കുറെ നാളായീ ബ്ലോഗിയിട്ടു .. കൈ തരിക്കുന്നു .. തണുപ്പു കൊണ്ടാണേ..
ഇതിനിടയില്‍ പല സംഭവങ്ങള്‍ നടന്നു കഴിഞ്ഞു .. ചുരുക്കി പറയാം .. കുറച്ചു കൂടി ഒതുങ്ങി ജീവിക്കാന്‍ തീരുമാനിച്ചു. അതിനു പ്രത്യേകിച്ചു കാരണമൊന്നുമില്ല ..ചില പങ്കപ്പാടുകള്‍ കുറക്കാന്‍ വേണ്ടിയാണെന്നു വച്ചോ... ഉദാഹരണത്തിനു കാറുണ്ടെന്നു വക്കുക.. പെട്രോള്‍ അടിക്കണം,വല്ലപ്പോഴും സര്‍വീസിനു കൊടുക്കണം,ഓയില്‍ ചേഞ്ച് ചെയ്യണം , ബാറ്റെറി റീച്ചാര്‍ജ് ചെയ്യണം, ഹെഡ് ലൈ റ്റ് ഓഫ് ആക്കാന്‍ ഓര്‍ക്കണം, മാസത്തിലൊരിക്കലെങ്കിലും കഴുകണം, പാര്‍കിംഗ് സ്ഥലം കണ്ടു പിടിക്കണം.. കാറില്ലെങ്കിലോ .. ഇത്രയും പണി കുറഞ്ഞു..
അതിനിടയില്‍ റൂം മേറ്റ് പറഞ്ഞു , പ്രപഞ്ചത്തില്‍ 98 ശതമാനവും ശൂന്യത ആണു എന്നു.അപ്പോള്‍ ശൂന്യതാ ബോധം ഒരു പ്രപഞ്ച സത്യമാണു.. ആ അതു കള..
പക്ഷേ ഒരു പ്രശ്നം ഉണ്ടു.. റെയില്‍ വേ സ്റ്റേഷന്‍ ഒരു പത്തു മൈല്‍ മാറിയാണു. വീടിനടുത്തു നിന്നും രണ്ടു മൈല്‍ മാറിയാണു ലൈറ്റ് റെയില്‍ സ്റ്റേഷന്‍...യാത്ര നാലു ഘട്ടമാക്കാം .. ആദ്യം വീട്ടില്‍ നിന്നും ഒന്നര മൈല്‍ നടന്നു വി റ്റി എ (valley transport athority) വരേ,ട്രോളിയില്‍ കയറി മൗണ്ടന്‍ വൂ വരെ, അവിടുന്നു കാല്‍ ട്രെയിന്‍ പിടിച്ചു സാന്‍ ഫ്രാന്‍സിസ്കോ നഗരാതിര്‍ത്തിയില്‍, എന്നിട്ടു ,മ്യൂണി എന്നറിയപ്പെടുന്ന ട്രാം പിടിച്ചു നഗര ഹൃദയത്തില്‍ .. പങ്കപ്പാടു തന്നേ ...രാവിലെയും വൈകുന്നേരവുമുള്ള നടപ്പാണു എറ്റവും പ്രശ്നം.
ഒടുവില്‍ ഒരു സൈക്കിള്‍ വാങ്ങിക്കളയാം എന്നു വച്ചു.. ആക്രി സാധനങ്ങള്‍ വിക്കുന ഒരു സൈറ്റില്‍ നിന്നും ഒരു സെക്കന്റ് ഹാന്റ് ഒരെണ്ണം കണ്ടു വച്ചു.. സൈക്കിള്‍ പമ്പും ഫ്ലാഷ് ലൈറ്റും ഒക്കെ ഫ്രീ.. രാവിലെ 7 മണിക്കു വന്നു എടുക്കാം എന്നു സായിപ്പിനോടു കവാത്തി.. അത്രയും വേണമോടാ പരട്ടെ ഒരു പത്തു മണിക്കു വാ എന്നു അങ്ങേരു.. അവസാനം ഒരു ചോദ്യം .പൊക്കമെത്രയുണ്ടു .. ഒരു 6 അടി വരും സായ് വേ എന്താ വല്ല കുപ്പായവും തയിച്ചു തരാന്‍ ഉദ്ദേശ്ശ്മുണ്ടോ ..
ഇല്ലാ ഞാന്‍ ഒരു 6 അടി 5 ഇഞ്ചു വരും ..എന്റേ സൈസ് സൈക്കിള്‍ നിനക്കു പറ്റുമോ എന്നറിയില്ല .. എന്നാലും വന്നു നോക്കി പോടെ .. ശരി സായ് വേ ..ഞാന്‍ വിനയാന്വിതനായി..
