കടലിന്റെ ഇരമ്പലാണു ലാസറിനെ ഉണര്‍ത്താന്‍ തുടങ്ങിയത്. രാത്രിയിലെ കെട്ടിറങ്ങിയതിന്റെ ബോധത്തില്‍, രാവിലെ കണ്ണുതുറക്കാതെ കിടക്കപ്പായയില്‍ തപ്പിനോക്കിയപ്പോള്‍ അടുത്ത് കിടന്നിരുന്ന ഭാര്യ കുഞ്ഞാന്നാമ്മയെ ലാസര്‍ കണ്ടില്ല. എഴുന്നേല്ക്കാന് നോക്കിയപ്പോള്‍ ശരീരമാസകലം ഒരു വേദന..എങ്കിലും ഒരുവിധം എഴുന്നേറ്റ് വെളിയില്‍ വന്നു....വന്നപ്പോള്‍ കാണുന്നത് കുഞ്ഞാന്നാമ്മ മുറ്റമടിക്കുന്നതാണു....
എടിയേ....ഇതെന്നതാ നീ രാത്രി കാണിച്ചേ......മേലാകെ വേദനയാണല്ലോടീ...നിന്റെ പിടിയും വലിയും ഇത്തിരി കൂടുതലായിരുന്നു രാത്രി.............ഇത്തിരികൂടി....ഇത്തിരികൂടിയെന്ന് പറഞ്ഞു നീയെന്റെ ചന്തിക്ക് പിടിച്ച് വലിച്ചടിപ്പിച്ചപ്പോഴെ ഞാന്‍ കരുതിയതാണു"
"വെളിവില്ലാതെ വല്ലപ്പോഴുമല്ലെ എന്റെ അടിയിലോ, മുകളിലോ കിട്ടുന്നത്.........." ഉള്ളില്‍ ചിരിച്ചുകൊണ്ട് പുറമേ വരുത്തിയ കൃത്രിമഗൌരവവത്തില്‍ കുഞ്ഞാന്നാമ്മ....
"എന്തായാലും ഒരു സുഖമുണ്ടെടീ രാവിലെതന്നെ ഈ ദിവസത്തിനു.........നീ ആ മുറ്റമടി നിര്‍ത്തിയേച്ച് കേറിവാടി അകത്തേക്ക്"
"പോ.... മനുഷ്യാ രാവിലെ തന്നെ വീണ്ടും ........അടുക്കളയില്‍ അനത്തിവച്ചിരിക്കുന്ന കാപ്പി കൂടിച്ച് തൂറിയിട്ട് വാ".........
ആ സമയത്താണു ലാസര്‍ റോഡിലൂടെ പ്രഭാതനടത്തം കഴിഞ്ഞുവരുന്ന പള്ളിവികാരിയെ കണ്ടത്..... "ന്തേണ്ടടീ അച്ചന് പോവുന്നു......ഞാനൊന്ന് പോയി ചോദിക്കട്ടെ...ഇക്കുറി ട്രോളിംഗ് നിരോധനത്തിനോ, കടല്‍ക്ഷോഭമുണ്ടാവുമ്പോഴോ വല്ല സഹായവും പള്ളിക്കാര് ചെയ്യുന്നുണ്ടോന്ന്....ഇപ്പോള്‍ പണ്ടത്തെ പോലെയല്ലടി.... കൊടിപ്പിടിക്കാനും, ജാഥയ്കുമായി അല്മായരെയും പള്ളിക്കും പട്ടക്കാര്‍ക്കും ഇപ്പോള്‍ വളരെ ആവിശ്യമാടി..."
"എന്റെ മനുഷ്യാ കെടക്കപായിന്നെണീച്ചാണോ രാവിലെ അച്ചനെ കാണാന്‍ പോവുന്നത്".........
"എടി കുഞ്ഞാന്നാമ്മേ.............കര്‍ത്താവ് കൂടെവരാന്‍ പറഞ്ഞപ്പോള്‍ കോട്ടും സൂട്ടുമിട്ട് ഒരുങ്ങികെട്ടിയാണൊടി ശ്ലീഹേന്മാര്‍ കൂടെ പോയത്...അല്ലല്ലോ.......ഞാനൊക്കെ ശെമൊവോന്‍ പത്രോസിന്റെ കൂട്ടരാടീ"
ലാസര്‍ ഓടിച്ചെന്ന് അച്ചനോട് "ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ"......
