Monday, November 26, 2007

ഒരു ഞണ്ടു പിടുത്ത പരീക്ഷണം






ഡാ രതീഷേ വെറുതെ ഇരുന്നു ബോര്‍ അടിക്കുന്നു എന്താ ചെയ്യുക, നമ്മക്ക് ഞണ്ട് പിടിക്കാന്‍ പോയാലോ? പക്ഷെ അതിനു അമ്പു വില്ലും ഇല്ലല്ലോ? അതൊക്കെ നമ്മക്ക് സംഘടിപ്പിക്കാം, നിന്റെ പക്കല്‍ പഴയ കൊട ഉണ്ടോടാ...... പിന്നെ ഒട്ടും താമസിച്ചില്ല, ആദ്യം പഴയ ഒരു കൊട സംഘടിപ്പിച്ചു. അതിന്റെ ഇല്ലി (കമ്പി) എടുത്തു ഒരു വശം കല്ലിലുരച്ചു മുനയുള്ള അമ്പ് ഉണ്ടാക്കി. പിന്നെ ഒരു ചെറിയ ജാതി (തേക്ക്) കൊമ്പ് കൊത്തിയെടുത്ത് വില്ലും ഉണ്ടാക്കി. നമ്മള് കൈപ്പാട് (കൃഷി ചെയ്യുന്ന ചതുപ്പു നിലം) ലക്‍ഷ്യമാക്കി നടന്നു. പോകുന്ന വഴിക്കു ഒരു പ്ലാസ്റ്റിക് സഞ്ചി എടുത്തു അരക്കിറുക്കി (അരയില്‍ ഇറുക്കി, അല്ലാതെ അരകിറുക്കൊന്നുമില്ല). വീട്ടില്‍ നിന്നും വെള്ളം കോരാന്‍ വന്ന നാരായണി വലിയമ്മ (ഞണ്ട് പിടുത്തത്തില് നമ്മുടെ ഗുരുക്കളായ രാജു മാഷിന്‍റെ അമ്മ) പറഞ്ഞു "എടാ നമ്മക്കും രണ്ടു ഞണ്ടിനെ തരണേ..." ഏറ്റെന്നു പറഞ്ഞു യാത്ര തുടന്നു.ഇന്നു ഞണ്ട് കിട്ടിയില്ലെങ്കില്‍ ആകെ ചമ്മും, വലിയ വീരവാദമൊക്കെ ഇളക്കി വരുന്നതാണെന്ന് എന്ന് ഞാന്‍ കൂട്ടുകാരോട് പറഞ്ഞു, അതുകൊണ്ട് ഞണ്ടു പിടിച്ചേ പറ്റൂ..... അപ്പൊ നമ്മുടെ സംഘത്തിലുള്ള കൂട്ടുകാരെ പരിചയപ്പെടേണ്ടെ. മമ്മൂട്ടി (രതീഷ് ), ഞണ്ട് പിടുത്തത്തില് ഡോക്ട്രറേറ്റ് എടുത്തവനാ അവന്‍. ആയുധം ഒന്നും ഇല്ലെങ്കിലും ഇവന് വെറും കൈകൊണ്ട് ഞണ്ട് പിടിക്കും, അത്ര വിദഗ്ധനാണവന്‍. അപ്പാച്ചി (രജീഷ്) ഉന്നത്തിന്റെ (നോട്ടം) ആശാനാണ്. പണ്ടൊരിക്കല്‍ ഞണ്ടൊന്നും കിട്ടാതെ വന്നപ്പോള്‍ അമ്പു എയ്തു ചൂട്ടാച്ചിയെ(കണ്ടലുകളുടെ ഇടയില്‍ ധാരളം കാണാം ഈ മത്യത്തെ) പിടിച്ചവനാണവന്‍. ഡപ്പി (പ്രവീണ്‍), പൊടീഷ് (പ്രജി), ഉപ്പായി(സതീശ്) പിന്നെ ഞാനും. ഞങ്ങളുടെ നാട്ടില്‍ എല്ലാവര്‍ക്കും ഇക്കിട്ടപ്പേരുണ്ട് (കുറ്റപ്പേര്).

