Saturday, March 31, 2007

ormakaluday rajakumaranu


ഓര്‍മകളുടെ രാജകുമാരനു...

ഓര്‍മയുടെ വാതിലുകള്‍ എല്ലാം
തുറന്നു എനിക്കു മുന്നില്‍ ഒരാള്‍...
ശൂന്യമായ സമയങ്ങളില്‍ സംസാരിചും
ദിവസത്തിന്റെ അങ്ങെ പുറവും ഇങ്ങേ പുറവും
നിന്നു ചിരിചും നിസ്വനായ ഒരാള്‍

അവന്‍

അവന്‍ എനിക്കയി തന്നതു ചില ഓര്‍മകളാണു...
അവനെ എനിക്കു പ്രിയപ്പെട്ട്‌ താക്കിയതും
അവയുടെ നിഴല്‍കഷ്ണ്‍ങ്ങളാണു..

ബാല്യം

വാറഴിഞ്ഞു പോകുന്ന തേഞ്ഞു പോയ ചെരുപ്പിന്റെ സമ്പന്നതയും...കാലം തെറ്റിയെത്തിയ മഴക്കൊപ്പം നടന്നു പോയ പാടവരമ്പുക്കളും...പറന്നു പൊയ പൂകുട്‌ യും...കൈവിട്ടു പൊയതു ആകയുള്ള്‌ സമ്പാദിയം ആണു...കണ്‍ ക്‌ ബോധിപ്പിക്കണ്ട..കനത്ത മുഖങ്ങള്‍
ഓര്‍ത്ത്‌ വിമ്മികരഞ്ഞ കുട്ടിയെ തന്നിലയ്ക്ക്‌ ....തന്റെ കുടയിലേയ്ക്ക്‌ ചേര്‍ത്തുപിടിച പെണ്‍കുട്ടിയും അവനായി..കാറ്റിനെ തോല്‍പ്പിച്‌ കുടയും ആയി എത്തിയ പെണ്‍കുട്ടിയും..കാലങ്ങള്‍ക്കു അപ്പുറത്തു നിന്ന് സംസാരിചു...
ചിലമ്പിച സ്വരത്തില്‍ സനാധനയ അനാധന്‍ ചിരിചു..
ദുരന്ത വാത്മീകങ്ങളുടെ ഒരു പാവം അമ്മ മകനായി തേങ്ങീ..
ഇരുണ്ട പൊന്തകാടിന്റെ സുരക്ഷിതത്വത്തില്‍...ഒരു പിടി വറ്റിന്റെ ധാരളിത്ത്തില്‍..ആ അമ്മയെ അറിഞ്ഞു...സ്വപ്നങ്ങള്‍ക്കു അപ്പുറം ഉറങ്ങി പോയ ഒരു പാവം കുഞ്ഞ്‌ നക്ഷത്രങ്ങള്‍ വഴി കാട്ടിയ രാവില്‍ മലയിറങ്ങിയതു...ജീവിതതിലേയ്കായിരുന്നു...

കൗമാരം...

രാമാശ്വത്തെ ബന്ധിചവന്‍
രാമനുമേല്‍ വിജയിചവന്‍..
പര്‍ണ്ണ്‍ശാലവിട്ട്‌ പറന്നിറങ്ങിയവന്‍
ആരെയും തോല്‍പ്പിക്കതെ..
ആരാലും തോല്‍പ്പിക്കപെടാതെ..
ദിഗ്വിജയങ്ങള്‍ കുറിചവന്‍...

യൗവനം

കാഴ്ചകളുടെ കൂട്ടുകാരന്‍..
നാടും നഗരവും കണ്ടു
മഹാവാക്യങ്ങളുടെ പൊരുളറിഞ്ഞു
മലകയറിയവന്‍..
ഒടുവില്‍ എല്ലാം താന്‍ തന്നേ എന്നു തിരിചറിഞ്ഞവന്‍*

ഇന്ന്

ശൂന്യവും എകവുമായ അക്കങ്ങളുടെ രസതന്തര്‍ങ്ങള്‍ കൊണ്ട്‌
ലോകതിന്റെ സമവാക്യം മാറ്റുന്നവന്‍..
സമരസപെടുന്നവന്‍..നല്ല ശമരിയക്കാരന്‍...

പേരു...
ഇപ്പൊഴും എനിക്കറിയില്ല അവന്റെ പേരു..
എല്ലവരും അവനെ ഒരു പേരു ചൊല്ലി വിളിക്കുമ്പൊഴും
ഞനറിയുന്നു..അതവന്റെ പേരല്ല..ഒരു ചൂന്‍ഡു പലകയാണൂ...
അവന്റേ തുടക്കത്തിലെയ്ക്കും തുടര്‍ചയിലെയ്ക്കും ഉള്ള
ചൂന്‍ഡു പലക...
നോക്കുകുത്തിയയീ പൊയ ഒരു പാവം ചൂന്‍ഡു പലക

അവന്‍

ഒരു തേക്കു പാട്ടിന്റെ ഓര്‍മ്മയില്‍...ഒരു ഉപ്പ്‌ നെല്ലിക്കയില്‍ സ്വയം അലിയുന്നവന്‍
ഓര്‍മമയുടെ വാതിലുകള്‍ എല്ലാം തുറന്നു നിസ്വനായവന്‍...

*\ശബരിമല സന്നിധാനത്തില്‍ നാം ആദിയം കാണുക തത്വമസി ആണു.
Kadappadu:oru suhruthinodu...

snap courtsey:http://freebird.in

Friday, March 30, 2007

.: ഓര്‍മ്മകള്‍ :.

I took this and get it edited from aegee.upatras, thnx to them...

നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍,
എന്നില്‍ കുളിര്‍മഴയായ് പെയ്തിറങി..
ഒരിതള്‍ പൊഴിഞ്ഞെത്തുന്നൊരോര്‍മ്മയില്‍
എന്നെ തലോടിയ തൂവല്‍ പോലെ.

ജന്മജന്മാന്തരങളായ് നിന്നെ തേടിയലഞ്ഞൂ
ഞാന്‍ കണ്ടീല നിന്നെയൊരിടത്തും.
കണ്ടു നിന്റെ മധുമന്ദഹാസം പിന്നെ,
അതും എന്‍ സ്വപ്നങളില്‍ നിറം ചാര്‍ത്തി...

സ്വന്തമായ് നീ എന്റെ, എന്നു നിനച്ച്,
നിന്നെ പുല്‍കുവാനായ് ഓടിയടുത്ത വേളയില്‍...
അറിഞ്ഞൂ ഞാന്‍ ഇത് വെറും മിഥ്യ മാത്രം...
എന്‍ ഏകാന്ത സ്വപ്നത്തിന്‍ ഏട് മാത്രം...


*നന്ദി : അജയ് സാറിന് ...

Wednesday, March 28, 2007

"താലി"

ജീവിതത്തില്‍ എനിക്കെന്നെ തിരിച്ചറിവില്ല..
പിന്നെ നീയാരു?

തളരുംബോള്‍ കൊരിയെടുക്കാന്‍..
ചതിച്ചു കുഴിയില്‍ ചാടിക്കാന്‍..
സൗമ്യമായ തിളങ്ങുന്ന പുറംതോടില്‍..
സ്നേഹിക്കുന്ന ഒറ്റമുഖം..

ഒരുതിരമാലയുടെ ഗാംഭീര്യം..
ഇരുട്ടിന്റെ ദുഷ്കരമായ ഇരുമ്പുവല..ഭേദിച്ചു..
" ഈ ജീവിതം എത്ര നല്ലതാണു"..
കൗശലത്തിന്റെ മൂടുപടം..

അസംതൃപ്ത...അസൂയാലു..അവഗണിക്കപ്പെടുന്നവള്‍..
ലോകത്തോടു മുഴുവന്‍ പുച്ചവും അനുകമ്പയും..
സഹതാപത്തിന്റെ..തടാകതീരങ്ങളില്‍..
വൈര്യാഗ്യത്തിന്റെ..തീ..
കണ്ണുനീരിന്റെ...ശേഖരം..
തീക്കനലുകല്‍ കൊണ്ടു ഒരു "താലി"
..
വിണ്ണിന്റെ..മുറ്റത്തു..പ്രകാശത്തിന്റെ..വടുക്കളില്‍
രക്തം കിനിയുമ്പോല്‍..നിന്നെ ഞാന്‍ അറിയുന്നു..
നീ സീതയെ ക്രൂശിക്കുന്നവന്‍..
പാഞ്ചാലിക്കു ദാസ്യപ്പണി ചെയ്യുന്നവന്‍..

പൂരം, പൂരക്കളി - കണ്ണൂരാന്‍


മീന മാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം നക്ഷത്രം വരെയാണ് കോലത്തുനാട്ടിലും അള്ളടം നാട്ടിലും പൂരം ആഘോഷിച്ചു വരുന്നത്. കോപാകുലനായ മഹദേവന്റെ മൂന്നാം കണ്ണിനാല്‍ ഭസ്മമായിപ്പോയ തന്റെ കാമദേവനെ ജീവിപ്പിക്കാനായി അപേക്ഷിച്ച രതീദേവിയോട് വിഷ്ണുഭഗവാന്‍ പൂക്കള്‍ കൊണ്ട് കാമവിഗ്രഹം ഉണ്ടാക്കി പൂജിക്കാന്‍ ആവശ്യപ്പെട്ട കഥയാണ് പൂരോത്സവത്തിനു പിന്നില്‍. പ്രായപൂര്‍ത്തി തികയാത്ത പെണ്‍കുട്ടികള്‍ വ്രതം നോറ്റ് ഈ ദിവസങ്ങളില്‍ ചാണകം കൊണ്ട് (ചിലയിടങ്ങളില്‍ മണ്ണുകൊണ്ടും, ചിലയിടങ്ങളില്‍ പൂ മാത്രവും) കാമവിഗ്രഹം ഉണ്ടാക്കി പൂജിച്ചു വരുന്നു. എല്ലാ പൂക്കളും പൂവിടാനായി ഉപയോഗിക്കാറില്ല. സാധരണയായി നമ്മുടെ പടിപ്പുരക്കു പുറത്തുള്ള ചെമ്പകപ്പൂ, മുരിക്കിന്‍പൂ, നരയന്‍ പൂ, എരിഞ്ഞി പൂ തുടങ്ങിയ പൂക്കളാണ് ഇതിനായി ഉപയോഗിച്ചു വരുന്നത്. പൂരദിവസം കാമദേവനെ “പറഞ്ഞയ്ക്കല്‍” ചടങ്ങാണ്. “നേരത്തെ കാലത്തെ വരണേ കാമാ..., കിണറ്റിന്‍ പടമ്മല്‍ പോലെ കാമാ....” തുടങ്ങിയ മുന്നറിയിപ്പുകളുമായി വീട്ടിലെ വരിക്കപ്ലാവിന്റെ ചുവട്ടിലേക്ക് പറഞ്ഞയക്കും. പൂരദിവസം പ്രത്യേകമായി തയ്യാറാ ക്കുന്ന പൂരടയും, പൂരക്കഞ്ഞിയുമൊക്കെ ഉണ്ടാക്കി കാമന് സമര്‍പ്പിക്കും. ഉത്തരമലബാറിലെ മിക്കവാറും ക്ഷേത്രങ്ങളില്‍ പൂരം ആഘോഷിക്കുമെങ്കിലും, മാടായിക്കാവിലെ പൂരാഘോഷവും, പൂരം കുളിയും വളരെ പ്രശസ്ത്മാണ്.പൂരോത്സവം പെണ്‍കുട്ടികളുടെ ആഘോഷമാണെങ്കില്‍, പൂരക്കളി വാല്യക്കാരുടേതാണ്. പണ്ടുകാലത്ത് പെണ്‍കുട്ടികളാണ് പൂരക്കളി കളിച്ചിരുന്നതെന്നാണ് വിശ്വാസം. പൂരക്കളി നിയന്ത്രിക്കുന്നത് പണിക്കരാണ്. സാധാരണയായി ഓരോ കാവിലും ഓരോ പണിക്കരെ നിശ്ചയിച്ച് ആചാരപ്പെടുത്തിയിട്ടുണ്ടാകും. പണിക്കര്‍ പൂരിക്കളിയില്‍ വളരെ വിദഗ്ധനും മുഴുവന്‍ പാട്ടുകളും‍ അറിയുന്നയാളുമായിരിക്കും. പൂരക്കളി പന്തലില്‍ കത്തിച്ചു വച്ച വിളക്കിനും ചുറ്റും ഈണത്തോടെ പാട്ടുപാടി അതീവ ചാരുതയോടെയും, മെയ്‌വഴക്കത്തോടെയുമാണ് പൂരക്കളി അവതരിപ്പിക്കുക. പൂരക്കളി പാട്ടുകള്‍ 18 നിറങ്ങള്‍ അഥവ പൂരമാലകള്‍ എന്നാണ് അറിയപ്പെടുന്നത്. കാമദേവന്റെ പുനര്‍ജനിക്കായി പൂവുകള്‍ കൊണ്ട് കാമവിഗ്രഹം നിര്‍മ്മിച്ച് പൂവിട്ട് നാരായണ സങ്കീര്‍ത്തനം ചെയ്ത് കളിച്ച കളികളാണത്രെ നിറങ്ങള്‍.“നാരായണ... നാരായണവാസുദേവാ കൈതൊഴുന്നേന്‍ആഴിയതില്‍ പള്ളികൊള്ളുംആഴിമാതാ വാഴും ദേവന്‍.....എന്നിങ്ങനെ അതീവ ഹൃദ്യമായ, അതിലളിതമായ പദവിന്യാസത്തോടെയാണ് ഒന്നാം നിറം പൂരമാല. വിവിധ രാഗങ്ങളിലും, ചടുലമായ ചുവടുവയ്പ്പുകളോടെ 18 നിറങ്ങളും കണ്ണിനും കാതിനും ഇമ്പം നല്‍കുന്നവയാണ്. 18 നിറങ്ങള്‍ കഴിഞ്ഞാല്‍ വന്‍ കളികള്‍ എന്നറിയപ്പെടുന്ന ഗണപതിപ്പാട്ട്, രാമായണം, ഇരട്ട, അങ്കം തുടങ്ങിയ കളികളാണ്. ഒടുവില്‍ അതാതു ക്ഷേത്രത്തിലെ ദേവീ ദേവന്മാരെ സ്തുതിച്ചുകൊണ്ട് “പൊലി, പൊലി, പൊലി” എന്ന് പ്രകീര്‍ത്തിച്ചുകൊണ്ടാണ് പൂരക്കളി സമാപിക്കുന്നത്. ഇന്നു സ്കൂള്‍ കലോത്സവവേദിയിലെ ഒരിനമായതുകൊണ്ട് കേരളീയര്‍ക്കു മുഴുവന്‍ സുപരിചിതമാണ് പൂരക്കളി.
ഫോട്ടോ കടപ്പാട്: www.payyannur.com

Tuesday, March 27, 2007

കോപ്പിപ്പൂച്ചകള്‍ കരയാറില്ല

ആമുഖം
========
ഈ ബ്ളോഗ് ദുനിയാവില്‍ പിച്ച വെചു നടക്കുന്ന ഒരു പിച്ചക്കാരനാണു ഞാന്‍. ഓര്‍മ്മയിലുള്ള ഏടുകളെ ലൊകത്തിനു തുറന്നു കാട്ടാന്‍ ഒരു നിമിത്തം മാത്രം.ആക്ഷേപഹാസ്യം ആകുന്നതിന്നാല്‍ എല്ലാം എന്റെ സ്നേഹിതരെക്കുറിച്ച്. ആംഗലേയ പദങ്ങല്‍ ഒന്നുകില്‍ മനപ്പൂര്‍വമോ അല്ലെങ്കില്‍ മറവി കൊണ്ടോ മാത്രം . വായിച്ചു അഭിപ്രായം പറയാന്‍ മറക്കല്ലേ
------------------------------------------------------------------------

പ്രഭാതസൂര്യന്‍ വഴിപോക്കന്റെ കണ്ണുകളെ തഴുകുന്നു. കടത്തിണ്ണയില്‍ നിന്നെഴുന്നേറ്റ് തന്റെ റുട്ടീന്‍ ആയ പാറയുരുട്ടലിന്‌ പോകുന്നു. മലമുകളില്‍ കല്ലുരുട്ടുന്നതിനോടൊപ്പം പഴയെ ഒരു കഥാശകലം അനാവൃതമാകുന്നു.......

കടത്തിണ്ണ ഇപ്പോള്‍ ട്രിവാന്‍ട്രം സീയിറ്റിയിലെ കമ്പ്യുട്ടര്‍ സയന്‍സ് ക്ലാസ്സ്. കൊല്ലം 99. ആദ്യത്തെ സെമസ്റ്ററില്‍ ലോകത്തുള്ള എല്ലാ ഇഞ്ജീനിയറിങ്ങ് വിഷയങ്ങളും നിര്‍ബ്ബന്ദം. 4 മാസത്തില്‍ 9 സബ്ജക്റ്റ് പഠിച്ചെഴുതണം. ഏല്ലാവരും ആഹ്ളാദോന്മാദത്തിലാണ്. നേരായ മാര്‍ഗ്ഗം കൊണ്ട് സീരീസ് എക്സാംസ് രക്ഷപ്പെടൂല്ല എന്ന് എല്ലാരും ഭയന്നു. അങ്ങനെ പ്രകൃതിയുടെ ഇണ ചേരലില്‍ കാലം ഈ രസമുള്ള സംഭവത്തെ നൊന്തു പെറ്റു. കഥയില്‍ രണ്ട് നായകന്‍മാരും പിന്നെ സഹനടനായ ഞാനും ഉണ്ട്‌. ഇതിലെ സൂപര്‍സ്റ്റാര്‍സ് ഹരി-കൃഷ്ണന്‍സ് പോലെ സീയിറ്റിയിലെ ഓരോ അണുവിനും ചിരപരിചിതം. ഒന്നാമന്‍ തള്ളിയും നെക്സ്റ്റ് കെകെപിയും. ഇനിയും ഒരുപാട് കഥകളില്‍ അണ്ണന്‍മാര്‍ വരുന്നത് കൊണ്ട് ഒരു ചിന്ന ഇന്‍ട്രൊടക്ഷന്‍ ഇരിക്കട്ടെ..

തള്ളി മഹാശയന്‍ ഈ ദുനിയാവില്‍ ഞാന്‍ കണ്ടിട്ടുള്ള എറ്റവും വലിയ തത്ത്വജ്ഞാനിയും കണ്‍ഫ്യൂഷ്യസ്, മാര്‍ക്സ്, റസ്സല്‍, ബെര്‍ണാര്‍ട് ഷാ എന്നിവര്‍ക്ക് ഒരു വാഗ്ദാനവുമാകുന്നു. ഭവാന്റെ അനര്‍ഗള നിര്‍ഗളമായ പദസമുച്ചയത്തിന്റെ അതിക്ക്രമം കാരണം വീണതാണ്‌ ഈ പേര്‍. അദ്ദേഹത്തിനെക്കുറിച്ചു എഴുതുവാന്‍ ഒരു വ്യാസന്‍ ആകേണ്ടി വരും എന്നതിനാല്‍ ഞാന്‍ ഈ വിവരണം കട്ട് ഷോര്‍ട്ട് ചെയ്യുന്നു. ചുരുക്കം പറഞ്ഞാല്‍ നാവിന്റെ ബലത്തില്‍ എവിടെയും എങ്ങനെയും രക്ഷപ്പെടാന്‍ കഴിയുന്ന മഹദ്പുരുഷന്‍. ഇനി മറ്റവന്റെ കാര്യം ആകട്ടെ അതിലേറെ രസം. ക്ലാസ്സിലെ തെറി പ്രസ്ഥാനത്തിന്‍ടെ ചുക്കാന്‍ പിടിക്കുന്ന മനുഷ്യന്‍. സ്വന്തം ഇമേജിന്റെ കാര്യത്തില്‍ ബോളീവുട് നടികളെ പോലെ സ്രദ്ദാലുവായും അതു അദ്ധ്യാപകരുടെ ഇടയിലും പിടകളുടെ ഇടയിലും പോകാതെ സൂക്ഷിക്കാന്‍ പാടുപെട്ട് ഒടുവില്‍ കളഞ്ഞ് കുളിക്കുന്ന മഹാന്‍. എന്തായാലും ഈ രണ്ടു മഹാന്മാരേയും കോളേജ് തുടങ്ങിയ ഇടയില്‍ തന്നെ പരിചയപ്പെടാനുള്ള പെരുത്ത ഭാഗ്യം ഈയുള്ളവനുണ്ടായി. വോക്കേ സംഭവത്തിലേക്ക് തിരിച്ചു വരാം..

