Thursday, February 28, 2008

കണക്കു പഠിത്തം

ഒരു പരീക്ഷണമാണ്‍, അഭിപ്രായം പറയണം.

കണക്കു പഠിത്തം
ആദ്യമൊക്കെ എളുപ്പമായിരുന്നു
ഒന്നും ഒന്നും രണ്ട്
രണ്ടും രണ്ടും നാല്
എന്നൊക്കെ കാണാതെ പഠിക്കാമായിരുന്നു
ചവക്കാതെ വിഴുങ്ങാന്‍
സമര്‍ത്ഥനായിരുന്നതിനാല്‍
പട്ടികകള്‍ പഠിച്ച്
മിടുക്കന്‍ കളിച്ചു
പിന്നെപ്പിന്നെ
വരയും കുരിശും
അല്ല
പ്ലസും മൈനസുമൊക്കെ-
-യെനിക്ക് കുരിശായി

ഇതൊക്കെ ക്ഷമിക്കാം
എങ്കിലും പത്തിലെ
പേപ്പറില്‍ ടീച്ചര്‍
വലിയ ഗുണനചിഹ്നം
വരച്ചത് ക്ഷമിക്കുന്നതെങ്ങനെ?

ആ ഗുണനചിഹ്നം
മുഴുവന്‍ തെറ്റായതിന്‍
വെട്ടിയതാണെന്ന്
വളരെ വൈകിയെനിക്ക്
മനസിലായി
-ലിജു മൂലയില്‍

Sunday, February 24, 2008

മറക്കുന്നു...

എന്റെ ഒരു കവിത. ദയവായി അഭിപ്രായം കമന്റ് വഴി അറിയിക്കുക.


മറക്കുന്നു...

മറക്കുന്നു ഞാനും നിങ്ങളും
മണ്ണിനെ മറക്കുന്നു
വിണ്ണിനെ മറക്കുന്നു
മാറ്റത്തിനായ്‌ മറക്കുന്നു

വാനില്‍ പാറിപ്പറക്കാനായ്‌
ഭാവിയെന്ന ഭൂതത്തിനായ്‌
പിച്ചവെച്ചതും കാലുറപ്പിച്ചതുമായ
മണ്ണിനെ മറക്കുന്നു

വാനോളമെത്തുമൊരു
ഫാക്ടറിക്കായ്‌
ജനനം മുതല്‍ അന്നം നിറച്ച
വൃക്ഷങ്ങളെ മറക്കുന്നു

അടിമകളാക്കിയ വെളുമ്പന്റെ
ആംഗലേയത്തിനായ്‌
മുലപ്പാല്‍പോലെ മാധുര്യമുള്ള
മാതൃഭാഷയെ മറക്കുന്നു

വാനോളമെത്താനായി,
വികസനത്തിനായ്‌
ഒപ്പമോടിത്തളര്‍ന്ന പാവം
മനുഷ്യരെ മറക്കുന്നു

മൊട്ടൊന്നും വിടരുന്നില്ല

അതെന്നാ ഈയിടെയായി മൊട്ടൊന്നും വിടരാത്തത്?