ഇരുളെന്റെ മുന്നില്‍ പൂത്തുലഞ്ഞു
വെട്ടം വാടിക്കുഴഞ്ഞു വീഴ്കെ..
തിമിരം കടിച്ചു പറിച്ച കണ്‍കള്‍
കുഴിയിലാണ്ടു പിടഞ്ഞീടുന്നു..
നിലാവിന്‍ താഴ്വരയ്ക്കപ്പുറത്തു
ആരെന്നെ പേര്‍ ചൊല്ലി വിളിച്ചിടുന്നു..??
കണ്‍ചിമ്മി നിന്നൊരു താരമോതി
“ഊന്നാന്‍ വടിയിനി വേണ്ടയെന്നു..”
പാപമാറാപ്പിന്റെ ഭാരമെന്നെ
മണ്ണിലേക്കങ്ങോട്ടമര്‍ത്തുന്നുവോ...
നിഴലിനെ മാത്രം കൂട്ടു ചേര്‍ത്തു
കടക്കുവാനിനിയെത്ര വൈതരണികള്‍..??
അന്യന്റെ വിയര്‍പ്പ് മൊരിച്ചെടുത്ത
അപ്പങ്ങളൊന്നുമേ ബാക്കിയില്ല..
നൊമ്പരക്കിണറിന്നാഴങ്ങള്‍ താണ്ടിക്കവര്‍ന്നെടുത്ത
കണ്ണുനീര്‍ തെളിവെള്ളം തീര്‍ന്നുപോയി...
കൊഴുപ്പിന്റെ പാളികള്‍ മറച്ചുവയ്ക്കും
വിശപ്പിന്റെ ആര്‍ത്തിക്കരത്തില്‍ നിന്നും...
ദാഹം മുറുകുന്ന നേരങ്ങളില്‍
എന്‍ മുറിവുകളെല്ലാം ചുരത്തിയേക്കും...
“വള്ളിയെപ്പോലെ പടര്‍ന്നു നീയും
പിന്നിലേക്കെന്നെ വലിച്ചീടല്ലേ...”
കെട്ടുപാടുകളെല്ലാം വലിച്ചെറികെ
നിഴലെന്നില്‍ നിന്നുമടര്‍ന്നുപോയി..
അടര്‍ന്നൊരാക്കഷ്ണം തിരഞ്ഞുപോകെ
എന്നുള്‍പ്പൂക്കളാരോ പറിച്ചെടുത്തു...
ഓട്ടേറെ നിഴലുകള്‍ കൂടി വന്നു
എന്നെയെടുത്തങ്ങു മഞ്ചലേറ്റി
മരണപ്പെട്ടിയിലാഴ്ത്തി മുദ്രവച്ചു...
മണ്ണിലേക്കങ്ങലിഞ്ഞു ചേഴ്കെ
കണ്ണുമടച്ചു ഞാന്‍ പുഞ്ചിരിച്ചു..
“വെളിച്ചത്തിലേക്കിനി ദൂരമല്പം..”
12 comments:
വെളിച്ചം തേടി.....
കൊഴുപ്പിന്റെ പാളികള്‍ മറച്ചുവയ്ക്കും
വിശപ്പിന്റെ ആര്‍ത്തിക്കരത്തില്‍ നിന്നും...
ദാഹം മുറുകുന്ന നേരങ്ങളില്‍
എന്‍ മുറിവുകളെല്ലാം ചുരത്തിയേക്കും...
-നന്നായിട്ടുണ്ട്.. നല്ല വരികള്‍..
:)
റോസ്...
ഈണത്തിന്റെ ചട്ടക്കൂടില്‍ തളക്കപ്പെട്ടുപോയ
വാക്കുകള്‍ക്ക്...
ചിലപ്പോഴെല്ലാം പുറമേക്ക് വരാന്‍...
പ്രയാസം തോന്നുന്നതില്‍
കൗതുകമില്ല....
അതങ്ങനെയാണ്...
അലങ്കാരങ്ങള്‍ക്കും
വൃത്തങ്ങള്‍ക്കും
അടിമപ്പെട്ടുപോയ വാക്കുകള്‍...
മരണത്തെ അതിജീവിക്കാവാതെയൊടുങ്ങും...
ഓരോ വിഷയവും
പുനര്‍ജനിക്കുമ്പോഴാണ്
കൂടുതല്‍ സുന്ദരമാവുക....
നന്മകള്‍ നേരുന്നു...
എന്തു സുന്ദരമീ കവിത....
പുനര്‍ജനിയുടെ വാതയനങ്ങള്‍ക്കപ്പുറം ഒരു ലോകം നമ്മെ കാത്തിരിയ്ക്കുന്നു.
"കെട്ടുപാടുകളെല്ലാം വലിച്ചെറികെ
നിഴലെന്നില്‍ നിന്നുമടര്‍ന്നുപോയി..
