Tuesday, September 16, 2008

അവസാനത്തെ ചിരി

വിശപ്പ് വിളയുന്ന വയലിന്‍ കരയില്‍
വിഷം തിന്ന് മരിച്ച കര്‍ഷകന്
കബറടക്കം
ആള്‍ക്കൂട്ടത്തിലാരോ അടക്കം പറഞ്ഞു
കര്‍ഷകനാണ് ചത്തതെങ്കില്‍ ശവവമ്ണ്ടിക്കാശ് പാതി മതി
(ഭാഗ്യവാനല്ലോ കര്‍ഷകന്‍)
മൂന്നാം നാളില്‍ അയാള്‍ ഉയിര്‍ത്തെഴുന്നേറ്റില്ല.
എങ്കിലും,
മണ്ണിട്ടു നികത്തിയ വയല്‍ നിറയെ
മാനംതൊടും മന്ദിരങ്ങളുയര്‍ന്നപ്പോള്‍
അവയുടെ ഓരത്താരോ അയാള്‍ക്കൊരു കോട്ടം കെട്ടി
(വാഴ്ത്തപ്പെട്ടവനല്ലോ കര്‍ഷകന്‍)
എല്ലാ കൊല്ലവും തിറ കെട്ടാന്‍ വണ്ണാന്മാരെത്തി.
ഓട്ടുചിലമ്പണിഞ്ഞ് അവര്‍ ഉറഞ്ഞാടി
വായ്ത്താരികള്‍ അനുഗ്രഹം ചൊരിഞ്ഞു
മുടിയഴിച്ച ശേഷം മോന്തിയാവോളം
ചിത്ര പീഠത്തിലിരുന്ന് നേര്‍ച്ച വാങ്ങി
നെറ്റിയില്‍ മഞ്ഞക്കുറിയണിഞ്ഞ ഭക്തര്‍
ശീതികരിച്ച മുറികളീല്‍ ആത്മാവിനെ തേടി
ഒടുവില്‍ ഫോക് ലോര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍
അവസാനത്തെ ചിരി
പെരുവണ്ണാന് സ്വന്തമായി.

Sunday, September 14, 2008

ഷദാബ്‌ അഫ്രിദിയുടെ യാത്ര

ഷദാബ്‌ അഫ്രിദിയുടെ യാത്ര

2025,ആഗസ്ത്‌ 15,വെള്ളിയാഴ്ച.
ഗോഖലെ സ്കൂളിണ്റ്റെ കവാടത്തിലേക്ക്‌,മുത്തശ്ശി കുഞ്ചിയമ്മാളുടെ കൈ പിടിച്ച്‌ ഒമ്പത്‌ വയസ്സുകാരന്‍ ഗോകുല്‍ രത്നാകര്‍ നടന്നു.
ഗോഖലെ സ്കൂളില്‍,അന്ന്‌ സ്വാതന്ത്ര്യദിനാഘോഷം നടക്കുകയാണ്‌.
ചിത്രപ്പണികള്‍ ചെയ്ത വലിയ ഇരുമ്പ്‌ വാതിലുകള്‍ക്ക്‌ മുമ്പില്‍ അവര്‍ നിന്നു.
കാറ്റിലിളകിയാടുന്ന ബാനറിലെ ഭീമാകാരമായ അക്ഷരങ്ങളിലൂടെ,ഗോകുലിണ്റ്റെ മിഴികള്‍ സഞ്ചരിച്ചു.

"സ്വാതന്ത്ര്യദിനാഘോഷം,2025 ആഗസ്ത്‌ 15,വെള്ളിയാഴ്ച;
ധീരനായ-മനുഷ്യസ്നേഹി,ചന്ദ്രയ്ക്ക്‌...സ്മരണാഞ്ജലികള്‍"

"മുത്തശ്ശി,ആരാ..ചന്ദ്ര.. ?"

/....... /
"മുത്തശ്ശീ.. "
സുവര്‍ണലിപികളില്‍ മുദ്രണം ചെയ്ത വരികളില്‍ നോക്കി നിശ്ശബ്ദയായിപ്പോയ കുഞ്ചിയമ്മാള്‍,സജലങ്ങളായ തണ്റ്റെ മിഴികള്‍ തുടച്ച്‌,കൊച്ചുമകനെ നോക്കി.
"മുത്തശ്ശി, ആരാ ഈ ചന്ദ്ര?".
"നിണ്റ്റെ മുത്തച്ഛന്‍"
ഇരുമ്പുവാതിലുകള്‍ തള്ളിതുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുത്തശ്ശി പറഞ്ഞു.
ശബ്ദമുണ്ടാക്കികൊണ്ട്‌ വാതിലുകള്‍ തുറന്നു;കിതച്ചുപോയ കുഞ്ചിയമ്മാള്‍,അസ്സഹ്യമായ ചുമ മൂലം അവിടെ കുത്തിയിരുന്നുപോയി...
"മുത്തശ്ശി...മുത്തശ്ശി..എന്താ മുത്തശ്ശി.. "
"എഴുനേല്‍ക്ക്‌ മുത്തശ്ശി.. "
ഗോകുല്‍,മുത്തശ്ശിയുടെ പുറത്ത്‌ തണ്റ്റെ കുഞ്ഞ്‌ കൈകള്‍ കൊണ്ട്‌ പതുക്കെ തടവികൊടുത്തു.

മൈതാനമധ്യത്തിലെ,നാലുപാടും തിരിച്ചുവെച്ച ഉച്ചഭാഷിണിയില്‍ നിന്നും യുവരക്ക്തമുള്ള രാഷ്ട്റീയ നേതാവിണ്റ്റെ ഘോരമായ വാചാലത നാടിനെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട്‌ ഉയറ്‍ന്നുപൊങ്ങിയിരുന്നു.
"നമ്മുടെ ഈ എണ്‍പത്തിയൊന്നാം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍.എണ്റ്റെ ഹൃദയത്തിണ്റ്റെ അന്തരാളങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നത്‌ ഒരു നൊമ്പരമാണ്‌;ദേശസ്നേഹിയായിരുന്ന,മനുഷ്യസ്നേഹിയായിരുന്ന,നമ്മുടെ ഈ കൊച്ചു 'കുവ്വോട്‌' ഗ്രാമത്തിണ്റ്റെ പൊന്നോമനപുത്രനായിരുന്ന ചന്ദ്രേട്ടണ്റ്റെ വിയോഗം.അഞ്ചു വറ്‍ഷങ്ങള്‍ക്കു മുന്‍പ്‌,2020 ലെ ആഗസ്ത്‌ 15 ണ്റ്റെ ആ കറുത്ത ശനിയാഴ്ച,ആയിരക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കുവനുള്ള വിഫലശ്രമത്തിനിടയില്‍ സ്വന്തം ജീവന്‍ ബലിയറ്‍പ്പിച്ച മഹാമനുഷ്യസ്നേഹിയായിരുന്ന ചന്ദ്രേട്ടന്‍....,ആയിരക്കണക്കായാ മനുഷ്യരുടെ കൂട്ടക്കുരുതിക്കിടയില്‍,ആരാലും ഓറ്‍മ്മിക്കപെടാതെപോയ ആ മനുഷ്യണ്റ്റെ സ്മരയ്ക്കുമുമ്പില്‍ ഞാന്‍ എണ്റ്റെ ഹൃദയത്തിണ്റ്റെ ബാഷ്പാഞ്ജലികള്‍ അറ്‍പ്പിക്കുന്നു........ "

ഉച്ചക്കഴിഞ്ഞു,അവറ്‍ മടങ്ങുമ്പോള്‍.
കാല്‍നടക്കാര്‍ പാകിയ ചവിട്ടടിപാതയിലൂടെ,റെയില്‌വെ ട്രാക്കിനോട്‌ ചേറ്‍ന്ന് നടക്കുമ്പോള്‍,അവന്‍ ചോദിച്ചു.
"ആരായിരുന്നു എണ്റ്റെ മുത്തച്ചന്‍?"
"എന്തിനാ മുത്തശ്ശനെ കുറിച്ച്‌ അവരങ്ങിനെയൊക്കെ പറയുന്നേ.. ?"
റെയില്‌വെ ട്റാക്കിണ്റ്റെ അറ്റമെവിടെ എന്നു തിരയുന്ന ഭാവത്തില്‍ നടന്നിരുന്ന,കുഞ്ചിയമ്മാള്‍ക്ക്‌ തണ്റ്റെ ചിന്തകളില്‍നിന്നും വ്യതിചലിക്കാതിരിക്കാനായില്ല;അവരുടെ ശുശ്കിച്ച കൈവിരലുകളില്‍ തൂങ്ങി നടക്കുന്ന ഗോകുല്‍,തണ്റ്റെ ചോദ്യങ്ങള്‍ക്കൊപ്പം,അവരുടെ കൈവിരലുകളില്‍ മര്‍ദ്ദനമേല്‍പ്പിച്ചിരുന്നു.
"മുത്തശ്ശന്‍... "
"രാഷ്ട്റീയക്കാരണ്റ്റെ ഉല്‍പന്നമായ ശവങ്ങള്‍ക്കിടയിലെ,മറ്റൊരു വിലയേറിയ ശവം"
"ഉച്ചഭാഷിണിപെട്ടികളുടെ നെഞ്ചില്‍ മുദ്രണം ചെയ്യപേട്ടിരിക്കുന്ന സ്ഥിരം നാമം"
"ചന്ദ്രായെന്ന,ചന്ദ്രാ രാഘവേന്ദ്രന്‍,ഒരു സാധാരണ റെയില്‌വേ ഗാറ്‍ഡ്‌"

"മുത്തശ്ശി, ഒന്നു തെളിച്ചു പറയൂ മുത്തശ്ശീ... "
"അതൊരു വലിയകതയാണ്‌;ഒരു പക്ഷെ ഇപ്പോള്‍ അതിനുള്ള സമയമായിരിക്കുന്നു,നിന്നൊടത്‌ പറയാന്‍....റെയില്‌ ട്റാക്കിണ്റ്റെ അറ്റം കാണാറായിരിക്കുന്നു എന്നു തോന്നുന്നു. "
"മുത്തശ്ശി പറേണത്‌ ഒന്നും എനിക്ക്‌ മനസ്സിലാവണില്ല്യാ.. "
"എല്ലാം പറയാം,എനിക്ക്‌ പറയാന്‍ സാധിക്കാത്തത്‌ ഈ വഴികള്‍ പറയും,ഈ വഴികളില്‍ അവ കൊത്തിവെച്ചിരിക്കുന്നു;ഇതിലെയാണ്‌ ഷദാബ്‌ അഫ്റിദി നടന്നുപോയത്‌!"