സെക്കന്റ് സീരീസ് പരീക്ഷക്കു നേരായ മാര്‍ഗ്ഗത്തില്‍ക്കൂടെ പഠിച്ചാല്‍ രക്ഷപ്പെടൂല്ല എന്ന് തള്ളിക്ക് വെളിപാടുണ്ടായി. ശ്രീ കെകെപിയുമായി നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ക്കു ശേഷം "ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം" എന്ന ചൊല്ലിനെ അന്വര്‍ഥമാക്കാന്‍ തീരുമാനിച്ചു അദ്ദേഹം. രണ്ട് പേരും പകുത്തു പകുത്തു പോഷന്‍സ് പഠിച്ച് പരസ്പരം "ഇരുമെയ്യാണെങ്കിലും നമ്മുടെ പേപേര്‍സ് ഒന്നല്ലെ നീ എന്റെ കോപ്പി പാര്‍ട്ട്ണര്‍ അല്ലേ" എന്ന തത്ത്വത്തില്‍ അടിയുറച്ച് നില്ക്കുന്നു..അക്കാലതു പരീക്ഷയ്‌ക്കു പഠിക്കുക എന്ന് ദുശ്ശീലമുള്ള എന്റെ കമ്പനി കിട്ടിയപ്പോള്‍ ഈ വസുധൈവ കുടുംബകം അല്പം എക്സ്റ്റെന്റ് ചെയ്ത് എന്നേക്കൂടെ ഉള്‍പ്പെടുത്താന്‍ സര്‍ തള്ളി തീരുമാനിച്ചു. എന്തായാലും എല്ലാ പരീക്ഷയ്‌ക്കും രാവിലെ ബാക്ക് ബെഞ്ചിലെ പ്രൈം ലൊക്കേഷനില്‍ നമ്മള്‍ ഇടം പിടിച്ചു. ഞാന്‍, നടുക്ക് തള്ളി പിന്നെ കെകെപി. ഓരോ പേപ്പറും എഴുതിക്കഴിഞ്ഞു തള്ളിക്ക് പാസ്സ് മാടണമെന്ന് നിര്‍ദേശം. ആരും കണ്ടാല്‍ കൊതിക്കുന്ന എന്റെ കോഴിക്കാട്ടം സ്‌റ്റയില്‍ കൈയ്യക്ഷരം ഇന്‍ഡിയാനാ ജോണ്‍സിന്റെ ചാതുര്യതോടെ തള്ളി ഡീക്കോട് ചെയ്ത് എഴുതി അവന്റെ പേപ്പര്‍ എടുത്ത് സൈടില്‍ അലങ്കരിക്കും. കെകെപി മഹേഷ് ഭട്ട് സ്‌റ്റയലില്‍ പറഞ്ഞാല്‍ "ഇന്‍സ്പയര്‍ട് ബൈ" ആയി അതെടുത്ത് സ്വന്തം വാചകത്തില്‍ പ്രയോഗിക്കും. ചുരുക്കത്തില്‍ പറഞ്ഞാല്‍ 3 പേപ്പര്‍ 1 ഉത്തരം.

ആദ്യത്തെ ഒന്നു രണ്ട് പരീക്ഷകള്‍ വളരെ സമര്‍ത്ഥമായി ഈ പദ്ധതിയെ നടപ്പിലാക്കിയപ്പോള്‍ തള്ളീസ് ഇന്‍ ഹൈ സ്പിരിറ്റ്. പക്ഷെ ഈ പരിപാടി തുടരാനുള്ള നമ്മുടെ പ്രതീഷയ്‌ക്കു തട ഇട്ടത് ഇഞ്ജിനിയറിങ്ങ് മെക്കാനിക്സ് പരീക്ഷയ്‌ക്കാണ്. അന്നത്തെ ഫിസിക്സ് ടിപ്പാര്‍ട്ട്മെന്റിലെ ചെറിയാന്‍ സര്‍ ആയിരുന്നു ക്ലാസ്സില്‍. പതിവു പോലെ ഞാന്‍ പേപ്പര്‍ എഴുതി പാസ്സ് ചെയ്യുന്നു ആന്റ് തള്ളി ഡീക്കോട് ചെയ്ത് കെകെപിയെ ഇന്‍സ്പയര്‍ ചെയ്യുന്നു. എതായാലും സൂക്ഷ്മദ്രുക്കായ ചെറിയാന്‍ സര്‍നു ചെറിയ ലൌട്ട് അടിചു. അങ്ങോര്‍ നമ്മുടെ ലാസ്റ്റ് ബെഞ്ജിനടുത്ത് ചുമരും ചാരി അപ്പീ ഹിപ്പി സ്‌റ്റയലില്‍ നില്‍ക്കുന്നു. ആ സമയത്ത് എന്റെ പേപര്‍ തള്ളിയുടെ പേപ്പര്‍കെട്ടിനുള്ളില്‍. റ്റെന്‍ഷന്‍ എന്റെ തലയ്‌ക്കും പിടിചു. ഇതൊന്നും അറിയാതെ വേറെ ഒരു ലോകത്തിരുന്ന കെകെപി തള്ളിയോടു "പേപ്പര്‍ വെക്കടാ പട്ടി" എന്നു പറഞ്ഞ് അലറുന്നു. പരീക്ഷ തീരുന്ന സമയം വരെ അങ്ങേര്‍ അവിടെ കുറ്റി. ഒടുവില്‍ അവസാന നിമിഷത്തില്‍ മജീഷ്യന്‍ മുതുകാടിന്റെ സാമര്‍ത്ഥ്യത്തോടെ തള്ളി എനിക്ക് പേപ്പര്‍ റികവര്‍ ചെയ്‌തു തരുന്നു. ചെറിയാന്‍ കെകെപിയോട് എന്തോ പറഞ്ഞു സ്ഥലം കാലിയാക്കുന്നു...ജഗതി സ്ലാങ്കില്‍ കെകെപി സൊല്ലി "ജസ്റ്റ് മിസ്സ്ട് ഇറ്റ്".

പിറ്റേന്ന് കാലത്ത് വീര പുരുഷനായി കെകെപി ക്ലാസ്സിലേ സുഹ്രുദ്‌വ്രിന്ദത്തൊടു കഥകള്‍ വിസ്തരിക്കുന്നു. തൊട്ടു പിന്നില്‍ സ്‌മൂച് ടിസ്റ്റന്‍സില്‍ ടിപാര്‍ട്ട്മെന്റ് തലൈവര്‍ എസ്‌ക്കെ .

"എസ്1 എസ്2 റോള്‍ നമ്പര്‍ 16 17 ആരാ? എന്റെ കൂടെ വാ"..

തള്ളിയും കെകെപിയും അറ്റെന്‍ഷന്‍. ചുരുക്കം പറഞാല്‍ ചെറിയാന്‍ ചതിച്ചു. മോഷണക്കേസിലെ പ്രതികളെ പോലെ എച് ഓ ടി യുടെ പുറകെ മിന്നി മറയുന്നു. ഇനി അവിടെ നടന്ന സംഭവങ്ങള്‍.

"ടേയ് ഞാന്‍ ഇതൊക്കെ കുറേ കണ്ടിട്ടുള്ളതാ. നീയൊക്കെ ഇന്നലെ കോപ്പി അടിച്ചില്ലേ. എന്താ അവിടെ നടന്നത്"

തള്ളി കല്‍ മാതിരി (കോളേജ് സ്ലാങ്ക് .പാറക്കഷ്‌ണം പോലെ അചഞ്ചലനായി) യെസ്‌ക്കെ യെ ഒരു പുഛഭാവത്തില്‍ നോക്കുന്നു. കെകെപി പോലീസ് സ്‌റ്റേഷനില്‍ എത്തിയ ഹരിശ്രീ അശൊകനെ കൂട്ട് നിന്ന് പരുങ്ങുന്നു. തള്ളി തള്ളിത്തുടങ്ങി (കര്‍ത്താവും കര്‍മ്മവും ഇവിടെ അഭേദ്യമാകുന്നു)

"സര്‍ എനിക്ക് ചെറുപ്പം മുതലേ ഉള്ള ശീലമാണു. പരീക്ഷ എഴുതുമ്പോള്‍ എഴുതിക്കഴിഞ്ഞ കടലാസുകള്‍ എടുത്ത് സൈടില്‍ വെയ്‌ക്കും. അതു കണ്ടു ചെറിയാന്‍ സര്‍ എന്തോ തെറ്റിദ്ധരിച്ചതാണു"

ഇതു കേട്ടു അങ്കത്തട്ടില്‍ യെസ്‌ക്കെ ചുവടു മാറ്റി ചവുട്ടി. വയറില്‍ പൂമ്പാറ്റകള്‍ പറത്തി കളിക്കുന്ന കെകെപിയെ നോക്കി. ഒട്ടും അതിശയോക്തി ഇല്ലാതെ എക്‌സാക്‌റ്റ് ടയലോഗ് ഫയര്‍ ചെയ്‌തു

"മോനെ നമ്പര്‍ ഒന്നും വേണ്ടാ. ഇതൊക്കെ ഞാന്‍ കുറേ കണ്ടതാ. സത്യം പറഞ്ഞാല്‍ രണ്ടു പേര്‍ക്കും രക്ഷപ്പെടാം"

കെകെപി ബോള്‍ട് ഔട്ട്. മനക്കട്ടി തകര്‍ന്ന അദ്ദേഹം എടുത്തു ചാടി

"സര്‍ ഞാന്‍ കോപ്പി അടിച്ചു സര്‍. ഞാന്‍ കോപ്പി അടിച്ചു..അയ്യോ"...

അങ്ങേരുടെ കാലില്‍ വീണു കരഞ്ഞില്ലെന്നേ ഉള്ളൂ. വിജയശ്രീലാളിതനായ യെസ്‌ക്കെയുടെ വക തള്ളിയുടെ മുഖത്തു ഒരു നോട്ടം. ഒരു നിമിഷം ഗാന്ധിനഗര്‍ 2ന്റ് സ്ട്രീറ്റില്‍ നാട്ടുകാര്‍ കള്ളനായി പിടിച്ച ശ്രീനിവാസന്റെ ജാള്യത തള്ളിയ്‌ക്ക് . പിന്നെ നരസിംഹറാവുവിന്റെ വിഷാദഭാവത്തില്‍ തള്ളി ഉരുവിട്ടു

"സര്‍ ഐ രിഗ്രറ്റ് ഇറ്റ്"

അതിനു യെസ്‌ക്കെയുടെ മറുപടി രഞ്ജീ പണിക്കര്‍ സ്‌റ്റയലില്‍ ആയിരുന്നു

"അതേ ഇതുപോലെ രിഗ്രെറ്റ് ചെയ്‌തവന്മാരാണു ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയലില്‍ കിടക്കുന്നത്".

തള്ളി തൂങ്ങിച്ചാവാന്‍ കയര്‍ അന്വേഷിക്കുന്നു.

"ശരി എന്തായാലും രണ്ടുപേരും വീട്ടുകാരെയും ഒക്കെ വിളിച്ചിട്ട് ഇങ്ങോട്ട് വന്നിട്ട് പരീക്ഷ എഴുതിയാല്‍ മതി"

എന്തായാലും വീട്ടുകാരുടെ മുന്‍പില്‍ യെസ്‌ക്കെ രണ്ടിനേയും ഒരു കീചകവധം നടത്തി. അവന്‍മാര്‍ അതു വരെ വീട്ടുകാരുടെ മുന്‍പില്‍ ഉണ്ടാക്കി വെച്ച നല്ല ഇമേജ് കാരണം ആ സൈടില്‍ നിന്നു വലിയ കുഴപ്പമൊന്നുമുണ്ടായില്ല. ഏതായാലും ഉച്ച തൊട്ട് അണ്ണന്‍മാര്‍ ജഗത് കൂള്‍ ആയി പരീക്ഷ എഴുതാന്‍ വന്നു. എന്നെ കണ്ടിട്ട് വലിയ ത്രിപ്‌തിയില്ല. പൊതുജനാഭിപ്രായം മാനിച്ച് ആശാന്‍മാര്‍ സംഭവങ്ങളുടെ ചുരുള്‍ അഴിക്കുന്നു. ഒന്നാം പ്രതി : തള്ളി കുറ്റം : പ്രേരണ. എന്നിട്ടേ കോപ്പി അടിച്ച കെകെപി പ്രതിയാകുന്നുള്ളൂ. അതേ ലോജിക് വെച്ചു അവന്‍മാരെ കോപ്പി അടിക്കാന്‍ പ്രേരിപ്പിച്ച ഞാനാണു ശരിക്കും പ്രതി നമ്പര്‍ 1 എന്ന് തള്ളിയുടെ മതം. ചെറിയാന്റെ സിന്ധുഗംഗാ നദി തടം മുതല്‍ക്കേ ഉള്ള പൂര്‍വ്വികരെ സ്‌മരിച്ചുകൊണ്ട് തള്ളിയും കെകെപിയും പറഞ്ഞു നിര്‍ത്തി

അവസാന പരീക്ഷയ്‌ക്കു ഫിസിക്‌സ് ടിപാര്‍ട്ട്മെന്റിലെ വേറൊരു സര്‍ തള്ളിയൊടു "ആക്‌ച്യുവലി എന്താണു അവിടെ സംഭവിച്ചത്?" എന്നു ചോദിച്ചപ്പോള്‍ അണ്ണന്‍ അടൂരിന്റെ നായകന്‍മാരെപ്പോലെ സ്റ്റ്റേറ്റ് ഫേസ് ആയിരുന്നു എന്നാണു കേള്‍വി . അതേ സമയം നമ്മുടെ അപ്പുറത്തെ ക്ലാസ്സില്‍ ലോലന്‍, കൂതറ ആന്റ് ചുടുകട്ട ലെട് ടീം മണ്ണാര്‍ശാലയിലെ പാമ്പുകളെ പോലെ ഇഴ ചെര്‍ന്നു പകര്‍പ്പവകാശം രേഖപ്പെടുത്തുകയായിരുന്നു എന്നതു വിരോധാഭാസം. ഹവെവര്‍ മാര്‍ക്ക് വന്നപ്പൊള്‍ കോപ്പി അടിച്ച ക്രമത്തില്‍ മാര്‍ക്ക് അസെന്‍ടിങ്ങ് ആയി കെകെപിക്കു അനുകൂലമായി വന്നു. കാലാന്തരത്തില്‍ ആ സംഭവത്തിന്റെ ഉപ്പും പുളിയും സീയീറ്റിയിലെ ഏതോ ഒരു മലയമാരുതന്‍ അപഹരിച്ചു. എന്നാലും ഉര്‍വശീ ശാപം പോലെ വന്ന ആ കോപ്പി സംഭവത്തിന്റെ അവശിഷ്‌ട്ടങ്ങള്‍ ബാക്കി നിന്നത് നമ്മുടെ ഇടയില്‍ നാമ്പിട്ട ഗാഠമായ സൌഹൃദത്തിന്റെ രൂപത്തില്‍ ആകുന്നു.

"ദുഃഖിതരേ പീടിതരേ നിങ്ങള്‍ കൂടെ വരൂ
തള്ളികളേ കെകെപികളേ നിങ്ങല്‍ കൂടെ വരൂ
നിങ്ങള്‍ക്ക് സ്വര്‍ഗ്ഗ രാജ്യം സ്വര്‍ഗ്ഗ രാജ്യം"

പാറ വീണ്ടും താഴെ ഉരുളുന്നു. വഴിപോക്കന്‍ വീണ്ടും പൊട്ടിച്ചിരിക്കുന്നു
-------------------------------ശുഭം---------------------------------------------

അഭിപ്രായം നിങ്ങള്‍ക്കും പറയാം

കഥ
ആമുഖക്കുറിപ്പ്:-
പ്രിയപ്പെട്ടവരെ, ഒരു കഥാകൃത്തിന്റെ ഡയറിയില്‍ നിന്ന് നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ ആയ ഈ താളുകള്‍ തികച്ചും യാദൃശ്ചിമായിട്ടാണ്‌ എനിക്ക്‌ കിട്ടിയത്‌. ഇതിലെ വരികള്‍ കഥയായിട്ടോ അനുഭവകുറിപ്പായായോ വായിച്ചെടുക്കാം.യുക്തിഭദ്രത കാലത്തിനനുയോജ്യമാണോ എന്ന വിഷമഘട്ടത്തിലാവണം ഈ താളുകളെ ചീന്തിയെറിയാന്‍ കഥാകൃത്ത്‌ തുനിഞ്ഞത്‌. ഇത്തരം ഒരു സാഹചര്യത്തില്‍.... എന്റെ പ്രിയപ്പെട്ട വായനക്കാരാ....നിന്റെ മനസ്സില്‍ വായനക്കൊപ്പം വിശാലമായ ഒരു കാന്‍വാസ്‌ കൂടി തീര്‍ക്കേണ്ടി വരുന്നു.

