Thursday, July 26, 2007

ആധുനിക യുഗത്തില്‍ ഗാന്ധിസത്തിന്റെ പ്രസക്തി

ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാദ്ധ്യത്തില്‍ അഖിലലോകപ്രശസ്തി നേടിയിട്ടുള്ള മഹാന്മാരില്‍ അഗ്രഗണ്യനാണല്ലൊ മഹാത്മാ ഗാന്ധി. അശോകനും ബുദ്ധനും ശങ്കരാചാര്യനും മറ്റും അഗ്നി പകര്‍ന്ന മണ്ണില്‍ ജ്വലിക്കുന്ന ശക്തിയായി തീര്‍ന്ന വ്യക്തിയാണു അദ്ധേഹം. തനെ ജീവിതകാലത്ത്‌ ഗാന്ധിജിക്ക്‌ നേരിടേണ്ടിവന്ന പലകാര്യങ്ങളേയുംകുറിച്ചുള്ള അദ്ധേഹത്തിന്റെ വിശ്വാസങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും കൂടി പൊതുവില്‍ കൊടുത്തിട്ടുള്ള പേരാണു ഗാന്ധിസം. ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെ സത്യത്തിന്റെയും അഹിംസയുടേയും ദിവ്യദീപ്തിയില്‍ വീക്ഷിക്കുകയും ആ പ്രകാശത്തിലൂടെ അവയെ വിലയിരുത്തുകയും ചെയ്തു എന്നതാണു ഗാന്ധിയന്‍ ചിന്താഗതിയുടെ വൈശിഷ്ട്യം. തന്റെ ആദര്‍ശങ്ങള്‍ സ്വജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കുക കൂടി ചെയ്തു എന്നതാണു ഗാന്ധിജിയുടെ ജീവിതത്തെ നിത്യനൂതനമാക്കുന്നത്‌.

ആധുനികയുഗത്തില്‍ ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയം ഏറെ ചര്‍ച്ചകള്‍ക്കു വഴി തെളിക്കുന്നു. അസ്വസ്ഥമായ ലോകാന്തരീക്ഷം ഈ ചര്‍ച്ചകള്‍ക്കു സാഹചര്യം ഒരുക്കുന്നു. ഗാന്ധിജിയുടെ സിദ്ധാന്തങ്ങളായ സത്യം, അഹിംസ, സുചീകരണം തുടങ്ങിയവയൊക്കെ ദിനങ്ങള്‍ കഴിയുംതോറും പ്രസക്തി ഏറിവരുന്നു

എനിക്കു തോന്നുന്നു ഈ സമയത്തു ഗുരുവായൂരില്‍ നടന്ന രണ്ടാം ഗുരുവായൂര്‍ സത്യാഗ്രഹം ഈ കണക്കില്‍പ്പെടുത്താമെന്നു. ഗാന്ധിജിയുടെ സിദ്ധാന്തങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒനാണു സത്യം. "എവിടെ സത്യമുണ്ടോ, അവിടെ യഥാര്‍ത്ഥജ്ഞാനം ഉണ്ട്‌' എന്നായിരുന്നു അദ്ധേഹത്തിന്റെ വിശ്വാസം. വാക്കിലും വിചാരത്തിലും കര്‍മ്മത്തിലുമെല്ലാം നാം സത്യസന്ധത പുലര്‍ത്തുന്നവരായിരിക്കണം. ഗാന്ധിജിയുടെ വീക്ഷണത്തില്‍ ഭയമുള്ളിടത്ത്‌ സത്യമുണ്ടായിരിക്കില്ല.

ഇന്നത്തെ കാലഘട്ടത്തില്‍ മിക്കവരും സത്യത്തിനു യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. ഏതു മേഖലകളിലും അസത്യത്തിന്റേയും അഴിമതിയുടേയും കടന്നാക്രമണം നമുക്കു കാണാന്‍ കഴിയും. രാജ്യത്തിന്റെ പുരോഗതിയ്ക്കായി പ്രവര്‍ത്തിക്കുകയാണെന്നു വാദിക്കുന്ന രാഷ്ട്രീയക്കാരുടെ സത്യത്തിന്റെ കപടമുഖം കൂടി അഴിഞ്ഞുവീഴുന്നത്‌ നിത്യകാഴ്ച്ചയായി തീര്‍ന്നിരിക്കുന്നു. ഇന്ത്യക്കും ലോകത്തിനൊട്ടാകെയും അപകടം വരുത്തുന്ന വിധത്തിലാണു സംഭവങ്ങളുടെ പോക്ക്‌. ഇവിടെയാണു ഗാന്ധിജിയുടെ സത്യം എന്ന ആദര്‍ശത്തിന്റെ പ്രസക്തി.