****** ******
2020,ജനുവരി 1,ബുധന്‍.
മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന പ്രഭാതം.
കന്യാകുമാരിയിലെ താന്‍ താമസിക്കുന്ന 102-ആം മുറിയുടെ വാതില്‍ പൂട്ടി,ഷദാബ്‌ അഫ്റിദി പുറപ്പെട്ടു;കന്യാകുമാരിയിലെ തണ്റ്റെ അവസാനത്തെ പ്രഭാതമാണ്‌ അതെന്ന് അറിയാമായിരുന്നതുകൊണ്ട്‌,മഞ്ഞുപാളികളെ കടന്നെത്തുന്ന സൂര്യോദയത്തിനായ്‌ ഷദാബ്‌ കാത്തുനിന്നു.
റെയില്‌വെ ട്റാക്കുകളോടായിരുന്നു തനിക്ക്‌ പ്റിയം എന്നുള്ളതുകൊണ്ട്‌,തണ്റ്റെ കാല്‍നടയാത്രക്ക്‌ റെയില്‌വെ ട്രാക്ക്‌തന്നെ ഷദാബ്‌ തിരഞ്ഞെടുത്തു;അല്ല,അത്‌ ഷദാബിണ്റ്റെ വ്യക്തമായ തീരുമാനങ്ങളുടെ ഭാഗംതന്നെയായിരുന്നു.

ഷദാബ്‌,28 വയസ്സ്‌.
വെളുത്ത്‌ മലിഞ്ഞ ശരീരപ്രകൃതി,വശങ്ങളൊട്ടി നീണ്ടു കൂറ്‍ത്ത നാസിക;താടിരോമങ്ങള്‍ ഒട്ടുംവളറ്‍ത്താതെ,വൃത്തിയായികൊണ്ടുനടക്കുന്നതിനാല്‍ കവിളുകള്‍ ഒട്ടിയിരിക്കുന്നത്‌ വ്യക്തമായി കാണാം.കണ്ണുകള്‍ അതി തീഷ്ണങ്ങള്‍,അറിയാനുള്ള വ്യഗ്രതയും കൂറ്‍മ്മബുദ്ധിയും വെട്ടിതിളങ്ങുന്ന കണ്ണുകളിലേക്ക്‌ അധികനേരം നോക്കിനില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.തോള്‍സഞ്ചിയില്‍ കരുതിവെച്ചിരിക്കുന്ന അത്യാവശ്യം സാധനങ്ങളില്‍ ഉള്ള ജെല്‍ ഉപയോഗിച്ച്‌ മുടി പിന്നിലേക്ക്‌ ഒതുക്കിവെച്ചിരിക്കുന്നു,ഒരിഴപോലും കാറ്റിലിളകാത്തവിധം.മെലിഞ്ഞ കൈകളിലെ രക്തധമനികള്‍ തുടിച്ചുനില്‍ക്കും എപ്പോഴും.വെളുത്ത പൈജാമയും ജുബ്ബയും ധരിച്ച്‌,തോള്‍സഞ്ചിയും തൂക്കിനടക്കുന്ന അഫ്റീദി ഊറ്‍ജ്ജസ്വലനാണ്‌.

ട്റാക്കിലെ കരിങ്കല്‍ കഷ്ണങ്ങളൊ,കല്ലൊ മുള്ളൊ അയാള്‍ക്ക്‌ തടസ്സങ്ങളായിരുന്നില്ല,കുറ്റിച്ചെടികളും മുള്‍പടര്‍പ്പുകളും ഭയപെടുത്തിയില്ല
തണ്റ്റെ യാത്രയിലെ തടസ്സങ്ങളും സൌകര്യങ്ങളും അയാളെ അലോസരപെടുത്തിയിരുന്നില്ല.
ഷദാബ്‌,ആരോടും സംസാരിച്ചില്ല;ഷദാബിനോട്‌ ആരും സംസരിച്ചില്ല;അയാള്‍ സ്വച്ഛന്ദവിഹാരിയെപോലെ നടന്നു;കാറ്റും മഴയും അറിയാതെ,വെയിലും കുളിരും ഓറ്‍ക്കാതെ. കുന്നിന്‍ നിറുകയില്‍ നിന്നു അങ്ങ്‌ ദൂരേക്ക്‌ നോക്കുമ്പോള്‍ കാണുന്ന,ഏകാകിയായ്‌ ഒഴുകിവരുന്ന തീവണ്ടിപോലെ,ചിലപ്പോഴൊക്കെ അതു തോന്നിച്ചു,സ്റ്റേഷനുകളിലെത്തുമ്പോള്‍ ക്റോസ്സ്‌ ചെയ്തുപോകുന്ന തീവണ്ടികള്‍ക്കിടയിലെ പ്രകമ്പനമ്പോലെയും;പക്ഷെ എല്ലാം,കാണുന്നവറ്‍ക്ക്‌ മാത്രമായിരുന്നു!

യാത്രയില്‍,അയാള്‍ എവിടേയും തങ്ങിയില്ല.
പുഴകള്‍ കാണുമ്പോള്‍ ഷദാബ്‌ നില്‍ക്കും,എങ്ങും നോക്കും,തണ്റ്റെ തോള്‍സഞ്ചിയില്‍നിന്നും ഡയറിയെടുത്ത്‌ എന്തോ കുറിച്ചുവെക്കും.ഒരു തീവണ്ടിയെങ്കിലും കടന്നുപോകുംവരെ അയാള്‍ അവിടെ ഉണ്ടായിരിക്കും.തീവണ്ടി പാലത്തിലേക്ക്‌ പ്രവേശിക്കുന്ന നിമിഷങ്ങള്‍ മുതല്‍ അയാള്‍ ജാഗരൂകനായിരിക്കും,ഓരോ ബോഗികളും കടന്നുപോകും വരെ.തീവണ്ടി പാലത്തിലേക്ക്‌ പ്രവേശിച്ഛ സമയവും,നെടുനീളത്തില്‍ അത്‌ പാലത്തില്‍ എത്ര സമയം തങ്ങുന്നു എന്ന വിവരവും അയാള്‍ കുറിച്ചു വെക്കും;പാലത്തിണ്റ്റെ മറുവശത്ത്‌ എഞ്ചിന്‍ എത്തുന്ന സമയം കൂടി രേഖപ്പെടുത്തികാഴിഞ്ഞാല്‍ ഷദാബ്‌ യാത്ര തുടരും.അയാളുടെ യാത്രയിലെ ഓരോ പാലങ്ങള്‍ കഴിയുമ്പോഴും,പാലങ്ങള്‍ക്കും പുഴകള്‍ക്കുമായി നീക്കിവെച്ച ഡയറിത്താളുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു.

യാത്ര തുടര്‍ന്നുകൊണ്ടിരുന്ന,ഷദാബ്‌,റെയില്‌വെ ക്രോസ്സുകളില്‍ എത്തുമ്പോള്‍,ചിലപ്പോള്‍ ദിവസങ്ങള്‍ തന്നെ ചിലവഴിച്ചു ആ പരിസരങ്ങളില്‍.അവിടങ്ങളിലെ റെയില്‌വെ ഗാര്‍ഡുകളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതിലും,അവരുടെ വീടുകളില്‍പോലും ഒന്നോ രണ്ടോ ദിവസം തങ്ങുന്നതിനും അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു;അയാല്‍ അത്രയും മിടുക്കനും കൂടിയായിരുന്നു;കുലീനത്വമുള്ള ഷദാബിണ്റ്റെ പെരുമാറ്റത്തെ തിരസ്കരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
അവിടെനിന്നാണ്‌,തീവണ്ടി സമയങ്ങള്‍ കൃത്യമായി അയാള്‍ ശേഖരിച്ചത്‌.ഓരോ ക്രോസ്സിങ്ങിലും തീവണ്ടി കടന്നുപോകുന്ന സമയം മുതല്‍,അവിടങ്ങളിലെ തിരക്കും,ഗേറ്റ്‌ തുറന്നുകിടക്കുന്ന സമയങ്ങലിലെ വഹനതിരക്കും മറ്റും ഷദാബ്‌ മനസ്സിലാക്കി,തണ്റ്റെ ഡയറിയില്‍ രേഖപ്പെടുത്തി.

