ഓര്‍മ്മയുടെ താക്കോലുകള്‍-
ഗള്‍ഫ് യാത്രക്കാരുടെ ശ്രദ്ധക്ക്
രണ്ടാം ഭാഗം
ഊണ്ണിക്കുട്ടണ്റ്റെ മടക്കയാത്ര
ഗള്‍ഫിലെത്തിയതിണ്റ്റെ രണ്ടാം ദിവസം ഒരു സന്ധ്യക്ക് അവന്‍ എന്നെ വിളിച്ചു;സുനിയുടെ കല്ല്യാണതലേന്നായിരുന്നതിനാല്‍ ഞാന്‍ അവിടെയായിരുന്നു.
"ആ..എന്താ ഉണ്ണിക്കുട്ടാ വിശേഷം.. ?"
"ഇവിടെ ഒരു സുഖോം ല്ല്യ പാപ്പാ... "
"നീ ഇപ്പോള്‍ എവിടെയാ... ?"
"ഞാനിവിടെ അളിയണ്റ്റെ റൂമിലാ..;ഇവിടെ പത്ത്‌പന്ത്രണ്ടാളുണ്ട് ഒരു റൂമില്‍... ?!"
അവണ്റ്റെ ശബ്ദത്തിലെ ഇടര്‍ച്ചയില്‍ നിന്നുതന്നെ അവന്‍ ഏതവസ്ഥയിലാണെന്ന് ഞാന്‍ ഊഹിച്ചു;പക്ഷെ,എനിക്കത് നിസ്സാരമായാണ് തോന്നിയത്.
ശാലുവും നമ്പീശേട്ടനും എണ്റ്റെ മനസ്സിലുള്ളപ്പോള്‍,എനിക്കവനെ കുറിച്ചോര്‍ത്ത് വ്യസനിക്കാനാവില്ലായിരുന്നു.
ശാലുവും നമ്പീശേട്ടനും
വിസ മാറ്റത്തിനു 'കിഷി'ല്‍ പോയി തിരിച്ചുവന്ന് റൂമും മാറി താമസിക്കുന്ന സമയം;ഷാര്‍ജയിലെ "അല്‍-വാദാ" സ്ട്രീറ്റിലെ 'ലിബര്‍ട്ടി' സിഗ്നലിനടുത്തുള്ള ബില്‍ഡിങ്ങിലെരണ്ടാം നിലയിലെ ഫ്ളാറ്റ് നമ്പര്‍ 208-ലായിരുന്നു എണ്റ്റെ മുറി.
മൂന്ന് മുറികളുണ്ടായിരുന്നു ആ ഫ്ളാറ്റില്‍;മൂന്നിനുംകൂടി രണ്ട് ബാത്ത്‌റൂമുകളും.
ഞങ്ങള്‍ അഞ്ചു പേരായിരുന്നു നാദാപുരത്തുനിന്നുള്ള ഹുസ്സൈനിക്കാണ്റ്റെ നിയന്ത്രണത്തിലുള്ള മുറിയില്‍;
തമിഴ്‌നാട്ടില്‍ നിന്നുള്ള സ്റ്റീഫനും,ഗുജറാത്തി ജോഷിയും,കാസറഗോഡുകാരന്‍ വേലുവുമായിരുന്നു മറ്റുള്ളവര്‍.
തൊട്ടടുത്ത മുറിയില്‍ 'പാലാക്കാട് റെസ്റ്റോറണ്റ്റി'ലെ പണിക്കാരും അടുത്ത മുറിയില്‍
പതിനഞ്ചു വര്‍ഷത്തിലേറേയായി നാട്ടില്‍ പോകാതെ,യാതൊരുവിധ രേഖകളുമില്ലാതെ താമസിക്കുന്ന തിരുവനന്തപുരക്കാരന്‍ രാജുവും കൂട്ടരും;
രാജു പുറത്തിറങ്ങുന്നത് ഞാന്‍ കണ്ടിട്ടില്ല,അയാള്‍ നാട്ടില്‍ വല്ലവരേയും കൊന്നിട്ട് വന്ന് ഒളിച്ചു താമസിക്കുന്നതായിരിക്കണം.