സ്തുതിമടക്കി അച്ചന് പറഞ്ഞു " ഇതെന്നതാടാ ലാസറേ........രാവിലെ കിടക്കാപായിന്നാണൊടാ എണീച്ച് വരുന്നത്.....അതും മൂക്കു മുട്ടെ കുടിച്ചിട്ടും"
"എന്റെ പോന്നച്ചോ......പത്ത് കല്പനകള് ഒന്നും ഞാന്‍ തെറ്റിച്ചിട്ടില്ല........കള്ള് കുടിക്കുന്നത് 10 കല്പനയില് വിലക്കിയിട്ടില്ലല്ലോ അച്ചോ, എനിക്കറിയാമച്ചോ അപ്പറത്തെ ശോശാമ്മയേയും, എന്റെ കുഞ്ഞാന്നാമ്മയേയും, ഇനി കുടിച്ചാലും ഞാന്‍ വന്ന് കിടന്നത് എന്റെ കുഞ്ഞന്നാമ്മയുടെ കൂടെയാച്ചോ..."
"എന്റെ ലാസറേ......എല്ലാത്തിനും അതിന്റെതായ ഓരോ ചിട്ടയുണ്ട്.......വാ എന്റെ കൂടെ വാ ഞാന്‍ നിന്നെ ചിട്ടയുള്ളവനാക്കാം."
"ശരിയച്ചോ......അച്ചനോടും എനിക്ക് ചിലത് ചോദിക്കാനുണ്ട്" എന്നിട്ട് വീട്ടിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു "എടീ കുഞ്ഞാന്നാമ്മേ.....ഞാന്‍ അച്ചന്റെകൂടെ പോവ്വാ....വേഗം വരാം"
അവര്‍ പോവുന്നതിന് മുമ്പേ.....അച്ചന് ചോദിച്ചു "ലാസറെ നീ രാവിലെ തൂറിയോടാ"
"ഇല്ലച്ചോ......."
നീ കടല്ക്കരയില് പോയല്ലേ രാവിലെ തൂറുന്നത്........നീ തൂറിയേച്ച് വാ.....ഞാന്‍ കാത്തിരിക്കാം. പക്ഷേ ഒരു കാര്യം.....നീ വയറ്റിലുള്ളത് മുഴുവന്‍ തൂറികളയരുത്"
"അതെന്താച്ചോ അങ്ങിനെ......"
"നീ എന്നെ ചോദ്യം ചെയ്യരുത്....അച്ചനെന്ന് പറയുന്നത് ദൈവത്തിന്റെ പ്രതിപുരുഷന്, അപ്പോള്‍ അച്ചനെ അനുസരിക്കുക എന്ന് പറയുന്നത്, ദൈവത്തെ അനുസരിക്കുന്നതിനു തുല്ല്യം."
അച്ചന് പറഞ്ഞതും കേട്ട് ലാസര്‍ കടല്‍ക്കരയിലേക്ക് തൂറാന്‍ പോയി.....കടലിന്റെ അനന്തനീലിമയില്‍ ലയിച്ച് വീശാലമായി തൂറുന്ന സമയത്താണ് ലാസറിനു അച്ചന് പറഞ്ഞ കാര്യം ഓര്‍മ്മ വന്നത്...അതോടെ തൂറല് പാതിനിറുത്തി.....ചന്തിയും കഴുകി അച്ചനടുത്തേക്ക് വന്നു"
"നീ മുഴുവന്‍ തൂറിയോടാ ലാസറേ"......." ഇല്ലച്ചോ" ലാസര്‍ മറുപടി പറഞ്ഞു.
"എടാ ലാസറേ......നമ്മുടെ ഇടവകയില്‍ നിന്നെക്കാള്‍ ഒരു പടികൂടുതല്‍ സാമ്പത്തികസ്ഥിതിയാര്‍ക്കാടാ"
"ചേമ്മേലി കുര്യാക്കോസിനാണച്ചോ"
"എന്നാല്‍ നമ്മുക്കങ്ങോട്ട് പോവാം....."
