Sunday, July 20, 2008

ചത്തിച്ചു എന്നാല്‍ കൊന്നു

എന്റെ പെങ്ങളും രണ്ടു കുട്ടികളും ഗള്‍ഫില്‍ നിന്നും അവധിക്കു വന്നതാണ് .
മൂന്നര വയസ്സുള്ള ആസാദ്‌ ഞങ്ങള്ക്ക് വല്ലാതെ പ്രിയന്കരനായി തീര്ന്നു. അവന്റെ കുസ്രിതിയും വര്‍ത്തമാനവും മനസ്സിന് വല്ലാത്ത സുഖം നല്കി എന്ന് പറയാം. അവന്റെ ഓരോ സംശയങ്ങളും ചോദ്യങ്ങളും ഗള്‍ഫില്‍ നിന്നും വരുന്ന കുട്ടികളുടെ അവസ്ഥകള്‍ നമുക്കു ബോധ്യപ്പെടുത്തി തരുന്നു. നാടിന്റെ നിറവും മണവും ഏല്‍ക്കാത്ത ഈ കുട്ടികള്‍ നാളെ ഈ നാട്ടില്‍ എങ്ങിനെ ജീവിതത്തെ നേരിടും എന്ന് തോന്നി പോയി.
ആസാദ് അവന്റെ തറവാട്ടില്‍ വന്നത് വല്യുപ്പക്കും ഏറെ സന്തോഷമായി. അവനെയും കൂട്ടി
പറമ്പില്‍ ചുറ്റി നടന്നു. ആലയിലെ പശുക്കളെ കാണിച്ചു കൊടുത്തു . " ഇതു കാള "
ഇതു പോത്തിന്‍ കുട്ടി."
അങ്ങിനെ ആസാദ് പുതിയ കാഴ്ച്കളുടെ ആശച്ച്ചര്യത്തില്‍ കഴിയവേ ആണ് ഒരു സംഭവം
പറമ്പില്‍ തീറ്റ കൊത്തി തിന്നു നടക്കുന്ന തള്ള കോഴിയെയും കുഞ്ഞുങ്ങളെയും ആസാദ് നോക്കി .
കുറെ നേരം നോക്കി നിന്നു പിന്നെ പെട്ടെന്ന് അവന്‍ ഒരു കോഴി കുഞ്ഞിന്‍ കഴുത്തിനു പിടിച്ചു തൂക്ക്കിയെടുത്ത് . ഇതു കണ്ടുനിന്ന അവന്റെ അമ്മായി " വിട് മോനേ " എന്ന് പറഞ്ഞു ആസാദിന്റെ അടുത്ത്എത്തി . അപ്പോഴേക്കും കൊഴികുഞ്ഞിന്റെ ചലനം നിലച്ചിരുന്നു .
ആസാദ് വളരെ സന്തോഷത്തില്‍ ആയിരുന്നു.
" അമ്മായി ....ഞാന്‍ ഈ കോഴിയെ ചത്തിച്ചു ..."
അമ്മായി അന്തം വിട്ടു നിക്കുകയായിരുന്നു .
ചത്തു എന്നത് പോലെ ചത്തിച്ചു എന്ന് പറഞ്ഞാല്‍ ആസാദിനേ കുറ്റം പറയാമോ ??

Saturday, July 19, 2008

പ്ളസ്‌ ടു

പ്ളസ്‌ ടു

പീരിയഡ്‌ 1

"ഗുഡ്‌ മോാ..ര്‍.ര്‍.ണിംഗ്‌..സാാര്‍..ര്‍. ര്‍"
പകച്ചുപോയി,സക്കീര്‍ അലി...

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക്‌ ശേഷം,അധ്യാപക ജീവിതത്തിലെ രണ്ടാമധ്യായം തുടങ്ങുന്ന ആദ്യദിനം
അതൊരലര്‍ച്ചതന്നെയായിരുന്നു;
ആ കൂട്ട അലര്‍ച്ചയില്‍ മുങ്ങിപ്പോയി സക്കീര്‍ അലിസാറിണ്റ്റെ മാന്ന്യമായ 'സേം റ്റു യു'

"സാറിണ്റ്റെ പേരെന്താാ... "
"സാറിണ്റ്റെ വീടെവിടാ.. "
"എവിടാ 'പടി'ച്ചത്‌.. "
"........ "
"........ "

താന്‍ കോയമ്പേട്‌ മാര്‍ക്കറ്റിലോ അതൊ പ്ളസ്‌ ടു ക്ളാസില്‍ തന്നെയോ എന്ന്‌ അദ്ധേഹം സന്ദേഹിച്ചു

ഉത്തരം വേണ്ടാത്ത ചോദ്യങ്ങളുടെ ആര്‍പ്പുവിളികള്‍കൊണ്ട്‌ ക്ളാസ്‌മുറി ഒരു ചന്തയായി..
ചോദ്യങ്ങളെയ്യാത്തവര്‍ അട്ടഹസിച്ചു;കുമാരിമാര്‍ അമര്‍ത്തിച്ചിരിച്ചു....
പക്ഷെ... ;
സക്കീര്‍,മൌനം ഭജിച്ചു...
മരവിപ്പിക്കുന്ന മൌനം...
തീക്ഷ്ണമായ ദൃഷ്ടികള്‍ക്ക്‌ പിറകില്‍ പുച്ഛരസം!

സക്കീര്‍ അലിയുടെ നീണ്ടമൌനത്തിനു പിറകെ,ചുഴലിയകലുമ്പോലെ ശബ്ദങ്ങള്‍ അകന്നകന്നുപോയി...
ചുഴലികാറ്റ്‌ കൊണ്ടിട്ട കരിയിലകള്‍ പോലെ;പിന്നെ ചില അപശബ്ദങ്ങള്‍മാത്രമങ്ങിങ്ങു ബാക്കിയായി...

കരിയിലതുണ്ടുകളെ തല്‍ക്കാലം അവഗണിച്ചുകൊണ്ട്‌ സക്കീര്‍ അലി തുടങ്ങി
"എണ്റ്റെ പേര്‌ സക്കീര്‍ അലി,ബിരുദാനന്തരബിരുദം കഴിഞ്ഞ്‌ ഈ ഫീല്‍ഡില്‍ വന്നിട്ട്‌ വര്‍ഷങ്ങളാകുന്നു,വീട്‌ ഇവിടെ അടുത്തു തന്നെ.. "
അപശബ്ദങ്ങള്‍ മുറുകും മുമ്പെ,സക്കീര്‍ അവരുടെ എണ്ണം എടുത്തു.
പതിമൂന്ന്‌ പെണ്‍കുട്ടികള്‍;മുപ്പത്തിമ്മൂന്ന്‌ ആണ്‍കുട്ടികള്‍.

"സാറ്‌ ഇതിന്നുമുന്‍പ്‌ ഏതുസ്ക്കൂളിലായിരുന്നു... ?"
ചുമരില്‍ 'വാറൂസ്‌' എന്നെഴുതി 'ഏരൊ'ചെയ്തിരിക്കുന്ന,ബാക്ക്ബെഞ്ചിലെ 'ഏരൊ'പോയിണ്റ്റ്‌ ചെയ്തിരിക്കുന്ന പയ്യണ്റ്റേതാണ്‌ ശബ്ദം
"എന്താ നിണ്റ്റെ പേര്‌?"-സക്കീര്‍ ചോദിച്ചു.
"റിയാസ്‌.. "-ഇരുന്നിടത്തുനിന്ന്‌ എഴുന്നേല്‍ക്കാനുള്ള ഭാവം പോലും പ്രകടിപ്പിക്കാതെ അവന്‍,അലസമായി പറഞ്ഞു;വീണ്ടും അടുത്തിരിക്കുന്നവനുമായി സംസാരം തുടങ്ങി!
"എഴുനേല്‍ക്ക്‌!"-സക്കീറിണ്റ്റെ ശബ്ദം നാലുചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു
നിശ്ശബ്ദമായ ചുറ്റുപാടുകളെ നോക്കി അവന്‍ എഴുനേറ്റുനിന്നു;ആദ്യപരിഭ്രമത്തിണ്റ്റെ നിഴല്‍പ്പാടുകള്‍ അവണ്റ്റെ മുഖത്തുണ്ടായിരുന്നു