സ്റ്റേഷനുകളില്‍ ഒരിക്കലും അയാള്‍ അധികസമയം ചിലവഴിച്ചില്ല.
യാത്രകളില്‍,പലപ്പോഴും താന്‍ താണ്ടിയ വഴികളിലേക്ക്‌ അയാള്‍ തിരിച്ചു നടന്നു.

ഏഴുമാസം അയാള്‍ യാത്ര ചെയ്തു,കാസറഗോഡ്‌ എത്താന്‍!
ഷദാബ്‌,അവിടെ ഒരു ലോഡ്ജില്‍ തങ്ങി,ഏതാനും ദിവസം.
തണ്റ്റെ ഡയറിയുടെ പഠനമായിരുന്നു അത്രയും ദിവസം
2020,ആഗസ്ത്‌ 14,വെള്ളിയാഴ്ച.
ഷദാബ്‌ ഒരിക്കല്‍കൂടി കുവ്വോട്‌ ഗ്രാമത്തിലെത്തി;ചന്ദ്രയുടെ അടുത്തേക്ക്‌...
തണ്റ്റെ ഏഴുമാസത്തെ യാത്രക്കിടയില്‍,അയാള്‍ ഒന്നോ രണ്ടൊ ദിവസം കൂടുതല്‍ തങ്ങിയത്‌ ചന്ദ്രയുടെ വീട്ടിലായിരുന്നു.ഒരു പക്ഷെ,ഷദാബ്‌,തണ്റ്റെ ജീവിതത്തില്‍ ആദ്യമായി സ്നേഹമെന്തെന്നു മനസ്സിലാക്കാന്‍ ശ്രമിച്ചതും ഒരു വേള അയാളുടെ ഹൃദയം ആര്‍ദ്രമായതും അവിടെ വെച്ചായിരുന്നു.ച്ന്ദ്രയുടെ മകന്‍,വിനോദ്‌ ചന്ദ്ര ഷദാബിണ്റ്റെ ഉറ്റ ചങ്ങാതിയായി.വിനോദിണ്റ്റെ മകന്‍ ഗോകുലിണ്റ്റെനിശ്കളങ്കമായ പുഞ്ചിരിക്കുമുമ്പില്‍ ഷദാബ്ബ്‌ തോറ്റുപോയി.ഗോകുലിണ്റ്റെ അമ്മ വീണാ ചന്ദ്രയുടെ സാഹോദര്യത്തില്‍,അയാള്‍ തണ്റ്റെ കുട്ടിക്കാലം ഒരിക്കല്‍കൂടി കണ്ടു.കുഞ്ചിയമ്മാളുടെ മാതൃവാത്സല്ല്യത്തിണ്റ്റെ കുളിരില്‍,അയാള്‍ ആദ്യമായി സ്വസ്ഥമായി ഉറങ്ങി.
പക്ഷെ,ഷദാബ്‌ അവിടെനിന്ന്‌ ഓടിപോകുകയാണ്‌ പിന്നീട്‌ ചെയ്തത്‌!!

"മോനെ,നീ ഇത്രനാളും എവിടേയായിരുന്നു;ഒരു വാക്കുപോലും പറയാതെ പോകാന്‍ ഞങ്ങള്‍ എന്തു തെറ്റാണ്‌ നിന്നോട്‌ ചെയ്തത്‌?"
വീണ്ടും കയറിവരുന്ന ഷദാബിനെ കണ്ടപ്പോള്‍,ഓടിചെന്നുകൊണ്ട്‌ കുഞ്ചിയമ്മാള്‍ ചോദിച്ചു.അന്ന്‌ അവിടെ ഉത്സവതിമിര്‍പ്പായിരുന്നു.മുടിയനായ പുത്രന്‍ തിരിച്ചു വന്ന ആഹ്ളാദം ചന്ദ്രയും കുടുംബവും ആഘോഷിച്ചു.ഒറ്റക്കായ ചിലനിമിഷങ്ങളില്‍,വിനോദ്‌ ഷദാബിനോട്‌ ചോദിച്ചു..
"ഷദാബ്‌,നിനക്കെന്തു പറ്റി?"
"ഊം... ?"
"നീയെന്താണ്‌ ഒന്നും മിണ്ടാതെ പോയത്‌?"
/........ /
"ഷദാബ്‌.. ?"
"ഒന്നുമില്ല"
"പിന്നെ?!"
"വിനോദ്‌,ഇന്ത്യന്‍ മിലിട്ടറി എണ്റ്റെ കുടുമ്പത്തെ കൂട്ടത്തോടെ കൊന്നൊടുക്കിയതാണ്‌ ആദ്യത്തേയും അവസാനത്തേയും നഷ്ടവും പരാജയവും എന്നാണ്‌ ഞാന്‍ വിസ്വസിക്കുന്നത്‌.... "
"..?!!.. "
"ഇനി ഒരു പരാജയം കൂടി ഞാന്‍ സമ്മതിക്കില്ല;പക്ഷെ നിങ്ങളോടൊത്ത്‌ കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ ഭയത്തോടെ മനസ്സിലാക്കി,വീണ്ടും ഞാന്‍ പരാജയപ്പെടുന്നു എന്ന്‌.... "
"ഇനി എനിക്ക്‌ പരാജയപ്പെടാന്‍ ഒരവസരം കുടിയില്ല,വിനോദ്‌...എന്നോട്‌ ക്ഷമിക്കു.. "
"ഷദാബ്‌,നീ എന്താണ്‌ ഉദ്ദേശിക്കുന്നത്‌?!!"
"ഇന്നത്തെ രാത്രികൂടി കാത്തിരിക്കു"
യാത്രപറഞ്ഞിറങ്ങും മുമ്പ്‌,തണ്റ്റെ തോള്‍സഞ്ചി,ഗോകുല്‍ രത്നാകറിന്‌ സമ്മാനിച്ചാണ്‌ അയാള്‍ പോയത്‌.

****************
"മുത്തശ്ശീ,അയാളാണൊ എണ്റ്റെ അച്ഛനേയും അമ്മയേയും കൊന്നത്‌?"
"അല്ല,പക്ഷെ അയാളായിരുന്നു ഹേതു"
"എങ്ങി്‌നെ?"
"അത്‌... "
അത്‌ മുഴുവനാക്കാന്‍ കുഞ്ചിയമ്മാള്‍ക്ക്‌ കഴിഞ്ഞില്ല.
അവര്‍ ട്രാക്കില്‍ ഇരുന്നു,പിന്നെ.......
"മുത്തശ്ശീ....... "
ഗോകുല്‍ സ്തംഭിച്ചു പോയി/അവസാനകണ്ണിയും അറ്റിരിക്കുന്നു...........
നിരാലമ്പനായ അവണ്റ്റെ മുന്നില്‍ റെയില്‌വേ പാളം അവസാനമില്ലാതെ കിടന്നു.

***********
2043,ആഗസ്ത്‌ 15,ശനിയാഴ്ച.
മുത്തച്ഛന്‍,ജോലി ചെയ്തിരുന്ന കുവ്വോട്‌ ഗ്രാമത്തിലെ റെയില്‌വെ ക്രോസ്സിങ്ങിലെ ഒരൊഴിഞ്ഞ ബഞ്ചില്‍,സുമുഖനായ ഗോകുല്‍ രത്നാകര്‍ ഇരുന്നു.
മുത്തച്ചണ്റ്റേയും മുത്തശ്ശിയുടെയും ശ്രാദ്ധത്തിനു വന്നതായിരുന്നു,രത്നാകര്‍.
രത്നാകര്‍,തണ്റ്റെ ബാഗില്‍ നിന്നും ആ പഴയ ഡയറിയെടുത്തു;
2020,ആഗസ്ത്‌ 16 ലെ പ്രമുഖപത്രങ്ങളുടെ ശേഖരങ്ങളും.
എല്ലാ പത്രങ്ങളുടേയും തലക്കെട്ടില്‍ ഒരേ വാര്‍ത്തയായിരുന്നു....

"ഇന്ത്യ ചരിത്രത്തിലെ വലിയ തീവണ്ടിയപകടം,10000 തിലേറെ പേര്‍ കൊല്ലപെട്ടു;റെയില്‌വെ ഗാര്‍ഡിണ്റ്റെ കുടുംബം അറസ്ടില്‍"

ഷദാബ്‌ അഫ്രീദിയുടെ പിഴക്കാത്ത കണക്കുകൂട്ടലുകളുടെ അവസാനം.
മംഗലാപുരത്തുനിന്നും പുറപ്പെട്ട ഏറ്റവും വേഗതകൂടിയതും തിരക്കേറിയതുമായ ആ തീവണ്ടി നിയന്ത്രിച്ചിരുന്നത്‌ ഷദാബ്‌ അഫ്രീദിയായിരുന്നു
21 റെയില്‌വെ ക്രോസ്സിങ്ങുകളിലായി 6000 തിലേറെ മരണം,ഏറ്റവും വലിയ പാലത്തിലെ ദുരന്തം 4000 തിലേറെ മരണം;അനൌദ്യോഗികമായ കണക്ക്‌ 13500...