ആരുമായും പരിചയപെടാന്‍ സൌകര്യപെടാറില്ല,ഡ്യൂട്ടി സമയങ്ങളുടെ വ്യത്യാസം മൂലം;ആകെ കിട്ടുന്ന വെള്ളിയാഴ്ച്ച ഉറങ്ങിയും തീര്‍ക്കും.
പാലക്കാട് റെസ്റ്റോറണ്റ്റിലെ കുക്കായിരുന്ന നമ്പീശേട്ടന്‍ വൈകീട്ട് ഞങ്ങളുടെ മുറിയില്‍ വരും,വെള്ളമടിക്കാന്‍.ക്രമേണ ഞാന്‍ അങ്ങേരുമായി കമ്പനിയായി.
അമ്പത്തഞ്ചുവയസ്സോളം പ്രായമുള്ള പെരിന്തല്‍മണ്ണക്കാരന്‍.
ഭയങ്കര കത്തി....അതിലേറെ വെള്ളമടി...എങ്കിലും എനിക്കയാളെ ഇഷ്ടമായിരുന്നു.
പെരിന്തല്‍മണ്ണയിലാണ് നമ്പീശേട്ടണ്റ്റെ വീട്,ഭാര്യ വലിയൊരു സഖാവിണ്റ്റെ മകളത്രെ..
മക്കളില്‍ ഒരാള്‍ മെഡിക്കല്‍ റപ്പ്,മറ്റയാള്‍ എഞ്ചിനിയറിങ്ങിനൊ മറ്റൊ പഠിക്കുന്നു;അവരെ പുലര്‍ത്താന്‍ നമ്പീശേട്ടന്‍ വാര്‍ദ്ധക്ക്യമടുക്കാറായിട്ടും മരുഭൂമിയില്‍ ചൂടുകൊള്ളുന്നു !
അവധിയിലായിരുന്ന ഒരു ദിവസം ഞാന്‍ നമ്പീശേട്ടണ്റ്റെ മൂറിയിലിരുന്നു സംസാരിക്കവെ ഒരു ചെറുപ്പക്കാരന്‍ കടന്നുവന്നു;
ഒരു മാസത്തിലേറെയായി ഞാനവിടെ താമസം തുടങ്ങിയിട്ടെങ്കിലും,അവരുടെ മുറിയിലെ മറ്റൊരാളെക്കൂടി കാണുന്നത് അപ്പേ്പ്പാഴായിരുന്നു.
അവന്‍ എന്നെക്കണ്ട് ആശ്ചര്യപെടുന്നത് ഞാനറിഞ്ഞു;ഞാന്‍ ആകാംക്ഷയോടെ അവനെതന്നെ നോക്കിയിരുന്നു...
"ങള് വള്ളത്തോള്‍ കോള്ളേജിലെ മാഷല്ലേ... ?!"
ജിജ്ഞാസ ഒടുക്കാതെതന്നെ ഞാന്‍ പറഞ്ഞു
"ങ്.ആ...അതെ,വള്ളത്തോള്‍ കോള്ളേജില്‍ കുറെ വര്‍ഷങ്ങളുണ്ടായിരുന്നു;പക്ഷെ..എനിക്ക്..... ?!"
"ങക്ക് ന്നെ മനസ്സിലായില്ലാ....;ങള് ന്നെ കണ്ടിട്ടില്ലേന്ന്... "
"..?!!.. "
"ങള് നാരായണനെ അറിയൊ ?;മനോജിണ്റ്റേയും സുന്ദരണ്റ്റേയുമൊക്കെ അമ്മാവന്‍,കാടഞ്ചേരിയിലുള്ള.. ?!"
