ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ “വിടരുന്ന മൊട്ടുകള്‍“ കൂട്ടായ്മ ബ്ലോഗില്‍ സാഹിത്യ മത്സരങ്ങള്‍ നടത്തിയത് ബ്ലോഗര്‍മാര്‍ ഇപ്പോഴും ഓര്മ്മിക്കുന്നുണ്ടാവുമല്ലൊ. നിരവധി പുതിയ ബ്ലോഗര്‍മാര്‍ ബൂലോകത്തേക്ക് കടന്നു വരുന്നു, വന്ന അതേ വേഗത്തില്‍ അപ്രത്യക്ഷരാവുകയും ചെയ്യുന്നു. അവര്‍ക്കാവശ്യമായ പ്രോത്സാഹനം ലഭിക്കുന്നില്ലെന്നതാണ് ഇതിനു കാരണമെന്ന് വിടരുന്ന മൊട്ടുകള്‍ കൂട്ടായ്മ വിശ്വസിക്കുന്നു.
നവ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ വിടരുന്ന മൊട്ടുകള്‍ ചെറിയൊരു മത്സരം സംഘടിപ്പിക്കുന്നു. നവ ബ്ലോഗര്‍മാര്‍ക്കു വേണ്ടിയുള്ളതാണ് ഈ മത്സരം. നവ ബ്ലോഗര്‍ എന്നതു കൊണ്ടു ഉദ്ദേശിക്കുന്നത് ഒരു വര്‍ഷത്തിനകം ബ്ലോഗ് തുടങ്ങിയവരെയാണ്. 2007 ഏപ്രില്‍ മാസത്തിനു ശേഷം ബ്ലോഗു തുടങ്ങിയവര്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന നവബ്ലോഗര്‍മാര്‍ വിടരുന്നമൊട്ടുകള്‍ ബ്ലോഗില്‍ ചേരുന്നതിനായി ഒരു ഇ മെയില്‍ vidarunnamottukal@gmail.com എന്ന വിലാസത്തില്‍ അയക്കുക. മെയില്‍ കിട്ടിയാല്‍ അവര്‍ക്ക് ഈ ബ്ലോഗില്‍ നിന്നും ഇന്‍വിറ്റേഷന്‍ ലഭിക്കും. അതു സ്വീകരിച്ച് ഈ ബ്ലോഗില്‍ തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കുക. കവിത, കഥ, ലേഖനം, ഫോട്ടോ അങ്ങിനെ എന്തും പ്രസിദ്ധീകരിക്കാം. രചനകള്‍ മൌലികമായിരിക്കണം. വിജയിക്ക് http://www.smartneeds.com/ ല്‍ ലഭ്യമായിട്ടുള്ള ബ്ലോഗര്‍മാരുടെ പുസ്തകങ്ങളില്‍ നിന്നും ഒരെണ്ണം സമ്മാനമായി ലഭിക്കും.
വിടരുന്ന മൊട്ടുകളില്‍ രചനകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള അവസാന തീയ്യതി ഏപ്രില്‍ 30 ആണ്.
നവബ്ലോഗര്മാരെ തയ്യാറാകൂ, മത്സരത്തിനായി... മടിച്ചൂ നില്‍ക്കാതെ കടന്നു വരൂ...
Tuesday, April 8, 2008
പുതിയ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍
Labels:
നവബ്ലോഗര്‍,
മത്സരം
Subscribe to:
Post Comments (Atom)
8 comments:
നവബ്ലോഗര്മാരെ തയ്യാറാകൂ, മത്സരത്തിനായി... മടിച്ചൂ നില്‍ക്കാതെ കടന്നു വരൂ...
ഇന്ത്യയിലുള്ള ബ്ലോഗേഴ്സിനു മാത്രമായാണ് ഈ മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
അതെന്താ മൊട്ടേ (വിടരുന്ന) അങ്ങനെയൊരു വേര്‍തിരിവ് ഇപ്പൊ..?
അപ്പൊപ്പിന്നെ ആ ഹെഡിംഗ് മാറ്റി ഇന്ത്യയിലുള്ള പുതിയ ബോഗര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ എന്നാക്കൂ...
തമനു ചൂണ്ടിക്കാണിച്ചത് വളരെ പ്രസക്തമായ കാര്യമാണ് . ഇന്റര്‍നെറ്റില്‍ പ്രത്യേകിച്ച് ബ്ലോഗില്‍ ഭൂമിശാസ്ത്രപരമായ അതിരുകള്‍ ഏര്‍പ്പെടുത്തുന്നത് ആശാസ്യമല്ല എന്ന് മാത്രമല്ല അപ്രായോഗികം കൂടിയാണ് . അതിരുകളില്ലാത ലോകം അതായിരിക്കട്ടെ ബ്ലോഗ്ഗെര്സിന്റെ സങ്കല്പം !
We would make that open in order to avoid dividing the blogger community. However here is a rational explanation why we suggested it should be limited to bloggers from india.The number of internet companies in India is abysmally low when compared to west or america.There is no internet ecosystem in india to tap into blogging as a "content industry" while a good number of bloggers in "capitalistic" ecosystems "sell" blogs and make a few bucks.Few of the community members on this group are among the top notch consultants in the world in evolving internet solutions and correspondingly there is a very strong attempt to skew the local indian blogging into something that would do good to the local web industry.In such a model the NRI would at best be utilized as an "advisory" or a motivator role as his real life involvement in the local issues are not realistically possible.The focus of this group is not just blogging but to act as catalysts for local growth in internet.
തമനുവിന്റെയും, കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ച് മത്സരം എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നു. അപ്പോള്‍ മടിച്ചു നില്‍ക്കാതെ കടന്നു വരുവിന്‍.
ജീവിതത്തില്‍ മദ്ധ്യാഹ്നം പിന്നിട്ട ശേഷം ബൂലോഗത്തില്എത്തിയവരേയും മത്സരത്തില്‍ ചേര്‍ക്കുമെന്ന് വിശ്വസിക്കുന്നു
മെയില്‍ അയചിട്ടു കുറെ നാളായി..ഒരു വിവരവുമില്ല..സെലെക്റ്റഡ് ആയ ആള്‍ക്കാര്‍ക്കു മാത്രമാണൊ ഇത്..
സെലക്ടഡ് ആള്ക്കാര്ക്കുമാത്രമല്ല, 2007 ഏപ്രില്‍ മാസത്തിനു ശേഷം ബ്ലോഗു തുടങ്ങിയവര്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം. താങ്കള്‍ അയച്ച ഇ മെയില്‍ ഇതുവരെ കിട്ടിയിട്ടില്ല. ദയവായി ഒന്നുകൂടി അയക്കൂ.. vidarunnamottukal@gmail.com
Post a Comment