ചേമ്മേലി കുര്യാക്കോസിന്റെ വീട്ടിലെത്തിയപ്പോള്‍, അച്ചന് ആ വീട്ടിലേക്ക് കയറി, കുര്യാക്കോസിനോട് എന്തോ പറഞ്ഞു.........എന്നിട്ട് പുറത്ത് വന്നിട്ട് ലാസറിനൊട് പറഞ്ഞു...."ഈ ബാക്കി ഇവിടെയുള്ള കക്കുസില്‍ തൂറു......ഓര്‍ക്കുക ലാസറേ........മുഴുവന്‍ ഇവിടെ തൂറി തീര്‍ക്കരുത്...."
അങ്ങിനെ....ലാസറിനെക്കാള്‍ ഓരോ പടി ഉയര്‍ന്ന സാമ്പ്ത്തികസ്ഥിതി കൂടുതലുള്ള പല ആളുകളുടെ വീട്ടില്‍ കയറ്റി അച്ചന് ലാസറിനെ കൊണ്ട് തൂറിച്ചു.......അവസാനം ലാസര്‍ പറഞ്ഞു....
"അച്ചോ ഇനി തീട്ടമില്ലച്ചോ......തൂറാനായി"......
എന്നാല്‍ വാ നമ്മുക്ക് പള്ളി അരമനയില്‍ പോവാം. അവര്‍ രണ്ടും നടന്ന് പള്ളിമേടയില്‍ എത്തി...എന്നിട്ട് അച്ചന് പറഞ്ഞു......"ലാസറെ......എന്റെ റുമില് ഒരു കക്കുസ്സുണ്ട്...അവിടെ പോയി തൂറിയിട്ട് വാ"
"അച്ചോ.......ഞാന്‍ മുന്‍പേ പറഞ്ഞില്ലേ.....ഇനി തീട്ടമില്ലച്ചോ വയറ്റില്‍ തൂറാനായി"
"നീ ഒന്നു പോയി നോക്ക്.....എന്റെ കക്കുസ്സ് കണ്ടാല്‍ നിനക്ക് അവിടെ നിന്നും എഴുന്നേല്‍ക്കാനെ തോന്നില്ല"
അച്ചന് പറഞ്ഞത് കേട്ട് ലാസര്‍ അച്ചന്റെ റുമിലുള്ള കക്കുസ്സില്‍ തൂറാന്‍ പോയി......അവിടെ കയറിയപ്പോള്‍ ലാസറിനു മനസ്സിലായി..അച്ചന് പറഞ്ഞത് ശരിതന്നെ.....ഇവിടെ തൂറാനിരുന്നാല്‍ എഴുന്നേല്‍ക്കാനെ തോന്നില്ല. ആ ഒരു ബോധത്തില്‍, നേരത്തെ കടല്ക്കരയില് ലയിച്ചിരുന്നു തുറിയത് പോലെ ലാസര്‍ അച്ചന്റെ കക്കുസ്സില്‍ ലയിച്ചിരുന്നു. ഒരു വിത്യാസം മാത്രം...കടല്ക്കരയില് വച്ച് തൂറാന്‍ തീട്ടമുണ്ടായിരുന്നു വയറ്റില്‍, ഇപ്പോള്‍ ഇവിടെ വച്ച് തൂറാന്‍ തീട്ടമില്ല വയറ്റില്‍.
ഒത്തിരിനേരം കഴിഞ്ഞിട്ടും ലാസര്‍ പുറത്ത് വരാതിരുന്നതിനാല്‍..അച്ചന് വാതിലില്‍ തട്ടി വിളിച്ചു പറഞ്ഞു........"ലാസറേ നീ പുറത്ത് വരിക". അച്ചന് വിളിച്ചത് കേട്ട് ലാസര്‍ പുറത്ത് വന്നു.
ലാസറെ നിനക്ക് ഇപ്പോള്‍ എന്തു തോന്നുന്നു......
എന്തു പറയാനാ അച്ചാ....നല്ല സുഖം, അച്ചനെന്നെ അത്രയും നടത്തി തൂറിക്കാതെ എല്ലാം ഇവിടെതന്നെ തീര്‍ത്താല്‍ മതിയായിരുന്നു....
