Wednesday, May 2, 2007

വിജയികളെ കണ്ടെത്താന്‍ നിങ്ങള്‍ക്കവസരം

www.mobchannel.com ന്റെ സഹകരണത്തോടെ വിടരുന്നമൊട്ടുകള്‍ നടത്തി വരുന്ന മികച്ച ബ്ലോഗ് കണ്ടെത്താനുള്ള മത്സരം പുതിയൊരു രീതി അവലംബിക്കുകയാണ്. വായനക്കാര്‍ തന്നെ വോട്ടിങ്ങിലൂടെ മികച്ച ബ്ലോഗ് കണ്ടെത്തുന്നത് മത്സരത്തെ കൂടുതല്‍ ജനകീയവല്‍ക്കരിക്കുമെന്ന് വിശ്വസിക്കാം. ഇതിനായി www.mobchannel.com സന്ദര്‍ശിക്കുക. ഇതിനുള്ള സൌകര്യം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളതായി www.mobchannel.com അറിയിച്ചിട്ടുണ്ട്. എല്ലാ മാസവും 4ആം തീയതി വരെ ലഭിക്കുന്ന വോട്ടുകള്‍ക്കനുസൃതമായിരിക്കും വിജയികളെ പ്രഖ്യാപിക്കുക. ഓരോ മാസവും ഇനി മത്സരത്തെക്കുറിച്ച് പ്രത്യേക അറിയിപ്പുണ്ടായിരിക്കുന്നതല്ല. വിടരുന്നമൊട്ടുകള്‍ മികച്ച പോസ്റ്റുകളുടെ ഒരു സമാഹാരമായിരിക്കാന്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാം, ഒപ്പം ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുന്ന ഈ സംരഭത്തിനു എല്ലാവിധ പിന്തുണയും നമുക്ക് നല്‍കാം.

1 comment:

വല്യമ്മായി said...

ഈ മാസത്തെ വോട്ടിങ്ങ് കഴിഞ്ഞുവോ,പോസ്റ്റിട്ടതിനു ശേഷം ഒരു കമന്റിലൂടെ പിന്മൊഴിയിലെത്തിച്ചിരുന്നെങ്കില്‍ കൂടുതല്‍ ബ്ലോഗേര്‍സ് ഈ അവസരം വിനിയോഗിച്ചേനെ.