എന്റെ ഒരു കവിത. ദയവായി അഭിപ്രായം കമന്റ് വഴി അറിയിക്കുക.
മറക്കുന്നു...
മറക്കുന്നു ഞാനും നിങ്ങളും
മണ്ണിനെ മറക്കുന്നു
വിണ്ണിനെ മറക്കുന്നു
മാറ്റത്തിനായ് മറക്കുന്നു
വാനില്‍ പാറിപ്പറക്കാനായ്
ഭാവിയെന്ന ഭൂതത്തിനായ്
പിച്ചവെച്ചതും കാലുറപ്പിച്ചതുമായ
മണ്ണിനെ മറക്കുന്നു
വാനോളമെത്തുമൊരു
ഫാക്ടറിക്കായ്
ജനനം മുതല്‍ അന്നം നിറച്ച
വൃക്ഷങ്ങളെ മറക്കുന്നു
അടിമകളാക്കിയ വെളുമ്പന്റെ
ആംഗലേയത്തിനായ്
മുലപ്പാല്‍പോലെ മാധുര്യമുള്ള
മാതൃഭാഷയെ മറക്കുന്നു
വാനോളമെത്താനായി,
വികസനത്തിനായ്
ഒപ്പമോടിത്തളര്‍ന്ന പാവം
മനുഷ്യരെ മറക്കുന്നു
മണ്ണിനെ മറക്കുന്നു
വിണ്ണിനെ മറക്കുന്നു
മാറ്റത്തിനായ് മറക്കുന്നു
വാനില്‍ പാറിപ്പറക്കാനായ്
ഭാവിയെന്ന ഭൂതത്തിനായ്
പിച്ചവെച്ചതും കാലുറപ്പിച്ചതുമായ
മണ്ണിനെ മറക്കുന്നു
വാനോളമെത്തുമൊരു
ഫാക്ടറിക്കായ്
ജനനം മുതല്‍ അന്നം നിറച്ച
വൃക്ഷങ്ങളെ മറക്കുന്നു
അടിമകളാക്കിയ വെളുമ്പന്റെ
ആംഗലേയത്തിനായ്
മുലപ്പാല്‍പോലെ മാധുര്യമുള്ള
മാതൃഭാഷയെ മറക്കുന്നു
വാനോളമെത്താനായി,
വികസനത്തിനായ്
ഒപ്പമോടിത്തളര്‍ന്ന പാവം
മനുഷ്യരെ മറക്കുന്നു
No comments:
Post a Comment