മകനെ ലാസറെ ദൈവസന്നിധിയില്‍ വരുമ്പോള്‍ ഒഴിഞ്ഞ കയ്യാല്‍ വരണം.....അതുപോലെ അരമനയിലെ കക്കുസ്സില്‍ തൂറാന്‍ വരുമ്പോള്‍ ഒഴിഞ്ഞ വയറുമായി വരണം......അതറിയില്ലേ നിനക്ക്?"
ശരിക്കും അചഛനായവര്‍ക്ക്, അച്ചനെപോലെ ഇനി അച്ചനാവാന്‍ പറ്റുമോ അച്ചോ...? ലാസര്‍ നിഷ്കളങ്കമായി അച്ചനോട് ചോദിച്ചു.
അതിനു നീ ലാസറേ, ഇതാ എന്റെ ഈ ളോഹ ഊരി ധരിക്ക്, എന്നിട്ട് നീ ളൊഹയിലൂടെ ഈ ലോകമൊന്ന് നോക്കിക്കാണു...
അച്ചന് പറഞ്ഞപോലെ, അച്ചന്റെ ളോഹ ഊരി ലാസര്‍ അണിഞ്ഞു.... എന്നിട്ട് ലാസര്‍ ജീവിതം നോക്കി കണ്ടു. എന്നിട്ട് അച്ചനോടായി പറഞ്ഞു "എന്റെ അച്ചോ ,അച്ചനൊക്കൊ എന്തു സുഖമാ.....അരിയുടെ വിലയറിയാതെ തൂറാം, വിദ്യാഭ്യാസത്തിന്റെ ചിലവറിയാതെ തൂറാം, ജീവിതത്തിന്റെ കഷ്ടപ്പാടറിയാതെ തൂറാം......ഹായ്.....ഹായ്........ഹായ്...എന്തു രസം. എന്റെ അച്ചോ........ഞാനീ ളോഹയിട്ട് അരമനയിലെ കക്കൂസില്‍ പോയി ഒന്നു തൂറട്ടെ".....
"ഇല്ല മകനേ...അതൊരിക്കലും സാധിക്കില്ല...അതിനു നിനക്ക് അവകാശമില്ല".....
പക്ഷേ ളോഹയിട്ട സുഖത്തില്‍.....അച്ചന് പറഞ്ഞത് കേള്‍ക്കാതെ.......ലാസര്‍ അരമനയിലെ കക്കൂസിലേക്ക് കുതിച്ച് പാഞ്ഞു......എന്നിട്ട് അകത്ത് കയറി വാതിലടച്ചു......പിന്നെ ളോഹ പോക്കി ലാസര്‍ അവന്റെ ചന്തി ആ ക്ലോസറ്റില്‍ പതിയെ വച്ചു...........എന്നിട്ട് തൂറാന്‍ ശ്രമിച്ചു..പക്ഷേ ഒന്നും വന്നില്ല." ഈ സമയത്ത് അച്ചന് നിലവിളിച്ചു കൊണ്ട് കക്കൂസിന്റെ വാതിലില്‍ മുട്ടി.....അച്ചന്റെ അലര്‍ച്ചയും ഉയര്‍ന്ന ശബ്ദവും കേട്ട് അരമനയിലെ മറ്റു അച്ചന്മാരും, ബിഷപ്പും വന്നു........ അവരോട് അച്ചന് സംഭവിച്ചതെല്ലാം എല്ലാം വിശദമായി പറഞ്ഞുകൊടുത്തു......പിന്നിട് അവര്‍ ലാസര്‍ കക്കുസ്സില്‍ നിന്നും വരാന്‍ കാത്തിരുന്നു...
അങ്ങിനെ കൊതിതീരെ കക്കുസിലിരുന്ന് അവസാനം ലാസര്‍ പുറത്ത് വന്നു......ളോഹയിട്ട ലാസറിനോട് ബിഷപ്പ് ചോദിച്ചു...."ലാസറേ...നിന്റെ തൂറലിനെ പറ്റി ഒന്നു വിവരിച്ചേ?"
ലാസര്‍ പിതാവിനോടായി ഇപ്രകാരം പറഞ്ഞു.
