Wednesday, June 18, 2008

അറബ്യന്‍ ദീപശിഖ (കവിത) - രണ്‍ജിത്ത് ചെമ്മാട്

പേശികളരണിക്കാതല്‍, മണലിന്‍
വിങ്ങലിലുരതിത്തീപൊടിയുമ്പോള്‍,
ആവി പകറ്ന്നിടനെഞ്ചില്‍, നോവി-
ന്നാത്മാക്കളിലേക്കതു പകരുന്നു.

ദീപക്കനലുകളേന്തീ തനുശിഖ
ഭൂഖണ്ഡാന്തര ഗ്രാമം ചുറ്റാന്‍
പുലരിയിലൊരു വെറുവയറിന്‍
കാളലിലിന്നിന്‍ വഴിയില്‍ക്കേറീടുന്നു.
വഴികളിലൂടീ നഗരം കണ്ടും, കേട്ടും
കനലുകളേന്തീട്ടോടീടുന്നു.

ഗലികളിടവഴികളിലന്തിച്ചന്തയില-
ന്തിയുരുക്കും നഗരപ്രഭയില്‍,

ആഫ്രിക്കന്‍ വനഗുഹകളിലന്തി-
ക്കുചേലരാറ്ത്തിയിറക്കും ഗലിയില്‍,

സ്വര്‍ണ്ണപ്പല്ലുകളിലിരകളെ വീഴ്ത്തീ
രാവിന്‍ വിലകളെ ലേലം ചെയ്യും
റഷ്യസ്ഥാനികളലയും തെരുവില്‍,

പകലിടവേളകളാക്രിച്ചന്തക,ളന്തി-
ക്കാന്തലിനന്യായത്തുക വാങ്ങും
ചൈനീസ് മതിലിന്നിടയില്‍,

കുബേരദേശികളന്തിപകുക്കാന്‍
മാറ്റിക്കെട്ടിയ ലബനോണ്‍ പുരയില്‍,

ചോരപൊടിഞ്ഞധരം, കണ്ണില്‍
കലിതേച്ചാടും മദ നൃത്തപ്പുരയില്‍,

ജലകന്യക താളം മീട്ടും, മധു,
മദ്യം ചുരയുന്നുരുവില്‍,

കിഴിഭാരം കലയെപ്പുല്‍കും
പരദേശികളാടുമരങ്ങില്‍,

അക്കങ്ങളിലീ ഭൂവിന്‍ ഖണ്ഡം
വീതം വെയ്ക്കും പൊതുബസ്സുകളില്‍

നരബലിനല്‍കിപ്പാലം പണിയും
രക്തമരക്കായുയരും നിലകളിലെവിടെയു-
മെന്നുമുയിരാട്ടും ചക്കില്‍,

ദീപക്കനലുകളേന്തീ തനുശിഖ
ഭൂഖണ്ഡാന്തര ഗ്രാമം ചുറ്റാന്‍
പുലരിയിലൊരു വെറുവയറിന്‍
കാളലിലിന്നിന്‍ വഴിയില്‍ക്കേറീടുന്നു.

_____________________________
Blog : മണല്‍ക്കിനാവ്‌

5 comments:

CHANTHU said...

നല്ല ഈണത്തോടെ.... നല്ല വരികള്‍ തന്നതിന്‌ നന്ദി.

തണല്‍ said...

ചോരതുടിക്കും ചെറുകൈകള്‍ മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തുവെന്ന് പറയുന്ന സുഖമുണ്ടല്ലോ രഞ്ജിത്തേ..എന്തായാലും ഫ്രീയാകുമ്പോള്‍ ഒന്നു ചൊല്ലി നോക്കാം.
ദീപക്കനലുകളേന്തീ തനുശിഖ
ഭൂഖണ്ഡാന്തര ഗ്രാമം ചുറ്റാന്‍
പുലരിയിലൊരു വെറുവയറിന്‍
കാളലിലിന്നിന്‍ വഴിയില്‍ക്കേറീടുന്നു.
-ഞാനൊന്നും പറയുന്നില്ലേ...:)

പാമരന്‍ said...

"പേശികളരണിക്കാതല്‍, മണലിന്‍
വിങ്ങലിലുരതിത്തീപൊടിയുമ്പോള്‍,
ആവി പകറ്ന്നിടനെഞ്ചില്‍, നോവി-
ന്നാത്മാക്കളിലേക്കതു പകരുന്നു."

ഹെനിക്കു വയ്യ!

പദ്യഭംഗി ഗംഭീരം...

ചില തനത് ഗള്‍ഫ്‌ ഐറ്റങ്ങള്‍ -പരിചിതമല്ലാത്തത്‌- ദഹിപ്പിക്കാനായില്ല :(

ഇതൊന്നു ചൊല്ലിക്കേള്‍പ്പിച്ചൂടെ മാഷെ?

ജ്യോനവന്‍ said...

എങ്ങനെ സാധിക്കുന്നു എന്നൊരു ചോദ്യമിട്ട് പിരിഞ്ഞുപോകണമായിരുന്നു.
മണല്‍കാറ്റില്‍ കാഴ്ച്ച കലങ്ങിയവന്‍‍. കവിതയ്ക്ക് താങ്കളുടേതെന്ന്
ഒരു തലക്കുറിപ്പിടാന്‍, ഹൃദയത്തിലേയ്ക്ക് ഊതിക്കയറ്റുമ്പോള്‍.
വിചിത്രമായി വേദനകളുടെ ഒരു ഇളക്കത്തെ, കണ്ണിലേയ്ക്ക് ടിക്കറ്റെടുത്ത്
യാത്ര നഷ്ടമായൊരു മഴക്കാലത്തെ........
തുടരുക. ഭാവുകങ്ങള്‍.

Unknown said...

മണൽ കാറ്റിന്റെ ഈണമുള്ള വരികൽ.
നന്നായിരിക്കുന്നു.



pls make me a team member