Monday, May 26, 2008

വരുവിൻ എനിക്കു മുന്നിൽ നിരന്നു നിൽക്കുവിൻ



രാഷ്ട്രീയക്കാരൻ : ഈച്ചകളേ .. വരുവിൻ എനിക്കു മുന്നിൽ നിരന്നു നിൽക്കുവിൻ

Friday, May 23, 2008

ഓര്‍മ്മയുടെ താക്കോലുകള്‍-ഗള്‍ഫ്‌ യാത്രക്കാരുടെ ശ്രദ്ധക്ക്‌...

ഭാഗം ഒന്ന്‌
ഉണ്ണിക്കുട്ടണ്റ്റെ ഗള്‍ഫ്‌ യാത്രാ
-------------------

അവന്‍,അമ്മയുടെ പുന്നാരമകന്‍.
വയസ്സ്‌ 22.
കുഞ്ഞിലെ അച്ചന്‍ മരിച്ചുപോയെങ്കിലും,കുറവുകളൊന്നും അറിയീക്കാതെ അമ്മ അവനെ വളര്‍ത്തി.മൂത്ത രണ്ട്‌ പെണ്‍കുട്ടികളേക്കാള്‍ സ്നേഹവും ലാളനയും പരിഗണനയും അവനുകിട്ടി,(ജീവിതസമരത്തിനോടു മത്സരിക്കാനുള്ള ജന്‍മ്മസിദ്ധമായ കഴിവുകള്‍ക്കെതിരേയുള്ള ആദ്യത്തെ ആണി അമ്മതന്നെ അടിച്ചുകയറ്റി...) ഒരുവിധം സ്കൂളില്‍ പത്താംതരം വരെ അവനും പോയി...
എങ്കിലും അവന്‍ നല്ലൊരു പണിക്കാരനായി,അലുമിനിയം ഫാബ്രിക്കേഷനും പ്ളമ്പിങ്ങും നല്ല നൈപുണ്ണ്യത്തോടെ അവന്‍ ചെയ്യും.നല്ലൊരു മനുഷ്യനുംകൂടിയായിരുന്നു അവന്‍.
നാട്ടുകാരുടെ കണ്ണിലുണ്ണി;കൂട്ടുകാരുടെ രാജാവ്‌...
ഉത്സവകമ്മറ്റികളിലും ഉത്സവപറമ്പുകളിലും സജീവ സാന്നിധ്യം...
പാര്‍ട്ടിയിലും സംഘടനകളിലും അംഗത്വം...
(ഇതൊക്കെതന്നെയല്ലെ കേരളത്തിലെ ഹീറോയിസം... !)
ഈ തിരക്കില്‍ ജീവിതത്തേകുറിച്ച്‌ ചിന്തിക്കാന്‍ നേരമുണ്ടാകില്ല,സ്വാഭാവികം !
പക്ഷേ,ആരുമറന്നാലും ദൈവത്തിനു മറക്കാനാവില്ലല്ലോ...

ഓരോ മനുഷ്യനേയും അവണ്റ്റെ കര്‍മ്മപഥത്തിലെത്തിക്കാനുള്ള പരീക്ഷണങ്ങളുടെ ആദ്യഘട്ടത്തിലേക്ക്‌ അവനും എറിയപ്പെടുന്നു...

ഗള്‍ഫ്‌...
ഏവരുടേയും സ്വപ്നഭൂമി... !
അവനും,ഗള്‍ഫ്‌ സ്വപ്നംകാണുവാന്‍ അവസരമുണ്ടായി;അവണ്റ്റെ അളിയനിലൂടെ...
പലരിലായി വിസക്ക്‌ പണംകൊടുത്തിട്ടു... !!
(മനസ്സാക്ഷിയില്ലാത്ത ഗള്‍ഫുകാരണ്റ്റെ,പലിശയില്ലാ വായ്പ്പ ശ്രോതസ്സാണല്ലൊ ക്ഷമയില്ലാത്ത സധാരണക്കാര്‍..!അഞ്ചും ആറും മാസങ്ങള്‍,ചിലപ്പോള്‍ വര്‍ഷങ്ങള്‍തന്നേയും,വിസ ഇന്നുവരും നാളെവരും എന്ന്‌ പറഞ്ഞും പ്രലോഭിപ്പിച്ചും ലക്ഷങ്ങള്‍വരെ വാങ്ങിവെക്കും...!അറബി ലണ്ടനില്‍ പോയി,ഇപ്പോള്‍ നോമ്പ്‌ കാലമാണ്‌,ഇന്ത്യാക്കാര്‍ക്ക്‌ വിസ കൊടുക്കുന്നില്ല എന്ന്‌ തുടങ്ങി നിരവധി കാരണങ്ങളുണ്ടാവും നിരത്തിവെക്കാന്‍,പണം തിരിച്ച്‌ കൊടുക്കാതിരിക്കാനുള്ള കാരണങ്ങളായി... )
അവണ്റ്റെ തിടുക്കവും,കുറ്റപെടുത്തലുകളും ഏറിയപ്പോള്‍,നിവൃത്തിയില്ലാതെ അളിയന്‍ വിസക്ക്‌ പണം കൊടുത്തു,ദുബായില്‍ ലേബര്‍ സപ്പേ്ള കമ്പനി നടത്തുന്ന കായംകുളത്ത്‌ സാധുപുരത്തെ ഒരു തമ്പാണ്റ്റെ പക്കല്‍.. !
ദിവസങ്ങള്‍ കഴിഞ്ഞു. ആഴ്ച്ചകളും കടന്നുപൊയ്കൊണ്ടിരുന്നു...

ഒരു ദിവസം എനിക്ക്‌ ഒരു ഫോണ്‍കാള്‍;അത്യാവശ്യമായി അവണ്റ്റെ വീടുവരെ ചെല്ലാന്‍.
ഞാന്‍ അവിടെ ചെന്നു.
"എന്താ കാര്യം ?"
"അളിയന്‍ വിളിച്ചിരുന്നു,വിസ കിട്ടില്ലാ എന്ന്‌;എണ്റ്റെ പാസ്‌പോര്‍ട്ടില്‍ ഒരാളവിടെ ഇറങ്ങിയിട്ടുണ്ടത്രെ.. !?"

അങ്ങിനെ സംഭവിക്കാനുള്ള സാധ്യത തള്ളികളയാനാവില്ലെങ്കിലും ഒന്നന്വേഷിക്കന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

കാസര്‍ഗോഡുകാര്‍,'കാസര്‍ഗോഡ്‌ എംബസ്സി' തന്നെ നടത്തുന്നുണ്ട്‌;കള്ളപാസ്പോര്‍ട്ട്‌ ഉണ്ടാക്കാനും വിസ അടിക്കാനും മറ്റുമായി..!
1500 ദിര്‍ഹത്തിന്‌ വിസിറ്റ്‌ വിസ കിട്ടും;പക്ഷേ,പാസ്പോര്‍ട്‌ അവരുടെ പക്കല്‍ കൊടുക്കണം,3000 ദിര്‍ഹം കൊടുത്താല്‍ പാസ്പോര്‍ട്ട്‌ തിരികെ തരും;യു.എ.ഈയില്‍ എത്തി 'ചാടി' പണിയെടുക്കാം('ചാട്ട വിസ'),പൊതുമാപ്‌ പ്രഖ്യാപിക്കുമ്പോള്‍ തിരിച്ചുവരാം;പാസ്പോര്‍ട്ടും വിസയും മറ്റുരേഖകള്‍ ഒന്നും ഇല്ലായെങ്കില്‍പോലും 5000 ദിര്‍ഹം കൊടുത്താല്‍ അവര്‍ നാട്ടില്‍ എത്തിക്കും..!
"വെള്ളിയാഴ്ച വിസ അടിച്ചവരാണ്‌ കാസര്‍ഗോഡുകാര്‍...!!!".

അവണ്റ്റെ കാര്യത്തില്‍ അത്തരത്തിലൊന്നും സംഭവിച്ചിരുന്നില്ല,തല്‍ക്കാലം വിസ കൊടുക്കാതിരിക്കാന്‍ അവര്‍ ഒരു കള്ളം പറഞ്ഞതായിരുന്നു,ഷര്‍ജാ ഇന്ത്യന്‍ അസ്സോസിയേഷനില്‍ സ്വാധീനമുള്ള മാധവേട്ടന്‍ മുഖാന്തിരം ഞാന്‍ കാര്യങ്ങള്‍ മനസ്സിലാക്കി...,

മാധവേട്ടന്‍ ഇടപെട്ടപ്പോള്‍ കാര്യങ്ങള്‍ വളരെ വേഗത്തിലായി.

അധികം താമസിയാതെ വിസയുടെ കോപ്പി കിട്ടി.
മൂന്നു വര്‍ഷത്തെ കാലാവധിയുള്ള വിസയില്‍ പ്രൊഫഷന്‍ 'ലേബര്‍' ആയിരുന്നു;അപ്പോള്‍തന്നെ എനിക്ക്‌, അവന്‌ അവിടെ സംഭവിച്ചേക്കാവുന്ന ജീവിതദുരിതങ്ങളുടെ ഏകദേശരൂപം മനസ്സിലയിരുന്നു,എങ്കിലും ഒന്നും പറയാന്‍ നിര്‍വ്വാഹമില്ലായിരുന്നു.ഗള്‍ഫിലെത്താന്‍ വെമ്പുന്നവന്‌ ഉപദേശങ്ങളും മറ്റും അരോച്ചകങ്ങളായിരിക്കുമെന്നറിയാമായിരുന്നതുകൊണ്ടും വിസ എടുത്തത്‌ അവണ്റ്റെ അളിയന്‍ തന്നെ ആയിരുന്നതുകൊണ്ടും എണ്റ്റെ ഉള്‍പ്രേരണകളെയെല്ലാം ഞാന്‍ ഒതുക്കി.
(എത്ര ദുരിതങ്ങളുണ്ടായാലും ജിവിതം തിരിച്ചറിയാന്‍ ഇത്രയും നല്ലൊരു കളരി ഭൂമിയില്‍ വേറെയില്ലല്ലോ എന്നൊരാശ്വാസവുമുണ്ടായിരുന്നു മനസ്സില്‍;കുടുംബത്തിണ്റ്റേയും കൂട്ടുകാരുടെയും തണലില്‍ മദിച്ചുവളരുന്ന ഓരോ കേരളീയനും ഒരുവട്ടമെങ്കിലും ഗള്‍ഫിലൊന്നു പോകണം,എങ്കിലേ ഗള്‍ഫ്‌ എന്താണെന്നും ആരാണ്‌ യതാര്‍ഥ ഗള്‍ഫ്‌കാരനെന്നും മനസ്സിലാവൂ..! ഗള്‍ഫുകാരണ്റ്റെ ചോരയാല്‍ സൌധങ്ങള്‍ പണിയുന്ന,അവണ്റ്റെ വിയര്‍പ്പില്‍ കാമരസംകൊള്ളുന്ന ഓരോ കേരളിയനും പോയിരിക്കണം അവിടെ...ഒരിക്കലെങ്കിലും !!)
(കൌമാരത്തിലൊരു പ്രണയവും യൌവ്വനത്തിലൊരു പ്രവാസവും അനുഭവിച്ചവന്‍ സന്ന്യസിക്കേണ്ടതില്ല... ))

അടുത്തദിവസം തന്നെ തമ്പാണ്റ്റെ വീട്ടില്‍ പണംകൊണ്ടുകൊടുക്കാന്‍ അളിയന്‍ വിളിച്ചുപറഞ്ഞു,90000(തൊണ്ണൂറായിരം)രൂപ!!.

(തൊഴില്‍ സ്ഥാപനങ്ങള്‍ നല്ലതാണെങ്കില്‍ വിസക്ക്‌ പണം വാങ്ങില്ല,കൂടാതെ വര്‍ഷത്തിലൊരിക്കല്‍ ലീവും ലീവ്‌ സാലറിയും എയര്‍ടിക്കറ്റുമെല്ലാം ഉണ്ടായിരിക്കും.ഭൂരിഭാഗം സ്ഥാപനങ്ങളും പണം വാങ്ങാറില്ല,മറിച്ച്‌ മധ്യവര്‍ത്തികളാണ്‌ ഈ പണമെല്ലാം കൈക്കലാക്കുന്നത്‌;ഒരു വിസക്ക്‌ 3000 ദിര്‍ഹം ബാങ്ക്‌ ഗാരണ്റ്റിയായും 3000 ദിര്‍ഹം 'വിസ പ്രോസസ്സിംഗ്‌ ഫീ' ആയും 3000൦ ദിര്‍ഹം 'ബത്താക്കാ' ചാര്‍ജ്ജായും കമ്പനികള്‍ക്ക്‌ ചിലവ്‌ വരുന്നു;ഇതില്‍ ബങ്ക്ഗാരണ്റ്റി വിസ കാന്‍സല്‍ ചെയ്യുമ്പോള്‍ കമ്പനിക്ക്‌ തിരിച്ചു കിട്ടും;എങ്ങിനെ നോക്കിയാലും 9000 ദിര്‍ഹത്തിന്‌ ബദിലായി 90000 രൂപാ ഈടാക്കുന്ന രീതി 'വിസാക്കച്ചവടം' തൊഴിലാക്കിയവര്‍ മാത്രമെ ചെയ്യൂ,ഇതിനുവേണ്ടി മാത്രം ചെറിയ ചെറിയ തരികിട സ്ഥാപനങ്ങള്‍ തുടങ്ങുന്നവര്‍പോലുമുണ്ട്‌ അവിടെ;അവരുടെ കെണിയിലകപ്പെടാന്‍ "വിദ്യാസമ്പന്നരായ,സംസ്കാരസമ്പന്നരായ" മലയാളികളും ധാരാളമുണ്ടെന്നത്‌ ലജ്ജാവഹം തന്നെ... )

പെണ്‍മക്കളുടെ പണ്ടം പണയംവെച്ചും ബാങ്ക്‌ വായ്പ്പ എടുത്തും അമ്മ പണം സംഘടിപ്പിച്ചു

പണം കൊണ്ടുകൊടുക്കാന്‍ അവന്‍ എന്നേയും വിളിച്ചു.
ഞങ്ങള്‍ ഒരു ദിവസം പുലര്‍ച്ചെ കായംകുളത്തേക്ക്‌ പുറപ്പെട്ടു,അഞ്ചുമണിക്ക്‌ എര്‍ണാകുളത്തേക്കുള്ള ബസ്സില്‍ തൃശ്ശൂര്‍ക്ക്‌ കയറി;ബസ്സിലുള്ള ദൂരയാത്ര ഒഴിവാക്കാം എന്നുകരുതി റയില്‌വേ സ്റ്റേഷനില്‍ ചെന്നു.പക്ഷെ ട്രയിന്‍ ഒരുമണിക്കൂറ്‍ വൈകിയാണ്‌ ഓടുന്നത്‌;പക്ഷെ കാത്തുനില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല,തമ്പാണ്റ്റെ അനുജന്‍ അഞ്ച്‌മിനിറ്റ്‌ കൂടുമ്പോള്‍ വിളിച്ചുകൊണ്ടിരുന്നു;ഞങ്ങള്‍ വീണ്ടും ബസ്സ്‌ സ്റ്റാന്‍ഡിലെത്തി,തിരുവനന്തപുരത്തേക്കുള്ള കെ.എസ്‌.ആര്‍.ട്ടി.സി ബസ്സില്‍ കയറി.അഞ്ചുമണിക്കൂറ്‍..!! ദുരിതംനിറഞ്ഞ യാത്ര;അതും ഭക്ഷണം പോലും കഴിക്കാതെ..!ഒരുമണിക്ക്‌ കായംകുളം സ്റ്റാന്‍ഡിലെത്തിയ ഞങ്ങള്‍ കംഫര്‍ട്ട്‌ സ്റ്റേഷനില്‍ കയറി അത്യന്താപേക്ഷിതമായ കാര്യങ്ങളെല്ലാം ചെയ്ത്‌ മുഖവും കഴുകി പുറത്തിറങ്ങി. തമ്പാണ്റ്റെ അനുജണ്റ്റെ നിര്‍ദ്ദേശപ്രകാരം ഒരു ഓട്ടൊ വിളിച്ച്‌ സാധുപുരത്തേക്ക്‌ തിരിച്ചു;ചില ഊടുവഴിയിലൂടെയെല്ലാം സഞ്ചരിച്ച്‌,ഒടുവില്‍ തമ്പാണ്റ്റെ വീട്ടിലെത്തി

ഒരു കായല്‍ തീരത്താണ്‌ തമ്പാണ്റ്റെ വീട്‌,മനോഹരമായ സ്ഥലം.വീട്ടില്‍ ഒരു ചെറുപ്പക്കാരനും-തമ്പാണ്റ്റെ അനുജന്‍-ഉയരം കുറഞ്ഞ പ്രായംകൂടിയ-തമ്പണ്റ്റെ അച്ചന്‍-ഒരാളും ഉണ്ടായിരുന്നു.അവര്‍ പണം വാങ്ങാനുള്ള തിടുക്കത്തിലായിരുന്നു;വിശപ്പും ദാഹവും പുറമെ യാത്രാക്ഷീണവും മൂലം ഞാന്‍ ആകെ തളര്‍ന്നിരുന്നു.ഒരു ഗ്ളാസ്‌ വെള്ളം പോലും ചോദിച്ചുവാങ്ങേണ്ട ഗതികേടോര്‍ത്ത്‌ എനിക്ക്‌ ദേഷ്യമാണ്‌ തോന്നിയത്‌.എത്രയും വേഗം അവിടുന്ന്‌ മടങ്ങാനുള്ള ആഗ്രഹത്തില്‍,ആളിയന്‌,ഗള്‍ഫിലേക്ക്‌,ഫോണ്‍ ചെയ്തു;അളിയന്‍ തമ്പാനും തമ്പാന്‍ അയാളുടെ അനുജനും.അങ്ങിനെ പണം അവരെ ഏല്‍പ്പിച്ച്‌ ഞങ്ങള്‍ മടങ്ങി;കായംകുളം റയില്‌വേ സ്റ്റേഷനില്‌വന്ന്‌ ഭക്ഷണം കഴിക്കുമ്പോള്‍ സമയം മൂന്നു മണി... !!!

വലിയൊരു ബാധ്യത ഒടുക്കിത്തീര്‍ത്ത ആശ്വാസത്തോടെ റയില്‌വേ സ്റ്റേഷനിലെത്തി;പക്ഷെ അടുത്ത ട്രയിന്‍ ആറുമണിക്കേയുള്ളു.എങ്കിലും,ഇനിയൊരു ബസ്സ്‌ യാത്രകൂടി വയ്യാ എന്നതിനാല്‍ കാത്തിരിക്കാന്‌തന്നെ തീരുമാനിച്ചു.

നെടുനീളത്തീല്‍ കിടക്കുന്ന പ്ളാറ്റ്‌ഫോമിലൂടെ നടക്കുന്നതും കാഴ്ച്ചകളില്‍ കാര്യം തിരക്കുന്നതും രസമുള്ള സംഗതിയാണ്‌.അവന്‍ ഗള്‍ഫിലെ സ്ഥിതികളെകുറിച്ചും യാത്രാ രീതികളെകുറിച്ചും ചോദിച്ചുകൊണ്ടിരുന്നു;കോളേജ്‌ കൂട്ടികള്‍ ഒരോരൊമൂലയിലിരുന്ന്‌ മൊബൈലില്‍ 'കുറുകുന്നതും' പ്രായമായവര്‍ അനുഭവങ്ങള്‍ വിളമ്പുന്നതും കണ്ടും കേട്ടും നടക്കുന്നതിനിടയിലും ഞാന്‍ അവണ്റ്റെ സംശയങ്ങള്‍ക്ക്‌ അവനെ ഭയപെടുത്താത്ത രീതിയില്‍ മറുപടികൊടുത്തുകൊണ്ടിരുന്നു.സ്റ്റേഷനില്‍ നല്ല തിരക്ക്‌ കാണപെട്ടു,വിഷുക്കണിക്ക്‌ തൊഴാന്‍ പോകുന്ന അയ്യപ്പഭക്തന്‍മാരുടെ തിരക്ക്‌ കണ്ടപ്പോള്‍തന്നെ ട്രയിനില്‍ ഉണ്ടായേക്കാവുന്ന തിരക്കോര്‍ത്ത്‌ ഞാന്‍ പരിഭ്രമിച്ചു;എണ്റ്റെ പരിഭ്രമം അസ്ഥാനത്തായില്ല,ആറുമണികഴിഞ്ഞെത്തിയ മാംഗളൂറ്‍ മെയിലില്‍ അഭൂതപൂര്‍വ്വമായ തിരക്കുണ്ടായിരുന്നു.'പിടിച്ചതിനേക്കാള്‍ വലുതാണല്ലൊ മടയില്‍' എന്ന ആത്മഗതത്തോടെ ഒരുവിധം ട്രയിനില്‍ കയറിപ്പറ്റി.അന്ന്‌ അത്രയും ദുരിതങ്ങള്‍ അനുഭവിക്കാനുള്ള യോഗമുണ്ടായിരിക്കാം എന്ന്‌ മനസ്സിനൊരു മുന്‌കരുതല്‍കൊടുത്ത്‌,കാലുകുത്താനിടമില്ലാത്ത,വിയര്‍പ്പിണ്റ്റേയും അഴുക്ക്‌ വസ്ത്രങ്ങളുടേയും ദുര്‍ഗന്ധം മൂലം ശുദ്ധവായു ശ്വസിക്കാനാവാതെ എവിടേയും ശരീരമൊന്നു തൂക്കിയിടാനാവാതെ,ട്രയിനില്‍ നാലുമണിക്കൂറിലധികം,ആലുവയിലെത്തുംവരെ..!!! ആലുവയില്‍ അയ്യപ്പഭക്തര്‍ ഇറങ്ങിയപ്പോഴാണ്‌ നില്‍ക്കാനൊരിടം കിട്ടിയത്‌,അടുത്ത സ്റ്റേഷനിലെത്തിയപ്പോള്‍ ഫൂട്ബോര്‍ഡില്‍ ഇരിക്കാനും ഇടംകിട്ടി;ഫൂട്ബോര്‍ഡില്‍ യാത്ര ചെയ്തതിന്‌ ഒരുതവണ കേരളത്തില്‍ വെച്ചും പിന്നൊരുതവണ ചെന്നൈയില്‍ വെച്ചും ശിക്ഷിക്കപെട്ടിട്ടുണ്ടെങ്കിലും അപ്പോള്‍ ആ മുന്നറിവുകള്‍ക്കൊന്നും എന്നെ തടുക്കാന്‍ കഴിയുമായിരുന്നില്ല;മനസ്സ്‌ സജ്ജമായിരുന്നെങ്കിലും ശരീരം ഒട്ടും തയ്യാറായിരിന്നില്ല എന്നതിനാല്‍ അങ്ങിനെതന്നെ യാത്ര തുടര്‍ന്നു.രാത്രി പതിനൊന്നുമണി കഴിഞ്ഞിട്ടുണ്ടാകും തൃശ്ശൂരെത്തുമ്പോള്‍.