കഥാബീജത്തിലേക്ക്‌:-
ഡിസംബറിലെ തണുപ്പ്പ്പുള്ള ഒരു രാത്രി. ക്രീക്കിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്‌ രണ്ടുപേര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ക്കിടയിലെ ഗ്ലാസുകള്‍ നിറഞ്ഞും കുപ്പി പകുതി കാലിയുമായിരുന്നു. ദീര്‍ഘസംഭാഷണത്തിനൊടുവില്‍ നിശ്ശബ്ദതയില്‍ എത്തിയവര്‍.ആ നേരം ഒരു കിലോമീറ്റര്‍ അപ്പുറത്തെ പതിനെട്ട്‌ നിലകളുള്ള റോയല്‍ ടവറിന്റെ പതിമൂന്നാം നമ്പറിലെ പട്ടുകിടക്കയില്‍ അവള്‍ കിടന്നു. ഉറങ്ങിപ്പോയിരിക്കണം, മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു.ആ മുഖത്തിനുനേരെ കുഞ്ഞിന്റെ ചിരി. ഉറക്കത്തിലും ഉണര്‍വ്വിലും അവളുടെ മുഖത്തിനു നേരെ ചിരിക്കുവാനാണ്‌ അത്‌,അവിടെ തൂക്കിയിട്ടിട്ടുള്ളത്‌.
കാലുകള്‍ കുഴഞ്ഞ്‌,സ്യൂട്ട്കേസ്‌ എറിഞ്ഞ്‌,നെക്ക്‌ ടൈയും ഷൂലേസും അഴിച്ച്‌ അയാള്‍ വീണു, അവള്‍ക്കരുകില്‍.മസ്തിഷ്ക്കത്തിലെ പിരിമുറുക്കം വിട്ടകന്നപ്പോള്‍ അവളോട്‌ പറയുകയായിരുന്നു ആ തണുത്ത രാത്രിയില്‍ സുഹൃത്തിനോട്‌ പകര്‍ന്ന വിവരം.മറുപടി ഉള്ളിലെ വെറുപ്പില്‍ ദഹിപ്പിച്ച നോട്ടമായിരുന്നു. സ്നേഹനിര്‍ബ്ബദ്ധത്തിനൊടുവില്‍ കുഞ്ഞിന്റെ ചിരിയുടെ ലാളിത്യത്തിലേക്ക്‌ അവളുടെ പാതിയടഞ്ഞ സമ്മതത്തിന്റെ വാതില്‍പാളി.ഭിത്തിയില്‍ പതിച്ചിരുന്ന കുഞ്ഞിന്റെ ചിരിതൂകിയ ഫോട്ടോയിലേക്ക്‌ അയാള്‍ നിസ്സഹായതയോടെ നോക്കി. ആര്‍ക്ക്‌ മുന്നിലും തുറന്നു പറയാന്‍ കഴിയാത്ത വേവലാതിക്കുള്ളില്‍ അയാളും സുഹൃത്തും കുരുങ്ങി വലിഞ്ഞു. ഒടുവില്‍ മൗനത്തിന്റെ സമ്മതത്താല്‍ പിരിഞ്ഞ രാത്രി.
അയാള്‍ മനസ്സിനെ യാഥാര്‍ത്ഥ്യത്തിന്റെ പകലിലേക്ക്‌ പിഴുതുനട്ടു. സുഹൃത്തു വന്നു.
അയാള്‍ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴെ തിരക്കിലേക്ക്‌ നോക്കി നിന്നു.യാത്രപോലും പറയാതെ സുഹൃത്ത്‌ മടങ്ങി.അയാള്‍ അവളെ ചേര്‍ത്തണച്ചു,സുഹൃത്തിന്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ സിഗററ്റിന്റെ ഗന്ധം അവളുടെ ഉഛ്വാസങ്ങിലൂടെ അയാളറിഞ്ഞു. ആനിശ്വാസം അയാളില്‍ ആശ്വാസമായും ഹൃദയം തകര്‍ന്ന വേദനയായും നിറഞ്ഞു.അതുമറച്ച്‌,അവളുടെ വിയര്‍പ്പും കണ്ണീരുമൊപ്പി.
വീണ്ടും ഡോക്ടര്‍.റിസല്‍ട്ട്‌.സന്തോഷം. അയാള്‍ താരാട്ടു പാട്ടുകള്‍ കാണാതെ പഠിച്ചു. അവള്‍ കുഞ്ഞുടുപ്പുകള്‍ തയ്ച്ചു ആഹ്ലാദം നിറച്ചു.വര്‍ഷാവസാനം, പിറവി അയാള്‍ സുഹൃത്തിനോടൊപ്പം ആഘോഷിക്കുകയായിരുന്നു.സുഹൃത്ത്‌ നിശബ്ദനായിരുന്നില്ല. കണ്ണുകള്‍ നിറഞ്ഞ്‌ ഏങ്ങലോടെ... ഗ്ലാസ്‌ താഴെ വീണു ചിതറി.സുഹൃത്തിന്റെ ഭാര്യ ടെസ്റ്റ്‌ റിസല്‍റ്റിലെ ചുവന്ന അക്ഷരങ്ങള്‍ക്ക്‌ മേലെ ഒറ്റപ്പെട്ട്‌ നിന്നു.കുപ്പി വായിലേക്ക്‌ കമഴ്ത്തി മനസ്സിനെ ലഹരിയില്‍ അടക്കി പിടിച്ച്‌ സുഹൃത്ത്‌ ഇപ്പോള്‍ അയാളോട്‌ ചോദിച്ചിരിക്കണം അയാളുടെ മുറിയിലെ ചുവരില്‍ തൂക്കിയിരിക്കുന്ന കുഞ്ഞിന്റെ ചിത്രം, അത്‌ ഇനി തന്റെ ഉറക്കറയില്‍ ഭാര്യയുടെ മുഖത്തിനുനേരെ ചിരിക്കുവാനായി.തന്റെയും.

അനുബന്ധം:-
കഥാകൃത്ത്‌ കഥവിട്ട്‌ പോയ കാരണങ്ങളൂടെ ഏകദേശരൂപം വായനക്കാരന്‌ നിരൂപിക്കാന്‍ സാധിച്ചിരിക്കും.ഈ കഥ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം ആ കുട്ടിയുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്ന ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ കഥാകൃത്ത്‌ ബാധ്യസ്ഥനാണ്‌, ഈ പൂര്‍ണ്ണത തേടി തന്നെയാവണം അദ്ദേഹം കഥവിട്ട്‌ പോയത്‌.

വാല്‍കഷ്ണം :-
ഒരു കഥാകൃത്തിന്റെ ഡയറിയില്‍ നിന്നും ചീന്തിയെറിഞ്ഞ താളുകളാണ്‌ ഇവിടെയാധാരം എന്നു എഴുത്തുകാരന്‍ സാക്ഷ്യയപ്പെടുത്തുന്നു.ഇനിയൊരു പക്ഷെ തന്റെ ഡയറിയിലെ കുറിപ്പുകള്‍ തുടര്‍ന്ന് എഴുതുവാന്‍, ഈ മിത്ത്‌ വായനക്കാരന്റെ അഭിപ്രായ ക്രോഡീകരണത്തിന്‌ വിട്ട്‌ മാറി നില്‍ക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു...ഇത്തരമൊരു സാഹചര്യത്തില്‍ സത്യവിചാരണയ്ക്കായി നമുക്ക്‌ എഴുത്തുകാരനോട്‌ തന്നെ ചോദിച്ചാലോ.... ഇനി ഒരു പക്ഷെ അദ്ദേഹത്തിന്റെ ഉത്തരം ഇതാകുമോ?..
"പറയാനിരിക്കുന്നതാണ്‌ കഥ".
എം.എച്ച്‌.സഹീര്‍.

Monday, March 26, 2007

എന്നും നിന്നെ ഞാന്‍‌ സ്നേഹിച്ചിരുന്നു...

ഇവിടെ ഈ ഇരുണ്ട തടവറയില്‍‌ വെളിച്ചം നന്നേ കുറവായിരിക്കുന്നു. ഉദയാസ്തമയങ്ങള്‍‌ തിരിച്ചറിയാന്‍‌ പോലും എനിക്കിന്ന് ബുദ്ധിമുട്ടായിരിക്കുന്നു. പുറത്ത് മഴ പെയ്യുന്നുണ്ടായിരിക്കണം. 2 ദിവസമായി പതിവില്ലാത്ത ഒരു തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ട്. ഇതപ്പോള്‍- ഒരു മഴക്കാലമായിരിക്കുമോ? ഒരു പക്ഷേ ഒരു ജൂണ്‍‌ മാസ രാത്രി? സൂര്യന്റെ നേര്‍‌ത്ത കിരണങ്ങളും മറഞ്ഞു കഴിഞ്ഞിട്ട് നേരമേറെയാ‍യതിനാല്‍‌ സമയം രാത്രിയായിക്കാണുമെന്നുറപ്പ്. ഇന്ന് തീയതി ഏതാണാവോ? ഇന്നൊരു ഞായറാഴ്ച ആയിരിക്കുമോ? അതോ ശനിയോ? അല്ലെങ്കില്‍‌ തന്നെ ഈ തടവറയില്‍‌ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നിഷ്ഠൂരനായ ഈ കൊലയാളിക്ക് ഏതു ദിവസമായാല്‍‌ ഏതാണ്‍?

പണ്ട് കുട്ടിക്കാലത്ത് ഏറ്റവും പ്രിയങ്കരങ്ങളായ നാളുകളായിരുന്നല്ലോ ജൂണ്‍‌-ജൂലൈ മാസങ്ങള്‍‌. തിമര്‍‌ത്തു പെയ്യുന്ന മഴയും ആകാശത്ത് അങ്ങിങ്ങായി ഇടയ്ക്കിടെ തെളിയുന്ന മിന്നല്‍‌പ്പിണരുകളും അതെത്തുടര്‍‌ന്ന് മറ്റെങ്ങു നിന്നോ കേള്‍‌ക്കുന്ന ഇടിമുഴക്കവും… നേരിയ ഭയാശങ്കകളോടെയെങ്കിലും മതിമറന്ന് ആസ്വദിച്ചിരുന്ന മഴക്കാല രാത്രികള്‍‌… ഇന്ന് എല്ലാം ഒരു സ്വപ്നം പോലെ അവശേഷിക്കുന്നു. പിന്നീട് എത്രയെത്ര മഴക്കാലങ്ങള്‍‌… മഴയെപ്പോലും മത്സരിച്ചു തോല്‍‌പ്പിക്കാനെന്ന വണ്ണം കരഞ്ഞു കരഞ്ഞു തളര്‍‌ന്നുറങ്ങുന്ന അമ്മയുടെ മടിയില്‍‌ കിടന്നുറങ്ങിയിരുന്ന കഷ്ടപ്പാടിന്റെ ദിനങ്ങള്‍‌… പിന്നെ, അമ്മയുടെ മരണശേഷം എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിസ്സഹായമായ കൌമാരം… പിന്നെ… പിന്നെ… അന്നത്തെ ആ സാധാരണക്കാരനായ ആ നാട്ടിന്‍‌പുറത്തുകാരനായ ആ കൊച്ചു പയ്യനെ ഇന്നത്തെ ഈ ദുഷിച്ച, എല്ലാവരാലും വെറുക്കപ്പെടുന്ന ഒരു കൊലയാളിയാക്കിത്തീര്‍‌ത്ത ആ നശിച്ച കോളേജ് ദിനങ്ങള്‍‌…

ഈശ്വരാ… എന്താണിത്? വര്‍‌ഷങ്ങള്‍‌ക്കു ശേഷം എന്റെ കണ്ണുകള്‍‌ ഈറനണിയുന്നിവോ? അപ്പോള്‍‌… അപ്പോള്‍‌ എന്നില്‍‌ ഇനിയും മാനുഷിക വികാരങ്ങള്‍‌ ബാക്കി നില്‍‌ക്കുന്നുവെന്നോ? എന്തിന്‍…? എന്തിന്‍ ഈ വൈകിയ വേളയിലുള്ള തിരിച്ചറിവ്? ഇപ്പോള്‍‌ എനിക്കൊന്നു പൊട്ടിക്കരയണമെന്നു തോന്നുന്നു… വല്ലാത്തൊരു വീര്‍‌പ്പുമുട്ടല്‍‌… ഞാന്‍‌… ഞാനൊന്നു കരഞ്ഞോട്ടെ… മറ്റാരുമറിയാതെ…

പാര്‍‌വ്വതീ, നീയറിയുന്നുവോ ഞാനിവിടെ ഉള്ളുരുകി കരയുന്നത്? നിനക്കറിയാമോ ഞാനിവിടെ നീറി നീറി ഇല്ലാതാകുകയാണെന്ന്? ഒരു പക്ഷേ, അതറിഞ്ഞാല്‍‌ നിനക്കായിരിക്കുമല്ലോ ഏറ്റവുമധികം സന്തോഷം തോന്നേണ്ടത്? നിന്നോടു ഞാന്‍‌ ചെയ്തതിനെല്ലാം ഈശ്വരന്‍‌ എനിക്കു വിധിച്ച ഈ ശിക്ഷ കണ്ടാല്‍‌ ഏറ്റവും അധികം ആശ്വാസം തോന്നുന്നത് നിനക്കായിരിക്കില്ലേ? എങ്കില്‍‌ നീയറിഞ്ഞോളൂ പാര്‍‌വ്വതീ… ഈ നരകം എനിക്കിന്ന് അസഹനീയമായിരിക്കുന്നു. ഈ ഏകാന്തത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു…നോവിക്കുന്നു. ഉറക്കം എന്നെ വിട്ടകന്നിട്ട് ഏറെ നാളായിരിക്കുന്നു. പ്ണ്ട് എന്നും നീ കുറ്റപ്പെടുത്തുമായിരുന്ന എന്റെ മനസ്സിന്റെ കാഠിന്യം എനിക്കിന്നു നഷ്ടമായിരിക്കുന്നു. ദുര്‍‌ബലമായിക്കൊണ്ടിരിക്കുന്ന എന്റെ ഹൃദയം ഇന്നെന്നെ ഭയപ്പെടുത്തുന്നു. വല്ലപ്പോഴും മാത്രം കടന്നു വരുന്ന ഹ്രസ്വമായ നിദ്രാവേളകളില്‍‌ ഞാന്‍‌ മരണത്തെ സ്വപ്നം കാണുന്നു… നിശ്ശബ്ദമായ രാത്രിയുടെ യാമങ്ങളില്‍‌ ഈ ലോകം മുഴുവന്‍‌ മതിമറന്നുറങ്ങുമ്പോള്‍‌ ഞാന്‍‌ മരണത്തിന്റെ കാലൊച്ചകള്‍‌ കേട്ടു തുടങ്ങിയിരിക്കുന്നു. എല്ലാം കൊണ്ടും എനിക്ക് എന്നെ നഷ്ട്പ്പെട്ടിരിക്കുന്നു.

ഇനി നിനക്കു ചിരിക്കാം… മനസ്സു തുറന്ന്… എല്ലാം മറന്ന്… പക്ഷേ… പക്ഷേ, എനിക്കറിയാം പാര്‍‌വ്വതീ നിനക്കതിനു പോലും കഴിയില്ലെന്ന്… ആരെയും വെറുക്കാന്‍‌ നിനക്കൊരിക്കലും കഴിഞ്ഞിട്ടില്ലല്ലോ… എല്ലാവരേയും സ്നേഹിക്കനല്ലേ നീയെന്നും പഠിച്ചിട്ടുള്ളു. അല്ലെങ്കില്‍‌… അല്ലെങ്കിലെന്തിനായിരുന്നൂ നീയെന്നെ ഇത്ര മാത്രം സ്നേഹിച്ചത്? എന്തിനായിരുന്നൂ എല്ലാവരും കയ്യൊഴിഞ്ഞിട്ടും നീ മാത്രം എനിക്കു വേണ്ടി കാത്തിരുന്നത്? എനിക്കു വേണ്ടി പ്രാര്‍‌ത്ഥിച്ചത്? നമ്മള്‍‌ പണ്ടു മുതലേ ഒരുമിച്ചു കളിച്ചു വള്ര്‌ന്നതു കൊണ്ടോ? പത്തു പതിനഞ്ചു വര്‍‌ഷം ഒരുമിച്ചു പഠിച്ച്തു കൊണ്ടോ? അതോ നിനക്കു സ്നേഹിക്കാന്‍‌ മറ്റാരും ഇല്ലാതിരുന്നതു കൊണ്ടോ? ഇതൊന്നുമായിരുന്നില്ലല്ലോ? നിന്റേത് നല്ല മനസ്സായിരുന്നൂ പാര്‍‌വ്വതീ… മറ്റാരേക്കാളും എന്നെ മനസ്സിലാക്കാന്‍‌ ശ്രമിച്ചതും നീ മാത്രമായിരുന്നു. ഒരു പക്ഷേ, എന്നെ ഏറ്റവും നന്നായി മനസ്സിലാക്കാന്‍‌ കഴിഞ്ഞതും നിനക്കു മാത്രമായിരുന്നിരിക്കണം. അല്ലെങ്കില്‍‌… എല്ലാവരും വെറുത്ത ഈ നീചനെ ഇവിടെ വന്നു കാണണമെന്നു നിനക്കു തോന്നിയതെന്തിനാണ്‍? കഴിഞ്ഞ നാലു വര്‍‌ഷത്തിനിടയ്ക്ക്… അതോ അഞ്ചോ… എന്നെ സന്ദര്‍‌ശിക്കാന്‍‌ ഇവിടെയെത്തിയ ഒരേയൊരു വ്യക്തിയും നീ മാത്രമായിരുന്നല്ലോ… പക്ഷേ, നിന്നെയൊന്നു കാണാന്‍‌ പോലും അന്നു ഞാന്‍‌ കൂട്ടാക്കിയില്ലല്ലോ. അന്നൊരുപാടു നേരം എന്നെ കാണാന്‍‌ കാത്തു നിന്നിട്ട് കരഞ്ഞു കൊണ്ടാണ്‍ നീയിവിടം വിട്ടു പോയതെന്ന് പിന്നീട് ഞാനറിഞ്ഞു. അന്നെനിക്ക് അതിലത്ര വിഷമവും തോന്നിയിരുന്നില്ല. എന്നും നിന്നെ ഞാന്‍‌ വേദനിപ്പിച്ചിട്ടല്ലേ ഉള്ളൂ. സ്നേഹിക്കുന്നവര്‍‌ക്കെല്ലാം ദു:ഖം മാത്രം നല്‍‌കാനല്ലേ എനിക്കെന്നും കഴിഞ്ഞിട്ടുള്ളൂ…എന്നെ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായിട്ടുള്ളതോ, എന്നെ വച്ചു മുതലെടുത്തവര്‍‌ക്കു മാത്രം… മുജ്ജന്‍‌മങ്ങളിലെ എന്തു പാപം കൊണ്ടാണോ ഞാനിങ്ങനെ നശിച്ചു പോയത്?

എല്ലാവര്‍‌ക്കും ഞാനെന്നും ഒരു കൊള്ളരുതാത്തവനായിരുന്നല്ലോ… എന്നും. അല്ലായിരുന്നെങ്കില്‍‌ എന്റെ ജനനത്തിനും മുന്‍‌പേ അമ്മയെ ഉപേക്ഷിച്ചു പോകാന്‍‌ എന്റെ അച്ഛനു തോന്നിയതെന്തായിരിക്കും? എനിക്കു വേണ്ടി എന്നും കണ്ണീരൊഴുക്കാന്‍‌ മാത്രം വിധിക്കപ്പെട്ട എന്റെ അമ്മയുടെ മരണശേഷം ബന്ധുവീട്ടുകാര്‍‌ എന്നെ വീട്ടില്‍‌ നിന്നും അടിച്ചിറക്കിയതെന്തിനായിരുന്നു…?

ഡിസ്റ്റിങ്ങ്ഷനോടെ പത്താം ക്ലാസ്സ് പാസ്സായി കോളേജില്‍‌ ചേര്‍‌ന്ന എന്റെ നാശം അവിടെ തുടങ്ങുകയായിരുന്നല്ലോ… പിന്നീടെന്തിനായിരുന്നു പല രാഷ്ട്രീയ പാര്‍‌ട്ടികളുടെയും വിളി കേട്ട് ആ നശിച്ച കോളേജ് രാഷ്ട്രീയത്തിലിറങ്ങാന്‍‌ എനിക്കു തോന്നിയത്? തുടര്‍‌ന്ന് പഠനത്തില്‍‌ ഉഴപ്പി, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് എല്ലാം മറന്ന് വിഹരിച്ച ആ നാളുകള്‍‌ യഥാര്‍‌ത്ഥത്തില്‍‌ എനിക്കു നല്‍‌കിയതെന്തായിരുന്നു?