"നീ..... നീ നാരായണമ്മാവണ്റ്റെ മകനാണൊ ?!!" എനിക്ക് ആകെ വെപ്രാളമായി
സുന്ദരന്‍ മുഖാന്തിരമുള്ള അടുപ്പമാണെങ്കിലും,നാരായണമ്മാവന്‍,ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരു മനുഷ്യനായിരുന്നു;വാര്‍ദ്ദക്യസഹജമായാ എല്ലാ അസുഖങ്ങളുമുള്ളപ്പോഴും കുടുംബം നോക്കാന്‍ ഒരു ചെറിയ ചായക്കടയും നോക്കി ജീവിക്കുന്ന ആ മനുഷ്യണ്റ്റെ മകനാണ്,ശാലു,എന്ന ഈ ചെറുപ്പക്കാരന്‍ എന്നറിഞ്ഞപ്പോള്‍ വളരെയധികം അനാഥത്വം അനുഭവിക്കുന്ന മരുഭൂമിയില്‍പോലും എനിക്ക് സുരക്ഷിതത്വം അനുഭവപെട്ടു.
പിന്നെയും എന്നെ അത്ഭുതപെടുത്തിയത് അവണ്റ്റെ രൂപമാണ്.
മെലിഞ്ഞുനീണ്ട പയ്യന്‍,സംഋദ്ദമായ ചുരുണ്ട തലമുടി 'സ്റ്റൈലില്‍' ഒതുക്കിവെച്ചിരുന്ന പഞ്ചാരകുട്ടന്‍.....
ഇപ്പോള്‍,തടിച്ച് കൊഴുത്ത്,തലമുടി മുക്കാത്ഭാഗവും കൊഴിഞ്ഞ്......
എങ്ങിനെ തിരിച്ചറിയും.. ?!
പിന്നെ ഞങ്ങള്‍ പിരിഞ്ഞിട്ടില്ല,ഞാന്‍ ഗള്‍ഫിനോട് തല്‍കാലവിട ചൊല്ലിയിട്ടുള്ള ഈ സമയത്തല്ലാതെ
ഗള്‍ഫ് ജീവിതത്തിണ്റ്റെ തീഷ്ണതയുടെ ചിത്രങ്ങളിലേക്കുള്ള മുഖച്ചിത്രങ്ങളായിരുന്നു അവര്‍.
ഉണ്ണിക്കുട്ടന് ഞാന്‍ എഴുതി.....
പ്രിയമുള്ള ഉണ്ണിക്കുട്ടന്,
ഇനിയൊരു കത്ത് കൂടി കൊടുത്തയക്കുംവരെ നീ അവിടെ നില്‍ക്കുമോ എന്നെനിക്കറിയില്ല;എങ്കിലും ജീവിതമെന്ന മരുഭൂമിയില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്ത് ഈശ്വരന്‍ തന്നിട്ടുള്ളത് തിരിച്ചറിയാന്‍ നിനക്കകട്ടെ എന്ന പ്രാര്‍ഥനയോടെ ചില വരികള്‍....
നീ,സമയം കിട്ടുമ്പോള്‍ ശാലുവിനെ പോയിക്കാണുക;ഷാര്‍ജയില്‍തന്നെയാണ് അവനും;കഴിയുമെങ്കില്‍ ഒരുദിവസം അവണ്റ്റെ കൂടെ താമസിക്കുക.
അതിശൈത്യമുള്ള നവമ്പര്‍/ഡിസമ്പര്‍ മാസങ്ങളില്‍ പോലും,എല്ലാവരും പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി സുഷുപ്ത്തിയുടെ സുഖം നുകരുമ്പോള്‍,അവര്‍ പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് ജോലിക്ക് പോകുന്നത് കാണാം.അത് ഒരുമുഖം.