അടുത്ത ദിവസം,ഉറക്കക്ഷീണം വിട്ടുണരും മുന്‍പെ അവണ്റ്റെ വിളിവന്നു;അളിയന്‍ വിളിച്ചിരിന്നു 'എത്രയും പെട്ടെന്ന്‌ ഗള്‍ഫിലേക്ക്‌ ചെല്ലാന്‍ !'
വിസ ഇഷ്യൂ ചെയ്ത തിയ്യതിമുതല്‍ അറുപത്‌ ദിവസത്തിനുള്ളില്‍ അവിടെ എത്തിയാല്‍മതിയെന്നും ധൃതിവെക്കേണ്ട കാര്യമില്ലെന്നും ഞാന്‍ പറഞ്ഞെങ്കിലും അത്‌ വിലപ്പോയില്ല.ഗള്‍ഫിലെത്തി മുപ്പത്‌ ദിവസത്തിനുള്ളില്‍ വിസ 'സ്റ്റാമ്പ്‌' ചെയ്ത്‌ 'ബത്താക്ക' വാങ്ങണം,അതിനുശേഷമെ സുരക്ഷിതമായി പുറത്തിറങ്ങി നടക്കാനും ജോലിക്ക്‌ പോകാനും കഴിയു.മെഡിക്കലും ഇതിനിടയില്‍ കഴിയണം;മെഡിക്കല്‍ പാസ്സായാലേ വിസ്സ 'അടിക്കു'.
ഞാന്‍ കുളിച്ച്‌ വസ്ത്രം മാറി അവിടെച്ചെന്ന്‌ അവനേയുംകൂട്ടി ഒരു ട്രാവല്‍ ഏജന്‍സിയില്‍ പോയി.ഇമിഗ്രേഷനുള്ള പണവും പാസ്സ്‌പോര്‍ട്ടും വിസ കോപ്പിയും കൊടുത്തു.പത്താംതരം ജയിക്കാത്തത്‌കൊണ്ട്‌ എമിഗ്രേഷന്‍ ഫീയായി നാലായിരം രൂപ കെട്ടേണ്ടിവന്നു(പത്താംതരം ജയിച്ചവര്‍ക്ക്‌ മുന്നൂറ്‌ രൂപ).എയര്‍ടിക്കറ്റ്‌ റേറ്റ്‌ പന്ത്രണ്ടായിരത്തോളമുണ്ടായിരുന്നു.

ഒരാഴ്ച്ചക്കുള്ളില്‍ പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പോകാനുള്ള സമയമടുക്കുംതോറും അവണ്റ്റെ സംഭ്രമം കൂടികൊണ്ടിരുന്നു.
അവണ്റ്റെ പേടിക്ക്‌ ആക്കം കൂട്ടുന്നതായി 'വിസ മെസ്സേജ്‌' എന്ന കടമ്പ.ഒറിജിനല്‍ വിസ കൈയ്യിലില്ലാത്തവര്‍ക്ക്‌ വിസ മെസ്സേജ്‌ നിര്‍ബന്ധമാണ്‌ ഇവിടുത്തെ എയര്‍പോര്‍ട്ടില്‍ നിന്ന്‌ കയറാന്‍.വീട്ടില്‍നിന്ന്‌ ഇറങ്ങാന്‍ ഏതാനും മണിക്കൂറുകള്‍മത്രം ബാക്കി ! അവണ്റ്റെ അളിയനെ വിളിച്ചിട്ട്‌ കിട്ടുന്നില്ല ! എല്ലാവരും പരിഭ്രമത്തിലായി...ഞാന്‍ മാധവേട്ടനേയും എണ്റ്റെ കൂടെ ജോലി ചെയ്തിരുന്ന അഷറഫിനേയും വിളിച്ചു;വിസ കൊടുത്ത കമ്പനിയുടെ ഫോണ്‍ നമ്പര്‍ കൊടുത്ത്‌ വിവരം പറഞ്ഞു.ഏകദേശം ഒരുമണിക്കൂറിനുള്ളില്‍ അഷറഫ്‌ വിളിച്ചു.കമ്പനി അവിടുത്തെ എയര്‍ അറേബ്യാ ഓഫീസ്സില്‍ ഒറിജിനല്‍ വിസ കാണിച്ച്‌ വിസ മെസ്സേജ്‌ ഇഷ്യൂ ചെയ്യിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞു.ഞാന്‍ ഉടനെ ട്രാവത്സ്സിലേക്ക്‌ വിളിച്ച്‌ കണ്‍ഫേം ചെയ്തു.

അങ്ങിനെ ആറേഴുമാസത്തെ കഠിനപ്രയത്നങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ അവന്‍,അമ്മയുടെ പുന്നാരമകന്‍ ഗള്‍ഫിലേക്ക്‌....

യാത്രയയക്കാന്‍ ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരുമൊക്കേയായി പത്ത്‌നാനൂറ്‌ പേരുണ്ടായിരുന്നു;പക്ഷെ,വരിവരിയായി നിന്ന്‌ ഹസ്തദാനം നല്‍കിയ സുഹൃത്തുക്കളിലെ അവസാനക്കാരനും കൈകൊടുത്ത്‌ പിരിയുമ്പോള്‍ അവന്‍ കരയുകയായിരുന്നു.നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്കുള്ള വാഹനത്തില്‍ അവണ്റ്റെ ഉറ്റസുഹൃത്തുക്കളോടൊപ്പം ഞാനും കയറി.രക്തവര്‍ണം മാഞ്ഞുപോയ അവണ്റ്റെ മുഖം കണ്ടപ്പോള്‍ നിശ്ശബ്ദത പാലിക്കുന്നതാണ്‌ ഉചിതമെന്നു തോന്നിയതിനാല്‍,യാത്രയിലുടനീളം ഞാന്‍ മൌനം പാലിച്ചു,നിരത്തിലെ ഗതാഗതകുരുക്കുകളേകുറിച്ച്‌ സംസാരിക്കുന്ന ഡ്രൈവര്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ആ യാത്ര തികച്ചും ഒരു ശവവാഹക വാഹനമാകുമായിരുന്നു.
എയര്‍പ്പോര്‍ട്ടിലെത്തിയപ്പോള്‍,ഉള്ളില്‍ കടന്നാല്‍ ചെയ്യേണ്ട കാര്യങ്ങളെകുറിച്ച്‌ ഞാന്‍ അവനെ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു...
ആദ്യംതന്നെ എയര്‍ അറേബ്യയുടെ കൌണ്ടര്‍ ചോദിച്ചറിഞ്ഞ്‌ ലഗ്ഗേജ്ജ്‌ അവിടെ കൊടുക്കുന്നതോടൊപ്പം വിസാമെസ്സേജ്‌ കൈപറ്റാനും,ബോഡിംഗ്‌ പാസ്‌ ആരെകൊണ്ടെങ്കിലും പൂരിപ്പിച്ച്‌ വാങ്ങിക്കാനും ദേഹപരിശോധന നടത്തും മുന്‍പ്‌ കൈയ്യിലുള്ള എല്ലാ ഇരുമ്പ്‌,സ്റ്റീല്‍ തുടങ്ങിയ സാധനങ്ങളും മാറ്റിവെക്കേണ്ടതിനെകുറിച്ചും അങ്ങിനെ എനിക്കോര്‍മ്മവന്ന കാര്യങ്ങളെല്ലാം പറഞ്ഞു;ഒരുവട്ടംകൂടി യാത്രപറഞ്ഞ്‌ അവന്‍ എയര്‍പ്പോര്‍ട്ടിനുള്ളിലേക്ക്‌ കയറിപ്പോയി.ഏകദേശം ഒരു മണിക്കൂറ്‍ കഴിഞ്ഞപ്പോള്‍ എല്ലാകാര്യങ്ങളും ഓകേ ആയതിനുശേഷം അവന്‍ ഉള്ളില്‍നിന്ന്‌ കൈവീശികാണിച്ചതിന്‍പ്രകാരം ഞങ്ങള്‍ തിരിച്ചു പോന്നു.

ആ യാത്ര ശുഭകരമായില്ല !
ഉണ്ണിമോന്‍ പോയതിനേക്കാള്‍ വേഗത്തില്‍ തിരിച്ചെത്തി... ?!

ആറുമാസംകൊണ്ടാണ്‌ അവന്‍ ഒരു വിസ സംഘടിപ്പിച്ചതെങ്കില്‍ തിരിച്ച്‌ നാട്ടിലെത്താന്‍ ഒരുമാസമ്പോലും അവനുവേണ്ടിവന്നില്ല എന്നതാണ്‌ സത്യം !!!

അവനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു: "എത്ര കടമുണ്ട്‌ ?"
"അതൊക്കെ അമ്മയുടെ ഡിപ്പാര്‍ട്ട്‌മെണ്റ്റാണ്‌... ";അവണ്റ്റെ മറുപടി ലളിതവും വേഗമുള്ളതുമായിരുന്നു

"...??!!... " എണ്റ്റെ ശബ്ദം തൊണ്ടയില്‍തന്നെ കുടുങ്ങിപ്പോയി

കുട്ടിക്കളി മാറാത്ത പയ്യന്‍മാരെ ഗള്‍ഫിലയക്കാന്‍ തിടുക്കം കാട്ടുന്ന ഓരോ രക്ഷിതാവിനും ഇതൊരു പാഠമായിരിക്കണം.

"എന്താ അവന്‍ തിരിച്ചു വരാന്‍ കാരണം... ?"

കഥകൂടി പറയുമ്പോള്‍.......

Sunday, May 18, 2008

മൊഴിമുത്തുകള്‍-4 ( ‍മാതാവിന്റെ മഹത്വം / മക്കളുടെ കടമ )

‍മാതാവിന്റെ മഹത്വം

മാതാവിന്റെ കാല്‍കീഴിലാണ്‌ മക്കളുടെ സ്വര്‍ഗം ( ഇമാം അഹ്‌ മദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ ത ഹദീസ്‌ )

മക്കളുടെ കടമ

ആര്‌ തന്റെ മാതാപിതാക്കളെ ത്യപിതിപ്പെടുത്തിയോ, അവന്‍ അല്ലാഹുവിനെയും ത്യപ്‌തിപ്പെടുത്തി. ആര്‌ തന്റെ മാതാപിതാക്കളെ വെറുപ്പിച്ചുവോ, അവന്‍ തന്റെ അല്ലാഹുവിനെയും വെറുപ്പിച്ചു.
മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്‌തവാനാരോ അവന്ന് സുഖ സന്തോഷമുണ്ട്‌. അവന്റെ ആയുസ്സ്‌ അല്ലാഹു ദീര്‍ഘിപ്പിക്കുകയും ചെയ്യും. ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )


മാതാവിനെ ശുശ്രൂഷിച്ച്‌ അവരുടെ ത്യപ്‌തി സമ്പാദിക്കണം അത്‌ മക്കളുടെ കടമയാണ്‌. വിശ്വാസിയെ സംബന്ധിച്ച്‌ അവന്റെ / അവളുടെ പരമമായ ലക്ഷ്യം ലോക രക്ഷിതാവിന്റെ ത്യപ്തിയും പരലോക വിജയവും ആണ്‌ എന്നതിനാല്‍ ആ പരലോക വിജയത്തിനു മാതാക്കളുടെ പൊരുത്തം കൂടിയേ തീരു എന്ന് നബി(സ) അരുളുന്നു. മാതാക്കളുടെ പൊരുത്തം നേടാതെ അവരുടെ ത്യപ്‌ തി സമ്പാദിക്കാതെ യഥര്‍ത്ഥ ജീവിത വിജയം അസാധ്യമാണെന്ന് ഈ തിരുവചനം നമ്മെ പഠിപ്പിക്കുന്നു. മതാപിതാക്കളുടെ ത്യപ്തി അല്ലാഹുവിനെയും ത്യപ്‌തിപ്പെടുത്തും. അത്‌ പ്രകാരം അവരുടെ വെറുപ്പിനു പാത്രമാകുന്ന മക്കള്‍ അല്ലാഹുവിന്റെ വെറുപ്പും സമ്പാദിയ്ക്കും.


നമ്മെ ചെറുപ്പം മുതല്‍ സംരക്ഷിച്ച്‌ വളര്‍ത്തി വിദ്യഭ്യാസം നല്‍കി വലുതാക്കിയ മാതാപിതാക്കള്‍ മുഖേന നമുക്ക്‌ സര്‍വ്വ ഐശ്വര്യങ്ങളും വന്ന് ചേരുന്നു. തിരിച്ച്‌ അവര്‍ക്ക്‌ നന്മ ചെയ്യുകയും അവരെ സംരക്ഷിക്കുകയും ചെയ്യല്‍ മക്കളുടെ കര്‍ത്തവ്യമാണ്‌` കര്‍ത്തവ്യം മറക്കുന്നവരെ അല്ലാഹു ശിക്ഷിക്കുകയും, യഥാവിധി കര്‍ത്തവ്യ നിര്‍വഹണം നടത്തുന്നവര്‍ക്ക്‌ അല്ലാഹു അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്യും.മതാ പിതാക്കള്‍ മക്കളോട്‌ നിര്‍ വഹിക്കേണ്ട ചുമതലകളും നബി (സ) സവിസ്‌ തരം വിവരിച്ചിട്ടുണ്ട്‌. അങ്ങിനെ തങ്ങളിലര്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ച മാതാപിതാക്കള്‍ക്ക്‌ മാത്രമേ മക്കളില്‍ നിന്ന് തിരിച്ച്‌ കര്‍ത്തവ്യ നിര്‍വഹണത്തെ കുറിച്ച്‌ ആഗ്രഹിക്കാന്‍ അവകാശമുള്ളൂ.. എന്ന് കരുതി നാം നമ്മുടെ മാതാ പിതാക്കളില്‍ നിന്ന് വല്ല വന്ന വീഴ്ചകളില്‍ അവരെ അവഗണിക്കാന്‍ പാടില്ല. അവര്‍ക്ക്‌ നല്ലതിനു വേണ്ടിപ്രവര്‍ത്തിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും നമ്മുടെ കടമയാണ്‌. അത്‌ നാം നിറവേറ്റുക തന്നെ വേണം.മാതാവിന്റെ ത്യപ്‌ തി സമ്പാദിക്കാതെ എത്ര വലിയ ആളായാലും അല്ലാഹുവിന്റെ മുന്നില്‍ രക്ഷയില്ല എന്നതിനു ഉത്തമ ദ്യഷ്ടാന്തമാണു അല്‍ ഖമ (റ)വിന്റെ മരണാസന്ന സമയത്തെ അവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നത്‌.


ആ സംഭവം ഉമ്മ, സ്നേഹത്തിന്റെ അക്ഷയ ഖനി എന്ന പോസ്റ്റില്‍ ഇവിടെ കാസിം തങ്ങള്‍ ‍ വിവരിച്ചിട്ടുള്ളത്‌ വായിക്കുക

തന്നെ അവഗണിച്ച മകനെ തീയിലിട്ടു കരിക്കുമെന്ന് സന്ദേഹിച്ച്‌ അല്‍ ഖമ (റ ) യുടെ മാതാവ്‌ തന്റെ മകനു പൊറുത്തു കൊടുക്കാന്‍ തയ്യാറായതിലൂടെ ഒരു മാതാവിന്റെ മതാവിന്റെ മനസ്സ്‌ നമുക്കിവിടെ കാണാം. ആധുനിക യുഗത്തില്‍ കടമകള്‍ മറക്കുന്ന മക്കളും, ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാത്ത മാതാപിതാക്കളും കേവലം പൊങ്ങച്ചത്തിനു വേണ്ടിമാത്രം ബന്ധങ്ങള്‍ സൂക്ഷിക്കുന്ന അവസഥയിലെത്തി നില്‍ക്കുന്നു. മാതാവിനെ ഓര്‍ക്കാന്‍ നമുക്കിന്ന് ഒരു ദിനം വേണം പിതാവിനെ ഓര്‍ക്കാന്‍ നമുക്കിന്ന് ഒരു ദിനം വേണം അവിടെയൊക്കെ കാപട്യത്തിന്റെ മുഖം മൂടി അണിഞ്ഞ്‌ വിഷം ഉള്ളിലൊതുക്കി ഉള്ളില്‍ തട്ടാത്ത വാചക കസര്‍ത്തുമായി ഓരോ ആഘോഷങ്ങള്‍. എങ്കിലും ആര്‍ക്കെങ്കിലും ഒരു മനം മാറ്റമുണ്ടാവന്‍ ഈ ദിനാഘോഷങ്ങള്‍ക്ക്‌ കഴിഞ്ഞെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആശിച്ച്‌ പോവുകയാണ്‌. ജീവിത സുഖത്തിനും സമ്പാദിക്കാനുമായി (മാത്രം ) വ്യദ്ധരായ മാതാ പിതാക്കളെ സദനങ്ങളിലാക്കി വിദേശങ്ങളില്‍ വിലസുന്ന മക്കള്‍.. അവരും ഓര്‍ ക്കുക .. വാര്‍ദ്ധക്യം എന്നത്‌ വരാനിരിക്കുന്നുവെന്ന്.. ഒരു പഴം ചൊല്ല് " അപ്പന്റെ അപ്പനു പാളയിലാണെങ്കില്‍ ( കഞ്ഞി കൊടുക്കുന്നത്‌ ) എന്റെ അപ്പനും പാളയില്‍ തന്നെ ) എന്ന് ഒരു മകന്‍ പണ്ട്‌ പറഞ്ഞുവത്രെ.... ഓര്‍മ്മയിലുണ്ടാവട്ടെ നമുക്കെന്നും..

Saturday, May 17, 2008

എന്തേ എല്ലാവരും നഗ്നരായത്‌?.

നഗ്നതയാണെവിടെയും എന്ന പരാതി-
യുയര്‍ന്നതെവിടെ നിന്നെന്ന ചോദ്യം കാതില്‍
മുഴങ്ങിയത്‌ പള്ളിക്കൂടത്തിലേക്കുള്ള
യാത്രയിലായിരുന്നു. മധുരമിഠായി വില്‍ക്കുന്ന
പെട്ടിക്കടയുടെ ചിതലെടുത്ത പലകയില്‍
മൈദാപ്പശയില്‍ മുങ്ങിനില്‍ക്കുന്ന
മാദകനടിമാരുടെ ചിത്രമാണന്നേരം
കാഴ്‌ചയില്‍ പതിഞ്ഞതും കൗതുകം പകര്‍ന്നതും.
ഇന്റര്‍വെല്‍ സമയങ്ങളില്‍ വീണ്ടുമാ
പോസ്‌റ്ററില്‍ കണ്ണുകള്‍ കൗതുകം
തിരയവെ ചെവിയില്‍ മലയാളമധ്യാപകന്റെ
ചൂടുള്ള സമ്മാനം കിട്ടിയതെന്തിനെന്ന ചോദ്യത്തെ
ബാക്കിവച്ചു, ഒളികണ്ണെറിയുക മാത്രമാണ്‌
പിന്നീട്‌ ചെയ്‌തത്‌. കൗസല്യടീച്ചറും മീനാക്ഷി
ടീച്ചറും ധരിക്കുന്ന മുഴുനീളസാരിയില്‍ പോസ്‌റ്ററിലെ
കൗതുകം ദര്‍ശിക്കാതായപ്പോള്‍ മനസ്സ്‌
അസ്വസ്ഥമായിരുന്നു. അതേക്കുറിച്ചുള്ള ചോദ്യത്തിന്‌
അമ്മയുടെ കൈയില്‍ നിന്ന്‌ തുടകളേറ്റുവാങ്ങിയ ചോരച്ചവരകള്‍
അതിര്‍വരമ്പിട്ടു. സ്‌കൂളില്‍ പോവുന്നതിതിനോ
അഹങ്കാരി?യെന്ന അലര്‍ച്ച മനസ്സില്‍ ഇടിമുഴക്കമായത്‌
പോസ്‌റ്ററിലെ കൗതുകത്തേക്കാളപ്പുറവും.
പോസ്‌റ്ററും മൈദാപ്പശയും ചിതലരിച്ച പലകയും
മനപ്പൂര്‍വമവഗണിച്ചു കടന്നുപോവുമ്പോള്‍
കൗതുകത്തിനറുതിയില്ലായിരുന്നു.
പാഠപുസ്‌തകങ്ങള്‍ക്കിടയില്‍ നാലായി മടക്കിയ
അശ്ലീലതകളുമായി സഹപാഠികളെത്തുമ്പോള്‍
കൗതുകം മൂര്‍ധന്യതയിലായിരുന്നു.
കാലചക്രം തിരിഞ്ഞകലുമ്പോഴും നഗ്നതയ്‌ക്ക്‌
പ്രഥമസ്ഥാനമായിരുന്നു നഗരങ്ങളിലെ മതിലുകളിലെല്ലാം.
എന്നാലപ്പോള്‍ ഞാന്‍ കൂടുതല്‍ മാന്യനായി.
കണ്ണുകള്‍ മൈദാപ്പശയും ചിതലരിച്ച പലകയും
മാദകമേനിയും പരതിനടന്നില്ല. നഗ്നതയാണെവിടെയും
എന്ന പരാതി ആരിലും ഉണര്‍ന്നില്ല.
നാലുചുവരുകള്‍ക്കുള്ളില്‍ വിരല്‍തുമ്പില്‍ മാറുന്ന
ചാനലുകളില്‍ സുന്ദരിമാര്‍ നഗ്നരായി അച്ഛനും അമ്മയ്‌ക്കും
കുട്ടികള്‍ക്കും മുമ്പില്‍ നിര്‍ബാധം നൃത്തമാടി.
ഭീമന്‍ സെര്‍ച്ചെഞ്ചിനുകള്‍ പകരുന്ന ഇ-നഗ്നതാ പ്രദര്‍ശനം
മറ്റാരുമറിയാതെ കുട്ടികള്‍ കിടപ്പുമുറിയില്‍ കാണുകയും
കൂടുതല്‍ മാന്യന്മാരാവുകയും ചെയ്‌തു. അവരുടെ
കൗതുകം അമ്മയ്‌ക്കും ടീച്ചറിനും മുമ്പിലെത്തിയില്ല.
അവരുടെ ചെവിയിലാരും പൊന്നീച്ച പാറിച്ചില്ല,
അവരുടെ തുടകളിലാരും ചോരച്ചപാടുകള്‍ വീഴിച്ചില്ല.
കാലം പിറകോട്ടുപോവുന്നതേ ഇല്ല. എന്നാല്‍ ഞാന്‍
ഉത്തരമില്ലാത്ത ഒരു ചോദ്യം എന്നോടുചോദിച്ചു
എന്തേ എല്ലാവരും നഗ്നരായത്‌?.

