കരിയിട്ട മിഴിമങ്ങി മൊഴിയുന്നു നീ- G Manu
കരിയിട്ട മിഴിമങ്ങി മൊഴിയുന്നു നീ- " പ്രണയം
പുരളാത്തതെന്തു നിന്‍ കവിതയൊന്നില്‍
കരളിറ്റുമൊളി തൊട്ടു പുണരാഞ്ഞിട്ടോ കനവില്‍
തിരിയിട്ട വിരലൊട്ടു പൊള്ളിയിട്ടൊ
സ്മ്രിതികളില്‍ ഞാന്‍ നട്ട ചിരിമുത്തുകള്‍ നിണ്റ്റെ
മതിയറ്റ വെയിലേറ്റു വാടിയിട്ടോ
വഴിവക്കിലുലയുന്ന വാകയൊപ്പം മധുര
വിരഹം കൊറിച്ച നാളറിയാഞ്ഞിട്ടൊ?
പുലര്‍വെട്ടം പുണരുന്ന മുകിലെന്നു പലവട്ടം
പുകളേറ്റ മുടിതെല്ലുണങ്ങിയിട്ടൊ
പകലറ്റ പടിയൊന്നിലിന്നുമെന്‍ നെഞ്ചകം
പിടയുന്ന മിടിനിന്നിലെത്താഞ്ഞിട്ടോ"
കതിരൊത്ത മൊഴിമങ്ങി മാഴുന്നു നീ.. "ഹ്രിദയം
നിറയാത്തതെന്തു നിന്‍ കവിതയൊന്നില്‍"
"അറിയാത്തതല്ല സഖി അമ്രിതൊത്തു നീ പകരും
അഴിയാതൊരനുരാഗസുഖ ബന്ധനം
കേള്‍ക്കത്തതല്ലെണ്റ്റെ കരള്‍വാതിലില്‍ നിണ്റ്റെ
കാല്‍ത്തളക്കുളിരിണ്റ്റെ മ്രിദുമന്ത്രണം
വിളവേന്തി വിപണിയിയില്‍ പോയ്‌വന്നു വയറിണ്റ്റെ
വിളികേട്ടു മ്രിതി തിന്ന കര്‍ഷകനില്‍
ഇരതേടിയിരവിണ്റ്റെയിറയത്തു കെട്ട കണ്‍
തിരിയൂതി നില്‍ക്കുന്ന പെണ്‍കൊടിയില്‍
ഒരുനേരമുലകിനെ ഒരുമിച്ചൊന്നൂട്ടുവാന്‍
കഴിയാതെ കരിയുന്ന ദൈവങ്ങളില്‍
തലതല്ലി വീണെണ്റ്റെ പദ ദീപിക നിണ്റ്റെ
തണലോളമെത്താതണഞ്ഞതാകഅം"
1 comment:
കവിതാ വിഭാഗത്തില്‍ ജാനുവരി മാസത്തേ മല്‍സരത്തിനു തിരഞ്ഞെടുത്തവ ..നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുക .. കൂടുതല്‍ വിവരങ്ങള്‍ http://www.mobchannel.com-ല്‍
Post a Comment