ഒരു പരീക്ഷണമാണ്‍, അഭിപ്രായം പറയണം.
കണക്കു പഠിത്തം
ആദ്യമൊക്കെ എളുപ്പമായിരുന്നു
ഒന്നും ഒന്നും രണ്ട്
രണ്ടും രണ്ടും നാല്
എന്നൊക്കെ കാണാതെ പഠിക്കാമായിരുന്നു
ചവക്കാതെ വിഴുങ്ങാന്‍
സമര്‍ത്ഥനായിരുന്നതിനാല്‍
പട്ടികകള്‍ പഠിച്ച്
മിടുക്കന്‍ കളിച്ചു
പിന്നെപ്പിന്നെ
വരയും കുരിശും
അല്ല
പ്ലസും മൈനസുമൊക്കെ-
-യെനിക്ക് കുരിശായി
ഇതൊക്കെ ക്ഷമിക്കാം
എങ്കിലും പത്തിലെ
പേപ്പറില്‍ ടീച്ചര്‍
വലിയ ഗുണനചിഹ്നം
വരച്ചത് ക്ഷമിക്കുന്നതെങ്ങനെ?
ആ ഗുണനചിഹ്നം
മുഴുവന്‍ തെറ്റായതിന്‍
വെട്ടിയതാണെന്ന്
വളരെ വൈകിയെനിക്ക്
മനസിലായി
-ലിജു മൂലയില്‍
ഒന്നും ഒന്നും രണ്ട്
രണ്ടും രണ്ടും നാല്
എന്നൊക്കെ കാണാതെ പഠിക്കാമായിരുന്നു
ചവക്കാതെ വിഴുങ്ങാന്‍
സമര്‍ത്ഥനായിരുന്നതിനാല്‍
പട്ടികകള്‍ പഠിച്ച്
മിടുക്കന്‍ കളിച്ചു
പിന്നെപ്പിന്നെ
വരയും കുരിശും
അല്ല
പ്ലസും മൈനസുമൊക്കെ-
-യെനിക്ക് കുരിശായി
ഇതൊക്കെ ക്ഷമിക്കാം
എങ്കിലും പത്തിലെ
പേപ്പറില്‍ ടീച്ചര്‍
വലിയ ഗുണനചിഹ്നം
വരച്ചത് ക്ഷമിക്കുന്നതെങ്ങനെ?
ആ ഗുണനചിഹ്നം
മുഴുവന്‍ തെറ്റായതിന്‍
വെട്ടിയതാണെന്ന്
വളരെ വൈകിയെനിക്ക്
മനസിലായി
-ലിജു മൂലയില്‍
No comments:
Post a Comment