ഏതാനും ദിവസങ്ങള്‍ക്കുശേഷമുള്ള പത്രങ്ങളിലെ വാറ്‍ത്തകളിലൂടെ കണ്ണോടിച്ച രന്ത്നാകറിണ്റ്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
"കസ്റ്റഡിയിലുണ്ടായിരുന്ന വിനോദ്‌ ചന്ദ്രയും ഭാര്യ വീണാ ചന്ദ്രയും തൂങ്ങിമരിച്ചു. "
ആ പത്രത്താളുകല്‍ തണ്റ്റെ മാറോട്‌ ചേറ്‍ത്തുപിടിച്ച്‌ ഗോകുല്‍ പൊട്ടിക്കരഞ്ഞു.

അല്‍പസമയത്തെ മൌനത്തിനു ശേഷം,അന്വേഷണക്കമ്മീഷന്‍ റിപ്പോറ്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച പത്രംകൂടി അവന്‍ വായിച്ചു.
അതിലെ ചെറിയ ഒരു കോളത്തില്‍ അവറ്‍ എഴുതിയിരുന്നു;
സമയംതെറ്റി ഓടുന്ന തീവണ്ടിയുടെ സൂചനകള്‍ വൈകിയറിഞ്ഞ ഗാര്‍ഡ്സ്മാന്‍ ചന്ദ്ര,റെയില്‌വെ ട്റാക്കില്‍ കുടുങ്ങി കിടക്കുന്ന സ്കൂള്‍കുട്ടികളടക്കമുള്ള യാത്രക്കാരെ രക്ഷിക്കാന്‍ 'റെഡ്‌ ഫ്ളാഗുമായി'ട്റാക്കിലേക്ക്‌ ഓടിയിറങ്ങിയതും,അദ്ധേഹത്തിണ്റ്റെ വിഫലശ്രമങ്ങളെ തകറ്‍ത്തുകൊണ്ട്‌,അഫ്റീദിയുടെ തീവണ്ടി അദ്ധേഹത്തെ തട്ടിത്തെറിപ്പിച്ചുകൊണ്ട്‌ കടന്നുപോയി എന്നും.

ആ ഒരു കാഴ്ചയില്‍ പതറിയ അഫ്റിദിയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു.

അഫ്റിദിയുടെ ഡയറിയിലെ അവസാന താളിലെ സുവറ്‍ണലിപികള്‍ രത്നാകര്‍ വായിച്ചു.

"പ്രിയ ഗോകുല്‍.....മാപ്പ്‌... "

ആ ഡയറി അവന്‍ വലിച്ചെറിഞ്ഞു.
ഗോകുല്‍ രത്നാകറ്‍ നടന്നു;പുതിയവേരുകള്‍ കണ്ടെത്താനായി....

Friday, September 5, 2008

മൽസരങ്ങൾ ഇനി മോബ്‌ ചാനെലിലേക്കു മാറ്റിയിരിക്കുന്നു..

വാർഷിക സമ്മാനമായ iPOD ലഭിക്കുവാൻ ഇനി മുതൽ മോബ്ചാനെലിൽ പബ്ലിഷ്‌ ചെയ്യപ്പെട്ട ക്രുതികൾ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന വിവരം അറിയിച്ചുകൊള്ളട്ടെ.
മോബ്ചാനെൽ ഒരു കണ്ടന്റ്‌ മാനേജ്‌മന്റ്‌ സിസ്റ്റം ആയീ മാറിയതിനാൽ , ബ്ലൊഗ്ഗറിനു പകരം അതു ഉപയോഗ്ഗിക്കാനാണു ഇങ്ങനേ ചെയ്യുന്നതു.. ഇതു വരേ ഈ ബ്ലോഗിൽ കണ്ടന്റ്‌ ഇട്ട നിങ്ങൾക്കു നന്ദി പറയുന്നു..അതൊടൊപ്പം ഇങ്ങനേ ഒരു സൗകര്യം കണ്ടന്റ്‌ എഴുത്തുകാർക്കു നൽകിയ ഗൂഗിളിനും ..

Tuesday, August 26, 2008

പ്രണയവഴികള്‍

സ്കൂള്‍ തുറക്കുന്നതിന്റെ തലേദിവസം.ഒരുപാട് തിരക്കുകളില്‍ മുഴുകിയിരിക്കുകയായിരുന്നു ഞാന്‍.അഡ്മിഷന്റെ കുത്തൊഴുക്ക് തീര്‍ന്നിരിക്കുന്നുഇനിയിപ്പോള്‍ ഒറ്റയും തെറ്റയുമായി ആരെങ്കിലും വന്നാലായി.അത്രയേയുള്ളൂ.അടുത്ത ദിവസം പുതിയ കുട്ടികളേയും മുഖത്ത് പുതിയ ഭാവമണിഞ്ഞ് വരുന്ന സഹപ്രവര്‍ത്തകരേയും സ്വീകരിക്കണം.അതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്.അപ്പോഴാണ്‍ ആ‍ അമ്മയും മകളും കടന്നു വന്നത്.അനുവാദം ചോദിക്കതെയുള വരവില്‍ അല്‍പ്പം നീരസം തോന്നിയെങ്കിലുംപുതിറ്യ അഡ്മിഷനാണല്ലൊയെന്ന് ഓര്‍ത്ത് മുഖത്ത് ചിരി വരുത്തി.രക്ഷിതാക്കളേയും കുട്ടികളേയും എങ്ങനെ സ്വീകരിക്കണമെന്ന് മാനേജര്‍ ഒരു സ്റ്റഡി ക്ലാസ്സ് തന്നെ തന്നിരുന്നു. “അഡ്മിഷന്‍ തീര്‍ന്നോ ടീച്ചര്‍”? അവര്‍ വെപ്രാളത്തോടെ ചോദിച്ചു. ഞാനവരെ കൌതുകത്തോടെ നോക്കിയിരുന്നു.കടും നിറത്തിലുള്ള ചുരിദാറാണ് വേഷം.സര്‍ക്കാര്‍ അനുവദിച്ചിട്ടു പോലും ഈ നാട്ടിന്‍പുറത്തെ പള്ളിക്കൂടത്തില്‍ ടീച്ചര്‍മാര്‍ പോലും ചുരിദാറിട്ട് വന്നു തുടങ്ങിയിട്ടില്ല. “മോളെ ഇവിടെത്തന്നെ ചേര്‍ക്കണമെന്ന് പ്രകാശേട്ടന് നിര്‍ബ്ബന്ധമാരുന്നു” അവര്‍ തുടര്‍ന്നു പറഞ്ഞു. ആരാ പ്രകാശേട്ടന്‍? എന്തെങ്കിലും ചോദിക്കണമല്ലോയെന്നു കരുതി ഞാന്‍ വെറുതേ തിരക്കി. “ന്റെ ഭര്‍ത്താവാ” അവരുടെ മുഖത്ത് നാണത്തിന്റെ ഒരു പൂവ് വിടര്‍ന്നു. “ആള്‍ മസ്കറ്റിലാ”.എനിക്കും സന്തോഷമായി.ഏതായാലും ഒരു ഗള്‍ഫ് രക്ഷിതാവ് തന്നല്ലോ.വേഗം അപേക്ഷാ ഫോറം എടുത്ത് നീട്ടി.അവരുടെ മുഖം മങ്ങി. “ടീച്ചര്‍,എനിക്ക് എഴുതാനൊന്നുമറിയില്ല അതോണ്ടെന്നാ മോളെ നല്ലോണം പടിപ്പിക്കണമെന്ന് ഞങ്ങ്ക്ക് ഇത്ര ആശ.ഐ സ്കോളില്‍ പടിച്ചാമോള് നന്നാവുംന്ന് പ്രകാശേട്ടന് ഒറപ്പാ” ഞങ്ങടെ ഈ സാദാ സ്കൂളിന് മസ്കറ്റിലോളം കീര്‍ത്തിയോ? ഞാനും ഇത്തിരി പൊങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ പൂരിപ്പിച്ച അപേക്ഷ ഫോറവുമായി അവര്‍ കടന്നു വന്നു. ചുരിദാറിട്ട് വന്നത് മോശായോ ?പ്രകാശേട്ടന് ഞാന്‍ ചുരിദാറിടുന്നതാ ഇഷ്ടം. അത് കേള്‍ക്കാത്തഭാവത്തില്‍ ഞാന്‍ അപേക്ഷ ഫോറം കൈയില്‍ വാങ്ങി, ഒന്ന് കണ്ണോടിച്ചു.രക്ഷിതാവ് കെ മാധവന്‍. "ഇതാരാ മാധവന്‍?”ഞാന്‍ ചോദിച്ചു. അത് അവളുടെ അഛനാണ് .തികച്ചും നിര്‍വികാരമായാണ് മറുപടി വന്നത്. “അയാളെവിടെ?”ഞാന്‍ ചോദിച്ചു. “ഓ...അയാളൊരു കൊള്ളരുതാത്തവനാണ് ടീച്ചറേ.എന്നേം മോളേം ഇട്ടിറ്റ് പോയതാ. കൊല്ലം അഞായി.” “അപ്പോള്‍ പ്രകാശന്‍?” ഞാന്‍ അറിയാതെ ചോദിച്ചു പോയി. അവരുടെ കണ്ണുകള്‍ നെയ്ത്തിരി നാളങ്ങളായി.സ്വരത്തില്‍ മധുരം നിറഞ്ഞു. “സ്നേഹമുള്ളയാളാ ടീച്ചറേ.ന്റെ കഷ്ടപ്പാട് കണ്ടിറ്റ് എനക്കൊരു ജീവിതം തന്നതാ” “നിങ്ങള്‍ അയാളുടെ കൂടെയാണോ താമസിക്കുന്നത്?” ആ മുഖം പെട്ടെന്ന് മങ്ങി.അല്ല.പ്രകാശേട്ടന്‍ ഭാര്യേം ഒരു കുട്ടീം ഉള്ളയാളാ. ഉള്ളിലെവിടേയോ തീയാളുന്നതു പോലെ എനിക്ക് തോന്നി .ഒരുപാട് ഭാര്യമാരുടെ കണ്ണീരും ശാപവും ഒരു വിലാപനദിയായി അവിടെയൊഴുകി.തുടര്‍ന്ന് ഒന്നും ചോദിക്കാതെ അപേക്ഷാ ഫോറത്തില്‍ ഒപ്പ് വച്ച് ഞാനവരെ ഓഫീസിലേക്കയച്ചു. “ആളെ മുന്‍പരിചയമുണ്ടോ?” കുറച്ചു കഴിഞ്ഞപ്പോള്‍ മുറിയിലേക്ക് കടന്നു വന്ന സഹപ്രവര്‍ത്തക ചോദിച്ചു. ഇല്ല. ആദ്യായിട്ട് കാണുകയാണെന്ന് പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു. “നല്ല ബിസിനസ്സാ.”എനിക്ക് മനസ്സിലായില്ലെന്ന് തോന്നിയിട്ടാവാം അവള്‍ വിശദീകരിച്ചു .ഏറ്റവും പഴയ ബിസിനസ്സ് തന്നെ.ഞാനപ്പോള്‍ ആ എട്ടാം ക്ലാസ്സ്കാരിയെക്കുറിച്ചാണ് ആലോചിച്ചത്.പുഴുക്കുത്തേല്‍ക്കാന്‍ പോവുന്ന പാവം പൂവ്.മസ്കറ്റ്കാരന്‍ ഭര്‍ത്താവ് നല്ല മുഖാ‍വരണം തന്നെ. ആ സ്തീ പിന്നെയും പലതവണ എന്നെക്കാണാന്‍ വന്നു.ക്ലാസ്സ് പി.റ്റി.എ,പ്രോഗ്രസ്സ് കാര്‍ഡ് അങ്ങനെ ഒഴിവാക്കനാവാത്ത സന്ദര്‍ശനങ്ങള്‍.ചിലപ്പോള്‍ അയല്‍ക്കരെക്കുറിച്ച് പരാതികള്‍ പറയും.എല്ലാവര്‍ക്കും അവളോട് അസൂയയാണത്രേ. ഒരു തവണ വന്നപ്പോള്‍ സന്തോഷത്തോടെ പറഞ്ഞു.പ്രകാശേട്ടന്‍ അടുത്ത മാസം വരുന്നു. “ദാ പൈസ അയച്ചിരിക്കുന്നു.ഞാന്‍ ബാങ്കീന്ന് വരുന്നതാ”ബാഗില്‍ നിന്നും ഒരു വലിയ നോട്ട് കെട്ടെടുത്ത് എന്നെ കാണിച്ചു.പാപം മണക്കുന്ന പണവും കൈകളിലെടുത്ത് ആവിലാസിനി ചിരിക്കുകയാണ്. അവളുടെ സങ്കല്‍പ്പത്തിലെ ഗള്‍ഫ്കാരനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത്തവണയും സഹപ്രവര്‍ത്തക എന്നെ അദ്ഭുതപ്പെടുത്തി.“അയാള്‍ സങ്കല്‍പ്പമല്ല,ശരിക്കും ഉള്ളതാ.അവധിക്ക് വരുമ്പോഴെല്ലാം അയാള്‍ ഇവരുടെ കൂടെയാണ് താമസം.” “അപ്പോള്‍ ..അവള്‍...” “തൊഴില്‍ അത് തന്നെ .പക്ഷെ അയാള്‍ക്ക് അവളെ ഇഷ്ടമാണ്” “അതെങ്ങെനെ ..”ഞാനറിയാതെ ചോദിച്ചു പോയി. “അജ്ഞാതമാണ് പ്രണയമൊഴുകും വഴികള്‍’ഒരു ത്ത്വചിന്തകയെപ്പോലെ അവള്‍ ചിരിച്ചു.

