Monday, May 14, 2007

കൊച്ചിയില്‍ ഒരു കൂടിക്കാഴ്ച്ച...!

പ്രീയപ്പെട്ട ബ്ലോഗരേ..,
നമ്മള്‍ മലയാള ഭാഷക്കായ് നീക്കി വെച്ചിരിക്കുന്ന വിടരുന്ന മൊട്ടുകള്‍ ഒരു പടി കൂടേ മുന്‍പോട്ട് പോകുവാനായി നിങളുടെ സഹകരണം തേടുന്നു. വരുന്ന ആഴ്ച്ച ഒരു ബ്ലോഗ് മീറ്റ് കൊച്ചിയില്‍ വെച്ചു നടത്താന്‍ ആലോചിക്കുകയാണ്... ഇത് വിടരുന്ന മൊട്ടുകളിലെ ആംഗങള്‍ക്കായി മാത്രമല്ല.. പക്ഷെ കൊച്ചിയിലെ മീറ്റില്‍ പങ്കെടുക്കാന്‍ തയ്യാറുള്ള എല്ലാവര്‍ക്കും വേണ്ടിയാണ്...

ബ്ലോഗ് എന്ന ആശയം മറ്റുള്ളവരിലേക്ക് പകരുവാന്‍ നമ്മള്‍ വിചാരിച്ചാല്‍ പറ്റുകയില്ലേ? അതിന് നിങള്‍ തരുന്ന ആശയം ആയിരിക്കും നമ്മളുടെ പ്രയാണതിന്റെ ഗതി നിയന്ത്രിക്കുക...

നേരത്തെ ഗുണാളനും, കണ്ണൂരാനും ആയി ഉള്ള ഓണ്‍ ലൈന്‍ കൂടിക്കാഴ്ച്ചയില്‍ ഉരുത്തിരിഞു വന്ന ആശയങളില്‍ ഒന്ന് കോളേജുകള്‍ കേന്ദ്രീകരിച്ച് സെമിനാറുകളും, മറ്റും നടത്തി ലാന്‍ഗ്വേജ്, വിദ്യാര്‍ത്ഥി സമൂഹത്തെ ബ്ലോഗുകളിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു..

നിങളില്‍ നിന്നും കൂടുതല്‍ ആശയങളും നിര്‍ദ്ദേശങളും പ്രതീക്ഷിക്കുന്നു.

9 comments:

Mubarak Merchant said...

കൊച്ചിയില്‍ വീണ്ടുമൊരു മീറ്റ്.
നല്ലത് തന്നെ. സമയവും തിയതിയും തീരുമാനിക്കൂ.. പങ്കെടുക്കുന്ന രത്നങ്ങളുടെ ഹാജറും ഉറപ്പാക്കൂ. സൌകര്യപ്രദമായ ദിവസമാണെങ്കില്‍ ഞാനുമുണ്ടാകും.

കണ്ണൂരാന്‍ - KANNURAN said...

അവധി ദിവസമാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാമല്ലൊ. മെയ് 27 ആയാലോ???

Vish..| ആലപ്പുഴക്കാരന്‍ said...

മെയ് 27നു ഞാനും റെഡി...
ഇക്കാസെ.. ഒരു ഹാജര്‍ ബുക്ക് ഉണ്ടാക്കാന്‍ ഇങള്‍ ഔട്ട്സോഴ്സ് ചെയ്യുകയാണോ?? അത് പുലിമടയില്‍ തന്നെ ഉണ്ടാക്കിയാല്‍ മതി ട്ടോ..!

Siju | സിജു said...

തിയതി ഒന്നു നേരത്തെ തീരുമാനിക്കുകയാണെങ്കില്‍ നന്നായിരുന്നു

qw_er_ty

Mubarak Merchant said...

പ്രത്യേകിച്ചെന്ത് ഹാജര്‍ ബുക്ക്! മെയ് 27 എന്നെ സംബന്ധിച്ചിടത്തോളം തിരക്കേറിയ ഒരു ഞായറാഴ്ചയാണ്. ജ്യേഷ്ഠന്ന്റ്റെ ഹൌസ് വാമിംഗ് അന്നാണ്. വൈകുന്നേരം ഒരു ഗെറ്റ് റ്റുഗതറാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അന്നുതന്നെയാണു നല്ലതെന്ന് തോന്നുന്നു. പിന്നത്തേക്ക് മാറ്റിയാല്‍ ചിലപ്പൊ മഴപെയ്ത് ആകെ കുളമാകും. ഇന്നു പതിനാലാം തിയതി ആയി. ഇതിനു ചുക്കാന്‍ പിടിക്കാന്‍ തയ്യാറുള്ള മൂന്നോ നാലോ പേര്എങ്കിലും സ്വയം മുന്നോട്ടു വന്നാല്‍ നന്നായി. എങ്ങിനെ വേണം, എവിടെ വേണം എന്നൊക്കെ തീരുമാനമെടുക്കാന്‍ അതായിരിക്കും സൌകര്യം. എന്നാലാവുന്നത് ഞാനും ചെയ്യാം, 9895771855ലോട്ട് ഒന്നു വിളി. അല്ലെങ്കില്‍ ആരെ വിളിക്കണമെന്ന് പറഞ്ഞാല്‍ ഞാന്‍ വിളിക്കാം.

Vish..| ആലപ്പുഴക്കാരന്‍ said...

3 മണി പറ്റിയ സമയം ആണോ? പിന്നെ സ്തലം.. ഇക്കാസിനോളം കൊച്ചി അറിയാവുന്നവര്‍ വേറെ ഉണ്ടോ?.. ഒന്നു തീരുമാനിക്കന്നെ.. ആന്‍ഡ് ടൌണില്‍ തന്നെ ആയാല്‍ നന്ന്.. കാരണം വേറെ സ്തലങളില്‍ നിന്നും വരുന്നവര്‍ക്ക് തിരിച്ച് പോകാനും മറ്റുമുള്ള സൌകര്യം നോക്കണമെല്ലോ...

Anonymous said...

alappuzhakkara,siju,ikkas,kannooran.. namukku bluemoondigital parisarathevideyenkilum koodiyalo . 27 kure neendu poyilla .. nalla karyangal vachu thaamasipikkaruthenna.. ellavarun freeyanenkil namukku ee friday weekendl onnu koodam .allel ee saturday ... enthu parayunnu..

Vish..| ആലപ്പുഴക്കാരന്‍ said...

ആയ്യോ ഗുണാളാ.. എന്റെ സണ്‍ സിസ്റ്റെം സെമിനാര്‍... പിന്നെ കണ്ണൂരാനും ഫ്രൈഡേ ഫ്രീ അല്ലാ എന്ന് തോന്നുന്നൂ... ഈ ഞായര്‍ ഉച്ച കഴിഞു എങനെയാണോ ആവോ...

Areekkodan | അരീക്കോടന്‍ said...

i had started already a campaign among my friends.I had given an article about blogging in our college magazine to invite all of their attention.Among my friends,I informed many on getting a prize from this blogging and all asks what is it ? So I explained its working and thrill.