അഹിംസ എന്നാല്‍ ഹിംസിക്കാതിരിക്കുക എന്നാനല്ലൊ അര്‍ത്തം. കൊല്ലാതിരിക്കുക എന്ന അര്‍ത്ഥത്തില്‍ അഹിംസ ഒതുങ്ങുന്നില്ല. മറ്റുള്ളവരെ വാക്കുകള്‍ കൊണ്ടുപോലും വേദനിപ്പിക്കാതിരിക്കുക. എന്നാല്‍ ഇന്നത്തെ ലോകത്തില്‍ എന്താണു നടക്കുന്നത്‌? വിശ്വസമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തിവിടാന്‍ ആഗ്രഹിക്കുന്ന ലോകജനതയ്ക്കു മുന്‍പില്‍ വെല്ലുവിളികളായി തീവ്രവാദ പ്രവര്‍ത്തനങ്ങളും യുദ്ധങ്ങളും ഒക്കെ നിലനില്‍ക്കുന്നു. ദൈവത്തിന്റെ മഹത്തായ ശ്രിഷ്ടിയെന്ന് സ്വയം അവകാശപ്പെറ്റുന്ന മനുഷ്യര്‍ എന്തിനാണു ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നു മനസ്സിലാകുന്നില്ല. മറ്റുള്ളവരെ ആദരിക്കുവാനും മനസ്സിലാക്കുവാനും കഴിയുന്ന ഒരു മനസ്സുണ്ടെങ്കിലേ നമുക്കു ഇവയെ അകറ്റി നിര്‍ത്താനാവു. ' നിന്നെപ്പോലെ നിന്റെ അയല്‍ക്കാരെയും സ്നേഹിക്കുക' മറ്റുള്ളവര്‍ നിങ്ങളോടു എന്തു ചെയ്യണമെന്നു ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങളും ചെയ്യുക തുടങ്ങിയ ക്രിസ്തുവചനങ്ങള്‍ നിങ്ങള്‍ ഒന്നോര്‍ത്തു നോക്കു.

സത്യത്തിന്റേയും അഹിംസയുടേയും സത്യാഗ്രഹത്തിന്റേയും പാതയിലൂടെ സഞ്ചരിച്ചു സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ കരങ്ങളില്‍ നിന്ന് ഭാരതസ്വാതന്ത്ര്യം നേടിയെടുത്ത ഗാന്ധിജിയുടെ പാത നമുക്കു പിന്തുടരാം. ഗാന്ധിജി വിനയത്തിനു വലിയ പ്രാധാന്യം നല്‍കിയിരുന്നു. നാം ചവുട്ടി നടക്കുന്ന മണല്‍ത്തരികളേക്കാള്‍ വിനീതരാകണം നാമെന്നു അദ്ധേഹം പറഞ്ഞിട്ടുണ്ട്‌. ഈ ഗുണത്തിന്റെ അഭാവം ഇന്നത്തെ ലോകത്തില്‍ നിഴലിക്കുന്നുണ്ടെന്നു ഞാന്‍ ഇവിടെ എഴുതാതെ തന്നെ നിങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ സാധിക്കും. വിനയമില്ലാത്ത ഒരു തലമുറയാണു വളര്‍ന്നു വരുന്നത്‌. ലോകത്തിനാകെ ഇതു ആപത്താണു എന്ന് നാം ഓര്‍ക്കുന്നത്‌ നല്ലതായിരിക്കും