K.P. നമ്പൂതിരിസ് ദന്തധാവനചൂര്‍ണവും, ഒരു പെറ്റി ബൂര്‍ഷ്വയുടെ ഉദയവും

1987 ല്‍- എറണാകുളം ജില്ലയിലെ പിറവം എന്ന സ്ഥലത്തിനടുത്തുള്ള വെളിയനാട് സെന്റ് പോള്‍സ് ഹൈസ്കൂളില്‍ സ്കൂള്‍ ഷൈനിങ്ങിനുള്ള ലാസ്റ്റ്‌ ചാന്‍സിനു പഠിച്ചിരുന്ന സമയം ( SSLC- യെ അങ്ങിനെയും നിര്‍വചിക്കാമായിരുന്നു). ഇപ്പോഴത്തെ ബേബിച്ചാ‍യനോട് കിടപിടിക്കുന്ന ജേക്കബ്ബച്ചായന്‍ ആയിരുന്നു അന്നു വിദ്യ കൊണ്ട് അഭ്യാസമാടിയിരുന്നത്. അതിനാല്‍ തന്നെ പുള്ളിക്കാരന്‍ ഞങ്ങളുടെ “എല്ല്” ഊരി SSC ആക്കി ഒരു പാള പുസ്തകവും തന്ന് ഞങ്ങളെ പടിയിറക്കിവിട്ടപ്പോഴാണ് വ്യവസ്ഥിയോട് പ്രതികരിച്ച് ജീവിതത്തിലാദ്യമായി സ്വയം പിന്‍തിരിപ്പനായി തീര്‍ന്നത്. മാത്രമല്ല മുറിച്ചാല്‍ കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണരക്തം മാത്രം ഒഴുകിവരുന്ന ഞങ്ങളുടെ കുടുംബത്തില്‍ നിന്നും ആദ്യമായി രക്തത്തിന് ചെഞ്ചോര നിറം കൂടിയുണ്ടെന്ന് മൊട്ട തിരിച്ചറിഞ്ഞു. അത് കുടുംബത്തില്‍ മനസ്സിലാക്കികൊടുത്തതിനാല്‍ ആദ്യമായി കുടുംബത്തില്‍ ഞാന്‍ പിന്തിരിപ്പനായി. പിന്നെ അതൊരു തുടര്‍കഥയാവുകയായിരുന്നു.

എല്ലു കളഞ്ഞ SSC യുമായി KSRTC യുടെ മൂവാറ്റുപുഴ ഫാസ്റ്റില്‍ ഞാന്‍ കരുവാരക്കുണ്ടില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബസ്സിറങ്ങി. മാലാഖയുടെ വിശുദ്ധിയും, ഒരു മാടപ്രാവിന്റെ ഹൃദയമുള്ള (പണ്ട് അങ്ങിനെയായിരുന്നുവെന്ന് ചരിത്രം പറഞ്ഞിരുന്നു) മൊട്ടയെ പത്താം ക്ലാസ് കഴിഞ്ഞ് ഒരു പട്ടക്കാരനാക്കണമെന്ന് എന്റെ അമ്മച്ചി ആഗ്രഹിച്ചിരുന്നത്, മാത്രമല്ല പള്ളിക്കാരുമായി ചേര്‍ന്ന് കോട്ടയത്തെ തിയൊളൊജിക്കല്‍ സെമിനാരില്‍ ചേര്‍ക്കാനുള്ള അച്ചാരവും വാങ്ങിയിരുന്നു. പണ്ടത് എന്നൊടും സൂചിപ്പിച്ചിരുന്നു. അന്നൊക്കെ മാതൃഹൃദയം വേദനിക്കണ്ടയെന്നു കരുതി അതിന് മറുപടി അന്നൊന്നും നല്‍കിയിരുന്നില്ല, മറുപടി ഒരു ചിരിയിലൊതുക്കി. കാര്യത്തോടു അടുത്തപ്പോള്‍ മൊട്ട കാലു മാറി. ചോരക്ക് കമ്മ്യുണിസ്റ്റ് ചെഞ്ചോര നിറം കണ്ട ഞാന്‍ പള്ളിയിലെ പാതിരി വന്ന് സെമിനാരിയുടെ കാര്യം പറഞ്ഞപ്പോള്‍ ഉത്തരത്തിന് പകരം “മൊട്ട പട്ടക്കാരനായി സഭ മൊത്തം കേട് വരണോ?” എന്ന ചോദ്യമാണ് പറഞ്ഞത്, ആ കന്നന്തരം പിടിക്കാതെ പള്ളിക്കും ഞാന്‍ പിന്തിരിപ്പനായി.

തലത്തിരിഞ്ഞ മൊട്ടയെ തല നേരെയാക്കാന്‍ അമ്മച്ചിയും എന്റെ ചേട്ടനും ഒത്തിരി ശ്രമിച്ചു, ശരിയാവാതെ വന്നപ്പോള്‍ ചുങ്കത്തറ മാര്‍ തോമ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ക്കനായി തീരുമാനിച്ചു, ആ പാവങ്ങള്‍ കരുതിയത് ഏതെങ്കിലും പുണ്യവാന്റെ പേരിലൊരു കോളേജുണ്ടെങ്കില്‍ അവിടെ ദൈവവചനമാണ് കൂടുതലും പഠിപ്പിക്കുക എന്നായിരിക്കും, അതും എതിര്‍ത്തപ്പോള്‍ അവസാനം എന്റെ ഇഷ്ടത്തിന് മഞ്ചേരി NSS കോളേജില്‍ ഞാന്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. Second Group എടുക്കണമെന്ന് ഉടമ്പടിയോടെ.

അങ്ങിനെയിരിക്കെ, കേരളത്തില്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ വന്നു. കരുവാരക്കുണ്ട്‌ പഞ്ചായത്തിലെ ഞങ്ങളുടെ വാര്‍ഡ്‌ ലീഗിന്റെ പച്ചക്കോട്ടയായിരുന്നു. പുതിയാപ്ലനെക്കാള്‍ ബീവിമാരു ഞങ്ങളുടെ വാര്‍ഡില്‍ കൂടിയതിനാല്‍ അതൊരു വനിത വാര്‍ഡായി മാറി. മെമ്പറാവാന്‍ ഒത്തിരി ലീഗിന്റെ കുണ്ടാന്മാരു കുപ്പായം തുന്നിയിരുന്നു. അവരുടെ തലക്കിടിത്തീയായിട്ടാണു വനിതാവാര്‍ഡിന്റെ വാര്‍ത്ത വന്നത്‌. ഈമാനും, ദീനിബോധവുമുള്ള ഒരു മുസ്ലിം പെണ്ണും ലീഗിന്റെ സ്ഥാനാര്‍ഥിയായി മുന്നോട്ട്‌ വരാനുണ്ടായിരുന്നില്ല. യു.ഡി.ഫ്‌ കൂലംകഷമായി ആലോചിച്ചു, കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാവായിരുന്ന എന്റെ ചേട്ടനും ആ ആലോചനയില്‍ ഉണ്ടായിരുന്നു.അങ്ങിനെ ആലോചനയുടെ അവസാനം നിരപ്പേല്‍കുടിലില്‍ മേരി ജോണ്‍‌, അതായത്‌ എന്റെ അമ്മച്ചി സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടു. കുടുംബയോഗത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ മൊട്ട അമ്മച്ചിയുടെ സ്ഥാനാര്‍ഥിത്വം എതിര്‍ത്തു. കാരണം പണ്ടത്തെ രണ്ടാം ക്ലാസ്‌ വീദ്യാഭ്യാസം മാത്രമുള്ള മേരി ജോണ്‍ ഒരിക്കലും ജനങ്ങളുടെ കാര്യവും, വാര്‍ഡിന്റെ കാര്യവും പഞ്ചായത്ത് യോഗത്തില്‍ ഉന്നയിച്ച്, ഒരു നല്ല മെന്‍പറാവാന്‍ കഴിയില്ല എന്നുള്ളത് കൊണ്ടും; മക്കളും (ഞങ്ങളുടെ ചാച്ചന്‍ 1983-ല്‍ ഒരപകടത്തില്‍ നേരത്തെ മരിച്ചിരുന്നു), അടുക്കളയും; മനോരമ, മംഗളം വാരികയിലെ നോവലും, പള്ളിയുമല്ലാതെ അമ്മച്ചിക്കു മറ്റൊരു ലോകവും, അറിവും, ജീവിതമുണ്ടായിരുന്നില്ലാത്തതിനാലുമായിരുന്നു ഞാന്‍ സ്ഥാനാര്‍ഥിത്വം എതിര്‍ത്തത്. ഇന്ത്യാവിഷനും, ഏഷ്യാനെറ്റും ഇല്ലാത്തതിനാല്‍ എന്റെ വിപ്ലവം ഒന്‍പതാം വാര്‍ഡില്‍ മാത്രം ഒതുങ്ങി. സ്ഥാനാര്‍ഥിത്വം എതിര്‍ത്തതിലുടെ വീട്ടില്‍ ഞാന്‍ വീണ്ടും പിന്തിരിപ്പനായി. പക്ഷെ ജനാധിപത്യത്തില്‍ ഭൂരിപക്ഷം വിജയിക്കുന്നത്‌ പോലെ അമ്മച്ചിയുടെ സ്ഥാനാര്‍ഥിത്വം എന്റെ ചേട്ടനും അനിയത്തിയും കൂടി വിജയിപ്പിച്ചെടുത്തു. പിന്തിരിപ്പനായ എന്റെ മേല്‍ ഒരു വിജയവും. ചന്തു പറഞ്ഞത് പോലെ മോട്ടക്ക് തോല്‍ക്കാന്‍ വീണ്ടും കഥകള്‍ ബാക്കി.

അതിനു പ്രതികാരമായി ഏല്‍.ഡി.ഫ്‌ സ്ഥാനാര്‍ഥിയുടെ പ്രചരണത്തിനു സഹായിക്കുകയും, പോസ്റ്റ് എഴുതികൊടുക്കുകയും ചെയ്ത്‌ എന്റെ വിപ്ലവം ഞാന്‍ നടത്തിക്കൊണ്ടിരുന്നു. ഈ പരിപാടിയെല്ലാം കഴിഞ്ഞ് ഒരു ദിവസം വീട്ടില്‍ ചെന്നപ്പോഴുണ്ട്, വാര്‍ഡിലെ വീരാംഗനയായ പൂതംക്കോടന്‍ ആയിഷാത്തയും എന്റെ അമ്മച്ചിയും സംസാരിക്കുന്നു. എന്റെ നടപടികള്‍ പറഞ്ഞ് അമ്മച്ചി കരയുന്നുമുണ്ട്. ജീവിതത്തില്‍ ആരെയും നേരിടാം പക്ഷെ പൂതംക്കോടന്‍ ആയിച്ചാത്തനെ നേരിടാന്‍ ആര്‍ക്കുമാവില്ലായിരുന്നു നാട്ടില്‍. (പുള്ളിക്കാരത്തിയുടെ വീരചരിതങ്ങള്‍ പിന്നീട് ബ്ലൊഗില്‍ എഴുതാം) എന്നെ കണ്ടപാടെ ആയിച്ചാത്ത ആരംഭിച്ചു “ എട സാജു...അന്നെണ്ടാക്കി പെറ്റ്ങ്ങാണ്ട് ബളര്‍ത്തിയ നേരത്തിന്, അന്റമ്മക്ക് ഒരു തെങ്ങ്ത്തജ്ജ് കുയിച്ച് ബച്ചികണെങ്കില് അയിന്റെ തേങ്ങേങ്കിലും കീ‍ട്ടീന്നു. കള്ള ഹിമാറെ എന്ത്‌ത്ത് പണ്യാജ്ജ് കാട്ടിങ്ങാണ്ട് നടക്കണത്. നാണെല്ലെ അണക്ക് അന്റെ അമ്മണ്ടാക്ക്യ ചോറ് ബയിജ്ജ്ങ്ങാട്ട് ഓള്ക്ക് എതിര്യാട്ട് നടക്കാനായിങ്ങാണ്ട്. റബ്ബിലാ‍ലമീനായ തന്‍പുരാനാണ സത്യം അന്റമ്മച്ചിനെ ഞങ്ങള് ജയിപ്പിച്ചും, അന്റെ മുന്‍പിക്കുടെ ജയിപ്പിച്ചുങ്ങാട്ട് ഞങ്ങള് നടത്തിച്ചും, അപ്പോ അന്റെ ആ ഇളിച്ച മോന്ത ഇച്ചൊന്ന് കാണണെരുന്ന് ” അതിന് മറുപടി പറഞ്ഞാല്‍ അതിലും കൂടുതല്‍ കേള്‍ക്കു എന്നറിയാമെന്നതിനാല്‍ കമാന്നൊരക്ഷരം പറയാതെ ഞാന്‍ വീട്ടില്‍ കേറി, പാത്രത്തിനു മുന്നിലിരുന്ന്. വേണമെങ്കില്‍ തിന്നിട്ട് പോയ്‌ക്കോ എന്ന മട്ടില്‍ അനിയത്തി ഭക്ഷണമെല്ലാം എറിഞ്ഞിട്ട് തന്നു. നക്കിയിട്ട് പോന്നു, അതാണു ശരിക്കും ഉണ്ടായത്.

വോട്ടെടുപ്പ് കഴിഞ്ഞു, ഫലം വന്നു......ആയിച്ചാത്താന്റെ വാക്ക് അച്ചട്ട്....913-ല്‍ 744 വോട്ട് ഭൂരിപക്ഷത്തില്‍ മേരി ജോണ്‍ വിജയിച്ചു. കരുവാരക്കുണ്ടിന്റെ ലിംകാ ബുക്കില്‍ ആരും തകര്‍ത്തിട്ടില്ല ആ റിക്കാര്‍ഡ് (ലീഗിന്റെ ശക്തി മനസ്സിലായില്ലെ). പിന്തിരിപ്പനായ എന്റെ മേല്‍ വീട്ടുകാര്‍ക്ക് ഒരു വിജയവും. പറഞ്ഞ പോലെ മോട്ടക്ക് തോല്‍ക്കാന്‍ വീണ്ടും കഥകള്‍ ബാക്കി.

വേഗം വിപ്ലവം വരുത്താനായി മഞ്ചേരി കോടതിയില്‍ വക്കീലായിട്ടിരിക്കുന്ന അയല്‍ക്കാരന്‍ സോമേട്ടന്റെ പ്രേരണയില്‍ ഡിഫിയില്‍ അംഗമായി, ഒപ്പം സി.പി.യെമ്മിന്റെ അണിയറപ്രവര്‍ത്തകനുമായി. പക്ഷെ അടുത്തെങ്ങും വിപ്ലവത്തിന്റെ ഒരു ലാഞ്ചന പോലും കാണാനായിട്ട് കഴിയുന്നില്ല. മനസ്സില് ഉരുത്തിരിയുന്ന ചോദ്യത്തിന് കറക്ട് ഉത്തരം കിട്ടിയിരുന്നില്ല. പാര്‍ട്ടിക്ലാസില്‍ നിന്നും കിട്ടിയ ഉത്തരങ്ങള്‍ സോമേട്ടന്‍ പറഞ്ഞുതരുമായിരുന്നു സോമേട്ടന്റെ “ചിന്ത” ശേഖരത്തില്‍ തപ്പിയിട്ടും പലതിനും ഉത്തരം കിട്ടിയില്ല. ആയിടക്കാണ് സി.പി.എമ്മിന്റെ ജീവിക്കുന്ന ദൈവമായ ഇ.എം.എസ്സ്, ഗാന്ധിജിയേയും അന്നത്തെ പുലിയും, ഇന്നത്തെ മാന്‍ കുട്ടിയുമായ മദനിയുമായുള്ള നിക്കാഹ് കഴിപ്പിച്ചത്. അത് ചോദ്യം ചെയ്തതിന് പാര്‍ട്ടിക്ലാസ്സില്‍ സ്ഥിരം വരാനായി സേമേട്ടന്റെ ഇടയലേഖനം. (അത്തരം എന്റെ എല്ലാ ചോദ്യത്തിന്റെയും ശരിക്കുള്ള ഉത്തരം കിട്ടിയത് 1991 –ല്‍ സന്ദേശം എന്ന സിനിമയില്‍ ബോബി കൊട്ടാരക്കരയുടെ ചോദ്യത്തിന് ശങ്കരാടിയുടെ “കുമാര പിള്ള” പറഞ്ഞ “പ്രതിക്രിയാവാദികളും, ബൂര്‍ഷ്വാസികളും, തമ്മിലുള്ള അന്തര്‍ധാരയില്‍, അതായത് റാഡിക്കലായുള്ള ഒരു മാറ്റമല്ല ഉദ്ദേശിച്ചത്” എന്നുള്ള ഉത്തരം കേട്ടതോടെയാണ്.) വിപ്ലവം സി.പി.എമ്മിലുടെ ഒരിക്കലും വരില്ലെന്ന് ഗണിച്ച മൊട്ട, പതുക്കെ ഇത്തിരി കൂടി ചുവപ്പനായ, സി.പി.ഐ. (എം.ഏല്‍) റെഡ് ഫ്ലാഗ്ഗില്‍ ചേര്‍ന്ന്,. അതിന്റെ യുവജനവേദിയുടെ സജീവ പ്രവര്‍ത്തകനായി, മഞ്ചേരി കോളെജില്‍ കെ.എസ്.യു വിന്റെ പറമ്പന്‍ റഷീദിന്റെയും, എസ്.എഫ്.ഐ യുടെ അടി പേടിച്ച് ആണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ മാത്രമായിരുന്നു ഞങ്ങളുടെ പോസ്റ്റര്‍ പ്രചാരണം. (ഏങ്ങിനെയുണ്ട് മൊട്ടയുടെ ധൈര്യം). NCC പരേഡിനു വരുന്ന സമയത്തായിരുന്ന്, പിന്നെയുള്ള പ്രചാരണം. അനില്‍, ഹംസ(ഷെര്‍ലേക്ക് ഹോംസ്), സാജു…ഇതായിരുന്നു….മൂന്ന് വിപ്ലവസഖാക്കള്‍. (എന്തൊരു മതമൈത്രി വിപ്ലവപാര്‍ട്ടിയിലും.)

വിപ്ലവം തോക്കിന്‍ കുഴലീലൂടെ വരുമെന്ന് കരുതി, പ്രീഡിഗ്രിക്ക് NCC-ക്ക് ചേര്‍ന്ന് തോക്ക് പിടിക്കാനും, വെടിവെയ്ക്കാനും പഠിച്ചിരുന്നു. 303 കൊണ്ട് വെടിവെയ്ക്കുന്ന സമയത്തു തോക്കിന്റെ പാത്തി കൈപലയില്‍ വന്നിടിക്കുന്ന ന്യുട്ടന്‍ കണ്ടുപിടിച്ച ആ മൂന്നാം നിയമമായിരുന്നു ഇത്തിരി വേദനാജനകം. പക്ഷെ ആരുടെയും ഉപദേശപ്രകാരമല്ലാതെ തന്നെ ഞങ്ങള്‍ കുത്തക സാധനങ്ങള്‍ എല്ലാം പടേ ഉപേക്ഷിച്ചു, എല്ലാം തനി നാടന്‍ മാത്രം ഉപയോഗിച്ചു തുടങ്ങി.

Second Group ആയതിനാല്‍ ക്ലാസിലും, പ്രാക്ടിക്കല്‍ ക്ലാസിലും കയറാതെ ചുറ്റിയടിച്ചു അധികം നടക്കാനും പറ്റില്ലായിരുന്നു. കുത്തകവിരുദ്ധ പ്രചരണത്തിനായി സഖാക്കളുടെ കയ്യില്‍ പൈസയൊന്നും അധികമില്ലായിരുന്നു. വീട്ടില്‍ നല്ല പേരായിരുന്നതിനാല്‍ 1.50 പൈസയായിരുന്നു, അമ്മച്ചിയാവുന്ന IMF ന്റെ കയ്യില്‍ നിന്നും കിട്ടിയിരുന്നത്. 60 പൈസ മഞ്ചേരിവരെ പോവാനും 60 പൈസ വരാനും, 30 പൈസയാണു ദിവസനീക്കിയിരിപ്പു, ഇതു തന്നെയായിരുന്ന് മറ്റു സഖാക്കളുടെയും സ്ഥിതി. അങ്ങിനെയിരിക്കെ “available secretariate” മഞ്ചേരി കോളെജിലെ കശുമാവിന്‍ത്തോപ്പില്‍ കൂടിക്കൊണ്ടിരിക്കുപ്പോള്‍, ന്യൂട്ടന്റെ ആപ്പിളിനു പകരം, കശുവണ്ടിയായി ഞങ്ങളുടെ മുന്‍പില്‍ വന്നു വീണത്, ഹംസയാണു അതിന്റെ ഫിനാന്‍ഷ്യല്‍ വാല്യൂ മനസ്സിലാക്കിയത്. പിന്നെ ഗ്രഹണിപിടിച്ച കുട്ടികള്‍ ചക്കക്കുട്ടാന്‍ കണ്ട പോലെ ഒരു പൂന്ത് വിളയാടല്‍ ആയിരുന്നു കശുമാവിന്‍ത്തോപ്പില്‍ . NCC യുടെ വസ്ത്രം കൊണ്ടുവന്ന കൂടില്‍ അണ്ടി നിറച്ച്, മഞ്ചേരി പിക്നിക്ക് ബാറിന്റെ മുന്‍പിലുണ്ടായിരുന്ന ബീരാങ്കാക്കയുടെ കടയില്‍ കൊടുത്ത് 100 രൂപക്ക് അടുത്ത് കിട്ടി. കട്ട അണ്ടിയാണ്ടെന്നറിഞ്ഞ് ബീരാങ്ക മറ്റോരു വഴികൂടി ഞങ്ങള്‍ക്ക് പറഞ്ഞ് തന്നു. മഞ്ചേരി ഗവ. ആശുപത്രിയില്‍ , ആവശ്യക്കാര്‍ക്ക് രക്തം കൊടുക്കുക. 200 രുപ പുള്ളിവാങ്ങിതരും, 50 രൂപ പുള്ളിക്ക് കമ്മീഷന്‍. അന്നു തന്നെ മൂന്നു പേരും രക്തം വിറ്റ് 200 രൂപക്കു സ്വന്തകാരനായി.
പിന്നിടൊരിക്കലും പൈസക്ക് ഞങ്ങള്‍ക്ക് മുട്ട് വന്നിട്ടില്ല. പൈസ കൂടിയപ്പോള്‍, ഇടക്കു മട്ടന്‍ ബിരിയാണി അടിച്ചു തുടങ്ങി, എവിടെയോ ഒരു ബൂര്‍ഷ്വാസിയുടെ ബീജം ഞാനറിയാതെ ഉണ്ടാകുന്നുവെന്ന് ഞാനറിഞ്ഞിരുന്നില്ല.

അങ്ങിനെയിരിക്കെ, ‘ഗാട്ട് കരാര്‍” ഇന്ത്യന്‍ രാഷ് ട്രീയത്തെ പിടിച്ചു കുലുക്കുന്നു, “available secretariate” വീണ്ടും കൂടിയാലൊചിക്കുന്നു ഗാട്ടിനെതിരെ. DYFI, SFI, AIYF, SIO തുടങ്ങിയവരും ഗാട്ടിനെതിരെ രംഗത്ത് വന്നു. ഗാട്ടിനെതിരെ എഴുതി എം.പി.വീരേന്ദ്രകുമാര്‍ എന്നൊരു വീരന്‍, കേരളത്തില്‍ വെട്ടിത്തിളങ്ങി. ഇതിനിടയില്‍ ഞങ്ങളുടെ നേതാവായ പെരിന്തല്‍മണ്ണയിലുള്ള പ്രതാപന്‍, വന്ന് പുല്‍പ്പള്ളിയില്‍ പാര്‍ട്ടിയുടെ കുത്തകകള്‍ക്കെതിരെയും, ഗാട്ട് കരാറിനെതിരെയും ഒരു ക്യാമ്പ്, ഉണ്ടെന്നും നിങ്ങള്‍ മൂന്നു പേരും അതില്‍ പങ്കെടുക്കണമെന്ന് പറഞ്ഞു. പറഞ്ഞ തീയ്യതി കേട്ട് മൂവരും ഞെട്ടി. PDC പരീക്ഷ തുടങ്ങുന്ന ദിവസം. ഒഴിവ് കഴിവ് പറഞ്ഞേങ്കിലും ഒന്നു വിലപ്പോയില്ല. പുള്ളികാരന്റെ മസ്തിക്കപ്രഷാളനത്തില്‍ ഞങ്ങളുടെ മെഡുല ഒബ്ലാങ്കേറ്റ തരിച്ചു, മാത്രമല്ല ഞങ്ങള്‍ വിപ്ലവത്തിന്റെ വീരയോദ്ധാക്കളായി, പരീക്ഷ ഉപേഷിച്ചു ക്യാമ്പിനു പോവാന്‍ തീരുമാനിച്ചു. കശുവണ്ടിപെറുക്കിയും, ഒരു കുപ്പി ചെഞ്ചോരയും വിറ്റും, ചെലവിനുള്ള കാശുണ്ടാക്കി.കൂട്ടിനു ആരീല്ലെങ്കിലും പോവണമെന്നും, കോഴിക്കോടു ബസ്സ് സ്ന്റാറ്റില്‍ വച്ച് കാണാമെന്ന് പറഞ്ഞ് എല്ലാവരും പിരിഞ്ഞ്. ആ സമയത്ത് മൊബൈല്‍ ഇല്ലാതിരുന്നതിനാല്‍ 20 പൈസയുടെ കാര്‍ഡില്‍ ആയിരുന്ന് പിന്നീട് സഖാക്കളുടെ “ന്യൂസ് ടെലികാസ്റ്റിംഗ്”

ക്യാമ്പിനു പോവാന്‍ ഞാന്‍ എല്ലാം തയ്യാറാക്കി വച്ചു. എന്റെ പ്രിയപ്പെട്ട രാധാസ് സോപ്പ്, K.P. നമ്പൂതിരീസ് ദന്തധാവനചൂര്‍ണം, തോര്‍ത്ത് മുണ്ട്, എന്നിങ്ങനെയുള്ള കുത്തകകള്‍ അല്ലാത്ത അനുസാരികള്‍ എടുത്ത് വീട്ടില്‍ നിന്നും, പരീക്ഷക്കു “കംപയിന്റ് ക്ലാസ്” ഉണ്ടെന്ന് പറഞ്ഞ് വിപ്ലവനേതാക്കളെ ഓര്‍മ്മിച്ച് പടിയിറങ്ങി.
ഫസീലയുടെ 8x2 മാതിരിയുള്ള ഓട്ടം കൊണ്ട് മഞ്ചേരിയില്‍ എത്തിയപ്പോള്‍, ഒത്തിരി വൈകി. ഹംസ മാത്രമുണ്ട് സ്റ്റാന്റില്‍, അനിലിനെ കാണാനില്ല. ചിലപ്പോള്‍ നേരെ കോഴിക്കോടിനു പോവുമെന്നു പറഞ്ഞിരുന്നതിനാല്‍ അവനെ കാത്തുനിന്നില്ല. കോഴിക്കോട് KSRTC Bus Stand ലും ആരെയും കാണാനില്ല. പിന്നെ കിട്ടിയ ബസ്സിനു പുല്‍പ്പള്ളിക്ക് വിട്ടടിച്ചു. പുല്‍പ്പള്ളിയില്‍ എത്തിയപ്പോഴെക്കും വൈകുന്നേരമായി, ചൊദിച്ചു പിടിച്ചു, പാലാകാരനായ തൊട്ടിപ്ലാവില്‍ ദേവസ്യയുടെ തോട്ടത്തില്‍ എത്തി. പണ്ട് ആറാം ക്ലാസില്‍ പഠിച്ച പദ്യം ഓര്‍മ്മ വന്നു. “മാവും പിലാവും, പുളിയും കവുങ്ങും……….” ഒപ്പം കുരുമുളക്, കാപ്പി, എന്നിവയുടെ ഒരുഗ്രന്‍ തോട്ടം. ഞങ്ങള്‍ വിപ്ലവകാരികളുടെ കണ്ണില്‍ ഒരു പെറ്റി ബൂര്‍ഷ്വാ തന്നെ. പക്ഷെ സ്ഥലത്തെത്തിയപ്പോള്‍, പ്രതാപന്‍ ചേട്ടനുമില്ല, അനിലുമില്ല, കരിംകാലികള്‍ ചതിച്ചിരിക്കുന്നു. പ്രതാപനോടായിരുന്നു കൂടുതല്‍ ദേഷ്യം.

ദേവസ്യാ ചേട്ടന്റെ തോട്ടത്തിലെ കാവല്‍ക്കാരനായിരുന്ന കരുണന്‍ ആയിരുന്നു താമസവും ഭക്ഷണവും ഒരുക്കിയിരുന്നത്. കുരുമുളക് പറിക്കാനും, കാപ്പിക്കുരു പറിക്കാനുമായി ആളുകള്‍ വരുമ്പോള്‍ താമസിക്കാനായിട്ടുള്ള മുറികളിള്‍ ഓരൊരുത്തരായി സ്ഥാനം പിടിച്ചു, രാത്രി 9 മണിയായപ്പോഴെക്കും 5-6 ആളുകളുടെ ഒരു കൂട്ടവുമെത്തി, രാത്രി ഓരൊരുത്തരായി പരിചയപ്പെടുത്തി, ഞങ്ങളുടെ കാര്യങ്ങള്‍ അറിഞ്ഞ മറ്റു അംഗങ്ങള്‍ ഞങ്ങളെ പറ്റി നല്ലത് പറഞ്ഞത് കേട്ടു ഞാനും ഹംസയും ഒന്നു പൊങ്ങി(തീര്‍ത്തും മനുഷ്യസഹജം). വണ്ടിക്കുലി മുതലായി അതു കേട്ടപ്പോള്‍.

ബത്തേരിക്കാരന്‍ പീറ്റര്‍ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചതും, ക്ലാസ് എടുക്കുന്നതും. രാത്രി പുള്ളിയുടെ ക്ലാസ് തുടങ്ങി, ഗാട്ടിനെക്കുറിച്ചും കുത്തകകളുടെ കടന്നുകയറ്റവും അത് ഇന്ത്യന്‍ കര്‍ഷകരില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും പുള്ളി പറഞ്ഞു. കാര്യം ശരി.. ചില ചോദ്യങ്ങള്‍ക്ക് പുള്ളിയില്‍ നിന്നും ശങ്കരാടിയുടെ “പ്രതിക്രിയാവാദി” ഉത്തരമാണു കിട്ടുക. തീര്‍ത്തും ഒരു ബുദ്ധിജീവി ജാട, പീറ്ററിന്റെ ജാഡ അത്രക്കു ഞങ്ങള്‍ക്ക് പിടിച്ചില്ല, എല്ലാം അറിയാമെന്ന ഒരു വിചാരവും, ഹംസയുടെ “ഷെര്‍ലേക്ക് ഹോംസ്” പ്രവര്‍ത്തിച്ച്, ഓരൊ കാര്യങ്ങള്‍ പുള്ളിയെ പറ്റി പറയാന്‍ തുടങ്ങി്, എതിര്‍ക്കുമെങ്കിലും ഹംസ വിശദമായി മനസിലാക്കി തരുന്ന സമയത്ത് ഡോക്ടര്‍ വാട്സനെ പോലെ ഞാന്‍ അത്ഭുതമെടുമായിരുന്നു. അത്ഭുതകരമായിരുന്നു, ഹംസയുടെ നീരീക്ഷണശക്തി. ആളുകള്‍ക്ക് ഉറക്കം വരാന്‍ തുടങ്ങിയതിനാന്‍ പീറ്ററിന്റെ ക്ലാസ് നിറുത്തി. രാവിലെ കൂടുതല്‍ പേര്‍ വരുമെന്നും, ക്യാമ്പ് ഉഷാറാവുമെന്നും കരുണേട്ടന്‍ പറഞ്ഞതിനാല്‍ എല്ലാവരും കിട്ടിയ സ്ഥലത്ത് ഉറങ്ങാന്‍ കിടന്നു. പ്രഭാതകൃത്യങ്ങള്‍ക്കും, കുളിക്കാനും അടുത്ത് കൂടെ ഒഴുക്കുന്ന ചോലയില്‍ പോയാല്‍ മതിയെന്നും പുള്ളിക്കാരന്‍ പറഞ്ഞു തന്നു. എന്നിലെ വിപ്ലവകാരിയുടെ അവസാനരാത്രിയാണു അതെന്നു അറിയാതെ എപ്പോഴോ ഞാനും ഉറങ്ങി.

രാവിലെ ഹംസയും, ഞാനും, വിശാലമായ തോട്ടത്തില്‍ രാവിലെ ചില കാപ്പിചെടികള്‍ക്ക് ജൈവവളം ഇട്ടിട്ട്, (ഇന്നത്തെ ആളുകളെ പറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് “ജൈവ”ത്തിന്റെ പേരിലാണല്ലോ). കുളിക്കാനും പല്ല് തേക്കാനുമായി, രാധാസ് സോപ്പും, കെ.പി.നമ്പൂതിരീസ് പല്‍പ്പൊടിയും എടുത്ത് അടുത്തുള്ള ചോലയില്‍ കുളിക്കാല്‍ പോയി. ചെന്നപ്പോള്‍ പീറ്ററും, ചിലരും ചോലയില്‍ ഉണ്ട്. അവിടെ കണ്ട കാഴ്ച എന്നിലെ വിപ്ലവകാരിക്കു ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു. സഖാവ് പീറ്റര്‍ രാത്രി മുഴുവന്‍ കുത്തകള്‍ക്ക് എതിരെ പറഞ്ഞിട്ട് രാവിലെ ഭൂലോക കുത്തകയായ “കോള്‍ഗേറ്റ്” പേസ്റ്റ് ഉപയൊഗിച്ച് പല്ലു തേക്കുന്നു. നമ്മളിവിടെ നമ്പൂരീസുമായി നടക്കുന്നു. ജീവിതത്തില്‍ ആദ്യമായി നാവില്‍ സരസ്വതി വിളയാടി, “ഏത് അമ്മയുടെ യോനിയിലെ (പര്യായപദം നിങ്ങളുടെ ഇഷ്ടം) പരിപാടിയാടാ കാണിക്കുന്നത്, കുത്തകയെ എതിര്‍ത്ത് പറയുക, എന്നിട്ട് കുത്തക സാധനം ഉപയോഗിക്കുക. നിന്നെപോലുള്ള നേതാക്കളാണു ഏത് പ്രസ്ഥാനത്തിന്റെയും പുഴുക്കുത്തുകള്‍” ഇതും പറഞ്ഞ് കയ്യിലിരുന്ന പല്‍പ്പൊടി അവന്റെ മുഖത്തേക്കു വലിച്ചെറിഞ്ഞ് ഞാനും ഹംസയും തിരിച്ചുനടന്നു, ചന്തിപോലും കഴുകാതെ. പോരുന്ന പോക്കില്‍ ഹംസപറഞ്ഞു, “ഇപ്പന്തായി, രാത്രിക്ക് ഞാന്‍ പറഞ്ഞ മാതിരിയായില്ലേ…ഓന്റെ ഒരു ഒലക്കമലത്തെരു കുത്തകവിരുദ്ധം”.

എല്ലാം മതിയാക്കി, തിരിച്ച് പോവാനായി ഞങ്ങള്‍ തീരുമാനിച്ചു, കരുണേട്ടനോട് കാര്യങ്ങള്‍ പറഞ്ഞു, പുള്ളി ഒന്നും മിണ്ടിയില്ല. ഞങ്ങള്‍ തിരിച്ചുപോവുന്നത് വരെ പീറ്റര്‍ എത്തിയിരുന്നില്ല. ആ ക്യാമ്പ് തുടര്‍ന്നോയെന്ന് ഇന്നുമറിയില്ല. തിരിച്ചു കോഴിക്കേടിനു ബസ്സിനു പോരുമ്പോള്‍ വീണ്ടും സരസ്വതി വിളയാടി ഞാന്‍ പറഞ്ഞു “ഇനിയൊരു സ്മശ്രുവിന്റെ (വാക്കിനു കടപ്പാട്, ഒ.വി.വിജയന്റെ ധര്‍മ്മപുരാ‍ണം) പരിപാടിക്കും ഞാനില്ല, സ്വന്തം വിശ്വാസത്തിലായിരിക്കും ഞാനിനി ജീവിക്കുക” അതിനു ഹംസയുടെ ഫിലോസഫിക്ക് മറുപടി ഇന്നും എനിക്കു മറക്കാറായിട്ടില്ല “നമ്മള്‍ ഇന്നു എന്തായിരിക്കുന്നുവോ, അത് ഇന്നലെകളുടെ തിരഞ്ഞെടുപ്പിന്റെ ഫലമാണു”.

തിരിച്ചു വീട്ടില്‍ വന്നിട്ട്, ഉറക്കവും വരുന്നില്ല. പരീക്ഷ എങ്ങിനെ നേരിടും എന്നതിനെ കൂറിച്ചു ഒരു എത്തും പിടുത്തവുമില്ല. പിന്നീടുള്ള വിഷയങ്ങള്‍ എഴുതി, പ്രാക്ടിക്കലും ചെയ്തു. സബ്ജക്ട് എഴുതാത്തതിനാല്‍ തോല്‍ക്കുമെന്നു ഉറപ്പായിരുന്നു. തോറ്റ് ചെന്നാല്‍, വീട്ടില്‍ എന്താണുണ്ടാവുക എന്നറിയില്ലത്തതിന്റെ ഒരു ശങ്ക വേറെ. വെറുതയല്ല കുട്ടികള്‍ പേടിച്ചു ആത്മഹത്യ ചെയ്യുന്നത്. റിസള്‍ട്ട് വന്നു. “ഫുള്‍ വാഷവുട്ട്“ ജീവിതത്തിലെ ആദ്യത്തെ പരീക്ഷ തോല്‍വി. ഫലം, വീട്ടില്‍ നിന്നും അമ്മച്ചിയും ചേട്ടായിയും എന്റെ പുസ്തകങ്ങള്‍ മൊത്തമെടുത്ത് വായുവില്‍ അമ്മാനമാടി, ഒപ്പമെന്റെ മൂലധനവും, അവസാനമെല്ലാം മുറ്റത്തുള്ള ചെന്തെങ്ങിന്റെ ചുവട്ടില്‍ പറന്നിറങ്ങി. Nut പോയ അണ്ണാനെ പോലെ, വീട്ടില്‍ നിന്നും വീടിനു മുമ്പിലുള്ള പഞ്ചായത്ത് റോഡിലേക്കിറങ്ങി, വീട്ടിലെ കോലാഹലങ്ങള്‍ അറിഞ്ഞ് സോമേട്ടന്‍ വന്നു, വന്നപാടെ ആദ്യമെരു ആപ്പെനിക്ക് “സാജു, നമ്മുടെ എം.വി. രാഘവന്‍ സി.എം.പി എന്നോരു പുതിയ പാര്‍ട്ടിയുണ്ടാക്കിയിട്ടുണ്ട്. ഒന്നു പോയി നോക്കാന്‍ പാടില്ലായിരുന്നോ?” ദയനീയമായി എന്നൊന്നും പറയാന്‍ പറ്റില്ല, അതിലും ദയനീയമായി ഞാന്‍ സോമേട്ടനെ നോക്കി, മറുത്തൊന്നും പറയാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല. സാരമില്ല അടുത്ത സെപ്തപറില്‍ എല്ലാം എഴുതിയെടുക്കാന്‍ പറഞ്ഞു പുള്ളിപോയി….. പണ്ടേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണി എന്ന പോലെയായി വീട്ടിലെ എന്റെ അവസ്ഥ, വളരെ പരിതാപകരമായിരുന്നു, ഒരു ചില്ലികാശിനും ഗതിയില്ല, വീട്ടില്‍ നിന്നും പൈസയോ, റബ്ബര്‍ ഷീറ്റോ കക്കാന്‍ മനസ്സനുവദിച്ചില്ല.

എപ്പോഴോ ഒരു നല്ല അവസരം കിട്ടിയപ്പോള്‍ ഞാന്‍ അമ്മച്ചിയോട് സെപ്തപറില്‍ പരീക്ഷയെഴുതണം, ഫീസ്സ് കെട്ടാന്‍ പൈസ ചോദിച്ചപ്പോള്‍, “രണ്ട് വര്‍ഷം പഠിച്ചിട്ട് ജയിച്ചിട്ടില്ല, പിന്നെയാണു എല്ലാം സെപ്തപറില്‍ എഴുതി ജയിക്കാന്‍ പോവുന്നത്, നീ പഠിച്ചതോക്കെ മതി” അതിനു തിരിച്ചു മറുപടി പറയാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല.

വീടിനു മുമ്പിലുള്ള പഞ്ചായത്ത് റോഡിലേ മതിലായി പിന്നെയെന്റെ ഇരിപ്പു മുഴുവന്‍, കൊടിച്ചി പട്ടിയെ പോലെ നക്കാന്‍ മാത്രം വീട്ടില്‍ പോവും, അങ്ങിനെയിരിക്കെയാണ് ഒരു ദിവസം “അരിപ്പൊര്യേ………മലര്‍പ്പൊര്യേ…..” എന്ന് വിളിച്ച് ഒരു തമിഴന്‍ അതുവഴി വന്നത്. എന്റെ അടുത്ത് വന്നപ്പോള്‍ പുള്ളിക്കാരന്റെ വിളി ഉച്ചത്തിലായി, അതൊരു കളിയാക്കലായിട്ടാണു എനിക്ക് തോന്നിയത്. പുള്ളിക്കാരന്റെ “അരിപ്പൊര്യേ………മലര്‍പ്പൊര്യേ “ എന്ന വിളിയും, ഹോണിന്റെ “പ്പോ…..പ്പോ…” ഒച്ചയും കേട്ടപ്പോള്‍ കുട്ടികള്‍ റോഡിലേക്കു ഓടിയിറങ്ങി, അപ്പോഴാണു ഞാന്‍ ശ്രദ്ധിച്ചത്, മൂന്നാം ക്ലാസില്‍ പഠിക്കുന്ന റൂബീന ഒരു 5-6 മനോരമ വീക്കിലിയുമായി പൊരിക്കാരന്റെ അടുത്തെക്കു ഓടുന്നു. റുബീന അത് കൊടുത്ത്, പകരം അരിപ്പൊരി വാങ്ങുന്നു. ഒരു തരം “ബാര്‍ട്ടര്‍” സമ്പ്രദായം. പെട്ടെന്നാണു ആര്‍ക്കിമിഡീസ് “യൂറേക്ക” എന്നു പറഞ്ഞ് തുണിയില്ലാതെ ചാടിയെഴുന്നേറ്റത് പോലെ, എന്റെ മനസ്സിലും “യൂറേക്ക” തോന്നിയതും ഞാന്‍ തുണിയുടുത്ത് തുള്ളിച്ചാടിയതും. കാരണം വീട്ടില്‍ വാങ്ങുന്ന മനോരമ പത്രവും, അമ്മച്ചി വാങ്ങുന്ന മനോരമ, മംഗളം വീക്കിലികളും വീട്ടില്‍ അട്ടിയട്ടിയായി സൂക്ഷിച്ചിരിക്കുന്നതും അതിന്റെ ഫിനാന്‍ഷ്യല്‍ വാല്യു റുബീനക്കുട്ടി മനസ്സിലാക്കി തന്നതും. സാധാരണ പത്രവും, വീക്കിലിയും ഒത്തിരിയാവുമ്പോള്‍ പൂതംക്കോടന്‍ ആയിഷാത്തക്ക് അമ്മച്ചി കൊടുക്കലാണു പതിവു, അടുത്ത ഞായറാഴ്ച അമ്മച്ചിയും അനിയത്തിയും പള്ളിയില്‍ പോയ തരം നോക്കി, പത്രവും വീക്കിലികളും കെട്ടി, ഞങ്ങള്‍ പലചരക്ക് സാധനങ്ങള്‍ വാ‍ങ്ങിയിരുന്ന കാസിമിന്റെ കടയിലേക്കു ഞാന്‍ വിട്ടടിച്ചു. ചേട്ടമ്മാരോടത്തെ സാജു പത്രം തൂക്കി വില്‍ക്കാന്‍ പോവുന്നത് കണ്ട് ആളുകള്‍ക്ക് ഒരു അതിശയം, അഞ്ചുപൈസ കയ്യിലില്ലാത്ത എന്റെ പോള്ളലുണ്ടോ അവരറിയുന്നു. കടക്കാരന്‍ കാസിമിനും അത്ഭുതം, കൂടുതലോന്നും ചോദിക്കാനോ പറയിക്കാനോ നില്കാതെ കിട്ടിയ പത്ത് നാല്പത് രൂപയും വാങ്ങി പോന്നു. ഒത്തിരി നാളുകള്‍ക്ക് ശേഷം ഇത്തിരി മണികിലുക്കം.

അനിയത്തി പേപ്പറും, വീക്കിലിയും കാണാനില്ലാത്ത കാര്യം വന്നപ്പോഴെ അമ്മച്ചിയെ അറിയിച്ചു, എന്നും കിട്ടാറുള്ള ഡോസിനെക്കാള്‍ ഇത്തിരി ഡോസ് കൂടിയ ചീത്തപറയല്‍. സ്വന്തമായി പൈസയുണ്ടാക്കാനുള്ള ചിന്തയായി പിന്നെ. അതിനാല്‍ രാവിലെഴുന്നേറ്റ് അടുത്തുള്ള ഞങ്ങളുടെ കവുങ്ങിന്‍ തോട്ടത്തില്‍ പോവും, വീണുകിടക്കുന്ന അടയ്ക്ക, രാവിലെ വന്നു, ചെറുമിമാര്‍ പെറുക്കുന്നതിനു മുമ്പ് ഞാന്‍ പോയി പെറുക്കും, അടയ്ക്കക്ക് നല്ല വിലയുള്ള സമയം...അങ്ങിനെയും പോക്കറ്റില്‍ മണികിലുങ്ങി. അടയ്കാപെറുക്കി ജീവിക്കുന്ന ചെറുമിമാരുടെ വരുമാനത്തില്‍ കയ്യിട്ട് വാരി ഞാന്‍ ജീവിതത്തില്‍ ആദ്യമായി ഒരു ബൂര്‍ഷ്വയായി.