എല്ലാവരാലും ഒറ്റപ്പെട്ട ഞാന്‍‌ സ്വയം രക്ഷപ്പെടാന്‍‌… അല്ലെങ്കില്‍‌ എല്ലാവരോടുമുള്ള എന്റെ പക തീര്‍‌ക്കാന്‍‌ കണ്ടു പിടിച്ച ഒരു വഴിയായിരുന്നില്ലേ ഒരര്‍‌ത്ഥത്തില്‍‌ ആ സ്വയം നശീകരണം? ഞാന്‍‌ നശിക്കുകയാണെന്നറിഞ്ഞു കോണ്ടു തന്നെ എനിക്കു മദ്യവും മയക്കുമരുന്നും ഇഷ്ടം പോലെ പണവും തന്നു കൊണ്ടിരുന്ന ആ പാര്‍‌ട്ടിക്കാര്‍‌ക്കു വേണ്ടി ഞാന്‍‌ കോളേജില്‍‌ അടിയുണ്ടാക്കി… സമരം ചെയ്തു… കോളേജിലെ പ്രധാന റൌഡികളില്‍‌ ഒരുവനായി… കോളേജിലെ ഏതൊരു വിദ്യാര്‍‌ത്ഥിയും, എന്തിന്‍ അദ്ധ്യാപകര്‍‌ വരെ ഭയപ്പെട്ടിരുന്ന ഒരു യഥാര്‍‌ത്ഥ റൌഡി… എല്ലായ്പ്പോഴും എല്ലാ കേസുകളില്‍‌ നിന്നും അവരെന്നെ ര്‍ക്ഷിക്കുന്നത്, പിന്താങ്ങുന്നത് അവര്‍‌ക്കു വേണ്ടിയാണെന്ന തിരിച്ചറിവോടെ തന്നെ ഞാന്‍‌ വീണ്ടും വീണ്ടും നാശത്തിലേക്കു പോയ്ക്കൊണ്ടിരുന്നു…എന്റെ ജീവിതം നശിപ്പിച്ചവരോടുള്ള പ്രതികാരമായി ഞാന്‍‌ തിരഞ്ഞെടുത്ത വഴി എന്നെ തന്നെ നശിപ്പിക്കുക എന്നതായിരുന്നല്ലോ. അതിനു ഞാന്‍‌ നല്‍‌കേണ്ടി വന്ന വില…

എന്നാല്‍‌, നീ… പാര്‍‌വ്വതീ, നീ യഥാര്‍‌ത്ഥത്തില്‍‌ എന്നെ തോല്‍‌പ്പിക്കുകയായിരുന്നു…കോളേജ് മുഴുവന്‍‌ എന്നെ ഭയക്കുമ്പോള്‍‌ നിന്റെ കണ്ണില്‍‌ മാത്രം ഞാനൊരിക്കലും ഭയം നിഴലിച്ചു കണ്ടിട്ടില്ല. എന്നെ ആ അവസ്ഥയില്‍‌ കാണുമ്പോള്‍‌ നിറഞ്ഞു തുളുമ്പിയിരുന്ന ആ കണ്ണുകളില്‍‌ എപ്പോഴും നിസ്സംഗതയായിരുന്നു. എന്നും എന്നെയോര്‍‌ത്ത് നീ വിഷമിക്കുന്നത് ഞാന്‍‌ കണ്ടില്ലെന്നു നടിച്ചു. നിന്റെ കണ്ണുകള്‍‌ മൌനമായി എന്നോട് അപേക്ഷിക്കുന്നത് എനിക്കു തിരിച്ചറിയാമായിരുന്നു, എന്നിട്ടും… എന്നിട്ടും ഞാനത് പാടെ അവഗണിച്ചു. നീയുമായി സംസാരിക്കേണ്ടി വരുന്ന സന്ദര്‍‌ഭങ്ങള്‍‌ ഞാന്‍‌ ബോധപൂര്‍‌വ്വം ഒഴിവാക്കി. നിനക്കെന്നോട് ഒരുപാട് സംസാരിക്കാനുണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍‌ നിന്റെയൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും എന്നെ ദുര്‍‌ബലനാക്കുമെന്ന് ഞാന്‍‌ ഭയന്നു. ഭീരുവായ ഞാന്‍‌ ഒരിക്കലും നിന്നെ മനസ്സിലാക്കുന്ന്തായി ഭാവിച്ചില്ല. എന്റെ തെറ്റ്… എന്റെ തെറ്റ്… എനിക്കറിയാം… എങ്കിലും… എങ്കിലും പാര്‍‌വ്വ്തീ, നീ ഒരിക്കലെങ്കിലും ഉപേക്ഷിച്ചു പോയ എന്റെ അച്ഛന്റെ സ്ഥാനത്തു നിന്ന്… മരിച്ചു പോയ എന്റെ അമ്മയുടെ സ്ഥാനത്ത്… എനിക്കില്ലാതെ പോയ ഒരു സഹോദരന്റെ അല്ലെങ്കില്‍‌ സഹോദരിയുടെ സ്ഥാനത്ത്… അതുമല്ലെങ്കില്‍‌ എന്നും നീയാഗ്രഹിച്ചിരുന്ന ആ കാമുകിയുടെ സ്ഥാനത്തു നിന്നുകൊണ്ട് എന്നെയൊന്നു വഴക്കു പറഞ്ഞിരുന്നെങ്കില്‍‌… മുഖമടച്ച് ഒരിക്കലെങ്കിലും ഒരടി തന്നിരുന്നെങ്കില്‍‌… ഒരു തവണയെങ്കിലും പിടിച്ചിരുത്തി എന്നെയൊന്ന് ഉപദേശിച്ചിരുന്നെങ്കില്‍‌… എങ്കില്‍‌… എങ്കിലൊരു പക്ഷേ, ഞാന്‍‌ നന്നായിപ്പോയേനെ. പക്ഷേ, നീയൊരിക്കലും അധികാരത്തോടെ അങ്ങനെ ചെയ്യുമായിരുന്നില്ല. പണ്ടു മുതല്‍‌ക്കേ, ഞാ‍ന്‍‌ പറയുന്നത് കേള്‍‌ക്കാനായിരുന്നില്ലേ നിനക്കിഷ്ടം? എന്നെ അനുസരിക്കാനല്ലേ നീ പഠിച്ചിട്ടുള്ളൂ… അവിടെ… അവിടെ ഞാന്‍‌ തോറ്റു പോയി പാര്‍‌വ്വതീ…

അവസാനം ആ ദിവസം വന്നെത്തി. മദ്യത്തില്‍‌ മുങ്ങിക്കുളിച്ചു കിടന്ന ആ നശിച്ച ദിവസം… അന്ന് കോളേജില്‍‌ വഴക്കുണ്ടായതിന്റെ ബാക്കിയായി, അന്നു രാത്രി നഗരത്തിലെ ആളൊഴിഞ്ഞ ഒരു മൂലയില്‍‌ വച്ച് എതിര്‍‌ പാര്‍‌ട്ടിക്കാരുടെ നേതാവിനെ തല്ലാന്‍‌ എന്റെ പാര്‍‌ട്ടി നേതാവ് എന്നെ കൂട്ടിനു വിളിച്ചത്. വാക്കു തര്‍‌ക്കത്തില്‍‌ തുടങ്ങി, കയ്യാങ്കളിയായി. അവസാനം അയാളെ പച്ച ജീവനോടെ തലയ്ക്കടിച്ചു കൊന്ന എന്റെ നേതാവ് അയാളുടെ കയ്യിലെ രക്തം പുരണ്ട ആ ഇരുമ്പു വടി എന്റെ കയ്യില്‍‌ ബലമായി പിടിച്ചേല്‍‌പ്പിച്ച് ഓടി മറയുന്നതു വരെ ആരും സംഭവം കണ്ടിരുന്നില്ലല്ലോ. അയാള്‍‌ ഇരുട്ടിലെവിടെയോ ഓടി മറയുമ്പോള്‍‌… പ്രാണവേദനയോടെയുള്ള അലര്‍‌ച്ചയും പരന്നൊഴുകുന്ന കൊഴുത്ത ചോരയും കണ്ട് പകച്ചു പോയ ഞാന്‍‌ എന്തു ചെയ്യണമെന്നറിയാതെ നില്‍‌ക്കുകയായിരുന്നു. അപ്പോഴേക്കും ഓടിക്കൂടിയ നാടുകാര്‍‌ എന്നെ പൊതിഞ്ഞപ്പോള്‍‌… വിവരമറിഞ്ഞെത്തിയ പോലീസ് എന്നെ വിലങ്ങണിയിക്കുമ്പോള്‍‌… അനിവാര്യമായതെന്തോ വൈകിയാണെങ്കിലും വന്നുചേര്‍‌ന്നുവെന്ന ഭാവത്തിലായിരുന്നൂ ഞാന്‍‌…

പിന്നീട് കോടതിയില്‍‌ വച്ച് സ്വന്തം രാഷ്ട്രീയ പാര്‍‌ട്ടിക്കു വേണ്ടി എതിര്‍‌ പാര്‍‌ട്ടി നേതാവിനെ നിര്‍‌ദ്ദയം തച്ചു കൊന്നതിന്‍ മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും അടിമയായ ദേവനാരായണന്‍‌ എന്ന പ്രതിയെ… ഈ എന്നെ ജീവ പര്യന്തം തടവിനു വിധിക്കുമ്പോള്‍‌ എനിക്കു വേണ്ടി വാദിക്കാന്‍‌ പോലും ആരുമുണ്ടായിരുന്നില്ലല്ലോ. കോടതിയില്‍‌ വച്ച് മറിച്ചൊരു വാക്കു പോലും പറയാതെ കുറ്റം ഏറ്റെടുത്ത് എന്നെ വിലങ്ങണിയിച്ച് പോലീസ് ജീപ്പില്‍‌ കയറ്റുമ്പോള്‍‌ കണ്ടൂ നിന്നു കണ്ണീര്‍‌ വാര്‍‌ക്കാനും… പാര്‍‌വ്വ്തീ, നീ മാത്രമേ ഉണ്ടായിരുന്നുള്ളുവല്ലോ… യഥാര്‍‌ത്ഥത്തില്‍‌ ഞാനൊരു കൊലയാളിയല്ലെന്ന് നീയറിഞ്ഞിരുന്നുവോ…? എനിക്കറിയില്ല…

ഇപ്പോള്‍‌ നീയെവിടെയാണ്‍? എവിടെയാണെങ്കിലും നീ സുഖമായിരിക്കട്ടെ…. ഈ പാപിയുടെ നിശ്ശബ്ദമായ പ്രാര്‍‌ത്ഥന എന്നും നിന്നോടൊപ്പമുണ്ടായിരിക്കും… പാര്‍‌വ്വതീ, ഇവിടെ ഈ തടവറയില്‍‌ തണുപ്പ് അസഹ്യമാകുകയാണ്‍. ഇത് മഴയുടെ തണുപ്പ് തന്നെയോ? അതോ മരണത്തിന്റെ തണുപ്പോ…? മരണത്തിന്‍ തണുപ്പാണെന്ന് കുട്ടിക്കാലത്തെന്നോ പറഞ്ഞു തന്നത് നീ തന്നെയോ? ഇവിടെ എന്റെ അവസാനം അടുത്തെന്ന് എനിക്കു തോന്നുന്നു. എന്റെ കണ്ണുകള്‍‌ അടഞ്ഞു പോകും പോലെ… പക്ഷേ, സത്യമായും ഞാന്‍‌ ഉറങ്ങാന്‍‌ പോവുകയല്ല. എനിക്ക് ഉറക്കം വരുന്നുമില്ല… പക്ഷേ എന്റെ ദേഹം തളരുകയാണ്‍… മരണത്തിന്റെ കാലൊച്ചകള്‍‌ എനിക്കിപ്പോള്‍‌ വ്യക്തമായി കേള്‍‌ക്കാം. അതിനു മുന്‍പ്… എനിക്കു നിന്നെയൊന്നു കാണാന്‍‌ കഴിയുമോ? ഒരു നോക്കു മാത്രം….

വേണ്ടാ… എനിക്കിപ്പോള്‍‌ നിന്നെ കാണാം… എന്റെ അടഞ്ഞ കണ്ണുകള്‍‌ക്കു മുന്‍പിലും നിന്റെ രൂപം എനിക്കു വ്യക്തമായി കാണാം… നിന്റെയാ നിഷ്കളങ്കമായ ചിരിയും. പാര്‍‌വ്വതീ… എന്റെ നിറഞ്ഞ കണ്ണുകള്‍‌ സാക്ഷിയാക്കി, വിങ്ങുന്ന ഹൃദയം സാക്ഷിയാക്കി, ഇനി ഞാനൊരു സത്യം പറഞ്ഞോട്ടെ… ഇതു വരെ ഞാന്‍‌ പറയാതിരുന്ന ഒരു സത്യം…

“പാര്‍‌വ്വതീ്…എന്നും… എന്നും നിന്നെ ഞാന്‍‌ സ്നേഹിച്ചിരുന്നൂ…”

Sunday, March 25, 2007

വരതെളിഞ്ഞ ഒരു കാര്‍ട്ടൂണിസ്റ്റ്‌ ഇതാ ബൂലോകത്ത്‌

വരതെളിഞ്ഞ ഒരു കാര്‍ട്ടൂണിസ്റ്റ്‌ ഇതാ ബൂലോകത്ത്‌ പ്രിയ ബൂലോക കൂടപ്പിറപ്പുകളേ.. നര്‍മ്മത്തെ അതിണ്റ്റെ മൂര്‍ദ്ധന്യത്തില്‍ എത്തിച്ചു വരകളിലൂടെ ചിന്തയുടെ ഒരു മാസ്മര പ്രപഞ്ചം സൃഷ്ടിക്കുന്ന ഒരു കാര്‍ട്ടൂണിസ്റ്റ്‌ സുഹൃത്തിണ്റ്റെ പരിചയപ്പെടുത്തട്ടെ. ശ്രീ. സുധീര്‍നാഥ്‌. ഡല്‍ഹിയിലെ പ്രശസ്തനായ മലയാളി വരയന്‍. അനേകം പുസ്തകങ്ങള്‍ക്ക്‌ പുറം ചട്ട അണിയിച്ച അനുഗ്രഹീത കലാകാരന്‍. ഇദ്ദേഹത്തിണ്റ്റെ കാര്‍ട്ടൂണുകള്‍ ഒന്നെത്തി നോക്കുക ഇവിടെ

http://cartoonistsudheer.blogspot.com

Saturday, March 24, 2007

പറയാതെപോയ പ്രണയങ്ങള്‍

ഒരു നിരീക്ഷണമാണേ. സത്യമിതായിരിക്കണമെന്ന് നിര്‍ബന്ധമില്ല. നന്നായി ദാമ്പത്യജീവിതം നയിക്കുന്നവരുടെ ഫ്ലാഷ് ബാക് ചികഞ്ഞുനോക്കിയിട്ടുണ്ടോ? മിക്കപേര്‍ക്കും സമാനമായ ഒരനുഭവം ഉണ്ടാകും - പറയാതെപോയ ഒരു പ്രണയബന്ധം.

പരസ്പരം അറിയാം സ്നേഹമാണെന്ന്. ഇടവഴിയില്‍ കണ്ടുമുട്ടുമ്പോള്‍, ബസില്‍ യാത്ര ചെയ്യുമ്പോള്‍, ഉത്സവപ്പറമ്പില്‍ മഞ്ഞുകൊള്ളുമ്പോള്‍.... അപ്പോഴൊക്കെ കണ്ണുകള്‍ കഥകള്‍ കൈമാറിയിട്ടുണ്ട്. എന്തെല്ലാം സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്. എന്നിട്ട്, ഒരിക്കല്‍പോലും വാമൊഴിയില്‍ വെളിപ്പെടുത്താതെ, നോണ്‍‌വെര്‍ബലിനു പുല്ലുവില നല്‍‌കുന്ന സൊസൈറ്റിയില്‍‌ - പുസ്തകത്തളിഷ് മയില്‍പ്പീലിത്തുണ്ടുകള്‍‌ ഔട്ട് ഓഫ് ഫാഷനായെങ്കിലും അലന്‍‌പീസും ഡെസ്മ്ണ്ട് മോറിസും ഉദ്‌ധരിക്കപ്പെടാതിരുന്ന കാലത്ത് - വാക്കാല്‍‌ പറയുന്നതിനു മാത്രമേ വിലയുണ്ടായിരുന്നുള്ളൂ.

അല്ലെങ്കില്‍‌ പോസ്റ്റുമാനെ ആശ്രയിക്കണം. അതു വന്‍‌ റിസ്കുള്ള പണിയാണ്. ‘പ്രണയം സമരമാണ്’ എന്നൊന്നും കരുതുവതിഹ ചെയ്കവയ്യ. പെട്ടെന്നു ലീക്കാകാം, ഭാവിയില്‍‌വരെ തിരിച്ചടിക്കുള്ള ആയുധമാകാം എന്നിവ കൂടാതെ പോസ്റ്റുമാ‍ന്‍‌ ചെയ്യുന്ന ഒരു പാരയും അതിലുണ്ട്. ഇത്തരം പ്രണയങളില്‍‌ മിക്കവാറും സമീപവാസികളായിരിക്കും നായികാനായകന്മാര്‍‌. പോസ്റ്റുമാന്‍‌, എഴുതിയ ആളുടെ കൈവശം തന്നെ കത്തു കൊടുത്തിട്ട് "അവിടെ കൊടുത്തേക്കൂ" എന്നു പറയാനുള്ള സാധ്യത വളരെയേറെ. അരസികേഷുക്കളായിരുന്ന അമേരിക്കക്കാര്‍‌ അക്കാലത്ത് ഇന്റര്‍നെറ്റും ചാറ്റിങ്ങും ഇമെയിലും മൊബൈലും ഒന്നും തന്നു സഹായിച്ചതുമില്ല. (സാമ്രാജ്യത്വ ചാരന്മാ‍ര്‍‌! പോട്ടെ; അവന്മാര്‍ക്കു വേറെ വച്ചിട്ടുണ്ട്.) അങ്ങനെ ഒരു സുപ്രഭാതത്തില്‍‌ ആ കല്യാണക്കുറി വീട്ടിലെത്തുന്നു. നെടുവീര്‍പ്പോടെ ആരാണാ ഭാഗ്യവാന്‍‌/ഭാഗ്യവതി എന്നു നോക്കിയിട്ട് വിവാഹദിനം നോട്ട് ചെയ്യുന്നു. സന്തോഷത്തോടെ സദ്യയില്‍‌ പങ്കെടുക്കുന്നു. ചിലപ്പോള്‍ ഗിഫ്റ്റ് കൊടുക്കുന്നു. മിക്കവാറും അതുണ്ടാകാറില്ല. അഞ്ചു പൈസ കൈയിലുണ്ടാവില്ല എന്നതുതന്നെ പ്രധാന കാര്യം. കുടുംബത്തോടെയാവും ക്ഷണമെന്നതിനാല്‍‌ നമുക്കു വലിയ റോളൊന്നും ഉണ്ടാകില്ലെന്നത് മറ്റൊരു സത്യം.

ആരോടും പരിഭവമില്ലാതെ, വില്ലന്റെ സാന്നിധ്യമില്ലതെ കരിഞ്ഞുപോകുന്ന പ്രണയങ്ങള്‍‌. പ്രണയം വെളിപ്പെടുത്താത്ത ആ ധൈര്യമില്ലായ്മ, അത് അവരുടെ പിന്നീടുള്ള ദാമ്പത്യത്തിനു തണലേകുന്നതായാണ് കാണുന്നത്. ഗാര്‍ഹികപീഡനത്തിന്റെ നിമിഷങ്ങളില്‍‌ ‘അയാളായിരുന്നെങ്കില്‍‌..... അവളായിരുന്നെങ്കില്‍‌.....‘ എന്നു നിനച്ച് ആശ്വസിക്കാന്‍‌ അവര്‍ക്കു കഴിയുന്നു.

പറയാന്‍‌ മറന്ന പ്രണയിനികള്‍ക്ക് മിക്കപ്പോഴും മ്മറ്റൊരു പ്രശ്നത്തെ നേരിടേണ്ടി വരാറുണ്ട്. അവര്‍‌ തമ്മില്‍ പറഞ്ഞില്ലെങ്കിലും നാട്ടുകാര്‍ക്കു മൊത്തം അതറിയാമായിരിക്കും എന്നതാണത്. ഇതു കറങ്ങിത്തിരിഞ്ഞ് ഭാര്യയുടെ/ഭര്‍ത്താവിന്റെ അടുത്തെത്താതിരിക്കില്ല. കൂടുതല്‍ പറയേണ്ടതില്ലല്ലോ. എങ്കിലും സഹനവും ക്ഷമയും കൂടുതല്‍‌ പ്രകടിപ്പിക്കുന്ന ഇവര്‍‌ മികച്ച രക്ഷിതാക്കളും ദമ്പതികളുമായാണ് കാണപ്പെടുന്നത്.

അടുത്ത ജന്മത്തിലും അവരുടെ പ്രണയം ലക്ഷ്യം കാണാതിരിക്കട്ടെയെന്ന് നമുക്ക് ആശംസിക്കാം.

(പി.എസ്. ജയനോടും പ്രസ് ക്ലബ്ബിലെ ഇരുണ്ട പകലിനോടും കടപ്പാട്.)

