Wednesday, August 15, 2007

ശമ്പളം


ശമ്പളം
നാം അതിജീവിച്ച പ്രശ്നങ്ങള്‍ക്ക്‌ ഒരിക്കല്‍ക്കൂടി നമ്മെ തോല്‍പ്പിക്കാനാകരുത്‌;
അവയോട്‌ പറയുക;
"അയ്യൊ...എണ്റ്റെ പ്രിയ മിത്രങ്ങളെ,നിങ്ങള്‍ അല്‍പ്പംകൂടി കരുത്തോടെ തിരിച്ചു വരൂ;
ഞാനിവിടെതന്നെയുണ്ട്‌....നിങ്ങളേയും കാത്ത്‌..... "
* * * * *

"ചേട്ടന്‍ ,എല്ലാവരുടേയും ശമ്പളം കൂട്ടുന്നല്ലൊ!"

അന്നത്തെ പ്രഭാതവിശേഷങ്ങളില്‍ ,സെയിത്സ്‌ മാനേജര്‍ ,പ്രതാപ്‌ പറഞ്ഞ ആദ്യ വാര്‍ത്ത അതായിരുന്നു.

എണ്റ്റെ ഹ്രുദയത്തില്‍ ഒരു കൊള്ളിയാന്‍ മിന്നി!!
"ഊം.. "
അതിലപ്പുറം ഒരു ശബ്ദവും എന്നില്‍ നിന്നുണ്ടായില്ല!

ഹ്രുദയമിടിപ്പ്‌ വര്‍ധിക്കുന്നതോടൊപ്പം,നെഞ്ചില്‍ ശ്വാസം കെട്ടിനില്‍ക്കുന്ന പോലെ ഒരു വേദനയും തുടങ്ങിയിരുന്നു.ഒരു ഗ്ളാസ്‌ വെള്ളം കുടിക്കാന്‍ വേണ്ടി സ്റ്റോറിലേക്ക്‌ ഞാന്‍ നടന്നു.മനസ്സിലപ്പോള്‍ ,ഏതാനും മാസങ്ങള്‍ക്കുമുന്‍പ്‌ നടന്ന ശമ്പള വര്‍ദ്ധനവിണ്റ്റെ ചിത്രം തെളിയുന്നുണ്ടായിരുന്നു.

അന്ന്‌....
പതിവുപോലെ ഏഴാം തിയ്യതിതന്നെ,ചേട്ടന്‍-കമ്പനിയുടെ എം.ഡി.അറോറ-,
ഓഫീസിലെത്തി ശമ്പളബില്‍ തയ്യാറാക്കി കൊടുക്കാന്‍ എന്നോടാവശ്യപെട്ടു.
വര്‍ഷത്തിണ്റ്റെ തുടക്കമായിരുന്നു അത്‌.
അരമണിക്കൂറിനകം ശമ്പളബില്‍ ശരിയാക്കി എം.ഡി.യുടെ മേശമേല്‍ വെച്ചു;
എന്നാല്‍ , സീറ്റിലെത്തും മുന്‍പ്‌ അദ്ദേഹം എന്നെ വിളിച്ചു,എന്നിട്ട്‌ ഏതാനും മാറ്റങ്ങള്‍ വരുത്തി ശമ്പളബില്‍ തിരിച്ചു തന്ന്‌,അതനുസരിച്ച്‌ ശമ്പളബില്‍ തയ്യാറാക്കാനും വിതരണം ചെയ്യാനും പറഞ്ഞു.

എണ്റ്റെ സീറ്റിലെത്തി,ശമ്പളബില്‍ ഞാന്‍ നോക്കി-
ആദ്യം നോക്കിയത്‌ എണ്റ്റെ പേരിനു നേരെതന്നെയാണു...
പക്ഷെ....
എന്നെ വളരെയേറെ സങ്കടപെടുത്തുന്നതായിരുന്നു ആ ശമ്പള പരിഷ്കരണബില്‍ !

ആ പരിഷ്കരണത്തിനു സ്വീകരിച്ചിരുന്ന മാനദണ്ഡങ്ങള്‍ എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല.