മുപ്പത്തെട്ട് ഡിഗ്രി ചൂടും എഴുപത് ഡിഗ്രി ഉഷ്ണവും ഉള്ള സപ്തമ്പര്‍/ഒക്ടോബര്‍ മാസങ്ങളിലും ചുട്ടുപൊള്ളുന്ന,റെസ്റ്റോറണ്റ്റിലെ അടുക്കളയില്‍നിന്ന് ആഗ്രഹിച്ചാല്‍ പോലും വിട്ടുനില്‍ക്കാനാവാത്തത് മറ്റൊരു മുഖം.
പന്ത്രണ്ട് മണിക്ക് കിച്ചണില്‍ നിന്നിറങ്ങിയാല്‍ സൈക്കിളില്‍ ഒരു പെട്ടിയുംവെച്ച്‌കെട്ടി 'പാര്‍സല്‍ ഫുഡ്'മായി,പൊരിവെയിലത്ത് മരണവേഗതയിലോടുന്ന വാഹനങ്ങള്‍ക്കിടയിലൂടെ..ഫ്ളറ്റുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും;
കണ്ണൊന്നു തെറ്റിയാല്‍....വെയില്‍ച്ചൂട് കൊണ്ട് ദേഹമൊന്നു തളര്‍ന്നാല്‍.....എല്ലാം ദൈവത്തിണ്റ്റെ കൈയ്യില്‍.
രെസ്റ്റോറണ്റ്റിലേക്ക് തിരിച്ചെത്തുമ്പോള്‍ ഉച്ചഭക്ഷണത്തിണ്റ്റെ തിരക്കായിരിക്കും;തിരക്കുകളെല്ലാമൊഴിഞ്ഞ് ഭക്ഷണവും കഴിച്ച് മുറിയിലെത്തുമ്പോള്‍ മൂന്നുമണി കഴിഞ്ഞിട്ടുണ്ടാകും.ആറുമണീക്ക് വീണ്ടും തുടങ്ങിയാല്‍ അവസാനിക്കുന്നത് രാത്രി പതിനൊന്നുമണിക്ക് ശേഷം;എല്ലാം വൃത്തിയാക്കി മുറിയിലെത്തി ഒന്നു സ്വയം വൃത്തിയായി മയങ്ങാന്‍ തുടങ്ങുമ്പോള്‍ സമയം ഒരുമണിയെങ്കിലുമായിട്ടുണ്ടാകും.
ഇത് ഒരു ദിവസത്തേയൊ,ഒരു മാസത്തേയൊ പണിയില്ല;ആ വിസക്കാരണ്റ്റെ കീഴില്‍ പണിയെടുക്കുന്നേടത്തോളം ഒറ്റ ദിവസമ്പോലും ലീവില്ലാതെ .....ഒടുവില്‍ കിട്ടുന്നതൊ ഇരുനൂറും മുന്നൂറുമായി പലതവണ എണ്ണൂറ് ദിര്‍ഹം !.
വെള്ളമടിച്ച് പൂക്കുറ്റിയയാല്‍,
"സ്നേഹിച്ച പെണ്ണും മോഹിച്ച മണ്ണും നഷ്ടപെട്ടവനാണ് ഞാന്‍"
എന്ന് വിലപിക്കുന്ന,വയസ്സായ നമ്പീശേട്ടനും ഉണ്ട് പിടിപ്പത് പണി.
കിച്ചണിലെ ചീഫ് കുക്കും സഹായിയുമെല്ലാം അയാള്‍തന്നെയാണ്;ആയിരം ആയിരത്തി ഇരുന്നൂറ് ദിര്‍ഹം വരെ 'മേശവരവുള്ള' ഒരു ഭക്ഷണ ശാലയിലെ എല്ലാ വിഭവങ്ങളും ഒരുക്കുന്നത് ഒരാള്‍തന്നെയാകുമ്പോള്‍ അവിയലും തോരനും ഒരേപോലെയാകുന്നതും രസവും സാമ്പാറും ഒരെ രുചി വരുന്നതും സ്വാഭാവികം.ചിക്കന്‍ കാറി ചിക്കന്‍ പെപ്പറാകുന്നതും;ചിക്കന്‍ പെപ്പര്‍ ചിക്കന്‍ ചുക്കയാകുന്നതും;ചിക്കന്‍ ചുക്ക ചിക്കന്‍ ചില്ലിയാകുന്നതും പതിവായ ഹോട്ടലുകളില്‍ പണത്തിനല്ലാതെ മനുഷ്യത്വത്തിന് എന്തു സ്ഥാനം... ?