അടര്‍ന്നൊരാക്കഷ്ണം തിരഞ്ഞുപോകെ
എന്നുള്‍പ്പൂക്കളാരോ പറിച്ചെടുത്തു..."
good!!
തമസോമാ ജോതിര്‍ഗമയ
വെളിച്ചം തേടി എത്രയോ പേര്‍ അലയുന്നു .തന്നിലെ വെളിച്ചം കാണുവാന്‍ ആര്‍ക്കും സമയമില്ല .
തിരക്കോട് തിരക്ക് .
ബന്ധങ്ങള്‍ വലിച്ചെറിഞ്ഞ്,പാപങ്ങള്‍ വലിച്ചെറിഞ്ഞ് മറ്റൊരു ബുദ്ധനായ് ഇതാ ..റോസമ്മ അലയുന്നു ..
നല്ല കവിത .താളം ,മേളം ,കൊഴുപ്പ് എല്ലാം അടങ്ങിയ ഒരുഗ്രന്‍ സാധനം .ഇതിനെയാണോ ഈ കവിത എന്ന് പറയുന്ന സാധനം .അറിയില്ല ആധുനിക കവികള്‍,കവയിത്രികള്‍ പറയട്ടെ ..ആശംസകള്‍
നല്ലതാണു കെട്ടോ...
കണ്ണുമടച്ചു ഞാന്‍ പുഞ്ചിരിച്ചു..
“വെളിച്ചത്തിലേക്കിനി ദൂരമല്പം..”...!!
റോസമ്മെ ഇതെന്തൊന്നാ ഈ എഴുതി വച്ചിരിക്കണെ വായിച്ചിട്ടു മുഴുവന്‍ ഇരുട്ടാണല്ലോ
റഫീക്കേ..,പ്രോത്സാഹനത്തിനും വന്നതിനും നന്ദീട്ടാ..:)
ദ്രൌപദീ..,ശരിയാണു..വാക്കുകളെ ഈണത്തില്‍ തളച്ചിട്ട് മോടികൂട്ടാന്‍ ശ്രമിച്ചതാണു..പക്ഷേ..ആശയങ്ങള്‍ അതില്‍കിടന്നു വീര്‍പ്പുമുട്ടുന്ന പോലെ ..മറ്റൊന്നായി പുനര്‍ജനിക്കാന്‍ ഇട വരട്ടെ എന്നു പ്രത്യാശിക്കുന്നു ..നേര്‍വഴി കാട്ടിതന്നതിനു ഒരായിരം നന്ദീ ട്ടാ..:)
ശിവകുമാര്‍ ജീ..,വന്നു പ്രോത്സാഹിപ്പിച്ചതില്‍ ഒരുപാട് സന്തോഷം..:)
മിന്നാമിനുങ്ങേ..,കാത്തിരിക്കുന്ന പുതിയ ലോകത്തേക്കു മിഴികള്‍ തുറക്കപെടട്ടെ..ആ ഹൃദ്യമായ കമന്റിനു ഒത്തിരി നന്ദി..:)
ജിതേന്ദ്രന്‍ ജീ..,വന്നു പ്രോത്സാഹനമേകിയതില്‍ അളവറ്റ സന്തോഷം..:)
കാപ്പില്‍ സേ..,തീര്‍ത്തും ശരിയാണതു..തന്നിലുള്ള വെളിച്ചം കാണാതെ തിരക്കുകളില്‍ പെട്ട് ഉഴറുന്ന മനുഷ്യജന്മങ്ങള്‍..വെളിച്ചത്തിലേക്കുള്ള യാത്ര തുടങ്ങുന്നതു തന്നില്‍ നിന്നു തന്നെയാണെന്നു ആരുമറിയുന്നില്ല..ബോധോദയം ലഭിച്ച ഗൌതമ ബുദ്ധനില്‍ നിന്നും എത്രയോ അകലെയാണു നമ്മളെല്ലാവരും...വന്നു ഇത്രയും പ്രോത്സാഹനമേകിയതില്‍ ഒരുപാടൊരുപാട് സന്തോഷം..:)
ഹരീഷ് ജീ..,വന്നു പ്രോത്സാഹനമേകിയതിനു നന്ദീ ട്ടാ..:)
പാമരന്‍ ജീ..,വന്നു വായിച്ചു പ്രോത്സാഹിപ്പിച്ചതില്‍ ഏറെ സന്തോഷം ട്ടാ..:)
അനൂപ് ജീ..,തന്നിലെ വെളിച്ചം ആദ്യം കണ്ടെത്തൂ..എന്നിട്ടു ഇങ്ങോട്ടു നോക്കൂ..ഇരുട്ടിന്റെ മറ കൊഴിഞ്ഞു വീഴുന്നത് കാണാം..വന്നതില്‍ ഒത്തിരി സന്തോഷം ട്ടാ..:)
rആടിത്തിമിര്‍ക്കുന്ന ജീവിതഥിനൊരന്ത്യമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.
Post a Comment