കുപ്പായത്തിണ്റ്റെ ഇത്തിരിക്കൈ തെറുത്ത്‌ കയറ്റിവെച്ച്‌,കറുത്ത്‌,മെലിഞ്ഞ ഒരു പയ്യന്‍!
"ഇങ്ങോട്ട്‌ വാ"-തണ്റ്റെ അടുത്തേക്ക്‌ സക്കീര്‍ അവനെ വിളിച്ചു
പരിഭ്രമത്തോടെ,ഇടയ്ക്കൊന്ന്‌ തിരിഞ്ഞ്‌ നോക്കി അവന്‍ വന്നു
അവണ്റ്റെ കണ്ണുകളിലേക്ക്‌ സൂക്ഷിച്ച്‌ നോക്കികൊണ്ട്‌,മൊത്തമൊന്ന്‌ വീക്ഷിച്ച്‌ സക്കീര്‍ അലി നിന്നു
ധൈര്യം ചോര്‍ന്നിട്ടില്ലെന്ന്‌ കാണിക്കാന്‍,സഹപാഠികളെ നോക്കി അവന്‍ ചിരിച്ചു;പക്ഷെ,മറുചിരികളുയരാത്തതുകൊണ്ട്‌ അവണ്റ്റെ ചിരി 'ഇളി'യായി മാറുന്നത്‌ സക്കീര്‍ വീക്ഷിച്ചു
പല്ലുകള്‍ മുഴുവന്‍ ചുവന്നിരിക്കുന്നു,
"ഗുട്ക്ക കഴിക്കാറുണ്ടല്ലെ!"
"അ..അത്‌.. "
ബീഡി വലിച്ച്‌ കറുത്തപാടുകള്‍ ചുണ്ടുകളില്‍ പ്രത്യേകമുണ്ടായിരുന്നു
"ബീഡി.. ?"
അവന്‍ തലകുനിച്ചു
കള്ളുകുടിയനും കൂടിയാണെന്ന്‌ വിശ്വസിക്കാതിരിക്കാന്‍ അവണ്റ്റെ ചൈതന്യം നഷ്ടമായ കണ്ണുകള്‍ സക്കീറിനെ അനുവദിച്ചില്ല

സക്കീര്‍ നടന്നു;കുട്ടികളുടെ പിന്നിലേക്ക്‌
കുട്ടികള്‍ക്കഭിമുഖമായി നില്‍ക്കാന്‍ അവനോട്‌ പറഞ്ഞു,എന്നിട്ട്‌ കുട്ടികളോട്‌ അവനെ വീക്ഷിക്കാന്‍ പറഞ്ഞു

ഏതാനും നിമിഷങ്ങള്‍...
വാടിയ ചേമ്പിന്‌തണ്ടുപോലേയായ അവന്‍,സ്വന്തം രൂപം ഉള്ളില്‍ക്കാണുമ്പോലെയായിരുന്നു അടുത്തനിമിഷങ്ങളില്‍..
ഷര്‍ട്ടിണ്റ്റെ കുടുക്കുകള്‍ ഇടുന്നു;'ഇന്‍'ചെയ്യുന്നു;തെറുപ്പ്‌ ഇറക്കിയിടുന്നു.....
'ഹീറോയിസത്തിലേക്കുള്ള വെമ്പലില്‍ മറന്നുപോയ,തന്നില്‍ അന്തര്‍ലീനമായ ബഹുമാനം,അച്ചടക്കം,മര്യാദ എന്നിവ അവനറിയാതെ പുറത്തുവന്നുകൊണ്ടിരുന്നു'
സക്കീര്‍ അവനെ തിരിച്ചുവിളിച്ചു
പീരീയഡ്‌ അവസാനിക്കാനുള്ള ബെല്ലടിക്കേട്ട്‌ നടാക്കാന്‍ തുടങ്ങിയ സക്കീര്‍ അലിക്ക്‌,കുട്ടികള്‍ നല്‍കിയ 'താങ്ക്സ്‌' വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞു

******************

പീരിയഡ്‌ 2

കുഞ്ഞാന്നാമ്മയ്ക്ക് തിരിച്ച് കിട്ടിയ വിശുദ്ധചന്തി

കടലിന്റെ ഇരമ്പലാണു ലാസറിനെ ഉണര്‍ത്താന്‍ തുടങ്ങിയത്. രാത്രിയിലെ കെട്ടിറങ്ങിയതിന്റെ ബോധത്തില്‍, രാവിലെ കണ്ണുതുറക്കാതെ കിടക്കപ്പായയില്‍ തപ്പിനോക്കിയപ്പോള്‍ അടുത്ത് കിടന്നിരുന്ന ഭാര്യ കുഞ്ഞാന്നാമ്മയെ ലാസര്‍ കണ്ടില്ല. എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോള്‍ ശരീരമാസകലം ഒരു വേദന..എങ്കിലും ഒരുവിധം എഴുന്നേറ്റ് വെളിയില്‍ വന്നു....വന്നപ്പോള്‍ കാണുന്നത് കുഞ്ഞാന്നാമ്മ മുറ്റമടിക്കുന്നതാണു....

എടിയേ....ഇതെന്നതാ നീ രാത്രി കാണിച്ചേ......മേലാകെ വേദനയാണല്ലോടീ...നിന്റെ പിടിയും വലിയും ഇത്തിരി കൂടുതലായിരുന്നു രാത്രി.............ഇത്തിരികൂടി....ഇത്തിരികൂടിയെന്ന് പറഞ്ഞു നീയെന്റെ ചന്തിക്ക് പിടിച്ച് വലിച്ചടിപ്പിച്ചപ്പോഴെ ഞാന്‍ കരുതിയതാണു"

"വെളിവില്ലാതെ വല്ലപ്പോഴുമല്ലെ എന്റെ അടിയിലോ, മുകളിലോ കിട്ടുന്നത്.........." ഉള്ളില്‍ ചിരിച്ചുകൊണ്ട് പുറമേ വരുത്തിയ കൃത്രിമഗൌരവവത്തില്‍ കുഞ്ഞാന്നാമ്മ....

"എന്തായാലും ഒരു സുഖമുണ്ടെടീ രാവിലെതന്നെ ഈ ദിവസത്തിനു.........നീ ആ മുറ്റമടി നിര്‍ത്തിയേച്ച് കേറിവാടി അകത്തേക്ക്"

"പോ.... മനുഷ്യാ രാവിലെ തന്നെ വീണ്ടും ........അടുക്കളയില്‍ അനത്തിവച്ചിരിക്കുന്ന കാപ്പി കൂടിച്ച് തൂറിയിട്ട് വാ".........

ആ സമയത്താണു ലാസര്‍ റോഡിലൂടെ പ്രഭാതനടത്തം കഴിഞ്ഞുവരുന്ന പള്ളിവികാരിയെ കണ്ടത്..... "ന്തേണ്ടടീ അച്ചന്‍ പോവുന്നു......ഞാനൊന്ന് പോയി ചോദിക്കട്ടെ...ഇക്കുറി ട്രോളിംഗ് നിരോധനത്തിനോ, കടല്‍ക്ഷോഭമുണ്ടാവുമ്പോഴോ വല്ല സഹായവും പള്ളിക്കാര്‍ ചെയ്യുന്നുണ്ടോന്ന്....ഇപ്പോള്‍ പണ്ടത്തെ പോലെയല്ലടി.... കൊടിപ്പിടിക്കാനും, ജാഥയ്കുമായി അല്‍മായരെയും പള്ളിക്കും പട്ടക്കാര്‍ക്കും ഇപ്പോള്‍ വളരെ ആവിശ്യമാടി..."