എഴുന്നേറ്റതു രാവിലേ പത്തു മണിക്കു .. സാറി..വീണ്ടും വിനയാന്വിതന്‍ .. സാറി ..ലേറ്റ് ആയീ ഒരു 10:30 ആവുമ്പം എത്തിയേക്കാം ..മതിയോ ? ഒടുവില്‍ 11നു മൗണ്ടന്‍ വൂ സ്ടേഷനില്‍ എത്തി.. ഭീമാകാരനായ സായ് വ് അടയാളം പറഞ്ഞു വച്ച പച്ച ഷര്‍ട്ട് ധരിച്ചു നില്‍ക്കുന്നു.. എന്റെ അത്ര ഇല്ല .. ഒരു 5 അടി പത്തു.. ഷൂസിന്റെ പൊക്കം കാരണം ആറടി അളക്കാം.. സൈക്കിള്‍ പുതിയതാണു.. തടി കുറച്ചില്ലെങ്കില്‍ വേറെ ആളെ നോക്കും എന്നു കാമുകി പറഞ്ഞതനുസരിച്ചു വാങ്ങിയതാണൂ.. പക്ഷേ വാങ്ങിച്ചു രണ്ടു ദിവസമായപ്പോള്‍ അവള്‍ പുതിയ ലാവണം കണ്ടു പിടിച്ചു.. സ്വന്തമായീ ആകെയുള്ള ഈ പൊണ്ണത്തടി ഞാനെന്തിനു ഉപേക്ഷിക്കണം.. സായിവ് നിരുദ്ധ കണ്ഠനായീ ..ഓ ഇതിപ്പം പുലിവാലായോ... പോണ്ണത്തടി മാത്രമല്ലല്ലോ അതിനൊത്ത പൊങ്ങച്ചവും കൂട്ടിനുണ്ടല്ലോ എന്നു പറയണമെന്നു വച്ചതാണൂ .. പോട്ടെ .. പറഞ്ഞുറപ്പിച്ച 175 ഡാളര്‍ എണ്ണി ... ചില്ലര്‍ഖ് എല്ലാം കൂടി 174 വരുത്തി.. സായിപ്പേ ഇത്രേമെ ഉള്ളൂ.. കൈ മലര്‍ത്തി.. മലയാളിയല്ലേ ഒരു ഡാളറെങ്കിലും പേശിക്കുറച്ചില്ലേല്‍ കച്ചോടം ആവുമോ....
പാതയോരങ്ങളെ ചവിട്ടി തള്ളി , ഇല പൊഴിഞ്ഞ മേപ്പിള്‍ മരങ്ങള്‍ക്കു കീഴെക്കൂടി. പഴുത്തു വിളഞ്ഞ ആറഞ്ചു തോട്ടത്തിന്റേ അരികു പറ്റി, കൈ ഇടക്കൊന്നു വിട്ടുനോക്കി,,ആവേശഭരിതനായീ, സാന്‍ ഹുസെയുടെയും പരിസര പ്രദേശങ്ങളുടെയും ആശയും ആവേശവും ആയീ,പുല്‍മേടുകളെ ചക്രം കേറ്റി ചതച്ചു ഒരു വള്ളം കളിയുടെ ആരവം നെഞ്ചിലുയര്‍ത്തി പാഞ്ഞു .. ഇടക്കു മുന്നില്‍ ചാടിയ കേവലം കാല്‍ നടയാത്രക്കാരിയായ മദാമ്മയോടു പാടി... കുട്ടനാടന്‍ പുഞ്ചയിലേ കൊച്ചു പെണ്ണേ കുയിലാളേ...പുഞ്ചിരിച്ചു ഹാ എത്ര ധന്യമീ ജീവിതം...
എന്റെ സ്വന്തം പഞ്ചായത്താരുന്നേല്‍ ഞാന്‍ ഇവിടെ ഒരു സൈക്കിള്‍ ക്ലബ് ഉണ്ടാക്കി ,എല്ല മദാമ്മേം കമന്റടിച്ചു വനിതാ പോലീസിനു മാത്രം പിടി കൊടുത്തേനേ... എന്തു ചെയ്യാം ഇവിടെ പഞ്ചായത്തില്ലാതേ പോയീ..
അങ്ങനേ സൈക്കിള്‍ വീട്ടിലെത്തി.. പിറ്റേ ദിവസം മുതള്‍ ചുവന്ന ഫ്ലാഷ് ലൈറ്റ് മിന്നിച്ചു കൊണ്ടുള്ള ആ സ്വപ്ന തുല്യമായുള്ള സൈകിള്‍ ചവിട്ടു ആംസ്ട്രോങ്ങിനേപ്പോലും വെല്ലു വിളിച്ചു കൊണ്ടൂ തുടര്‍ന്നു.. മൂന്നാം നാള്‍ അതു സംഭവിച്ചു..
