Thursday, May 8, 2008

ഇന്റര്‍നെറ്റ് അധിഷ്ഠിത സേവന സംരംഭകരെയും, സാങ്കേതിക വിദഗ്ധരെയും, മാധ്യമപ്രവര്‍ത്തകരെയും, ബ്ലോഗര്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ട് സെമിനാര്‍

സുഹൃത്തുക്കളെ,

കേരളത്തിലെ ഇന്റര്‍നെറ്റ് അധിഷ്ഠിത സേവന സംരംഭകരെയും, സാങ്കേതിക വിദഗ്ധരെയും, മാധ്യമപ്രവര്‍ത്തകരെയും, ബ്ലോഗര്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു സെമിനാര്‍ നടത്താന്‍ വിടരുന്നമൊട്ടുകള്‍ കമ്മ്യൂണിറ്റി ആഗ്രഹിക്കുന്നു. ജൂണ്‍ അവസാന വാരം കൊച്ചിയില്‍ വച്ചു സെമിനാര്‍ നടത്താമെന്നാണ് കരുതുന്നത്.
ഇന്ന് കേരളത്തിനകത്തും പുറത്തും ഒരുപാട് ഇന്റര്‍നെറ്റ് അധിഷ്ഠിത സേവന സംരംഭകരും, സാങ്കേതിക വിദഗ്ധന്മാരും ഉണ്ടെങ്കിലും ഒരു മുഖാമുഖത്തിനോ, പുതിയ സാങ്കേതികവിദ്യകളെ സംരംഭകര്‍ക്കോ, ബ്ലോഗര്‍മാര്‍ക്കോ പരിചയപ്പെടാനോ അടുത്തറിയുവാനോ ഉള്ള അവസരമില്ലെന്നത് തികച്ചും ഖേദകരമാണ്. കേരളത്തില്‍ ഈ മേഖല വേണ്ടത്ര പുഷ്ടി പ്രാപിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് ഞങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഈ ഒരു സംരംഭം ഏറ്റെടുത്തു നടത്തുവാനാലോചിക്കുന്നത്.

സെമിനാറില്‍ താഴെ പറയുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യക്കകത്തും പുറത്തുമുള്ള സാങ്കേതിക വിദഗ്ധര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതാണ്.
1. മാറുന്ന മാധ്യമസംസ്കാര അന്തരീക്ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ (Challenges to journalists and content industry because of a changing media culture)
2. കേരളത്തിലെ സംരഭകര്‍ അവരവരുടെ സംരഭങ്ങളെക്കുറിച്ചു നടത്തുന്ന അവതരണം. (Presentatin of Keralite enterpreneurs of their projects)
3. ബ്ലോഗിംഗ് ക്രിയാത്മകതയും, സമൂഹത്തില്‍ ബ്ലോഗുകള്‍ ഉണ്ടാക്കുന്ന സ്വാധീനവും.(Blogger activism and impacting society through blogs)
4. ഇന്റര്‍നെറ്റിലധിഷ്ഠിതമായി പ്രാദേശിക തലത്തില്‍ സമൂഹ്യ-കച്ചവട ബന്ധങ്ങളുടെ വികാസവും, ഈ മേഖലയിലെ സാധ്യതകളും. (Forming Social and Business connections to kickstart local interenet development and enthusiasm)
5) സെമന്റിക് വെബ്ബും, ഇന്റര്‍നെറ്റിലെ പുതിയ പ്രവണതകളും (ചര്‍ച്ച) Discussion on semantic web and new trends in internet.

സംരഭകര്‍ക്ക് 10,000/- പ്രവേശനഫീസ് ഉണ്ടാവും. മാധ്യമപ്രവര്‍ത്തകര്‍ക്കും, നേരത്തെ രജിസ്റ്റര്‍ ചെയ്യുന്ന ബ്ലോഗര്‍മാര്‍ക്കും പ്രവേശനം സൌജന്യമായിരിക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ vidarunnamottukal@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

വരൂ, നമുക്ക് ചെറിയ തുടക്കം കുറിക്കാം, വലിയൊരു മാറ്റത്തിന്റെ.....

5 comments:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

കേരളത്തിലെ ഇന്റര്‍നെറ്റ് അധിഷ്ഠിത സേവന സംരംഭകരെയും, സാങ്കേതിക വിദഗ്ധരെയും, മാധ്യമപ്രവര്‍ത്തകരെയും, ബ്ലോഗര്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു സെമിനാര്‍ നടത്താന്‍ വിടരുന്നമൊട്ടുകള്‍ കമ്മ്യൂണിറ്റി ആഗ്രഹിക്കുന്നു.

താരകം said...

ഈ സംരംഭം കൊള്ളാം.ഇന്റര്‍നെറ്റ് അധിഷ്ഠിത ജോലി സാദ്ധ്യതകളെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ച ഉണ്ടാകുമോ? (online jobs)

യാരിദ്‌|~|Yarid said...

ഈ സെമിനാറുകൊണ്ടുള്ള ഉപയോഗമെന്താണ്..??? ഈ സെമിനാറുകൊണ്ട് എന്തു മാറ്റമായിരികും ഉണ്ടാകാന്‍ പോകുന്നതു??

Anonymous said...

തുറന്ന ഒരു ചർച്ചയാണു ഉദ്ദേശിക്കുന്നതു, ബ്ലോഗ അക്കാദമിയുടെ സഹകരണവും പ്രതീക്ഷിക്കുന്നു . ഇതു സംബന്ധിച്ചു ബ്ലോഗ്‌ അക്കാദമിക്കാരുമായീ സംസാരിച്ചു വരുന്നു. ജോലി സാധ്യതകളേക്കുറിച്ചും തീർച്ചയായും ചർച്ച ഉണ്ടാവും. നമ്മുടെ നാട്ടിലെ യുവാക്ക്ക്കളുടെ ഇന്റർനെറ്റ്‌ സംരംഭങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പ്പ്പം , എങ്ങനേ അവ നമ്മുടെ നാടിനു പണിയാവും :-) എന്നതും കാണാം..

Sujith Bhakthan said...

ആശംസകള്‍