പിതാവേ.........ഞാനാദ്യം കടല്ക്കരയിലെ വിശാലതയില്‍ തൂറി
പിന്നെ ചേമ്മേലി കുര്യാക്കോസിന്റെ ഓലമറച്ച കക്കുസ്സില്‍ തൂറി
പിന്നെ ഞാന്‍ പറമ്പില്‍ വക്കച്ചന്റെ പറമ്പിലെ കക്കുസില്‍ തൂറി
പിന്നെ ഞാന്‍ തൊടുകുഴി ഓനച്ചന്റെ വീട്ടിനകത്തെ കക്കുസ്സില്‍ തൂറി
പിന്നെ ഞാന്‍ പടുവേലി ഔസേപ്പിന്റെ വീട്ടിലെ യൂറോപ്യന്‍ കക്കുസ്സില്‍ തൂറി.
പിന്നെ അവസാനം അരമനയിലെ വിശുദ്ധ ചന്തികള്‍ ഇരിക്കുന്ന കക്കുസിലും തൂറി.
ഇതില്‍ നിന്നും നിനക്ക് എന്തു മനസ്സിലായി ലാസറെ......
"പിതാവേ......തൂറല് മാത്രമേ സത്യമൊള്ളു......കക്കുസ്സെല്ലാം ആപേക്ഷികങ്ങളാണു"
ഉടനെ പിതാവ് "കണ്ടോ....കണ്ടോ....മുക്കുവന്റെ ഭാഷയില്‍ നിന്നും..........സമൂഹത്തിലെ ഉയര്‍ന്നവരുടെ തലത്തിലേക്ക് നിന്നെ സംഭാഷണം പരിപോഷിച്ചു വന്നത്.......നീ ഇത്തരത്തില്‍ ഉയര്‍ന്ന് ചിന്തിക്കാന്‍ കാരണമായത് നിന്റെ ചന്തി..അരമനയിലെ ക്ലോസറ്റില്‍ സ്പര്‍ശിച്ചതിനാലാണു.....അതിനാല്‍ ഇനി നിന്റെ ചന്തി വെറും ചന്തിയല്ല.....അതു വിശുദ്ധ ചന്തിയാണു"
പിന്നെ, അവിടെ കൂടി നിന്നവരെല്ലാം ലാസറിന്റെ വിശുദ്ധചന്തിയില്‍ തൊട്ട് വന്ദിച്ചു......
അവസാനം പിതാവ് പറഞ്ഞു........"ലാസറെ ഇനി നിന്റെ വിശുദ്ധചന്തി പാപപങ്കിലമാവതെ സൂക്ഷിക്കണം......അതു പോലെ കഴിയുന്നതും ഈ ലോകത്തിനു മുമ്പിലേക്ക് തുറന്നിരിക്കട്ടെ ലാസറിന്റെ വിശുദ്ധ ചന്തി"......
അങ്ങിനെ ലോകത്തിന് മുഴുവന്‍ തന്റെ വിശുദ്ധ ചന്തി കാണാനായി....ലാസര്‍ തന്റെ ഉടുമുണ്ട് ഊരിയെറിഞ്ഞു അരമനയില്‍ നിന്നും ലോകത്തിന്റെ പരുപരുപ്പിലേക്കിറങ്ങി.
ഈ ലോകത്തിനു സംഭാവനയായി കിട്ടിയ തന്റെ വിശുദ്ധചന്തിയുമായി വീട്ടിലേക്ക് ലാസര്‍ നടന്നു....
ലാസര്‍ തിരിച്ചു വീട്ടിലെക്ക് വരുമ്പോള്‍ കാണുന്നത്, കുളിച്ച് സുന്ദരിയായി നില്ക്കുന്ന കുഞ്ഞാന്നാമ്മയേയാണു...അതും മറ്റൊരു അങ്കത്തിനു തയ്യാറായി..... ലാസര്‍ വഴിയില്‍ നിന്നേ തുണിപറിച്ച് വരുന്നത് കണ്ട് കുഞ്ഞാന്നാമ്മ ഓടിചെന്നു.
"മകളെ കുഞ്ഞാനാമ്മേ......നിന്റെ പാപപങ്കിലമായ വിരലിനാല്‍ എന്റെ വിശുദ്ധചന്തി അശുദ്ധമാവാന്‍ പാടില്ല....എന്നില്‍ നിന്നും മാറി പോവൂ".
