ ചങ്ങാതിയായി.വിനോദിണ്റ്റെ മകന്‍ ഗോകുലിണ്റ്റെനിശ്കളങ്കമായ പുഞ്ചിരിക്കുമുമ്പില്‍ ഷദാബ്ബ്‌ തോറ്റുപോയി.ഗോകുലിണ്റ്റെ അമ്മ വീണാ ചന്ദ്രയുടെ സാഹോദര്യത്തില്‍,അയാള്‍ തണ്റ്റെ കുട്ടിക്കാലം ഒരിക്കല്‍കൂടി കണ്ടു.കുഞ്ചിയമ്മാളുടെ മാതൃവാത്സല്ല്യത്തിണ്റ്റെ കുളിരില്‍,അയാള്‍ ആദ്യമായി സ്വസ്ഥമായി ഉറങ്ങി.
പക്ഷെ,ഷദാബ്‌ അവിടെനിന്ന്‌ ഓടിപോകുകയാണ്‌ പിന്നീട്‌ ചെയ്തത്‌!!

"മോനെ,നീ ഇത്രനാളും എവിടേയായിരുന്നു;ഒരു വാക്കുപോലും പറയാതെ പോകാന്‍ ഞങ്ങള്‍ എന്തു തെറ്റാണ്‌ നിന്നോട്‌ ചെയ്തത്‌?"
വീണ്ടും കയറിവരുന്ന ഷദാബിനെ കണ്ടപ്പോള്‍,ഓടിചെന്നുകൊണ്ട്‌ കുഞ്ചിയമ്മാള്‍ ചോദിച്ചു.അന്ന്‌ അവിടെ ഉത്സവതിമിര്‍പ്പായിരുന്നു.മുടിയനായ പുത്രന്‍ തിരിച്ചു വന്ന ആഹ്ളാദം ചന്ദ്രയും കുടുംബവും ആഘോഷിച്ചു.ഒറ്റക്കായ ചിലനിമിഷങ്ങളില്‍,വിനോദ്‌ ഷദാബിനോട്‌ ചോദിച്ചു..
"ഷദാബ്‌,നിനക്കെന്തു പറ്റി?"
"ഊം... ?"
"നീയെന്താണ്‌ ഒന്നും മിണ്ടാതെ പോയത്‌?"
/........ /
"ഷദാബ്‌.. ?"
"ഒന്നുമില്ല"
"പിന്നെ?!"
"വിനോദ്‌,ഇന്ത്യന്‍ മിലിട്ടറി എണ്റ്റെ കുടുമ്പത്തെ കൂട്ടത്തോടെ കൊന്നൊടുക്കിയതാണ്‌ ആദ്യത്തേയും അവസാനത്തേയും നഷ്ടവും പരാജയവും എന്നാണ്‌ ഞാന്‍ വിസ്വസിക്കുന്നത്‌.... "
"..?!!.. "
"ഇനി ഒരു പരാജയം കൂടി ഞാന്‍ സമ്മതിക്കില്ല;പക്ഷെ നിങ്ങളോടൊത്ത്‌ കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ ഭയത്തോടെ മനസ്സിലാക്കി,വീണ്ടും ഞാന്‍ പരാജയപ്പെടുന്നു എന്ന്‌.... "
"ഇനി എനിക്ക്‌ പരാജയപ്പെടാന്‍ ഒരവസരം കുടിയില്ല,വിനോദ്‌...എന്നോട്‌ ക്ഷമിക്കു.. "
"ഷദാബ്‌,നീ എന്താണ്‌ ഉദ്ദേശിക്കുന്നത്‌?!!"
"ഇന്നത്തെ രാത്രികൂടി കാത്തിരിക്കു"
യാത്രപറഞ്ഞിറങ്ങും മുമ്പ്‌,തണ്റ്റെ തോള്‍സഞ്ചി,ഗോകുല്‍ രത്നാകറിന്‌ സമ്മാനിച്ചാണ്‌ അയാള്‍ പോയത്‌.

****************
"മുത്തശ്ശീ,അയാളാണൊ എണ്റ്റെ അച്ഛനേയും അമ്മയേയും കൊന്നത്‌?"
"അല്ല,പക്ഷെ അയാളായിരുന്നു ഹേതു"
"എങ്ങി്‌നെ?"
"അത്‌... "
അത്‌ മുഴുവനാക്കാന്‍ കുഞ്ചിയമ്മാള്‍ക്ക്‌ കഴിഞ്ഞില്ല.
അവര്‍ ട്രാക്കില്‍ ഇരുന്നു,പിന്നെ.......
"മുത്തശ്ശീ....... "
ഗോകുല്‍ സ്തംഭിച്ചു പോയി/അവസാനകണ്ണിയും അറ്റിരിക്കുന്നു...........
നിരാലമ്പനായ അവണ്റ്റെ മുന്നില്‍ റെയില്‌വേ പാളം അവസാനമില്ലാതെ കിടന്നു.