Sunday, August 17, 2008

ഇന്ദുള

ഇന്ദുള

*ഓര്‍മ്മയുടെ താക്കോലുകള്‍*

"മുന്നാ ബയ്യാാാ......ബക്രാഗ്യാാ......... "
"മുന്നാ ബയ്യാാാ......ബക്രാഗ്യാാ......... "
"...ബക്രാഗ്യാാ......... "
ഓര്‍മ്മയുടെ ചുരം കടന്നെത്തുന്ന തണുത്ത കാറ്റില്‍ ആ ശബ്ദം,ഒരു സംഗീതം പോലെ തണ്റ്റെ കാതില്‍ അലയടിച്ചുകൊണ്ടിരുന്നു.

മരിമാതാ ക്ഷേത്രത്തിലെ നാലുകാല്‍ മണ്‌ഠപത്തിലെ തിണ്ണയില്‍,തൂണും ചാരിയിരുന്ന്‌ ദിവാസ്വപ്നങ്ങളില്‍ അഭിരമിക്കുന്നതില്‍ നിര്‍വൃതികൊണ്ടിരുന്നു,താന്‍-ഗൌതമന്‍.
വല്ലപ്പോഴും വരുന്ന ഭക്തര്‍,തനിക്ക്‌ ഒരു ശല്ല്യമായി തോന്നിയിരുന്നില്ല;കാരണം,ഇന്ദുളയുടെ ലോകത്തല്ലാതിരിക്കുമ്പോള്‍,ഭൂമിയില്‍ എന്തുനടന്നാലും അത്‌ ഒരലോസരമായി തനിക്ക്‌ അനുഭവപെട്ടിരുന്നില്ല;മാത്രമല്ല അപ്പോള്‍ മാത്രമാണ്‌ താന്‍ ഭൂമിയിലെ കാഴ്ചകള്‍ കണ്ടിരുന്നുള്ളു

ഇന്ദുളയുമായി ലയിച്ചുചേരാന്‍ ആഗ്രഹിക്കുമ്പോള്‍,ക്ഷേത്രത്തിനു പുറംതിരിഞ്ഞ്‌ പടിഞ്ഞാറ്‌ നോക്കിയിരിക്കും;
അല്ലാത്തപ്പോള്‍,ക്ഷേത്രമുറ്റത്തേക്ക്‌ കാണത്തക്കവണ്ണം കിഴക്കോട്ട്‌ നോക്കിയിരിക്കും.
അപ്പോഴാണ്‌ ക്ഷേത്രക്കാഴ്ചകള്‍ കാണുന്നത്‌.
താന്‍ മുന്‍പ്‌ കണ്ടത്‌.....
ഒരാള്‍ പൈജാമയും ജുബ്ബയും ധരിച്ച്‌ സൈക്കിളില്‍ വന്നിറങ്ങുന്നു;കോവില്‍ കവാടത്തിലെത്തിയപ്പോള്‍ പാന്‍പരാഗ്‌ നീട്ടിതുപ്പുന്നു;കൈയ്യിലെ പൊതിയില്‍ നിന്ന്‌ ഒരു നാളികേരമെടുക്കുന്നു;കോവിലിണ്റ്റെ ചെറിയ കവാടം തുറക്കുന്ന ശബ്ദം,മണിനാദം....
പിന്നെ ഏറെനേരം ഒന്നുമറിയുന്നില്ല.
അയാള്‍ പോകുന്നു.
ഒരു കാറില്‍ വൃദ്ധ ദമ്പതികള്‍ വന്നിറങ്ങുന്നു
അവരുടെ പക്കല്‍ ഒരു സഞ്ചിയുണ്ട്‌,പൂജക്കുള്ള സാധനങ്ങളായിരിക്കാം
പിന്നെയെല്ലാം ആവര്‍ത്തനം,
പാന്‍പരാഗ്‌ ചവച്ചുള്ള തുപ്പലൊഴികെ....

മണിക്കൂറുകള്‍ക്ക്‌ ശേഷം......

കാലികളെ മേച്ച്‌ തിരിച്ചുവരുന്ന ചെറുപ്പക്കാരന്‍...
ചുണ്ടിനും പല്ലുകള്‍ക്കും ഇടയില്‍ തിരുകിയ 'ഹാന്‍സി'ണ്റ്റെ ഉരുള,ചൂണ്ടുവിരലിട്ട്‌ ചുഴറ്റിയെടുത്ത്‌ പുറത്ത്‌ കളഞ്ഞു;
കോവിലില്‍ പ്രവേശിച്ചു....
പിന്നെയും ആവര്‍ത്തനം...
...............

എന്താണ്‌ ഇപ്പോഴും... ?
ക്ഷേത്രം അടക്കുന്നില്ലേ.. ?!
പൂജാരി പോകുന്നത്‌ കണ്ടില്ലല്ലോ?!!