Thursday, March 22, 2007

.: സഖീ :.

എന്നും അര്‍ക്കന്‍ തന്‍ പ്രഭാവലയം പടിയില്‍ വീഴും മുന്‍പേ,
എത്തും ഞാ‍ന്‍ തീവണ്ടിയില്‍ അതി രാവിലേ തന്നെ..
കാത്തു നില്‍ക്കും എന്‍ സഖിക്കായി എന്നും..
കാണാത്തതെന്തേ സഖീ നിന്നെ ഞാന്‍ ഒരിക്കലും?

<നന്ദി: ചെറിയ ചെറിയ ഇന്‍സ്പിരേഷന്‍സ് തരുന്ന ചേച്ചിക്ക്>

Wednesday, March 21, 2007

ആദ്യ ബ്ലോഗ് മാഗസിന് എന്തു പേരിടും????

പ്രിയ ബൂലോഗരെ,

വിടരുന്ന മൊട്ടുകള്‍ www.mobchannel.com ന്റെ സഹകരണത്തോടെ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആദ്യ തുറന്ന ബ്ലോഗ് മാസികയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. വില്‍പനയില്‍ നിന്നും കിട്ടുന്ന ലാഭം പൂര്‍ണ്ണമായും (100%) എഴുത്തുകാര്‍ക്കു തന്നേ വീതിച്ചു കൊടുക്കുന്നു എന്നതാണു ഇതിന്റെ പ്രത്യേകത.ചെറിയ പ്രിന്റിംഗ്‌ യൂണിറ്റുകളേയും , ചെറുകിട വിതരണക്കാരേയും യോജിപ്പിച്ചു ഒരു പബ്ലിഷിംഗ്‌ ശൃഖലക്കു ഞങ്ങള്‍ രൂപം നല്‍കിക്കഴിഞ്ഞു.

ആദ്യ ബ്ലോഗ് മാസികയ്ക്കൊരു പേരു വേണ്ടേ??? പേരിടാനുള്ള അവസരം ഞങ്ങള്‍ ബ്ലോഗര്‍മാര്‍ക്കു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായോ അല്ലെങ്കില്‍ vidarunnamottukal@gmail.com എന്ന വിലാസത്തില്‍ ഇമെയിലായോ അയക്കുവാന്‍ താല്‍പ്പര്യം. വിജയികള്‍ക്ക് നമ്മുടെ സ്വന്തം വിശാ‍ലന്റെ കൊടകരപുരാണം സമ്മാനമായി ലഭിക്കുന്നു... അമാന്തിക്കരുത് പേരുകള്‍ പോരട്ടെ ഉടന്‍ തന്നെ...

.: റോസാദളങള്‍ :.


സെമിത്തേരിയില്‍ ഇന്ന് ആരുമില്ല... പല കുഴിമാടങളുടെ മുകളിലും ഉണങിയ പൂക്കള്‍ ചിതറി വീണിരിക്കുന്നു, ഉരുകിയ മെഴുകുതിരികള്‍ പല വര്‍ണ്ണ ചിത്രങളും രചിച്ചിരിക്കുന്നു..കുന്തിരിക്കത്തിന്റേയും ചന്ദനത്തിരിയുറ്റേയും മനം മടുപ്പിക്കുന്ന ഗന്ധം..
ഇവിടെയല്ലേ സാറ നീ ഉറങുന്നത്....



“ക്ഷമിക്കണം സാറ.. ഞാന്‍ കുറച്ചു വൈകി.. പതിനാലു വര്‍ഷം വൈകി.. എന്നാലും എനിക്ക് പറയണം.. സാറയേ എനിക്കിഷ്ട്ടമായിരുന്നു..ഒത്തിരി ഒത്തിരി.. എന്തൊ അന്നെനിക്കു നിന്നെ അറിയിക്കാന്‍ കഴിഞില്ല.. മൂന്ന് വര്‍ഷം മുന്‍പു നീ എനിക്കതിന് അവസരം തരാന്‍ പോലും മിനക്കെട്ടില്ല.. എന്നാലും എനിക്കു നിന്നെ ഇഷ്ട്ടമാണ്.. നിനക്കായ് എന്റെ കൈയ്യില്‍, ഈ റോസാ ദളങളല്ലാതെ മറ്റൊന്നുമില്ല... “

വിശ്വസിക്കാനാവുന്നുണ്ടോ?











വിശ്വസിച്ചേ പറ്റൂ, ഇതു photoshop magic അല്ല...കോലത്തുനാട്ടില്‍ വന്നാല്‍ നേരില്‍ക്കാണാം ഇത്തരം ധാരാളം തെയ്യങ്ങള്‍...

Tuesday, March 20, 2007

കൃഷ്ണപക്ഷം

കൃഷ്ണപക്ഷം

(ഒരു മുന്‍ കുറിപ്പ്‌..
ഇത്‌ കൃഷ്ണന്റെ തിരിചറിവാണു..
രാധയുടെ സ്നേഹം കൃഷ്ണന്‍ അറിയുകയാണു...ഒടുവില്‍ യോഗ സമാധികായി കാക്കുമ്പൊള്‍...
ഒരു സങ്കല്‍പാമ്മത്രമാണു ഇതു
കൃഷ്ണന്റെ ഒടുവിലെ തിരിചറിവു ഇങ്ങനയ്‌ ഒന്നു ആയിരികമെന്നു...)



രാധികേ..
എത്ര കാലങ്ങള്‍ക്കു
മുന്‍പായിരുന്നു
നിന്നിലെ എന്റെ മോക്ഷം?

സ്വപ്നങ്ങളുടെ സിന്ദൂരചവിയില്‍
നിയെന്നെ ഇല്ലാതാക്കിയതും

പ്രണയത്തിന്റെ
അഗ്നിസ്ബുലിങ്ങങ്ങള്‍ കൊണ്ടു
ഭക്തിയുടെ കാമം തൊട്ടെടുത്ത്‌
എന്റെ ആണ്മയേ ഉരുക്കികളഞ്ഞതും

അറിയാത്ത അറിവിന്റെ കാളിന്തിയായി
എനിക്കുമുന്‍പില്‍ ഒഴുകി പരന്നു കിടന്നതും എത്ര നാള്‍ മുന്‍പായിരുന്നു?

കാളിമയില്‍ ഒഴുകി പൊയ രക്തപുഷ്പങ്ങളെ കുറിചൊര്‍ക്കതേയും
യുഗപിറവികള്‍ കൊണ്ടു ഊര്‍വരമായേക്കാവുന്ന
ഊഷരതയെ കുറിചൊര്‍ക്കതെയും
പിന്‍ വിളികളില്ലാതെ
കാത്തിരുന്ന പെണ്‍ക്കുട്ടി...
എന്റെ ജീവന്റെ ഒരൊ
മാത്രയിലെയും നിഷബ്ധ
സാന്നിധയമായവള്‍
ഗോപിക
ദ്വയിതമാം കൃഷ്ണഭാവത്തിന്‍
അമൂര്‍ത്ത്മാം
അദ്ത്വയ്ത ബിന്ദുവില്‍
സന്നീവെഷിചവള്‍...
എന്റെ വസന്തവും ഹേമന്ദവുമായവള്‍
കാത്തിരിപ്പിനും അപ്പുറം കാത്തിരിക്കുന്നവള്‍
ഒരു രാസരാവിന്നും അപ്പുറം
കൃഷണനേ കൃഷ്ണനായി തന്നെ തിരികെ കൊടുത്തവള്‍
ഒടുവിലെ സ്പര്‍ഷത്തില്‍ ഒടുവിലെ
മാത്രയില്‍
കൃഷ്ണന്റെ മോക്ഷമായി
കൃഷ്ണയായി തീര്‍ന്നവള്‍

കാത്തിരിക്കുന്നവള്‍
കൃഷ്ണാര്‍ധിയല്ലവള്‍
മൊക്ഷാര്‍ധിയല്ലവള്‍
കാത്തിരിപ്പിനും അപ്പുറം കാത്തിരിക്കുന്നവള്‍

Sunday, March 18, 2007

ദ്രുതയക്ഷി


Click here to download the PDF version of this post


ഉണ്ണ്യോളേ, പൊറത്ത് പോയി കളിക്ക്യാ. എത്ര പറഞ്ഞാലും അമ്പലനടയ്ക്കീന്നാണോ വിളയാട്ടം... അമ്പലനടയ്ക്കലും കൊട്ടിലിന്റടുത്തും വേണ്ട നിങ്ങടെ കളികള് എന്ന് ഞാന്‍ പറഞ്ഞീട്ടില്ല്യേ? വിളിക്കണോ ഞാന്‍ ദ്രുതയക്ഷീനെ...?”

നശിച്ച തള്ള! നോക്കിക്കോ, ഇന്ന് കെട്ടണ മാല കൊണ്ടോയി പൊഴേലിടും! ഒറപ്പ്.

ഉണ്ണിക്ക് അസാരായിട്ടങ്ങട് ദേഷ്യം വന്നു. ദ്രുതയക്ഷി പോലും! ചെറിയ കുട്ട്യോളെ പേടിപ്പിക്കണ മാതിരി കളിയമ്പാട്ടെ ഉണ്ണീനെ പേടിപ്പിക്കാന്‍ നോക്കണ്ട. ജന്മിത്വത്തിന്റെ കരുത്തും ഈ തട്ടകം വാഴുന്നതിന്റെ ആഡ്യത്വോംള്ളോനാ ഉണ്ണി. ഉണ്ണിയ്ക്കാരേം ഭയം‌ല്ല്യാ!

കൂടെള്ളോര് കേട്ട പാതി കേള്‍ക്കാത്ത പാതി ഓടി പോകേം ചെയ്തു, ഇല്ലേല്‍ ഒന്നു കാണിച്ചു കൊടുക്കാര്ന്നു. എന്തിനാ വാരസ്സ്യാരെ ഇങ്ങനെ പേടിക്കുന്നത് എന്ന് ഉണ്ണിക്ക് മനസ്സിലായില്ല. വെറുതെ പൂ കോര്‍ത്ത് മാല കെട്ടി കുട്ട്യോളെ ചീത്ത പറഞ്ഞ് ഇരിക്ക്യല്ലാതെ, എണീറ്റ് വന്ന് ആരെയെങ്കിലും തല്ല്യതായ് ഉണ്ണി ഇതു വരെ കേട്ടിട്ടില്ല്യ, പ്രത്യേകിച്ചും ഉണ്ണി കൂടെയുള്ളപ്പോ!

നിക്ക്, ഞാനൂണ്ട്.

ആരോടെന്നുമില്ലാതെ പറഞ്ഞു കൊണ്ട് ഉണ്ണി ഓടി. അമ്പലപ്പറമ്പ് കഴിഞ്ഞ് പുഴക്കരയിലേക്ക് കടന്നപ്പോള്‍, നനഞ്ഞ മണലിലൂടെ ഓടാന്‍ ഉണ്ണി നന്നേ വിഷമിച്ചു. അല്ലേലും മഴ പെയ്താലിങ്ങനെയാണ്, മണലിന് ഒരു രസൂല്ല്യാ. അടുത്ത വെക്കേഷന് നല്ല വെയിലുള്ള കാലത്തു അമ്മാത്തേക്ക് വരണം. അപ്പോ പൊഴ കാണാന്‍ എന്തു ഭംഗ്യാ. ചാലുകളായ് കീറി, വെട്ടിത്തിളങ്ങുന്ന മണലിലൂടെ സൂര്യവെളിച്ചം പ്രതിഫലിക്ക്ണ പൊഴ ഒഴുകുന്നത് കാണാനെന്തൊരു ചന്താ. രാവില്യന്നെ ഒന്നിറങ്ങി കുളിച്ചാലോ, പിന്നെ ഗായത്രി ചൊല്ലാനൊരു പ്രത്യേക സുഖാ...ആലോചിച്ച് തുടങ്ങിയപ്പോള്‍ തന്നെ മനസ്സിനൊരു ഉണര്‍വ്വ്.

മറ്റുള്ളോരെ കാണാനില്ല്യല്ലോ? ഉണ്ണി മെല്ലെ മെല്ലെ തന്റെ മുന്നേ പോയവരുടെ കാല്‍പ്പാടുകള്‍ നോക്കി നടന്നു. ഓ, മാരാര് കൊടുങ്ങല്ലൂര്‍ന്ന് ഇന്നലെ എത്തീട്ട്ണ്ടല്ലോ. അപ്പോളതാണ് അവര് വാരസ്യാര് പറഞ്ഞ ഒടനെ വിമ്മിഷ്ടൊന്നുല്ല്യാണ്ടെ ഓടി പോയത്. മാരാര്‍ടെ വെടിയും കേട്ട് ആല്‍ത്തറേലിരിക്ക്ണ്ണ്ടാവും.

ഉണ്ണിക്ക് ചിരി വന്നു. ഇന്നെന്ത് കള്ളകഥ്യാണാവോ?

കുടജാദ്രി കേറിയപ്പോ പിന്നീന്നൊരു പെണ്ണ് ചുണ്ണാമ്പ് ചോദിച്ചതോ? അതോ ദീപാരാധന കഴിഞ്ഞീട്ട് അമ്പലകുളത്തീന്ന് കാലു കഴുകി തിരിഞ്ഞപ്പോ ചുവപ്പുടുത്ത് നിക്കണ ശിവഭൂതത്തെ കണ്ട് പേടിച്ചതോ? അതോ സന്ധ്യക്ക് ഊട്ടുപ്പൊരേടുള്ളില് മുറുക്കിക്കൊണ്ടിരിക്കുമ്പോ കര്‍ണ്ണയക്ഷി വന്ന് ചെവിയില്‍ കുശലം ചോദിച്ചതോ? ചെലപ്പോ കൊട്ടിലിനകത്തുള്ള ദ്രുതയക്ഷിയെ കുറിച്ചാവും ഇന്നത്തെ കഥ. അല്ലെങ്കില്‍ അതു നക്കിയ കുട്ടികളെ കുറിച്ചാവും. അല്ലേലും മാരാര്‍ക്കുണ്ടോ കഥകള്‍ക്ക് പഞ്ഞം? കളിയമ്പാട്ടെ ഉണ്ണിക്ക് യക്ഷ്യോളേം ഭൂതങ്ങളേം ഭയോം‌ല്ല്യ ഇഷ്ടോം‌ല്ല്യ. കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി!

ചൂടു പിടിക്കുന്ന മണലിലൂടെ ഉണ്ണി ആഞ്ഞു നടന്നു.

“...കര്‍ക്കടകല്ലേ, രാമായണമാസത്തിലെ നാലമ്പലത്തൊഴല്‍... തൃപ്രയാറിലെ ശ്രീരാമസ്വാമിയെയും മൂഴിക്കുളത്തെ ലക്ഷ്മണനെയും പായമ്മലിലെ ശത്രുഘ്നനെയും തൊഴുത് കൂടലിലെത്തി. യാഗഭൂമി... ഗംഗയിറങ്ങിയ പുണ്യഭൂമി... ആദ്യായ്ട്ടാ ഞാനന്ന് കൂടലില്‍ക്ക് പോണത്. അമ്മാളത്തറേലെ ചാര്‍ച്ചക്കാരൂണ്ട് കൂട്ടിന്. കൂട്ടത്തിലോരുണ്ണീടെ അമ്മാത്താ താമസം. രാവിലെറങ്ങും അമ്പലത്തില്‍ക്ക്. പലതരം കളികളും മീനൂട്ടലും ഉച്ചപൂജ കഴിച്ച നേദ്യച്ചോറും ദീപാരാധന തൊഴലും രാത്രീലെ ഊട്ടും ഒക്കെ കഴിഞ്ഞ് ചാക്യാര്‍കൂത്തും കണ്ടേ മടങ്ങൂ. പത്താം ദിവസം, കൂത്തമ്പലത്തില് കൂട്ടരൊത്തു വെടി പറഞ്ഞിരിക്കുമ്പോ ഒരുള്‍വിളി വന്നു. ഒന്നു കുളത്തില് മുങ്ങണം. ആരാ അപ്പോ ആ നേരത്ത് അത് തോന്നിച്ചതെന്ന് നിയ്ക്കറീല്ല്യ. കൊളക്കരേല് ചെന്നു. ചെറിയൊരു ഭയല്ല്യാതില്ല്യ. സന്ധ്യാസമയം. രാമസോദരന് ഭൂതഗണങ്ങളില്ല്യങ്കിലും ദേവഗണങ്ങളുണ്ടാവാലോ? ഒന്നു മുങ്ങി നിവര്‍ന്നു. വെള്ളത്തിനാണെങ്കില്‍ ആതിരേലെ കുളിര്. രണ്ടും കല്‍പ്പിച്ച് ഒന്നു കൂടി മുങ്ങി. വെള്ളത്തിന്റടീന്ന് കണ്ണ് തുറന്ന് നോക്ക്യപ്പോ, ദാ കാണ്‌ണൂ...രണ്ട് മാണിക്യങ്ങള്...ഒന്ന് പ്രതിഷ്ഠാചമയത്തിലേത്, മറ്റേത് മാറ്റ് നോക്കാന്‍ കൊണ്ടന്നത്. അതങ്ങ് കൂടുന്നത് ന്റെ മുന്‍പില് തെളിഞ്ഞു. കണ്ണ് മഞ്ഞളിക്കുന്ന പ്രകാശം! ന്റെ കൂടല്‍മാണിക്യസ്വാമീന്ന് ഒറക്കെ നെലോളിച്ച് വെള്ളത്തീന്നു പൊങ്ങി കരേല്‌ക്ക് വീണതേ ഓര്‍മ്മേല്‌ള്ളൂ...പിന്നെ കണ്ണ് തൊറന്നപ്പോ നേരം പരപരാന്ന് വെളുത്തിരിക്ക്‍ണൂ...

മാരാരൊന്ന് നിര്‍ത്തി, എല്ലാരേം നോക്കി. വല്ല്യോരും കുട്ട്യോളും എല്ലാം അന്തിച്ച് നില്‍ക്കുകയാണ്.

ആ കാഴ്ചയുടെ രസത്തില്‍ മാരാര്‍ അടുത്ത കഥയിലേക്ക് കടന്നു.

ദേ മാതിര്യാ വിളക്കാട്ടെ ദേവൂട്ടീന്റെ വേളീന്റെ തലേന്ന് ദ്രുതയക്ഷീനെ കണ്ടപ്പോണ്ടായെ...അന്നു ഞാന്‍...

, മാരാര്‍ തുടരാനാ ഭാവം. ഈ മാരാരുടെ ഓരോ വെടിപറച്ചിലുകള്‍? രണ്ടു മാണിക്യങ്ങള്‍ കൂടി ഒരു വലിയ മാണിക്ക്യം‌ത്രേ, നല്ല കഥ! വലിയ മാണിക്യം രണ്ടായി തീര്‍ന്ന കഥ കേട്ടിട്ടുണ്ട്. തിരിച്ച് ചെയ്യാനുള്ള മന്ത്രം ആര്‍ക്കാ വശം‌ള്ളതാവോ?

ഉണ്ണി മെല്ലെ വാസൂനെ തോണ്ടി താന്‍ കൊട്ടിലിന്നടുത്തുണ്ടാവുംന്ന് പറഞ്ഞു. ഈ കള്ളകഥകളും കേട്ടിരിക്കണേങ്കാട്ടിലും ഭേദം അവടെ പോയി കാറ്റും കൊണ്ട് കിടക്ക്ണതാ.

സൂര്യന്‍ ഉച്ചിയിലെത്തിയ നേരത്ത് ഉണ്ണി കൊട്ടിലിന്നടുത്തെത്തി.