***********
2043,ആഗസ്ത്‌ 15,ശനിയാഴ്ച.
മുത്തച്ഛന്‍,ജോലി ചെയ്തിരുന്ന കുവ്വോട്‌ ഗ്രാമത്തിലെ റെയില്‌വെ ക്രോസ്സിങ്ങിലെ ഒരൊഴിഞ്ഞ ബഞ്ചില്‍,സുമുഖനായ ഗോകുല്‍ രത്നാകര്‍ ഇരുന്നു.
മുത്തച്ചണ്റ്റേയും മുത്തശ്ശിയുടെയും ശ്രാദ്ധത്തിനു വന്നതായിരുന്നു,രത്നാകര്‍.
രത്നാകര്‍,തണ്റ്റെ ബാഗില്‍ നിന്നും ആ പഴയ ഡയറിയെടുത്തു;
2020,ആഗസ്ത്‌ 16 ലെ പ്രമുഖപത്രങ്ങളുടെ ശേഖരങ്ങളും.
എല്ലാ പത്രങ്ങളുടേയും തലക്കെട്ടില്‍ ഒരേ വാര്‍ത്തയായിരുന്നു....

"ഇന്ത്യ ചരിത്രത്തിലെ വലിയ തീവണ്ടിയപകടം,10000 തിലേറെ പേര്‍ കൊല്ലപെട്ടു;റെയില്‌വെ ഗാര്‍ഡിണ്റ്റെ കുടുംബം അറസ്ടില്‍"

ഷദാബ്‌ അഫ്രീദിയുടെ പിഴക്കാത്ത കണക്കുകൂട്ടലുകളുടെ അവസാനം.
മംഗലാപുരത്തുനിന്നും പുറപ്പെട്ട ഏറ്റവും വേഗതകൂടിയതും തിരക്കേറിയതുമായ ആ തീവണ്ടി നിയന്ത്രിച്ചിരുന്നത്‌ ഷദാബ്‌ അഫ്രീദിയായിരുന്നു
21 റെയില്‌വെ ക്രോസ്സിങ്ങുകളിലായി 6000 തിലേറെ മരണം,ഏറ്റവും വലിയ പാലത്തിലെ ദുരന്തം 4000 തിലേറെ മരണം;അനൌദ്യോഗികമായ കണക്ക്‌ 13500...

ഏതാനും ദിവസങ്ങള്‍ക്കുശേഷമുള്ള പത്രങ്ങളിലെ വാറ്‍ത്തകളിലൂടെ കണ്ണോടിച്ച രന്ത്നാകറിണ്റ്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
"കസ്റ്റഡിയിലുണ്ടായിരുന്ന വിനോദ്‌ ചന്ദ്രയും ഭാര്യ വീണാ ചന്ദ്രയും തൂങ്ങിമരിച്ചു. "
ആ പത്രത്താളുകല്‍ തണ്റ്റെ മാറോട്‌ ചേറ്‍ത്തുപിടിച്ച്‌ ഗോകുല്‍ പൊട്ടിക്കരഞ്ഞു.

അല്‍പസമയത്തെ മൌനത്തിനു ശേഷം,അന്വേഷണക്കമ്മീഷന്‍ റിപ്പോറ്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച പത്രംകൂടി അവന്‍ വായിച്ചു.
അതിലെ ചെറിയ ഒരു കോളത്തില്‍ അവറ്‍ എഴുതിയിരുന്നു;
സമയംതെറ്റി ഓടുന്ന തീവണ്ടിയുടെ സൂചനകള്‍ വൈകിയറിഞ്ഞ ഗാര്‍ഡ്സ്മാന്‍ ചന്ദ്ര,റെയില്‌വെ ട്റാക്കില്‍ കുടുങ്ങി കിടക്കുന്ന സ്കൂള്‍കുട്ടികളടക്കമുള്ള യാത്രക്കാരെ രക്ഷിക്കാന്‍ 'റെഡ്‌ ഫ്ളാഗുമായി'ട്റാക്കിലേക്ക്‌ ഓടിയിറങ്ങിയതും,അദ്ധേഹത്തിണ്റ്റെ വിഫലശ്രമങ്ങളെ തകറ്‍ത്തുകൊണ്ട്‌,അഫ്റീദിയുടെ തീവണ്ടി അദ്ധേഹത്തെ തട്ടിത്തെറിപ്പിച്ചുകൊണ്ട്‌ കടന്നുപോയി എന്നും.

ആ ഒരു കാഴ്ചയില്‍ പതറിയ അഫ്റിദിയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു.

അഫ്റിദിയുടെ ഡയറിയിലെ അവസാന താളിലെ സുവറ്‍ണലിപികള്‍ രത്നാകര്‍ വായിച്ചു.

"പ്രിയ ഗോകുല്‍.....മാപ്പ്‌... "

ആ ഡയറി അവന്‍ വലിച്ചെറിഞ്ഞു.
ഗോകുല്‍ രത്നാകറ്‍ നടന്നു;പുതിയവേരുകള്‍ കണ്ടെത്താനായി....

No comments: