നിറഭേദമില്ലാത്ത രാത്രികളില്‍
നിന്റെ സിരകളില്‍ ഞാന്റെ രക്തം നിറക്കാം.
കരിശൈത്യമുറഞ്ഞ
നിന്റെ മരതകച്ചുണ്ടുകളിലേക്കെന്റെ
തലയിലെ ചൂട് തരാം.
ഹരിതേ,
നിഴലുകള്‍ നാവിയകറ്റിയ നിന്
മുടിയിഴകളിലൂടെന്‍
വിരലുകളുടക്കി നടക്കേ
അറിയുന്നേ
നീയും ഞാനും
ഉറവുകള്‍ തേടി നടന്നോര്...
ഒരു യുഗസന്ധ്യയിലെവിടെയോ
പൊട്ടിമുളച്ച്
തെണ്ടിയലഞ്ഞ്
തേങ്ങി വളര്‍ന്ന്
ചിരിച്ച് നിറഞ്ഞോര്‍....
Wednesday, June 6, 2007
ചുവപ്പും പച്ചയും - (ഒ. എം. രാമകൃഷ്ണന്)
Subscribe to:
Post Comments (Atom)
5 comments:
നിറഭേദമില്ലാത്ത രാത്രികളില്‍
നിന്റെ സിരകളില്‍ ഞാന്റെ രക്തം നിറക്കാം.
കരിശൈത്യമുറഞ്ഞ
നിന്റെ മരതകച്ചുണ്ടുകളിലേക്കെന്റെ
തലയിലെ ചൂട് തരാം.
നന്ദി,ഇരിങ്ങല്‍ മാഷേ.
രാമകൃഷ്ണേട്ടനെ കണ്ടിട്ട് 3-4 വറ്ഷങ്ങളായി.
ചുവപ്പും പച്ചയും പരിചയപ്പെടുത്തിയത് നന്നായി.:)
പ്രമോദിനെ ഒ.എം നെ അറിയുമൊ??
തീറ്ച്ചയായും.കവിതാക്യാമ്പുകളില്‍ ഞങ്ങള്‍ കണ്ടു മുട്ടാറുണടായിരുന്നു്,ഞാന്‍ ബി.എസ്.സിക്കു പഠിക്കുന്ന കാലത്ത്.കുറേ കാലത്തേക്ക് എഴുത്തുകുത്തുകളും ഉണ്ടായിരുന്നു.ഇടക്കെവിടെയോ വച്ച് മുറിഞ്ഞുപോയി..
ഒരു പക്ഷെ നമ്മളും കണ്ടുകാണും. പക്ഷെ എനിക്കോര്‍മ്മയില്ല.
എന്തായാലും ഒ. എം നോട് ഞാന്‍ പ്രമോദിനെ കുറിച്ച് പറയുന്നുണ്ട്. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കണ്ടിരുന്നു. ഒരു കവിതാ സമാഹാരം ഇറക്കിയിട്ടുണ്ട്.’തലക്കാവേരി’
അതിലെ ചില കവിതകള്‍ അടുത്ത ദിവസങ്ങളിലായ് ഞാന്‍ പരിചയപ്പെടുത്തുന്നുണ്ട്.
Post a Comment