ആല്‍ത്തറയിലിരിക്കാനൊരുങ്ങുമ്പോള്‍ ഒന്നു ചിന്തിച്ചു. എന്തു കൊണ്ടു കൊട്ടിലിന്നകത്തിരുന്നു കൂടാ? ആഡ്യത്ത്വോം കരുത്തും ഉള്ള കളിയമ്പാട്ടെ ഉണ്ണിയെ ദ്രുതയക്ഷീടെ വാസസ്ഥലമായ കൊട്ടിലില്‍ കയറുന്നതില്‍ നിന്നു വിലക്കാ‍ന്‍ ആര്‍ക്കാ ധൈര്യം? എന്താ സംഭവിക്ക്യാ എന്ന് നോക്കാലോ. യക്ഷിയെന്നെ വിഴുങ്ങുമോ? അല്ലെങ്കിലും ഏതു യക്ഷി? ദ്രുതയക്ഷി പോലും ദ്രുതയക്ഷി..! നാട്ടാരെ പറ്റിക്കാന്‍ വെറുതെ ഓരോ കഥകള്‍!! ഉണ്ണിക്കിതിലൊന്നും വിശ്വാസല്ല്യ. കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി. ഉണ്ണിയ്ക്കാരേം ഭയം‌ല്ല്യാ!!!

രണ്ടും കല്പിച്ചു ഉണ്ണി കൊട്ടിലിന്നകത്തേക്ക് നടന്നു. ഓ, ഉമ്മറവാതില്‍ക്കല്‍ തന്നെ കിടപ്പുണ്ട് പല്ലും നഖവും കൊഴിഞ്ഞ പാണ്ടന്‍ നായ. എത്ര കാലമായി ഇതിവിടെ കിടക്കുന്നു. മുത്തച്ഛന്റെ കാലത്തൂണ്ടത്രെ ഇതിവിടെ. വരാവുന്ന ചീത്തത്തങ്ങളെല്ലാം തന്നിലേക്കെടുത്ത് തട്ടകത്തിനെ കാക്കുകയാണ് ഈ ജീവിയെന്നാണ് മാലോകരുടെ വിശ്വാസം! നശൂലം!! ഇതിനു മരണവുമില്ലേ? ഇതിവിടെ കിടക്കുന്നിടത്തോളം കാലം തനിക്ക് കൊട്ടിലില്‍ കടക്കാനാവില്ല. ഉണ്ണി മെല്ലെ കൊട്ടിലിന്റെ കിഴക്കുഭാഗത്തെ വാതിലിന്നടുത്തേക്ക് നടന്നു. ഭാഗ്യം, ഇവിടത്തെ വാതിലിന് വിചാരിച്ചത്ര ഉറപ്പില്ലെന്ന് തോന്നുന്നു. ഉണ്ണി വാതില്‍ ഉറക്കെ തള്ളി. ചെറിയ പരിശ്രമത്തിന് ശേഷം തുറന്ന വാ‍തിലിലൂടെ കൊട്ടിലില്‍ കേറി, മോളിലെ കഴുക്കോലും നോക്കി കൊണ്ട്, ഉണ്ണി തറയില്‍ നീണ്ടുനിവര്‍ന്നു കിടന്നു. കൂട്ടര് വരുമ്പോ വരട്ടെ!

വേണ്ട കളിയമ്പാട്ടുണ്ണീ... കളി ദ്രുതയക്ഷീനോട് വേണ്ട.

കൊട്ടിലിന് പുറത്ത് നിന്ന്, അഴികള്‍ക്കിടയിലൂടെ കൂട്ടര്‍ വിളിച്ചു പറഞ്ഞു.

ശരിയാ ഉണ്ണി. മാരാര് പറഞ്ഞീട്ട്‌ണ്ടല്ലോ ദ്രുതയക്ഷി നക്ക്യാ പൊടി പോലൂണ്ടാവില്ല്യാന്ന്

ങ്ങളും ങ്ങടെ മാരാരും. കളിയമ്പാട്ടുണ്ണിക്ക് ദ്രുതയയക്ഷീനേം പേടില്ല്യാ, കര്‍ണ്ണയക്ഷീനേം പേടില്ല്യാ, ശിവഭൂതത്തിനേം പേടില്ല്യാ. കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി!

വേണ്ട ഉണ്ണീ, ഈ കളി നമുക്ക് വേണ്ടാ

അതുണ്ണി നോക്കിക്കോളാം. ഉശിരില്ലാത്ത കൂട്ടര്!!!

ഉണ്ണിയുടെ മറുപടി കൂട്ടരെ ചൊടിപ്പിച്ചു.

അത്ര ഉശിരാണേല് ദ്രുതയക്ഷീ ദ്രുതം വാന്നൊന്ന് ചൊല്ലാമോ?”

, അതിനെന്താ?”

വേണ്ടാട്ടോ ഉണ്ണീ... യക്ഷി വരും, പിന്നെ രക്ഷണ്ടാവില്ല്യാ.

ശര്യാ, യക്ഷി ആരേലും വിളിക്കാന്‍ കാത്തിരിക്ക്യാ. ആരും സമ്മതം കൊടുക്കാതെ യക്ഷി വരില്ല്യാ, സമ്മതം കൊടുത്ത് വന്നാ പിന്നെ വിടില്ല, നക്ക്യേ അടങ്ങൂ” - കൂട്ടത്തില്‍ ഉണ്ണിയോട് കൂടുതല്‍ അടുപ്പമുള്ള ഒരുവന്‍ പറഞ്ഞു.

നക്ക്വാച്ചാ നക്കട്ടെ. കളിയമ്പാട്ടെ ഉണ്ണിക്ക് യക്ഷീനെ ഭയം‌ല്ല്യാ

ന്നാ ഒന്ന് വിളി

ഉണ്ണി വെല്ലുവിളി ഏറ്റെടുത്തു.

അതിനെന്താ?“.

ഒന്ന് ശ്വാസം ഉള്ളിലേക്കെടുത്ത്, കണ്ണുകളടച്ച്, ഉണ്ണി ചൊല്ലി.

ദ്രുതയക്ഷി ദ്രുതം വാ, ദ്രുതയക്ഷി ദ്രുതം വാ, ദ്രുതയക്ഷി ദ്രുതം വാ.

ശ്വാസം പുറത്തേക്കെടുത്ത്, കണ്ണുകള്‍ തുറന്ന്, കൂട്ടരെ നോക്കി കൊണ്ട് ഉണ്ണി ചോദിച്ചു.

മൂന്നായി. എന്താ മതിയോ?”

കൂട്ടര്‍ ഇത്ര പെട്ടന്ന് അതു പ്രതീക്ഷിച്ചിരുന്നില്ല. കൊട്ടിലിന്നകത്ത് കയറിയ ഉണ്ണിയെ നോക്കി എല്ലാരും ഭയപ്പാടോടെ നില്‍ക്കുകയാണ്.

ഏതു നിമിഷവും കാറ്റുണരാം. ആലിലകള്‍ വിറയ്‌ക്കാം. പാദപതനം കേള്‍ക്കാം. ദ്രുതയക്ഷി വരാം! വന്നാല്‍...? വന്നാല്‍ നക്ക്യേ അടങ്ങൂ.

ഉണ്ണിക്കൊരു കൂസലൂല്ല്യ. വന്നാലെന്താ, ഒന്നുമില്ലെങ്കില്‍ ഒരു യക്ഷിയല്ലെ, ഒന്നു കാണാലോ, അത്രന്നെ!

ആരും ഒന്നും മിണ്ടാതെ നില്‍ക്കുകയാണ്. ഇലയനങ്ങുന്ന ശബ്ദം പോലും കേള്‍ക്കുന്നില്ല. കൊട്ടിലിനകത്തും പുറത്തും നിശബ്ദത ആരെയോ കാത്തിരുന്നു.

ഉണ്ണീ...എന്റുണ്ണീ...

എവിടെ നിന്നോ ഒരു വിളി. ഉണ്ണി ഞെട്ടി. കൂട്ടരൊക്കെ അയ്യോന്ന് നിലവിളിച്ചു കൊണ്ടോടി. പക്ഷെ ഉണ്ണി നിലവിളിച്ചില്ല, ഓടിയതുമില്ല.

ആരേം കാണാനില്ലല്ലൊ. വെളിച്ചമധികം കടക്കാത്ത കൊട്ടിലില് എന്തൊരു പ്രകാശം!

ഉണ്ണിയുറക്കെ വിളിച്ചു - കൂട്ടരേ...

എന്താ ഉണ്ണീ...?”

അപ്പോ കേട്ടത് ശരിയാണ്... ദ്രുതയക്ഷ്യന്ന്യാവും...ഉണ്ണി ഒന്നു പരിഭ്രമിച്ചു.

ആരാദ് ...?”

ഞാനാ ഉണ്ണീ.

ആര്നേം കാണ്‌ണ്‌ല്ല്യല്ലോ?”

ഉണ്ണിക്കെന്നെ കാണണോ?”

ഉണ്ണി തരിച്ചു നിന്നു പോയ്. ദേഹമാകെ മരവിച്ച പോലെ.

കാണെ കാണെ പ്രകാശം മങ്ങി. ചുറ്റിലും ചൂടകന്ന് തണുപ്പ് പടര്‍ന്നു. അന്തരീക്ഷത്തില്‍ മഞ്ഞുയര്‍ന്നു. ചുറ്റും മൂടല്‍മഞ്ഞ്. മഞ്ഞിന്‍പാളികളിലൂടെ ഉണ്ണി ഒരു സ്ത്രീരൂപം കണ്ടു. ചുവന്ന തറ്റുടുത്തിരിക്ക്‍ണു. മൂക്കില്‍ മിനുങ്ങണ ചുവന്ന കല്ല് പതിച്ച മൂക്കുത്തി. ഇരുകൈകളിലും കടകവളകള്‍. നെറ്റിയില്‍ വലിയ സിന്ദൂരപ്പൊട്ട്. കഴുത്ത് ശൂന്യം. മുടി മെടഞ്ഞിട്ടിട്ട്‌ണ്ടോന്ന് സംശയം തോന്നി. മുഖം നല്ല ശ്രീത്വള്ളത്. ഏയ്, ഇതു ദ്രുതയക്ഷ്യാവാന്‍ വഴില്ല്യാ. യക്ഷിക്കിത്ര ഭംഗിണ്ടാവ്വ്വോ?

ന്നെ കളിപ്പിക്കണ്ടാ. ങ്ങള് യക്ഷ്യല്ലല്ലോ?”

യക്ഷി ചിരിച്ചു. നല്ല ഭംഗിയുള്ള ചിരി, കുടമുല്ല പൂത്ത പോലെ - ഉണ്ണി മനസ്സില്‍ പറഞ്ഞു.

ഉണ്ണിക്ക് വിശ്വാസാവ്ണ്‌ല്ല്യേ?.... ന്നാ കണ്ടോളൂ...

യക്ഷി വീണ്ടും ചിരിച്ചു. പക്ഷെ ഇക്കുറി ഉണ്ണിക്കത്ര ഭംഗി തോന്നിയില്ല.

യക്ഷിയുടെ മുഖത്തെ മന്ദഹാസം മെല്ലെ മങ്ങിയപ്പോള്‍, പതുക്കെ മഞ്ഞിന്‍പാളികളടര്‍ന്ന് വീണു. ചുറ്റും അന്ധകാരം. ആയിരമായിരം എല്ലുകള്‍ പൊടിഞ്ഞമരുന്ന ശബ്ദം. ആരൊക്കെയോ ഞെരിപൊരി കൊള്ളുന്ന സ്വരങ്ങള്‍. കൊട്ടിലില്‍ മെല്ലെ മെല്ലെ ചുവന്ന പ്രകാശം നിറഞ്ഞപ്പോള്‍ ഉണ്ണിക്ക് ചുറ്റും ഉടലറ്റ ശിരസ്സുകള്‍. അതിലെ കണ്ണുകള്‍ പുറത്തേക്ക് തുറിച്ചു നില്‍ക്കുന്നു. നാവുകള്‍ താനേ അടര്‍ന്നു വീഴുന്നു. നിലവിളികള്‍ ചുറ്റും മുഴങ്ങുന്നു.

ഉണ്ണി യക്ഷിയുടെ മുഖത്തേക്ക് നോക്കി. ശ്രീത്വമേറിയ മുഖം ചുവന്ന് തുടുത്തിരിക്കുന്നു. കണ്ണുകളിലത്ത്യധികം കണ്മഷി. നെറ്റിയില്‍ കുങ്കുമം. കാതില്‍ വലിയ കടുക്കകള്‍. മാറിടത്തില്‍ വലിയ തലയോട്ടിമാല. കയ്യില്‍ വലിയൊരു തുടയെല്ല്. പത്തു വിരലുകളിലെ നഖങ്ങള്‍ക്കും കൈകളോളം നീളം, കഠാരയോളം മൂര്‍ച്ച! പൊക്കില്‍കൊടിയിലൂടൊരു കരിനാഗം പുറത്തേക്കിറങ്ങി വരുന്നു. വായിലെ ദന്തങ്ങള്‍ ദംഷ്‌ട്രകളായി മാറുന്നു. യക്ഷി ഉണ്ണിയെ തുറിച്ചു നോക്കി കൊണ്ട് അട്ടഹസിച്ചു.

വരൂ ഉണ്ണീ... വരൂ....

അട്ടഹാസങ്ങള്‍ ചുറ്റിലും നിന്നുയര്‍ന്നു. ഉണ്ണി ഓടി. യക്ഷി പിന്നാലെ പറന്നു. കൈത്തോടുകളും കൈതവരമ്പുകളും കടന്ന് ഉണ്ണി ഓടി. മേഘങ്ങളിലൂടെ ഊളിയിട്ട്, പക്ഷികളെ വിരട്ടി മാറ്റി യക്ഷി പറന്നു. താഴെയുള്ള ഭൂമിയാകെ തരിച്ചു നിന്നു, ഉണ്ണി നിന്നില്ല. ഓടി ഊട്ടുപുരയില്‍ കയറി, മരവാതില്‍ അടച്ചു സാക്ഷയിട്ടു. യക്ഷിയ്ക്കകത്തു കടക്കാന്‍ കഴിയുന്നില്ല, അവള്‍ പുറത്ത് കാ‍വലിരുന്നു. അകത്തു നിന്ന് ഉണ്ണി ചിരിച്ചു.

അയ്യേ പറ്റിച്ചേ... ദ്രുതയക്ഷീനെ പറ്റിച്ചേ...

യക്ഷിയുടെ മുഖം കോപത്താല്‍ ചുവന്നു. ആകാശങ്ങളിലേക്ക് ആ ചുവപ്പ് വ്യാപിച്ചു. കിഴക്കും പടിഞ്ഞാറും ആ ചുവപ്പിനെ കടമെടുത്തു. ആ ശോണിമയില്‍ അരിവാള്‍തലപ്പുകള്‍ തിളങ്ങി. നക്ഷത്രങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പ്രകാശിച്ചു. യക്ഷിയുടെ ദേഹമാസകലം വിറച്ചു. മുടിയഴിച്ചിട്ട് അവള്‍ ലാസ്യവും താണ്ഡവവും കലര്‍ന്നാടി. വാദ്യങ്ങള്‍ക്ക് അട്ടഹാസവും ചിലങ്കകള്‍ക്ക് കപാലമാലകളും പകരം നിന്ന ആ നടനത്തിന്റെ പൊരുളറിയാതെ ചുവപ്പുനിറത്തില്‍ ഉണ്ണി കുളിച്ചുനിന്നു. എന്നിട്ടും ജന്മിത്വത്തിന്റെ കരുത്തും തട്ടകം വാഴുന്നതിന്റെ ആഡ്യത്ത്വവുമുള്ള അവന്‍ നടുങ്ങിയില്ല.

യക്ഷി വിളിച്ചാര്‍ത്തു.

ഉണ്ണീ, നീയാണെന്നെ വിളിച്ചത്. വിളിച്ചു വരുത്തി അപമാനിക്കരുത്!!!

ഉണ്ണി പറഞ്ഞു.

കളിയമ്പാട്ടെ ഉണ്ണിയ്ക്കാരേം ഭയം‌ല്ല്യാ! കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി!!!

ഉണ്ണീ, ഞാനൊന്ന് ചോദിയ്ക്കട്ടെ?”

എന്താ?”

ഞാനൊന്ന്‍ നക്കട്ടെ?”

ഉണ്ണി ഞെട്ടിയില്ല. മറ്റാരായാലും ഞെട്ടി വിറച്ചേനെ. പക്ഷെ കളിയമ്പാട്ടെ ഉണ്ണി ആഡ്യത്ത്വള്ളോനാ. ആഡ്യത്ത്വള്ളോര്‍ ഞെട്ടാന്‍ പാടില്ല!

ദ്രുതിയക്ഷി വീണ്ടും ചോദിച്ചു.

ഉണ്ണ്യേ ഞാനൊന്ന്‍ നക്കട്ടെ?”

ഇത്രയും കാലം സംഭരിച്ചു വെച്ച ധൈര്യമെല്ലാം ഊട്ടിയുറപ്പിച്ചു കൊണ്ട് ഉണ്ണി പറഞ്ഞു.

ദ്രുതയക്ഷീ നക്കിക്കോ!!!

പറഞ്ഞു കഴിയേണ്ട താമസം, സാക്ഷയിട്ട വാതില്‍ മലര്‍ക്കേ തുറന്നു. കൊടുങ്കാറ്റ് കണക്കേ യക്ഷി അകത്തേക്ക് കുതിച്ചു. എങ്ങും എല്ലുകള്‍ പൊടിയുന്ന ശബ്ദം... തലയോട് പിളരുന്ന മര്‍മ്മരം. ആ സ്വരങ്ങള്‍. ഞെരക്കങ്ങള്‍, ദീനരോദനങ്ങള്‍ ദിഗന്തങ്ങള്‍ തട്ടി പ്രതിദ്ധ്വനിച്ചു.

എല്ലാം മറന്നുള്ള ദ്രുതയക്ഷിയുടെ പ്രചണ്ഡതാണ്ഡവത്തില്‍ കിഴക്കും പടിഞ്ഞാറും നടുങ്ങി. ഭൂമി വിറങ്ങലടിച്ചു. കാലങ്ങള്‍ മറവിയിലൊളിപ്പിച്ച വികാരങ്ങളുടെ പെരുങ്കളിയാട്ടത്തിന്നൊടുവില്‍, ദ്രുതയക്ഷി ഉണ്ണിയുടെ എല്ലുകള്‍ തന്റെ മടിക്കുത്തില്‍ തിരുകി, തലയോട് മാറിലെ മാലയില്‍ കോര്‍ത്തു.

കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ശോണിമ മാഞ്ഞു.

നക്ഷത്രത്തലപ്പുകള്‍ മങ്ങി.

ആയിരങ്ങളുടെ തലയോടുകള്‍ ചിരിക്കുന്ന കുണ്ഡലം താളത്തില്‍ കിലുക്കി കൊണ്ട്, അഴിച്ചിട്ട വാര്‍മുടിയില്‍ കാലഘട്ടങ്ങളുടെ ദു:ഖങ്ങളൊളിപ്പിച്ചു കൊണ്ട്, അനന്തമായ വ്യാകുലതയോടുള്ള കാത്തിരിപ്പിന്റെ തീച്ചൂളയിലേക്ക് ലോകത്തെ തള്ളിയിട്ടു കൊണ്ട്, ചുറ്റും മൂടല്‍മഞ്ഞ് സൃഷ്ടിച്ച അനാദിയായ, ദീപ്തമായ, തണുപ്പേറിയ വെളുപ്പിലേക്ക് ദ്രുതയക്ഷി ഒരു മായയായ് മറഞ്ഞു.

പര്യവസാനം:

സായ പറഞ്ഞു നിര്‍ത്തി.

നരന്റെ പ്രതികരണത്തിനായ് കാത്ത്, ആകാശത്തെ പൂര്‍ണ്ണചന്ദ്രനെ നോക്കി കൊണ്ട്, അവള്‍ കിടന്നു.

തന്റെ മടിയില്‍ കിടക്കുന്ന സായയുടെ മുടിയിഴകളിലൂടെ വിരലോടിച്ച് നരന്‍ ചോദിച്ചു.