പണ്ടത്തെപോലെ അല്ല, ഇപ്പൊ കൈപ്പാട്ടിലൊക്കെ തെങ്ങു നട്ടു പിടിപ്പിച്ചിരിക്കയാണ്. തെങ്ങിന്റെ കൂട്ടത്തില് (തോട്ടം) കൂടിയാണ് കൈപ്പാട്ടില് പോകേണ്ടത്. ഒരു വലിയ വന്നിങ്ങ (ഇളനീര്) ഉള്ള തെങ്ങിനെ നോക്കി മമ്മൂട്ടി പറഞ്ഞു, ഡാ നമ്പര് ഇട്ടു വച്ചോ രാത്രി വരാം (അടിച്ചുമാറ്റാന്‍).... പകല്‍ ഞണ്ടു പിടുത്തമാണെങ്കില്‍ രാത്രി ഇളനീര്‍ മോഷണം. എങ്ങനുണ്ട് നമ്മടെ ടീം...നടന്നു നടന്നു ഞങ്ങള്‍ കൈപ്പാടിന്റെ അടുത്ത് എത്തി. ആദ്യം തന്നെ എല്ലാവരും ചെരുപ്പ് അഴിച്ചു ഒരിടത്തു വച്ചു. അല്ലെങ്കില്‍ ചെരുപ്പ് പോയിട്ട് അതിന്റെ വാറു പോലും കിട്ടില്ല, ചളിയില്‍ പൂണ്ടു പോകും (പെണ്ണുങ്ങള്‍ പാദസരവും അഴിക്കണം, ഇല്ലെങ്കിലതു പോയിക്കിട്ടും) . എടാ ഏറ്റം കേരുന്നത്തെ ഉള്ളൂ (വേലിയേറ്റം വരുന്നതേയുള്ളൂ) ഞാന്‍ പറഞ്ഞു. നമ്മക്ക് ഇവിടെ കുറച്ചു നേരം ഇരിക്കാം. വെള്ളം ഇല്ലെങ്കില്‍ ഞണ്ടുകള്‍ മാളത്തില്‍ ആയിരിക്കും. ഏറ്റം വരുമ്പോള് ഇവ ഇരപിടിക്കാനായി പുറത്തിറങ്ങും. വെള്ളം കേറി നമ്മള് യാത്ര തുടര്‍ന്നു.പൊക്കിള (കുമിള) വരുന്നത് നോക്കിയാണ് അമ്പും വില്ലും കൊണ്ടു ഞണ്ടിനെ പിടിക്കാറ്. നടത്തം തുടങ്ങി 10 മിനിട്ട് ആയപ്പോഴേക്കും ആദ്യത്തേതിനെ കിട്ടി. എപ്പോഴത്തെപോലെയും മമ്മൂട്ടി തന്നെ ഉദ്ഘാടകന്‍. അവന്‍ ദൂരെ നിന്നും അമ്പ് തറച്ച ഞണ്ടിനെ പൊക്കി കാണിച്ചു.

പുതുമുഖങ്ങളായ പൊടീഷും ഉപ്പായിയും അങ്ങോട്ടേക്ക് നടന്നു പിന്നാലെ ഞാനും. ഉപ്പായി അതിന്റെ ഇരുക്കാല് പൊട്ടിക്കാനുള്ള ശ്രമത്തിലായിരുന്നു. എനിക്ക് പണ്ടേ കാല് പൊട്ടിക്കാന് ഭയങ്കര വിരുതാണ്, അതിനു കാരണവും ഉണ്ട്. പണ്ടു രാജു മാഷിന്റെ ശിഷ്യനായി സഞ്ചി തൂക്കി ഞാന്‍ പുറകെ പോകും. പിടിക്കുന്ന ഞണ്ടിനെ ഞാന്‍ വാങ്ങി അതിന്റെ ഇരുക്കാല്‍ പൊട്ടിച്ച് സഞ്ചിയിലാക്കും. അതിന്റെ ഇരുക്കാലില്‍ കമ്പോ, പുല്ലോ ഇട്ട് അതിനെ പറ്റിച്ച് കാല് പൊട്ടിച്ചു മാറ്റും.



അത് പഴയ കഥ, ഇപ്പൊ ഞാന് കൈകൊണ്ട് തന്നെ ഞണ്ടിന്റെ കാല് പൊട്ടിച്ചു ഹീറോ ആയി.



പെട്ടെന്ന് ഉപ്പായി വെള്ളത്തില്‍ പൊക്കിള കണ്ടിട്ട് ഉച്ചത്തില്‍ പറഞ്ഞു, വാടാ വാടാ അവിടെ ഞണ്ട് ഉണ്ട് എന്നാണു തോന്നുന്നത്. അപ്പാച്ചി വെള്ളത്തില്‍ ഇറങ്ങി അങ്ങോട്ട് പോയതും "അയ്യോ" എന്ന് പറഞ്ഞു ചുമരിലെറിഞ്ഞ റബ്ബര്‍ പന്തു പോലെ ഇരട്ടി സ്പീഡില് തിരിച്ചു വന്നു പറഞ്ഞു. "അത് പാമ്പ് ആടാ". കേട്ട പാതി കേള്‍ക്കാത്തപാതി എല്ലാവരും ഓടി. ഈ അക്കിടി പലപ്പോഴും എനിക്കും പറ്റിയിട്ടുണ്ട്, പാമ്പും ഞണ്ടിനെ പോലെ തന്നെ പൊക്കിള ഉണ്ടാക്കും. എല്ലാവരും പല വഴിക്കായി നടന്നു, ഇടക്കൊക്കെ ദൂരെ മറ്റുള്ളവരുടെ ഒച്ചപ്പാട് കേള്‍ക്കുന്നുണ്ടായിരുന്നു. ഓരോ ഞണ്ടിനെ കിട്ടുമ്പോഴും പൊടീഷിനാവേശം കൂടി. ഇരുട്ടു ആകാറായപ്പോഴേക്കും എല്ലാവരും കരക്ക് എത്തി. ഭാഗ്യത്തിന് കുറെ ഞണ്ട് കിട്ടിയിരുന്നു.