ഗാന്ധിജി നമുക്കായി തന്ന മറ്റൊരു ഗുണമാണു ശുചീകരണം. തന്റെ ചുറ്റുപാടുകളിലും കുന്നുകൂടിക്കിടക്കുന്ന ചപ്പു ചവറുകള്‍ക്കും മറ്റും നേരെ കണ്ണടക്കാനാണു മിക്കവര്‍ക്കും താത്പര്യം. ഇവ അനേകം രോഗങ്ങളെ വിളിച്ചു വരുത്തുന്നു. ഇവിടെ ഗാന്ധിജി നമുക്കു മാത്രുകയാകുന്നു. ഇപ്പോള്‍ കേരളത്തില്‍ പടര്‍ന്നു പിടിച്ചിറിക്കുന്ന ചിക്കുന്‍ഗുനിയാ പോലുള്ള പനികള്‍ കൊതുകു വരുത്തുന്നതാണെന്നാണല്ലൊ പറയുന്നത്‌. നാം തന്നെ നമ്മുടെ ചുറ്റുപാടുകളും മറ്റും സമയാസമയങ്ങളില്‍ വൃത്തിയായി സൂക്ഷിച്ചാല്‍ ഈ വിധ കാര്യങ്ങള്‍ ഒക്കെ നമുക്കു തന്നെ നിയന്ത്രണവിധേയമാക്കാം. അല്ലാതെ ഇതു മുഴുവനും സര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ലല്ലൊ. ഇവിടെ ഗാന്ധിജി നമുക്കു മാത്രുകയാകുന്നു.

വിധ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ധേഹത്തിന്റെ അഭിപ്രായങ്ങള്‍ ശ്രദ്ധേയമാണു. ശാരീരികവും മാനസികവും ആത്മീയവുമായ ഉത്തമാംശങ്ങളുടെ ആവിഷ്കാരമാണു വിധ്യാഭ്യാസം എന്നതുകൊണ്ട്‌ ഗാന്ധിജി ഉദ്ധേശിക്കുന്നത്‌. എന്നാല്‍ കേവലം ജോലിസമ്പാദനം മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഇന്നത്തെ വിദ്യാഭ്യാസ രീതിയെ എങ്ങനെയാണു ന്യായീകരിക്കാനാവുക.? തൊഴിലധിഷ്ടിത വിധ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും ഗാന്ധിജി എടുത്തു പറഞ്ഞിട്ടുണ്ട്‌. രാജ്യം ഭരിക്കുന്ന ഗവണ്‍മന്റ്‌ ജനങ്ങള്‍ക്കുവേണ്ടിയുള്ളതായിരിക്കണം. എന്നാല്‍ ജനങ്ങളുടെ വോട്ടും വാങ്ങി അധികാരകസേരകള്‍ പങ്കിടാന്‍ മത്സരിക്കുന്ന ഇന്നത്തെ ജനപ്രതിനിധികള്‍ ഈ അഭിപ്രായത്തോടു നീതി പുലര്‍ത്തുന്നതായി തോന്നുന്നില്ല.

ഇന്ത്യയുടെ ആത്മാവു സ്ഥിതി ചെയ്യുന്നത്‌ ഗ്രാമങ്ങളിലാണെന്നാണു ഗാന്ധിജി പറഞ്ഞിട്ടുള്ളത്‌. ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിലൂടെ മാത്രമേ റാജ്യത്തെ പുരോഗതിയിലേക്കു നയിക്കുവാന്‍ സാധിക്കുകയുള്ളു എന്നു അദ്ധേഹം കരുതിയിരുന്നു. എന്നാല്‍ ഇന്നിവിടെ നടക്കുന്ന അഴിമതിയും ജനവിരുദ്ധനടപടികളും എങ്ങനെയാണു നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുക.

എന്നെ സംബന്ധിച്ചിടത്തോലം മദ്യപാനപ്രശ്നം വളര്‍ന്നുവരുന്ന ഒരു സമൂഹം നേരിടുന്ന കാര്യമാണു, അവസരം കിട്ടുമ്പോള്‍ അതിനെ തടയാന്‍ വേണ്ടതു ചെയ്യാന്‍ ഗവണ്‍മന്റ്‌ നിര്‍ബന്ധിതരാണു. എന്നു ഗാന്ധിജി ഒരിക്കല്‍ എഴുതിയിട്ടുണ്ട്‌. ഇന്നു മദ്യപാനം വരുത്തിവെയ്ക്കുന്ന ദുരന്ത ഫലങ്ങളെ ക്കുറിച്ച്‌ നാം ബോധവാന്മാരാണു. ഇന്നു സമൂഹത്തില്‍ നിരവധി പ്രശ്നങ്ങള്‍ക്കു മദ്യപാനം കാരണമായിത്തീരുന്നു. ഈ കൊടിയ തിന്മയെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


നമ്മുടെ ഭാവി സം-സ്കാരം എങ്ങനെയായിരിക്കനം എന്നതിനെക്കുറിച്ചും ഗാന്ധിജിക്ക്‌ വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. ലോകത്തിലുള്ള എല്ലാ രാഷ്ട്രങ്ങളും തങ്ങളുടെ നന്മകള്‍ പരസ്പരം വിനിമയം ചെയ്യണം എന്നാണു അദ്ധേഹം പറഞ്ഞിട്ടുള്ളത്‌. വിദ്വേഷവും കലഹങ്ങളും സംഘട്ടനങ്ങളും ഇല്ലാത്ത ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ഭാവിയെയാണു അദ്ധേഹം സ്വപ്നം കണ്ടിരുന്നത്‌.

ഗാന്ധിസം ഇവിടെ അവസാനിക്കുന്നില്ല. 'എന്റെ ജീവിതമാണു എന്റെ സന്ദേശം' എന്നു പ്രഖ്യാപിച്ച ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്‌.

ചുരുക്കത്തില്‍, ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കു പ്രസക്തി ഏറിവരുന്നു. സമാധാനത്തിന്റെ സന്ദേശത്തിനായി ലോകം ഇന്നും ഭാരതത്തെ ഉറ്റു നോക്കുന്നു. ആയുധങ്ങളും ചോരചീന്തലുമില്ലാത്ത സത്യത്തിന്റേയും ധര്‍മ്മത്തിന്റേയും അഹിംസയുടേയും സത്യാഗ്രഹത്തിന്റേയും പാതയിലൂടെ ഒരു മഹാസാമ്രാജ്യത്തെ കീഴടക്കാം എന്ന് നമുക്കു കാട്ടിതന്ന ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ നമുക്കു പിന്തുടരാം, ഒരു നവലോകം കെട്ടിപ്പടുക്കുവാനായ്‌..............

Thursday, July 19, 2007

മലയാളം ബ്ലോഗേഴ്സിനിതാ SMS ഗ്രൂപ്പും Options

NOTE: PUBLISHED ONLY FOR INFORMATION OF BLOGGERS

ഗൂഗിളിലും യാഹുവിലും ഒക്കെ ഗ്രൂപ്പുകളുണ്ടാക്കി അതില്‍ ജോയിന്‍ ചെയ്താണല്ലോ ഇത്രയും നാളും ലോകത്തിലെ മലയാള ബ്ലോഗേഴ്സെല്ലാവരും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നത്. ബാംഗ്ലൂര്‍ബ്ലോഗേഴ്സ് , ഹൈദരബാദലു വിശേഷഗളു ഒക്കെ ആ ഇനത്തില്‍പ്പെട്ടവയാണ്.

എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്കു വെറും മൂന്നു രൂപാ ചെലവില്‍ ഇന്ത്യയിലെ എല്ലാ മലയാളബ്ലോഗേഴ്സുമായും ആശയവിനിമയം നടത്താം.

അതെങ്ങനെയെന്നല്ലേ ?ഓരോ സ്റ്റെപ്പായി ഞാന്‍ പറയാം. ആദ്യമായി മൊബൈല്‍ ഫോണ്‍ ഒന്നു കയ്യിലെടുത്തു പിടിച്ചോളൂ. ( ബാലന്‍സ് ഉണ്ടായിരിക്കണേ )

Step 1: മുഴുവന്‍ ക്യാപ്പിറ്റല്‍ ലെറ്ററില്‍ ഇതുപോലെ എസ് എം എസ് ചെയ്യുക. REG to 9845398453
ഇപ്പോള്‍ നിങ്ങള്‍ക്കു ഒരു മെസ്സേജ് ലഭിക്കും. അതില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന പാസ് വേര്‍ഡ് ഉപയോഗിച്ച് ഈ സൈറ്റില്‍ കയറി (മൈ ടുഡേ എന്ന സൈറ്റില്‍ നിന്നാണു നമുക്കു ഈ സേവനം ഉപയോഗിക്കുവാന്‍ സാധിക്കുന്നത്. ) രജിസ്റ്റര്‍ ചെയ്യുക.
http://www.mytoday.com/

Step 2:
രജിസ്റ്റര്‍ ചെയ്തതിനു ശേഷം START MALBLOGGERS എന്നു 757585 നമ്പറിലേക്കു എസ് എം എസ് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്കു ഇതുപോലെ ഒരു എസ് എം എസ് ലഭിക്കും.