നിനക്കിത് കടലാസ്സിലേക്ക് പകര്‍ത്തി കൂടെ?”

ഇത് പകര്‍ത്താന്‍ മാത്രമൊന്നുമില്ല നരാ...

അത് നിനക്കു വെറുതെ തോന്നുന്നതാ... പറയാന്‍ ഇനിയുമെന്തൊക്കെയോ ബാക്കിയുണ്ട് നിനക്ക് സായാ...

ഉണ്ടായിരിക്കാം... പക്ഷെ എനിക്കു വയ്യ...

ഒന്നു നിര്‍ത്തിയിട്ട് അവള്‍ തുടര്‍ന്നു.

മരിച്ചതും മരിക്കാത്തതുമായ രാജ്യങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും പട്ടം ചാര്‍ത്താനായ്, മാധ്യമങ്ങളും മാലോകരും മത്സരിച്ച് വാക്കുകളും നിര്‍വചനങ്ങളും തിരയുന്നത് കണ്ടപ്പോള്‍‍, പണ്ട് മനസ്സില്‍ കുറിച്ചിട്ട ഒരു കഥ വീണ്ടുമോര്‍ത്തു പോയ്... നിന്നോട് പറയണമെന്നു തോന്നി... ഇനിയിതെഴുതാനൊന്നും എന്നെ കൊണ്ട് വയ്യ.

നരന്‍ ഒന്നും മിണ്ടിയില്ല. ഇനി അവളോട് പറഞ്ഞിട്ട് കാര്യമില്ല. ഇന്നല്ലെങ്കില്‍ നാളെ അവള്‍ക്ക് തന്റെ ചിന്തകള്‍ താളിലേക്ക് പകര്‍ത്തണം എന്നു തോന്നും, അന്ന് ചെയ്യട്ടെ. നിര്‍ബന്ധിച്ചിട്ട് കാര്യമില്ല.

മോളുണര്‍ന്ന് കാണും, ഞാനവളെ എടുത്ത് കിടത്തിയിട്ട് വരാം

സായ എഴുന്നേറ്റ് പോയപ്പോള്‍, അവള്‍ പറഞ്ഞിട്ടും പറയാതെ പോയ യക്ഷിക്കഥയിലെ പൊരുളും പൊരുത്തക്കേടുകളും ചികഞ്ഞെടുക്കുകയായിരുന്നു നരന്‍. തന്റെ പ്രജ്ഞയില്‍ തന്റെ തന്നെ ചിന്തകള്‍ നടത്തിയ തിരച്ചിലിനൊടുവിലുയര്‍ന്നു വന്ന ചോദ്യങ്ങളുടെ മുന്നില്‍ മിഴിച്ചു നില്‍ക്കാനേ നരനു കഴിഞ്ഞുള്ളൂ.

ഇനിയും കര്‍മ്മത്തിന്റെ ശ്രുതിലയത്തോടെ കാറ്റുണരുമോ?

ഇരുട്ട് നിറഞ്ഞ കൊട്ടിലിലെ വാതിലുകള്‍ തുറക്കപ്പെടുമോ?

കഴിഞ്ഞ കാലങ്ങളിലെ പെരുങ്കളിയാട്ടത്തിന്റെ കഥ പറയാനായ് യാഗഭൂമിയിലിന്നും മായാതെ കിടക്കുന്ന രക്തക്കറകളുടെ ശോണിമ വര്‍ദ്ധിക്കുമ്പോള്‍, തകര്‍ക്കപ്പെട്ട വിശ്വാസങ്ങള്‍ ഹവിസ്സായര്‍പ്പിച്ച് മനുഷ്യമനസ്സുകള്‍ പ്രാര്‍ത്ഥിക്കുന്നത് ഒരിക്കല്‍ കൂടി ദ്രുതയക്ഷി വരുന്നതിനായോ അതോ...?

------------------ ശുഭം (?) ------------------

Thursday, March 15, 2007

സഹയാത്ര

സന്ധ്യയാവുന്നതേയുള്ളൂ.

ജാലകത്തിനപ്പുറത്ത്‌ മഞ്ഞിന്റെ നേരിയ പാളിയിലൂടെ അവ്യക്തമായി കാണുന്ന പുറംകാഴ്ചകളിലേയ്ക്‌ നോക്കി നില്‍ക്കുകയാണവള്‍. യാത്രയിലുണ്ടായിരുന്ന വസ്ത്രം മാറി കടും കാവിനിറത്തിലുള്ള സല്‍വാര്‍ ധരിച്ചിരിക്കുന്നു. ആ നിറം അവള്‍ക്ക്‌ നന്നായി ഇണങ്ങുന്നുണ്ട്‌. മുടി നെറുകയിലേയ്ക്‌ വാരികെട്ടിവച്ചിരിക്കുന്നു. മേശപ്പുറത്ത്‌ അവള്‍ക്കായി വച്ച കപ്പിലെ കാപ്പി അങ്ങിനെതന്നെ കിടക്കുന്നു.

നാല്‌ മണിക്കൂര്‍ ഡ്രൈവ്‌. യാത്രാക്ഷീണമൊന്നുമില്ല. എങ്കിലും ചൂടുവെള്ളത്തില്‍ ഒന്നു കുളിച്ച്‌ വസ്ത്രം മാറി. ബാത്‌റൂമില്‍ നിന്നും ഞാന്‍ പുറത്തിറങ്ങിയത്‌ അവള്‍ അറിഞ്ഞിട്ടില്ല.

"എന്തേ, കാപ്പി കഴിച്ചില്ല?" ഞാനവളുടെ അടുത്തേയ്ക്ക്‌ ചെന്നു.

തിരിഞ്ഞുനോക്കി, ഒന്നു ചിരിച്ച്‌ അവള്‍ കാപ്പി കപ്പ്‌ കയ്യിലെടുത്തു.

"നല്ല മഞ്ഞാണ്‌. തണുപ്പും. ഒന്ന് പുറത്തേയ്ക്കിറങ്ങണമെന്ന് തോനുന്നുണ്ടോ?" ഞാന്‍ ചോദിച്ചു.

"വേണ്ട. നമുക്ക്‌ ബാല്‍ക്കണിയില്‍ നില്‍ക്കാം"

ഞാന്‍ ബാല്‍ക്കണിയിലേയ്ക്കുള്ള വാതില്‍ തുറന്നു. തണുപ്പ്‌ മുറിയിലേയ്ക്ക്‌ ഒഴുകിയിറങ്ങി. വൈകുന്നേരം ചാറിയ മഴത്തുള്ളികള്‍ വീണുകിടക്കുന്ന തണുത്ത ഗ്രില്ലില്‍ കൈമുട്ടുകളൂന്നി റോഡിനപ്പുറത്തെ താഴ്‌വാരത്തേയ്ക്‌ ദൃഷ്ടികളൂന്നി അവള്‍ നിന്നു.

സതീഷാണ്‌ മുറി ബുക്കു ചെയ്തത്‌. മട്ക്കേരി മുറി വേണമെന്ന് പറഞ്ഞപ്പോള്‍ സതിഷ്‌ ചോദിച്ചു.

"നാട്ടീന്ന് ഫാമിലി വന്നോ?"
"ഇല്ല. ഒരു സുഹൃത്ത്‌. വെറുതെ ഒന്നു കറങ്ങാന്‍"

ഭാഗ്യത്തിന്‌ അവന്‍ കൂടുതലൊന്നും ചോദിച്ചില്ല. ചോദിച്ചാല്‍ പറയേണ്ട കളവുകളെക്കുറിച്ച്‌ തയ്യാറായിരുന്നുമില്ല.

സതീഷിന്റെ പരിചയത്തിലുള്ള ഒരു കിന്റര്‍ഗാഡന്‍ പ്രിന്‍സിപ്പലിന്റെതാണ്‌ വീട്‌. വെള്ള ചായമടിച്ച, ബ്രിട്ടിഷ്‌കാരുടെ കാലത്ത്‌ പണിത ഭംഗിയുള്ള ഒരു പഴയ ഇരുനില കെട്ടിടം. റോഡില്‍നിന്നും വീട്ടിലേയ്ക്കുള്ള നടവഴിയില്‍, ഇരുവശത്തും വളര്‍ത്തിയ ബോഗന്‍വില്ലകള്‍ കൊണ്ടുള്ള നടപ്പന്തല്‍. മതിലിനോട്‌ ചേര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന അരളിച്ചെടികളില്‍ നിറയെയും കടും നിറത്തിലുള്ള പൂക്കള്‍. തൊടിയാകെ എവിടെയോ പൂത്തുനില്‍ക്കുന്ന മന്ദാരത്തിന്റെ നറുമണം.

വീടിന്റെ താഴെ നിലയില്‍ പ്രിന്‍സിപ്പലും കുടുംബവും താമസിക്കുന്നു. മുകളിലത്തെ നിലയില്‍ പ്രൗഡിയോടെ ഒരുക്കി വച്ചിരിക്കുന്ന രണ്ടു മുറികള്‍ മട്ക്കേരി കാണാന്‍ വരുന്ന സഞ്ചാരികള്‍ക്ക്‌ ദിവസ വാടകയ്ക്‌ കൊടുക്കുന്നു.

വീടിനു തൊട്ടപ്പുറത്ത്‌ തന്നെയാണ്‌ കിന്റര്‍ഗാഡന്‍. നിറയെ മരങ്ങളും പൂച്ചെടികളും വച്ചുപിടിപ്പിച്ച കോമ്പൗണ്ടില്‍ അവിടിവിടെയായി കുട്ടികള്‍ക്ക്‌ കളിക്കാനുള്ള ഊഞ്ഞാല്‍, സീസോ, ചക്രത്തില്‍ കറങ്ങുന്ന മരകുതിരകള്‍.

സ്കൂളിലെ പ്യൂണും ഗാര്‍ഡനറും അഥിതികള്‍ക്ക്‌ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നതും ഒരാള്‍ തന്നെ. വെളുത്തുമെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍, മഞ്ജുനാഥ്‌.

രാത്രിഭക്ഷണത്തിന്‌ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഓര്‍ഡര്‍ചെയ്തപ്പോള്‍ അവള്‍ പറഞ്ഞു-

"എന്നെ കരുതി പച്ചക്കറിയാവേണ്ട. നോണ്‍വെജ്‌ കഴിച്ചോളൂ, എനിക്ക്‌ ബുദ്ധിമുട്ടാവില്ല"

നോണ്‍വെജ്‌ വേണ്ടെന്നുതന്നെ വച്ചു. അവള്‍ നോര്‍ത്തിന്ത്യന്‍ ബ്രാഹ്മിണ കുടുംബത്തില്‍ നിന്നാണ്‌. മഹാരാഷ്ട്രയിലെ ഏതോ ഗ്രാമത്തില്‍നിന്നും വടക്കന്‍ കര്‍ണ്ണാടകയിലെ കൃഷിയിടങ്ങളിലേയ്ക്ക്‌ കുടിയേറിയതായിരുന്നു അവളുടെ അച്ഛന്‍. കൃഷിയും കൃഷിയിടങ്ങളും നഷ്ടമായപ്പോള്‍ മൂന്ന് പെണ്‍കുട്ടികളും രോഗിയായ ഭാര്യയും അമ്മയുമടങ്ങിയ കുടുംബവുമായി പലയിടങ്ങളില്‍ താവളം തേടി ഒടുവില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ബാംഗ്ലൂരിലെത്തി. കര്‍ഷകനില്‍ നിന്നും ഫാക്ടറി തൊഴിലാളിയും ഫുട്‌പാത്‌ കച്ചവടക്കാരനായും സെക്യൂരിറ്റി ഗാഡുമായും വേഷങ്ങള്‍ മാറി.

ബയോമെട്രിക്സ്‌ അറ്റന്‍ഡന്‍സ്‌ സിസ്റ്റം ഇമ്പ്ലിമെന്റേഷന്റെ സമയത്ത്‌ കമ്പനിയിലെ വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഓപ്പറേറ്റര്‍ വിഭാഗത്തിലുള്ള ജോലിക്കാരോട്‌ സിസ്റ്റം ഉപയോഗിക്കേണ്ടതെങ്ങിനെ എന്ന് ക്ഷമയോടെ പറഞ്ഞുകൊടുക്കുന്നത്‌ കണ്ടാണ്‌ അവളെ ആദ്യം ശ്രദ്ധിക്കുന്നത്‌. ഇ.ആര്‍.പി-യില്‍ അഡ്മിനിസ്ട്രേഷന്‍ മൊഡ്യൂളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച്‌ അവള്‍ എഴുതിവച്ച നോട്ടുപുസ്തകത്തിന്റെ ചിലതാളുകളില്‍ കുത്തിവരച്ചിട്ട ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഒരു ദിവസം ചോദിച്ചു.

"നന്നായി വരക്കുന്നുണ്ടല്ലോ"

മറുപടി ഒന്നുമില്ല. പിന്നീട്‌ നോട്ടുപുസ്തമൊഴിവാക്കി മെയിലില്‍ അറ്റാച്ച്‌ ചെയ്ത എക്സല്‍ ഷീറ്റുകളില്‍ മാത്രമായി വിശദീകരണങ്ങളും അഭിപ്രായങ്ങളും.

കൊറിയര്‍ വന്ന ചില മലയാള പുസ്തകങ്ങള്‍ മേശമേല്‍ കണ്ടപ്പോഴാണ്‌ അവള്‍ ആദ്യമായി ഒഫീഷ്യലല്ലാത്ത ഒരു കാര്യം സംസാരിച്ചത്‌.

"ആരെഴുതിയതാണീ പുസ്തകങ്ങള്‍?"

എം.ടിയെയും മാധവിക്കുട്ടിയെയും കുറിച്ചവള്‍ കേട്ടിട്ടുണ്ട്‌. ചില പരിഭാഷകള്‍ വായിച്ചിട്ടുമുണ്ട്‌.

അങ്ങിനെയാണ്‌ സൗഹൃദം തുടങ്ങിയത്‌. ഉച്ചഭക്ഷണത്തിനിരിക്കുമ്പോഴും വല്ലപ്പോഴും കിട്ടുന്ന വൈകുന്നേരത്തെ ഒഴിവുസമയത്തുമെല്ലാം അവള്‍ നിര്‍ത്താതെ സംസാരിക്കും. കമ്മ്യൂണിസവും സൈക്കോളജിയുമായിരുന്നു അവള്‍ക്ക്‌ സംസാരിക്കാനേറെ ഇഷ്ടമുള്ള വിഷയങ്ങള്‍. ഫാക്ടറികളില്‍ നിഷേധിക്കപ്പെടുന്ന തൊഴിലാളി അവകാശങ്ങളെ പറ്റി സംകാരിക്കുമ്പോഴവള്‍ വല്ലതെ ക്ഷോഭിക്കും.

"എന്തിനാണിങ്ങിനെ ക്ഷോഭിക്കുന്നത്‌?" ഞാനൊരിക്കല്‍ ചോദിച്ചു

പെട്ടന്നവള്‍ നിര്‍ത്തി. സമനില വീണ്ടെടുത്ത്‌ കുറച്ച്‌ നേരം മൗനയായി.

"എന്റെ ഒരു സ്വഭാവം. ദേവരാജിന്‌ ഇതൊക്കെയാണ്‌ തീരെ ഇഷ്ടമല്ലാത്തത്‌" അവള്‍ ചിരിച്ചു, "ആവുന്നത്‌ പറഞ്ഞതാണ്‌ ഈ വിവാഹം വേണ്ടെന്ന്. എന്നിട്ടും..."

അവള്‍ തുടര്‍ന്നില്ല. ദേവരാജ്‌ അവളുടെ ഭര്‍ത്താവാണെന്നറിയാം. ഫാക്ടറിക്കുമുന്നില്‍ ഒരുദിവസം അവളെ ബൈക്കില്‍ കൂട്ടികൊണ്ടുപോവാന്‍ വന്ന അയാളെ അവള്‍ തന്നെയാണ്‌ പരിചയപ്പെടുത്തിയത്‌.

കമ്പനിയുടെ മറ്റു യൂനിറ്റുകളിലെ ഇ.ആര്‍.പി ഇമ്പ്ലിമെന്റേഷന്‍ തിരക്കുകളുമായി നേരില്‍ കാണലുകള്‍ കുറഞ്ഞപ്പോള്‍ ഫോണ്‍ വിളികള്‍ പതിവായി. ഒന്നും സംസാരിക്കാനില്ലതെ ഫോണ്‍ ചെവിയില്‍ വച്ചിരിക്കുന്ന രാത്രികളില്‍ ഒരിക്കലവള്‍ പറഞ്ഞു-

"അടുത്തൊരാള്‍ ഉള്ളത്‌ പോലെ, ഒരു സമാധാനം"

കുറച്ചുനാളുകള്‍ക്ക്‌ ശേഷം കാണുന്നത്‌ ഒരു സഹപ്രവര്‍ത്തകന്റെ വിവാഹ റിസപ്ഷന്‌. രാത്രിയില്‍ അവിടെനിന്നിറങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു-

"ബസ്സ്‌ സ്റ്റോപ്പ്‌ വരെ നടക്കാന്‍ കൂടുന്നോ?"

ഡ്രോപ്പ്‌ ചെയ്യാമെന്ന് പറയുമ്പോഴൊക്കെയും അവള്‍ നിരസിക്കുമായിരുന്നു. അതുകൊണ്ടിപ്പോള്‍ ചോദിക്കാറില്ല. ഫുട്‌പാത്തിലൂടെ അവള്‍ക്കൊപ്പം നടന്നു. എതിരെ വരുന്ന ആളുകള്‍ക്ക്‌ വഴിമാറുമ്പോള്‍ കൈകളും ചുമലുകളും പരസ്പരം ഉരുമ്മി. ഇടയ്ക്കെപ്പോഴൊ അവളെന്റെ കൈവിരലുകള്‍ മുറുക്കെ കോര്‍ത്തുപിടിച്ചു. അതൊട്ടും പുറത്ത്‌ ഭാവിക്കാതെ കുഞ്ഞുനാളുകളിലെന്നോ ഒരവധിയ്ക്ക്‌ മഹാരാഷ്ട്രയിലെ അച്ഛന്റെ ഗ്രാമത്തില്‍ കൊയ്ത്ത്‌ കഴിഞ്ഞ ഗോതമ്പ്‌ പാടങ്ങളില്‍ ചിലവഴിച്ച വൈകുന്നേരങ്ങളെകുറിച്ച്‌ സംസാരിക്കുകയായിരുന്നു അവള്‍.

അവള്‍ ബസ്സ്‌ കേറി പോയിട്ടും ഉള്ളം കയ്യില്‍ അവളുടെ കൈതണുപ്പ്‌ തങ്ങിനിന്നു.

അസ്വസ്തതകളുടെ കാണാക്കയങ്ങളില്‍ ഉഴലുകയാണ്‌ മനസ്സ്‌. ചിന്തകള്‍ വല്ലാതെ കാടുകയറുന്നു. അവള്‍ ആരാണെനിക്ക്‌? ഒരു സൗഹൃദത്തിനപ്പുറത്തേക്ക്‌ അവളുമായുള്ള ബന്ധം വളരുകയാണോ? അവളുടെ സാമീപ്യം ഞാനെന്താണിങ്ങിനെ ആഗ്രഹിക്കുന്നത്‌? അവളുടെ ഫോണ്‍ വിളികള്‍ക്കായി ഞാനെന്തിനാണിങ്ങനെ കാത്തിരിക്കുന്നത്‌...