അതില്‍ 6 എണ്ണം നാരായണി വലിയമ്മക്ക് കൊടുക്കാനായി മാറ്റിവച്ചു. അവിടെ വച്ചു തന്നെ ഞണ്ടിനെ ചുട്ടു തിന്നാന്‍ എല്ലാവരും റെഡി.




അതിനു പൊടീഷ് വിരുതനാണ് അവന്‍ അതെല്ലാം ചെയ്തുകൊള്ളും. തെങ്ങില്‍ കയറി അടിച്ചോല പറിച്ചു തീയിട്ട് എല്ലാത്തിനെയും ചുട്ടു തിന്നു. ഉപ്പായിക്ക് ഇടയ്ക്ക് ഞണ്ടിന്റെ കടി കിട്ടിയിരുന്നു, അതിന്റെ വേദനയില്‍ അവന്‍ അണ്ടിപോയ അണ്ണാനെ പോലെ എല്ലാം നോക്കി നിന്നു.....

12 comments:

unnikrishnan said...

കഥ വായിക്കുമ്പോള്‍ ഞാന്‍ നിങ്ങളുടെ കൂടെ ഉള്ളത് പോലെ തോന്നി

Unknown said...

This is real good.. . very good..
********
in the celluloid of dreams,
i felt i was where i belong,
on the fields, with a bow in my hands,
seraching for the catch...
++++++++++
ithu ninakku vendi.. an unfinished poem.. KEEP IT UP..

Unknown said...

kollaam,nannaayittundu...'nee puliyaanedaaaa....'

Dhanaraj Keezhara said...

nallathuthanne...kallum koode venam.....charayamayal valarenallthu...athukoode vattunnathi live aye kanekkanam.

രാജന്‍ വെങ്ങര said...

കെട്ടു കണക്കിനു ദിനേശു ബീഡിയും തീപെട്ടിയും വാങ്ങി സ്റ്റോക്കൂ ചെയ്തു്‌ ,രാത്രികളെ ആഘോഷമാക്കിയ
ഒരു കഴിഞ്ഞ കാലത്തെ എന്നിലേക്കു
തിരിച്ചു കൊണ്ടു തന്നൂ ഈ പോസ്റ്റ്!!

ഞങ്ങല്‍ ഞണ്ടിനെ കുത്തിയാണൂ(അച്ചൂലു കൊണ്ടു)
പിടിച്ചിരുന്നതു,അതു പോലെ ചൂട്ടാച്ചികളേയൂം,ഇരിമീന്‍ പരലിനെയും കോരുവല ഉപയോഗിചുമായിരുന്നു പിടിച്ചിരുന്നതു.
അന്നത്തെ ഏറ്റവും വലിയ വെല്ലുവിളി നല്ലൊരു ടോര്‍ച്ചു
കിട്ടുക എന്നതു ആയിരുന്നു.
അച്ചന്റെ കയ്യിലെ അന്ചു ബാറ്റാറിയിടുന്ന ടോര്‍ച്ചു
എടുത്തു പോയാല്‍ തന്നെ പാതിവഴിയില്‍ പവറു കുറഞ്ഞു ഞണ്ടിനെ കാണാന്‍ കഴിയതാകും
പിന്നെ ഓലച്ചൂട്ടിനെ കൂട്ടു പിടിക്കും.
പക്ഷെ അതു അത്ര ശരിയാകുകയും ഇല്ല.
അങ്ങിനെ മുന്തിയ ഒരു ടോര്‍ച്ചിനു കൊതിച്ചു നില്ക്കുമ്ബോള്‍ ആണു കൂട്ടുകാരന്റെ ഏട്ടന്‍ ദുബായില്‍ നിന്നും വരുംബോള്‍ റി ചാര്‍ജു ചെയുന്ന ടോര്‍ച്ചു കൊണ്ടു വന്നതു.

പിന്നീടു അതുവച്ചായി ഞങ്ങളുടെ വിളയാട്ടം.