നീ അവിടെയൊക്കെ വിസിറ്റ് ചെയ്തതിനു ശേഷം വിളിക്കുകഇതൊന്നും കണ്ടും കേട്ടും പേടിക്കേണ്ടാട്ടൊ.....
എല്ലാം വെറുതെ നോക്കിക്കാണുക....
തല്‍ക്കാലം നിറുത്തുന്നു
രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അവന്‍ വീണ്ടും വിളിച്ചു.
മെഡിക്കല്‍ കഴിഞ്ഞിട്ടേയുള്ളു,പണിക്ക് പോകാന്‍ തുടങ്ങിയിട്ടില്ല,
പണികുറവ്വാണ്-ഒരു ദിവസം പോയാല്‍ രണ്ടും മൂന്നും ദിവസം പണിയില്ല;റൂമില്‍ പത്ത്‌പന്ത്രണ്ട് പേരുണ്ട്,മൂന്നു മണിക്ക് പോയാല്‍ രാത്രി പന്ത്രണ്ട് മണിക്കെ റുമിലെത്തൂ...
തുടങ്ങിയവയായിരുന്നു പ്രശ്നങ്ങള്‍...
ഞാന്‍ അഷറഫിന് വിളിച്ചു.
അഷറഫ്,വര്‍ഷങ്ങള്‍ സൌദിയറേബ്യയില്‍ ചിലവഴിച്ചു.
അവിടെ സ്വന്തമായി കഫെറ്റീരിയ നടത്തി;സുഹൃത്തുക്കളാലും ബന്ധുക്കളാലും വഞ്ചിക്കപെട്ട് കിടപ്പാടം പോലും നഷ്ടപെട്ട് നാട്ടില്‍,മീന്‍ കച്ചവടവും മറ്റുമായി കുറേ വര്‍ഷങ്ങള്‍.
ഇപ്പോള്‍ വാടകക്ക് താമസിക്കുന്ന ഭാര്യയേയും നാലുകുട്ടികളേയും പുലര്‍ത്താന്‍,ഷാര്‍ജയില്‍ രണ്ടാമൂഴം.
കാലത്ത് നാലുമണിക്ക് ഫ്ളാറ്റിലെ താമസക്കാരുടെ വാഹനങ്ങള്‍ കഴുകി ദിവസം തുടങ്ങും, എട്ടുമണിമുതല്‍ ആറുമണിവരെ ഒരു കമ്പനിയിലെ സ്റ്റോറില്‍ ലോഡിംഗ്/അണ്‍ലോഡിംഗ്,പിന്നെ മറ്റൊരു ഫ്ളാറ്റിലെ നാല്‍പ്പതോളം വരുന്ന താമസക്കാര്‍ക്കുള്ള പാചകം....
വിശ്രമം എന്താണെന്നറിയാതെ ജോലിചെയ്യുന്ന അനേകരില്‍ ഒരാള്‍.....
ഉണ്ണിക്കുട്ടണ്റ്റെ വിവരങ്ങള്‍ അഷറഫ് അന്വേഷിച്ച് വിളിച്ചുപറഞ്ഞു.
മെഡിക്കല്‍ കഴിഞ്ഞ് വിസ സ്റ്റാമ്പിങ്ങിനും 'ബത്താക്ക'ക്കുമായി കൊടുത്തിരിക്കുന്നു.