"എന്റെ ലാസറെട്ടാ.......രാവിലെ മുറ്റമടിക്കുന്ന സമയത്ത് വിളിച്ചപ്പൊള്‍ കേറിവരാത്തതിന്റെ കെറുവാണോ?..വാ കേറിവാ..........ഞാന്‍ സ്വര്‍ഗം കാണിച്ചു തരാം എന്റെ ലാസറേട്ടനു"
പക്ഷേ കുഞ്ഞാന്നാമ്മയുടെ കൈ തട്ടി മാറ്റി ലാസര്‍ മുന്പോട്ട് ഓടി......ഒപ്പം പുറകെ കുഞ്ഞാന്നാമ്മയും.....
ഓടിയൊടി തളര്‍ന്ന ലാസറിനെ കുഞ്ഞാനമ്മ അവസാനം വട്ടക്കെട്ടിട്ട് പിടിച്ചു, എന്നിട്ട് പറഞ്ഞു........"നിങ്ങള്‍ക്ക് ആരു വിശുദ്ധചന്തി ചാര്‍ത്തിതന്നാലും, ദൈവം യോജിപ്പിച്ചതിനെ മനുഷ്യന് വേര്‍പെടുത്തരുത്..ഓര്‍മ്മയിരിക്കട്ടെ".
കുഞ്ഞാന്നാമ്മ ലാസറിനെ തൂക്കിയെടുത്ത് വീട്ടിലേക്ക് കൊണ്ടുപൊയി മുറിയില്‍ കയറി വാതിലടച്ചു, പിന്നീട് ലാസറിനെ വാരിപുണര്‍ന്ന് താഴെ വിരിച്ച പായയിലേക്ക് കുഞ്ഞാന്നാമ്മ മലര്‍ന്ന് കിടന്നു..... സാവധാനം ലാസര്‍ കുഞ്ഞാന്നാമ്മയിലേക്കും.
ഈ സമയത്തെല്ലാം......കുഞ്ഞാന്നാമ്മ ലാസറിന്റെ ചന്തിയിലെ വിശുദ്ധ തിരുവെഴുത്തുകള്‍ മായ്ക്കുന്ന തിരക്കിലായിരുന്നു..........
--------------------------------------------
ബ്ലോഗ് : മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍
Saturday, July 19, 2008
കുഞ്ഞാന്നാമ്മയ്ക്ക് തിരിച്ച് കിട്ടിയ വിശുദ്ധചന്തി
Labels:
നട്ടപിരാന്തുകള്‍,
നര്‍മ്മം
Subscribe to:
Post Comments (Atom)
9 comments:
:)
നട്ട പിരാന്തു തന്നെ. സംശയമില്ല!:)
അണ്സഹിക്കബിള് തമാശ !!!!
വേണ്ടായിരുന്നു
സംഗതി കലക്കി...:)
അപ്പിക്കഥ കലക്കി..:-D
എന്റമ്മേ...വല്ലാതെ ചിരിച്ചു പോയി...
സസ്നേഹം,
ശിവ.
ന.പിരാന്താ
ഈ ആക്ഷേപ ഹാസ്യം ഉഗ്രന്‍..!
എല്ലാവര്ക്കും അറിയാവുന്ന കാര്യവും എന്നാല്‍ പറഞ്ഞാല്‍ മറ്റുള്ളവര്‍ മൂക്കില്‍ വിരല്‍ വയ്ക്കുമൊയെന്ന പേടിയും,ഇതൊന്നുമില്ലാത പറയേണ്ട കാര്യങ്ങള്‍ ഇത്ര രസകരമായി അവതരിപ്പിച്ച ന.പിരാന്തന് അഭിനന്ദനങ്ങള്‍..!
ഇതിന്റെ പര്യവസാനമെന്താണ്..? കുഞ്ഞന്നാമ്മക്കും ലാസറിനും ഉണ്ടാകുന്ന വിത്തുകള്‍ വിശുദ്ധരായിത്തീരുമൊ..അതൊ പ്രഖ്യാപിക്കുമൊ..?
നന്നായിട്ടുണ്ട്...
ഇതുനല്ല കഥ!!! അതായത് കഥ നന്നായിട്ടുണ്ടെന്ന്..
:)
അശരീരികള്‍: ഒരു സിനിമാഡയേറിയ!!
Post a Comment