കൂട്ടുകാരാ ..
ശീതമരുഭുമികള്‍ ഉള്ളില്‍ വളരുമ്പോള്‍
സ് മൃതകരുണകളെ കാറ്റെടുക്കുമ്പോള്‍
മലമുകളില്‍ നിന്നും പൊറ്റകെട്ടിയ ചോരയും ചലവും
ഉരുണ്ടെത്തുമ്പോള്‍
പെങ്ങളുടെ കണ്ണിലെ പൂപ്പലില്‍
എണ്ണ പുരളാതിരിക്കുമ്പോള്‍
ഭ്രംശസ്വപ്നമായ്
നിലവിളിയും കടന്ന് വരണ്ട നെഞ്ചോടെ സഹയാത്രിക
നിരങ്ങി നീങ്ങുമ്പോള്‍
മുപ്പാരിടം മുഴുവന്‍ തെണ്ടിയ പിതൃക്കള്‍
ഒരുരുളച്ചോറിനായി
കാത്തുനില്ക്കുമ്പോള്
ഇറുകെയടച്ച കണ്ണൂകളുമായി നീ
ഭ്രമപഥങ്ങളില്‍ തിരയുന്നതെന്താണ്?
യോഗവിധിയെ പഴിപറഞ്ഞ്
ദിനരാത്രങ്ങളെ വന്ധ്യമാക്കുന്നതെന്തിനാണ്?
കരുണ, സ്നേഹം, കിനാവ്
കാറ്റ്, മഴ, ഓര്‍മ്മ
അമ്മ, പെങ്ങള്, സഖി ജീവിതം.
പ്രീയപ്പെട്ടവനേ,
നാട്ടുകൂട്ടങ്ങള്‍ ചൂതാട്ടങ്ങളുടെ കഥ വിളമ്പുന്നുണ്ട്.
ഭാവിയുടേ പാറാവുകാര്‍
പിമ്പുകളെപ്പോലെ ചിരിച്ച് മറയുന്നുണ്ട്.
വിത്തിനും കൈക്കോട്ടിനുമിടയില്‍
അന്താരാഷ്ട്ര ഉടമ്പടി.
ഉപഭോഗത്തിന്റെ യുറേനിയം ഖനിതേടി
വാക്കുകള്‍ കൂടുവിടുന്നു.
ഭാഷ ഉഷ്ണപ്പുണ്ണിന് താവളം.
അരുത് ചങ്ങാതീ
നിഴല്‍ ചിത്രങ്ങളെ
ഉപാസിക്കരുത്.
ഒ. എം രാമകൃഷ്ണന് റെ തലക്കാവേരി എന്ന കവിതാ സമാഹാരത്തില്‍ നിന്ന്:
Tuesday, June 19, 2007
വിസ് മൃതമഴയില്‍ മുളക്കുന്നത് (ഒ. എം. രാമകൃഷ്ണന്)
Subscribe to:
Post Comments (Atom)
3 comments:
അരുത് ചങ്ങാതീ
നിഴല്‍ ചിത്രങ്ങളെ
ഉപാസിക്കരുത്.
നിലവിളിയും കടന്ന് വരണ്ട നെഞ്ചോടെ സഹയാത്രിക
നിരങ്ങി നീങ്ങുമ്പോള്‍
മുപ്പാരിടം മുഴുവന്‍ തെണ്ടിയ പിതൃക്കള്‍
ഒരുരുളച്ചോറിനായി
കാത്തുനില്ക്കുമ്പോള്
ഇറുകെയടച്ച കണ്ണൂകളുമായി നീ
ഭ്രമപഥങ്ങളില്‍ തിരയുന്നതെന്താണ്
ഗീതാഞ്ജലി വെറുതേ ഓര്‍ത്തു .. മനോഹരമായിരിക്കുന്നു ഇരിങലേ
നന്നായിട്ടുണ്ട്.
qe_er_ty
Post a Comment