Monday, March 24, 2008

സ്നേഹ ഞരമ്പ്‌


പറയാന്‍ കരുതി വെച്ച മൊഴികള്‍
എന്‍ മൌനത്തില്‍ മറച്ചു വച്ചു
കുറിക്കാന്‍ തുടങ്ങി വച്ച വരികള്‍
മനസ്സിന്റെ താളില്‍ പകര്‍ത്തി വച്ചു.
തഴുകാന്‍ മുതിര്‍ന്ന കരങ്ങളെ
എന്‍ ഹൃദയത്തോട്‌ ചേര്‍ത്തു വച്ചു.
----
നിന്‍ നയനമിടിപ്പ്‌ എനിക്ക്‌ കാവ്യങ്ങളായി,നിന്‍ അധരനനവില്‍ ഞാന്‍ ചിത്രപതംഗമായി,
നിന്‍ മൊഴികളില്‍ ഞാന്‍ തലചേര്‍ത്തുറങ്ങി.
-
അടരുവാന്‍ വയ്യെനിക്ക്‌ നിന്‍ ഹൃദയകൂട്ടില്‍ നിന്നും
അറിയാതെ കൊഴിയുന്ന തൂവലുകളോരോന്നും
എന്‍ ജീവല്‍ സ്പന്ദങ്ങള്‍ എന്നറിയുക
ഉരുകും നിന്‍ ആത്മാവില്‍ ആഴങ്ങളില്‍ വീണു
കൊഴിയുകയാണെന്‍ മൌനം.
- -
കാലത്തിന്റെ വീഥിയില്‍ ഉപേക്ഷിന്നിടത്ത്‌സ്നേഹ ഞരമ്പ്‌ മുറിഞ്ഞ്‌ ഞാന്‍,
മനസ്സ്‌ നഷ്ടം വന്നൊരു തൂവലായി
നിന്‍ ഹൃദയത്തോട്‌ ചേരുമെന്നത്‌ നിത്യസത്യം.

3 comments:

എം.എച്ച്.സഹീര്‍ said...

അടരുവാന്‍ വയ്യെനിക്ക്‌ നിന്‍ ഹൃദയകൂട്ടില്‍ നിന്നും
അറിയാതെ കൊഴിയുന്ന തൂവലുകളോരോന്നും
എന്‍ ജീവല്‍ സ്പന്ദങ്ങള്‍ എന്നറിയുക
ഉരുകും നിന്‍ ആത്മാവില്‍ ആഴങ്ങളില്‍ വീണു
കൊഴിയുകയാണെന്‍ മൌനം.

നിലാവര്‍ നിസ said...

:)
വരികള്‍ സുഖമുണ്ടായിരുന്നു..
പക്ഷേ..
അടരുവാന്‍ വയ്യ ഒക്കെ മറ്റെന്തിനെയോ ഓര്‍മിപ്പിക്കുന്നു..

akberbooks said...

സ്ഥിരം വരികള്‍