താന്‍ കോവിലിലേക്ക്‌ ഇറങ്ങി;
ഇതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത ക്ഷേത്രമുന്‌വശം.സമചതുരത്തിലുള്ള ഒരു ചെറിയ കോവില്‍;മുറ്റത്ത്‌ ഒരു കുങ്കുമം,അതിണ്റ്റെ വേരുകള്‍ക്കിടയില്‍ ഒന്നുരണ്ട്‌ നാഗവിഗ്രഹങ്ങള്‍;പിന്നെ ഒരു ശൂലവും തറച്ചിരിക്കുന്നു;ചുറ്റിലും മഞ്ഞളും കുങ്കുമവും വിതറിയിരിക്കുന്നു.കോവിലിനു ചുറ്റും ചെറിയ മതില്‍,ഒരാള്‍ക്ക്‌ മാത്രം വലംവെക്കാവുന്ന വിസ്താരമേയുള്ളു രണ്ടിനുമിടയില്‍.ഒരു ചെറിയ ഇരുമ്പ്‌ കവാടം;കയറിചെല്ലുന്നിടത്ത്‌ ഒരു മണി തൂങ്ങിയാടുന്നു.ഉള്ളില്‍ ആ ചെറുപ്പക്കാരന്‍ എന്തൊക്കെയോ ചെയ്യുന്നു;നല്ല ഉയരമുള്ള വിഗ്രഹത്തിനു ചുറ്റും ആയാസപെട്ട്‌ വലംവെക്കുന്നു,അതിനു മാത്രമുള്ള ഉയരമേയുള്ളു കോവിലിന്‌....

എല്ലാം കഴിഞ്ഞ്‌ നടയടച്ച്‌,മണിമുഴക്കി അയാള്‍ പുറത്തിറങ്ങി.
തനിക്ക്‌ നീട്ടിയ മഞ്ഞള്‍പ്രസാദം,അയാളെ തൃപ്തിപെടുത്താന്‍ വങ്ങിയെങ്കിലും അയാള്‍ മറഞ്ഞപ്പോള്‍ കളഞ്ഞു.

എല്ലാം വിചിത്രം!!
ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കോവിലിലേക്ക്‌ വരാം.പൂജയും പ്രര്‍ത്ഥനയും എല്ലാം ഭക്തരുടെ ഇഷ്ടാനുസാരം നടത്താം.
വൃത്തിയും ശുദ്ധിയും ഭക്ക്തിയും അവരുടെ ഹൃദയത്തിലായിരിക്കാം...

"മുന്നാ ബയ്യാ..... "
"ബക്രാ..ആഗയാ.. "
"ഘര്‍പേ ആ.. !"
ഹൊ... എന്താണിത്‌?
കോവിലിനു പുറംതിരിഞ്ഞിരിക്കുകയായിരുന്ന താന്‍ അസ്വസ്ഥനായി...
സന്ധ്യയ്ക്കു ഇരുളിണ്റ്റെ കാഠിന്യം വന്നുകൊണ്ടിരിക്കുന്നു.
കാലികള്‍ വീട്ടിലെത്തിയതിണ്റ്റെ ആഹ്ളാദമായിരുന്നു,അവളുടെ ആദ്യത്തെ വിളികള്‍ക്കെങ്കില്‍,ഇപ്പോള്‍,ബയ്യ വീട്ടിലെത്താതിണ്റ്റെ സങ്കടം അനിയന്ത്രിതമാകുന്നതുപോലേയാണ്‌.തണുത്ത കാറ്റില്‍ ഇഴുകിചേരുന്നതുകൊണ്ടാകാം,ആ വിളികള്‍ ഒരു ശോകഗാനം പോലെ തനിക്ക്‌ തോന്നുന്നത്‌;ഒരു പക്ഷെ ഇന്ദുളയുടെ ലോകത്തായിരുന്നതുകൊണ്ടുമാകാം.
അനിര്‍വചനീയ നിമിഷങ്ങളെ തല്ലികെടുത്തിയാതായിരുന്നിട്ടും തനിക്ക്‌ ദേഷ്യം തോന്നിയില്ല,ഒപ്പം തന്നെ,
കുയിലിണ്റ്റെ മറുപാട്ട്‌ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന ബാല്യകാലത്തിണ്റ്റെ കൌതുകമുയരുകകൂടി ചെയ്തു ഉള്ളില്‍!
പിന്നെ ആകാംക്ഷയായി....
ഒടുവില്‍ വല്ലാത്തൊരു പരവേഷവും...
എന്താണ്‌ മറുപടിയില്ലാത്തത്‌?!
ഇപ്പുറത്ത്‌ വിളി കരച്ചിലായിരിക്കുന്നു...
"ബയ്യാാ..ആ..ബയ്യാാ..ആവോ.. "
"ആവോനാ.... ?"
എങ്കിലും അവളുടെ കരച്ചില്‍ അലമുറയാകുന്നതിനുമുന്‍പ്‌,മറുപടിയുടെ അലകളുണ്ടായി...
"മോട്ടൂ...ആരാഹും...മേം ആരാഹും... "
കിഴക്കുനിന്ന് കാറ്റ്‌ വീശാതിരുന്നതുകൊണ്ടാകാം ഇത്ര നേരവും മുന്നയുടെ മറുവിളി കേള്‍ക്കാതിരുന്നത്‌..
"ഹൊ.... "
സമ്മര്‍ദ്ദമൊഴിയുന്നു

താണ്റ്റെ ചിന്തകള്‍ക്ക്‌ കടിഞ്ഞാണിട്ടതെവിടേയാണ്‌?

ഇന്ദുളയില്ലാത്ത ഈ മണ്‌ഠപത്തില്‍ അവളെകുറിച്ചുമാത്രം ചിന്തിച്ചിരിക്കുമ്പോഴാണ്‌,അവളെ താന്‍ കൂടുതല്‍ അറിയുന്നത്‌!

പതിനെട്ട്‌ വയസ്സ്‌ മാത്രം പ്രായമുള്ള സുന്ദരിയായ ഭാര്യയാണവള്‍....
പ്രായം മതിക്കുന്ന ആകാരഭംഗി;ഒട്ടും ചോരാതെ,ഒട്ടും ഏറാതെ...

കൂടുതലെന്ത്‌ പറഞ്ഞാലും അത്‌ അവലക്ഷണമാകും;ആ സൌന്ദര്യം വര്‍ണിക്കുവാനുള്ള വരികള്‍ ആരുടെ വിരല്‍തുമ്പിലും വിരിയാതിരിക്കട്ടെ.

അവള്‍ അവിടെ,തണ്റ്റെ താമസസ്ഥലത്ത്‌ വരാറുള്ളപ്പോള്‍......
അലഞ്ഞുതിരിഞ്ഞു നടന്ന തനിക്ക്‌,
താല്‍ക്കാലീകമായ അഭയം തന്ന ജിത്തുവിണ്റ്റെ-മുന്‌വശം ടയര്‍ റിപ്പയര്‍ കടയും,പിറകില്‍ ഒരു നടുമുറിയും അതിനോട്‌ ചേര്‍ന്ന്‌ അടുക്കളയും അടുക്കള മുറ്റം സമചതുരത്തില്‍ അരമതില്‍കെട്ടി,അവിടെ ഒരു ബോര്‍ വെള്ള സംവിധാനവും ചെയ്തിട്ടുള്ള-നീളന്‍ വീട്ടില്‍,
പാചകമെന്ന ഉദ്യോഗം കഴിഞ്ഞ്‌ വെറുതെയിരിക്കുമ്പോള്‍.....

രാധാബെന്‍ കൂടെയുള്ളത്‌ ഓര്‍ത്തിരുന്നില്ല.
പേരുകൊണ്ട്‌ മാത്രം പെണ്ണായിരിക്കുന്ന അവളുടെ ശരീരം യാതൊരുവിധ കാമബാണങ്ങളുമേറ്റ്‌ തളിര്‍ത്തിട്ടില്ലാ എന്നതും,ഏതേതു ഭാഗങ്ങള്‍ മറയ്ക്കണം,മറയ്ക്കണ്ട എന്നത്‌ ഗൌനിക്കാതെ വെള്ളമെടുക്കനായി വരുമ്പോള്‍ അരമതില്‍ ചാടാനായിട്ടെടുക്കുന്ന സമയദൈര്‍ഖ്യവും ചിന്താമണ്‌ഠലത്തിലെവിടേയും ഉണ്ടായിരുന്നില്ല എന്നതും......

അവള്‍ വെള്ളമെടുക്കുമ്പോള്‍ മാത്രം കൈ കഴുകാനെത്തുന്ന;
തൊട്ടടുത്ത പെട്ടിക്കടയില്‍ ഇലെക്ട്രോനിക്‌ ഉപകരണങ്ങളുടെ റിപ്പയര്‍ എന്ന മേല്‌വിലാസത്തില്‍,സില്‌വാസയില്‍നിന്ന്‌ പെട്രോളും ഡീസലും കൊണ്ടുവന്ന്‌ കരിംചന്തക്ക്‌ വില്‍ക്കുന്ന,വഹാബ്‌ ബായിയേയും അയാളുടെ അവളോടുള്ള തമാശകളേയും ഗൌനിച്ചിരുന്നില്ല..
പക്ഷെ,അവര്‍ പറയുന്നതെന്താണെന്ന്‌ മനസ്സിലായിരുന്നില്ലെങ്കിലും അവളുടെ മുഖമിരുളുന്നതും ശബ്ദമുയരുന്നതും വഹാബ്‌ ധൃതിയില്‍ മടങ്ങുന്നതും സന്തോഷമുണ്ടാക്കിയിരുന്നു എന്നതും.....