"എന്റെ മനുഷ്യാ കെടക്കപായിന്നെണീച്ചാണോ രാവിലെ അച്ചനെ കാണാന്‍ പോവുന്നത്".........

"എടി കുഞ്ഞാന്നാമ്മേ.............കര്‍ത്താവ് കൂടെവരാന്‍ പറഞ്ഞപ്പോള്‍ കോട്ടും സൂട്ടുമിട്ട് ഒരുങ്ങികെട്ടിയാണൊടി ശ്ലീഹേന്മാര്‍ കൂടെ പോയത്...അല്ലല്ലോ.......ഞാനൊക്കെ ശെമൊവോന്‍ പത്രോസിന്റെ കൂട്ടരാടീ"

ലാസര്‍ ഓടിച്ചെന്ന് അച്ചനോട് "ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ"......

സ്തുതിമടക്കി അച്ചന്‍ പറഞ്ഞു " ഇതെന്നതാടാ ലാസറേ........രാവിലെ കിടക്കാപായിന്നാണൊടാ എണീച്ച് വരുന്നത്.....അതും മൂക്കു മുട്ടെ കുടിച്ചിട്ടും"

"എന്റെ പോന്നച്ചോ......പത്ത് കല്പനകള്‍ ഒന്നും ഞാന്‍ തെറ്റിച്ചിട്ടില്ല........കള്ള് കുടിക്കുന്നത് 10 കല്‍പനയില്‍ വിലക്കിയിട്ടില്ലല്ലോ അച്ചോ, എനിക്കറിയാമച്ചോ അപ്പറത്തെ ശോശാമ്മയേയും, എന്റെ കുഞ്ഞാന്നാമ്മയേയും, ഇനി കുടിച്ചാലും ഞാന്‍ വന്ന് കിടന്നത് എന്റെ കുഞ്ഞന്നാമ്മയുടെ കൂടെയാച്ചോ..."

"എന്റെ ലാസറേ......എല്ലാത്തിനും അതിന്റെതായ ഓരോ ചിട്ടയുണ്ട്.......വാ എന്റെ കൂടെ വാ ഞാന്‍ നിന്നെ ചിട്ടയുള്ളവനാക്കാം."

"ശരിയച്ചോ......അച്ചനോടും എനിക്ക് ചിലത് ചോദിക്കാനുണ്ട്" എന്നിട്ട് വീട്ടിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു "എടീ കുഞ്ഞാന്നാമ്മേ.....ഞാ‍ന്‍ അച്ചന്റെകൂടെ പോവ്വാ....വേഗം വരാം"

അവര്‍ പോവുന്നതിന് മുമ്പേ.....അച്ചന്‍ ചോദിച്ചു "ലാസറെ നീ രാവിലെ തൂറിയോടാ"

"ഇല്ലച്ചോ......."

നീ കടല്‍ക്കരയില്‍ പോയല്ലേ രാവിലെ തൂറുന്നത്........നീ തൂറിയേച്ച് വാ.....ഞാന്‍ കാത്തിരിക്കാം. പക്ഷേ ഒരു കാര്യം.....നീ വയറ്റിലുള്ളത് മുഴുവന്‍ തൂറികളയരുത്"

"അതെന്താച്ചോ അങ്ങിനെ......"

"നീ എന്നെ ചോദ്യം ചെയ്യരുത്....അച്ചനെന്ന് പറയുന്നത് ദൈവത്തിന്റെ പ്രതിപുരുഷന്‍, അപ്പോള്‍ അച്ചനെ അനുസരിക്കുക എന്ന് പറയുന്നത്, ദൈവത്തെ അനുസരിക്കുന്നതിനു തുല്ല്യം."

അച്ചന്‍ പറഞ്ഞതും കേട്ട് ലാസര്‍ കടല്‍ക്കരയിലേക്ക് തൂറാന്‍ പോയി.....കടലിന്റെ അനന്തനീലിമയില്‍ ലയിച്ച് വീശാലമായി തൂറുന്ന സമയത്താണ് ലാസറിനു അച്ചന്‍ പറഞ്ഞ കാര്യം ഓര്‍മ്മ വന്നത്...അതോടെ തൂറല്‍ പാതിനിറുത്തി.....ചന്തിയും കഴുകി അച്ചനടുത്തേക്ക് വന്നു"

"നീ മുഴുവന്‍ തൂറിയോടാ ലാസറേ"......." ഇല്ലച്ചോ" ലാസര്‍ മറുപടി പറഞ്ഞു.

"എടാ ലാസറേ......നമ്മുടെ ഇടവകയില്‍ നിന്നെക്കാള്‍ ഒരു പടികൂടുതല്‍ സാമ്പത്തികസ്ഥിതിയാര്‍ക്കാടാ‍"

"ചേമ്മേലി കുര്യാക്കോസിനാണച്ചോ"

"എന്നാല്‍ നമ്മുക്കങ്ങോട്ട് പോവാം....."

ചേമ്മേലി കുര്യാക്കോസിന്റെ വീട്ടിലെത്തിയപ്പോള്‍, അച്ചന്‍ ആ വീട്ടിലേക്ക് കയറി, കുര്യാക്കോസിനോട് എന്തോ പറഞ്ഞു.........എന്നിട്ട് പുറത്ത് വന്നിട്ട് ലാസറിനൊട് പറഞ്ഞു...."ഈ ബാക്കി ഇവിടെയുള്ള കക്കുസില്‍ തൂറു......ഓര്‍ക്കുക ലാസറേ........മുഴുവന്‍ ഇവിടെ തൂറി തീര്‍ക്കരുത്...."

അങ്ങിനെ....ലാസറിനെക്കാള്‍ ഓരോ പടി ഉയര്‍ന്ന സാമ്പ്ത്തികസ്ഥിതി കൂടുതലുള്ള പല ആളുകളുടെ വീട്ടില്‍ കയറ്റി അച്ചന്‍ ലാസറിനെ കൊണ്ട് തൂറിച്ചു.......അവസാനം ലാസര്‍ പറഞ്ഞു....

"അച്ചോ ഇനി തീട്ടമില്ലച്ചോ......തൂറാനായി"......

എന്നാല്‍ വാ നമ്മുക്ക് പള്ളി അരമനയില്‍ പോവാം. അവര്‍ രണ്ടും നടന്ന് പള്ളിമേടയില്‍ എത്തി...എന്നിട്ട് അച്ചന്‍ പറഞ്ഞു......"ലാസറെ......എന്റെ റുമില്‍ ഒരു കക്കുസ്സുണ്ട്...അവിടെ പോയി തൂറിയിട്ട് വാ"

"അച്ചോ.......ഞാന്‍ മുന്‍പേ പറഞ്ഞില്ലേ.....ഇനി തീട്ടമില്ലച്ചോ വയറ്റില്‍ തൂറാനായി"

"നീ ഒന്നു പോയി നോക്ക്.....എന്റെ കക്കുസ്സ് കണ്ടാല്‍ നിനക്ക് അവിടെ നിന്നും എഴുന്നേല്‍ക്കാനെ തോന്നില്ല"

അച്ചന്‍ പറഞ്ഞത് കേട്ട് ലാസര്‍ അച്ചന്റെ റുമിലുള്ള കക്കുസ്സില്‍ തൂറാന്‍ പോയി......അവിടെ കയറിയപ്പോള്‍ ലാസറിനു മനസ്സിലായി..അച്ചന്‍ പറഞ്ഞത് ശരിതന്നെ.....ഇവിടെ തൂറാനിരുന്നാല്‍ എഴുന്നേല്‍ക്കാനെ തോന്നില്ല. ആ ഒരു ബോധത്തില്‍, നേരത്തെ കടല്‍ക്കരയില്‍ ലയിച്ചിരുന്നു തുറിയത് പോലെ ലാസര്‍ അച്ചന്റെ കക്കുസ്സില്‍ ലയിച്ചിരുന്നു. ഒരു വിത്യാസം മാത്രം...കടല്‍ക്കരയില്‍ വച്ച് തൂറാന്‍ തീട്ടമുണ്ടായിരുന്നു വയറ്റില്‍, ഇപ്പോള്‍ ഇവിടെ വച്ച് തൂറാന്‍ തീട്ടമില്ല വയറ്റില്‍.