Welcome to MALBLOGGERS. To publish, sms PUB MALBLOGGERS message to 757585. To stop receiving updates, sms STOP MALBLOGGERS to 757585.

Step 3: ഇപ്പോള്‍ നിങ്ങള്‍ മല്‍ബ്ലോഗേഴ്സ് മോബില്‍ അംഗമായി ക്കഴിഞ്ഞു.
For More Details: http://pub.mytoday.com/help/index.php

Step 4: ഉപയോഗം: നിങ്ങള്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തതു പോലെ പലരും ഈ മോബില്‍ രജിസ്റ്റര്‍ ചെയ്തു കാണുമല്ലോ. ആ രജിസ്റ്റര്‍ ചെയ്തവരാരെങ്കിലും ഈ മോബിലേക്കു മെസ്സേജ് അയച്ചാല്‍ ആ മെസേജ് ഈ മോബില്‍ ജോയിന്‍ ചെയ്ത എല്ലാവര്‍ക്കും അപ്പോള്‍ തന്നെ ലഭിക്കും.

Step 5: എങ്ങനെയാണു ഞാന്‍ മോബിലേക്കു മെസേജ് അയക്കുക ?

PUB MALBLOGGERS Hi We r decided to meet 2morrow. എന്ന ഫോര്‍മാറ്റില്‍ 757585 ലേക്കു എസ് എം എസ് അയച്ചാല്‍ മതിയാകും. ആര്‍ക്കെങ്കിലും ഈ മെസേജിനു മറുപടി അയക്കണമെങ്കില്‍ ഇതേ ഫോര്‍മാറ്റില്‍ തന്നെ 757585 ലേക്കു എസ് എം എസ് അയച്ചാല്‍ മതിയാകും. ഓര്‍ക്കുക PUB MALBLOGGERS എന്നതാണു മല്‍ബ്ലോഗേഴ്സിനെ സൂചിപ്പിക്കുന്നത്.

757585 ലേക്കു നിങ്ങള്‍ അയക്കുന്ന ഓരോ മെസേജിനും 3 രൂപാ നിരക്കായിരിക്കും. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാനായി അയക്കുന്ന മെസേജിനു ലോക്കല്‍ മെസേജിന്റെ പൈസയേ പോവുകയുള്ളു.

എന്തിനിനി സംശയിക്കണം.
ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യൂ...
മൊബൈല്‍ ഗ്രൂപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറൂ. വെറും മൂന്നു രൂപായ്ക്കു പല ആളുകള്‍ക്കു മെസേജ് അയക്കുക എന്നത് ഒരു നല്ല കാര്യമല്ലേ?
താങ്ക്സ് മൈ ടുഡേ !!!!!!!

For More Details Contact MALBLOGGERS mob Owner: 09986489760

Monday, July 2, 2007

അമ്പലപ്പുഴ ആലപ്പുഴ വരാപ്പുഴ വഴി മലമ്പുഴ...

കൊല്ലം ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റിലെത്തിയ നമ്പൂരി കേട്ടത്‌ ഇതായിരുന്നു....

"അമ്പലപ്പുഴ ആലപ്പുഴ വരാപ്പുഴ വഴി മലമ്പുഴയിലേക്ക്‌ പോകുന്ന ടി - 419 ആം നമ്പര്‍ ബസ്‌ പുറപ്പെടുന്നു "

'വെറുതെയല്ല കൊല്ലം കണ്ടവന്‌ ഇല്ലം വേണ്ടാന്ന് പറയുന്നത്‌....ഇക്കണ്ട പുഴയിലൂടെയെല്ലാം ബസ്‌ പോയാല്‍ പിന്നെ എങ്ങനെ ഇല്ലം കാണാനാ..?' നമ്പൂരി ആത്മഗതം ചെയ്തു.