അത്‌ ഇങ്ങനെ ആയിരുന്നു:

മുസ്ളിം തൊഴിലാളികള്‍ക്ക്‌ ശമ്പള വറ്‍ധനവില്ല!
ബോണസ്സില്‍ മറ്റുള്ളവരേക്കാള്‍ കുറവ്‌!
നിരക്ഷരനും സംസ്കാരം തൊട്ടുതെറിച്ചിട്ടില്ലാത്തവനുമായ ഡ്രൈവര്‍-കം-സ്റ്റോര്‍ കീപ്പര്‍ക്ക്‌-
(അയ്യാള്‍ കമ്പനി ഊടമയുടെ മുബൈയിലെ വസതിയിലെ ഡ്രൈവറായി അനേകകാലമായി ജോലി ചെയ്തുവരുന്നയാളണു,അതുകൊണ്ടുതന്നെ ഇവിടേ ശമ്പളത്തില്‍ മാത്രമെ അയാള്‍ക്ക്‌ കുറവുള്ളു, എം.ബി.എ ക്കാരനായ മാനേജറടക്കം അയാളെ ഭയപ്പെടുന്നു എന്നത്‌ പരസ്സ്യമായ രഹസ്യമാണു. )-
ശമ്പളവും ബോണസ്സും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ !
മറ്റു ഡ്രൈവര്‍മാര്‍ക്ക്‌ അക്കൌണ്ടണ്റ്റിനേക്കാള്‍ കൂടുതല്‍ ശമ്പളം!!!
മാനേജര്‍ക്ക്‌ നിലവില്‍ വാങ്ങുന്ന ശമ്പളത്തിണ്റ്റെ പകുതിയോളം വര്‍ധന!
(സ്വാഭാവികമായിരിക്കാം.. ?)

എനിക്ക്‌.....
സങ്കടം മത്രം....
ഞാന്‍ , ബോണസ്സും ശമ്പളവറ്‍ധനവും ഇല്ലാ എന്നതിലുപരി ഡ്രൈവര്‍മാരേക്കാള്‍ തഴ്ന്ന ശമ്പളം വാങ്ങുന്ന,
ഒരു പക്ഷെ,ആദ്യ കണക്കപിള്ളയായി തരംതാഴ്ത്തപെട്ടൂ!!?

വികാരം കൊള്ളണൊ സങ്കടപെടണൊ എന്നുപോലും അറിയാതെ,ഞാന്‍ തരിച്ചിരുന്നു....

തൊഴിലാളികള്‍ക്ക്‌ ശമ്പളം വിതരണം ചെയ്യുന്നത്‌ സന്തോഷമുള്ള കാര്യമാണു;അന്ന്‌ അവരുടെ ഉള്ളുതുറന്നുള്ള പുഞ്ചിരികാണാം.
പക്ഷെ,
പുതിയ ശമ്പളം വിതരണം ചെയ്യവേ,അവരുടെ പൂര്‍ണ്ണേന്ദു തുടിച്ചുനില്‍ക്കുന്ന മുഖം കണ്ടിട്ടും,എണ്റ്റെ ഉള്ളം പിടയുന്നത്‌ നിയന്ത്രിക്കാന്‍ എനിക്കായില്ല....
ശമ്പളം കൂട്ടിക്കിട്ടാതിരുന്നതിനേക്കാള്‍ വിഷമം തോന്നിയത്‌ അപമാനിതനായതിലാണു....
മറ്റുള്ളവരുടെ മുഖത്ത്‌ നോക്കാന്‍ എനിക്ക്‌ പ്രയാസം തോന്നി...
അവരുടെ മുന്നില്‍ ഞെളിഞ്ഞു നില്‍ക്കാന്‍ ,നിരത്തി വെക്കാന്‍ ഒരു ന്യായമില്ലാത്തവനായി ഞാന്‍ നിന്നു...

ഒരു സാധാരണ മനുഷ്യന്ന്‌,ഇത്തരം വികാരങ്ങളില്‍നിന്ന്‌ ഒളിച്ചോടാന്‍ കഴിയില്ല എന്നെനിക്കു മനസ്സിലായി.

എങ്കിലും ഒന്നു രണ്ടുമണിക്കൂറിനുള്ളില്‍ ,ആ നിരാശയുടെ അഗാതഗര്‍ത്തത്തില്‍നിന്നു കരകയറുവാനുള്ള ആശ്വാസബിന്ദുക്കള്‍ ഞാന്‍ കണ്ടെത്തി;
മറ്റൊന്നുമായിരുന്നില്ല അത്‌...
എനിക്ക്‌ തുല്ല്യരായി,കമ്പനിയിലെ സ്ഥിരം തൊഴിലാളി അല്ലെങ്കിലും സെക്രട്ടറിയും,വില്‍പനക്കാരി പെണ്ണും ഉണ്ടായിരുന്നു!!

സെക്രട്ടറി അടുത്ത മാസം തന്നെ ജോലി വിട്ടുപോയി.
അവരുടെ കൈകാലുകളില്‍ ബാധ്യതയുടെ ചങ്ങലകളുണ്ടായിരുന്നില്ല!

"ഇന്ന് പ്രഖ്യാപന മുണ്ടാകും.."
എണ്റ്റെ ഓര്‍മ്മകളെ തല്ലികെടുത്തികൊണ്ട്‌ പ്രതാപ്‌ വീണ്ടും പറഞ്ഞു...

ആഗ്രഹിച്ചിട്ട്‌ കാര്യമില്ലെന്നറിയാമായിരുന്നിട്ടും,ആ മായാവലയത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിയാതെ ഞാനിരുന്നു;വരാന്‍ പോകുന്ന നിമിഷങ്ങളുടെ ഭീകരത മനോമുകരത്തില്‍ കാളിയന്ര്‍ത്തം ചവിട്ടികൊണ്ടിരുന്നു.

ഒടുവില്‍ 'അയാള്‍ ' വന്നു.

തൊഴിലാളികള്‍ക്കിടയിലേക്ക്‌ തന്ത്രത്തിണ്റ്റെ ഇര കോര്‍ത്തെറിഞ്ഞ്‌,അവരുടെ അഭിപ്റായങ്ങളെല്ലാം നല്ലൊരു സുഹ്ര്‍ത്തിനെ പോലെ അടുത്തൂകൂടി മണത്തറിഞ്ഞ്‌ എം.ഡി.യുടെ മേശയിലെത്തിക്കുന്ന പ്രതാപുമായി അയാള്‍ ദീര്‍ഘനേരം ചര്‍ച്ചചെയ്തു.
ഇടയ്ക്ക്‌ എന്നോട്‌ എല്ലാവരുടേയും ശമ്പളവിശദാംശങ്ങള്‍ കൊടുക്കാന്‍ പറഞ്ഞു.

കഴിഞ്ഞ തവണത്തെ രണ്ടാംതരക്കാരന്‍ അഷറഫിനേയാണു,ഇത്തവണ അദ്യം വിളിച്ചത്‌...

അഞ്ചുപത്ത്‌ മിനിറ്റുനേരത്തെ വിശദീകരണങ്ങള്‍ ,താക്കീതുകള്‍ ,ഉപദേശങ്ങള്‍....
അടുത്തത്‌ അണ്റ്റോ....
അങ്ങിനെ ഒരോരുത്തരേയായി അയാള്‍ കാബിനിലേക്ക്‌ വിളിപ്പിച്ച്‌ പറഞ്ഞയക്കുന്നുണ്ടായിരുന്നു...

എണ്റ്റെ ഹ്രുദയത്തിണ്റ്റെ താളം മുറുകികൊണ്ടിരുന്നു....
പെരുമ്പറയുടെ ശബ്ദം കേള്‍ക്കുന്നത്‌ പുറത്തുനിന്നല്ല എന്നറിയുമ്പോഴും,ഞാന്‍ കണക്കുക്കൂട്ടുകയായിരുന്നു....