ഒത്തിരിനേരം കഴിഞ്ഞിട്ടും ലാസര്‍ പുറത്ത് വരാതിരുന്നതിനാല്‍..അച്ചന്‍ വാതിലില്‍ തട്ടി വിളിച്ചു പറഞ്ഞു........"ലാസറേ നീ പുറത്ത് വരിക". അച്ചന്‍ വിളിച്ചത് കേട്ട് ലാസര്‍ പുറത്ത് വന്നു.

ലാസറെ നിനക്ക് ഇപ്പോള്‍ എന്തു തോന്നുന്നു......

എന്തു പറയാനാ അച്ചാ....നല്ല സുഖം, അച്ചനെന്നെ അത്രയും നടത്തി തൂറിക്കാതെ എല്ലാം ഇവിടെതന്നെ തീര്‍ത്താല്‍ മതിയായിരുന്നു....

മകനെ ലാസറെ ദൈവസന്നിധിയില്‍ വരുമ്പോള്‍ ഒഴിഞ്ഞ കയ്യാല്‍ വരണം.....അതുപോലെ അരമനയിലെ കക്കുസ്സില്‍ തൂറാന്‍ വരുമ്പോള്‍ ഒഴിഞ്ഞ വയറുമായി വരണം......അതറിയില്ലേ നിനക്ക്?"

ശരിക്കും അചഛനായവര്‍ക്ക്, അച്ചനെപോലെ ഇനി അച്ചനാവാന്‍ പറ്റുമോ അച്ചോ...? ലാസര്‍ നിഷ്കളങ്കമായി അച്ചനോട് ചോദിച്ചു.

അതിനു നീ ലാസറേ, ഇതാ എന്റെ ഈ ളോഹ ഊരി ധരിക്ക്, എന്നിട്ട് നീ ളൊഹയിലൂടെ ഈ ലോകമൊന്ന് നോക്കിക്കാണു...

അച്ചന്‍ പറഞ്ഞപോലെ, അച്ചന്റെ ളോഹ ഊരി ലാസര്‍ അണിഞ്ഞു.... എന്നിട്ട് ലാസര്‍ ജീവിതം നോക്കി കണ്ടു. എന്നിട്ട് അച്ചനോടായി പറഞ്ഞു "എന്റെ അച്ചോ ,അച്ചനൊക്കൊ എന്തു സുഖമാ.....അരിയുടെ വിലയറിയാതെ തൂറാം, വിദ്യാഭ്യാസത്തിന്റെ ചിലവറിയാതെ തൂറാം, ജീവിതത്തിന്റെ കഷ്ടപ്പാടറിയാതെ തൂറാം......ഹായ്.....ഹായ്........ഹായ്...എന്തു രസം. എന്റെ അച്ചോ........ഞാനീ ളോഹയിട്ട് അരമനയിലെ കക്കൂസില്‍ പോയി ഒന്നു തൂറട്ടെ".....

"ഇല്ല മകനേ...അതൊരിക്കലും സാധിക്കില്ല...അതിനു നിനക്ക് അവകാശമില്ല".....

പക്ഷേ ളോഹയിട്ട സുഖത്തില്‍.....അച്ചന്‍ പറഞ്ഞത് കേള്‍ക്കാതെ.......ലാസര്‍ അരമനയിലെ കക്കൂസിലേക്ക് കുതിച്ച് പാഞ്ഞു......എന്നിട്ട് അകത്ത് കയറി വാതിലടച്ചു......പിന്നെ ളോഹ പോക്കി ലാസര്‍ അവന്റെ ചന്തി ആ ക്ലോസറ്റില്‍ പതിയെ വച്ചു...........എന്നിട്ട് തൂറാന്‍ ശ്രമിച്ചു..പക്ഷേ ഒന്നും വന്നില്ല." ഈ സമയത്ത് അച്ചന്‍ നിലവിളിച്ചു കൊണ്ട് കക്കൂസിന്റെ വാതിലില്‍ മുട്ടി.....അച്ചന്റെ അലര്‍ച്ചയും ഉയര്‍ന്ന ശബ്ദവും കേട്ട് അരമനയിലെ മറ്റു അച്ചന്മാരും, ബിഷപ്പും വന്നു........ അവരോട് അച്ചന്‍ സംഭവിച്ചതെല്ലാം എല്ലാം വിശദമായി പറഞ്ഞുകൊടുത്തു......പിന്നിട് അവര്‍ ലാസര്‍ കക്കുസ്സില്‍ നിന്നും വരാന്‍ കാത്തിരുന്നു...

അങ്ങിനെ കൊതിതീരെ കക്കുസിലിരുന്ന് അവസാനം ലാസര്‍ പുറത്ത് വന്നു......ളോഹയിട്ട ലാസറിനോട് ബിഷപ്പ് ചോദിച്ചു...."ലാസറേ...നിന്റെ തൂറലിനെ പറ്റി ഒന്നു വിവരിച്ചേ?"

ലാസര്‍ പിതാവിനോടായി ഇപ്രകാരം പറഞ്ഞു.

പിതാവേ.........ഞാനാദ്യം കടല്‍ക്കരയിലെ വിശാലതയില്‍ തൂറി
പിന്നെ ചേമ്മേലി കുര്യാക്കോസിന്റെ ഓലമറച്ച കക്കുസ്സില്‍ തൂറി
പിന്നെ ഞാന്‍ പറമ്പില്‍ വക്കച്ചന്റെ പറമ്പിലെ കക്കുസില്‍ തൂറി
പിന്നെ ഞാന്‍ തൊടുകുഴി ഓനച്ചന്റെ വീട്ടിനകത്തെ കക്കുസ്സില്‍ തൂറി
പിന്നെ ഞാന്‍ പടുവേലി ഔസേപ്പിന്റെ വീട്ടിലെ യൂറോപ്യന്‍ കക്കുസ്സില്‍ തൂറി.
പിന്നെ അവസാനം അരമനയിലെ വിശുദ്ധ ചന്തികള്‍ ഇരിക്കുന്ന കക്കുസിലും തൂറി.

ഇതില്‍ നിന്നും നിനക്ക് എന്തു മനസ്സിലായി ലാസറെ......

"പിതാവേ......തൂറല്‍ മാത്രമേ സത്യമൊള്ളു......കക്കുസ്സെല്ലാം ആപേക്ഷികങ്ങളാണു"

ഉടനെ പിതാവ് "കണ്ടോ....കണ്ടോ....മുക്കുവന്റെ ഭാഷയില്‍ നിന്നും..........സമൂഹത്തിലെ ഉയര്‍ന്നവരുടെ തലത്തിലേക്ക് നിന്നെ സംഭാഷണം പരിപോഷിച്ചു വന്നത്.......നീ ഇത്തരത്തില്‍ ഉയര്‍ന്ന് ചിന്തിക്കാന്‍ കാരണമായത് നിന്റെ ചന്തി..അരമനയിലെ ക്ലോസറ്റില്‍ സ്പര്‍ശിച്ചതിനാലാണു.....അതിനാല്‍ ഇനി നിന്റെ ചന്തി വെറും ചന്തിയല്ല.....അതു വിശുദ്ധ ചന്തിയാണു"

പിന്നെ, അവിടെ കൂടി നിന്നവരെല്ലാം ലാസറിന്റെ വിശുദ്ധചന്തിയില്‍ തൊട്ട് വന്ദിച്ചു......

അവസാനം പിതാവ് പറഞ്ഞു........"ലാസറെ ഇനി നിന്റെ വിശുദ്ധചന്തി പാപപങ്കിലമാവതെ സൂക്ഷിക്കണം......അതു പോലെ കഴിയുന്നതും ഈ ലോകത്തിനു മുമ്പിലേക്ക് തുറന്നിരിക്കട്ടെ ലാസറിന്റെ വിശുദ്ധ ചന്തി"......

അങ്ങിനെ ലോകത്തിന് മുഴുവന്‍ തന്റെ വിശുദ്ധ ചന്തി കാണാനായി....ലാസര്‍ തന്റെ ഉടുമുണ്ട് ഊരിയെറിഞ്ഞു അരമനയില്‍ നിന്നും ലോകത്തിന്റെ പരുപരുപ്പിലേക്കിറങ്ങി.

ഈ ലോകത്തിനു സംഭാവനയായി കിട്ടിയ തന്റെ വിശുദ്ധചന്തിയുമായി വീട്ടിലേക്ക് ലാസര്‍ നടന്നു....

ലാസര്‍ തിരിച്ചു വീട്ടിലെക്ക് വരുമ്പോള്‍ കാണുന്നത്, കുളിച്ച് സുന്ദരിയായി നില്‍ക്കുന്ന കുഞ്ഞാന്നാമ്മയേയാണു...അതും മറ്റൊരു അങ്കത്തിനു തയ്യാറായി..... ലാസര്‍ വഴിയില്‍ നിന്നേ തുണിപറിച്ച് വരുന്നത് കണ്ട് കുഞ്ഞാന്നാമ്മ ഓടിചെന്നു.

"മകളെ കുഞ്ഞാനാമ്മേ......നിന്റെ പാപപങ്കിലമായ വിരലിനാല്‍ എന്റെ വിശുദ്ധചന്തി അശുദ്ധമാവാന്‍ പാടില്ല....എന്നില്‍ നിന്നും മാറി പോവൂ".

"എന്റെ ലാസറെട്ടാ.......രാവിലെ മുറ്റമടിക്കുന്ന സമയത്ത് വിളിച്ചപ്പൊള്‍ കേറിവരാത്തതിന്റെ കെറുവാണോ?..വാ കേറിവാ..........ഞാന്‍ സ്വര്‍ഗം കാണിച്ചു തരാം എന്റെ ലാസറേട്ടനു"

പക്ഷേ കുഞ്ഞാന്നാമ്മയുടെ കൈ തട്ടി മാറ്റി ലാസര്‍ മുന്‍പോട്ട് ഓടി......ഒപ്പം പുറകെ കുഞ്ഞാന്നാമ്മയും.....

ഓടിയൊടി തളര്‍ന്ന ലാസറിനെ കുഞ്ഞാനമ്മ അവസാനം വട്ടക്കെട്ടിട്ട് പിടിച്ചു, എന്നിട്ട് പറഞ്ഞു........"നിങ്ങള്‍ക്ക് ആരു വിശുദ്ധചന്തി ചാര്‍ത്തിതന്നാലും, ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്തരുത്..ഓര്‍മ്മയിരിക്കട്ടെ".

കുഞ്ഞാന്നാമ്മ ലാസറിനെ തൂക്കിയെടുത്ത് വീട്ടിലേക്ക് കൊണ്ടുപൊയി മുറിയില്‍ കയറി വാതിലടച്ചു, പിന്നീട് ലാസറിനെ വാരിപുണര്‍ന്ന് താഴെ വിരിച്ച പായയിലേക്ക് കുഞ്ഞാന്നാമ്മ മലര്‍ന്ന് കിടന്നു..... സാവധാനം ലാസര്‍ കുഞ്ഞാന്നാമ്മയിലേക്കും.

ഈ സമയത്തെല്ലാം......കുഞ്ഞാന്നാമ്മ ലാസറിന്റെ ചന്തിയിലെ വിശുദ്ധ തിരുവെഴുത്തുകള്‍ മായ്ക്കുന്ന തിരക്കിലായിരുന്നു..........
 ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------------
ബ്ലോഗ് : മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍

Sunday, July 13, 2008

മുഖമില്ലാതെ മുഖമ്മൂടി ധരിച്ചവര്‍

രാജാവ് അന്തപ്പുരത്തില്‍ നിന്നും ക്രീഢകള്‍ കഴിഞ്ഞിറങ്ങി........പുറത്ത് വന്നപ്പോള്‍ രാജകൊട്ടാരത്തിനു വെളിയില്‍ ആളുകള്‍ ബഹളമുണ്ടാക്കുന്നു.

“ആരവിടെ......നാട്ടില്‍ എന്താ പ്രശ്നം, അരി പ്രശ്നം, തുണിപ്രശ്നം??????????”

“അല്ല പ്രഭോ........നാട്ടില്‍ ‘ജീവ’പ്രശ്നമാണു”. ഒരു ഭടന്‍ പറഞ്ഞു

“ആവൂ ഞാന്‍ കരുതി....വേറേ വല്ല പ്രശ്നവുമായിരിക്കുമെന്നു......ആരവിടെ!!!!!! നാട്ടുപ്രമാണികളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ മന്ത്രിമാരെ വിളിക്കു?”

മന്ത്രി പുഗംവന്മാര്‍ സഭയില്‍ ഹാജറായി, ഒപ്പം ചില കളര്‍ മുഖംമൂടിയിട്ട നാട്ടുപ്രമാണിമാരും സദസ്സില്‍ എത്തി.......എല്ലാവരുടെ മുഖത്തും നല്ല തെളിച്ചം

രാജാവ്...”അപ്പോള്‍ കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ച പോലെ തന്നെയായി തീര്‍ന്നല്ലേ”

മന്ത്രിമാര്‍ കൂട്ടത്തോടെ.....”അതേ പ്രഭോ.....നമ്മളും, ഈ മുഖം മൂടികളും കൂടി നന്നായി ശ്രമിച്ചിട്ടാണ് കാര്യങ്ങള്‍ ഇത്രയും ആയത്, അതിനാല്‍ തിരുമനസ്സ് അവരുടെ കാര്യവും ഒന്നു പരിഗണിക്കണം”

അതിനെന്താ.......ഈ ബഹളങ്ങള്‍ക്കിടയില്‍ എല്ലാം നിങ്ങള്‍ സാധിച്ചുകൊള്ളു........പിന്നെ പൊതുജനങ്ങള്‍.... ഈ പ്രശ്നം കഴിയുമ്പോള്‍ അവര്‍ക്ക് നമ്മുക്കൊരു പുതിയ പീഢനത്തിന്റെ കഥ ടീവിയില്‍ കാണിച്ചു കൊടുക്കാം...ബാക്കി ടീവിക്കാര്‍ നോക്കിക്കൊള്ളും”

കുരിശിന്റെ മുഖമ്മൂടിയിട്ടയാള്‍.......”എന്നാ ഞങ്ങള്‍ ഈ തിരക്കില്‍ മെഡിക്കള്‍ കോളേജിലേയും, എഞ്ചി. കോളേജിലെയും ഫീസ് കൂട്ടട്ടേ”

രാജാവ് “കൂട്ടിക്കോ...2 ഇരട്ടികൂട്ടിക്കോ.......നമ്മുടെ ചോരക്കുട്ടികള്‍....ജീവ പ്രശ്നം പ്രതിരോധിക്കാന്‍ പോവുന്നതിനാല്‍...നിങ്ങള്‍ക്ക് പ്രശ്നമുണ്ടാവില്ല”

പച്ചമുഖം മൂടിയിട്ടയാള്‍ “ആകപ്പാടെ ഹലാക്കിന്റെ അവുലും കഞ്ഞിയായ ഞമ്മക്ക് കുത്തിമറിയാന്‍ ഒരു പ്രശ്നം തന്നീനു....... ഇരിക്കട്ടെ ഇന്റെ വക ഒരു കോയിവിരിയാണി”

കാവി മുഖം മൂടിയിട്ടയാള്‍ “ഈ തിരക്കില്‍ ഞങ്ങളോന്ന് “ഹര്‍ത്താലിക്കട്ടെ”, ആ ഒഴിവില്‍ നിങ്ങള്‍ കാര്യങ്ങള്‍ അടിയില്‍ കൂടി നടത്തൂ... ഇങ്ങനെയെ ഞങ്ങള്‍ക്ക് സഹായിക്കാന്‍ പറ്റു. ഈ സഹായം ഒരു ഫിക്സഡ് ഡിപ്പോസിറ്റായി കിടക്കട്ടെ. വേണ്ടപ്പോള്‍ ഞങ്ങള്‍ ചോദിച്ചുകൊള്ളാം....ഇപ്പോള്‍ സ്വാമികള്‍ക്കെതിരെയുള്ള സുധാകരവചനങ്ങള്‍ ഒന്ന് കുറയ്ക്കണം ”

ത്രിവര്‍ണ്ണക്കാര്‍ “ഞങ്ങളാകെ നാറിയിരിക്കുകയാണു..........ഞങ്ങളുടെ നാറ്റം......... ആ ജലപീരങ്കി ഉപയോഗിച്ച് ഒന്നു കഴുകിത്തരണം”

രാജാവ് “നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു......... എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം കാര്യവും നടത്തട്ടെ........ഈ തിരക്കില്‍“

വര്‍ണമുഖമ്മൂടിയിട്ടവര്‍ ഒന്നിച്ച് “ആര്‍ജവമില്ലാത്ത ഒരു പ്രതിപക്ഷവും, ചേതനയറ്റ മതനേതാക്കളും, പൌരബോധമില്ലാത്ത ഒരു ജനസമൂഹവും ഉള്ളപ്പോള്‍ നിങ്ങള്‍ ലക്ഷ്യബോധമില്ലാത്ത ഭരണാധികള്‍ക്ക് എന്തുമാവാമല്ലോ”.....
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------------‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌------------------
ബ്ലോഗ് : മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍

Saturday, July 12, 2008

ആ ഗോതമ്പ് ഉപ്പുമാവ് ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ????

ആ ഗ്രാമത്തില്‍ നിന്നും അന്നവര്‍ മൂന്ന് പേരും (അലവി, മധു, വര്‍ഗീസ്) ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നത്. അവരെയൊന്ന് ഇഴപിരിച്ചാല്‍ കിട്ടുക ഒരു പണക്കാരനായ ഒരു മേനോന്‍ കുട്ടിയും, ഇടത്തരക്കാരനായ ഒരു നസ്രാണി പയ്യനും, പിന്നെ ഒരു മുസ്ലിമായ കൂലിപണിക്കാരന്റെ മകനുമായിരുന്നു.
ഒരുമിച്ച് ചിരിച്ചും കളിച്ചുമാണു അവര്‍ പള്ളിക്കുടത്തിലേക്ക് പോയിരുന്നതെങ്കിലും, രാവിലെ പള്ളിക്കുടത്തിലെ പ്രാ‍ര്‍ത്ഥനയ്ക്ക് മുമ്പേ അവരെത്തിയിരുന്നു. രാവിലെ ബിന്ദുവും, സുനിലും, ഖദീജയും കൂടി പാടുന്ന “അഖിലാണ്ഢമണ്ഢലമണിയിച്ചോരുക്കി.....അതിനുള്ളിലാനന്ദ ദീപം കൊളുത്തി.........“ എന്ന പ്രാര്‍ത്ഥനക്ക് ശേഷമായിരുന്നു അവരുടെ പള്ളിക്കൂടത്തിലെ ഒരു ദിവസം ആരംഭിച്ചിരുന്നത്.
പിന്നെ ഉച്ചക്ക് സ്കൂളില്‍ നിന്നും കിട്ടുന്ന ഗോതമ്പ് ഉപ്പുമാവ് കൊതിയോടെ പങ്കിട്ടും അവര്‍ കഴിച്ചിരുന്നു..... വൈകുന്നേരമാവുമ്പോള്‍ കളിച്ച് ചിരിച്ച് വീണ്ടും വീടുകളിലേക്ക്.....
ഇന്ന് മധുവിന്റെ കുട്ടി പോവുന്നത് “വിശ്വഭാരതി പബ്ലിക്ക് സ്കൂളില്‍”
അലവിയുടെ കുട്ടി പഠിക്കുന്നത് “ദാറുല്‍ നജ്ജാത്ത് ഇസ്ലാമിക് സ്കൂളില്‍”
വര്‍ഗീസിന്റെ കുട്ടി പഠിക്കുന്നത് “സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍”
അങ്ങിനെ മധുരമനോഹരമായ ഒരു നാളെയ്ക്ക് വേണ്ടി അവര്‍ അവരുടെ കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നു........ പക്ഷേ ആ പിഞ്ചുമനസ്സുകളില്‍ വന്നു നിറയുന്നതോ... ദുഷ്ടമനുഷ്യര്‍ ചവച്ചു തുപ്പുന്ന മതത്തിന്റെ കാളകൂടവിഷം.
ഹേയ് “പിരാന്താ..അല്ലെങ്കില്‍ പിരാന്തി”!!!!!!!
ഈ വിഷം പരത്തുന്നതില്‍ എനിക്കും നിനക്കും പങ്കില്ലേ ????
‌‌‌‌‌----------------------------------------------------------

Sunday, July 6, 2008

ഗുരു

ഓര്‍മ്മയുടെ താക്കോലുകള്‍
-----------------

ഗുരു

"ആരാണ്‌ ഗുരു?"-മൊഹമ്മദ്‌ നവാസ്‌ ചോദിച്ചു.
"ഉഴുത്‌ മറിച്ച്‌ പാകമായ നിലത്ത്‌ പാകമായ വിത്ത്‌ വിതക്കുന്നവന്‍"-രാമേശ്വര്‍ ഉത്തരം നല്‍കിയത്‌ പക്ഷെ നവാസിന്‌ തൃപ്തി നല്‍കിയില്ല.

അവര്‍ അങ്ങിനെയായിരുന്നു.
കൊയ്തൊഴിഞ്ഞ പാടത്ത്‌,സായാഹ്ന സൂര്യണ്റ്റെ ശോണിമയിലൂടെ നക്ഷത്രങ്ങള്‍ സ്വപ്നങ്ങളുടെ മിഴിച്ചെപ്പ്‌ തുറക്കുന്നതെങ്ങിനെയെന്ന്‌ കാത്ത്‌ കിടക്കുമ്പോള്‍;ചിലപ്പോഴൊക്കെ ഇതുപോലെ,എവിടെ നിന്നൊക്കെയോ കേട്ട 'മഹാന്‍മാരുടെ ചൊല്ലുകള്‍' ഗഹനമായ നിശ്ശബ്ദതയെ കീറിമുറിച്ച്‌ ചിതറിവീഴും!

"മനസ്സിലായില്ല!"-തണ്റ്റെ ജിഞ്ജാസ നവാസ്‌ മറച്ചുവെച്ചില്ല.

സാഗരം പോലെ പരന്നുകിടക്കുന്ന അറിവുകള്‍ മുഴുവന്‍ ചികഞ്ഞ്‌ മറുപടിപറയാന്‍ ഒരുജന്‍മം പോരാ എന്നറിയാവുന്നതുകൊണ്ട്‌;'തങ്ങളില്‍ അമര്‍ന്നിരിക്കുന്ന അറിവുകളുടെ ശരിവെക്കല്‍'മാത്രമാണ്‌ വായനയും പഠനങ്ങളും അനുഭവങ്ങളും എന്ന അനിഷേധ്യമായ സത്യതില്‍ വിശ്വസിക്കുന്ന രാമേശ്വര്‍,തണ്റ്റെ യുക്തിക്കുചേര്‍ന്ന വിശദീകരണം നല്‍കാന്‍ തീരുമാനിച്ചു.വിവേകാനാന്ദസാഹിത്യസംഗ്രഹത്തില്‍ പ്രദിപത്തിയുണ്ടായിരുന്ന രാമേശ്വറിന്‌,തണ്റ്റെ യുക്തിയില്‍ തെളിഞ്ഞകാര്യങ്ങള്‍ പ്രകടിപ്പിക്കുന്നതിന്‌ യാതൊരുവിധ വിശ്വാസക്കുറവും അനുഭവപ്പെട്ടിരുന്നില്ല.

"ജീവിത സംഘര്‍ഷങ്ങളില്‍പെട്ടുഴറുന്ന ഒരുവന്ന്‌,രക്ഷനേടാന്‍,അവനനുയോജ്യമായ ഒരു മാര്‍ഗ്ഗം പറഞ്ഞുകൊടുക്കാന്‍ കഴിയുന്നവന്‍ ആരോ അവനാണ്‌ ഗുരു-എന്ന്‌ ലളിതമായി പറയാം"
"അപ്പോള്‍,നമ്മള്‍ക്ക്‌ അടിസ്ഥാന വിദ്യഭാസവും ബിരുദവും മറ്റും നേടാന്‍ സഹായിച്ച അധ്യാപകര്‍ ഗുരുക്കന്‍മാരല്ലെ?"-സ്വാഭാവികമായ ഒരു സംശയംതന്നെയാണ്‌ നവാസ്‌ ഉന്നയിച്ചത്‌
"നല്ലത്‌;അതുകൊണ്ടാണ്‌ 'പാകമായ നിലത്ത്‌' എന്ന്‌ ഞാന്‍ ഊന്നിപറഞ്ഞത്‌"-രാമേശ്വര്‍ തുടര്‍ന്നു
"നമ്മുടെ വിദ്യഭ്യാസ രീതി നിര്‍ബന്ധിതമാണ്‌;ആവശ്യമുള്ളതും ഇല്ലാത്തതും നാം പഠിക്കുന്നു;അവയില്‍ പലതും ജീവിതത്തില്‍ ഉപയോഗയോഗ്യമാകുന്നത്‌ വിരളം;പലതും നമുക്ക്‌ ആവശ്യമുള്ള സമയത്തല്ല നേടുന്നത്‌,അല്ലെങ്കില്‍ ആ അറിവുകള്‍ സ്വായത്തമാക്കാന്‍ നാം അന്ന്‌ പ്രാപ്ത്തരായിരുന്നില്ല എന്നതാണ്‌ ആ അറിവുകളുടെ ഉപയോഗശൂന്യതക്ക്‌ നിതാനം"-രാമേശ്വര്‍ ഇത്രകൂടി പറഞ്ഞു

"നമ്മുടെ അധ്യാപകരില്‍ ഗുരുക്കന്‍മരുണ്ടാവാം;പക്ഷെ അത്‌ ആപേക്ഷികമാണ്‌"

നിശ്ശബ്ദമായ ചിലനിമിഷങ്ങള്‍ക്കു ശേഷം നവാസ്‌ സംസാരിച്ചു.

"അപ്പോള്‍ ഗുരു ആരാണെന്ന്‌ സ്വയം കണ്ടുപിടിക്കേണ്ടതാണ്‌;മാത്രമല്ല,ഒരാളുടെ ജീവിതകാലം മുഴുവന്‍ പരിശോധിക്കേണ്ടതായും വരും"
"തീര്‍ച്ചയായും അതെ;നമ്മള്‍ നമ്മുടെ ജീവിതത്തെ ഗഹനമായി പരിശോധിക്കേണ്ടതുണ്ട്‌ പലതും അറിയാന്‍"-രാമേശ്വര്‍ നവാസിനോട്‌ യോജിച്ചുകൊണ്ട്‌ പറഞ്ഞു.
"രാമേശ്വറിണ്റ്റെ ഒര്‍മ്മയിലുള്ള ഗുരു ആരാണ്‌?"-നവാസ്‌ ചോദിച്ചു.
"ഡോ.ചന്ദ്രന്‍,പിന്നെ 'വിവേകാനന്ദ സാഹിത്യവും'"-രാമേശ്വര്‍ അത്‌ പറയാന്‍ ഒട്ടും സമയമെടുത്തില്ല.
"ആര്‌,നമ്മുടെ ഹോമിയോ ഡോക്ടര്‍ ചന്ദ്രേട്ടനോ?!"-നവാസ്‌ അല്‍പം അത്ഭുതംകലര്‍ന്ന സ്വരത്തോടെ ചോദിച്ചു
"അതെ,പക്ഷെ നിണ്റ്റെ ആകാംക്ഷ അടക്കാനുള്ള വിശദീകരണം ഞാന്‍ തരാം"-നവാസിണ്റ്റെ അത്ഭുതാവസ്ഥ മനസ്സിലാക്കിയ രാമേശ്വര്‍ പറഞ്ഞു
"പക്ഷെ,സര്‍വ്വകലാശാലാ ബിരുദവും ബിരുദാനന്തരബിരുദങ്ങളും കൈവശമുള്ള രാമേശ്വറിങ്ങനെ?!... "-രാമേശ്വര്‍ പറയുന്നത്‌ ഉള്‍ക്കൊള്ളാനാവാതെ,നവാസ്‌ അര്‍ദ്ധോക്തിയില്‍ നിറുത്തി
"നവാസ്‌,നീ പറയുന്നത്‌ ശരിയാണ്‌;ആദരണീയരും ബഹുമാന്യരും സ്നേഹസമ്പന്നരുമായ ഏറെ അധ്യാപകരെ എന്നെന്നുമോര്‍ക്കാനായി എനിക്കുണ്ട്‌;സര്‍വ്വകലാശാലാ ബിരുദം തന്നേയാണ്‌ ഇന്നെനിക്ക്‌ ഉപജീവനമാര്‍ഗ്ഗത്തിന്‌ തുണയായിരിക്കുന്നതും"-രാമേശ്വര്‍ ഒന്നുനിറുത്തി/ അല്‍പ്പസമയത്തെ മൌനത്തിനു ശേഷം രാമേശ്വര്‍ തുടര്‍ന്നു


"പക്ഷെ,എണ്റ്റെ ആല്‍ത്മവിശ്വാസപൂരിതമായാ ഈ നിലനില്‍പ്പിന്‌ ഞാന്‍ ചന്ദ്രേട്ടനോട്‌ കടപ്പെട്ടിരിക്കുന്നു"-രാമേശ്വര്‍ തണ്റ്റെ കഥ പറയാന്‍ തുടങ്ങി.

"നവാസ്‌,അന്ന്‌ പ്രണയപരാജയമ്മൂലം കര്‍മ്മവും ചിന്താശേഷിയും നഷ്ടപെട്ട്‌ ജീവച്ഛവമായി അലയുമ്പോള്‍,ഇടവഴിയില്‍ വെച്ച്‌ കണ്ട എന്നെ കൂട്ടികൊണ്ട്‌പോയി,ചുരുക്കം ചില വാക്കുകളിലൂടെ എനിക്ക്‌ തന്ന ഉപദേശങ്ങളും ധ്യാനത്തിണ്റ്റെ സൂത്രങ്ങളുമാണ്‌ ഞാന്‍ എന്താണ്‌ എന്ന്‌ എന്നെ ബോധ്യപെടുത്തിയത്‌;എനിക്ക്‌ ജീവിക്കാനുള്ള പ്രേരണതന്നത്‌"
രാമേശ്വര്‍ കൂട്ടിച്ചേര്‍ത്തു:
അദ്ദേഹം അന്ന്‌ പറഞ്ഞതിങ്ങനേയാണ്‌:
"പ്രണയം സത്യമാണെങ്കില്‍,എവിടെ പൂട്ടിയിട്ടാലും മനസ്സുരുകി കാത്തിരുന്നാല്‍ കമിതാക്കാളില്‍ ആര്‍ക്കും സ്ഥൈര്യമുള്ള ഹ്രുദയത്തോടെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല;ചങ്ങലകള്‍ പൊട്ടിച്ച്‌ ഭ്രാന്തമായി അവള്‍/അവന്‍ ഓടിവരും"

"അദ്ദേഹത്തിണ്റ്റെ ഉള്ളംകൈയ്യില്‍ എണ്റ്റെ കരം ചേര്‍ത്ത്‌ വെച്ച്‌ പറയുമ്പോള്‍,അതൊക്കെ സത്യമാകും എന്ന പ്രതീക്ഷയേക്കാള്‍ കൂടുതല്‍ എണ്റ്റെ മനസ്സിണ്റ്റെ ശക്തി തിരിച്ച്‌ കിട്ടുംവരെ ഊര്‍ജ്ജസ്വലനാക്കി നിറുത്തുക എന്നുള്ളതായിരുന്നു എന്ന്‌ പിന്നീടെനിക്ക്‌ മനസ്സിലായി;എന്തായാലും അദ്ദേഹം പറഞ്ഞുതന്ന ധ്യാനരീതി ഇന്നും ഞാന്‍ തുടരുന്നു"

നവാസിണ്റ്റെ സംശയം തീര്‍ന്നിരിക്കാമെന്ന്‌ രാമേശ്വര്‍ ചിന്തിച്ചു.ഏറെനേരം അവിടെ നിശ്ശബ്ദതമാത്രം തളംക്കെട്ടിനിന്നു.ഉത്തരധ്രുവത്തിലൊരു നക്ഷത്രം മിന്നിതിളങ്ങുന്നത്‌ രാമേശ്വര്‍ കണ്ടു.

"നവാസ്‌,നമ്മുടെ സ്വപ്നത്തിണ്റ്റെ ആദ്യതാരത്തിളക്കം ഞാന്‍ കാണുന്നു;നീ കാണുന്നുണ്ടോ?"
"ഊം.... ;അല്ല രാമേശ്വര്‍ ഡോക്ടര്‍ ഗുരുവായത്‌ എങ്ങിനെ എന്ന്‌ എനിക്ക്‌ മനസ്സിലായി;പക്ഷെ,ഒരു പുസ്തകം?"
"അത്‌ എണ്റ്റെ ഒരു വിശ്വാസമാണ്‌ നവാസ്‌"
"വിശ്വാസം?!"
"അതെ;കാരണം എണ്റ്റെ ബിരുദപഠനത്തിണ്റ്റെ ആദ്യവര്‍ഷത്തിലെപ്പോഴൊ ആണ്‌,കോഴിക്കോട്ടെ ഒരു 'ഫുട്‌ പാത്ത്‌'കച്ചവടക്കാരനില്‍ നിന്നും ആ പുസ്തകം വാങ്ങിയത്‌.അന്ന്‌ പുസ്തകത്തിണ്റ്റെ കനവും വിലക്കുറവും മാത്രമായിരുന്നു മനസ്സില്‍.വര്‍ഷങ്ങളോളം അതെണ്റ്റെ അലമാരിയിലിരുന്നു;വെറുതെ.പലതവണ വായിക്കാന്‍ ശ്രമിച്ചെങ്കിലും അത്‌ ഉള്‍ക്കൊള്ളാന്‍ എനിക്കായില്ല"-
രാമേശ്വര്‍ തണ്റ്റെ ഓര്‍മ്മകളേ നവാസിനു മനസ്സിലാകുന്നരീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു.

"ഏകാന്ത ഭീകരമായ രീതിയില്‍ എന്നെ പിടികൂടിയിരുന്ന വേളയില്‍,മറ്റൊന്നും കൂടെയില്ലാതിരുന്ന ദിവസങ്ങളിലാണ്‌ വിവേകാനന്ദ സാഹിത്യം വെറുതെ മറിച്ചു തുടങ്ങിയത്‌;വളരെ അരോചകമായിരുന്നു തുടക്കമെങ്കിലും,എപ്പൊഴൊ അതെണ്റ്റെ ഹൃദയത്തെ കീഴടക്കി;ഇന്ന്‌ എണ്റ്റെ ആത്മമിത്രമാണ്‌ ആ പുസ്ഥകം"
"നവാസ്‌,എണ്റ്റെ ആത്മ സംഘര്‍ഷങ്ങളില്‍ എനിക്കാശ്രയിക്കാന്‍ വിവേകാനന്ദസാഹിത്യസംഗ്രഹത്തോളം മറ്റൊന്നില്ല"-രാമേശ്വര്‍ നിര്‍ത്തി.

നവാസ്‌ നിശ്ശബ്ദനായിരുന്നു
ഒരുപക്ഷെ അവന്‍ തണ്റ്റെ ഗുരു ആരായിരുന്നു എന്ന്‌ ചിന്തിക്കയാവാം എന്ന്‌ രാമേശ്വര്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.
ആകാശം നക്ഷത്രങ്ങളാല്‍ നിറഞ്ഞു.അന്നത്തെ സ്വപ്നങ്ങള്‍ക്ക്‌ തെളിമക്കൂടുമെന്ന്‌ രാമേശ്വര്‍ വിജാരിച്ചു.

"കടലില്‍ ഉല്ലാസയാത്ര നടത്തുന്നവനോട്‌ മരത്തോണിയില്‍ കയറുന്നോ എന്ന്‌ ചോദിച്ചാല്‍ പുച്ഛരസത്തോടെ ചിരിക്കും;എന്നാല്‍ മുങ്ങിതാഴാന്‍ തുടങ്ങുന്നവോനോടാണെങ്കിലൊ,അവന്‍ ആര്‍ഥിയോടെ അള്ളിപ്പിടിക്കും,ശരിയ്യാണ്‌ മുങ്ങിത്താഴാന്‍ തുടങ്ങുന്നവന്‌ കച്ചിത്തുരുമ്പ്‌ നീട്ടുന്നവന്‍ തന്നെ യഥാര്‍ത്ഥ ഗുരു"-മൊഹമ്മദ്‌ നവാസ്‌ ആത്മഗതം പോലെ പറഞ്ഞു

"ഹ..ഹ..ഹ..ഹ.."-രാമേശ്വര്‍ പൊട്ടിച്ചിരിച്ചു.

Thursday, July 3, 2008

സെബുന്നിസ രാജകുമാരി ......


ഇവൾ സേബുന്നീസ – ഔറംഗസേബിന്റെ മകൾ. കരുത്തറ്റ രചനകൾ പലതും വെളിച്ചം കാണാതെ പോയി. കുറേ കാലം കാരാഗ്രഹത്തിലായിരുന്നു.
സൂഫി ചിന്തകൾ സേബുന്നീസയേയും സ്വാധീനിച്ചിരുന്നു.
അതു തന്റെ രചനകളിലും പ്രതിഫലിച്ചിരുന്നു. സുന്ദരിയായ സേബുന്നീസയെ പ്രണയിച്ചു പലരും മരണത്തിന്റെ വായിൽ അകപ്പെട്ടു. ജീവിത കാലം മുഴുവൻ അവിവാഹിതയായി കഴിയാനായിരുന്നു അവരുടെ വിധി. കലയിലും, ഭാഷയിലും,ഗോളശാസ്ത്രം എന്നിവയിലെല്ലാം സേബുന്നീസ അതിനിപുണയായിരുന്നു.“ ദീവാനെ മക്ഫി “ യാണു അവരുടെ
കവിതാ രചനയുടെ മികവുറ്റ ഉദാഹരണം. മക്ഫി എന്നാൽ മറച്ചു വെക്കപ്പെട്ടതു എന്നാണു . അന്ന് കാലം സ്ത്രീക്കു കലയിൽ മികവു പ്രകടിപ്പിക്കാൻ ഏറെ തടസ്തങൾ ഉണ്ടായിരുന്നു. പിന്നെ മതപരമായി നിഷേധങൾ പലതും.



Though I am Laila of Persian romance
my heart loves like ferocious Majnun
I want to go to the desert
but modesty is chains on my feet
A nightingale came to the flower garden
because she was my pupil
I am an expert in things of love
Even the moth is my disciple!”

ഗസലുകളിലൂടെ അവൾ പാടി. മറച്ചു വെച്ച വേദനകൾ. സാമൂഹ്യ പാരമ്പര്യങളോടുള്ള വിയോജിപ്പ്.