അടയ്കാപെറുക്കലൊന്നും ദിവസചിലവിനുള്ള വരുമാനത്തിനപ്പുറം, ഒരു നീക്കിയിരിപ്പുണ്ടാക്കിയിരുന്നില്ല. പിന്നെ അതിനുള്ള ചിന്തയായി, അങ്ങിനെയാണു വീട്ടുപറമ്പിലെ 200 റബ്ബര്‍ സ്വന്തം വെട്ടാനുള്ള ഒരു തീരുമാനത്തിലെത്തിയത്. പക്ഷെ ആദ്യം റബ്ബറുവെട്ട് പഠിക്കണമല്ലോ, അതിനായി വീട്ടില്‍ റബ്ബറുവെട്ടുന്ന അബ്ദുക്കാക്കന്റെ കൂടെ പുള്ളിവെട്ടുന്നത് നോക്കി നടന്നു, മുസ്ല്യാരു മുസ്സയബ്ബ് ഓതിപഠിപ്പിക്കുന്നത് പോലെ പുള്ളിക്കാരന്‍ റബ്ബറുവെട്ടുന്നതിന്റെ തിയറിയും ടെക്നിക്കും പറഞ്ഞുതന്നു. എന്റെ മനസ്സിലെ ഗൂഡതന്ത്രമൊന്നും പുള്ളിക്കാരനു അറിയുമായിരുന്നില്ല. പുള്ളി പഠിപ്പിച്ച തിയറി ഞാന്‍ വീണുകിടക്കുന്ന ഒരു റബ്ബര്‍ മരത്തില്‍ പരീക്ഷിച്ചു.....ഒരാഴ്ചകൊണ്ട് മരത്തില്‍ കൊള്ളിക്കാതെ റബ്ബര്‍ വെട്ടാന്‍ പഠിച്ചു. ഒരു ദിവസം ഇത് അമ്മച്ചി വന്നു കണ്ടിട്ട്, “നിനക്കിനി പഠിച്ചില്ലെങ്കിലും റബ്ബര്‍ വെട്ടി ജീവിക്കാമല്ലൊ”. എന്നിട്ട് ഒരു ഫിലൊമിന സ്റ്റൈല്‍ ചിരിയും

അങ്ങിനെ അടുത്ത ദിവസം, ഞാനെന്റെ “മാഗ്നകാര്‍ട്ട” വീട്ടിലവതരിപ്പിച്ചു. അടുത്ത ആഴ്ചമുതല്അബ്ദുകാക്കയ്ക് പകരം ഞാന്‍ റബ്ബര്‍ വെട്ടും, പുള്ളിക്ക് കൊടുക്കുന്ന കൂലി ഞാനെടുക്കും, പിന്നെ ഒട്ടുപാലിന്റെ വില്പനയും എനിക്കായിരിക്കും, ആദ്യം ഒന്നും അമ്മച്ചിയും ചേട്ടനും സമ്മതിച്ചില്ല, കാരണം ഇങ്ങനെ ഒത്തിരി വീട്ടില്‍ റബ്ബറുവെട്ടിയായിരുന്നു 5 പെണ്‍ക്കുട്ടികളുള്ള പുള്ളിക്കാരന്‍ ജീവിച്ചിരുന്നത്. പിന്നെ എന്റെ ചില ഭീഷണികള്‍ക്ക് വഴങ്ങി അവരതിനു സമ്മതിച്ചു. അബ്ദുക്കാക്കയൊട് കാര്യം പറഞ്ഞപ്പോള്‍, പുള്ളി മറുത്തോന്നും പറഞ്ഞില്ല. അവാര്‍ഡ് സിനിമയിലെ ഒരു ചിരി മാത്രം പുള്ളിക്കാരന്‍ ചിരിച്ചു.
പിറ്റേ ദിവസം പുലര്‍ച്ചേയെഴുന്നേറ്റ് റബ്ബര്‍ വെട്ടു തുടങ്ങി, അബ്ദുക്ക വെട്ടിയാല്‍ കിട്ടുന്ന അത്ര പാല് കിട്ടണേ എന്ന പ്രാര്‍ത്ഥനയൊടെ, (വിപ്ലവ മനസ്സില്‍ പ്രാര്‍ത്ഥനയൊക്കെ വന്നു തുടങ്ങി) അല്ലെങ്കില്‍ എന്റെ റബ്ബര്‍ വെട്ടു അധികകാലം നീണ്ടുനില്‍ക്കില്ല എന്നെനിക്കറിയാം. അന്നു അബ്ദുക്ക രാവിലെ വെട്ടാന്‍ പോവുന്ന പോക്കില്‍ എന്റെ റബ്ബര്‍വെട്ട് കാണാന്‍ വന്നു.

പോവുന്നപ്പോക്കില്‍ വളരെ വേദനയോടെ അബ്ദുക്ക പറഞ്ഞു “ ജ്ജ് ഒരു കമ്മ്യൂണിസ്റ്റാണെന്നു പറഞ്ഞുങ്കാട്ട്, ഇന്നെപ്പോലുള്ള തൊയ്‌ലാളിന്റെ വയറ്റത്തറ്റടിക്കണ ഒരസ്സല് പെറ്റി ബൂര്‍സ്സെനിജ്ജ്”

അറം പറ്റിയ പോലെ, അവിടെനിന്നും തുടങ്ങിയതാണു മൊട്ടയെന്ന എന്നിലെ പെറ്റി ബൂര്‍ഷ്വയുടെ തുടക്കം.

വാല്‍കഷ്ണം, “അബ്ദുക്കയുടെ നിലവിളി പടച്ചോന്‍ കേട്ടോ എന്നറിയില്ല, ഒരു മാസം കഴിഞ്ഞപ്പോള്‍ ആഞ്ഞടിച്ച് വന്ന ഒരു കാറ്റില്‍ ഞങ്ങളുടെ റബ്ബര്‍ മൊത്തം….വീണിതല്ലോ കിടക്കുന്നു ധരണിയില്‍ വെളുത്ത പാലുമൊലിപ്പിച്ചയ്യോ ശിവ:…ശിവ:“

http://www.nattapiranthukal.blogspot.com/

Wednesday, May 14, 2008

കള്ള നാണയങ്ങള്‍

ആത്മീയതയുടെ മുഖം മൂടിയണിഞ്ഞ്‌ ആത്മീയാചാര്യന്മാരായി ചമയുന്ന ആണ്‍ / പെണ്‍ ദൈവങ്ങള്‍ അധികരിച്ചിരിക്കുന്നു. കള്ള നാണയങ്ങളെും നല്ല നാണയങ്ങളും തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ. വിദ്യഭ്യാസവും വിവരവുമുണ്ട്‌ എന്ന് അഹങ്കരിക്കുന്നവര്‍ തന്നെ ഇത്തരം കള്ള നാണയങ്ങള്‍ക്ക്‌ വളം വെച്ച്‌ കൊടുക്കുന്നുവെന്നറിയുമ്പോള്‍ വിദ്യഭ്യാസം കൊണ്ട്‌ മനുഷ്യനെ സംസ്ക്ര്യതരാക്കുക എന്ന ലക്ഷ്യം നിറവേറ്റപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കണം. എല്ലാവരെയും എല്ലാ കാലവും ഒരാള്‍ക്ക്‌ വഞ്ചിക്കാന്‍ കഴിയില്ല എന്ന തത്വം പുലരുന്ന സമയത്തൊക്കെ ഇത്തരത്തില്‍ ജനങ്ങളുടെ വിശ്വാസത്തെയും അന്ധവിശ്വാസത്തെയും മുതലെടുത്ത്‌, അവരുടെ ആകുലതകളും ,അത്യാഗ്രഹങ്ങളും മുതലെടുത്ത്‌ ജന മധ്യത്തില്‍ വിലസിയിരുന്ന ചിലരുടെയൊക്കെ മുഖം മൂടി അഴിഞ്ഞു വീഴാറുണ്ട്‌. പക്ഷെ ഒരു കൊടുങ്കാറ്റ്‌ പോലെ മാധ്യമങ്ങളും മറ്റും ഇടതടവില്ലാതെ നാലഞ്ച്‌ ദിവസത്തെ ചര്‍ച്ചകളും സംവാദങ്ങളും കണ്ടെത്തലുകളും കൊണ്ട്‌ പതിവ്‌ പോലെ അവസാനിപ്പിക്കും. വേലി തന്നെ വിളവ്‌ തിന്നുന്ന അനുഭവങ്ങളാണു ഇത്തരം വിഷയങ്ങളിലൊക്കെ പൊതുജനത്തിനു അനുഭവപ്പെടുന്നത്‌. നമ്മുടെ നാട്ടില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളിലൊക്കെ ഇത്തരം ദുശ്ശക്തികളുടെ കറുത്ത കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവാം. പക്ഷെ അതൊക്കെ ചാരക്കേസു പോലെ ചാരമാവുകയാണു പതിവ്‌. ഈ ക്രിമിനലുകളെ വളര്‍ത്തിയ ഉന്നതന്മാരെ ഒഴിച്ച്‌ നിര്‍ത്തി ഒരു അന്വേഷണം സാധ്യമല്ലാത്തിടത്തോളം യഥാര്‍ത്ഥ കുറ്റവാളികള്‍ വീണ്ടും സമൂഹത്തിനു ഭീഷണിയായി നില നില്‍ക്കുക തന്നെ ചെയ്യും. ഈ കള്ളന്മാരെ പ്രൊമോട്ട്‌ ചെയ്യുന്ന കാര്യത്തില്‍ ദ്യശ്യ -ശ്രാവ്യ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. എന്ത്‌ വിവരക്കേടും , അന്തവിശ്വാസവും സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായി ആളുകളുണ്ടാവുമ്പോള്‍ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം..
നമ്മുടെ സാംസ്കാരിക നായകന്മാരും (?), പുരോഗമന ചിന്താഗതിക്കാരും (?), ബുദ്ധി ജീവികള്‍ എന്ന് അവകാശപ്പെടുന്നവരുമെല്ലാം പലപ്പോഴും മൌനം പാലിക്കുകയോ ഉറക്കം നടിക്കുകയോ ചെയ്ത്‌ തങ്ങളുടെ കാപട്യത്തിന്റെ കരിമ്പടം പുതച്ച മയങ്ങുന്നതാണു പതിവ്‌ കാഴ്ച. ആരൊക്കെയോ ആരെയൊക്കെയോ പേടിക്കുന്നു. ആരൊക്കെയോ ആരെയൊക്കെയൊ സംരക്ഷിക്കുന്നു. അതിനിടയ്ക്ക്‌ യഥാര്‍ത്ഥ സത്യം മൂടിവെക്കപ്പെടുകയും അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും ആകുന്ന ഇരുട്ടു കൊണ്ട്‌ ഓട്ടയടയ്ക്കാന്‍ ബോധപൂര്‍വ്വം ആരോശ്രമിയ്ക്കുന്നു. ചിരിയുടെയും, ആട്ടത്തിന്റെയും, പാട്ടിന്റെയും ,കെട്ടിപ്പിടുത്തത്തിന്റെയും, മായാജാലങ്ങളുടെയും മറവില്‍, ബലാത്സംഗങ്ങളും ,നീല ചിത്ര നിര്‍മ്മാണവും , ബാല പീഡനവും, കൊലപാതകങ്ങളും , തട്ടിപ്പും വെട്ടിപ്പും, ആയുധക്കടത്തും , മയക്കുമരുന്ന് കച്ചവടവും പൊടി പൊടിക്കുന്നു. വിശ്വാസങ്ങളെ നിരാകരിച്ച്‌ അന്ധവിശ്വാസങ്ങളെ നെഞ്ചിലേറ്റുന്ന ജനസമൂഹത്തില്‍ നിര്‍ഭയം ഇക്കൂട്ടര്‍ തങ്ങളുടെ രഹസ്യ അജണ്ട നടപ്പിലാക്കുന്നത്‌ ആരും അറിയുന്നില്ല. അറിഞ്ഞവര്‍ അറിയാത്തപോലെ നടിക്കുകയും ചെയ്യുന്നു.
ഇന്ന് ഒോരോ പഞ്ചായത്ത്‌ അടിസ്ഥാനത്തില്‍ ആള്‍ ദൈവങ്ങളുണ്ട്‌, നാളെയത്‌ വാര്‍ഡ്‌ അടിസ്ഥാനത്തില്‍ ആവുന്നതിനു മുന്നെ ജനങ്ങള്‍ ഉണരണം .. അന്ധവിശ്വാസത്തിന്റെ അന്ധകാരത്തില്‍ നിന്ന്, ആക്രാന്തത്തിന്റെയും അത്യാഗ്രത്തിന്റെയും പിടിയില്‍ നിന്ന്, മറ്റുള്ളവനെ നശിപ്പിച്ച്‌ തനിക്ക്‌ നേട്ടം കൊയ്യണമെന്ന കുടില ചിന്തകളില്‍ നിന്ന്.. അല്ലാത്തിടത്തോളം ഈ ഇത്തിള്‍കണ്ണികള്‍ സമൂഹത്തില്‍ പടര്‍ന്ന് പന്തലിച്ച്‌ രക്തം വലിച്ചൂറ്റി കുടിച്ച്‌ തഴ്ച്ച്‌ വളരുകതന്നെ ചെയ്യും.
ഈയിടെ അബുദാബി കേന്ദമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വ്യാജ *ത്വരീഖത്തിന്റെ ശൈഖിനെ പറ്റി ആ ത്വരീഖത്തില്‍ നിന്ന് രക്ഷപ്പെട്ട്‌ *മുരീദുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഈയിടെ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇപ്പോള്‍ രാഷ്ടീയക്കാരന്‍ വരെ മതത്തിന്റെ പേരില്‍ കവല പ്രസംഗം നടത്തി അനുയായികളെ കൊണ്ട്‌ തന്റെ തറ്റായ ആശയം പ്രചരിപ്പിക്കുന്ന കാഴ്ചയാണു നാം കാണുന്നത്‌. മതപ്രസംഗകനായും രാഷ്ട്രീയക്കാരനായും, പിന്നോക്കക്കാരന്റെ ഉന്നമനത്തിനു പ്രവര്‍ത്തിക്കുന്നവനായും ഒക്കെ പല വേഷവും കെട്ടി പരീക്ഷിച്ച്‌ കൊണ്ടിരിക്കുന്ന ഒരാള്‍, ഒരു കേരള മുസ്ലിംകളുടെ ആധികാരിക പണ്ഡിത സംഘടന പടിക്ക്‌ പുറത്താക്കിയ ഒരു വ്യാജ ശൈഖിന്റെ പിഴച്ച ആശയപ്രചാരണവുമായി നടക്കുന്നത്‌ ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്‌. ശരിയായ പാതയില്‍ നിന്ന് വ്യതിചലിച്ചവരുടെ പിറകെ പോയി സമയവും സമ്പത്തും ചിലവഴിച്ച്‌ മാനവും നഷ്ടപ്പെട്ട്‌ വിലപിക്കേണ്ട അവസ്ഥ വരുന്നതിനു മുന്നെ വിചിന്തനം നടത്തുക.
സമൂഹത്തിന്റെയും നാടിന്റെയും നനമ മാത്രം ലക്ഷ്യമാക്കി ജീവിതം നയിക്കുന്ന സ്വാത്ഥികരായവര്‍ എല്ലാ മത വിഭാഗങ്ങളിലും ഉണ്ട്‌ എന്നത്‌ നാം മറന്ന് കൂടാ . കൊട്ടിഘോഷങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന അത്തരം മഹത്തുക്കളെ അംഗീകരിക്കാന്‍ നാം പലപ്പോഴും വൈകുകയും ചെയ്യുന്നു.
നല്ലതിനെ തിരിച്ചറിയാനും ഉള്‍കൊള്ളാനും , കള്ളത്തരങ്ങളെ തിരിച്ചറിഞ്ഞ്‌ വെടിയാനും ഉള്ള വിവരവും വിവേകവും ആര്‍ജ്ജവവും നമുക്കുണ്ടവട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
=============================
*ത്വരീഖത്ത്‌ = ഒരു ആത്മീയ പാത / വഴി
*മുരീദുമാര്‍ = അനുയായികള്‍
========================

Tuesday, May 13, 2008

വേര്‍ഡ്പ്രസ്സില്‍ എങ്ങനെ ബ്ലോഗ് തുടങ്ങാം?

വേര്‍ഡ്പ്രസ്സില്‍ ബ്ലോഗില്ലെ? ഇല്ലെങ്കില്‍ ഇന്നുതന്നെ ഉണ്ടാക്കിക്കൊള്ളു. ഞാനിവിടെ വേര്‍ഡ്പ്രസ്സിനെക്കുറിച്ചു അറിയാത്തവര്‍ക്കായി കുറച്ചു വിവരങ്ങള്‍ നല്‍കുന്നു.

പ്രധാനമായും വേര്‍ഡ്പ്രസ്സ്സിനെ കുറിച്ചു പറയുകയാണെങ്കില്‍ ഇതില്‍ മലയാളം ഭാഷാ സപ്പോര്‍ട്ട് സൈറ്റ് തന്നെ നല്‍കുന്നുണ്ട്. ബ്ലോഗ് ക്രിയേറ്റ് ചെയ്യുന്ന സമയത്തു തന്നെ ഭാഷയായി മലയാളം തിരഞ്ഞെടുക്കാം. വേര്‍ഡ്പ്രസ്സിന്റെ ബ്ലോഗിംഗ് പ്ലാറ്റ്ഫോം ബ്ലോഗറിനേക്കാള്‍ എന്തുകൊണ്ടും ഒരുപടി മുന്നില്‍ തന്നെ നില്‍ക്കുന്നുവെന്നാണ്‌ എന്റെ അഭിപ്രായം.


വേര്‍ഡ്പ്രസ്സിന്റെ കുറച്ചു സവിശേഷതകളെക്കുറിച്ച് ഞാനിവിടെ കുറച്ചു കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നതിനായാഗ്രഹിക്കുന്നു.



1) ഡാഷ് ബോര്‍ഡ് Dash Board



എല്ലാ ബ്ലോഗ് സൈറ്റിലും ഉള്ളതുപോലെ തന്നെ വേര്‍ഡ്പ്രസ്സിനും ഉണ്ട് ഒരു ഡാഷ് ബോര്‍ഡ്. നിങ്ങളുടെ എല്ലാ ബ്ലോഗുകളേയും ഇതില്‍ നീന്നും കണ്ട്രോള്‍ ചെയ്യുവാന്‍ സാധിക്കും.ഇതില്‍ തന്നെ “വാട്സ് ഹോട്” എന്ന തലക്കെട്ടില്‍ ടോപ് വേര്‍ഡ്പ്രസ്സ് ബ്ലോഗ്സ്, ടോപ് പോസ്റ്റ്സ്, ഫാസ്റ്റെസ്റ്റ് ഗ്രോവിംഗ് ബ്ലോഗ്സ് എന്നിങ്ങനെ ബ്ലോഗുകള്‍ കാണാം. ബ്ലോഗറില്നേക്കാള്‍ മികച്ച ഈ ഡാഷ് ബോര്‍ഡ് അനുഭവിച്ചറിയുക തന്നെ വേണം.



2) ബ്ലോഗ് സ്റ്റാറ്റസ്



ബ്ലോഗര്‍ ഉപയോഗിക്കുന്നവര്‍ ബ്ലോഗ് സ്റ്റാറ്റസ് അറിയണമെങ്കില്‍ ഗൂഗിള്‍ അനലിറ്റിക്സിനെയോ അല്ലെങ്കില്‍ മറ്റു തേര്‍ഡ് പാര്‍ട്ടി സര്‍വ്വീസുകളേയോ ആശ്രയിക്കേണ്ടിവരുന്നു. എന്നാല്‍ വേര്‍ഡ്പ്രസ്സില്‍ ഡാഷ്ബോര്‍ഡില്‍ തന്നെ നിങ്ങള്‍ക്കു നിങ്ങളുടെ ബ്ലോഗിന്റെ സ്റ്റാറ്റസ് അറിഞ്ഞു ട്രാഫിക് കൂട്ടുകയൊക്കെ ചെയ്യാം. “റെഫെറേഴ്സ്” എന്ന തലക്കെട്ടില്‍ നിങ്ങളുടെ ബ്ലോഗില്‍ ആളുകള്‍ എങ്ങനെ ഏതു സൈറ്റില്‍ നിന്നും വന്നു എന്നറിയാം. “ടോപ് പോസ്റ്റ്” ല്‍ നിങ്ങളുടെ ബ്ലോഗിലെ ഏതു പോസ്റ്റിലാണു ആളുകള്‍ കൂടുതലായി സന്ദര്‍ശിച്ചതെന്നറിയാം. “ക്ലിക്ക്സില്‍” നിങ്ങളുടെ ബ്ലോഗിലെ ഏതൊക്കെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു എന്നറിയാം.കൂടാതെ തന്നെ ഇന്‍കമിംഗ് ലിങ്ക്സും അറിയാനുള്ള സൌകര്യമുണ്ട്.



3) ബ്ലോഗ് സര്‍ഫര്‍



വേര്‍ഡ്പ്രസ്സ് പറയുന്നു: We’re trying to make it easier for you to keep up with your friends, family, and contacts who have blogs here on WordPress.com, particularly those with private blogs who you can’t subscribe to via RSS. Scroll up and down through posts by using the keys ‘j’ and ‘k’.



4) മൈ കമന്റ്സ്



ഇതില്‍ നിങ്ങള്‍ ഏതൊക്കെ വേര്‍ഡ്പ്രസ്സ് ബ്ലോഗില്‍ കമന്റിട്ടിട്ടുണ്ടോ, അതെല്ലാം കാണുവാന്‍ സാധിക്കും. അതിനെ തുടര്‍ന്നരെങ്കിലും കമന്റിട്ടിട്ടുണ്ടെങ്കില്‍ അതും ഇവിടെ നിന്നുതന്നെ കാണാം. ബ്ലോഗറില്‍ ഈ സേവനത്തിനായി നാം കമന്റ് അഗ്ഗ്രിഗേറ്റര്‍ ഉപയോഗിക്കുന്നു.



This tracks comments you’ve made across WordPress.com so you can see when people reply to you. It will show your comment, one before yours, and replies after yours.



5) ടാഗ് സര്‍ഫ്ഫര്‍



നിങ്ങളുടെ ബ്ലോഗില്‍ നിങ്ങള്‍ കൊടുത്തിരിക്കുന്ന റ്റാഗിനെ സംബന്ധിക്കുന്ന മറ്റു ബ്ലോഗുകളിലെ പോസ്റ്റുകള്‍ നിങ്ങള്‍ക്കിവിടെ നിന്നും വായിക്കാം.



6) Write



ഇതാണു നിങ്ങളുടെ എഴുതുവാനുള്ള പേജ്. ഇതില്‍ തന്നെ പോസ്റ്റ് എഴുതുവാനും പേജ് എഴുതുവാനുമുള്ള സൌകര്യമുണ്ട്.ഇതാണു നിങ്ങളുടെ എഴുതുവാനുള്ള പേജ്. ഇതില്‍ തന്നെ പോസ്റ്റ് എഴുതുവാനും പേജ് എഴുതുവാനുമുള്ള സൌകര്യമുണ്ട്. ഇവിടെ നിനുംതന്നെ നിങ്ങള്‍ക്കു ഫയലുകളോ ചിത്രങ്ങളോ അപ്ലോഡ് ചെയ്യുവാനും അവ തംബ്നെയിലായോ ഫുള്‍സൈസ് ഇമേജായിട്ടോ എഡിറ്ററിലിട്ടു പോസ്റ്റ് സേവ് ചെയ്യുവാനും സാധിക്കും.