മൂലക്കി പുഴയുടെ കരയില്‍ തുടങ്ങി ,ചുറ്റിതിരിഞ്ഞു
അങ്ങു പാലക്കോട് കടവുംതാണ്ടി ,സുല്‍ത്താന്‍ തോടിന്റെ കര പിടിച്ചു ,രാത്രി മുഴുവന്‍ഞണ്ടു കുത്തിയും മീന്‍ പിടിച്ചും നടന്ന ആ പഴയകാലത്തിനെ ഓര്‍മകളിലേക്കു നയിച്ച പ്രസാദിന്റെ പോസ്റ്റ് നന്നായി..

ഇതിനൊടൊപ്പം പറഞ്ഞ ബന്നങ്ങ (ഇളനീര്‍) മോഷണത്തിന്റെ ഒരു അനുബന്ദം ഞാന്‍ എന്റെ ബ്ലോഗിലിടുന്നുണ്ടു അടുത്തു തന്നെ.

അപ്പൊ ശരി...വീണ്ടും കാണാം.

Sherlock said...

വെറുതെ എന്നെ നൊസ്റ്റാള്ജിക്ക് ആക്കാതെ.....

പ്രസാദ് said...

unnikrishnan: നന്ദി

sowgath: thanks for comments.

sagar123: thanks

keerakkaran: charayam vattunna oru postundu. ivide nokkiyal kanam. ezhuthiyathu njanalla.

രാജന്‍ വെങ്ങര: ഇവിടെ വന്ന് നല്ലൊരു കമന്റിട്ടതിനു നന്ദി. ടൊര്‍ച്ചടിച്ഛും വരമ്പ് കിളച്ചും ഞണ്ട് പിടിക്കാറുണ്ട്. പക്ഷെ ഇതാണ് എളുപ്പം. നമ്മുടെ നാട്ടിലൊരു ബിജുവുണ്ട്, അവന്‍ വരമ്പ് കിളച്ചാ ഞണ്ടിനെ പിടിക്കുന്നത്. കൈപ്പാട്ടിലെവിടെയെങ്കിലും വരമ്പ് കിളച്ചതായി കണ്ടാല്‍ ആ വഴി ബിജു പോയിട്ടുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കും. ബന്നിങ്ങ മാട്ടല്‍ എഴുതൂ. ഞാനും എഴുതാന്‍ വിചാരിക്കുന്ന ഒരു സംഗതിയാണത്.

ജിഹേഷ്: നോസ്റ്റാള്‍ജിക്കായി തന്നെ എഴുതിയതാണ്. നന്ദി.

കാര്‍വര്‍ണം said...

ഏ നിങ്ങ കണ്ണൂരാ

ശ്രീലാല്‍ said...

എടാ, ചെങ്ങായിമാരേ,

എന്നാ പോവുമ്പം ബ്‌ളിക്കുവ. അതൂല്ല. എന്നിറ്റ് മുമ്പില് വന്ന് ചുട്ട് തിന്ന്വ.

നാരാണി ബില്ലമ്മക്കും കൊത്തു. എന്നിട്ടും നമ്മക്കില്ല.

എന്നാ ബേണോന്ന് ചോയ്ക്ക്വ. അതൂല്ല.

എന്നാ കുരിപ്പ് ഇതേടിയാന്നു പറയ. അതൂല്ല.

കള്ളന്മാര്‍..

നവരുചിയന്‍ said...

ഈ ഞണ്ട് എന്ന് പറയുന്ന സാധനം ഒരു ഇപ്പൊ കിട്ടാന്‍ തന്നെ ഇല്ല . നാട്ടില്‍ കഴിഞ്ഞ തവണ പോയപ്പോള്‍ (ആലപ്പുഴ ) . എല്ലാം വിദേശി കു ചുട്ടു കൊടുത്തു . അടുത്ത പോസ്റ്റില്‍ ഒരു ആമ പിടുത്തം ആയിക്കൊടെ ... ടെക്നിക്കല്‍ ഡൌട്ട് ഉണ്ടെങ്ങില്‍ വിളിച്ചാല്‍ മതി ..മൈ നമ്പര്‍ ഈസ് 2244

രാജന്‍ വെങ്ങര said...

അയ്യൊ വേണ്ടാത്ത പണിക്കൊന്നും പോല മക്കളെ..
ആമേന പിടീക്കാന്‍ പോയാലു അഴി എണ്ണേണ്ടി വരും...

Anonymous said...

നമ്മള്‍ ഇത്രയും നാള്‍ എവിടേ ആയി രുന്നു ...... പ്രസാദ് നന്ദി ഉണ്ട് ,,,,,,,,,,, ഈ ഓര്‍മ്മകള്‍ ഇന്ന് എങ്കിലും നമ്മള്‍ കാണാന്‍ സാധിച്ചതില്‍ ,,,,,,,,