ആപ്പീസിനു മുന്നിലുള്ള കമ്പിയില്‍ പൂട്ടി വച്ചിരുന്നു.. സൈക്കിള്‍.. ഏതോ ഒരുത്തന്‍ ചൂയിം ഗം വച്ചു പൂട്ടു നിറച്ചിരിക്കുന്നു ..തുറക്കാനുള്ള ശ്രമത്തിനിടയില്‍ താക്കോല്‍ ഒടിഞ്ഞു .. അങ്ങനേ സൈക്കിള്‍ സാന്‍ ഫ്രാന്‍സിസ്കൊ നഗരത്തിന്റേ അവകാശമായീ .. പിറ്റേ ദിവസം മുതല്‍ ഓരോരോ ഭാഗങ്ങള്‍ അപ്രത്യക്ഷമായീ ....ബാക്കിയായതു എന്റെ മോഹമോ മോഹഭംഗമോ..
എന്താണേലും ഇപ്പോല്‍ മിക്ക ദിവസങ്ങളിലും സ്ടേഷന്‍ മാറി ഇറങ്ങി , ഏന്തി വലിഞ്ഞു ആരും കാണാതേ പമ്മിയാണു വീട്ടിലെത്തുന്നതു..
അയ്യോ ഇതെഴുതുന്നതിനിടെ കാല്‍ ട്രെയിന്‍ മൗണ്ടന്‍ വൂ സ്റ്റേഷന്‍ പിന്നിട്ടു.. ഇനി സ്റ്റോപ് സാന്‍ ഹുസെ ഡൗന്‍ ടൗണില്‍ മാത്രം .... അവിടുന്നും കിട്ടും വി ടി ഏ .. അപ്പ ശരി .. പിന്നെ കാണാം...
പിന്നെ ദ ഇവിടെ http://www.mobchannel.com ഇടക്കിടക്കു കയറി പോ.. സമയം കിട്ടുന്ന മുറക്കു ഞാല്‍ വേറെ ഉപകാരമുള്ള വല്ലതും ഒക്കെ ഇടാം
Saturday, February 3, 2007
കുട്ടനാടന്‍ പുഞ്ചയിലേ മദാമ്മമാര്‍
Subscribe to:
Post Comments (Atom)
6 comments:
എന്റെ സ്വന്തം പഞ്ചായത്താരുന്നേല്‍ ഞാന്‍ ഇവിടെ ഒരു സൈക്കിള്‍ ക്ലബ് ഉണ്ടാക്കി ,എല്ല മദാമ്മേം കമന്റടിച്ചു വനിതാ പോലീസിനു മാത്രം പിടി കൊടുത്തേനേ... എന്തു ചെയ്യാം ഇവിടെ പഞ്ചായത്തില്ലാതേ പോയീ..
എന്റെ സൈക്കിള്‍ യജ്നത്തിന്റെ കഥ..
കൈ ഇടക്കൊന്നു വിട്ടുനോക്കി,,ആവേശഭരിതനായീ, സാന്‍ ഹുസെയുടെയും പരിസര പ്രദേശങ്ങളുടെയും ആശയും ആവേശവും ആയീ,പുല്‍മേടുകളെ ചക്രം കേറ്റി ചതച്ചു ഒരു വള്ളം കളിയുടെ ആരവം നെഞ്ചിലുയര്‍ത്തി പാഞ്ഞു .. ഇടക്കു മുന്നില്‍ ചാടിയ കേവലം കാല്‍ നടയാത്രക്കാരിയായ മദാമ്മയോടു പാടി...
നന്നായിരിക്കുന്നു, പച്ചയായ ആവിഷ്കരണം.
അപ്പോള്‍ അമേരിക്കയില്‍ സൈക്കിളിന്നിത്ര വിലയോ?? വിവരണം നന്നായിട്ടുണ്ട്..
ഗുണാളന്റെ സൈക്കില്‍ ചവിട്ട് നിര്‍ത്താന്‍ ഒരു ചൂയിന്‍ഗം മതിയെന്നു മനസ്സിലായി :)
കൊള്ളാം.
-സുല്‍
ബ്യാനേ കമന്റിനു നന്ദി... കണ്ണൂരാനേ ഇതു അല്ലറ ചില്ലറയല്ല .. 12 ഗിയര്‍ ഒക്കെയുണ്ടു.. ആദ്യം ഗിയര്‍ മാറ്റിയപ്പം ചെയിന്‍ ഊരി പോയീ..പിന്നെ ഒരു വിധത്തില്‍ റെഡിയാക്കി ..
സുല്ലേ എന്തൊക്കെ വാര്‍ത്തകള്‍ .. സുഖം തന്നേ.. പുതിയ പാമ്പുകള്‍ വല്ലോം ഉണ്ടോ
മോബ് ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്ത ജനുവരി മാസം ലഭിച്ച മികച്ച ബ്ലോഗുകളില്‍ സമ്മാനാര്‍ ഹമായവ... ഫെബ്രുവരു മാസത്തേ എന്റ്രികള്‍ ക്ഷണിച്ചു കൊള്ളുന്നു
Post a Comment