നല്ല രീതിയിലുള്ള എഡിറ്റിംഗ് ടൂള്‍സും ഇവിടെയുണ്ട്. കാറ്റഗറിയും ഇവിടെനിന്നുമ്തന്നെ രേഖപ്പെടുത്താം. പേജ് ക്രിയേറ്റ് ചെയ്യുമ്പോള്‍ പേജ് ടെംപ്ലേറ്റ് തിരഞ്ഞെടുക്കുവാനുള്ള സൌകര്യവുമുണ്ട്.



ബ്ലോഗറില്‍ നമുക്കു പേജ് ക്രിയേറ്റ് ചെയ്യുവാന്‍ സാധ്യമല്ല.



7) Manage



പോസ്റ്റുകളും പേജുകളും ഇവിടെനിന്നും മാനേജ് ചെയ്യാം.അപ്ലോഡ്സ് എന്ന ഓപ്ഷനില്‍ നിങ്ങള്‍ അപ്ലോഡ് ചെയ്ത ഫയലുകള്‍ കാണാം. കാറ്റഗറീസില്‍ നിങ്ങളുടെ കാറ്റഗറീസ് മാനേജ് ചെയ്യാം.



ബ്ലോഗറിനെ താരതമ്യം ചെയ്യുകയാണെങ്കില്‍ വേര്‍ഡ്പ്രസ്സിനുള്ള ഒരു എടുത്തു പറയാവുന്ന അഡ്വാന്റേജാണ്‍ ”ഇംപോര്‍ട്ട് “. സപ്പോസ് ഇപ്പോള്‍ നിങ്ങള്‍ക്കു ബ്ലോഗറിലോ മറ്റോ ഒരു ബ്ലോഗ് ഉണ്ടെന്നിരിക്കട്ടെ. അതില്‍ നിന്നും നിങ്ങളുടെ പോസ്റ്റ്, അതില്‍ ആളുകള്‍ ഇട്ട കമന്റുകള്‍ ഉള്‍പ്പെടെ നിങ്ങള്‍ക്കു നിങ്ങളുടെ വേര്‍ഡ്പ്രസ്സ് ബ്ലോഗിലേക്കു ഇമ്പോര്‍ട്ടു ചെയ്യാം.


9) Export എക്സ്പോര്‍ട്ട്

ഇതും ഇതുപോലെ തന്നെ എടുത്തുപറയേണ്ട ഒരു കാര്യമാണ്. നിങ്ങളുടെ വേര്‍ഡ്പ്രസ്സ് ബ്ലോഗ് ഒരു എക്സ് എം എല്‍ ഫയലായി നിങ്ങള്‍ക്കു നിങ്ങളുടെ ഹാര്‍ഡ്ഡിസ്കിലേക്കു സേവ് ചെയ്യാം. അതു പിന്നീട് മറ്റൊരു വേര്‍ഡ്പ്രസ്സ് ബ്ലോഗിലേക്കു ഇംപോര്‍ട്ടു ചെയ്യുവാനും സാധിക്കും.

10) Comments

ഇവിടെ നിങ്ങളുടെ ബ്ലോഗില്‍ വന്ന കമന്റുകള്‍ മാത്രമായി കാണാം. ഇവിടെ നിന്നും അവ എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആവാം.നിങ്ങള്ടെ ബ്ലോഗില്‍ ആരെങ്കിലും കമന്റിട്ടാല്‍ അതു നിങ്ങള്‍കണ്ടിട്ടു മാത്രമേ അതായത് നിങ്ങള്‍ അപ്പ്രൂവ് ചെയ്താല്‍ മാത്രമേ ബ്ലോഗില്‍ വരുകയുള്ളു. അതു നിങ്ങള്‍ക്കു എഡിറ്റ് ചെയ്തു അപ്പ്രൂവ് ചെയ്യുവാനുള്ള സൌകര്യവും ഉണ്ട്.

11) BlogRoll Management

ഇവിടെ നിങ്ങള്‍ക്കു നിങ്ങളുടെ ലിങ്കുകള്‍ നല്‍കാം. ലിങ്കുകള്‍ ഇംപോര്‍ട്ടു ചെയ്യാം.

12) Presentation

ബ്ലോഗറിനെ അപേക്ഷിച്ച് ഒരു നല്ല തീംസിന്റെ കളക്ഷന്‍ തന്നെയുണ്ട് വേര്‍ഡ്പ്രസ്സില്‍. ഇവിടെ നിങ്ങള്‍ക്കു നിങ്ങളുടെ തീം സെലക്സ്ട് ചെയ്യാം. വിഡ്ജറ്റുകള്‍ ആഡു ചെയ്യാം. ഹെഡര്‍ ഇമേജ് ചേയ്ഞ്ജ് ചെയ്യാം. കളര്‍ ഓപ്ഷന്‍ ഉണ്ട്. ആകെയുള ഒരു ഡിഫക്ട് എന്തെന്നാല്‍ വേര്‍ഡ്പ്രസ്സില്‍ നമുക്ക് എച്ച് ടി എം എല്‍ കോഡ് ആഡ് ചെയ്യുവാണ്‍ പറ്റില്ല. അതുകൊണ്ടുതന്നെ ആഡ്സെന്‍സ് പോലെയുള്ള കാര്യങ്ങള്‍ ഇവിടെ നടപ്പില്ല.

13) Users

ഇവിടെ നിന്നും നിങ്ങള്‍ക്കു നിങ്ങളുടെ ബ്ലോഗിലേക്കു മറ്റ് ഓതേഴ്സിനെ ക്ഷണിക്കാം. നിങ്ങളുടെ പ്രൊഫൈല്‍ കാണാം. അത് എഡിറ്റ് ചെയ്യാം.


14) Options


ഇവിടെയാണു നിങ്ങളുടെ ബ്ലോഗിന്റെ സെറ്റിംഗ്സ് പേജ്. നിങ്ങളുടെ ബ്ലോഗിന്റെ പേരു ഭാഷ ഈ മെയില്‍ ഐ ഡി എന്നിവ നിങ്ങള്‍ക്കു മാറ്റാം. ഒരിക്കല്‍ കൊടുത്ത യു ആര്‍ എല്‍ ഇവിടെ മാറ്റുവാന്‍ സാധിക്കില്ല.


15) Upgrade

In addition to all of the free features of WordPress.com, they offer a few options for paid upgrades for enhanced functionality.

ചിത്രങ്ങള്‍ സഹിതമുള്ള പോസ്റ്റ് ഇവിടെ വായിക്കുക.

Saturday, May 10, 2008

കവിത - ചില നെടുവീര്‍‌പ്പുകള്‍... (പ്രണയകാലത്തെക്കുറിച്ചോര്‍‌ത്ത്)

രാവിന്‍ ചുന പൊട്ടി
രതിപ്പുക പൂത്ത്
മാറില്‍ മദം ചോര്‍ന്ന
മഞ്ഞച്ച രാത്രികളില്‍
വാട്ടക്കൂമ്പാളയില്‍ നിന്ന്
പൂങ്കുലയെന്ന പോല്‍
നീയെന്നെ പറിച്ചെടുത്തു.

ഇലച്ചിന്തകളില്‍ പുഴുക്കുത്തിന്റെ
പുകയിലക്കഷായമൊഴിച്ചും
ആശാമൊട്ടുകളില്‍ ‍പ്രണയ സ്വാര്‍ത്ഥതയുടെ
ഉറയിട്ടു പൊതിഞ്ഞും
നാലാം‌വേദത്തിന്റെ
മഹാളിക്കുത്തില്‍ നിന്ന്‌
നീയെന്നെ കാത്തു പോന്നു.


നിലാവിന്‍ പൊള്ളലേല്‍ക്കുന്ന
നിശാഗന്ധിക്കാവുകളില്‍
‍ഞാനെപ്പൊഴോ നിന്നെയും,
മോഹക്കല്ലുകളില്‍ മുടിയഴിച്ചാര്‍ക്കുന്ന
തെയ്യക്കോലമായ് നീയെന്നെയും
തിരഞ്ഞ ദൗര്‍ബ്ബല്ല്യങ്ങളില്‍...
ക്ഷീര പഥത്തിലെ
ആര്‍ത്തി ഗോള പ്രഭവകേന്ദ്രങ്ങളില്‍
‍ചന്നിനായകം തേച്ച് നീയും
കയ്പ്പ് അറിഞ്ഞ കടല്‍‌ മല്‍‌സ്യത്തെ
ശുദ്ധജലത്തില്‍ മുക്കിക്കൊന്
ഞാനും, മുണ്ട് മുറുക്കി.

മുരുക്കില്‍ പുഴു വന്നൊരു മലയാള
മുഹൂര്‍‌ത്തത്തില്‍ ഒരു പുഞ്ചയ്ക്ക്
വെള്ളം തേവാന്‍ ഞാനും
കരിങ്കല്‍‌മടയില്‍ ഒറ്റമല്‍‌സ്യമായ്
പിടയുവാന്‍ നീയും
കരാറെടുത്തു പിരിഞ്ഞു....

ഒടുവില്‍ ഉഴിഞ്ഞു വാങ്ങി,
തേരേറ്റപ്പെട്ട്,കളമെഴുതി,
പൂവും നീരുമിട്ട്,
വഴി കൂടുന്നിടത്ത് ഉപേക്ഷിക്കപ്പെട്ട
ഒരു ബാധ,
കുടിയിറക്കപ്പെട്ട ബാലദേഹമോറ്ക്കുമ്പോലെ
ഞാന്‍ നിന്നെയും,
നീയെന്നെയു-
മോര്‍‌ത്ത് നെടുവീര്‍‌പ്പിടുന്നു.


http://manalkinavu.blogspot.com

Thursday, May 8, 2008

വിടരുന്ന മൊട്ടുകള്‍: മരണം - ഒരു രണ്ടാം ജന്മം...!

വിടരുന്ന മൊട്ടുകള്‍: മരണം - ഒരു രണ്ടാം ജന്മം...!

മരണം - ഒരു രണ്ടാം ജന്മം...!

ജനിമൃതികളുടെ വിളനിലമാണു ഭൂമി. ഇവിടെ ജനിക്കുന്നവര്‍ 'തീര്‍ത്ഥാടകഭവനത്തില്‍' യാത്ര തുടങ്ങുന്നു. ജനന മരണങ്ങള്‍ക്കിടയിലെ ജീവിതവഴികളില്‍ സ്നേഹവും സൗഹൃദവും പങ്കുവച്ച്‌ ഒടുവില്‍ യാത്രികര്‍ വിടചൊല്ലി മടക്കയാത്രയാവുന്നു. സ്വഭവനത്തിലേയ്ക്ക്‌... ഈശ്വരസാനിദ്ധ്യത്തിന്റെ ശ്രീകോവിലിലേയ്ക്ക്‌...! തഴച്ചുവളരുന്ന വൃക്ഷത്തില്‍ കൊഴിയുകയും, വീണ്ടും തളിര്‍ക്കുകയും ചെയ്യുന്ന ഇലകള്‍പോലെയാണു മനുഷ്യന്റെ തലമുറകള്‍; ഒരുവന്‍ മരിക്കുന്നു, മറ്റൊരുവന്‍ ജനിക്കുന്നു... തീര്‍ച്ചയായും അവര്‍ണ്ണനീയം തന്നെ ഈ പ്രപഞ്ചസത്യം...!


ഓരോ മരണവും ഓരോ മടക്കയാത്രയാണു. മര്‍ത്യതയില്‍നിന്നും അമര്‍ത്യതയിലേയ്ക്കുള്ള തിരിച്ചുനടപ്പ്‌. അങ്ങകലെ നീലാകാശങ്ങള്‍ക്കുമപ്പുറം മാലാഖമാരുടെ ഭവനത്തിലേയ്ക്ക്‌ പണ്ടെങ്ങോ കൈവിട്ടുപോയ നിധി തേടിയുള്ള യാത്ര. പരദേശഭൂമിയില്‍നിന്നും സ്വദേശത്തേയ്ക്ക്‌, തന്റെ പിതാവിന്റെ ഭവനത്തിലേയ്ക്കുള്ള മടക്കയാത്ര... നിന്റെ ഈ തിരിച്ചുപോക്ക്‌ പ്രഭാതത്തിന്റെ ഇളംകാറ്റിലോ, മദ്ധ്യാഹ്നത്തിന്റെ നിറവിലോ, പ്രദോഷത്തിന്റെ കുളിരിലോ ആയിരിക്കാം. അതിനെ നീ തിരിച്ചറിയണം. അതിലേയ്ക്കായി നീ ഒരുങ്ങിയിരിക്കണം...!
ഓരോ മരണവും ഓരോ പുനര്‍ജന്മമാണു, അമര്‍ത്യതയെ പുല്‍കുന്ന രണ്ടാംജന്മം. അമര്‍ത്യത ഹൃദയമന്ത്രമാക്കിയവന്റെ മടിയിലേയ്ക്കെത്തിനില്‍ക്കുന്ന കോവണിയാണത്‌. സ്വര്‍ഗ്ഗത്തിനും ഭൂമിക്കുമിടയില്‍ യാക്കോബിന്റെ സ്വപ്നകോവണിപോലെ...!
ഓരോ മരണവും ഓരോ സഞ്ചാരമാണു, അയാഥാര്‍ത്ഥ്യങ്ങളുടെ മരുഭൂമിയില്‍നിന്നും യാഥാര്‍ത്ഥ്യങ്ങളുടെ നീരുറവുകളിലേയ്ക്കുള്ള സഞ്ചാരം. വിദേശയാത്രകഴിഞ്ഞ്‌ മടങ്ങിയെത്തുന്ന പൊന്നോമനയെ വാത്സല്യത്തോടെ മാറോടണയ്ക്കാന്‍ നിറകണ്ണുകളുമായി കാത്തുനില്‍ക്കുന്ന മാതാവിന്റെ ചാരത്തേയ്ക്കുള്ള മൗനസഞ്ചാരമാണത്‌.

ഓരോ മരണവും ഓരോ അവസരമാണു. ജീവിച്ചിരിക്കുന്നവര്‍ക്ക്‌ തങ്ങളിലേയ്ക്കു തിരിഞ്ഞുനോക്കാന്‍ ഒരവസരം. കരിന്തിരി കത്തുന്ന ജീവിതവിളക്കില്‍ സ്നേഹസൗഹൃദങ്ങളാകുന്ന എണ്ണയൊഴിച്ച്‌ കൂടുതല്‍ ശോഭയോടെ പ്രകാശിക്കാന്‍ ഒരു പ്രചോദനം. പാളിപ്പോയ പദ്ധതികളെ കരുപ്പിടിപ്പിക്കാന്‍, അശുദ്ധമായ വ്യക്തിബന്ധങ്ങളെ പവിത്രീകരിക്കാന്‍ ഒരവസരം.

ഓരോ മരണവും ഓരോ ലയിച്ചുചേരലാണു. പ്രകൃതിസത്യങ്ങള്‍ക്ക്‌ കീഴ്‌വഴങ്ങി പ്രപഞ്ചസൃഷ്ടാവിലേയ്ക്കുളള ലയിച്ചുചേരല്‍... മരണംവഴി നിന്റെയുള്ളിലെ ജീവസ്രോതസ്സ്‌ പിത്രുവാത്സല്യത്തിന്റെ സ്നേഹസ്രോതസ്സുമായി ലയിച്ചുചേരണം... സമാധിയിലാവണം... അവിടെനിന്നും പ്രകാശത്തിന്റെ പുത്തന്‍ നാമ്പുകള്‍ മുളപൊട്ടണം - ഉയിര്‍ത്തെഴുന്നേല്‍ക്കണം - മരണത്തിനിനിമേല്‍ ഒരിക്കലും അവകാശമില്ലാത്തവനായി പുനര്‍ജനിക്കണം. അതാണു യഥാര്‍ത്ഥമരണം. അതുതന്നെ രണ്ടാം ജന്മവും...!

ഓരോ മരണവും ജീവിതത്തിന്റെ മറ്റൊരു മുഖമാണു. വാടകവീട്ടില്‍നിന്നും സ്വഭവനത്തിലെത്തിച്ചേരാനുള്ള തീഷ്ണതയോടെ അതിനായി അവന്‍ ഒരുങ്ങിയിരിക്കണം. പരദേശത്തുനിന്നും സ്വദേശത്ത്‌, പിതാവിന്റെ ഭവനത്തില്‍ എത്തിച്ചേരുന്നതോടെ അവന്റെ തീര്‍ത്ഥയാത്ര പൂര്‍ത്തിയാവുന്നു...!

ഓരോ മരണവും ഓരോ വിളിയാണു. മരണത്തിനുമപ്പുറം പ്രത്യാശയുടെ ഉയിര്‍പ്പിലേയ്ക്കെത്തിനില്‍ക്കുന്ന വിളി. ഉറക്കത്തിന്റെ മരവിപ്പില്‍നിന്നും ജീവന്റെ സപ്തവര്‍ണ്ണങ്ങളിലേയ്ക്കുണര്‍ന്നെഴുന്നേറ്റ്‌ പ്രകാശിക്കുവാനുള്ള വിളി. ഒപ്പം വിട്ടുകൊടുക്കലിന്റേയും അലിഞ്ഞുചേരലിന്റേയും ശൂന്യവല്‍ക്കരണത്തിന്റേയുമായ വിളി....

ഓരോ മരണവും ഉയിര്‍പ്പിലേയ്ക്കെത്തിനില്‍ക്കുന്നു. മരണമില്ലാതെ ഉയിര്‍പ്പില്ല. നെല്ല് ജീര്‍ണ്ണിക്കുന്നത്‌ കിളിര്‍ക്കാനാണു... അതുവഴി അനേകര്‍ക്കപ്പമാകാന്‍. അങ്ങനെ അതിനു മരണമില്ലായ്മ കൈവരുന്നു. സഹോദരനുവേണ്ടി മരിക്കുന്നവനും അങ്ങനെതന്നെ... തന്റെ മരണംവഴി അനേകരുടെ ഹൃദയങ്ങളില്‍ അവന്‍ ഉയിര്‍ക്കുന്നു. അതുകൊണ്ട്‌ പിന്നീടവനു മരണമില്ല. അങ്ങനെ അവന്‍ നിത്യമായ ജീവനിലാകുന്നു. നീ മരിക്കുന്നതും ഉയിര്‍ക്കാന്‍ തന്നെ... മരണമില്ലാത്ത പുനര്‍ജീവനിലേയ്ക്ക്‌ പ്രവേശിക്കാന്‍...!(1 തെസ: 4:14). ക്രിസ്തുവിന്റെ അനന്യത അവിടുത്തെ ജീവിതത്തിന്റേത്‌ മാത്രമല്ല; മരണത്തിന്റേയും കൂടിയാണു. അവന്റെ ഉയിര്‍പ്പിലേയ്ക്കനേകര്‍ ആകര്‍ഷിക്കപ്പെട്ടത്‌ ആ കുരിശിന്റെ വഴികളിലെ ലാവണ്യമൊന്നുകൊണ്ട്‌ മാത്രമാണെന്ന് പറയാതെ വയ്യ...!

ചരിത്രത്താളുകളില്‍ മരണത്തിനു കീഴടങ്ങിയവരില്‍ പലരും ഇന്നും മരിക്കാതെ ജീവിക്കുന്നത്‌ ജീവിതത്തിലെന്നതുപോലെ മരണത്തിലേയ്ക്കും അവര്‍ വിശ്വാസപൂര്‍വം നടന്നുനീങ്ങിയതുകൊണ്ടാണു. യേശുക്രിസ്തുവും, 'രണ്ടാം ക്രിസ്തുവായ' ഫ്രാന്‍സീസ്‌ അസീസിയും, ആദ്യത്തെ രക്തസാക്ഷിയായ എസ്തപ്പാനോസും, 'ലോകം മുഴുവന്‍ കീഴടക്കിയ' നെപ്പൊളിയനുമെല്ലാം അവരില്‍ ചിലര്‍ മാത്രം.ഇവരെല്ലാം മരണത്തെ മുഖാമുഖം ദര്‍ശിക്കാന്‍ ഒരുങ്ങിയിരുന്നവരാണു. "ദൈവമേ നീയെന്നെ നിനക്കായി സൃഷ്ടിച്ചു. ഇനി നിന്നിലെത്തുവോളം ഞാനസ്വസ്ഥനാകുന്നു" എന്ന് വിലപിച്ച വിശുദ്ധ അഗസ്തീനോസും മരണത്തെ നാമെത്രമാത്രം കാത്തിരിക്കണമെന്ന് പറഞ്ഞുതരുന്നു. ഈ മഹാത്മാക്കളെപ്പോലെ നമുക്കും മരണത്തിനായി എപ്പോഴും ഒരുക്കമുള്ളവരായിരിക്കാം. 'ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലേയ്ക്ക്‌' ധൈര്യപൂര്‍വ്വം നടന്നടുക്കാം...! അങ്ങനെ അങ്ങകലെ ചക്രവാളങ്ങള്‍ക്കുമപ്പുറം മാലാഖമാരുടെ ഭവനത്തിലേയ്ക്ക്‌ പണ്ടെങ്ങോ കൈമോശം വന്നുപോയ നിധി തേടിയുള്ള 'തീര്‍ത്ഥയാത്ര'യ്ക്കു തുടക്കമാവുന്നു. ഒപ്പം പരദേശഭൂമിയിലെ തീര്‍ത്ഥയാത്രയ്ക്ക്‌ വിരാമവും...!

മരണത്തെക്കുറിച്ചെഴുതുമ്പോള്‍ ചിന്തകള്‍ അനന്തതയിലേക്കുണരുന്നതുപോലെ...അസ്തമയത്തിന്റെ ആകാശങ്ങള്‍ നോക്കിയിരിക്കുമ്പോള്‍ സമയത്തെപ്പറ്റി അജ്ഞരാകുന്നതുപോലെതന്നെ...! മരണത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളും പ്രതീക്ഷിക്കുന്നു.