രാത്രിയില്‍ ഫ്ലാറ്റിലെത്തി നാട്ടിലേയ്ക്ക്‌ വിളിച്ച്‌ ഭാര്യയോടും മോളോടും ഒരുപാട്‌ നേരം സംസാരിച്ചു. ചെല്ലാനൊക്കില്ലെന്ന് അറിയാമായിട്ടും കളറിംഗ്‌ മത്സരത്തിന്‌ അവള്‍ക്ക്‌ കിട്ടിയ സമ്മാനം വാങ്ങാന്‍ പോകുന്ന ദിവസം നാട്ടിലെത്താമെന്ന് മോള്‍ക്ക്‌ വാക്കുകൊടുത്തു. സംസാരം നിര്‍ത്താതായപ്പോള്‍ ഭാര്യ ഇടപെട്ടു-

"പാതിരയായി. കിടന്നുറങ്ങാന്‍ നോക്ക്‌. മോള്‍ വൈകി ഉറങ്ങിയാല്‍ രാവിലെ എഴുന്നേള്‍ക്കാനുള്ള പുകിലറിയാവുന്നതല്ലേ. അവളുടെ സ്കൂളില്‍ പോക്കും എന്റെ ഓഫീസില്‍ പോക്കും കുഴയും"

പുറത്തെ വാതിലില്‍ മുട്ടുന്ന ശബ്ദം. നേരം ഇരുട്ടിയിരിക്കുന്നു. ലൈറ്റിട്ട്‌ വാതില്‍ തുറന്നപ്പോള്‍ ഭക്ഷണപാത്രങ്ങളുമായി മഞ്ജുനാഥ്‌. മൂടിവച്ച പാത്രങ്ങള്‍ ഡൈനിംഗ്‌ ടേബിളില്‍ നിരത്തിവച്ച്‌ അയാള്‍ ചോദ്യഭാവത്തില്‍ നോക്കി.

"വേണ്ട, കുറച്ച്‌ കഴിഞ്ഞ്‌ കഴിച്ചോളാം"

മഞ്ജുനാഥ്‌ പോയിക്കഴിഞ്ഞപ്പോള്‍ അവളോട്‌ ചോദിച്ചു, "വിശക്കുന്നില്ലേ?"

വഴിയില്‍ നടുനിവര്‍ത്താന്‍ രണ്ടിടങ്ങളില്‍ ഡാബയ്ക്ക്‌ മുന്നില്‍ നിര്‍ത്തിയപ്പോള്‍ കഴിച്ച ഇളനീര്‍ വെള്ളം മാത്രമേയുള്ളൂ ഉച്ചയൂണിനു ശേഷമുള്ള ഭക്ഷണം. അവളതും കഴിച്ചിട്ടില്ല. ഇടയ്ക്കിടെ ബോട്ടിലില്‍ നിന്നും വെള്ളമെടുത്ത്‌ കുടിക്കുന്നത്‌ കണ്ടു. ജഗദ്ജിത്‌ സിംഗിന്റെ സിഡി പാടാന്‍ തുടങ്ങിയപ്പോള്‍ കണ്ണുകളടച്ച്‌ അവള്‍ സീറ്റിലേയ്ക്ക്‌ ചരിയിരുന്നു. എന്തെങ്കിലും സംസാരിക്കണമല്ലോ എന്ന് കരുതി ചോദിച്ചു-

"ഉറങ്ങുകയാണോ?"

കണ്ണുകള്‍ തുറക്കാതെ തന്നെ അവള്‍ മറുപടി പറഞ്ഞു-

"ജഗദ്ജിത്‌ സിംഗിനെ കണ്ണടച്ച്‌ കേള്‍ക്കാനാണെനിക്കിഷ്ടം"

ഒരു യാത്ര പോകാമെന്നവള്‍ പറഞ്ഞപ്പോള്‍ സ്ഥലവും ദിവസവും തീരുമാനിച്ചറിയിച്ചു. പറഞ്ഞ സ്ഥലത്ത്‌ സമയത്തിന്‌ തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാറോടിക്കുന്നതിനിടയില്‍ പലവട്ടം ആലോചിച്ചു- എന്തിനാണീ യാത്ര?

അന്യയായ ഒരു പെണ്‍കുട്ടിക്കൊപ്പം ഒരു മുറിയില്‍ രാത്രി കഴിയേണ്ടിയിരിക്കുന്നു.

ഡൈനിംഗ്‌ ടേബിളില്‍ അഭിമുഖമായി ഇരുന്നു. പ്ലേറ്റില്‍ നിന്നും കണ്ണുകളുയര്‍ത്താതെ ചപ്പാത്തിയുടെ ഒരു ചീള്‌ മുറിച്ചെടുത്ത്‌ അവള്‍ കഴിക്കണമോ എന്നാലോചിച്ചിരിക്കുന്നത്‌ പോലെ.

"എന്താണാലോചിക്കുന്നത്‌? കഴിക്കൂ"

മറുപടി പറയാതെ അവള്‍ മുഖമുയര്‍ത്തി നോക്കി.

"വരേണ്ടായിരുന്നു എന്ന് തോനുന്നുണ്ടോ?"

ചോദിച്ച്‌ കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക്‌ തോന്നി, ആ ചോദ്യം ഒഴിവാക്കാമായിരുന്നുവെന്ന്.

"പതിവ്‌ കുറ്റപ്പെടുത്തലുകളും പരിഭവങ്ങളുമില്ലാത്ത ഒരു ദിവസം. പിന്നില്‍നിന്നും പിടിച്ച്‌ വലിച്ച്‌, നിര്‍ബ്ബന്ധപൂര്‍വ്വം വഴങ്ങിക്കൊടുക്കേണ്ടിവരുന്ന ഗതികേടില്‍നിന്നും എന്റെ സ്വകാര്യതയില്‍ ഒതുങ്ങിയിരിക്കാന്‍ ഒരു ദിവസം. കുറെ നാളായി ഞാനതാഗ്രഹിക്കുന്നു..." അവള്‍ ചെറുതായൊന്നു ചിരിച്ചു. "അതിന്ന് ഞാന്‍ നന്ദിയല്ലേ പറയേണ്ടത്‌?"

അവള്‍ തുടര്‍ന്നു-
"ഇങ്ങിനത്തെ യാത്രകളൊന്നും പരിചയമല്ല. സ്വകാര്യതകള്‍ ഒരിക്കലും ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. നഗരത്തിന്റെ പുറമ്പോക്കുകളില്‍ ഒറ്റമുറി വീടുകളില്‍ വളര്‍ന്നവള്‍ക്ക്‌ സ്വകാര്യതയെ എങ്ങിനെ ആഗ്രഹിക്കാന്‍"

ഭക്ഷണം കഴിച്ചെഴുന്നേറ്റു. മഞ്ജുനാഥ്‌ വന്ന് പാത്രങ്ങള്‍ പെറുക്കിയെടുത്തുകൊണ്ടു പോയി.

സെറ്റിയില്‍ അവള്‍ക്കടുത്തായി ഇരുന്നു.

"വീട്ടിലെ ബുദ്ധിമുട്ടുകള്‍ക്കനുസരിച്ച്‌ മനസ്സിനെ പാകപ്പെടുത്തിയത്‌ കൊണ്ടവാം, ചെറുപ്പം മുതല്‍ക്കേ വായനയൊഴിച്ച്‌ മറ്റൊന്നിനോടും എനിക്ക്‌ വലിയ താല്‍പ്പര്യം തോനാറില്ലായിരുന്നു. സൗഹൃദം, പ്രണയം, വിവാഹം, കുടുംബം, ആഘോഷങ്ങള്‍, തുടങ്ങി ഒന്നിനോടും"

കുറച്ചുനേരം എന്തോ ആലോചിച്ചിരുന്ന്, അവള്‍ തുടര്‍ന്നു-

"എന്നിട്ടും എന്റേത്‌ ഒരു പ്രണയ വിവാഹമായിരുന്നു. ഞാനാഗ്രഹിക്കാത്തൊരു പ്രണയ വിവാഹം"

"ആഗ്രഹിക്കാത്ത പ്രണയ വിവാഹമോ?"

അവള്‍ തലകുലുക്കി.

"ദേവരാജ്‌ വീട്ടിലെ ഒരംഗത്തെ പോലായിരുന്നു. ആണ്‍കുട്ടികളില്ലാതിരുന്ന ഞങ്ങളുടെ കുടുംബത്തിന്‌ അവന്‍ എപ്പോഴും വലിയ തുണയായിരുന്നു. സഹോദരിമാര്‍ രണ്ടുപേരും നേരത്തെ വിവാഹം കഴിഞ്ഞ്‌ അവരുടെ പ്രാരബ്ധങ്ങളുമായി ഓരോയിടത്ത്‌. രോഗിയായ അമ്മയെയും ശരീരമനങ്ങി ജോലിചെയ്യാനാവാതെയായ അച്ഛനെയും സംരക്ഷിക്കാന്‍ ഞാന്‍ പെടാപ്പാട്‌ പെടുമ്പോള്‍ ദേവരാജ്‌ എന്നെ ഒരുപാട്‌ സഹായിച്ചു. എന്നെക്കാള്‍ രണ്ടു വയസ്സിന്‌ ഇളയ അവനെ ഞാനെന്റെ സ്വന്തം അനിയനെ പോലെ സ്നേഹിച്ചു. പക്ഷെ വളരെ വളരെ വൈകിയാണ്‌ ഞാനറിഞ്ഞത്‌, അവന്‍, അവന്‍...."

സംസാരം നിര്‍ത്തി അവള്‍ വല്ലാതെ കിതച്ചു.

"ആവുന്നത്ര ഞാന്‍ അവനെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു. കരഞ്ഞു, കെഞ്ചി, ദേഷ്യപ്പെട്ടു, ആട്ടിയിറക്കി. അന്നുവരെ ഒരു വിവാഹത്തെ പറ്റി ചിന്തിക്കുകപോലും ചെയ്യാതിരുന്ന എനിക്ക്‌, പരാജയമാവുമെന്നുറപ്പുണ്ടായിട്ടും ഒടുവില്‍ കൂടപ്പിറപ്പിനെ പോലെ കണ്ട അവനെ വിവാഹം കഴിക്കാന്‍ സമ്മതിക്കേണ്ടി വന്നു..."

"പിടിച്ച്‌ നില്‍ക്കാമായിരുന്നീല്ലേ, സ്വന്തം താല്‍പ്പര്യങ്ങള്‍ക്കപ്പുറം എന്തിനങ്ങിനെ ഒരു തീരുമാനമെടുത്തു?"

"ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ്‌ അവന്‍ ഭീഷണിപ്പെടുത്തിയപ്പോഴൊന്നും ഞാനത്‌ ചെവിക്കൊണ്ടതേയില്ല. പക്ഷേ ഒരുദിവസം അവനതിന്ന് ശ്രമിച്ചു. വിഷം കഴിച്ച്‌ ആശുപത്രിയില്‍ ബോധമില്ലാതെ അവന്‍ കിടക്കുമ്പോള്‍, ആര്‍ക്കും വേണ്ടാത്ത എന്റെ ജീവിതം അവന്റെ കൂടെ ജീവിച്ച്‌ തീര്‍ക്കാന്‍ ഞാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു"

ഒന്നു നിര്‍ത്തി സ്വയമെന്നപോലെ അവള്‍ പറഞ്ഞു-
"പ്രായമായ അച്ഛനും അമ്മയും ഇല്ലായിരുന്നുവെങ്കില്‍ അതിന്നും എത്രയോ മുന്‍പേ ഞാനീ ജീവിതം അവസാനിപ്പിച്ചേനെ"

ഞങ്ങള്‍ക്കിടയില്‍ മൗനം കനത്തു. എന്താണിവളോട്‌ പറയേണ്ടത്‌. നീണ്ട്‌ സുന്ദരമായ അവളുടെ വിരലുകള്‍ അമര്‍ത്തിപ്പിടിച്ച്‌ ഞാന്‍ പറഞ്ഞു-

"റിലാക്സ്‌..."

"വിവാഹം എന്നത്‌ എന്റെ സങ്കല്‍പ്പത്തില്‍ കൂടി ഇല്ലായിരുന്നു. അവനൊരു നല്ല ഭാര്യയാവാന്‍ എനിക്ക്‌ കഴിയുകയില്ല. ഞങ്ങളുടെ ഇഷ്ടങ്ങള്‍, ജീവിത രീതികള്‍ എല്ലാം പരസ്പര വിരുദ്ധങ്ങളാണ്‌. പുസ്തകങ്ങള്‍, പാട്ടുകള്‍ ഒന്നും ദേവരാജിന്‌ ഇഷ്ടമല്ല. ഹോട്ടലില്‍ നിന്നും വാങ്ങി വരുന്ന പാര്‍സല്‍ ഭക്ഷണങ്ങളും, രാവിലെ ഓഫീസിന്‌ മുന്നില്‍ ഇറക്കിവിടുന്നതും വൈകീട്ട്‌ കൂട്ടികൊണ്ടു പോകുന്നതും മണിക്കൂറില്‍ നാലും അഞ്ചും തവണ ഫോണ്‍ ചെയ്ത്‌ ഓഫീസില്‍ ആരുടെകൂടെ എന്തുചെയ്യുകയാണ്‌ എന്ന് അന്വേഷിക്കുന്നതുമാണ്‌ അവന്‌ സ്നേഹം"

"വിവാഹം എന്നത്‌ ഒരൊത്തുതീര്‍പ്പാണ്‌. പരസ്പരം മനസ്സിലാക്കി, അഡ്ജസ്റ്റ്‌ ചെയ്ത്‌..."

"എന്തൊത്തുതീര്‍പ്പ്‌?" അവളുടെ ശബ്ദം ഉയര്‍ന്നു "അനുജനെ പോലെ കരുതിയ ഒരാളെ വിവാഹം കഴിക്കുക, അവന്‌ വഴങ്ങിക്കൊടുക്കുക, വലിച്ചിഴച്ച്‌ കട്ടിലില്‍ കൊണ്ടുപോയി ശരീരത്തില്‍ കാട്ടുന്ന പേകൂത്തുകള്‍ക്കുശേഷമുള്ള കുറ്റപ്പെടുത്തലുകളും ആവലാതികളും കേട്ടില്ലെന്ന് വയ്ക്കുക, എന്തിനും ഏതിനും സംശയിക്കുന്ന അവന്റെ വൃത്തികെട്ട സ്വഭാവം കണ്ടില്ലെന്ന് നടിക്കുക. ഇതൊക്കെയാണോ ഒത്തുതീര്‍പ്പ്‌?"

എനിക്കുത്തരം മുട്ടി.

"അധികാരത്തിന്റെ ശബ്ദത്തില്‍ മാത്രമേ അവനെന്നോട്‌ സംസാരിച്ചിട്ടുള്ളൂ, വേട്ടക്കാരന്റെ കണ്ണുകളുമായേ അവനെന്നെ കെട്ടിപ്പിടിച്ചിട്ടുള്ളൂ, വേദനയില്‍ ഞാന്‍ പുളയുമ്പോള്‍ മാത്രമേ അവന്‍ മനസ്സറിഞ്ഞ്‌ ചിരിച്ചിട്ടുള്ളൂ...."

അവളുടെ നെടുവീര്‍പ്പ്‌ നേരിയ തേങ്ങലായി മാറി. ഞാനവളെ ചേര്‍ത്തുപിടിച്ചു. മുഖത്ത്‌ വീണുകിടന്ന അവളുടെ മുടിയിഴകള്‍ ചെവിക്കുപിന്നിലേയ്ക്ക്‌ ഒതുക്കിവയക്കുമ്പോള്‍ ആ കവിളുകളുടെ മൃദുലത ഞാനറിഞ്ഞു. കമ്മലിടാത്ത അവളുടെ ചെവിയ്ക്കുമേല്‍ എന്റെ കൈ ഉടക്കിനിന്നു.

കണ്ണുനീര്‍ തളം കെട്ടിനില്‍ക്കുന്ന അവളുടെ കണ്ണുകളിലേയ്ക്ക്‌ ഞാനെന്താണിങ്ങനെ സൂക്ഷിച്ച്‌ നോക്കുന്നത്‌... എന്റെ കൈകള്‍ എന്തിനാണവളെ എന്നിലേയ്ക്ക്‌ വലിച്ചടുപ്പിക്കുന്നത്‌...നെഞ്ചില്‍ ഞാനറിയുന്ന ഈ ഇളം ചൂട്‌ ഞാനെന്തിനാണിങ്ങനെ ആസ്വദിക്കുന്നത്‌...

എന്റെ കണ്ണുകളിലേയ്ക്ക്‌ നോക്കി പതിഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു

"ബുദ്ധിമുട്ടിക്കുകയില്ല, ഞാന്‍. എന്റെ സ്വകാര്യതയില്‍ സൂക്ഷിക്കാന്‍, ഒറ്റപ്പെടുന്നുവെന്ന് തോനുമ്പോള്‍ അങ്ങിനെയല്ല എന്ന് സ്വയം ബോധ്യപ്പെടുത്താന്‍, വല്ലപ്പോഴെങ്കിലും ഇങ്ങിനെയൊന്ന് തലചായ്ച്ച്‌ നില്‍ക്കാന്‍... അതുമാത്രം മതി. അതെനിക്ക്‌ ധാരാളം. പകരം എന്തെങ്കിലും വേണമെന്ന് തോനുന്നുവെങ്കില്‍..."

അവളുടെ പിന്‍കഴുത്തില്‍ ഇഴയുകയായിരുന്ന എന്റെ കൈവിരലുകള്‍ നിശ്ചലമായി.

കളറിംഗ്‌ മത്സരത്തിന്റെ സമ്മാനം വാങ്ങി കൂട്ടുകാരുടെ ആരവങ്ങള്‍ക്കിടയില്‍ മോള്‍ ഇറങ്ങിവരുമ്പോള്‍ ആ ദിവസം അവിടെ എത്താത്തതിന്ന് അവളുടെ പരിഭവം നിറഞ്ഞ കുഞ്ഞു മുഖം...

ഓഫീസിലെ തിരക്കുകള്‍ക്കിടയില്‍ രാത്രി ഏറെ വൈകിയിട്ടും ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതില്‍ ഭാര്യയുടെ സ്നേഹത്തോടെയുള്ള ശാസന...

തൊടിയില്‍ കുലച്ച കദളിവാഴക്കുല പഴുക്കാനാവുമ്പോഴേയ്ക്കും നാട്ടിലെത്താന്‍ ലീവ്‌ കിട്ടുമോ എന്ന അമ്മയുടെ അന്വേഷണം...

കാവിലെ ഉത്സവത്തിന്‌ ഇപ്രാവശ്യം തീര്‍ച്ചയായും കുടുംബത്തോടെ തൊഴണമെന്ന അച്ഛന്റെ ഇടയ്ക്കിടെയുള്ള ഓര്‍മ്മപ്പെടുത്തല്‍...

നിശ്ശബ്ദത.
മുറിയിലേയ്ക്ക്‌ അരിച്ചെത്തുന്ന തണുപ്പിനൊപ്പം മന്ദാരപ്പൂക്കളുടെ നേരിയ സുഗന്ധം. രാത്രി ഏറെ വൈകിയിരിക്കുന്നു. മടിയില്‍ തലവച്ച്‌ അവള്‍ ശാന്തമായുറങ്ങുന്നു.

ആ ജനല്‍ കര്‍ട്ടനുകള്‍ ഒതുക്കിവച്ചിരുന്നുവെങ്കില്‍ പുറത്ത്‌ ആകാശം കാണാമായിരുന്നു, മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്ന ചന്ദ്രനെ കാണാമായിരുന്നു, അകത്തേയ്ക്ക്‌ വീഴുന്ന നിലാവെളിച്ചം കാണാമായിരുന്നു, കണ്ണുചിമ്മിക്കളിക്കുന്ന നക്ഷത്രങ്ങളെ കാണാമായിരുന്നു, തെന്നി നീങ്ങിപ്പോകുന്ന കോടമഞ്ഞ്‌ കാണാമായിരുന്നു...

വേണ്ട. എഴുന്നേല്‍ക്കണമെങ്കില്‍ അവളെ ഉണര്‍ത്തണം. ആഗ്രഹിച്ച സമാധാനത്തില്‍, സുഖത്തില്‍ അവളുറങ്ങട്ടെ.