ജോലിക്ക് പോകാന്‍ 'താല്‍ക്കാലിക പെര്‍മിറ്റ്' കമ്പനി ഉടനെ ശരിയാക്കും;
ഞാനും ചിന്തിച്ചു,ജോലിക്ക് പോകാന്‍ തുടങ്ങിയാല്‍ ഗൃഹാതുരത്വം മൂലമുള്ള വിഷമങ്ങളെല്ലാം തീരും.ഒന്നോ രണ്ടോ മാസങ്ങള്‍ അവിടെ എങ്ങിനേയെങ്കിലുമൊന്ന് പിടിച്ചുനിന്നാല്‍,
പിന്നെ ഒരൊഴുക്കിലങ്ങനെ പൊയ്ക്കൊള്ളും..കുറേ കാലം.....
പക്ഷെ.....
ഉണ്ണിക്കുട്ടണ്റ്റെ പ്രശ്നങ്ങള്‍ അവിടെയും തീര്‍ന്നില്ല...
നാലുമണിക്ക് പണിക്ക് പോകണം;അതിനൊരുങ്ങണമെങ്കില്‍ മൂന്നുമണിക്കെഴുനേല്‍ക്കണം,കാരണം റ്റൊയ്‌ലെറ്റില്‍ പോകാന്‍ 'ക്യൂ' നില്‍ക്കണം;കമ്പിയും പൈപ്പും ഏറ്റിക്കൊണ്ടുപോകുന്നതാണ് പണി;പത്തര പതിനൊന്ന്‌മണിക്ക് റൂമിലെത്തി ഭക്ഷണം തയ്യറാക്കി അടുത്ത ദിവസത്തേക്കുള്ളത് പൊതിഞ്ഞുവെച്ച് കുളിയും ഭക്ഷണം കഴിക്കലും കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോഴേക്കും പന്ത്രണ്ടരയെങ്കിലുമാകും.......
ഇതിനെല്ലാം പുറമെ ആഴ്ച്ചയില്‍ രണ്ടൊ മൂന്നോ ദിവസം പണിയുണ്ടായാല്‍ പിന്നെ വെറുതെ ഇരിക്കണം;പണിക്ക് പോയ ദിവസം മത്രമെ ശമ്പളം കിട്ടുകയുള്ളു തുടങ്ങി നിരക്ഷരരും തൊഴില്‍ വൈദഗ്ദ്യമില്ലാത്തവരുമായ ഗള്‍ഫുകാരുടെ സര്‍വ്വസാധാരണമായ പ്രശ്നങ്ങള്‍....
അവന്‍,ഇങ്ങനേയൊക്കെ പറയുമ്പോള്‍, ഒന്നര ലക്ഷം കൊടുത്ത് വിസയെടുത്ത് ലേബര്‍ സപ്ളേയില്‍ കുടുങ്ങി മൂന്നു വര്‍ഷം തികക്കാറായ മണികണ്ടനെ കുറിച്ചും,
ഗുജറാത്തില്‍ നല്ലൊരു കമ്പനിയില്‍ പതിനയ്യായിരം രൂപയോളം ശമ്പളം വാങ്ങിയിരുന്ന മാന്യമായ ജോലി ഉപേക്ഷിച്ച് ഗ്രൂപ്പ് വിസ എന്ന കെണിയില്‍ കുടുങ്ങി തൊള്ളായിരം ദിര്‍ഹത്തിന് ജോലി ചെയ്യേണ്ട ഗതികേടിലെത്തിയ അറമുഖനെ കുറിച്ചും എനിക്ക് പറയാന്‍ തോന്നി.
