താഴ്ന്ന ക്ലാസ് മുതല്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തണമെന്നും,ലിംഗവ്യറ്റ്യാസമില്ലാതെ പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുകയും ചെയ്യണമെന്ന കെ.ഇ .ആര്‍ ലെ നിര്‍ദേശത്തിനെതിരെയാണല്ലൊ വിവിധ കോണുകളില്‍നിന്നും ഏറ്റവുമധികം എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നത്. യത്ഥാര്‍തത്തില്‍ഇതിലെന്താണിത്ര അപകടം എന്നു മനസിലാവുന്നില്ല.കപടമായ നമ്മുടെ സദാചാര ബോധമല്ലെ ഇത്തരം എതിര്‍പ്പുകല്‍ക്ക് കാരണം?
Thursday, April 10, 2008
പെണ്‍കുട്ടിളും ആണ്‍കുട്ടിളും ഒരുമിച്ചിരുന്നാല്‍ എന്താണു പ്രശ്നം?
ആണ്‍കുട്ടികളുടേയു,പെങ്കുട്ടികളുടേയും പേര് ഹാജര്‍ പട്ടികയില്‍ ഇടകലര്‍ത്തിയെഴുതിയാല്‍ പോലും ലൈംഗിക അരാജകത്വംമുണ്ടാവുമെന്നാണ് നമ്മുടെ ചില മതസംഘടനാ വക്താക്കള്‍ പറഞ്ഞത്. ആണ്‍പെണ്‍കുട്ടികളെ ചെറുപ്പം മുതല്‍ ഒന്നിച്ചിരുത്തിയാല്‍ എന്ത് കുഴപ്പമാണ്സംഭവിക്കുക.ഇന്ന് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറേയേറെ പ്രശ്നങ്ങള്‍ക്കെങ്കിലും ഇങ്ങനെയൊരു തീരുമാനമുണ്ടായാല്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്.ആണ്‍ പെണ്‍ കുട്ടികളെ ചെറുപ്പം മുതലേ തൊട്ടുകൂടെന്നും മിണ്ടികൂടേന്നുമൊക്കെയുള്ള രീതിയില്‍ വളര്‍ത്തുന്നതു ഗുണത്തേക്കാളേറെ ദോഷമല്ലെ ഉണ്ടാക്കുക.ഇന്നു നമ്മുടെ നാട്ടില്‍ ബസ്സ് യാത്രാവേളകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തന്നെനോക്കൂ.ഒരേ സീറ്റില്‍ സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നു യാത്ര ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളേക്കാള്‍ പ്രശ്നങ്ങള്‍ കൂടുതലല്ലെ നമ്മുടെ നാട്ടില്‍? സ്ത്രീയുടെ മുഖം പോലുംകാണുന്നതിനു വിലക്കുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്ക്ക് വ ല്ല കുറവുമുണ്ടോ?
പെണ്‍കുട്ടിയെ,സ്ത്രീയെ നമ്മുടെ സമൂഹം എങ്ങിനെ കാണുന്നു എന്നതല്ലെയത്ഥാര്‍ത്ത പ്രശ്നം. സ്ത്രീയെ ഒരു വ്യക്തി എന്ന നിലയില്‍ അംഗീകരിക്കാനും ബഹുമാനിക്കാനും ഇന്നും നമ്മള്‍ പഠിച്ചിട്ടില്ല.അതൊരു കുറച്ചിലായി സമൂഹം കാണുന്നു.കുട്ടികളാവുമ്പോള്‍ പോലും സംസാരിക്കാനോ ഒരുമിച്ചിരിക്കാനോ പാടില്ലാ എന്നൊക്കെപറയുന്നത് സ്ത്രീയെ ലൈംഗികമായ ആവശ്യത്തിനുള്ള ഒരുപകരണം മാത്രമായികാണുന്നതുകൊണ്ടു ഉണ്ടാവുന്നതല്ലെ.പുരുഷനും,സ്ത്രീയും പരസ്പ്പരം ബഹുമാനുക്കുന്ന വ്യക്തിത്വങ്ങള്‍അംഗീകരിക്കുന്ന പുതിയൊരു തലമുറ വളര്‍ന്നു വരുന്നതിനു വിദ്യാഭ്യാസ രീതിയിലെഇത്തരം മാറ്റങ്ങള്‍ ഗുണകരമാവുമെന്ന് നമുക്കാശിക്കാം
Subscribe to:
Post Comments (Atom)
1 comment:
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് കളിച്ചും പഠിച്ചും തല്ലുകൂടിയും വളരാനുള്ള സാഹചര്യം ഉണ്ടായാല്‍ ആരോഗ്യകരമായ മാനസിക വളര്‍ച്ച ഉണ്ടാകാന്‍ സഹായിക്കും. പെണ്ണെന്ന "സാധന" ത്തിനെ ലൈംഗികഉപകരണമായിക്കാണാന്‍ മാത്രം പഠിപ്പിക്കുന്ന സദാചാരമൂല്യങ്ങളുടെ വക്താക്കള്‍ക്ക് ഇതൊന്നും മനസ്സിലാവില്ല. 5 മുതല്‍ 12 വരെയുള്ള ക്ലാസ്സിലാണല്ലോ ഇപ്പോഴും ഒപ്പമുള്ള പഠനം ഒഴിവാക്കാനാവുന്നത്. ആര്‍ട്‌സ് കോളേജിലും പ്രൊഫഷണല്‍ കോളേജിലും ഇന്ന് മിക്സഡ് തന്നെയല്ലെ. താഴ്‌ന്ന ക്ലാസ്സുകളില്‍ തന്നെ ഒരുമിച്ചു പഠിച്ചു വളരുമ്പോള്‍ പുതിയ ലോകത്തില്‍ ചെല്ലുമ്പോഴുണ്ടാകുന്ന അമ്പരപ്പ് ഒഴിവാക്കാനും സാധിക്കും. മന്ദബുദ്ധികളും മതമേലാളന്മാരുമല്ലെ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നത്. അതാണ് ആദ്യം മറ്റേണ്ടത്. പൂച്ചയ്ക്കാരുമണികെട്ടും ?
Post a Comment