Monday, May 7, 2007

ഏപ്രില്‍ മാസത്തെ മത്സരഫലങ്ങള്‍

www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച ബ്ലോഗ്പോസ്റ്റുകള്‍ക്കുള്ള ഏപ്രില്‍ മാസത്തെ മത്സരത്തില്‍ സമ്മാനം ലഭിച്ച ബ്ലോഗുകള്‍ അറിയാന്‍ ഇവിടെ ഞെക്കുക.............. ഇട്ടിമാളുവിന്റെ പേയിംഗ് ഗസ്റ്റ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ വിവരവും ഏവരെയും അറിയിക്കട്ടെ.
ഇത്തവണ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലും 2 പുസ്തകങ്ങള്‍ www.mobchannel.com bookstoreല്‍ നിന്നും വിജയികള്‍ക്കു ലഭിക്കുന്നതാണ്. വിശാലമനസ്ക്കന്റെ കൊടകരപുരാണവും, നിര്‍മ്മലയുടെ നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി ഉള്‍പ്പെടെ വിവിധ അവാര്‍ഡുകള്‍ നേടിയ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളും‍ ഇവിടെ ലഭ്യമാണ്. ജനകീയ ചാനലായ www.mobchannel.com ന്റെ ആദ്യ സംരഭമായ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിലൂടെ ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ ഇന്ത്യയിലെവിടെയും ലഭിക്കുന്നതാണ്.....

വിടരുന്നമൊട്ടുകള്‍ നടത്തി വരുന്ന മികച്ച ബ്ലോഗ് കണ്ടെത്താനുള്ള മത്സരം പുതിയൊരു രീതി അവലംബിക്കുകയാണ്. വായനക്കാര്‍ തന്നെ വോട്ടിങ്ങിലൂടെ മികച്ച ബ്ലോഗ് കണ്ടെത്തുന്നത് മത്സരത്തെ കൂടുതല്‍ ജനകീയവല്‍ക്കരിക്കുമെന്ന് വിശ്വസിക്കാം. ഇതിനായി www.mobchannel.com സന്ദര്‍ശിക്കുക. ഇതിനുള്ള സൌകര്യം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളതായി www.mobchannel.com അറിയിച്ചിട്ടുണ്ട്. എല്ലാ മാസവും 4ആം തീയതി വരെ ലഭിക്കുന്ന വോട്ടുകള്‍ക്കനുസൃതമായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.

മെയ് മാസത്തെ മത്സരത്തിനായി എന്‍ട്രികള്‍ പോസ്റ്റ് ചെയ്തു തുടങ്ങുക...

3 comments:

കണ്ണൂരാന്‍ - KANNURAN said...

ഏപ്രില്‍ മാസത്തെ വിജയികള്‍ക്ക് അനുമോദനങ്ങള്‍..

Vish..| ആലപ്പുഴക്കാരന്‍ said...

വിജയികളേ.. ഇതിലേ ഇതിലേ...!
അഭിനന്ദനങള്‍.....

Sujith Bhakthan said...

ഇട്ടിമാളുവിനും ഭൂതാവിഷ്ടനും കുട്ടന്‍സിനും പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