ഇന്റര്‍നെറ്റ് അധിഷ്ഠിത സേവന സംരംഭകരെയും, സാങ്കേതിക വിദഗ്ധരെയും, മാധ്യമപ്രവര്‍ത്തകരെയും, ബ്ലോഗര്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ട് സെമിനാര്‍

സുഹൃത്തുക്കളെ,

കേരളത്തിലെ ഇന്റര്‍നെറ്റ് അധിഷ്ഠിത സേവന സംരംഭകരെയും, സാങ്കേതിക വിദഗ്ധരെയും, മാധ്യമപ്രവര്‍ത്തകരെയും, ബ്ലോഗര്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു സെമിനാര്‍ നടത്താന്‍ വിടരുന്നമൊട്ടുകള്‍ കമ്മ്യൂണിറ്റി ആഗ്രഹിക്കുന്നു. ജൂണ്‍ അവസാന വാരം കൊച്ചിയില്‍ വച്ചു സെമിനാര്‍ നടത്താമെന്നാണ് കരുതുന്നത്.
ഇന്ന് കേരളത്തിനകത്തും പുറത്തും ഒരുപാട് ഇന്റര്‍നെറ്റ് അധിഷ്ഠിത സേവന സംരംഭകരും, സാങ്കേതിക വിദഗ്ധന്മാരും ഉണ്ടെങ്കിലും ഒരു മുഖാമുഖത്തിനോ, പുതിയ സാങ്കേതികവിദ്യകളെ സംരംഭകര്‍ക്കോ, ബ്ലോഗര്‍മാര്‍ക്കോ പരിചയപ്പെടാനോ അടുത്തറിയുവാനോ ഉള്ള അവസരമില്ലെന്നത് തികച്ചും ഖേദകരമാണ്. കേരളത്തില്‍ ഈ മേഖല വേണ്ടത്ര പുഷ്ടി പ്രാപിച്ചിട്ടില്ല. ഈ ഒരു സാഹചര്യത്തിലാണ് ഞങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഈ ഒരു സംരംഭം ഏറ്റെടുത്തു നടത്തുവാനാലോചിക്കുന്നത്.

സെമിനാറില്‍ താഴെ പറയുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യക്കകത്തും പുറത്തുമുള്ള സാങ്കേതിക വിദഗ്ധര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതാണ്.
1. മാറുന്ന മാധ്യമസംസ്കാര അന്തരീക്ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ (Challenges to journalists and content industry because of a changing media culture)
2. കേരളത്തിലെ സംരഭകര്‍ അവരവരുടെ സംരഭങ്ങളെക്കുറിച്ചു നടത്തുന്ന അവതരണം. (Presentatin of Keralite enterpreneurs of their projects)
3. ബ്ലോഗിംഗ് ക്രിയാത്മകതയും, സമൂഹത്തില്‍ ബ്ലോഗുകള്‍ ഉണ്ടാക്കുന്ന സ്വാധീനവും.(Blogger activism and impacting society through blogs)
4. ഇന്റര്‍നെറ്റിലധിഷ്ഠിതമായി പ്രാദേശിക തലത്തില്‍ സമൂഹ്യ-കച്ചവട ബന്ധങ്ങളുടെ വികാസവും, ഈ മേഖലയിലെ സാധ്യതകളും. (Forming Social and Business connections to kickstart local interenet development and enthusiasm)
5) സെമന്റിക് വെബ്ബും, ഇന്റര്‍നെറ്റിലെ പുതിയ പ്രവണതകളും (ചര്‍ച്ച) Discussion on semantic web and new trends in internet.

സംരഭകര്‍ക്ക് 10,000/- പ്രവേശനഫീസ് ഉണ്ടാവും. മാധ്യമപ്രവര്‍ത്തകര്‍ക്കും, നേരത്തെ രജിസ്റ്റര്‍ ചെയ്യുന്ന ബ്ലോഗര്‍മാര്‍ക്കും പ്രവേശനം സൌജന്യമായിരിക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ vidarunnamottukal@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

വരൂ, നമുക്ക് ചെറിയ തുടക്കം കുറിക്കാം, വലിയൊരു മാറ്റത്തിന്റെ.....

Monday, May 5, 2008

മഴത്തുള്ളികളാല്‍ മുറിവേറ്റവള്‍...

മഴത്തുള്ളികളാല്‍ മുറിവേറ്റവള്‍
എന്റെ ദന്തക്ഷതങ്ങളേറ്റായിരുന്നു
അവളിത്രയും നീലിച്ചുപോയത്
(അവളെ കണ്ടാല്‍ ഉറപ്പായും നിങ്ങള്‍
വിളിച്ചു പറയും“അവനാല്‍ തീണ്ടപ്പെട്ടവള്‍” എന്ന്.)
എന്നാല്‍ അതിനു കാരണം ചോദിക്കുകയാണെങ്കി
ല്‍തുടര്‍ച്ചയായി ഏല്‍ക്കാറുള്ളഒരു സൂര്യ രശ്മിയേയോ
അല്ലെങ്കില്‍അന്നു അവളില്‍ മുഴുവനായും
സംഭവിക്കാതിരുന്നആ ലാവാ പ്രവാഹത്തിന്റെ
ഒരു അവശിഷ്ടമോചൂണ്ടിക്കാട്ടിത്തരും


ഭൂമിയില്‍ അവള്‍ക്കു വേണ്ടിഅവശേഷിപ്പിച്ച
ആ അനശ്വര സ്മാരകം
അവളാല്‍ അനാഥമാക്കപ്പെട്ട
ആ കീബോര്‍ഡില്‍ അവളുടെ വിരല്പാടു തിരയുന്നു



തിയ്യേറ്ററിലെ അവസാന ഷോയും കഴിഞ്ഞു
അവസാന മനുഷ്യന്
‍തികച്ചും ഒറ്റക്കു സിനിമയിലെ നായകനെയുംസംവിധായകനേയും
സ്വന്തം ഭാഷയില്‍തെറി വിളിക്കുന്ന സമയത്തു
അപ്പോള്‍ റോഡിന്റെ ഈ അറ്റം മുതല്‍ ആ അറ്റം വരെ ആരും കാണുകില്ല
എന്നാല്‍ റോഡിനടിയിലെ ആ തുരങ്കത്തില്‍
എന്റെയും അവളുടേയും ഞരക്കങ്ങള്‍
അവസാനിച്ചുതുടങ്ങിയിട്ടുണ്ടാകില്ല.



ഇപ്പോള്‍ എന്നെകൂടാതെ വഴിവാണിഭക്കാ
ര്‍അവളെ വില്‍ക്കുകയും
പങ്കുവയ്ക്കുകയും ചെയ്യുന്നു..
ഞാന്‍ തടഞ്ഞിട്ടു കൂടി രാത്രികളി
ല്‍അവളെ സ്വപ്നം കാണുകയും ചെയ്യുന്നു...



സൈറണുകള്‍ചില്ലറപൈസക്കിലുക്കങ്ങള്‍
(വല്ലപ്പോഴുമുള്ള ചോറ്റുപാത്രത്തിന്റെകിലുക്കങ്ങള്‍)
വിയര്‍പ്പില്‍ കുതിര്‍ന്ന പൌഡര്‍ മണങ്ങള്‍ഇവ
അനുഭവിക്കുമ്പൊള്‍ മുഴുവന്
‍അവളെ ഓര്‍ക്കണമെന്ന് പറഞ്ഞു തന്നത് അവളാണ്..
പക്ഷെമഴ നനയുമ്പോള്‍ മാത്രം കരഞ്ഞിരുന്ന പെണ്‍കുട്ടി
(പലപ്പോഴും പച്ചപയ്യിന്റെ ആക്രമണങ്ങളി
ല്‍കൊല്ലപ്പെട്ടിരുന്നില്ലേ???അതേ പെണ്‍കുട്ടി)
അവള്‍ മഴ നനയുന്നതുമഴത്തുള്ളികളാല്‍
മുറിവേല്‍ക്കുന്നതുകവിളൊട്ടിയ
ആ മുഖത്തേക്കുംകറുത്തു തടിച്ച ആ ചുണ്ടുകളിലേക്കും
ആകാംക്ഷാപൂര്‍വ്വം ഉറ്റുനോക്കിയത്മഴയുടെ കാല്‍പ്പനിക ഭാവം വെടിഞ്ഞു
കണ്ണും കാതും വായയും അടച്ചുപിടിച്ച്മുലകള്‍ മറച്ചുപിടിച്ചു
(അവള്‍ നിഴലിച്ചതായി തിരിച്ചറിഞ്ഞു?????)
എന്റെ നിഴലിലേക്കു ഓടിഒളിക്കുന്നതായി
അവള്‍ ഭാവിക്കുന്നു...



അവള്‍ എന്നെയടക്കം
എന്റെ കടും നിറങ്ങള്‍ഒന്നും ഇഷ്ട്ടപെട്ടിരുന്നില്ല.....
പിന്നെ എന്തു കൊണ്ടാണു
അവള്‍ഓറഞ്ചു,പീച്ച്,പിങ്ക് നിറങ്ങളുള്ള
അടിവസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുന്നതു?




നഗരമദ്ധ്യത്തിലെ ഏറ്റവും ഉയരത്തിലുള്ളകെട്ടിടത്തിനു
മുകളില്‍ ഒരു പരസ്യചിത്രമായി നിന്നു
എന്നെ ശ്രദ്ധിക്കാറുള്ളത് ഞാനറിയുന്നു


ണ്ട്കേരളത്തിലെ മൊബൈല്ഫോണിന്റെ
എണ്ണത്തിനുമത്രയും പ്രാവശ്യംപരസ്പരം
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുനമ്മള്‍
മാംസാതീതര്‍ എന്നു തെളിയിച്ചതാണ്.....
വര്‍ഷങ്ങളുടെ പഴക്കം ഉള്ള ഏതാനും
എല്ലുകളുംഅത്രതന്നെ പഴക്കമുള്ള ഞരമ്പുകളും
അതു മൂടിക്കെട്ടിയ ചിതമ്പല്‍ പൊലെയുള്ളതൊലിയും
കൊണ്ട് അവളെ ഇനിയുംവേദനിപ്പിക്കാന്‍ കഴിയും എന്നു കരുതുന്നു
(ജീവിതം തന്നെ അനിശ്ചിതാവസ്ഥയിലുള്ള
ഒരുവനെ അക്ഷരങ്ങളില്‍ നിന്നു അടര്‍ത്തിമാറ്റി എന്നു അന്നു പറഞ്ഞപോലെ)
എങ്കിലും ഇപ്പോഴും അവളുടെ കഫക്കട്ടയിലെഅവസാന തന്മാത്രയിലെങ്കിലും
അവള്‍ എന്നെ അവശേഷിപ്പിക്കുന്നുണ്ട്(എന്നെ ദയവായി വിശ്വസിക്കൂ)

ക്രിസ്തുവും, കേരളത്തിലെ അച്ചായനും, ചില തുണിയഴിച്ചിട്ട സത്യങ്ങളും

ന്യായവിസ്താരത്ത്തിന് ശേഷം പീലാത്തോസ് “ഈ നീതിമാന്റെ രക്തത്തിലെനിക്ക് പങ്കില്ല” എന്ന് പറഞ്ഞ് യേശുവിനെ കുരിശില്‍ തറക്കുന്നതിനായി യഹൂദര്‍‌ക്ക് വിട്ടുക്കൊടുക്കുകയും, ക്രുശില് കിടന്ന് ഹെബ്രായ ഭാഷയില് “ഏലൊഹി, ഏലോഹി, ലാ ശബസ് താനാ” (ഏന്റെ ദൈവമെ, ഏന്റെ ദൈവമെ നീ എന്നെ കൈവീട്ടതെന്ത്) ഏന്നു കരഞ്ഞുപറഞ്ഞതും….ബൈബിള് ചരിതം.

ഇപ്പോള്‍ ഭൂലോക അച്ചായ്ന്മാര് യെശുവിന്റെ പേരില്‍ നടത്തുന്ന പേക്കുത്തുകളും, ബിസിനസ്സും കണ്ട് പുള്ളിക്കാരന്‍ ഇപ്പോള്‍ പറയുന്നത്, ഏന്റെ ദൈവമെ, ഏന്റെ ദൈവമെ ഇവിരീന്നെന്നെ രക്ഷിക്കണേ” ഏന്നാവും.

ആഗോളാച്ചായന്മാരുടെ മൂത്ത അച്ചായനായ പോപ്പച്ചയന്…….ഇപ്പൊള്‍ അമേരിക്കയില് പോയിരുന്നല്ലോ. ഈ മൊട്ടത്തലയില് തോന്നിയത്, സാധാരണ അച്ചായന്മാരു വര്‍‌ഷാവര്‍‌ഷം വീടിന് ഐശ്വര്യം കിട്ടാനും, ദോഷങ്ങള്‍ മാറാനും ഒരു പാതിരിയെ വിളിച്ചു വീട് വെഞ്ചരിക്കാറുള്ളതു പോലെ, പോപ്പച്ചായന്‍ അമേരിക്കയെ മോത്തം ഒന്ന് വെഞ്ചരിക്കുമെന്നാണ് കരുതിയത്, ഒപ്പം ബുഷാച്ചായന് ഒരു കുന്‍പസാരവും. അമേരിക്കക്ക് പണ്ടത്തെ ആ പത്രാസോന്നുമില്ല, മാത്രമല്ല വരുമാനവും കുറയുന്നുവല്ലൊ. ആ ദോഷമൊന്നു മാറ്റുക, പിന്നെ ബുഷാച്ചായനെ പിടിച്ചു ഒന്നു കുന്പസാരിപ്പിക്കണമല്ലോ. ആ സദ്ദമിനെ വെറുതെ തുക്കിക്കൊന്ന പാപം, ഇറാക്കിലെയും, അഫ്ഗാനിസ്ഥാനിലെയും ലക്ഷക്കണക്കിന് പിഞ്ചുമക്കളെ “യത്തി”മാക്കിയതിന്റെ പാപം. എല്ലാം ഒന്നു ഏറ്റുപറഞ്ഞ് കുന്‍പസാരിക്കണമെന്നു ബുഷാച്ചായനും തോന്നിയിരിക്കാം.

പക്ഷെ, പിടിച്ചതിനെക്കാളും, വലിയതാണ് മടയിലുള്ളത് എന്ന പോലെ, ദേ…കിടക്കുന്നു……. പോപ്പച്ചയന്റെ അമേരിക്കയില് വച്ചുള്ള ആദ്യത്തെ ഗുണ്ട്. “പാതിരിയച്ചായന്മാരു ചെയ്ത ഏല്ലാ ലൈംഗികപീഡനങ്ങള്‍‌ക്കും ഞാന്‍ മാപ്പ് ചോദിക്കുന്നു”., പിന്നെ അടുത്ത കതിനാവെടി “ ഞാന്‍ ഹിറ്റ്ലറുടെ പട്ടാളത്തില്‍ ഉണ്ടായിരുന്നു.”……..ഇനി…….എപ്പോഴും പ്രതീക്ഷിക്കാം പോപ്പച്ചയന്റെ അടുത്ത മാലപ്പടക്കം. ഇതെല്ലാം കേട്ട് ബുഷിന്റെ അച്ചായത്തി പറഞ്ഞ്‌കാണും…….ഇവരുടെ അടുത്ത് പോയി കുന്‍പസാരിച്ചാല്‍ നമ്മുടെ പാപമൊന്നും മാറില്ല, ഇവരെല്ലാം…….നരകത്തില് വരും………why we take so risk in this matter………..lets come on dear Bush.എന്തായാലും……

പോപ്പച്ചയന്‍ അമേരിക്കയില് ചെന്നപ്പോള്‍ പ്രസിഡ്ന്റ് ക്ലിന്റനാവാഞ്ഞ്ത് പോപ്പച്ചയന്റെ ഭാഗ്യം…..അല്ലെങ്കില്‍ പാതിരിമാര്‍‌ക്ക് ക്ലിന്റനും മോണിക്കയുമായുള്ള വായില്‍ വെള്ളമൂറുന്ന കഥകളും കാര്യവും, പുള്ളിക്കാരന്‍ പറഞ്ഞുകൊടുത്തേനെ, മാത്രമല്ല പുതിയ വിദ്യകള്‍ പഠിക്കനായി വില്ലാളിവീരന്മാരെ തിരഞ്ഞ് കോട്ടയത്ത് പയസ് 10, കോണ്‍‌വെന്റിന്റെ പരിസരത്ത് ക്ലിന്റന്‍ വന്നിരുന്നെനെ.

പക്ഷെ കേരളത്തിലെ അച്ചായന്റെ കാര്യമോ, കഠിനം……പക്ഷെ അതിരസകരം……………….

പോപ്പച്ചയനവിടെ മുന്തിയ പടക്കം പൊട്ടിക്കുന്നതിന് മുന്‍പ്, കേരളത്തിലെ ചില മെത്രാന്മാര് പടക്കം പൊട്ടിച്ചു……..പക്ഷെ എല്ലാം ചീറ്റിപ്പോയി. ആദ്യത്തെ പടക്കം ചീറ്റിയത് കഴിഞ്ഞ ക്രിസ്തുമസ്സിന്റെ സമയത്താണ്. മെത്രാന്‍ പറഞ്ഞത് “നിങ്ങള്‍ ക്രിസ്ത്യാനികള്‍ ക്രിസ്തുമസ്സിനു മദ്യം കഴിക്കരുത്.” ആദ്യത്തെ നനഞ്ഞ പടക്കം “ what an Achayan without water” .മാത്രമോ ……..കുഞ്ഞാടുകള്‍ കര്‍ത്താവേശുമിശിഹാ ആദ്യം കാണിച്ച ഇല്യുഷന്‍ അവഗണിക്കുകയോ. “കാനായിലെ വിവാഹസദ്യയില്‍ വീഞ്ഞ് തീര്‍‌ന്നപ്പോള്‍ പച്ചവെള്ളല്‍‌നിന്ന് നല്ല മുന്തിയതരം വീഞ്ഞാണ് കര്‍‌ത്താവ് ഉണ്ടാക്കിക്കൊടുത്തത്….അതാണ് ഞങ്ങള്‍ വിഞ്ഞിന്റെ വകഭേദമായ മദ്യത്തിന് ഇത്തിരി പരിഗണന നല്‍കുന്നത്.ആദ്യത്തെ പടക്കം ചീറ്റിയന്ന് മാത്രമല്ല ചക്കിന് വച്ചത് കൊക്കിനു കൊണ്ട് എന്ന പോലെയായി. സാധാരണ ക്രിസ്തുമസ്സിന് ബിവറെജ് കോര്‍‌പ്പറേഷനു ഞങ്ങളുടെ അച്ചായന്‍ ഏരിയയില്‍ നിന്നാണു വരുമാനം കുടുതല്‍ കിട്ടാറ്……പക്ഷെ….ആക്കുറി….മണ്ണിന്റെയും പെണ്ണിന്റെയും കാര്യത്തില് ഞങ്ങളോട് മത്സരിക്കുന്ന “കോയാക്കന്റെ കുട്ടികള്‍” അതും ഞമ്മളെ പൊന്നാനിലെ കുണ്ടന്മാര് ആ സ്ഥാനം അടിച്ചുമാറ്റി.

ഞങ്ങള് വിടുമോ…. കേരളത്തിലെ മെത്രാന്മാര്‍ വിണ്ടും പടക്കം പൊട്ടിച്ചു…….“നിങ്ങള്‍ ക്രിസ്ത്യാനികള്‍ ഈ ഈസ്റ്ററിന് മദ്യം കഴിക്കരുത്.” പടക്കം ഇടയലേഖനമായി ഇറങ്ങിവന്നു, അതും ടെലിവിഷനിലുടെ ലൈവായി. ഏന്തുട്ടു ഫലം. ആ പടക്കവും നനച്ചു ചീറ്റിച്ചുകളഞ്ഞു………പക്ഷെ ഞങ്ങളുടെ ചാലക്കുടിചേട്ടന്മാര്…. ബിവറെജ് കോര്‍‌പ്പറേഷനു വീണ്ടും വരുമാനം കുടുതല്‍ ഉണ്ടാക്കി ഒന്നാം സ്ഥാനം പൊന്നാനിലെ കുണ്ടന്മാരില് നിന്നും പിടിച്ചടക്കി…………………ഇടയലേഖനത്തിന്റെ ഒരു ശക്തിയേ.....ആ സന്തോഷത്തിന് ഒരു വാട്ടീസ് അടിക്കട്ടെ. ചിയേര്‍‌സ്.

ഈ നനഞ്ഞ ഓര്‍‌മ്മകള്‍ മാറ്റാനായിരിക്കാം പോപ്പച്ചയനിപ്പോള്‍…അമേരിക്കയില്‍ പോയി….ഗുണ്ടും, അമിട്ടും പൊട്ടിച്ചത്…..മൊട്ടത്തലയില് തോന്നുന്ന നട്ടപിരാന്തുകള്‍…അല്ലാതെ എന്താ പറയുക.

കുമ്മനമോ, പി. പരമേശ്വരനൊ, നാരായണപ്പണിക്കരോ, എന്തിന് ശ്രീമാന്‍ വെള്ളാപ്പള്ളിയോ, ഞങ്ങളെ പറ്റി കുറ്റം പറഞ്ഞിട്ടോ, നിലവിളിച്ചിട്ടോ കാര്യമില്ല. കാരണം ഞങ്ങള്‍ അച്ചായന്മാര്‍‌ക്കറിയാം എങ്ങിനെ മണ്ണിനെയും പെണ്ണിനെയും ഊറ്റിയെടുത്ത് സ്വന്തമാക്കെണെമെന്ന്. ശുദ്ധഗതിക്കാരായ തിരുവിതാക്കുര്‍ രാജാവും, കൊച്ചിരാജാവും, സാമുതിരിയും ഞങ്ങള്‍‍ക്ക് പള്ളിയും പള്ളിക്കുടവും ഉണ്ടാക്കനായി സ്ഥലം തന്നു എന്നത് ശരി. ഞങ്ങളുടെ ചെട്ടിമിടുക്ക് കൊണ്ട് പള്ളിയും പള്ളിക്കുടവും വച്ച് വെട്ടിപ്പിടിച്ചത് താന്‍ അച്ചായന്‍ “പുത്തി“.

തിരുവനന്തപുരം നഗരത്തില്‍ മാത്രം ഒരു പള്ളിക്ക് 200 ഏക്കറു സ്ഥലമുണ്ട്, ക്ലു ചൊദിക്കരുത്. എന്തിന് 200 എക്കറ്, അച്ചായന്മാര് മൊത്തം ജനസംഖ്യയുടെ 20-25 % ആണെങ്കിലും കേരളത്തിന്റെ ഭൂസ്വത്തിന്റെ 75 % ഞങ്ങളുടെ അച്ചായന്മാരുടെ അണ്ടറുവെയറിനകത്താണു. അല്ലെങ്കില് തന്നെ ഈ മൊട്ടത്തലയന്‍ പള്ളിക്കും പട്ടക്കാര്‍ക്കും, വീട്ടിലും ഒരു പിന്‍‌തിരിപ്പനാണു. ഇതെല്ലാം എഴുതിയത് വായിച്ച് അച്ചായന്മാരുടെ അണ്ടറുവെയറിനകത്ത് ആരും കൈയിടേണ്ട. എന്തിനാ ഉറങ്ങിക്കിടക്കുന്ന പ്രശ്നങ്ങളെ പിടിച്ചുലച്ച് വലുതാക്കുന്നത്. പിടിച്ചുലച്ചാല്‍ അതില്‍നിന്നും പല പ്രശ്നങ്ങളും ബഹിര്‍ഗമിക്കും. പിന്നെ അതൊരു നാറ്റ കേസ്സാവും.