"എത്ര കൂട്ടുമായിരിക്കും.. ?"
“കഴിഞ്ഞ തവണ കൂട്ടാത്തതല്ലെ,അതുകൊണ്ട്‌ അതുംകൂടി വലിയ കുഴപ്പമില്ലാത്ത ഒരു തുകയുണ്ടായിരിക്കും... “
"അല്ലെങ്കില്‍ വിവരങ്ങള്‍ പറയണം.. "
ആ നിമിഷങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ കണ്ണുകള്‍ നനഞ്ഞു...
"അയാള്‍ക്ക്‌ കുറ്റബോധം തോന്നുന്നുണ്ടായിരിക്കും...കഴിഞ്ഞതവണത്തെ അവഗണനയെ കുറിച്ച്‌ വിശദീകരിക്കുമ്പോള്‍ ,തീര്‍ച്ചയായും ഞാന്‍ കരയുമായിരിക്കും... "
"ശ്ശെ..അത്രയൊന്നും ദുര്‍ബ്ബലനാകരുത്‌.."
ഞാന്‍ മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചു...

ഒടുവില്‍..
എണ്റ്റെ ഊഴം.....

എണ്റ്റെ കൈകാലുകള്‍ ആരോ കെട്ടിയിട്ടിരിക്കുന്നൊ... ?
ശരീരം വിറയ്ക്കുന്നോ.... ?
"ഈശ്വര...എണ്റ്റെ മനസ്സിനെ നിയന്ത്രിക്കാനാവുന്നില്ലല്ലൊ.. ?"

അതുവരേയും,
കേള്‍ക്കാമായിരുന്നിട്ടും,തൊട്ടപ്പുറത്തെ കാബിനിലെ സംസാരങ്ങള്‍ക്ക്‌ കാതുകൊടുക്കാതിരുന്ന ഞാന്‍ ,എണ്റ്റെ ഊഴം വന്നപ്പോള്‍ ,
അറിയാതെ കാതോര്‍ത്തിരുന്നുപോയി....
വീണ്ടും ഞാന്‍ ഈശ്വരനെ വിളിച്ചു....
"ഈശ്വര..എണ്റ്റെ ആത്മനിയന്ത്രണം എനിക്ക്‌ തിരിച്ചുതരൂ....
ഉച്ചത്തിലുള്ള ഹ്രുദയമിടിപ്പിനിടയില്‍ ,ഒരു പക്ഷെ,അദ്ദേഹത്തിണ്റ്റെ വിളി ഞാന്‍ കേള്‍ക്കാതെ പോയാലൊ.. ?"

നിമിഷങ്ങള്‍ കടന്നുപോയി....

തൊട്ടപ്പുറത്തെ സ്റ്റോറില്‍ ,ഉച്ചത്തിലുള്ള സംസാരവും പൊട്ടിച്ചിരികളും ഉയറ്‍ന്നു....
അവിടെ ആഹ്ളാദത്തിണ്റ്റെ വറ്‍ണോത്സവം നടക്കുകയായിരുന്നു...

ഞാന്‍ ,എന്നെ നഷ്ടമായ നിമിഷങ്ങളിലൂടെ അലഞ്ഞു...

ഒടുവില്‍....
എണ്റ്റെ ആകംക്ഷകള്‍ക്‌ വിരാമമിട്ടുകൊണ്ട്‌ ആ വിളി വന്നു...
"ജോസഫ്‌... "
"യെസ്‌ സാര്‍ "
ഞാന്‍ ചാടിയെഴുന്നേറ്റ്‌ എം.ഡി.യുടെ കാബിനിലേക്ക്‌ ഓടി.. !!
(ഓടുകതന്നെയായിരുന്നു!)
ആ തിരക്കിലും മറ്റുള്ളവരെ,അല്‍പം അഹന്തയോടെ നോക്കാന്‍ മറന്നില്ല.. !

................
.................

തിരിച്ചെണ്റ്റെ സീറ്റിലെത്തുമ്പോള്‍ ,
ശിരസ്സ്‌ ഒടിഞ്ഞു തൂങ്ങിയിരുന്നു.....

പുറത്ത്‌ ആകാക്ഷയോടെ കാത്തിരിക്കുന്നവരുടെ മുഖങ്ങള്‍ ഞാന്‍ കണ്ടില്ല....

അയാള്‍ തന്ന പുതിയ ജോലിയുമായി കമ്പ്യൂട്ടറിനുമുന്നില്‍ തളറ്‍ന്നിരിക്കുമ്പോള്‍ ,എല്ലാം മുന്‍ക്കൂട്ടി അറിയാമായിരുന്ന പ്രതാപ്‌ പുറംതിരിഞ്ഞിരിക്കുന്നത്‌,പക്ഷെ അപ്പോള്‍ എനിക്ക്‌ വലിയ ആശ്വസം നല്‍കി....
ഒരു ഭീകരമുഖം കാണാതെ കഴിഞ്ഞല്ലൊ....

കരിങ്കടലില്‍പെട്ട മുക്കുവണ്റ്റെ അവസ്ഥയിലായിരുന്നു ഞാനപ്പോള്‍....

മണിക്കൂറുകള്‍കൊണ്ട്‌ ഒതുങ്ങാത്തതായിരുന്നു ആ സങ്കടം...
കൂട്ടിന്ന് ആരെങ്കിലുമുണ്ടല്ലൊ എന്ന് സമാധാനിക്കാന്‍ വകയില്ലായിരുന്നു;
ഉണ്ടായിരുന്നാലും ,അതുകൊണ്ടൊന്നും ഒതുങ്ങുന്നതായിരുന്നില്ല,ഇത്‌...

അതുമായി ഞാന്‍ റൂമിലെത്തി.....
കുളിക്കാനും ഭക്ഷണംതയ്യാറാക്കാനും മറ്റും തോന്നിയില്ല.....
വെറുതെ,കട്ടിലില്‍ മലര്‍ന്നുകിടന്നു....
ആശ്വാസത്തിണ്റ്റെ മന്ത്രങ്ങളൊന്നും ഫലം തന്നില്ല...

യാമം എനിക്ക്‌ മാത്രം ഉറക്കം നിഷേധിച്ചുകൊണ്ട്‌ ഇഴഞ്ഞുനീങ്ങി....

ഒരു വര്‍ഷം മുമ്പ്‌,
നിയമപ്രകാരം കിട്ടാനുണ്ടായിരുന്ന ശമ്പളവര്‍ധനവ്‌ ഞാന്‍ ,ചോതിച്ചുതന്നെ വാങ്ങിയിരുന്നു എന്നതായിരുന്നു എണ്റ്റെ തെറ്റ്‌... !?

.............
.............
ആശ്വാസത്തിണ്റ്റെ അവസാന കച്ചിതുരുമ്പായി ഞാന്‍ ഇങ്ങനെ ചിന്തിച്ചു...
"കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ,പതിനാലുപേറ്‍ ജോലിക്ക്‌ ചേരുകയും അതേവേഗത്തില്‍ പിരിഞ്ഞുപോകുകയും ചെയ്ത ഒരു കമ്പനിയിലാണല്ലൊ ഞാന്‍ ജോലി ചെയ്യുന്നത്‌;ഇത്രയൊക്കെയല്ലെ ഞാന്‍ അനുഭവിച്ചിട്ടുള്ളു....
ഭേതം തന്നെ... "

അന്തമില്ലാത്ത ദു:ഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ആശ്വാസമേകാന്‍ കഴിവുള്ള പരമകാരുണ്ണ്യവാനായ ഈശ്വരന്‍.....
ഞാന്‍ , തകര്‍ന്ന ഹ്ര്‍ദയവും രക്തം തുളുമ്പുന്ന കണ്ണുകളുമടച്ച്‌ അവനെ വിളിച്ചു.....
എണ്റ്റെ സര്‍വ്വദു:ഖങ്ങളും ആ ത്ര്‍പ്പാദങ്ങളില്‍ അര്‍പ്പിച്ചു...

ജാലകത്തിണ്റ്റെ വിരിമാറ്റി തണുത്ത കാറ്റ്‌ മുറിയിലേക്കടിച്ചു;ഉറക്കമറ്റ കണ്‍പോളകളെ തഴുകിതലോടി അത്‌ കടന്നുപോയി....

കാറ്റും കോളുമകന്ന സാഗരം പോലെ ശാന്തമായ ഹ്ര്‍ദയത്തോടെ.....ഞാന്‍ ഉറങ്ങി....