വഹാബിനു ശേഷമെത്തുന്ന
പോത്തിനെ മേയ്ക്കുന്ന മുന്നയുടെ,ചുവന്ന പല്ലുകള്‍ കാട്ടിയുള്ള ചിരിയും യാചനാ ഭാവങ്ങളും മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നില്ല എന്നതും.....
കുടങ്ങളെല്ലാം നിറയുംവരെ അവിടെ തിരക്കായിരുന്നു എന്നതും....
ഇതെല്ലാം കണ്ട്‌ അവളുടെ സസുരാല്‍ കണ്ണെത്തും ദൂരത്ത്‌,ഒരു ചെറിയ മുറുക്കാന്‍ കടയുമിട്ട്‌ കാവലാണെന്നുള്ളതും....
കണ്ടിട്ടും കാണാതെപ്പോയി,അറിഞ്ഞിട്ടും അറിയാതെപോയി!!

താന്‍
ഇന്ദുളയുടെ കളാകളാരവം പോലെയുള്ള സംസാരവും,
മുത്തുകള്‍ വാരിവിതറുന്ന പുഞ്ചിരിയും
വാര്‍മഴവില്ലിണ്റ്റെ ഭവഭേതങ്ങളും മാത്രം കണ്ടു,
തനിക്കായ്‌ തനിക്കല്ലാതെ തന്നവ!

തങ്ങള്‍ തമ്മില്‍ ഭാഷയുടെ അതിര്‍വരമ്പുണ്ടായിരുന്നു

പ്രളയങ്ങളനവധിയുണ്ടായിട്ടും മതിലുകളുടെ ഉയരം കൂടിയിട്ടും,
തരാന്‍ സധിക്കാതെ പോയ ഒരു പുഞ്ചിരി പകരാന്‍ അവളെത്തുന്നത്‌ ദൂരെനിന്നെ അറിയും;
ഹൃദയത്തിണ്റ്റെ വിറയല്‍,
മിഴികളുടെ ഇടര്‍ച്ച....
അപ്പോള്‍,
താന്‍ അഴികളില്ലാത്ത ജനലിണ്റ്റെ വലിയ വാതിലുകള്‍ മലര്‍ക്കെ തുറന്നിടും.
നിറച്ചുവെച്ച കുടങ്ങളില്‍ ഒന്നുമാത്രം അപ്പോഴും ആ പൈപ്പിന്‍ ചുവട്ടിലിരിക്കുന്നത്‌,
മറക്കാതെ മറന്നുവെച്ചതാണെന്ന്‌ ആരോ തന്നോട്‌ പറഞ്ഞിരുന്നു.....

അമര്‍ത്തിചവിട്ടുന്ന പാദങ്ങളിലെ കൊലുസ്സുകള്‍ ബഹളം വെക്കുന്നു,
എന്നാലും അവള്‍ വരുമ്പോള്‍ പുല്‍ക്കൊടികള്‍ക്ക്‌ വേദനിക്കാറില്ല;
ആ വഴികളില്‍ ഇപ്പോഴം അവ നമ്ര ശിരസ്കരായ്‌ നില്‍ക്കുന്നു!
തെരുവു നര്‍ത്തകണ്റ്റെ പാത്രത്തിലെ ചില്ലറകിലുങ്ങും പോലെ അവള്‍ സംസാരിക്കുന്നു;
രാധാബെന്‍ കൂടെയുണ്ട്‌,
പ്രതിരോധഭിത്തികള്‍ മറികടാക്കാനുള്ള ഏണി.

അവള്‍,
ഇന്ദുള
ചുറ്റുമതിലിനടുത്തെത്തി നിന്നു.
താന്‍ നോക്കി...
അവള്‍ മതിലില്‍ ഇരുന്നു;
തെറുത്തുകയറ്റിയ സാരിയും പാവാടയുടെ ഞെറിയും മുട്ടിനുമുകളില്‍ ചേര്‍ത്ത്‌ പിടിച്ച്‌,
ഇടത്‌ കാല്‍ ഉയര്‍ത്തി മതിലില്‍ വെച്ചു,പിന്നെ വലതും.
ഒന്നു തിര്‍ഞ്ഞതിനു ശേഷം മുറ്റത്തേക്കിറങ്ങി.
പൈപ്പിന്‍ ചുവട്ടില്‍ കാലുകള്‍ ഓരോന്നായി വെച്ച്‌ പതുക്കെ കഴുകികൊണ്ടിരുന്നു.
തണ്റ്റെ ഹൃദയത്തിലെ വെണ്ണക്കല്‍ ശില്‍പ്പത്തിണ്റ്റെ കൊത്തുപണികള്‍ കഴിയും വരെ...
അവള്‍ മുഖമുയര്‍ത്തി...
ഏറെ നേരം നോക്കിനിന്നു....
ശ്വാസോച്ച്വാസം നിലച്ചു.. !
മുഖത്ത്‌ വെള്ളം തെറിച്ചു വീണ്‌ ഉണരുമ്പോള്‍,
അവള്‍ അടുത്ത കൈകുമ്പിള്‍ വെള്ളവും തണ്റ്റെ മുഖത്തേക്ക്‌ തളിച്ച്‌,പൊട്ടിച്ചിരിച്ച്‌ പോകാന്‍ തുടങ്ങി!
ഭാഷയുടെ അതിര്‍വരമ്പുതീറ്‍ത്ത ദൂരത്തിലും പറയ്യാതെ പറഞ്ഞ ഒരായിരം കാര്യങ്ങളുടെ നിര്‍വൃയുണ്ടായി,ഹൃദയത്തില്‍!!

"ബയ്യ,ദേറ്‍ ഹോഗയീ..,ഗറ്‍പെ ജാനേക്യാ... "
ഇന്ദുളയുടെ ലോകത്തേക്ക്‌ മിന്നലായി,അടുത്തവീട്ടിലെ പാര്‍മര്‍ മുന്നില്‍...
ഒന്നും മിണ്ടാതെ നടന്നു...

ദിവസങ്ങള്‍ക്ക്‌ നിമിഷങ്ങളുടെ ദൈര്‍ഘ്യം?!
എന്തിനീ സമയമിത്ര ധൃതിക്കൂട്ടുന്നു??
എല്ലാം മാറുന്നത്‌ എത്ര വേഗം!


അന്ന് ഉണരുന്നത്‌ തന്നെ കടക്ക്‌ മുന്നില്‍ ബഹളം കേട്ടുകൊണ്ടാണ്‌.
കടം വാങ്ങി മുങ്ങിയിരുന്ന കടയുടമസ്ഥന്‍-കൊല്ലത്തുള്ള രാജനും, ജ്യേഷ്ഠന്‍ വിജയനും നാട്ടുകാരന്‍ ദീരുബായിയും കൂടി വന്നിരിക്കുന്നു.
താനും ജിത്തുവും അനധികൃതമായാണ്‌ താമസിക്കുന്നത്‌,ഉടന്‍ ഇറങ്ങണം,ഇല്ലെങ്കില്‍ പോലിസില്‍ പരാതി കൊടുക്കും....
സര്‍വ്വത്ത്ര ബഹളം.
ഒരാഴ്ചക്കുള്ളില്‍ താമസം മാറി.
നേരേ മുമ്പിലുള്ള സ്ഥലത്ത്‌ ഷെഡ്‌ വെചുകെട്ടി എല്ലാം അങ്ങാട്ട്‌ മാറ്റി.
പിന്നീടങ്ങോട്ട്‌ പ്രശ്നങ്ങളുടെ പെരുമഴക്കാലമായിരുന്നു.
ജിത്തു കടംകൊടുക്കാനുള്ള പണം ചോദിച്ചു വരുന്നവറ്‍,
പെണ്ണ്‍ കേസ്സ്‌...തുടങ്ങി.....

ഉന്തിയും തള്ളിയും ദിവസങ്ങള്‍ നീങ്ങവേ,ഒരു ദിവസം....
"ഗൌതം,ഇന്ദുള്ള ആശുപത്രിയില.... "
"എന്താ,ജിത്തു കാര്യം... ?"
"ബ്ളേഡു കൊണ്ട്‌ കൈയ്യിണ്റ്റെ ഞെരമ്പ്‌ മുറിച്ചു.. "
"എന്തിന്‌?"
"അവളുടെ സസുരാല്‍ പീഠിപ്പിക്കാന്‍ ശ്രമിച്ചത്റേ,
ഇന്നലെ അവളുടെ കെട്ട്യോന്‍ വന്നപ്പോള്‍ അവളതു പറഞ്ഞു,
പക്ഷെ അവന്‍ അതിന്‌ അവളെ തല്ലി... "
...........

************
മഞ്ഞ്‌ ശക്തമായിതുടങ്ങിയിരുന്നു..
ഇരുമ്പ്‌ തകരം മേഞ്ഞ മേല്‍ക്കൂരയും തുളച്ച്‌ മഞ്ഞ്‌ താഴേക്ക്‌ ഇറ്റിവീണു.
തനിക്‌ ഉറങ്ങാനാവാത്ത പുലരികള്‍,
നേരത്തെ എഴുനേറ്റ്‌ ചുരുണ്ടുക്കൂടിയിരിക്കുകയല്ലാതെ തരമില്ല.
മൂടല്‍ മഞ്ഞുള്ള റോഡില്‍ നിഴലുകള്‍ മായുന്നതും നോക്കിയിരിക്കുക.

