Friday, November 16, 2007

ജീവിതത്തില്‍ നഷ്ടപ്പെടുന്നത്‌ എന്തെക്കെയാണ'


സ്നേഹം അഗ്നിപോലെയാണ'.
കത്തിപ്പടരും തോറും,
ചൂട്‌ വര്‍ദ്ധിക്കുന്നു.
അതു പോലെ നഷ്ടപ്പെടുമ്പോള്‍
‍പെട്ടന്ന്‌ ചാരവുമാകുന്നു.


പകര്‍ന്ന സ്നേഹത്തിനും
നല്‍കിയ ദാനത്തിനും
കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
നല്‍കിയ നന്‍മകള്‍
അതേ മുഖത്തില്‍
തിരിച്ച്‌ ലഭിച്ചെന്ന്‌ വരില്ല.


ഒരിക്കല്‍ നമുക്ക്‌ നമ്മെ നഷ്ടപ്പെടും-
എന്നത്‌ നിശ്ചയം.
അന്ന്‌ ബാക്കിയവുന്നത്‌
നല്‍കിയ സ്നേഹത്തിണ്റ്റെ നിലാവും,
കുറിച്ചു വച്ച അക്ഷരങ്ങളുടെ ആഴവും
മാത്രമേയുണ്ടാവുള്ളൂ.


എന്തു ചെയ്യുന്നു എന്നതിനപ്പുറം.
എങ്ങനെ ചെയ്യുന്നു
എന്നതിലാണ'പൂര്‍ണ്ണത.


ചെയ്ത പ്രവര്‍ത്തികള്‍
പറയാതെയും.
പറഞ്ഞ പ്രവര്‍ത്തികള്‍
ചെയ്യാനും ശ്രമിക്കുക.


സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍

കാലത്തിന്റെ കാഴ്ചകള്‍ക്ക്‌

ചിതലരിക്കാനാകില്ല.


സ്നേഹത്തിലും ശേഷിപ്പ്‌ നല്ലതാണ്‌,

ജീവിതാന്ത്യത്തില്‍ ബാക്കിയാവുന്നത്‌

അതുമാത്രമായിരിക്കും.


യഥാര്‍ത്ഥ സ്നേഹത്തിന്റെ

ചെറുവിരല്‍ സ്പര്‍ശനം പോലും

ആഴിയുടെ പരപ്പും ആഴവുമുണ്ടാകും.


ഈ ഭൂമിയില്‍ പാര്‍ത്തിരുന്നു എന്നറിയാന്‍

ഒരു മനസ്സിലെങ്കിലും

ഒഴിഞ്ഞ്‌ പോകാത്ത സ്നേഹമുണ്ടായാല്‍

ആ ജീവിതം സ്വാര്‍ത്ഥകം.


അക്ഷയപാത്രമാണ്‌ സ്നേഹം.

നല്‍കുമ്പോള്‍ ഇരട്ടി

തിരിച്ചുകിട്ടുന്ന പുണ്യവും.


അറിയുന്തോറും

ഒത്തിരി സത്യമുള്ള

പ്രതിഭാസമാണ്‌ സ്നേഹം.


സ്നേഹത്തിന്റെ

കണക്ക്‌ സൂക്ഷിക്കാതിരിക്കുക

.ഒടുക്കം ശിഷ്ടത്തിന്റെ കോളം

പരിശോധിച്ചാല്‍ നഷ്ടചിഹ്നങ്ങള്‍

മാത്രമേ ഉണ്ടാകുള്ളൂ.

2 comments:

എം.എച്ച്.സഹീര്‍ said...

അകലും തോറും അടുപ്പം കൂടുകയും,
അടുക്കുന്തോറും അകലം തോന്നുകയും
ചെയ്യുന്നതാണ്‌ യാഥാര്‍ത്ഥ സ്നേഹം.

priyan said...

അതു ശരിയാ.. കണക്കു സൂക്ഷിക്കണ്ടാ...