തൊഴിലാളികള്‍ക്ക് ഏറ്റവും അനുകൂലമായി നില്‍ക്കുന്ന 'ലേബര്‍ കോര്‍ട്ട്' ഉണ്ടായിട്ടുപോലും അവിടെപോയി പരാതി പറയാന്‍ ധൈര്യപെടാത്ത പതിനായിരക്കണക്കിന് തൊഴിലാളികളിലൊരാളായി മൂന്നു വര്‍ഷം കഴിഞ്ഞുകിട്ടാന്‍ വേണ്ടി മനസ്സുരുകി കഴിയുന്ന കണ്ണൂര്‍ക്കാരന്‍ പ്രേമനടക്കം ഉദാഹരണങ്ങളനവധിയുണ്ടെങ്കിലും,നാട്ടിലേക്ക് തിരിച്ചെത്താന്‍ വെമ്പുന്ന ഉണ്ണികുട്ടനോട് കൂടുതലൊന്നും ഞാന്‍ പറഞ്ഞില്ല.....
ഉണ്ണിക്കുട്ടണ്റ്റെ അടുത്ത ഫോണ്‍ നാട്ടിലെ നമ്പറില്‍ നിന്നെന്ന് കണ്ട് ഞാന്‍ ഞെട്ടിയില്ല....
അഷറഫിണ്റ്റേയും മാധവേട്ടണ്റ്റെയും നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കമ്പനി അവണ്റ്റെ വിസ കാന്‍സല്‍ ചെയ്തു;
ഉണ്ണിക്കുട്ടണ്റ്റെ അയല്‌വാസികളുടെ സഹായത്താല്‍ ടിക്കറ്റും കിട്ടി......
ഉണ്ണിക്കുട്ടന്‍ നാട്ടിലെത്തി......
കുടുമ്പത്തോട് ഉത്തരവാദിത്വമില്ലാത്തവരും ജീവിതത്തില്‍ പരാജയങ്ങള്‍ അറിയാത്തവരും ഗള്‍ഫിലേക്ക് പോകരുത്... !
അറിവോ വിദ്യഭ്യാസമൊ ഇല്ലെങ്കില്‍പോലും ഏതൊരു തൊഴിലും ചെയ്യാനുള്ള സന്നദ്ധതയും
ഏതൊരു കഠിനപരീക്ഷണങ്ങളായാലും അതിനെ നേരിടാനുള്ള കഴിവ് തന്നില്‍ അന്തര്‍ലീനമായിട്ടുണ്ട് എന്നത് തിരിച്ചറിയുന്നവനും ഗള്‍ഫിലേക്ക് സധൈര്യം പോകാം......
ഈശ്വരന്‍ അവര്‍ക്കൊപ്പമാണ്...
Sunday, June 8, 2008
ഗള്‍ഫ് യാത്രക്കാരുടെ ശ്രദ്ധക്ക്-ഊണ്ണിക്കുട്ടണ്റ്റെ മടക്കയാത്ര
Subscribe to:
Post Comments (Atom)
3 comments:
പേര് മാറ്റിക്കോളൂ...
വിടര്‍ന്ന് പൂവായിക്കഴിഞ്ഞു!!
:)
Good work... Best Wishes...!
കുടുമ്പത്തോട് ഉത്തരവാദിത്വമില്ലാത്തവരും ജീവിതത്തില്‍ പരാജയങ്ങള്‍ അറിയാത്തവരും ഗള്‍ഫിലേക്ക് പോകരുത്... !
അറിവോ വിദ്യഭ്യാസമൊ ഇല്ലെങ്കില്‍പോലും ഏതൊരു തൊഴിലും ചെയ്യാനുള്ള സന്നദ്ധതയും
ഏതൊരു കഠിനപരീക്ഷണങ്ങളായാലും അതിനെ നേരിടാനുള്ള കഴിവ് തന്നില്‍ അന്തര്‍ലീനമായിട്ടുണ്ട് എന്നത് തിരിച്ചറിയുന്നവനും ഗള്‍ഫിലേക്ക് സധൈര്യം പോകാം...... ഈശ്വരന്‍ അവര്‍ക്കൊപ്പമാണ്...
വളരെ.. ശരി..
ഗള്‍ഫില്‍ വരാനിരിക്കുന്നവര്‍ക്ക് ഒരു നല്ല സൂചിക..
അഭിനന്ദനങ്ങള്‍
Post a Comment