ഏറെനേരം ഇരുന്ന്,മാഞ്ഞ നിഴലുകളുടെ കണക്കെടുക്കവേ;
സൂര്യബിംബം പെട്ടെന്ന് താഴേക്കിറങ്ങിയ പ്രസരിപ്പ്‌....
അവിടെ അവള്‍ നില്‍ക്കുന്നു,
ഇന്ദുള!!
വറ്‍ഷങ്ങളായി അവളെ കണ്ടിട്ട്‌ എന്ന് തോന്നിപ്പോയി...
പ്റസാദം വിട്ടകന്ന മുഖം,ക്ഷീണിച്ചവശമായ പ്രകൃതി...
ഒന്നോടി വരാന്‍ വെമ്പുന്ന മുഖഭാവം...
പക്ഷെ...
കൂടെ ആരോ ഉണ്ട്‌,ഒരു സ്ത്രീ...
തങ്ങള്‍ പരസ്പരം കണ്ടു...
മിഴികളിലെ പ്രകാശം എങ്ങും പരന്നു...
ശോണിമ മാഞ്ഞ അധരങ്ങളില്‍ നേറ്‍ത്ത ശോഭ പരന്നു..
അപ്പോഴും സമയം കാത്തുനിന്നില്ല...
തങ്ങള്‍ക്കിടയിലൂടെ വാഹനങ്ങള്‍ കടന്നുപോയി...

ഒടുവില്‍....
ഇന്ദുളയും!!
തിരിഞ്ഞു നോക്കാതെ!!!

സന്ധ്യയ്ക്ക്‌ ജിത്തു വന്നു പറഞ്ഞു:
"അവളെ അവളുടെ ചേച്ചി കൂട്ടികൊണ്ടുപോയി,
ബന്ധം വേറ്‍പെടുത്താന്‍ കേസ്‌ കൊടുത്തിട്ടുണ്ട്‌"
??
ഓരു വിടപറയലായിരുന്നൊ അത്‌??!

??
"പിന്നെ,രണ്ട്‌ ദിവസം മുന്‍പ്‌,എന്നോടവള്‍ പറഞ്ഞിരുന്നു,ഗൌതത്തെ കാണണം,എന്തോ പറയാനുണ്ടെന്ന്;ഞാനത്‌ മറന്നു"
....... .....

Sunday, August 3, 2008

വിടരുന്ന മൊട്ടുകൾ അംഗങ്ങൾക്കു മോബ്ചാനെലിൽ ഓൺലൈൻ സ്റ്റോർ തുറക്കാൻ സംവിധാനം.

മാന്യരേ നമസ്കാരം , ഇതു പറയുമ്പോൾ ഞാൻ അറിയാതെ വി കെ എൻ കഥകളിലെ പയ്യൻ ആവുന്നു ,നാട്ടുകാരെ അഭിസംബോധന ചെയ്യണമെങ്കിൽ രണ്ടു പാട്ട കള്ളു അകത്തു ചെല്ലണം , ഇല്ലേൽ വരുന്ന പുളിച്ച മാരണങ്ങൾ , ഈ പാവം മലയാളി പ്രോഗ്രാമർക്കു താങ്ങാൻ പറ്റില്ല. ഹി ഹി ഹു ഹു.

അപ്പോൾ കാര്യത്തിലേക്കു കടക്കാം.. മൈക്ക്‌ റ്റേസ്റ്റിംഗ്‌ , മൈക്‌ റ്റേസ്റ്റിംഗ്‌ , നല്ല റ്റേസ്റ്റ്‌ തന്നേ,

ബ്ലോഗർമ്മാരെ സംഘടിപ്പിച്ചു കൊണ്ടു ഒരു പോർട്ടൽ മോബ്ചാനെൽ http://www.mobchannel.com എന്നു പേരിൽ ഈയുള്ളവൻ കൊണ്ടു നടക്കുന്ന കാര്യം കുറച്ചു പേർക്കെങ്കിലും അറിയാമല്ലോ.. ഇപ്പോൾ പതിയേ അതു മറ്റുള്ളവരുക്കു ഉപയോഗിക്കാൻ പറ്റുന്ന വിധമായിട്ടുണ്ടു, ഒരു പരീക്ഷണം എന്ന നിലയിൽ ഒരു കുഞ്ഞു ഓൺലെൻ മീഡിയ സ്ടോറും തുറന്നിരുന്നു..

ഞാൻ അടിസ്ഥാനപരമായീ ഒരു പ്രോഗ്രാമർ ആണു അതു കൊണ്ടൂ തന്നെ ഒരു സ്റ്റോർ നടത്തിക്കൊണ്ടു പോകാനുള്ള പാടവം തീരെ ഇല്ല. പോരാത്തതിനു സമയക്കുറവും. അതു കൊണ്ടു ഇതു നടത്തിക്കൊണ്ടു പോകാൻ കഴിവുള്ള ആരേലും വന്നാൽ അവരുടെ സാധന സാമഗ്രികൾ വിൽക്കാനുള്ള്‌ ഉപാധി ശരിയാക്കിത്തരാം..
പേയ്പാലിലൂടെ ഓൻലൈൻ ആയീ പണം സ്വീകരിക്കാനുള്ള സംവിധാനവും ഉണ്ടു.


താൽപര്യമുള്ളവർ , വെരിഫയബിൾ ആയാ വിലാസവും, സ്റ്റോർ സബ്കോന്റ്രാക്റ്റ്‌ എടുക്കാൻ താൽപര്യവും ഉണ്ടു എന്നു കാണിച്ചു ഒരെ മെയിൽ praveengeorgem@gmail.com എന്ന വിലാസത്തിൽ അയക്കൂ,, ശേഷം നെറ്റ്‌ തിരയിൽ കാണാം..

Saturday, August 2, 2008

മുസ്ലിം സമൂഹം ഉണരട്ടെ ....

മുസ്ലിം സമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു പുനര്‍ വിചാരം നടത്താന്‍ സമയമായി. നാം സമാധാനത്തോടു കൂടി ജീവിക്കുന്ന നമ്മുടെ ഈ ജന്മ നാട്ടില്‍ ശാന്തിയും സമാധാനവും തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും മുഖം നോക്കാതെ വിമര്‍ശിക്കാനും നേര്‍വഴി കാണിച്ചു കൊടുക്കാനും നാം ബാധ്യസ്ഥരാണ് . ഖുറാനും നബിചര്യകളും അതിന് തെളിവായി പറയുന്നുവെന്നാല്‍ ആ പ്രസ്താവനകള്‍ നാം ആലോചിക്കണം. ആയിരത്തിനാനൂറു വര്‍ഷത്തെ സാഹചര്യങ്ങളും ഇന്നത്തെ സാഹചര്യവും ഒന്നല്ല. അത് കൊണ്ടു ഖുറാന്‍ കാലത്തിനു യോചിച്ചതല്ല. എന്നല്ല മരിച്ചു അത് വായിക്കുന്ന നാം കാലത്തെ പരിഗണിക്കുന്നില്ല എന്നെ വരൂ.
പ്രവാസത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പാടു സംഭവങ്ങള്‍ നമുക്കു വായിച്ചെടുക്കാന്‍ കഴിയും. ഉദാഹരണത്തിന് മക്കയില്‍ നിന്നും നബിയും അനുചരന്മാരും മദീനയിലേക്ക് നാട് വിട്ടു . വിശ്വാസം സംരക്ഷിക്കുകയായിരുന്നു അവരുടെ താത്പര്യം . മദീനയില്‍ ജീവിക്കുന്നവര്‍
എന്ത് മാത്രം നന്മാകളാണ് അവരോടു കാണിച്ചത് . യാതൊരു വിവേചനവും അവര്‍ കാണിച്ചില്ല. അതൊരു ചരിത്രമായിരുന്നു. അത് നാം മനസ്സിലാകണം. വായിച്ചറിയാം അനുഭവിച്ചറിയണം . നാം പ്രവാസികളുമായി എങ്ങിനെ പെരുമാറുന്നു ??
ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് പോകേണ്ടി വന്ന മുസ്ലിം സമൂഹം അവിടെ എങ്ങിനെ കഴിയുന്നു ? അവര്ക്കു അവിടെ ഒരു പാര്‍ടി തന്നെ ഉണ്ട് മുഹാജിര്‍ എന്നാണു അവരെ അറിയപെടുന്നത്. ഇന്ത്യാ രാജ്യം അത്തരത്തില്‍ ഒരു പ്രവാസിയോട്‌ പെരുമാരിയോ ?
അത് അദ്വാനിജിയെ പറ്റി ആലോചിച്ചാല്‍ മതി.
ഈ നാട് മതേതരത്വത്തില്‍ നിലനില്‍ക്കണം . വിശ്വാസങ്ങള്‍ എന്ത് മാവട്ടെ നമുക്കു മനുഷ്യരായി ജീവിക്കാം. സ്പോടനങളും ഭീകര പ്രവര്‍ത്തികളും ഏത് മതമായാലും നന്നല്ല. രാജ്യത്തെ കുഴപ്പത്തിലേക്ക് നയിക്കുന്നവരെ നമുക്കു കരുതിയിരിക്കാം . അത്തരക്കര്‍ക്കെതിരെ പ്രധിഷേധം ശക്തമാവട്ടെ .