വിശുദ്ധനാട്ടില്‍ ചുറ്റിനടന്ന് ആളുകളെ ക്യാന്‍‌വാസ് ചെയ്തുകൊണ്ടിരുന്ന സമയത്ത് കര്‍‌ത്താവേശുമിശിഹാക്ക് പറയാം “ മനുഷ്യാ നീ മണ്ണാകുന്നു. നിനക്ക് ആറടി മണ്ണുമതിയെന്ന്” കര്‍‌ത്താവിന് അന്ന് അത് പറയാം. ഇത്രത്തോളം ഭൂമി അമക്കിയിട്ട് കൂടി, സെമിത്തേരിയില്‍ ആറടി മണ്ണു കിട്ടാനില്ല. അതിനാല്‍ കുടുംബക്കല്ലറയുണ്ടാക്കി, മാക്‌ഡോണാല്‍‌ഡ് സാന്റ്വിച് മാതിരി ഒന്നിന് മേലെ ഒന്നായി അടുക്കി കബറടക്കുകയാണ്. ന്യായവിധിസമയത്ത് ഞങ്ങള് ഒന്നിച്ചു കുടുംബസമേതം ദൈവകോടതിയില് പോവും അതാണ് മാക്‌ഡോണാല്‍‌ഡ് കല്ലറയുടെ ഗുണം. എല്ലാവര്‍‌ക്കും ജോസഫ് പുലിക്കുന്നേലിന്റെ പോലെ പുലിയാവാനുള്ള ഗട്സ് ഉണ്ടാവാനുള്ള കഴിവില്ലല്ലോ. കാരണം ആരെങ്കിലും കുരുത്തക്കേട് കാട്ടിയാല് ചത്ത് കഴിഞ്ഞ് ശവക്കോട്ടയില് കേറ്റില്ല ഞങ്ങള് കുഞ്ഞാടുകളെ.

“പത്രോസേ നീ പാറയാവുന്നു, ആ പാറമേല്‍ ഞാനെന്റെ സഭയെ പണിയും” എന്നാണു കര്‍‌ത്താവിന്റെ തിരുവചനം. പക്ഷെ ബാന്‍‌ഡ് അടിക്കാനും, കൈകൊട്ടാനും, ഹല്ലെലുയ്യാ പാടാനും കുറച്ചു ആളെ കിട്ടിയാല്, എനിക്കും തുടങ്ങാ‍മായിരുന്നു ഒരു പുത്തന്‍ സഭ. “ മൊട്ടത്തലയന്‍ ഇവാഞ്ചലിക്കല്‍ ചര്‍‌ച്ച്” നല്ല കാശ് പിരിയുന്ന ഏര്‍‌പ്പാടാണ് ഒരു സഭ തുടങ്ങുക എന്നുപറയുന്നത്. No Audit, No Tax, എല്ലാം,അച്ചായന്റെ അണ്ടറുവെയറിനകത്തേക്ക്. കണ്ടില്ലേ ഓരൊ അച്ചായന്മാര് സഭ ഉണ്ടാക്കി, പൈസകൊണ്ട് അമ്മാനമാടുന്നത്. കണക്കെടുത്താല്, ദിനകരന് സാറിന്ന്റെ കുടുംബസഭ, മുല്ലക്കരസാറിന്റെ സഭ, കെ.പി യോഹന്നാന്റെ സഭ. ബ്രദര്‍ തങ്കു സഭ, ആനത്താനം സാറിന്റെ സഭ,, അങ്ങിനെ ഒത്തിരിയൊത്തിരി വേറെ കാക്കത്തൊള്ളായിരം സഭകള്‍, കറക്ട് കണക്കറിയണെമെങ്കില് തിരുവല്ലയൊന്നു ചുറ്റിവരണെമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ മൊട്ടയും ഞെട്ടി, കഴിഞ്ഞ S.S.L.C പരിക്ഷകാലത്ത്, ആദ്യമായിട്ടാണ് 7th Day Activist എന്നൊരു കൂട്ടരെ പറ്റി കേള്‍‌ക്കുന്നത്. ഭാഗ്യം ആഴ്ചയില്‍ ഏഴ് ദിവസമായത്, ആ സഭയിലെ കുട്ടികള്‍‌ക്ക് വേണ്ടി നമ്മുടെ മന്ത്രിസഭയിലെ “രണ്ടാം മുണ്ടശേരി”യെന്ന് വീന്‍പ്നടിക്കുന്ന ബേബീച്ചായന്‍ പരീക്ഷ മാറ്റി നടത്തിയത്. (ബെറ്റിച്ചായത്തിയെ പിറന്നാള്‍ ദിവസത്തില്‍ അരമനയില്‍ കൊണ്ട് പോയി മെത്രാന്റെ ഉമ്മ ഓസ്തിയായി ബേബീച്ചായന്‍ വാങ്ങിക്കൊടുക്കാറുണ്ട്, പക്ഷെ അതെല്ലാം അച്ചായന്റെ അരമനരഹസ്യം.) അല്ലെങ്കിലും പള്ളിയും പട്ടക്കാരെയും കണ്ടാല്‍ ബേബീച്ചായന്റെ “ Mango Nuts” വിറക്കുന്നത് എത്ര പ്രാവിശ്യം നമ്മള് കണ്ടു college admission സമയത്ത്. തിരിഞ്ഞ് കടിക്കാത്ത അന്‍പലവാസികളോട് നേരെ സുധാകരേട്ടന്‍ കുരക്കുന്നത് പോലാവില്ല ഞങ്ങള് മെത്രാനോട് കളിച്ചാല്‍. മാത്രമല്ല മെത്രാനോട് കളിച്ചാല്‍, അപ്പോളാണ് ഞങ്ങള്‍ എട്ടുകാലി മമ്മുഞ്ഞിന്റെ “ അടുത്ത തിരഞ്ഞെടുപ്പില് കാണിച്ചു തരാം” എന്ന തുരുപ്പ്`ചിട്ട് വീശുക. ശേഷം നമ്മള് കാണുന്നതല്ലേ.

എന്തിന് കൂടുതല്‍ പറയുന്നു, കേരളരാഷ്ട്രിയത്തിലെ “അമേരിഷ്പുരി” പിണറായി വിജയന്‍, ഞങ്ങളുടെ എനര്‍‌ജെറ്റിക്ക് പുണ്യകേന്ദ്രവും, കള്ളന്മാരുടെയും, കൊള്ളക്കാരുടെയും “അഭയ“കേന്ദ്രവും, വെളുത്ത അച്ചായന്മാരുടെ കറുത്ത പണം വെളുപ്പിക്കുന്ന ശുദ്ധികരണ കേന്ദ്രവുമായ മുരിങ്ങുരില്‍ വന്ന്, ISO 2007 Certificate വിതരണം ചെയ്ത് പോയത്. ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണയ്ക്ക് അടുത്ത തിരഞ്ഞെടുപ്പിന് ത്രിശിവപേരുരിനെ രോമാഞ്ചമണിയിക്കാനായി വരുന്ന ടോം വടക്കച്ചായന് വഴി ഒരു ഒപ്പീസ്, ഞങ്ങള് മൂത്ത അച്ചായത്തിവശം എത്തിച്ചിട്ടുണ്ട്. കാരണം പാപികളെ രക്ഷിക്കാനായിട്ടല്ലെ ഞങ്ങള്‍ മാര്‍ താഴത്തും, കീഴത്തുമായി നിലനില്‍ക്കുന്നത്. ISO 2007 Certificate കാരണം മുരിങ്ങുര് കേസ് ഒരു “പൊഹ”യായി. ഇനി “ലാവലിന്‍” ഒരു കട്ടപൊഹയാവുന്നത് മെത്രാന്‍ കാണിച്ചുതരും.

കുടുതല്‍ നീട്ടി എഴുതി പിരാന്തുപിടിപ്പിക്കുന്നില്ല നിങ്ങളെ. അച്ചായന്മാരല്ലെ….റബ്ബറിന്റെ ഒരു ജീന്‍ ഞങ്ങളുടെ മെഡുല ഒബ്ലാങ്കെറ്റയില് ഉണ്ട്.

എന്നാലും ഒരു മാപ്പു ചോദിച്ചുകൊണ്ട് മൊട്ടത്തലയന്‍ നിറുത്തുന്നു. 1950-1960 ലാണ് തിരുവിതാംകൂറില്‍ നിന്നും രണ്ടുമൂന്ന് ചാക്ക് വാട്ടക്കപ്പയും, കുറച്ചു ഉണക്ക മീനുമായി മലബാറിലെക്കും, കേരളത്തിന്റെ മലയിലേക്കും ഞങ്ങള്‍ കുടിയേറിയത്. ഞങ്ങളുടെ ആദ്യത്തെ കോടാലിയും, തൂന്‍പയുമാണ് ഇന്ന് കാണുന്ന വനനശികരണത്തിനും, ഭൂമികയ്യേറ്റത്തിനുമുള്ള വിത്തിട്ടതെന്നു ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. മാപ്പ്…..ഒത്തിരി മാപ്പ്.

മൊട്ടത്തലയന്‍ ഇവാഞ്ചലിക്കല്‍ ചര്‍‌ച്ചിന്റെ കാര്യം മറക്കണ്ട. ചേരുന്നവര്‍ക്ക് ഗുണം മെച്ചം, ആളെക്കൂട്ടിത്തരുന്നവര്‍ക്ക് ഉചിതമായ സമ്മാനവും പ്രതീക്ഷിക്കാം.

മൊട്ടത്തലയന്‍ ഇവാഞ്ചലിക്കല്‍ ചര്‍‌ച്ചിലേക്ക് ഏവര്‍ക്കും സ്വാഗതം.

വിശുദ്ധരഹസ്യങ്ങള്‍ കക്കരുത്.....മൊട്ടത്തലയന്‍ ഇവാഞ്ചലിക്കല്‍ ചര്‍‌ച്ചില്‍ കാണിക്കയിട്ട്, കട്ടോ.

www.nattapiranthukal.blogspot.com

Sunday, May 4, 2008

ഏപ്രില്‍ മാസത്തെ സമ്മാനം ഉഷ ടീച്ചര്‍ക്ക്

നവ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കാനായി വിടരുന്ന മൊട്ടുകള്‍ ഏപ്രില്‍ മാസം നടത്തിയ മത്സരത്തില്‍ ഉഷ ടീച്ചറുടെ ആകാശമില്ലാത്ത പറവകള്‍ എന്ന പോസ്റ്റ് സമ്മാനാര്‍ഹമായ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. തോന്ന്യാസിയുടെ മിറാബിലിസ് ജാലപ്പ അഥവാ നാലുമണിപ്പൂക്കള്‍ ചിരിക്കുന്നു‍, റെയര്‍ റോസിന്റെ വെളിച്ചം തേടി‍ എന്നിവയും വളരെ നല്ല നിലവാരം പുലര്‍ത്തിയെങ്കിലും അന്തിമ വിശകലനത്തില്‍ പിന്തള്ളപ്പെട്ടു പോയതാണ്. മാര്‍ച്ച് മാസത്തില്‍ മാത്രം മലയാളം ബ്ലോഗിംഗ് തുടങ്ങിയ ടീച്ചര്‍ക്ക് വിടരുന്ന മൊട്ടുകളുടെ അഭിനന്ദങ്ങള്‍.

മത്സരത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ നിരാശപ്പെടേണ്ടതില്ല, മെയ് മാസത്തെ മത്സരം ആരംഭിച്ചിരിക്കുന്നു. നവ ബ്ലോഗര്‍മാരെ മെയ് 31നുള്ളില്‍ നിങ്ങളുടെ രചനകള്‍ വിടരുന്ന മൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. വിടരുന്ന മൊട്ടുകളില്‍ അംഗങ്ങളല്ലാത്തവര്‍ അംഗത്വത്തിനായി vidarunnamottukal@gmail.com എന്ന വിലാസത്തില്‍ ഒരു മെയില്‍ അയച്ചാല്‍ മതി. 2007 മെയ് മാസത്തിനു ശേഷം ബ്ലോഗു തുടങ്ങിയവര്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം. മടിച്ചു നില്‍ക്കാതെ കടന്നു വരുവിന്‍......

Saturday, May 3, 2008

ഒരു കന്നി പോസ്റ്റിനെ വരവേല്‍ക്കൂ...

ബ്ലോഗെന്നു പണ്ടേ കേട്ടപ്പോഴൊക്കെ ഞാന്‍ നിനച്ചു ഇതെന്തു കുന്തം? സമയം കളയാന്‍‌ നെറ്റില്‍ വേറെന്തെല്ലാം വഴി( ?) കിടക്കുന്നു...
പക്ഷേ ചേട്ടന്‍ ഒരെണ്ണം തുടങ്ങി എന്നു കേട്ടപ്പോ...എന്താന്നറിയാന്‍ വയ്യ...അടിവയറ്റീന്നൊരു എരിച്ചിലാ...ഉച്ചയ്ക്ക് ഊണില്ല ( 3 മണി ഉച്ചയല്ലല്ലോ ) ... രാത്രി ഉറക്കമില്ല ( 8 മണി രാ‍ത്രിയുമല്ല ) ...ആത്മാവിന്റെ അന്തരാളത്തില്‍ നിന്നും സര്‍ഗ്ഗചേതനയുടെ ( തേങ്ങാക്കൊല!) ഉള്‍വിളി സഹിക്കാന്‍ വയ്യാതായപ്പോ , പാതിരാത്രി എഴുന്നേറ്റിരുന്ന് മൂന്നാലു ബ്ലോഗ് അങ്ങുണ്ടാക്കി...
രണ്ടു ദിവസമായിട്ടും എന്തെഴുതണമെന്നറിയില്ല...ബ്ലോഗിനെ കുളിപ്പിച്ച് കുട്ടപ്പനാക്കി ഇരിക്കയാ ഫുള്‍ ടൈം പണി...ഒടുവില്‍ മനസ്സിലായി, ഇതു നമ്മള്‍ക്ക് പറ്റിയ പണിയല്ല മോനേ എന്ന്...പിന്നെ കഷ്ടപ്പെട്ടതല്ലേ, ഒരെണ്ണം ബാകി വച്ചിട്ട് ബാക്കി ബൂലോകത്തിലെ പാവങ്ങള്‍ക്ക് ദാനം ചെയ്തു.
പിന്നെ ബാക്കിയുള്ള ഒരെണ്ണത്തില്‍മസിലും പിടിച്ചിരുന്ന് ( വരട്ടു തത്വവാ‍ദി റോള്‍മോഡല്‍) ആത്മീയമെഴുതാന്‍ തുടങ്ങി...ആദ്യം ഒരു അഭിനന്ദനം വന്നു...ഞാന്‍ താഴോട്ടു നോകിയപ്പോ ഞാന്‍ ദാ നില്‍ക്കുന്ന്നു അങ്ങൌ ബൂലോകത്തിന്റെ മോളില്‍...
പിന്നെന്താ സംഭവിച്ചതെന്നു ചോദിച്ചാ, എനിക്കറിയില്ല മക്കളേ...ആരാണ്ടൊക്കെ വന്നു, എന്താണ്ടൊക്ക്കെ ചെയ്തു. മനോജ് ഗിന്നസ് പറയുന്നതു പോലെ കാലു കൊണ്ടാണോ, കയ്യു കൊണ്ടാണോ, ആആആ...
എന്തായാലും ബോധം വന്നപ്പോ എന്റെ നെറ്റിയില്‍ ഞാന്‍ അലങ്കരിച്ചു വച്ചിരുന്ന ലേബലൊട്ടിച്ച കിരീടം ( “ആത്മാന്വേഷി“) കാണ്മാനില്ല!!! പകരം ഒരു പ്ലാവിലത്തൊപ്പി വച്ചിട്ടുണ്ട്...എന്നാല്‍ പിന്നെ, നടുക്കഷ്ണം തന്നെ തിന്നേക്കാം...
അങ്ങനെ, പ്ലാവിലതൊപ്പിയും വരയന്‍ നിക്കറും ദിനേശ് ബീഡിയും ഒക്കെയാ‍യി ( മസിലും പിടിച്ച് )നിക്കുമ്പോഴാ ഒരാള്‍ ഒരു കത്തു കൊണ്ട് മുഖത്തെറിയുന്നത്...തുറന്നു നോക്കിയപ്പോളെന്താ, എന്നെ “വി. മൊ. “ എന്ന ഒരു വര്‍ക്ക്ഷോപ്പില്‍ പണിക്കു വിളിച്ചിരിക്കുന്നു( എന്തോ കണ്ടിട്ടാന്നാ, ഈ മൊട്ടെന്നു പറയുന്നവന്‍ അക്ഷരം വായിക്കാന്‍ അറിയില്ലെന്നു തോന്നുന്നു,അല്ലേല്‍ ഇതു പോലുള്ള കടുംകൈ ചെയ്യുമോ? ) ... “പ്ഫ, എന്റെ പട്ടി വരും“ എന്നു പറഞ്ഞ് ആ കത്തെടുത്തു ദൂരെയെറിഞ്ഞ് നോക്കിയിരുന്നു...രണ്ടു ദിവസമായിട്ടും ആരും വരുന്നില്ല, തല്ലു കൂടാന്‍..അങ്ങനെ ഉള്ളതെല്ലാം വാരിക്കെട്ടി ( മ.പി.- മസിലും പിടിച്ച് ) ചെന്നു...നോക്കിയപ്പോഴെന്താ, കുറേ കൊച്ചു പയ്യന്മാര്‍ നിന്നു എന്തൊക്കെയോ ചപ്പു ചവറു വാരി വിതറുന്നു...അവന്മാരെ കണ്ടാല്‍ തന്നെ ഓക്കാനം വരും...(ഞാന്‍ കൈലി മാറ്റിയിരുന്നു കേട്ടോ, ഇപ്പൊ സഫാരി സ്യൂട്ടും ട്രിപ്പിള്‍ ഫൈവും )...
കുറേനേരം മൂക്കും പൊത്തിപ്പിടിച്ച് നിന്നു (മ.പി. ) , എവന്മര്‍ കാട്ടുജാതിക്കാരാണോ എന്തോ , ഒരിമാതിരി വെടക്കു ഭാഷ...തള്ളെ, പിള്ളേ, അപ്പീ ,എന്തര് മുതലായ വരേണ്യ വര്‍ഗ്ഗ സംസ്കൃതമൊന്നും കേള്‍ക്കാനേ ഇല്ല...ആ മൊട്ടെന്നു പറയൂന്നവനെ ആണെങ്കില്‍ കാണാനുമില്ല, അല്ലേല്‍ രണ്ടു പറഞ്ഞ് പോകാമായിരുന്നു ( എങ്ങോട്ടു പോകാനെന്നുള്ള ചോദ്യം ചോദിക്കാന്‍ എനിക്കു മാത്രം അവകാശം!!)

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ശ്വാസം മുട്ടിയതിനാല്‍ മൂക്കൊന്നു തുറന്നു , എന്റെ ബ്ലോഗിലുണ്ടായിരുന്നത്ര ദുര്‍ഗന്ധമില്ല! കുറേശ്ശെ മണമുണ്ടോ??? അവിടെവിടെയോ ഒരപൂര്‍വ്വ റോസിനെയും കണ്ടു...എന്നാല്‍ ഒരു കൈ നോക്കാം എന്ന് കരുതി മുന്നോട്ടു നടന്നപ്പോള്‍ ദാണ്ടെ മുന്നിലൊരു പുഴ ... അതാണേലോ ഒരു നാറാണിപ്പുഴ....അതൊരു വിധം നീന്തിക്കടന്ന് ( നീന്തിയപ്പോ അവിടവിടെ കൊത്തു കിട്ടി കേട്ടോ ) അപ്പുറത്തു ചെന്ന് മുടിയൊക്കെ ഒന്നു ചീകി സുന്ദരനായി ( കാക്ക കുളിച്ചാല്‍...)... പിന്നെയും മ.പി. റോസിനു നേരെ നടന്നു... പെട്ടെന്നതാ ഒരു ശബ്ദം...( ബാക് ഗ്രൌണ്ട് മ്യൂസിക് ചേഞ്ച്) നോക്കിയപ്പോ എന്നേക്കാള്‍ മ്.പി. വച്ച് ഒരുത്തന്‍...തലയിലെ തോര്‍ത്തില്‍ ഒരു പേരും...( സ്ഥലത്തെ പ്രധാന തോന്ന്യാസി ) ഇനി ഇവനോടു മുട്ടണമല്ലോ എന്നു കരുതി സ്യൂട്ടിന്റെ കൈകള്‍ തെറുത്തു കേറ്റുമ്പോള്‍ പെട്ടെന്നതാ ഒരു കവിതെയുടെ ശീലുകള്‍...” കാപ്പേ...കാപ്പേ...കാപ്പിലൊരു ഷാപ്പേ...” , പെട്ടെന്ന് തോന്ന്യാസി അടുത്തു വന്നു ...ഞാന്‍ വീണ്ടും മ.പി. ...അവന്‍ എന്റെ കാതില്‍ മന്ത്രിച്ചു...“പാവം, നല്ലൊരു കവിയായിരുന്നു...നാട്ടുകാര്‍ .51 വച്ച് ദക്ഷിണ കൊടുത്തതാ, ആരുടേയോ ദക്ഷിണ തലക്കായിപ്പോയി..”...കഷ്ടം, എന്നിലെ ആത്മാന്വേഷി ഉണര്‍ന്നു...മനുഷ്യന്റെ അവസ്ഥയെ കുറിച്ച് എന്റെ ബ്ലോഗില്‍ പോയിരുന്ന് ഒരുഗ്രന്‍ ലേഖനം കാച്ചാം എന്നു കരുതി നോക്കുമ്പോള്‍‌...
അവിടെയതാ ഒരാള്‍ക്കൂട്ടം ... ഒന്നും ബാക്കി വച്ചിട്ടില്ലാ...അവന്മാരുടെ കയ്യില്‍ കത്തിയും കത്രികയും സര്‍ജീക്കല്‍ ബ്ലേഡും തീയും( ജ്യോതി ) ഒക്കെയുണ്ട്. ചെന്നാല്‍ വച്ചേക്കില്ല...എന്നാല്‍ പിന്നെ കുറച്ച് കാ‍ലം ഇവിടെ കിടന്നൊന്നു വിലസാം..( ഇവിടുന്നോടിക്കുന്നതു വരെ )...പിന്നെ അവിടുത്തെ ഓരോരുത്തന്റേയും അടുത്ത് ചെന്നു ( ഇപ്പോഴും മ.പി.) ... തോന്ന്യാസി കുറേ നാലുമണിപ്പൂവിനു വെള്ളമൊഴിക്കുന്നു...ആ പൂക്കള്‍ എന്നെ നോക്കി ചിരിക്കുന്നു...എന്നാല്‍ തോന്ന്യാസിയുടെ ചിരിക്കുന്ന, ചിരിപ്പിക്കുന്ന കണ്ണുകളില്‍ കണ്ട ഒരു മിഴിനീര്‍ തുള്ളിയില്‍ എന്റെ മസിലൂകള്‍ അയഞ്ഞു പോയി...അറിയാതെ ആ കണ്ണുനീര്‍ തുടക്കാന്‍ കയ്യുയര്‍‌ന്നെങ്കിലും അപ്പോഴേക്കും ആ തോന്ന്യാസി എങ്ങോ മറഞ്ഞിരുന്നു...
ഞാന്‍ ഈ ഗിര്‍ വനത്തില്‍ ഏകനായി അലച്ചില്‍ തുടങ്ങട്ടെ...

കൂടുതല്‍ അക്രമങ്ങള്‍ക്ക് കാത്തിരിക്കുക...