Sunday, October 5, 2008

കടും നെല്ലിക്കപോല്‍ നീയറിയുക

അറിയാമെനിക്കോമനേയേറേ വളര്‍ന്നുനീ
ഓമനത്തിങ്കളിനീണത്തിനപ്പുറം
ഒരു നാടോടിക്കഥയുടെ നിലാമുറ്റം കട-
കടന്നോര്‍മ്മയിലൊരു പിറന്നാള്‍ച്ചിരിതൂകും
പട്ടുപാവാടച്ചുരുളിലൂടെ
പരിചിത പാതകള്‍
വിട്ടേറെ നടന്നു നീ.
കടും നെല്ലിക്കപോല്‍ ഇനി നീയറിയുക
കയ്പ്പും മധുരവുമാര്‍ന്നൊരീ ജീവിതം
പക്ഷേ...............
അമ്മ തന്‍ നെഞ്ചിലേറെയാധികള്‍
കൊഞ്ചല്‍ മുറിയിലേ മാദക സന്ധ്യകള്‍
വല കെട്ടി നില്‍ക്കും കൂറ്റന്‍ ചിലന്തികള്‍
യന്ത്രം തുറക്കും മാന്ത്രികക്കണ്ണുകള്‍
ഉയിരറ്റു വീഴും പെണ്ണിന്നുടല്‍ മറയ്ക്കാന്‍
ശീലാവതിക്കഥയാല്‍ പുടവ നെയ്യും ലോകം
എങ്കിലും തിരികെ വിളിക്കില്ല നിന്നെ ഞാന്‍
അമ്മ തന്‍ പ്രാത്ഥനയാകട്ടെ നിന്‍ രക്ഷാ കവചം

4 comments:

usha teacher said...

വീട്ടിലേക്കുള്ള മടക്ക യാത്ര മരണത്തിലവസാനിപ്പിക്കേണ്ടി വന്ന സൌമ്യ വിശ്വനാഥനായി ഞാനിതു സമര്‍പ്പിക്കട്ടേ.....അരക്ഷിതമായ വഴികളിലൂടെ യാത്ര ചെയ്യുന്ന മറ്റനേകം പെണ്‍കുട്ടികള്‍ക്കും അവരെ കാത്തിരിക്കുന്ന അമ്മമാര്‍ക്കും....ഞാനും അവരിലൊരുവളാണല്ലോ ....

ajeeshmathew karukayil said...

അമ്മ തന്‍ പ്രാത്ഥനയാകട്ടെ നിന്‍ രക്ഷാ കവചം
NANNAYI TEACHER.

Jayasree Lakshmy Kumar said...

‘കടും നെല്ലിക്ക പോൽ നീയറിയുക..’

കയ്പ്പിനു ശേഷം ഒരു മധുരമുണ്ടെന്നറിയാതെ അവസാനിക്കുന്നു ചില യാത്രകൾ...

S.Harilal said...

കൊഞ്ചല്‍ മുറിയിലേ മാദക സന്ധ്യകള്‍?
എനിക്ക് മനസിലായില്ല.